ഞാനൊരു കൂലിപ്പണിക്കാരൻ ആയത് കൊണ്ടല്ലേ… എനിക്ക് ആ ജോലി ഒരു കുറവായി ഇതുവരെ തോന്നിയിട്ടില്ലാ… ഇനി തോന്നുകയും ഇല്ലാ…

കൂലിപ്പണിക്കാരൻ ~ എഴുത്ത്: സൂര്യ ദേവൻ

മോനേ നീ റെഡി ആയില്ലേ…? അച്ഛൻ കിടന്ന് ബഹണം വെക്കുന്നുണ്ട്…

കഴിഞ്ഞു അമ്മേ ദേ വരുന്നു….

പോകാം അമ്മേ…എന്താ അമ്മേ അമ്മയുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തെ…

ഒന്നുമില്ലാ മോനേ…

എനിക്ക് മനസ്സിലായി അമ്മയുടെ വിഷമം എന്താണ് എന്ന്… ഇന്തെങ്കിലും ശെരിയാവോ എന്നല്ലേ…

ആവുന്നെങ്കിൽ ആവട്ടെ അമ്മേ… എന്റെ ജോലി ആണല്ലോ എല്ലാ പെണ്ണുങ്ങളുടെയും പ്രശ്നം…

ഞാനൊരു കൂലിപ്പണിക്കാരൻ ആയത് കൊണ്ടല്ലേ… എനിക്ക് ആ ജോലി ഒരു കുറവായി ഇതുവരെ തോന്നിയിട്ടില്ലാ… ഇനി തോന്നുകയും ഇല്ലാ…

അമ്മ അതൊന്ന് ഓർത്ത് വിഷമിക്കാതെ വരാൻ നോക്ക്…ഇല്ലേൽ അച്ഛൻ ഇപ്പൊ കിടന്ന് ബഹണം വെക്കാൻ തുടങ്ങും….

ആ പോകാം മോനേ…

അച്ഛാ പോവാം…

ആ പോവാം…ഡാ വണ്ടി എടുക്കടാ…

എന്റെ കൂട്ടുക്കാരനും വരുന്നുണ്ട് ഞങ്ങളുടെ കൂടെ…അവന്റെ വണ്ടിയിൽ ആണ് ഞാൻ പെണ്ണ് കാണാൻ പോകുന്നത്…ഞാനും അവനുമൊത്ത് കുറെ പെണ്ണ് കാണാൻ പോയിട്ടുണ്ട്…പോയ എല്ലാരേയും എനിക്ക് ഇഷ്ടമായി…പക്ഷെ അവർക്ക് എന്നെ ഇഷ്‍ടമായില്ലാ…ചിലർക്ക് ഞാൻ സൗധര്യം ഇല്ലാ, ചിലർക്ക് എന്റെ ജോലി പിടിക്കില്ലാ…ഈ പോകുന്നത് ശെരി ആയില്ലെങ്കിൽ ഞാൻ ഈ പരിപാടി അവസാനിപ്പിക്കും…മടുത്തു പെണ്ണ് കാണാൻ പോയിട്ട്…കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റുമല്ലോ….

ഡാ നീ എന്താ ആലോചിക്കുന്നേ…

ഒന്നുമില്ലടാ…

ഡാ വഴി ശെരിയാണോ…

എന്താടാ അങ്ങനെ ചോദിച്ചേ…

വഴി തെറ്റിയോ എന്നൊരു സംശയം…

നമ്മുക്ക് ആരോടെങ്കിലും ചോദിച്ചിട്ട് പോകാം…

ആടാ ചോദിക്കാം…

വഴിയിൽ കണ്ട ഒരു ചേട്ടനോട് വഴി ചോദിച്ചു…

അങ്ങനെ ഞങ്ങൾ പെണ്ണിന്റെ വീട് എത്തി…വീട് കണ്ടപ്പോൾ തന്നെ മനസ്സിലായി ഈ കല്യാണം നടക്കില്ലാ എന്ന്…അവളുടെ വീട് ഒരു കൊട്ടാരം ആണ്… എന്റെ വീട് ആണെങ്കിൽ ഒരു ഓട് പുര…എന്തായാലും പോയി നോക്കാം…ആ വീട് കണ്ടപ്പോൾ എല്ലാരുടെയും മുഖം മാറി…ആർക്കും ഒരു വിശ്വാസം ഉണ്ടായിരുന്നില്ലാ…വന്ന സ്ഥിതിക്ക് കയറാതെ പോകാൻ പറ്റില്ലല്ലോ…

ഞങ്ങൾ അകത്തേക്ക് കയറി…അവിടെ അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും ഉണ്ടായിരുന്നു…എല്ലാരുടെ കയുമേൽ സ്വർണം ഉണ്ട്…അവർ എന്നോട് സംസാരിച്ചു…ഞാൻ തിരിചും സംസാരിച്ചു…

അങ്ങനെ പെണ്ണ് ചായ കൊണ്ട് വന്നു…ഫോട്ടോയിൽ കാണുന്നത്തെക്കാൾ നേരിൽ കാണാൻ ആണ് ഭംങ്ങി…ഞാൻ ചായ എടുത്തു…

സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ സംസാരിക്കാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സംസാരിക്കണം എന്ന് പറഞ്ഞു…ഞങ്ങൾ മാറി നിന്നു…

ഞാൻ ആദ്യം സംസാരിക്കാൻ തുടങ്ങി…

അതെ എനിക്ക് വിദ്യാഭ്യാസം ഒന്നും ഇല്ലാ… എന്റെ ജോലി കൂലി പണിയാണ്… പിന്നെ കുട്ടിയുടെ വീടിന്റെ ഏഴ് അരികത്ത് പോലും എന്റെ വീട് എത്തില്ലാ…പിന്നെ എന്റെ കൂടെ ജീവിച്ചു തുടങ്ങുമ്പോൾ ചെലപ്പോൾ പട്ടിണിയൊക്കെ കിടക്കേണ്ടി വരും…പിന്നെ വിയർപ്പിന്റെ നാറ്റം സഹിക്കേണ്ടി വരും…എന്റെ അച്ഛനമ്മയും പൊന്നുപോലെ നോക്കണം….ഇതിനൊക്കെ സമ്മതം ആണോ…

സമ്മതം ആണ്…

നന്നായി ആലോചിച്ചിട്ട് തന്നെയാണോ പറഞ്ഞത്..

അതേ… എനിക്ക് പണത്തിനോട് ആർത്തിയൊന്നും ഇല്ലാ…ഞാനൊരു സാധാരണ പെൺകുട്ടി തന്നെയാണ്…

അതല്ല കെട്ടാൻ പോകുന്ന ചെക്കനെ കുറിച്ച് നിനക്കൊരു സങ്കൽപ്പം ഉണ്ടാവില്ലേ…ചെക്കന് നല്ല കളർ വേണം, നല്ല വിദ്യാഭ്യാസം വേണം, നല്ല ജോലി വേണം എന്നൊക്കെ…അതൊക്കെ എല്ലാർക്കും ഉണ്ടാവുമല്ലോ….

എനിക്കും ഉണ്ട് ചെറിയൊരു സങ്കൽപ്പം…ആ സങ്കൽപ്പം ഇയാളുടെ കൂടെ ജീവിക്കുമ്പോൾ എനിക്ക് കിട്ടും…

സത്യമാണോ പറയുന്നത്…

അതേ…എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആവില്ലാ…എല്ലാർക്കും സർക്കാർ ജോലിക്കാരെ വേണം എന്നില്ലാ…കുലിപണിക്കാരൻ ആയാലും കുഴപ്പം ഒന്നും ഉണ്ടാവില്ലാ…

ഞങ്ങൾ കുറെ സംസാരിച്ചു…

അവിടെ നിന്ന് ഇറങ്ങാൻ നേരം അവരോട് അച്ഛൻ പറഞ്ഞു ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടമായി… നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞു…

എനിക്ക് നല്ല വിശ്വാസം ആയിരുന്നു അവർക്ക് സമ്മതം ആവും എന്ന്…

പക്ഷെ അച്ഛനമ്മക്കും വിശ്വാസം ഇല്ലായിരുന്നു…

അന്ന് രാത്രി തന്നെ അവർ വിളിച്ചു പറഞ്ഞു അവർക്ക് സമ്മതം ആണെന്ന്…

മൂന്ന് മാസം കഴിയുമ്പോഴേക്കും ഞങ്ങളുടെ വിവാഹം കഴിഞ്ഞു…

ഇപ്പൊ ഞങ്ങൾ സുഖമായി ജീവിക്കുന്നു….ശുഭം…

ഏത് ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്…ആരെയും ജോലി പറഞ്ഞ് വിലയിരുത്താൻ പാടില്ലാ…കാരണം ഞാനൊരു കൂലിപ്പണിക്കാരന്റെ മോൻ ആണ്…എന്റെ അച്ഛന് കൂലിപ്പണി ആണെന്ന് പറയാൻ എനിക്കൊരു നാണ കേടൊന്നുമില്ലാ…എന്റെ അച്ഛന് കൂലിപ്പണി ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് എന്റെ ‘അമ്മ എന്റെ അച്ചനെ വിവാഹം കഴിച്ചത്…

അവർ ഇപ്പോഴും സുഖമായി തന്നെയാണ് ജീവിക്കുന്നത്….എന്നെയും എന്റെ ചേട്ടനെയും ഇത്രയും കൊല്ലം നോക്കിയത് അച്ഛൻ കൂലിപ്പണിക്ക് പോയിട്ട് തന്നെയാണ്…

എനിക്ക് അഭിമാനം ആണ് എന്റെ അച്ഛൻ കൂലിപ്പണിക്കാരൻ ആണെന്ന് പറയാൻ…

ശുഭം…