മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അച്ഛൻ പോകാൻ റെഡിയായി പുറത്തേക്ക് വന്നപ്പോഴാണ്. വീടിനു മുറ്റത്തേക്ക് ഒരു വണ്ടി വന്നുനിന്നത്. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും ഞങ്ങൾ മൂന്നുപേരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു. “അനിരുദ്ധൻ ” അച്ഛന്റെ ചുണ്ടുകൾ ശബ്ദിച്ചു. അമ്മയും, ഞാനും പരസ്പരം നോക്കി. അപ്പോഴേക്കും അനന്യയുടെ അച്ഛൻ ഉമ്മറത്തേക്ക് കയറിവന്നു. “സർ…..ബാങ്കിൽ പോകാൻ ഇറങ്ങിയതാണോ .? എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു സർ പോയികാണുമോ എന്ന്” ഉമ്മറത്തേക്ക് കയറിക്കൊണ്ടദ്ദേഹം പറഞ്ഞു
ഇല്ല അനിരുദ്ധൻ, ഞാൻ ഇന്ന് ലീവ് ആണ്. താങ്കളെ കാണാൻ വീട്ടിലേക്ക് വരാൻ നിന്നതാ അപ്പോഴാണ് താങ്കൾ ഇങ്ങോട്ട് വന്നത്. വാ…അകത്തേക്ക് കയറിയിരിക്ക്. അച്ഛൻ അനിരുദ്ധനെ അകത്തേക്ക് ക്ഷണിച്ചു. അനിരുദ്ധന് ചായയോ, കോഫിയോ? സോഫയിലേക്ക് ഇരുന്നുകൊണ്ട് അച്ഛൻ അദ്ദേഹത്തിനോട് ചോദിച്ചു. വേണ്ട സർ….ഞാൻ ഇപ്പോൾ കഴിച്ചിട്ട് ഇറങ്ങിയതേയുള്ളു. പിന്നെ….പോയിട്ട് എനിക്ക് അത്യാവശ്യമായി ഒന്നു ട്രിവാണ്ട്രം വരെ പോകാനുള്ളതാ…അതുകൊണ്ട് വന്ന കാര്യം ഞാൻ വേഗം പറയാം. എന്റെ മോൾക്ക് സർന്റെ മോൻ ശ്രീനാഥിനെ ഇഷ്ടമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി അവളെ വല്ലാത്ത ഒരു മനസികവസ്ഥയിൽ കാണാൻതുടങ്ങിയപ്പോൾ കാര്യം ചോദിച്ചു. അപ്പോഴാണ് സാറിന്റെ മോൻ ശ്രീനാഥിനെക്കുറിച് പറയുന്നത്. ഇപ്പോൾ BBA ക്ക് പഠിക്കുന്നു..കോഴിക്കോട്. ഇപ്പോൾ സ്റ്റഡി ലീവിന് വന്നിട്ടുണ്ട്. ശ്രീനാഥിനെ കണ്ടതും വിളിക്കുന്നതും എല്ലാം മോൾ എന്നോട് പറഞ്ഞു. നിങ്ങൾക്ക് താല്പര്യക്കുറവിലെങ്കിൽ നമുക്കിത് ആലോചിച്ചുകൂടെ സാർ….
ഞാൻ….പറ്റില്ല…..അനിരുദ്ധൻ പിന്നെ എന്തോ പറയാൻ വന്നതും അതും പറഞ്ഞവിടേക്ക് അലക്സ് കയറിവന്നു. അലക്സ്…നീ ..നീ എപ്പോൾ വന്നു. അവനെക്കണ്ടതും അയാൾ ഇരിക്കുന്നിടത്തുനിന്നും എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു. ഞാൻ ഇന്നലെ വന്നു. അനന്യയുടെ കാര്യം ശ്രീനാഥിന്റെ അമ്മ വിളിച്ചുപറഞ്ഞപ്പോൾ ലീവ് എടുത്ത് വന്നതാ ഞാൻ. അവനതു പറഞ്ഞതും ശ്രീനാഥ് ഞെട്ടി, ദയനീയമായി അവനെ നോക്കി.
എല്ലാ കാര്യവും അവനോട് പറയുന്ന താനാണ് ഈ കാര്യം മാത്രം…അതും അവളെപ്പറ്റി തന്നോട് പറഞ്ഞ അവനിലിൽ നിന്നും മറച്ചുപിടിച്ചത്. അവന്റെ അപ്പോഴത്തെ നോട്ടത്തിൽ ആ മുഖത്തു നോക്കി ഒന്നു സോറിപറയാൻ പോലും ശ്രീനാഥിന് തോന്നിയില്ല. ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു.
അങ്കിൾ….അങ്കിൾ അനു പറഞ്ഞതുപോലെയല്ല കാര്യങ്ങൾ. അവൾക്ക് ശ്രീനാഥിനെ ഇഷ്ടമായിരിക്കാം. പക്ഷെ….ശ്രീനാഥിന് നമ്മുടെ അനുവിനെ ഇഷ്ടമല്ല. അവനെ സ്നേഹിക്കാനും, കാത്തിരിക്കാനും അവനോരു പെണ്ണ് ഉണ്ട്. പിന്നെ…അനുവിനെപോലെ ഒരു പെണ്ണിനെ….അലക്സ്…നീയെന്താ പറഞ്ഞുവരുന്നത്’? അനു… അനു…അവൾക്കെന്താ കുഴപ്പം. നീ എന്നിൽ നിന്നും എന്തെക്കെയോ മറക്കുന്നുണ്ടല്ലോ? പറ അലക്സ്…..അവന്റെ തോളിൽ ബലമായി പിടിച്ചുലച്ചുകൊണ്ട് അയാൾ അവനോട് ചോദിച്ചു. ഇതേ ചോദ്യം തന്നെയായിരുന്നു അവിടെ നിന്ന മറ്റു മൂന്നുപേരുടെയും മുഖത്തുണ്ടായിടുന്നത്.
അങ്കിൾ…… അനു…. അനു… ഒരു ഡ്രഗ്സ് അഡിറ്റഡ് ആണ്. കുറച്ചുനാളുകളായി ഞാൻ ഈ കാര്യം അറിഞ്ഞിട്ട്. ഡ്രഗ്സ് മാഫിയയുമായി ഒരു കേസ് അന്വേഷണത്തിൽ ആണ് എനിക്കിത് കിട്ടിയത്. അതുംപിന്നെ ഒരു കോളേജ് റാഗിന്റെ പേരിൽ ബന്ധപ്പെട്ട കേസും. അലക്സ് അതുപറയുമ്പോൾ അയാളുടെ കയ്യ്കൾ അവന്റ ദേഹത്തുള്ള പിടിയിൽ നിന്നും വഴിമാറിയിരുന്നു. അദ്ദേഹത്തിന്റെ മുഖം കുറ്റബോധത്താൽ കുമ്പിട്ടിരുന്നു. താൻ….താൻ ഒരാൾ മാത്രമാണ് ഇതിനെല്ലാം കാരണം എന്നയാൾ പിറുപിറുത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഒരച്ഛന്റെ മനസ്സിൽ ഒരു മകളെപ്പറ്റി കണ്ട സ്വപനങ്ങളിൽ….മകൾ അച്ഛന് നൽകുന്ന വേദന അദ്ദേഹത്തിന്റെ മുഖത്തപ്പോൾ കാണാമായിരുന്നു.
“അനിരുദ്ധാ”… ശ്രീനാഥിന്റെ അച്ഛൻ അയാളുടെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തിന്റെ തോളിൽ കയ്യ് വച്ചുകൊണ്ട് വിളിച്ചു. “ഈ ഒരവസരത്തിൽ പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല. എന്നാലും എനിക്കിത് പറയാതിരിക്കാൻ പറ്റില്ല. എന്റെ മോന്റെ കാര്യം സംസാരിക്കാൻ ഞാൻ ഇന്ന് അനിരുദ്ധന്റെ വീട്ട്ലേയ്ക്ക് വരാൻ നിന്നപ്പോളാണ് അനി ഇവിടേക്ക് വന്നത്. എന്റെ മോന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു. അത് എന്റെ ആൽമാർത്ഥ സുഹൃത്തിന്റെ മകൾ “നന്ദന “എന്ന പെൺ കുട്ടിയാണ് . ഇവരുടെ കുഞ്ഞിലേ ഞങ്ങൾ രണ്ടുവീട്ടുകാർ വാക്കാൽ ഉറപ്പിച്ചതാണ് ഈ കാര്യം. ഇനി ഏത് പെണ്ണ് വന്നു ഇഷ്ടമാണെന്നു പറഞ്ഞാലുംഅതിനൊരു മാറ്റവും ഉണ്ടാകില്ല. ഉറപ്പ്”. ഇപ്പോൾ അനി മോളുടെ അടുത്ത് ചെന്ന് അവളെ സാവകാശത്തിൽ ഈ കാര്യം പറഞ്ഞു മനസിലാക്കണം. അവൾക്കു മനസിലാകും….വിഷമിക്കാതെ…..
ശ്രീനാഥ് അനിരുദ്ധന്റെ അടുത്തേക്ക് ചെന്നു. “അങ്കിൾ.. എനിക്ക് യാതൊരു തരത്തിലും അനന്യയോട് ഇഷ്ടം ഉണ്ടായിട്ടില്ല. അച്ഛൻ പറഞ്ഞതുപോലെ എന്റെ മനസിലും ജീവിതത്തിലും ഒരു പെണ്ണിനെ സ്ഥാനമുള്ളൂ…അതെന്റെ “നന്ദനയാണ് ” അവളല്ലാതെ വേറൊരു പെണ്ണും ഇനി എന്റെ ജീവിതത്തിൽ വരികയുമില്ല. വിശ്വനാഥൻ സാറിനോട് എന്തു പറയണമെന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നു അനിരുദ്ധൻ ആ സമയത്ത്. തന്റെ മകളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരൻ താൻ ആണെന്നുള്ള ചിന്ത അദ്ദേഹത്തിനെ വല്ലാതാക്കിയിരുന്നു . അവളുടെ വാശിക്ക് പുറത്താണ് താൻ ആലോചനയുമായി ഇങ്ങോട്ട് വന്നത്. അത് തെറ്റായിപ്പോയി എന്ന് അദ്ദേഹത്തിന് മനസിലായി. അനിരുദ്ധൻ എല്ലാവരോടും സോറി പറഞ്ഞു അവിടന്നിറങ്ങി.
പോകും നേരം അലക്ക്സും അദ്ദേഹത്തിന്റെ ഒപ്പം ഇറങ്ങി. കൊടുംകാറ്റുപോലെ വന്നത് ഒരിളം തെന്നൽ ആയി മാറിപോയതുപോലെ അപ്പോൾ ശ്രീനാഥിന് തോന്നി. മനസിലെ ഭാരം ഒഴിഞ്ഞതുപോലെ വിശ്വനാഥനും , ദേവകിയമ്മക്കും തോന്നി. ഇനി ആ പെണ്ണ്….ഇതിന്റെ പേരിൽ എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഭയം അവരുടെ ഉള്ളിൽ ഉണ്ടായി.
****************************
അലക്സ്……ദയനീയമായി അനിരുദ്ധൻ അവനെ വിളിച്ചു. അങ്കിൾ…… മനഃപൂർവ്വമല്ല ഞാൻ അങ്കിളിൽ നിന്നും മറച്ചുപിടിച്ചത്. കേട്ടതെല്ലാം സത്യമാണോ എന്നറിഞ്ഞട്ടു പറയാം എന്ന് കരുതി . പലപ്പോഴും ഞാൻ അനന്യയെ പുറത്തുവച്ചു കാണാറുണ്ട്. അവൾ അറിയാതെ അവളെ ഫോളോ ചെയ്തപ്പോൾ കിട്ടിയ കാര്യങ്ങൾ ആണിതെല്ലാം. പിന്നെ ഞാൻ അനുവിന്റെ കോളേജിലും ചെന്ന് അനേഷ്വച്ചു. അവിടെ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടാൽ ചിലപ്പോൾ അങ്കിളിനെ വിഷമിപ്പിക്കും എന്നുള്ളത്കൊണ്ട് മാത്രമാണ് ഞാൻ എല്ലാം മറച്ചുപിടിച്ചത് . സോറി അങ്കിൾ ഇനിയും ഇതു പറയാതിരുന്നാൽ നമുക്ക് നമ്മുടെ അനുമോളെ നഷ്ടമാകും.
“ഇനി എന്താണ് അലക്ക്സിന്റെ പ്ലാൻ”? മനസിലെ വിഷമതകൾ എല്ലാം മാറ്റി പെട്ടന്നു തന്നെ ഒരു ഗൗരവക്കാരനായി അദ്ദേഹം അലക്ക്സിനോട് ചോദിച്ചു. അനന്യയെ ഇതിൽ നിന്നും രക്ഷിക്കണം അതിനുള്ള വഴി നോക്കണം. പിന്നെ പെട്ടന്നൊന്നും അവൾ ഇതിൽ നിന്നും മോചിതയാകില്ല , പതിയെ നമുക്ക് അവളെ നേരെയാകണം. അലക്സ് എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു.
അലക്സ്….നിനക്കിപ്പോഴും….അവളോട്….അങ്കിൾ…..ഞാൻ അവളെ ഒരിക്കലും വെറുക്കില്ല. ഈ സ്നേഹം എന്നുപറയുന്നത് ഒരിക്കലും പിടിച്ചുവാങ്ങാൻ പറ്റുന്ന ഒന്നല്ലലോ. എന്നെങ്കിലും എന്റെ ഇഷ്ടവും അവൾ മനസിലാകും. അതുവരെ കാത്തിരിക്കാൻ ഞാൻ തയാറാണ് അങ്കിൾ. അവനത്തുപറയുമ്പോൾ അവന്റെ മനസിലെ വിഷമം മുഖത്തു തെളിഞ്ഞുകാണാമായിരുന്നു.
************************
ഈ സമയം ശ്രീനാഥിന്റെ വീട്ടിൽ പോയ പപ്പയെ കാണാതെ അനന്യ നോക്കിയിരിക്കുകയാണ്. ഇതെന്താ ഇത്രയും വൈകുന്നത്. ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല. ആകെ ദേഷ്യം വന്നു ചുറ്റിലും കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോളാണ് ഗേറ്റ് കടന്ന് അകത്തേക്ക് അനിരുദ്ധന്റെ കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും അവളോന്ന് ഞെട്ടി. അലക്സ്…അകത്തേക്ക് കയറിവരു…അനിരുദ്ധൻ അവനെ വിളിച്ചു. പപ്പയുടെ കൂടെ കയറിവരുന്ന അലക്ക്സിനെ കണ്ടിട്ടും കാണാത്തതുപോലെ അവൾ അനിരുദ്ധന്റെ അടുത്തേക്ക് ചെന്നു. പപ്പാ…… മുറിയിലേക്ക് പോകാൻ തുടങ്ങിയ അനിരുദ്ധനെ അവൾ വിളിച്ചു. അവൾ വിളിച്ചിട്ടും ആ വിളി കേൾക്കാതെ അയാൾ മുറിയിലേക്ക് പോയി.
“അനു….. നീ പറഞ്ഞിട്ട് അങ്കിൾ പോയ കാര്യം നടക്കില്ല “. ആരുപറഞ്ഞു നടക്കില്ലെന്ന്.? എന്റെ എല്ലാ കാര്യവും എന്റെ പപ്പ നടത്തിത്തന്നിട്ടുണ്ട്. അപ്പോൾ ഈ കാര്യവും നടക്കും. അലക്സ് ചേട്ടന് എന്നോടുള്ള വിരോധത്തിന്റെ പേരിൽ ഇതു നടക്കില്ല ഇന്ന് പറയുന്നതാണ്. അതുപറയുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ഞാൻ ഇത് മനഃപൂർവം മുടക്കിയതാണെന്ന് അവൾക്ക് മനസിലായി എന്ന് അവളുടെ പെരുമാറ്റത്തിൽ നിന്നും അവൻ മനസിലാക്കിയെടുത്തു . അവളുടെ അടുത്ത നീക്കം എന്തെന്ന് മനസ്സിലാക്കിയ അവൻ ഇനിയും പ്രശ്നം വഷളാകാതിരിക്കാൻ വേണ്ടി മയത്തിൽ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്ന് വിചാരിച്ചു അവൻ അങ്കിളിന്റെ അടുത്തേക്ക് ചെന്നു കാര്യം പറഞ്ഞു.
“മയക്കുമരുന്നിന് അടിമയായ, തന്നിഷ്ടത്തിൽ നടക്കുന്ന ഒരു പെൺകുട്ടിയെ സ്വീകരിക്കാൻ അവർ തയാറല്ല”. പിന്നെ എന്റെ മോള് വിചാരിക്കും പോലെ ഒരിഷ്ടം ശ്രീനാഥിന് നിന്നോടില്ല , അവനെ സ്നേഹിക്കാനും , തിരിച് അവനു സ്നേഹിക്കാനും ഒരു നല്ലൊരു പെൺകൊച്ചു ഉണ്ട്….അതും അവരുടെ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ …അതുകൊണ്ട് മറ്റു പലതും വാശി പിടിച്ചു നേടിയതുപോലെ ഇതു നിനക്ക് നേടാം എന്ന് നീ കരുതണ്ട. നിന്റെ മനസ്സിൽ ഉള്ള ഇഷ്ടം മാറ്റിക്കോ……അവനു നിന്നെ ഇഷ്ടമല്ല എന്ന് അവന്റെ വായിൽ നിന്നു കേട്ടിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. പ്ലീസ്…..ഇനിയെങ്കിലും എന്റെ മോള് ഞാൻ പറയുന്നത് അനുസരിക്കാൻ നോക്ക് . പിന്നെ ഈ സ്നേഹം, ഇഷ്ടം എന്ന് പറയുന്നതൊന്നും വിലകൊടുത്തു വാങ്ങാൻ പറ്റുന്നതല്ല. അതെന്റെ മോള് ഇനിയും മനസിലാക്കണം”. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരിക്കുന്നത് കാണാമായിരുന്നു . അത്രയും പറഞ്ഞ അദ്ദേഹം പിന്നെ അവിടെ നിന്നില്ല….വണ്ടിയെടുത്തു പോകുന്നതാണ് പിന്നെ അലക്സ് കണ്ടത്.
പപ്പ അറിയരുത് എന്നുവിചാരിച്ച കാര്യങ്ങൾ പപ്പ അറിഞ്ഞപ്പോൾ അവളൊന്ന് ഞെട്ടി. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. അവളുടെ നോട്ടം അലക്ക്സിനു നേരെ ചെന്നു . അവളുടെ നോട്ടം മനസിലാക്കിയ അലക്സ് അതു വകവെക്കാതെ അവിടെ നിന്നും തിരിച്ചു പോന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ തനിക്കു ചുറ്റും ഇപ്പോൾ നടന്നത് എന്താണെന്ന് അനന്യക്ക് മനസിലായി. എല്ലാവരാലും താൻ ഒറ്റപെടുകയാണെന്ന് മനസിലായ അവൾ ഒന്നും മിണ്ടാനാകാതെ മുറിയിലൂടെ അസ്വസ്ഥമായി നടന്നു. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. പപ്പ എല്ലാം അറിഞ്ഞു. ആഗ്രഹിച്ചത് ഇന്നു വരെ കിട്ടാതിരുന്നട്ടില്ല…ആദ്യമായി…അവൾ ആഗ്രഹിച്ച കാര്യം നടക്കാത്തതിന്റ ദേഷ്യം അവളിൽ പ്രകടമായി. ആ….നിമിഷത്തിൽ തന്നെ അവളുടെ ഭാവവും മാറി. പിന്നെ ഒരുതരം പകയായിരുന്നു എല്ലാത്തിനോടും……
എന്തോ ഒരു സാധനം നിലത്തു വീണു പൊട്ടുന്ന ശബ്ദം കേട്ടുകൊണ്ടാണ് ശാന്ത ചേച്ചി മുറിയിലേക്ക് വന്നത്. അവിടെ കണ്ട കാഴ്ച്ച അവരെ ഞെട്ടിച്ചു.
**************************
എന്തുപറ്റി ശ്രീയേട്ടാ….അവൾ എന്തെങ്കിലും അവിവേകം കാണിച്ചോ…..? അത്രയും നേരം ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്ന നന്ദന പിന്നീട് എന്തുണ്ടായി എന്നറിയാനുള്ള ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ശ്രീനാഥ് അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളെ അവനരികിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ചു കൊണ്ട് തുടർന്നു പറഞ്ഞു …..
അന്നേരം വീട്ടിൽ ഞാനും അമ്മയും കഴിഞ്ഞുപോയ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് അലക്ക്സിന്റെ ഫോൺ വന്നത്…അവന്റെ കാൾ കണ്ടതും ഒരു കുറ്റബോധത്തോടെ ഫോണെടുത്തു സംസാരിച്ചു. “ഹലോ അലക്സ് ഞാൻ….ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ പറഞ്ഞു. അപ്പുറത്തുനിന്ന് തിരിച്ചുള്ള മറുപടി കേട്ടതും ഞാൻ ഞെട്ടി ഷോക്കടിച്ചതുപോലെ തരിച്ചിരുന്നുപോയി…
തുടരും…