നിരഞ്ജന ~ അവസാനഭാഗം , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നിരഞ്ജന : അങ്ങനെ ഒരു കടമ പോലെ ഒന്നും ചെയ്യണ്ട…പവിത്രത ഉള്ള ഒന്നും നമ്മളുടെ ഈ നാടകം കളിക്ക് വേണ്ടി കളങ്ക പെടുത്തണ്ട…

കണ്ണൻ : ഓഹോ.. വെറും നാടകം…അല്ലെ…അത്രേ ഉള്ളു അല്ലെ….

കണ്ണൻ അത് പറഞ്ഞതും അവൾ ആകെ ഒരു…ആകാംഷയിൽ അവനു നേരെ തിരിഞ്ഞു നോക്കി. താൻ കേൾക്കാൻ കൊതിക്കുന്ന എന്തോ അത് യാഥാർഥ്യം ആകും എന്ന് ഒരു തോന്നലിൽ അവൾ അവനെ നോക്കി…ഒരു നിരാശ കലർന്ന മുഖത്തോടെ അവൻ തിരിയുന്നതാണ് അവൾ കണ്ടത്…

“മാഷ് എന്തിനാ.. വിഷമിക്കുന്നെ ” അവനെ കൊണ്ട് തന്നെ അത് പറയിപ്പിക്കാൻ അവൾ കുത്തി കുത്തി ഓരോന്ന് ചോദിച്ചു..

കണ്ണൻ : ഒന്നും ഇല്ല…

നിരഞ്ജന വിട്ട് കൊടുത്തില്ല…താൻ കേൾക്കാൻ കൊതിച്ചത് അവൻ ഇപ്പോൾ പറയും എന്ന് അവൾക്ക് ഉറപ്പായിരുന്നു…

നിരഞ്ജന : നാടകം തന്നെ അല്ലെ…റെയിൽവേ സ്റ്റേഷനിൽ പരിജയം ആയി അന്ന് മുതൽ…അല്ല പിറ്റേ ദിവസം…ആശുപത്രി മുതൽ തകർത്തു നമ്മൾ അഭിനയികുന്ന നാടകം…

കണ്ണൻ മുഖം തിരിച്ചു ബാൽക്കണിയിൽ പുറത്തേക് നോക്കി നില്കുവാ…അവൾ അതും പറഞ്ഞു അവന്റെ അടുത്തേക് ചെന്നു…”മാഷ് എന്താ മിണ്ടാതെ… “

കണ്ണൻ : ഞാൻ എന്ത് മിണ്ടാൻ…താൻ എല്ലാം പറഞ്ഞില്ലേ…

നിരഞ്ജന : ഹാ, പറഞ്ഞത് ഒക്കെ സത്യം അല്ലെ..

കണ്ണൻ : ഹാ…

നിരഞ്ജന: മാഷ് എന്താ.. ഉഷാർ ഇല്ലാതെ…

കണ്ണൻ : ഒന്നുമില്ല…

നിരഞ്ജന: എന്താ മുഖത്തു നോക്കാതെ…അവൾ അവനെ എങ്ങനെ ഒക്കെ ദേഷ്യം പിടിപ്പിക്കാം എന്ന ആലോചനയിൽ ആണ്..

കണ്ണൻ : തനിക് ഇപ്പ എന്താ വേണ്ടേ…

നിരഞ്ജന: ഒന്നും വേണ്ട…

കണ്ണൻ : നാടകംകളിക്കാരി ഭാരിച്ച കാര്യം ഒന്നും നോക്കേണ്ട…കൂടുതൽ അടുത്ത് ഇടപെഴുകാനും നികേണ്ട…അതിനും മാത്രം എന്താ നമ്മൾ തമ്മിൽ…

നിരഞ്ജന : അതിന് എന്തിനാ ചൂട് ആവുന്നേ…

കണ്ണൻ : ഞാൻ ചൂടായില്ല…

നിരഞ്ജന: ഓഹോ..എന്നിക് വട്ടായതുകൊണ്ട് തോന്നിയത് ആകും.

കണ്ണൻ : ആ ആവും..

കുറെ നേരം അവർ മിണ്ടാതെ തന്നെ നിന്നു…കണ്ണൻ ആകെ mood ഓഫ്‌ ആയി…അവൻ താഴേക്കു ഇറങ്ങി പോയി. കുറച്ച് കഴിഞ്ഞ് വന്നു…കയ്യിൽ ഒരു സിഗരറ്റ് പാക്കറ്റ് കൂടി ഉണ്ടായിരുന്നു…ഇത് കണ്ട നിരഞ്ജനക്ക് ദേഷ്യം വന്നു…കണ്ണൻ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് കത്തിച്ചു…

നിരഞ്ജന : ഓഹ് എന്താ ഇപ്പോ ഇങ്ങനെ…

കണ്ണൻ : എന്ത്…

നിരഞ്ജന : ഈ വലിച്ചു കൂട്ടുന്നത്…

കണ്ണൻ : എന്നിക് ഈ ശീലം ഉള്ളതാ…Chain smoker അല്ലന്നേ ഉള്ളു…

നിരഞ്ജന : ഇപ്പോ എന്തിനാ വലിക്കുന്നേ…

കണ്ണൻ : ടെൻഷൻ ആയാൽ അല്ലേൽ mood off ആയാൽ ഇത് പതിവാ…

നിരഞ്ജന : അതിനു ഇപ്പോ ഇവിടെ എന്താ ഉണ്ടായേ…

കണ്ണൻ : ഒന്നും ഇല്ല എന്റെ മനസിലെ കാര്യങ്ങൾ ഓർത്തു എന്നിക് പല mood സ്വിങ്ങ്സും വരും അത് നീ അറിയേണ്ട…കേട്ടോ.. നീ നാടകം കളിക്കാൻ വന്നതല്ലേ…

കണ്ണൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു…പെട്ടന്നുള്ള ആ ഒരു response നിരഞ്ജനക് ആകെ വിഷമം ഉണ്ടാക്കി…ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ സിഗരറ്റ് പിടിച്ചു വാങ്ങി കളഞ്ഞു. അതിനുള്ള സ്വാതന്ത്ര്യം അവൾക് ഉണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.

നീരഞ്ജന : അങ്ങനെ ഇപ്പോ വലിച്ചു കൂട്ടേണ്ട…

കണ്ണൻ : ഡി.. നീ ചുമ്മാ കൊറേ….അങ്ങ് സ്വാതന്ത്ര്യം എടുക്കാൻ നിക്കല്ലേ…നീ ആരും അല്ല.. so ആ ഗ്യാപ് എപ്പഴും ഇട്ട് നിന്നോ…

(നിരഞ്ജന( മനസിൽ ) : ആരാണ് എന്നൊക്കെ എന്നിക് മനസിലായി മാഷേ…) നിരഞ്ജന: ആയിക്കോട്ടെ…എന്നാലും വലിക്കേണ്ട…

കണ്ണൻ : അത് തീരുമാനിക്കാൻ നീ ആരാടി…

ഇതും പറഞ്ഞു അവൻ അവളെ തട്ടി മാറ്റി കട്ടിലിൽ ഇരുന്ന സിഗരറ്റ് പാക്കറ്റ് എടുത്തു. വീണ്ടും വലിക്കാൻ പോയ സിഗരറ്റ് അവൾ തട്ടി മാറ്റി.. എന്നിട്ട് പാക്കറ്റ് എടുത്ത് അവൾ ബാത്‌റൂമിൽ കേറി പൈപ്പ് തുറന്ന് അത് മുഴുവൻ നനച്ചു കളഞ്ഞു…കണ്ണൻ ചെന്ന് തടഞ്ഞപോളെക്കും അവൾ അത് നനച്ചു കഴിഞ്ഞു. കണ്ണന് നിരാശയും ദേഷ്യവും ഒക്കെ കൂടി വന്നു. ആ ദേഷ്യത്തിൽ അവൻ നിരഞ്ജനയെ പിടിച്ചു മുഖത്തേക് അടിച്ചു.

കണ്ണൻ : ഡീ..കൊറേ അങ്ങ്…..ആളവല്ലേ…നീ ആരാടി…അവളുടെ ഒരു…

അടിയും ഈ ഡയലോഗും കൂടെ പറഞ്ഞ് കണ്ണൻ അവളെ ഉന്തി പെട്ടന്നുള്ള ഉന്തലിൽ അവളുടെ നെറ്റി കട്ടിലിന്റെ കാലിൽ ഇടിച്ചു ഇടിയിൽ നെറ്റി ഒന്ന് മുഴച്ചു…തല ഇടിച്ച ഒച്ച കേട്ടാണ് കണ്ണൻ ബോധം വന്നത് എന്ന് പറയാം. കണ്ണൻ ആകെ പരവേശം നിരാശ ഒക്കെ ആയി അവൻ അവളുടെ അടുത്തേക് ചെന്നു…

കണ്ണൻ : സോറിഡി…ഞാൻ…

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.

കണ്ണൻ : ആയോ.. sry.. കരയല്ലേ…

കണ്ണൻ വേഗം വെള്ളം കൊണ്ട് വന്നു ഉഴിയാൻ നോക്കി…കൈ കൊണ്ട് ഉഴിയാൻ പോയതും അവൾ പയ്യെ കൈ തട്ടി മാറ്റി…കണ്ണൻ ആകെ തകർന്നു. കൈയിൽ നിന്ന് പറ്റിയ അബദ്ധം ഒപ്പം കണ്ണീരും ഇപ്പോൾ അവഗണനയും…

കണ്ണൻ : sry…ഞാൻ…ദേ മുഴച്ചു നിക്കുന്നു ഒന്ന് ഉഴിഞ്ഞാൽ അത് ശെരി ആകും. കട്ടിലിൽ ഇരിക്കുന്ന നിരഞ്ജനയെ നോക്കി മുട്ട് കുത്തി നിന്ന് അവൻ പറഞ്ഞു…

കണ്ണൻ : ഞാൻ എത്ര പ്രാവശ്യം sry പറഞ്ഞു…വേണേൽ എന്നെ തല്ലിക്കൊ…പാതി ഈറൻ അണിഞ്ഞ കണ്ണുകളോടെ ഇടറിയാണ് കണ്ണൻ അത് പറഞ്ഞത്…

കണ്ണൻ : എന്തൊക്കെ പറഞ്ഞാലും ശെരി…നെറ്റി ഒന്ന് ഉഴിയു…

മൗനം അല്ലാത്ത അവൾ യാധൊരു മാറ്റവും ഇല്ലന്ന്കണ്ട കണ്ണൻ എതിർപ് നോക്കാതെ തല വെള്ളം കൊണ്ട് ഉഴിഞ്ഞു കൊടുത്തു…അടികൊണ്ട വേദനയും, എന്നാൽ കണ്ണന്റെ സ്നേഹവും എല്ലാം ഒരുമിച്ച് വന്നപ്പോൾ സന്തോഷവും സങ്കടവും ഒക്കെ കാരണം അവൾ ശെരിക്കും പൊട്ടി കരയാൻ തുടങ്ങി.

കണ്ണൻ : ഇനിയും ഇങ്ങനെ കരയല്ലേ plz…

കണ്ണനും ആകെ വിഷമത്തിൽ ആയി അവന്റെ കണ്ണും നിറഞ്ഞു…നിരഞ്ജന എഴുനേറ്റ് പോയി ബാത്‌റൂമിൽ കേറി വാതിൽ അടച്ചു. മുഖം മൊത്തം കഴുകി…അവൾ കണ്ണാടിയിൽ നോക്കി. ചെറിയ കൈപാടുണ്ട് എങ്കിലും കണ്ണന്റെ പെട്ടന്നുള്ള സ്നേഹം അവന്റെ കണ്ണിൽ നിന്നും തിരിച്ചറിഞ്ഞ അവളുടെ മുഖം ഒന്ന് വിടർന്നു.

“പാവം മാഷ്…എന്നാൽ ഇത്തിരി ദുഷ്ടൻ ആണ് എന്നെ ഇന്ന് ഒരു സിഗരറ്റ് കാരണം തല്ലി…എയ് സിഗരറ്റുകാരണം അല്ല…ഞാൻ ആരും അല്ല എന്നുള്ള സംസാരം ആണ് മൂപ്പരെ ചൂടാക്കിയത്. ഒന്നും തുറന്നു പറയേം ഇല്ല…ബാക്കി ഉള്ളവനെ കരയിക്കാൻ ആയി ഒരു സാധനം. ഹ ഇനി എന്തായാലും ഇത്തിരി പിണക്കം mood ആകാം…”

കണ്ണാടിയിൽ പൊട്ടു കുത്തി വെച്ച് അവൾ വീണ്ടും റൂമിൽ കേറി…കണ്ണൻ അവളെയും നോക്കി നിപ്പാണ്.

കണ്ണൻ : എടൊ… പിണങ്ങല്ലേ…

നിരഞ്ജന : എന്നോട് ആരും മിണ്ടണ്ട…

അതും പറഞ്ഞു അവൾ കട്ടിലിൽ കേറി ചുമരിനു മുഖം ആയി കിടന്നു. ലൈറ്റ് ഓഫ് ആക്കി കണ്ണനും അടുത്ത് കിടന്നു…

കണ്ണൻ : ഞാൻ ഒന്ന് പറയട്ടെ…

നിരഞ്ജന മിണ്ടാതെ കിടന്നു…കണ്ണൻ : heloo….ദേ…എന്നെ വട്ടാക്കലെ…ഡി എന്തേലും മിണ്ടു…ദേ ഉറക്കം അഭിനയിക്കല്ലേ…എടി…

കണ്ണന്റെ പരാക്രമം കണ്ടു നിരഞ്ജന ചിരി അടക്കി പിടിച്ചു കിടന്നു. ഒരു കുഞ്ഞിനെ പോലെ ഉള്ള അവന്റെ പിണക്കംമാറ്റൽശ്രെമം അവൾ വേണ്ടുവോളം ആസ്വദിച്ചു…കുറച്ച് നേരം കൂടി ഒച്ച ഒന്നും കേൾക്കാത്ത ആയപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി…പാവം ഉറങ്ങി പോയി…

====================================

വെളുപ്പിനെ അച്ഛന്റെ call വന്നപ്പോൾ ആണ് കണ്ണൻ ഉണർന്നെ…

കണ്ണൻ : heloo…

അച്ഛൻ : ഹ എഴുനെൽകില്ല എന്ന് അറിയാം…രണ്ടാളും വേഗം കുളിച്ചു അമ്പലത്തിലെക്ക് ചെല്ല് അവിടെ എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട് ഞങ്ങൾ കുറച്ചു കഴിഞ്ഞേ വരു…

കണ്ണൻ : അല്ല 5:00 അല്ലെ ആയുള്ളൂ…

അച്ഛൻ : അതെ കുളിച്ചു വേഗം ചെല്ല് 5:30ക്ക് ആണ് പൂജ സൂര്യൻ ഉദിക്കുന്ന ടൈംയിൽ വേണം പൂജ കഴിഞ്ഞു കിട്ടുന്ന സിന്ദൂരം ചാർത്താൻ അതാ ചടങ്ങ്…

കണ്ണൻ : വോ…

അച്ഛൻ :കോ….പോയി പറഞ്ഞ പോലെ ചെയ് ചെക്കാ…Call കട്ട്‌ ആക്കി കണ്ണൻ എഴുനേറ്റു…ഒച്ച കേട്ട് നിരഞ്ജനയും എഴുന്നേറ്റിട്ടുണ്ട്…

കണ്ണൻ : ഹ.. good morning…

നിരഞ്ജന : ഓ…

“ഇവൾ ഇന്നും കലിപ് ആണോ…ഇന്നലെ just ഒരു കരണത്തടി പിന്നെ ഒരു ഇടിയും ഇത് ഇത്ര scene ആക്കണോ ഇവൾക്ക് ” കണ്ണൻ മനസ്സിൽ വിചാരിച്ചു. നിരഞ്ജന അപ്പോഴേക്കും കുളിക്കാൻ കേറി. നിരഞ്ജന കുളി കഴിഞ്ഞ് വന്നു കണ്ണൻ കുളിക്കാൻ കയറിയപോഴെകും അവന്റെ ഷർട്ട്‌ അവൾ തേച്ചു വെച്ചു. കുളിയൊക്കെ കഴിഞ്ഞ് രണ്ടാളും പുറത്തേൽ ഇറങ്ങി. അമ്പലത്തിലേക്ക് നടക്കുമ്പോൾ മൗനം മാത്രം ആയി അവരുടെ ഇടയിൽ…കണ്ണൻ ഒന്നും മിണ്ടാതെ നിക്കുന്ന കണ്ട നിരഞ്ജന മൗന വൃതം അവസാനിപ്പിക്കാൻ തീരുമാനിച്ചു…

നിരഞ്ജന: ചുമ്മാ കടമ തീർക്കാൻ വേണ്ടി ഓരോന്ന് കാണിക്കേണ്ട…

കണ്ണൻ : എന്ത്…?

നിരഞ്ജന : അല്ല, ഈ പൂജയും സിന്ദൂരം ഇടലും ഒക്കെ…നമ്മൾ വെറുതെ…

കണ്ണൻ : എന്ത് വെറുതെ…മിണ്ടാണ്ട് നടന്നാൽ മതി…ഇന്നലെ രാത്രി എവിടെ ആർന്നു നിനക്ക് നാക്ക് ഞാൻ എന്തോരം sry പറഞ്ഞു…ഇനി ഇപ്പോ കൂടുതല് ഒന്നും എന്നോട് സംസാരിക്കാൻ വരേണ്ട…

നിരഞ്ജന : ഓ…

അവർ അമ്പലത്തിൽ എത്തി പൂജ കഴിഞ്ഞ് നട തുറന്നു. പൂജാരി ഒരു ചെപ്പ് കണ്ണന്റെ കയ്യിൽ കൊടുത്തു.

പൂജാരി : രണ്ടാവതു കുന്ന് മേലെ ഏറി വെളിച്ചം വീസുര ടൈംലെ ധാ സിന്ദൂരം പോടനും…

കണ്ണൻ പുള്ളിക് ഒരു നൂറു രൂപ ദക്ഷിണ കൊടുത്തു.

പൂജാരി : ഒരു 100 ജന്മം നീങ്ക ഒന്നാഗ വാഴും…

കണ്ണനും നിരഞ്ജനയും കുന്നിൻ മുകളിലേക്കു നടന്നു. അവിടെ എത്തിയപോഴെകും പയ്യെ സൂര്യൻ അങ്ങ് അകലെ ഒരു മലയുടെ മറവിൽ നിന്ന് ഒളിഞ്ഞു തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നിരഞ്ജന നടക്കുന്നതിന് ഇടയിൽ ആത്മഗതം പറഞ്ഞു “100ജന്മമേ… പാവം പൂജാരി… എന്ത് അറിഞ്ഞിട്ടാണോ പറഞ്ഞെ…”

കണ്ണൻ : എന്താന്ന്…

“അയ്യോ ഇയാൾ അത് കേട്ടോ… ” അവൾ മനസിൽ വിചാരിച്ചു.

കണ്ണൻ : എന്താ നീ പറഞ്ഞെ…

അപ്പോഴേക്കും അവർ കുന്നിന്റെ മുകളിൽ എത്തിയിരുന്നു. ഒരാൾ പൊക്കത്തിൽ കൈവരികൾ കെട്ടി അതിൽ നെറ്റ് അടിച്ചാണ് കുന്നിൻ മുകൾ ഉള്ളത്…”നീ നേരത്തെ എന്താ പറഞ്ഞെ…” കണ്ണൻ ഒന്നുകൂടി ചോദിച്ചു.

നിരഞ്ജന : അതല്ല, ആ പൂജാരി പറഞ്ഞ മണ്ടത്തരം പറഞ്ഞതാ…100ജന്മം…

കണ്ണൻ : 100ജന്മം എന്ത്…

നിരഞ്ജന : അല്ല ഒരുമിച്ച് ജീവിക്കും എന്നൊക്കെ…

കണ്ണൻ : നമ്മൾ നാടകം കളിക്കല്ലേ…എല്ലാ ജന്മത്തിലും ഈ അഭിനയം ഉണ്ടാകും ചിലപ്പോ…പക്ഷെ എല്ലാ വട്ടവും നാടകം കുറച്ച് കാലം കഴിഞ്ഞാൽ കർട്ടൻ ഇടേണ്ടി വരും.

“ഓഹ് ഇയാൾക്ക് ഞാൻ എങ്ങനെ പറഞ്ഞു മനസലാക്കിക്കും” അവൾ മനസിൽ വിചാരിച്ചു.

നിരഞ്ജന : അപ്പോ പിന്നെ ഈ ചടങ്ങ് എന്തിനാ…പിരിയാൻ പോണ ആൾക്കാർ എന്തിനാ ഇത് ചെയ്യണേ…

കണ്ണൻ : അതെ…ഇത് എന്തിനാ…വേണ്ടാ അല്ലെ…

നിരഞ്ജന : വേണ്ടേൽ വേണ്ട, അത് അങ്ങ് കള എന്നെയും എവടെ എങ്കിലും കൊണ്ട് കള…എല്ലാം ഒരു ബാധ്യത ആണലോ മാഷിന്…

കണ്ണൻ : അതെ ഞാൻ മോശക്കാരൻ ആണ് അതാ ഞാൻ നിന്നെ രക്ഷിച്ചതും..വീട്ടിലെക്ക് കൊണ്ട് വന്നതും…പിന്നെ…

നിരഞ്ജന : പിന്നെ…

കണ്ണൻ : …..

നിരഞ്ജന : പിന്നെ…പിന്നെ… എന്ത്…

കണ്ണൻ : ഒന്നുല്ല…

നിരഞ്ജന : മനസിൽ ഉള്ളത് പറയാതെ…ചുമ്മാ ഓരോന്ന്…

കണ്ണൻ : എന്ത് ഓരോന്ന്…എന്നിക് ഒന്നും ഇല്ല…

ഒന്നിക്കാൻ വേണ്ടി പറഞ്ഞ് തുടങ്ങിയ വാക്കുകൾ രണ്ടാളേയും അകറ്റി കൊണ്ടേ ഇരുന്നു.

നിരഞ്ജന : ഒന്നും ഇല്ലെങ്കിൽ…പിന്നെ…

കണ്ണൻ : ഒന്നും ഇല്ലന്ന് പറഞ്ഞില്ലെ…

നിരഞ്ജന : എന്നാൽ പിന്നെ ആ സിന്ദൂരം എറിഞ്ഞു കള…

എന്തെന്നില്ലാത്ത ദേഷ്യം വന്ന കണ്ണൻ ആ കുങ്കുമ ചെപ്പ് വലിചെറിഞ്ഞു, പാറയിൽ അടിച്ചു തകർന്ന ആ ചെപ്പിൽനിന്ന് കുങ്കുമം ചിതറി. ഇത് കണ്ടു നിന്ന നിരഞ്ജനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിഷമം സഹിക്കാതെ അവൾ “എന്നാൽ പിന്നെ ഈ താലി കൂടി അങ്ങ് പൊട്ടിച്ചു കള…” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. കണ്ണൻ ദേഷ്യം അടക്കാൻ പറ്റാത്ത ഒരു തരം പിരിമുറുകത്തിൽ ആയിരുന്നു. ദേഷ്യം വരുമ്പോൾ മനുഷ്യൻ വിവേകം മറക്കും എന്നത് സത്യം ആണ് അവൻ അവളുടെ അടുത്തേക് ചെന്ന് കഴുത്തിൽ നിന്ന് താലി എടുത്ത് പൊട്ടിക്കാൻ ആയി വലിച്ചു…മുഖം പൊത്തി കരയുക ആയിരുന്നു നിരഞ്ജന..അവൾ പെട്ടന്ന് കണ്ണന്റെ പ്രവർത്തി കണ്ടു ഞെട്ടി തകർന്നു നോക്കി…

കണ്ണൻ : ശെരിയാ ഇതും കളയാം..വെറുതെ എന്തിനാ…

കണ്ണൻ താലി കഴുത്തിൽ നിന്ന് വലിച്ചു പിടിച്ചാണ് അത് പറഞ്ഞത് അവൻ ആ വലി ഒന്നുകൂടെ ശക്തി ആക്കിയതും

“””ടപ്പേ”””

അതെ നിരഞ്ജനയുടെ കൈ അവന്റെ മുഖത്ത് വീണു…അപ്പോഴാണ് അവനു ബോധം വന്നത് എന്ന് പറയാം…അവൻ കൈ പിൻവലിച്ചു അവളെ നോക്കി.

നിരഞ്ജന : എന്നാ പൊട്ടിച്ചു കള…എന്നിട്ട് എന്നെ അങ്ങ് കൊന്ന് താ…അവൾ വിതുമ്പികൊണ്ട് അവനോട് പറഞ്ഞു “എല്ലാം അവസാനിപിക്കാൻ നിന്ന എന്നെ എന്തിനാ…രക്ഷിച്ചേ…എല്ലാം കാര്യങ്ങളും ഞാൻ പറഞ്ഞപ്പോൾ എന്നെ അങ്ങ് ഒഴിവാക്കി എന്റെ പാട്ടിനു വിട്ടുടായിരുന്നോ…അതൊന്നും ചെയ്യാതെ…വീട്ടിലേക്കും കൊണ്ട് വന്ന്, എല്ലാവരുടെയും പ്രിയപെട്ടവൾആക്കി പറയാതെ വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്തു…ഒക്കെ കൂടി ആയപ്പോൾ എന്നിക്…എപ്പോഴാ ഒരു ഇഷ്ടം തോന്നി…ഇതൊന്നും പോരാതെ ഭഗവാന്റെ മുന്നിൽ വെച്ച് താലി വരെ കെട്ടി…അറിയാം എല്ലാം നാടകം ആയിരുന്നു എന്ന്. എന്നെ മാഷിനു ഇഷ്ടം ആണെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ആണ് പല കാര്യങ്ങളും അന്ന് മുതൽ ഉണ്ടായത്…അതുകൊണ്ട് തന്നെയാ അർഹിക്കാത്തത് ആണേലും ഞാൻ. ഞാൻ പോലും അറിയാതെ ആ മോഹം വളർന്നത്…എന്നിട്ട് ഇപ്പോ എല്ലാം തുറന്ന് പറയാൻ ആയി ഒരു അവസരം ഉണ്ടാക്കാൻ നോക്കിയപ്പോൾ എന്നെ…എന്നെ വേണ്ടാന്ന് പറയുന്ന പോലെ…എന്നെ….”

ബാക്കി കൂടി പറയാൻ പോയപോഴെകും അവളെ കണ്ണൻ തന്റെ കൈകൾ കൊണ്ട് വാരിപുണർന്നിരുന്നു. വീണ്ടും പറയാൻ തുടങ്ങിയപൊഴേക്കും അവളുടെ മുഖം കണ്ണന്റെ നെഞ്ചിൽ അമർന്നു…സന്തോഷം കൊണ്ട് കണ്ണന്റെ കണ്ണുകളും ഈറൻ അണിഞ്ഞു…

കണ്ണൻ : മതി… കൂടുതൽ പറഞ്ഞാൽ… അത് ബോർ ആകും.

സന്തോഷം കൊണ്ട് നിരഞ്ജനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

കണ്ണൻ : നമ്മൾ എന്താല്ലേ ഇങ്ങനെ…

നിരഞ്ജന : എങ്ങനെ…?

കണ്ണൻ : അല്ല ഒരു i love you പറഞ്ഞാൽ തീരുന്ന കാര്യം ഉണ്ടായുള്ളൂ. ഇതിപ്പോ…അടി പിടി കരച്ചിൽ…ഒഹ്ഹ്ഹ്…

നിരഞ്ജന : ഞാൻ എങ്ങനെ ഒക്കെ എക്സ്പ്രസ്സ്‌ ചെയ്യാൻ നോക്കി എല്ലാം കൊണ്ട് കുളം ആക്കിയിട്ട്…അവനെ കേട്ടിപിടിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു.

കണ്ണൻ : ഓഹ്…എന്നിക് അത് മനസ്സിൽ ആവണ്ടേ…

നിരഞ്ജന : മാഷ് റൊമാന്റിക് അല്ല…

കണ്ണൻ : ഓഹോ…

നിരഞ്ജന : അല്ല ഇങ്ങനെ തന്നെ നിന്നാൽ മതിയോ…

കണ്ണൻ : ആ മതി…

നിരഞ്ജന : അയ്യടാ….

പെട്ടന്ന് ആരോ കേറി വരുന്ന പോലെ അവർക്ക് തോന്നി “ഒഹ്ഹ്ഹ് my ഗോഡ്….it is fantastic bombastic medical miracle…ഞാൻ എന്താണ് ഈ കാണുന്നെ…” വേറെ ആരും അല്ല മാളുവാണ്…അവളുടെ ഒച്ച കേട്ടാണ് കണ്ണനും നിരഞ്ജനയും ഒന്ന് ആക്കന്ന് മാറിയത്..

മാളു : ഇതെങ്ങിനെ ഇത്ര പെട്ടന്ന്…ഈ അമ്പലത്തിനു ഇത്ര poweroo…അച്ഛനും അമ്മയും രണ്ടാളേം നോക്കാൻ പറഞ്ഞു വിട്ടപ്പോൾ ഇത്ര ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിചില്ല…ആയോ…ഞാൻ ഇപ്പ കട്ടുറുമ്പ് ആണല്ലേ…You continue…ഞാൻ പോവാണ്…എല്ലാം കഴിഞ്ഞ് വന്നാൽ മതി ഞങൾ അടിയിൽ ഉണ്ടാകും…You continue…

രണ്ടാളും ആകെ ചമ്മിയ ഭാവത്തിൽ പരസ്പരം നോക്കി.

നിരഞ്ജന : അല്ല മാഷേ… സിന്ദൂരം തൊടാൻ വന്നട്ട് അത് ഇല്ലാത്ത ചെന്നാൽ..??

കണ്ണൻ ചിതറി പോയ സിന്ദൂരം ചെപ്പിന്റ ഒരു ഭാഗം എടുത്ത് നോക്കി ഒരു നുള്ള് സിന്ദൂരം ബാക്കി ഉണ്ടായിരുന്നു. അവൻ അത് എടുത്ത് അവളെ അണിയിക്കാൻ കൈ പൊക്കി. പെട്ടന്ന് അവൾ അവന്റെ കൈകളിൽ പിടിച്ചു…

കണ്ണൻ : എന്താടോ…

നിരഞ്ജന : മാഷേ ഒരു കാര്യം ഉറപ്പ് തരണം…

കണ്ണൻ : എന്താ….നിരഞ്ജന.

സീരിയസ് ആയി ചെയ്യണ്ട കാര്യങ്ങൾ പോലും മാഷിന് ഒരു തമാശയാണ്…ഇത് അതുപോലെ ഒന്ന് അല്ല എന്ന് എന്നിക് വാക്ക് തരണം…കാരണം ഇനിയും കരയാൻ എന്നിക് വയ്യ…

കണ്ണൻ ഒന്ന് പുഞ്ചിരിച്ചു…എന്നിട്ട് അവളുടെ സിന്ദൂരരേഖയിൽ അവൻ സിന്ദൂരം ചാർത്തി…എന്നിട്ട് അവളെ വീണ്ടും കെട്ടിപിടിച്ചു.

കണ്ണൻ : എടൊ, തന്നെ ജീവിതകാലം മുഴുവൻ കണ്ണിലെ കൃഷ്ണമണിപോലെ നോക്കാമെന്നോ, അല്ലേൽ തന്റെ കണ്ണ് നിറയാതെ നോക്കും എന്നൊന്നും ഞാൻ പറയില്ല. കാരണം അതൊന്നും ഒരിക്കലും നടക്കാത്ത കാര്യം ആണ്. നമ്മൾ ഇനി ഒന്നിച്ചു ജീവിക്കും, അതിന്റെ ഇടയിൽ പിണക്കവും ഇണക്കവും കണ്ണീരും ചിരിയും അടിയും ഇടിയും അങ്ങനെ എല്ലാം ഉണ്ടാകും. എന്നാലേ അത് ജീവിതം ആവു അല്ലാതെ…പിന്നെ ആകെ ഒരു കാര്യം ഞാൻ ഉറപ്പ് തരാം, തനിക് എന്ത് വിഷമം വന്നാലും, ഇനി ഞാനുമായി വഴക് ആയിട്ട് ആണേലും അത് കരയേണ്ടത് ആണേൽ കരഞ്ഞു തന്നെ തീർക്കണം…പക്ഷെ അത് ദേ ഇതുപോലെ എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞായിരിക്കണം എന്ന് മാത്രം കേട്ടലോ…ഞാൻ ഉണ്ടാകും താൻ കരയുമ്പോൾ ഇങ്ങനെ ചേർത്ത് നിർത്താൻ…ആ ഒരു ഉറപ്പേ എന്നിക് തരാൻ കഴിയു…പോരേ…

ഇതും പറഞ്ഞു കണ്ണൻ അവളുടെ മുഖം തന്റെ കൈകുമ്പിളിൽ ആക്കി പയ്യെ അവളുടെ നെറ്റിയിൽ ചുംബിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു. അവൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് ആ കുന്ന് ഇറങ്ങി. പുതിയ ഒരു ജീവിതത്തിലേക്ക്
നേരത്തെ പറഞ്ഞ പോലെ…

പിണക്കവും ഇണക്കവും സന്തോഷവും നൊമ്പരവും അടിയും ഇടിയും ഒക്കെ ഉള്ള പുതിയ ഒരു ജീവിതത്തിലേക്ക്…

ഇനി തുടരില്ല….

=========================

പിന്നെ ആദ്യം ആയി എഴുതിയ കഥ ആണ്. കുറെ mistakes ഒക്കെ ഉണ്ടെന്ന് അറിയാം. അതൊക്കെ ഷെമിച്ചു support തന്ന എല്ലാവർക്കും വെല്യ ഒരു thnkzz…