മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സ്റ്റേജിൽ നിന്ന് കുറച്ചുമാറി പുറകിലായിരുന്നു സ്റ്റാഫ്റൂം. നന്ദ അങ്ങോട്ടേക്ക് പോയതും ഒഴിഞ്ഞ ഒരു ക്ലാസ്റൂമിൽ നിന്നും ആരോ അവളെ പിടിച്ചു വലിച്ചു റൂമിനുള്ളിലാക്കി. മുറിയിൽ ഇരുട്ടായതിനാൽ തന്നെ പിടിച്ചുവലിച്ച ആളുടെ മുഖം നന്ദക്ക് കാണാൻ സാധിച്ചില്ല. പേടിച്ചു നിന്ന നന്ദയുടെ അടുത്തേക്ക് അയാൾ വന്നു. അവൾ എന്തെങ്കിലും ചെയ്യുന്നതിനുമുന്നെ അവളെ പിടിച്ച കരങ്ങൾ അവളെ മുറിയുടെ ഭിത്തിയിലേക് ചേർത്തുനിർത്തി. അവളുടെ ചെവിയോട് അടുത്തു. പ്രണയർദ്രമായി അയാളുടെ ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു.
“നന്ദുട്ടി “….അവൻ അവളെ വിളിച്ചു. അവൾ കേൾക്കാൻ കൊതിച്ച ശബ്ദം….”ശ്രീയേട്ടൻ” നന്ദയുടെ ചുണ്ടുകൾ പറഞ്ഞു. തന്റെ അടുത്ത്…. ആ വിളിയിൽ തന്നെ നന്ദയുടെ പേടിയെലാം എവിടെയോ പോയി മറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
എന്താ എന്റെ “നന്ദുട്ടി ” പേടിച്ചോ….അവൻ അവളുടെ അടുത്തേക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു. മ്മ് …..അവൾ ഒന്നു മൂളി. സോറി “നന്ദുട്ടി”. പേടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെടോ…നിന്നെ കാണാനുള്ള മോഹം കൊണ്ട് ചെയ്തതാ….അതും പറഞ്ഞവൻ അവളെ പിടിച് മുറിയിലെ നേരിയ വെട്ടത്തിലേക് കൊണ്ടുവന്നു നിർത്തി.
ഞാൻ…അത്… അച്ഛനും, ദേവുവും…അവരെ കണ്ടില്ല…അവർ വന്നോ എന്നറിയാൻ ഫോൺ വിളിച്ചു ചോദിക്കാൻ വന്നതാ…അപ്പോഴാണ് ശ്രീയേട്ടൻ എന്നെ…
നിന്നെ ഒറ്റയ്ക്ക് കാണാൻ വേണ്ടി കുറച്ചുനേരമായി ഞാൻ നോക്കുന്നു. അപ്പോളാണ് നീ ഇവിടേക്ക് വരുന്നത് കണ്ടത്. മുന്നിലേക്ക് വരാൻ നിന്നതാ…പെട്ടന്ന് തോന്നിയ ഒരു കുസൃതിയിൽ ചെയ്തതാ…വിഷമം ആയോ….നന്ദുട്ടി…
മ്മ്….നന്ദ കുറച്ച് ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു അവനെ നോക്കി. അവളുടെ മുഖം വീർപ്പിച്ചു കൊണ്ടുള്ള നിൽപ് കണ്ടിട്ട് അവനു ചിരിവന്നു… അവൻ അവളെ നോക്കി ചിരിച്ചു. അവൻ ചിരിക്കുന്നത് കണ്ട നന്ദ അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. ഇതുകണ്ട ശ്രീനാഥ് അവളെ തിരിച്ചു അവന്റെ നേരെ നിർത്തി.
സോറി….മനഃപൂർവം അല്ല അന്ന് നിന്റെ മുന്നിൽ അങ്ങനെ….എനിക്ക് നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയല്ലേ…മോളെ…അന്ന് മിണ്ടാതിരുന്നത് സോറി.
മ്മ്…. ശ്രീയേട്ടൻ നുണ പറയുകയാ…എന്നോട് ഇഷ്ടമുണ്ടെങ്കിൽ അന്ന് മിണ്ടിയേനെ….മുഖത്തെ കുറച്ചു ഗൗരവം കാണിച്ച്കൊണ്ടവൾ പറഞ്ഞു. ഞാൻ വരാൻ പോയതാ അപ്പോഴാണ് നിന്റെ അനിയത്തി അടുത്തേക്ക് വന്നത്. പിന്നെ…പിന്നെ…. ഞാൻ വേണ്ടാന്നു വച്ചു. അവൻ അവളെ നോക്കി പറഞ്ഞു.
പിന്നെ….ഇപ്പോളെന്താ വന്നത്? അവൾ അവനെ നോക്കി പിരികമുയർത്തി കാണിച്ചുകൊണ്ട് ചോദിച്ചു. ഒന്നും ഇല്യാ എന്റെ നന്ദുട്ടി…… നിന്നെ കണ്ടിട്ട് അവിടെ ഇരിക്കാൻ പറ്റണ്ടേ അതാ വന്നത്. അവൻ അവളെ നോക്കി കണ്ണടച്ച് കാണിച്ച് ചിരിച്ചു. നന്ദ അവനെ നോക്കി ചിരിച്ചു. ആ ചിരിയിൽ തന്നെ അവൾക് അവനോടുള്ള പിണക്കമെല്ലാം മാറി.
എന്റെ പെണ്ണെ …നിന്റെ ചിരി…. അവൻ അവളെ നോക്കി മനസിൽ പറഞ്ഞു, പിന്നെ അവളുടെ കണ്ണുകളിലേക്കു നോക്കി കുറച്ചുനേരം നിന്നു. ആയ്യോാ….പെട്ടന്നവൾ എന്തോ ഓർത്തപോലെ പറഞ്ഞു. ഞാൻ പോട്ടെ…എന്നെ അവിടെ അനേഷിക്കുന്നുണ്ടാകും…..അതും പറഞ്ഞവൾ പോകാൻ തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചുവലിച്ചു അവന്റരികിലേക് ചേർത്തുനിർത്തി. അവളുടെ അരകെട്ടിലൂടെ വട്ടം പിടിച്ചു. അവളുടെ കണ്ണുകളിൽ നോക്കി നിന്നു…..അവളുടെ ഹൃദയതാളത്തിന്റെ വേഗത നെഞ്ചിലിടെ അവൻ കണ്ടു.
ഇതെന്താ?? എന്ന് ഒരു ആശ്ചര്യത്തോടെ നന്ദ അവനെ നോക്കി. “ചുമ്മാതാടി എന്റെ പെണ്ണെ…” അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു. വിട് “ശ്രീയേട്ടാ”…. ആരെങ്കിലും കാണും. അതും പറഞ്ഞവൾ അവന്റെ പിടിയിൽ നിന്നും കുതറിനോക്കി. കുറച്ചുനേരം രണ്ടാളും ആ നിൽപ് തുടർന്നു.
പെട്ടന്ന്…..ആരോ അങ്ങോട്ടേക്ക് നടന്നുവരുന്നതിന്റെ കാലൊച്ച കേട്ടപ്പോൾ ശ്രീനാഥ് അവളിൽ നിന്നുള്ള പിടുത്തം വിട്ടു അവളിൽ നിന്നു മാറിനിന്നു. വാ പോകാം അനേഷിക്കിനുണ്ടാകും…ഒരു കുസൃതി ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു.
ഏകദേശം 10 മണിയായപ്പോഴേക്കും പരിപാടികൾ എല്ലാം കഴിഞ്ഞു. പരിപാടികൾ കഴിയുന്നതനുസരിച് കുട്ടികളെ അവരുടെ രക്ഷകർത്താക്കളെ ഏല്പിച്ചിരുന്നതുകൊണ്ട് പരിപാടികൾ തീർന്നപ്പോൾ തന്നെ നന്ദനക്കും മറ്റു ടീച്ചേഴ്സിനും അവരുടെ സാധനങ്ങളെല്ലാം പെട്ടന്ന് തന്നെ ഒതുക്കി. എല്ലാവരും കൂടി പെട്ടന്നു തന്നെ അവിടം ഒതുക്കുകയും ചെയ്തു. ഇതെലാം ചെയുബോളും നന്ദയുടെ കണ്ണുകൾ അച്ഛനെ തിരയുകയായിരുന്നു.
അച്ഛനെ കാണാതെ വിഷമിച്ചു നിൽക്കുകയായിരുന്ന നന്ദയുടെ അടുത്തേക്ക് ദേവകി ടീച്ചർ വന്നു. പോകാം നന്ദ….. ദേവകി അവളെ നോക്കി ചോദിച്ചു. അച്ഛനെ കണ്ടില്ല ടീച്ചറമ്മ….മോള് വാ…….ദേവൂന് സുഖമില്ല, അതുകൊണ്ട് സ്കൂളിലേക്ക് വരാൻ സാധിക്കില്ല, നന്ദമോളെ വീട്ടിലേക് കൊണ്ടന്നാക്കാമോന്ന് ചോദിച്ചു ഉണ്ണിയെ വാസുവേട്ടൻ വിളിച്ചിരുന്നു.
എന്തുപറ്റി ദേവൂന്??? പേടിയോടെ അവൾ ചോദിച്ചു. ഏയ്യ് ഒന്നുല്യാടോ…. കോളേജിൽ നിന്നു വന്നപ്പോൾ മുതൽ അവൾക്കു ചെറിയൊരു പനി. അതാ അച്ഛൻ വരാത്തത്. അവിടേക്കു നടന്നുവന്ന ശ്രീനാഥ് അവളുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ പറഞ്ഞു. പോകാം….ശ്രീനാഥ് അവളെ നോക്കി ചോദിച്ചു. മ്മ് … ഞാൻ ബാഗ് എടുത്തിട്ടുവരാം… അതും പറഞ്ഞവൾ സ്റ്റാഫ്റൂമിലേക് ചെന്നു. അപ്പോഴേക്കും മറ്റു ടീച്ചർമാർ എല്ലാം പോകാൻ റെഡിയായി പുറത്തേക് വന്നു.
ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. നന്ദ അവളുടെ ബാഗുമായി പുറത്തേക്ക് വന്നു, ടീച്ചറമ്മയുടെ കൂടെ കാറിൽ കയറി. നന്ദയെ വീട്ടിലാക്കി ശ്രീനാഥും, അമ്മയും മടങ്ങി.
കുളിച്ചു വേഷം മാറിവന്ന നന്ദ ദേവൂന്റെ അടുത്തേക്ക് ചെന്നു. പനിയുടെ ക്ഷീണം കാരണം ഉറങ്ങുന്ന അവളുടെ തലയിലൂടെ ഒന്നുതഴുകി, കുറച്ചുനേരം അവിടെ ഇരുന്നു. ശേഷം ലൈറ്റ് അണച്ചു നന്ദ അവളുടെ മുറിയിലേക്കു പോയി.
*******************
ദിവസങ്ങൾ കടന്നുപോയി….
അങ്ങനെയിരിക്കെ ഒരു ദിവസം ബാങ്കിൽ പോയ ശ്രീനാഥ് വരാൻ വൈകി. ഇടക്ക് അങ്ങനെ വരാൻ വൈകാറുണ്ട്, അവൻ അത് അമ്മയെ വിളിച്ചു പറയുകയും ചെയാറുണ്ട് പക്ഷെ…..ഇന്ന്….
രാത്രി 10 മണിയായിട്ടും ഉണ്ണിയെ കാണാതെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ് ദേവകി ടീച്ചർ. ഫോൺ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നില്ല. ദേവകിടീച്ചർക്ക് ആകെ ടെൻഷൻ ആയി. അവരുടെ മനസ്സിലേക്ക് ആ പഴയ ചിന്തകൾ മാറിമറഞ്ഞുവന്നു.
പെട്ടന്ന് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു. പേടിച്ചരണ്ട മുഖത്തോടെ ദേവകി ടീച്ചർ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു….
തുടരും…