തന്നെ തന്നെ നോക്കി നിൽക്കുന്ന അവളോട് കിടന്നുകൊള്ളാൻ പറഞ്ഞു കൊണ്ടവൻ ബെഡിൽ നിന്നും തലയിണ എടുത്തു കൊണ്ട് മുറിയിലെ സോഫയിലേക്ക് ചാഞ്ഞു…

പ്രണയം

Story written by AASHI

വേദികയുടെയും വസുവേദ് ന്റെയും വിവാഹമായിരുന്നു ഇന്ന്…

നാടൊട്ടാകെ അറിയിച്ചു കൊണ്ടൊരു ഗംഭീരമായ വിവാഹവേദിയിൽ തങ്ങളുടെ പ്രിയപെട്ടവരുടെ സാന്നിദ്ധ്യാത്തിൽ ഇരുവരും വിവാഹിതരായി

വസുദേവ് എന്ന 27വയസുള്ള ചെറുപ്പക്കാരനെ ജീവിതത്തിൽ ആദ്യമായാണ് വേദിക കാണുന്നത്.. അതും വിവാഹപ്പന്തലിൽ വെച്….

ജ്യോത്സ്യന്റെ നോട്ടത്തിൽ ജാതക പ്രകാരം വേദികയ്ക്ക് വരുന്ന രണ്ട് മാസത്തിനുളിൽ വിവാഹം നടക്കണമത്രേ…

തിരക്കുപിടിച്ച കല്യാണാലോചനകളിൽ നിന്ന് വേദികയുടെ പിതാവ് തന്റെ മകൾക്ക് എല്ലാം കൊണ്ടും ഒത്തിണങ്ങിയ വസുദേവിനെ കണ്ടത്തിയത് കുറച്ചു പാടുപെട്ടാണ്…

അപ്പോഴേക്കും ജ്യോത്സ്യന്റെ പ്രവചനത്തിലെ ഒന്നര മാസം കടന്നു പോയിരുന്നു

എടിപിടിയെന്നുള്ള കല്യാണത്തിരക്കിനിടയിൽ വിവാഹത്തിന് തലേ ദിവസമാണ് വസുദേവ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്….

അതെല്ലാവർക്കും സ്വീകാര്യമായിരുന്നു കാരണം വരുന്ന രണ്ട് മാസത്തെ ലീവ് മുഴുവനായി പ്രയോജനപ്പെടും…. പെണ്ണ് കണ്ട് സമയവും കളഞ്ഞില്ലല്ലോ

വസുദേവ് ന്റെ ഫോട്ടോ വേദികയ്ക്കായി അവന്റെയമ്മ കൈമാറിയെങ്കിലും… ബന്ധുജനങ്ങളുടെ കൂട്ടമായ കൈമാറ്റത്തിനിടയിൽ അതെവിടെയോ നഷ്ട്ടപെട്ടു…

പുതിയതൊരെണ്ണം വാങ്ങിക്കുവാനോ അത് മകളെ കാണിക്കണമെന്നോ ആ അച്ഛന് തോന്നിയില്ല… എന്നതിനേക്കാളേറെ സമയം കിട്ടിയില്ല എന്ന് പറയുന്നതാവും ശെരി

കല്യാണത്തിന്റേതായ എല്ലാം ചടങ്ങുകൾക്കും ശേഷം ആ സ്നേഹനിധിയായ അമ്മായിഅമ്മ മരുമകളെ മകന്റെ അടുക്കലേക്ക് പതിവ് രീതിയായ പാൽഗ്ലാസ്സുമായി പറഞ്ഞയച്ചു

മുറിയിൽ കയറിയ വേദിക വസുദേവിന്റെ മുന്നിൽ ഒരു പൂച്ചകുട്ടിയെ പോലെ പതുങ്ങി നിന്നു

അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു

അവനവളെ സാകൂതം നോക്കി നിന്നു

തന്റെ പെണ്ണെന്ന അറിയിപ്പോട് കൂടി അമ്മ തനിക്കയച്ചു തന്ന വേദികയുടെ ഫോട്ടോ അവന് മുന്നിൽ തെളിഞ്ഞു… ഒരു പക്ഷെ അതിനേക്കാളേറെ സുന്ദരിയാണവളെന്ന് അവന് തോന്നി

അവളുടെ ഓരോ ചലങ്ങളും ഉള്ളിലെ പേടി വിളിച്ചോതുന്നുണ്ടായിരുന്നു

അവനെന്ത് കൊണ്ടോ അലോസരം തോന്നി

ഒരു നിമിഷം കൂടിയവളെ നോക്കി നിന്ന ശേഷം അവനാ പാൽ ഗ്ലാസ് വാങ്ങി മുഴുവൻ കുടിച്ചു തീർത്തു ചുണ്ടു തുടച്ചു

തന്നെ തന്നെ നോക്കി നിൽക്കുന്ന അവളോട് കിടന്നുകൊള്ളാൻ പറഞ്ഞു കൊണ്ടവൻ ബെഡിൽ നിന്നും തലയിണ എടുത്തു കൊണ്ട് മുറിയിലെ സോഫയിലേക്ക് ചാഞ്ഞു

ദിവസങ്ങൾ കടന്നുപോയ്…. വേദിക ആ വീട്ടിലെ എല്ലാവരുടെയും പൊന്നോമനയായി മാറി….. ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ആദ്യത്തെ അകൽച്ച മാറിയെങ്കിലും ഇനിയുമെന്തോ പൂർത്തിയാവാനുണ്ടെന്ന രീതിയിൽ അതഅപൂർണമായിരുന്നു…. വസുവിന് തിരിച്ചു പോകേണ്ട ദിവസങ്ങൾ അടുത്തു

ഒരു നാൾ കണ്ണാടിയിൽ നോക്കി നിന്ന് തലക്കൊതുകുയായിരുന്ന വേദിക യുടെ പിറകിൽ കൂടിയവൻ കൈകൾ ചുറ്റി കെട്ടിപിടിച്ചു

അവളൊന്ന് പിടഞ്ഞു പോയി… ആദ്യമായിട്ടായിരുന്നു അത്തരം ഒരു നീക്കം അവന്റെ ഭാഗത്തു നിന്നുണ്ടായത്

അവനവളെ തനിക് നേരെ തിരിച്ചു നിർത്തി… അവളുടെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ അടുപ്പിച്ചു…

“എനിക്ക് നിങ്ങളെ പ്രണയിക്കണം….

അധരങ്ങൾ തൊട്ടുതൊട്ടിലാ എന്നർത്ഥത്തിൽ വന്നു നിൽക്കവെയാണ് അവളത് പറഞ്ഞത്

അവനവളെ കണ്ണുകളലുയർത്തി നോക്കി… അവയ്ക്ക് വല്ലാത്തൊരു ശാന്തത നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു….

അവനാ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു

“എനിക്ക് നിങ്ങളെ പ്രണയിക്കണം വസുഏട്ടാ… നിങ്ങളാദ്യം എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കണമെന്ന് ഞാനാശിക്കുന്നു.

അതിന് ശേഷം എന്റെ കൈകൾ കോര്ത്തുകൊണ്ട്…. പിന്നെയി നെഞ്ചിൽ എന്നെ ചേർത്ത് പിടിച്ചു കൊണ്ട്….. അങ്ങനെ അങ്ങനെ എന്റെ ശരീരത്തിലെ ഓരോ അണുവിലും നിങ്ങൾ നിറഞ്ഞു നിൽക്കണമെന്നാണ് എന്റെ ആഗ്രഹം….ഇതൊരിക്കലും ഒരു ദിനം കൊണ്ട് സാധ്യമാകുന്നതല്ല….. പക്ഷെ ആ കാത്തിരിപ്പിനൊടുവിൽ നമ്മളൊന്നാകുന്നത് പൂർണമായും പരസ്പരം മനസിലാക്കിയിട്ടാവും….. അത് കൊണ്ട് തന്നെ ഈ ബന്ധത്തിനൊരു വിള്ളൽ ആർക്കും സാധ്യമാകില്ല

അങ്ങനെയല്ല ഒരു ഭർത്താവിന്റെ അധികാരത്തോട് കൂടിയുള്ള പരസ്പരം പങ്കു വയ്ക്കലാണെങ്കിൽ ഞാനൊരിക്കലും തടസ്സം നിൽക്കില്ല…

തന്റെ ഇടുപ്പിൽ പിടിച്ചിരുന്ന കൈകൾ അയയുന്നത് അവളറിഞ്ഞു

“താൻ പറഞ്ഞതാ ശെരി…. ഇതുവരെയും മനസ്സ് തുറന്നൊന്ന് സംസാരിക്കുക പോലും ചെയ്യാത്ത നമ്മൾ തമ്മിൽ….. സോറി ടോ…. റിയലി സോറി…. താൻ പറഞ്ഞത് പോലെ എനിക്കും തന്നെ പ്രണയിക്കണം… ഈ ജൻമം മുഴുവൻ…..

അത്പറയുമ്പോഴുള്ള അവന്റെ കണ്ണുകളിലെ തിളക്കം തന്നോടുള്ള പ്രണയത്തിന് തുടക്കം തന്നെയാണെന്ന് അവൾക്ഉറപ്പായിരുന്നു

നല്ലൊരു ഭാര്യാഭർത്യബന്ധത്തിൽ എന്നന്നെന്നും നിലകൊള്ളേണ്ടത് പ്രണയമെന്ന വികാരത്തിന്റെ അടമ്പടിയോടെയാകുമ്പോഴാണ് അവയ്ക്ക് ഇരട്ടി ഉറപ്പ് കിട്ടുന്നത്…

ശുഭം