ദൂരം

രചന: മോനിഷ സുമേഷ്

മനുഷ്യ മനസുകളുടെ വേദനയിലൂടെയുള്ള യാത്രയുടെ ദൂരം നിർവചിക്കാൻ പറ്റാത്തത്ര പ്രയാസകരമാണ്.

അതിലൂടെയുള്ള ഒരെത്തിനോട്ടം, എന്റെ ആദ്യത്തെ പോസ്റ്റ് ആണ് ഇത്,വായിക്കുന്ന എല്ലാവരുടെയും ഒരു സപ്പോർട്ട് പ്രതീഷിക്കുന്നു,അതാണെന്റെ പ്രചോദനവും..

മോളെ പുറത്തൊക്കെ ഇറക്കി തുടക്കിയോ രാധേ,

അയല്പക്കത്തെ വിമലയുടെ ശബ്ദം കേട്ടപ്പോൾ രാധാമണി ഒന്ന് നെടുവീർപ്പിട്ടു പറഞ്ഞുതുടങ്ങി.

വൈദര് പറഞ്ഞു,ഇടക്കിടെ മോളെയേ പുറത്തേക് ഇറക്കാൻ…ഒന്നിരുത്തി മൂളി കൊണ്ടു വിമല നടന്നു നീങ്ങി. പിന്നെയും രണ്ടുപേരുടെ നോട്ടം കൂടിയായപ്പോൾ അനു അമ്മയോട് ചേർന്നുനിന്നു കാതോരം ചോദിച്ചു;പേടിയുണ്ടോ അമ്മെ ഇപ്പോൾ….പെയ്യാൻ വെമ്പിയ കണ്ണുനീര് തുടച്ചുകൊടുത്തുകൊണ്ട് അമ്മയോട് പറഞ്ഞു,,, പോകാം നമുക്ക്.

റൂമിലേക് എത്തിയതും അനു രണ്ടു കൈകൊണ്ടും തല അമർത്തിപിടിച്ചു, നാസിക വിടർത്തി തന്റെ പരിചയമുള്ള തൈലങ്ങൾയുടെയും മരുന്നുകളുടേയും മണം വീണ്ടുംവീണ്ടും ആവാഹിച്ചു.

അവൾ ഉരുവിട്ടു…ഇതാണെന്റെ ലോകം… ഞാൻ സ്വയം പണിത എന്റെ ലോകം…ഒരു ശബ്‌ദത്തോടുകൂടി തന്റെ ഇരുമ്പ് പെട്ടി അവൾ തുറന്നു, തന്റെ സ്വപ്നങ്ങൾ …അതിലേക് നോക്കും തോറും തന്റെ കണ്ണ് നിറഞ്ഞുവോ??

ഇല്ല ആരും കാണുന്നില്ലല്ലോ… ഇനിയാരും അത് കാണാൻ വരില്ല.ഒരിക്കൽ എല്ലാവരുടെയും മുൻപിൽ വച്ച് താൻ തന്റെ മനസ്സു തുറന്നു കാട്ടിയതാണ്, തന്റെ ഇഷ്ടങ്ങൾ,ആഗ്രഹങ്ങൾ,തന്റെ പ്രണയം അങ്ങനെയങ്ങനെ ഓരോരുത്തരോടും….

പ്രായചാപല്യത്തിന്റെ പേരും പറഞ്ഞു ,മതത്തെ കൂട്ടുപിടിച്ചു,കുടുംബമഹിമ ഉയർത്തി കാട്ടി മാറ്റി നിർത്തപ്പെട്ടപ്പോൾ ,എന്തേ ആർക്കും എന്റെ മനസ് മനസിലാക്കാൻ പറ്റിയില്ല, ഞാൻ കണ്ട സ്വപ്നങ്ങൾ മണ്ണിൽ വീണുടയുബോൾ എന്റെ തേങ്ങലുകൾ ഈ ചുമരുകളിൽ തട്ടി നിന്നുപോയതെന്തേ? മറ്റൊരു ജീവിതം കൂടി നശിക്കുന്നതിനു മുൻപ് തന്റെ വിധി ഒപ്പം കൂടിയിരുന്നു.

ഓർകുംതോറും ഹൃദയം മുറുകുന്ന വേദന,, കാല്പാദം മുതൽ ശിരസ്സു വരെ പൊള്ളിപ്പോകുന്ന വേദന ,, എങ്ങും വേദന മാത്രം,,

വേണ്ട…. അറ്റുപോയ കണ്ണികളെ കൂട്ടിച്ചേർക്കാൻ ഞാൻ ഇല്ല, എല്ലാ തെറ്റുകളും എന്നിൽ നിക്ഷേപിക്കപ്പെടാറ്റ്,അമ്മയെപോലും മറക്കാൻ തക്ക വിധത്തിൽ ഈ വേദനയെന്നിൽ അമരട്ടെ…

അമ്മേ മാപ്പു ….ഇരുമ്പുപെട്ടി കൊട്ടിയടക്കുബോളും ,തന്റെ ആഭരണം കാലിൽ അണിഞ്ഞപ്പോഴും അവൾ പറഞ്ഞുണ്ട്കൊണ്ടേയിരുന്നു അമ്മേ മാപ്പു തരിക…. ഭൂമിയെ നീയെനിക്കു ആരുമല്ല എന്നു,,ലോകമേ നീയെനിക്കിന്നു അന്ന്യം എന്ന്, വാനമേ നിന്റെ വാതിലുകൾ എനിക്കുവേണ്ടി തുറന്നാലും എന്നു….

ശുഭം

?