നമ്മളൊക്കെ ആയിരുന്നെങ്കിൽ ഇപ്പൊ ശോകം അടിച്ചു നടന്നേനെ….അതും കഴിഞ്ഞ 5വർഷമായിട്ടുള്ള പ്രണയം അല്ലായിരുന്നോ…

ഒരു പെൺമനസ്സ്

Story written by AASHI

അവളെന്തു ഹാപ്പി ആണല്ലേ… കഴിഞ്ഞമാസമാണ് ആ വിനുമായിട്ട് ബ്രേക്ക്‌ അപ്പ്‌ ആയത്… എന്നിട്ടും അവളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല… ആൽവേസ് സ്‌മൈൽ….

ക്ലാസിലിരുന്ന് കൂട്ടുകാരോട് തമാശ പറഞ്ഞു ഉറക്കെ ചിരിച്ചു രസിക്കുന്ന അമ്മുവിനെ നോക്കി കൊണ്ട് പ്രിയ പറഞ്ഞു…

“സത്യം… നമ്മളൊക്കെ ആയിരുന്നെങ്കിൽ ഇപ്പൊ ശോകം അടിച്ചു നടന്നേനെ… അതും കഴിഞ്ഞ 5വര്ഷമായിട്ടുള്ള പ്രണയം അല്ലായിരുന്നോ…എന്നിട്ടും ഒരു നിമിഷം കൊണ്ടവൻ വേണ്ടെന്ന് പറഞ്ഞിട്ടും അവള് തകർന്നില്ലല്ലോ… ഷി ഈസ്‌ സൊ ബോൾഡ്…

പ്രിയുടെ കൂട്ടുകാരി നിയ അവളെ ശെരിവെച്ചു കൊണ്ട് പറഞ്ഞു…

കോളേജിൽ ഉച്ചകഴിഞ്ഞിട്ടുള്ള ഫ്രീ പീരിയഡിലെ ഗോസിപ്പ് കോർണറിൽ അന്ന് ഇടം പിടിച്ചത് അവളുടെ ക്ലാസ്സിൽ തന്നെയുള്ള അമ്മുവാണ്..

ക്ലാസ്സിലെ ഏറ്റവും സ്മാർട്ട്‌ കുട്ടിയാണവൾ…

എപ്പോഴും ഒരു ചിരിയോടെ അല്ലാതെ ആർക്കും അവളുടെ മുഖം ദർശിക്കാൻ കഴിയില്ല…

നഗരത്തിലെ പ്രശസ്ത ബിസ്സിനെസ്സ് മാൻ വിശ്വനാഥന്റെ മകൾ

പണത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും കൂട്ടുകൂടുന്നവൾ..

“അവളുടെ വീട്ടുകാരൊക്കെ നല്ല സപ്പോർട്ട് ആവും ടീ… കണ്ടിട്ടില്ലേ ഒരൊറ്റ പ്രോഗ്രാമിൽ നിന്ന് പോലും അവള് മാറി നിൽക്കാറില്ല..

“രാവിലെയും വൈകിട്ടും നമ്മളെ പോലെ ബസിലെ തിരക്കൊന്നും ബാധിക്കാതെ കാറിൽ പോകുകയും വരുകയും ചെയ്യാം

ജനിക്കുന്നെങ്കിൽ അവളെ പോലെ ജനിക്കണം…

അവരുടെ ചർച്ച പിന്നെയും നീണ്ടു പോയി…

അവരെല്ലാം അവളുടെ സൗഭാഗ്യത്തെ ഓർത്തു അസൂയപെട്ടു…

കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പോകാനായി കാറിൽ കയറവെ അവളൊരു നിമിഷം തന്റെ കൂട്ടുകാരെ തിരിഞ്ഞു നോക്കി…

എല്ലാവരും സന്തോഷത്തോടെ ഒരുമയോടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നു…

അവൾക്കും അവരോടൊപ്പം കൂടാൻ തോന്നി.. ആ തിരക്കുകളിലൂടെ അവരുടെ കൈകൾ പിടിച്ചു നടന്ന് കടകളിലെ ചില്ലുഗ്ലാസ്സിൽ നിറഞ്ഞിരിക്കുന്ന മുട്ടായികൾ നുണഞ്ഞു കൊണ്ട് നടക്കുവാന്….

തിരക്കേറിയ ബസിൽ അവരോടൊപ്പം തമാശ പറഞ്ഞുകൊണ്ട് ഒരു സർക്കസ്കാരന്റെ മെയ്‌വഴക്കത്തോടെ കമ്പികളിൽ തൂങ്ങി പിടിച്ചു നില്കാൻ…

പൈസ ഉണ്ടായിട്ടും മനഃപൂർവം സ്‌ റ്റി എടുത്തു കൊണ്ട് പ്രൈവറ്റ് ബസിലെ കണ്ടക്ടറുടെ ചീത്ത കേൾക്കുവാൻ

അവർക്കതൊക്കെ നാണക്കേടാണെങ്കിൽ തനിക്കതൊക്കെ സന്തോഷം നൽകുന്നന്നവയാണ്…

ഈ എ സി കാറിൽ ഒറ്റക്ക് വീട് വരെ യാത്ര ചെയ്യുന്നതിനേക്കാൾ എത്രെയോ നല്ല അനുഭവമാണത്…

മകളെ ഒന്ന് ശ്രെദ്ധിക്കാൻ പോലും സമയം ഇല്ലാത്ത മാതാപിതാക്കൾക്കിടയിൽ വഴക്ക് പറയാനെങ്കിലും ആള്കാരുണ്ടാകുന്നത്…

പക്ഷെ തനിക്കു നൽകിയ പരിമിതികളിൽ അവ ഉൾപ്പെടുന്നില്ല…

കാറിൽ പോകുക അതിൽ തിരിച്ചു വരുക…

എവിടെയും ആരോടൊപ്പവും പോകാം…

പക്ഷെ അത് കാറിലാവണം…. അലെങ്കിലത്‌ ബാധിക്കുന്നത് വിശ്വനാഥന്റെ തന്റെ അച്ഛന്റെ പ്രസ്റ്റീജ്നെയാണ്…

വീട്ടിലെത്തുമ്പോഴേ കണ്ടു പുറത്തേക്ക് പോകാൻ റെഡി ആയി നിൽക്കുന്ന മമ്മി…

തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ മഹിളാരത്‌നങ്ങൾക് ഒപ്പം പോകുന്ന അമ്മയെ അവൾ നിറകണ്ണുകളോടെ കുറച്ചു നിമിഷം നോക്കി നിന്നു

നേരെ തിരിഞ്ഞത് ജാനുഅമ്മയുടെ മുഖത്തേക്കാണ്…

അവളുടെ നിറകണ്ണുകൾ അവരും കണ്ടിരുന്നു

അവർക്ക് അവളോട് സഹതാപം തോന്നി…ഒരു ദിവസം പോലും ആ കണ്ണുകൾ നിറയാതെ ഇരുന്നിട്ടില്ല…

വീട്ടിലെ ജോലിക്കാരി ആണെങ്കിലും.. തന്നെ അവരൊരു മകളെപോലെയാണ് കാണുന്നത്…

അവർക്കൊരു ചിരി സമ്മാനിച്ചു കൊണ്ട് മുറിയിലേക്ക് പോയവൾ കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു…

ജാനുവമ്മയുടെ നിർബന്ധപ്രകാരം രാത്രി ഏറെ വൈകിയാണ് അവൾ കഴിക്കാനായി താഴേക്ക് ചെന്നത്…

ഡൈനിങ് ടേബിളിൽ വിശ്വനാഥൻ ലാപ്ടോപ്മായി ഇരിപ്പുണ്ടായിരുന്നു…

മകളുടെ സമീപനം അറിഞ്ഞിട്ടും അയാളത് ശ്രെദ്ധിക്കാതെ തന്റെ ജോലി തുടർന്നു..
വളരെ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള പ്രൊജക്റ്റ്‌ ആണ്… അതിന്റെ ടെൻഷൻ അയാളുടെ മുഖത്തുണ്ടായിരുന്നു

“പപ്പാ… എന്തെങ്കിലും കഴിച്ചോ…

“നീ ഒന്ന് മിണ്ടാതിരുന്നേ… അമ്മു… അവളോട്‌ ദേഷ്യത്തിൽ പറഞ്ഞു കൊണ്ടയാൾ ലാപ്ടോപ് മായി എഴുനേറ്റു പോയി

സ്വന്തം മകളോട് ഒന്ന് സംസാരിക്കാൻ പോലും സമയം തന്റെ അച്ഛനില്ല.. അമ്മ തന്നെയോന്ന് നോക്കുന്നു പോലുമില്ല

ഇങ്ങനെ എല്ലാവരുടെയും അവഗണന മാത്രം കിട്ടാൻ വേണ്ടി മാത്രം താനെന്ത് ചെയ്തു കൃഷ്ണ…

ഈ നശിച്ച ജന്മമൊന്ന് തീർന്നിരുനെങ്കിൽ…. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി പ്ലേറ്റിലേക്ക് വീണു

“മോളെ…. ജാനുവമ്മ അവളുടെ ചുമലിൽ കൈകൾ വെച്ച് കൊണ്ട് സ്നേഹത്തോടെ വിളിച്ചു

കണ്ണീരിന് ഇടയിലും അവർക്കൊരു ചിരി സമ്മാനിച്ചുകൊണ്ട് അവളോടി റൂമിൽ കയറി കതകടച്ചു

ആത്മഹത്യാ ചെയ്യാൻ പേടിയുണ്ടായിട്ടല്ല.. അങ്ങനെ ചെയ്താൽ നാട്ടുകാർ പലതും തന്നെ കുറിച്ച് പറഞ്ഞുനടക്കാം… അച്ഛനമ്മമാരുടെ പിടിപ്പുകേടായെ അത് പ്രതിഫലിക്കുകയുള്ളു…

അവർ തന്നെ ശപിക്കും…. പിന്നെ തനിക്കെങ്ങനെ മരണത്തിലും സന്തോഷിക്കാനാക്കും…

അവൾക്കു വിനുവിനോട് സംസാരിക്കണമെന്ന് തോന്നി…

മുൻപ് തനിക്കു സ്വാന്ത്വനം നൽകിയത് അവന്റെ വാക്കുകളായിരുന്നു… അത് തനിക്കിന്നു അന്യമാണ്…

വെറുമൊരു ബാങ്ക് ഉദ്യോഗസ്ഥന് ഞാനെന്റെ മകളെ കെട്ടിച്ചു കൊടുക്കില്ല എന്ന തന്റെ അച്ഛന്റെ പ്രസ്താവനയിൽ അവനുണ്ടായ കോപം ഉചിതമായിരികാം…

പക്ഷെ അതിന് നീയെന്റെ കൂടെ ഇറങ്ങി വരണമെന്ന് പറഞ്ഞത് ശെരിയായി തനിക്കു തോന്നിയില്ല.. അതിനെ എതിർത്തത് ഒരു തെറ്റാണോ… ന്തൊക്കെയായാലും അവരെന്റെ അച്ഛനും അമ്മയും അല്ലെ… അവരെ തനിക്കെങ്ങനെ ഉപേക്ഷിക്കാൻ കഴിയും….

അതവന്റെ കോപം ഒന്നുകൂടി കൂട്ടുകയാണുണ്ടായത്… അതിനവൻ കണ്ടു പിടിച്ച പരിഹാരമാണ് വേർപിരിയൽ…

വളരെ നിസാരമായി ബ്രേക്ക്‌ അപ്പ്‌ എന്ന വാക്കിൽ അത് പറഞ്ഞു നിർത്തുമ്പോൾ തനിക്കുണ്ടായ വികാരമെന്തായിരുന്നു…

കുറച്ചൊന്നു ക്ഷമിക്കാനും കാത്തിരിക്കാനും അവനെ കൊണ്ടാവില്ലേ… എന്നിട്ടും….

തന്നെ മുഴുവനായി ഉപേക്ഷിച്ചു… ഫോൺ നമ്പർ മാറ്റി… സ്ഥലമാറ്റം വാങ്ങി സ്വന്തം നാട്ടിലേക്ക് പോയി…

തേടി പിടിച്ചവിടെ ചെന്ന തനിക്കറിയാൻ കഴിഞ്ഞത് അവനും അവന്റെ മുറപ്പെണ്ണും ഒത്തുള്ള കല്യാണം ഉറപ്പിച്ചു എന്നാണ്

ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല…

എല്ലാം വളരെ പെട്ടന്ന്… തനിക്കൊരു അവസരം പോലും നൽകാതെ….

അനുസരണകേട് കാട്ടുന്ന മിഴികൾ തുടച്ചു കൊണ്ടവൾ ഫോൺ കയ്യിലെടുത്തു ഫേസ്ബുക് തുറന്നു

ജീവിതത്തിൽ കൊറച്ചെങ്കിലും സമാധാനവും സന്തോഷവും നൽകുന്ന ഇടങ്ങളിൽ ഒന്നാണിത്… മറ്റത് കോളേജ് ആണ്… കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ എന്തിനേക്കാളും മനോഹരമാണ്

പ്രിയപ്പെട്ട തുടര്കഥകളുടെ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ബാക്കി ഭാഗങ്ങൾ വായിച്ചിരിക്കവെയാണ്… മെസ്സഞ്ചർ മണി നാദം മുഴക്കിയത്…

അവൾ ചാറ്റ് ബോക്സ്‌ തുറന്നു

പലരും ഹായ് ഹോയ് മെസ്സേജ് വിട്ടിട്ടുണ്ട്… ഒപ്പം ജാടയാണോ… തുടങ്ങിയ കുത്തി കുത്തിയുള്ള സംസാരങ്ങൾ

അവൾക്കു ദേഷ്യം തോന്നിയെങ്കിലും അതിനെ പിറകിലേക്ക് മാറ്റി..അവൾ ഏതോ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റിൽ തന്റെ കമന്റ് 100%എന്നിട്ടു… അതിന് പിറകെ പരിചയമുള്ള പലരും അതിനെ ശെരി വെച്ചു

അതിന്റെ ചോദ്യം ഇങ്ങനെയായിരുന്നു

നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെത്ര മാത്രം സന്തോഷവാനാണ്….?????