നിന്നരികിൽ ~ ഭാഗം 24, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“അല്ല ലക്ഷ്മിഅമ്മ എന്തു കൊണ്ടാ ഇപ്പൊ നിങ്ങളെ അനുസരിക്കുന്നത്……

രേവതി ചോദിക്കവേ ഞാനും ശ്രെദ്ധയും മുഖത്തോട് മുഖം നോക്കി…

കഴിഞ്ഞ കൊറച്ചു ദിവസം കൊണ്ട് പതിയെ പതിയെ ഞങ്ങള് തമ്മില് അടുത്തു….

ലക്ഷ്മി അമ്മച്ചിയാണെങ്കിൽ അവളെ ഇപ്പൊ അടുപ്പിക്കാറില്ല…

സമയം കിട്ടാറില്ലെന്ന് വേണമെങ്കിൽ പറയാം ഫുൾ ടൈം പണിയല്ലേ….

പിന്നെ ഇ വീട്ടിൽ അവളോട്‌ സംസാരിക്കുന്നത് പോയിട്ട് ഒന്ന് മൈൻഡ് ചെയ്യാൻ പോലും ഞങ്ങളെ ഉണ്ടായൊളു….

അവളെന്തായാലും ഞങ്ങളോട് കൂടിയെന്ന് എനിക്ക് ഉറപ്പായി…. അല്ലെങ്കിൽ പിന്നെ ഞാനടിക്കുന്ന ചളികൊക്കെ കാല് മടക്കി തൊഴിക്കുന്നതിന് പകരം കൂടെ ഇരുന്ന് ചിരിക്കൊ….

അത്കൊണ്ട് തന്നെ ഞാനവളോട് ഉള്ള സത്യങ്ങൾ എല്ലാം പറഞ്ഞു….

“അങ്ങനെയാണോ…… എന്നിട്ടാണോ അമ്മായി സിദ്ധുഏട്ടനെ പഴി പറഞ്ഞു നടന്നത്…..

അവള് താടിക്ക് കയ്യും കൊടുത്തിരുന്നു….

“നിന്റെ അമ്മായിടെ സ്വാർത്ഥതാല്പര്യങ്ങൾ മാത്രമേ ഉള്ളു… അതിന് ഉദാഹരണമാണ് സിദ്ധുഏട്ടന്റെ കാര്യം…

“അങ്ങനെയൊന്നുമില്ല… നന്ദുന് അറിയതോണ്ടാ… അച്ഛനും അമ്മയും മരിച്ചു സമയത്ത് എന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല…. പെൺകുട്ടി അല്ലെ വളർന്നു വലുതാകുമ്പോൾ സ്ത്രീധനം ഒക്കെ കൊടുത്തു കെട്ടിച്ചയക്കേണ്ടി വരില്ലേ അങ്ങനെ തോന്നിയിട്ടാവും… പക്ഷെ അന്ന് ലക്ഷ്മിഅമ്മയാ എന്നെ അവരുടെ പിടിവാശിയിൽ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്… എന്നെ വളർത്തിയത്…. ഹരിയേട്ടനുമായിട്ടുള്ള കല്യാണം തീരുമാനിച്ചത്……

അവള് വാചാലയായി

“കല്യാണം തീരുമാനിച്ചോ….

“ഉവ്… ലക്ഷ്മിഅമ്മ എന്നോട് പറഞ്ഞു ഹരിയേട്ടന്റെ കല്യാണം നടക്കുന്നെങ്കിൽ അത് ഞാനുമായിട്ടാവുമെന്ന്

“എന്നിട്ട് ഇത് ഹരിയേട്ടന് അറിയോ….

“ആവോ… പക്ഷെ ഹരിയേട്ടന് ആദ്യമൊക്കെ എന്നോട് കൂട്ടുകൂടിയിരുന്നതാ …. പിന്നീടെപ്പഴോ അത് ഇഷ്ട്ടകേടായി

“രേവതിക്ക് ഹരിയേട്ടനെ ഒരുപാട് ഇഷ്ടമാണോ….

നന്ദു വിന്റെ ചോദ്യത്തിന് അവൾ നാണതോടെ തല കുനിക്കവേ…..

ശ്രെദ്ധയും നന്ദുവും പരസ്പരം നോക്കി ചിരിച്ചു….

?

രാത്രി നന്ദു മുറിയിലെത്തുമ്പോൾ കണ്ടത് സിദ്ധുവിന്റെ കാലിലേക്ക് വീഴാനൊരുങ്ങുന്ന ലക്ഷ്മിയെയാണ്…

അവളുടനെ പുറത്തേക്ക് ഇറങ്ങി നിന്നു…

സിദ്ധു പിന്നിലേക്ക് നീങ്ങി അവരെ പിടിച്ചെഴുനേൽപ്പിക്കുന്നത് വാതിൽക്കൽ നിന്ന് നന്ദു കണ്ടു….

നന്ദു അവിടെ നിന്ന് മാറി നിന്നു….

ഒന്നും കാണുകയും വേണ്ട… കേൾക്കുകയും വേണ്ട….

ലക്ഷ്മി കണ്ണുകൾ തുടച്ചു കൊണ്ട് മുറിയിൽ നിന്നിറങ്ങി വരവേ ഇടനാഴിയിൽ നിൽക്കുന്ന നന്ദുവിനെ കണ്ടു

അവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ മുറിയിലേക്ക് പോയി ….

താനെല്ലാം അർഹിക്കുന്നുണ്ട്…..

നടന്നകലുന്ന നന്ദുവിനെ നോക്കവേ അവരിൽ നിന്നുമൊരു നിശ്വാസം ഉയർന്നു…..

നന്ദു മുറിയിലെത്തുമ്പോൾ കട്ടിലിൽ തലയിൽ കൈകൊടുത്തു ഇരിപ്പാണ് സിദ്ധു….

അവളെ കണ്ടതും അവളെന്തോ പറയാനായി വാ തുറക്കവേ അത് ശ്രെദ്ധിക്കാതെയവൾ ബെഡിലേക്ക് കയറി കിടന്നു….

ഒന്നും കേൾക്കണ്ട….. ആ അമ്മച്ചിയെ ന്യായീകരിച്ചു സംസാരിക്കാനല്ലേ വാ തുറന്നത്….. എനിക്കറിയാം

അവൾ സ്വയം പിറുപിറുത്തു

അത്കൊണ്ട് തന്നെ എനിക്കത് കേൾക്കണ്ട…. പോയി വല്ല പള്ളിയിലും ചെന്ന് പറഞ്ഞാൽ മതി….

മനസ്സിൽ അവരെ അഞ്ചാറു തെറിയും വിളിച്ചു കൊണ്ട് പുതപ്പ് തല വഴി മൂടി കിടന്നു…

സിദ്ധു ഏറെ നേരം അവളെ നോക്കിയിരുന്നു

വല്യമ്മ വന്നതും…. തന്നോട് കുറ്റബോധതോടെ സംസാരിച്ചതുമൊക്കെ അവളോട്‌ പറയാമെന്നു കരുതിയപ്പോൾ… കുരുപ്പ് തല വഴി മൂടി ഒറ്റ കിടത്തം…

ഇവൾക്കിത് എന്ത് പറ്റി…..

എന്തായാലും ഇതൊരു ദു സൂചനയാണ്……

എടൊ മൂശാട്ടെ . എന്നെ ശല്യപെടുത്തരുത് എന്നൊരു ഇൻഡയറക്റ്റ് മെസ്സേജ് അയച്ചു പോലുണ്ട്

വെറുതെ വടികൊടുത്തു അടിവാങ്ങണ്ടാ….

ലൈറ്റ് അണച്ചു അവനും കിടന്നു…..

രാത്രിയിലെപ്പഴോ കണ്ണ് തുറക്കവേ തന്റെ നെഞ്ചോടു തല വെച്ച് ഉറങ്ങുന്ന നന്ദുവിനെ അവനൊന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് ഉറങ്ങി….

?

“ഹരിയേട്ടന് എന്തു കൊണ്ടാ രേവതിയെ ഇപ്പൊ ഇഷ്ട്ടില്ലാതെ…..

പറമ്പിലെ മാവിന്റെ കൊമ്പിലിരുന്നോണ്ടാണ് ഞാൻ മൂപ്പരോട് ഇൻവെസ്റ്റിഗേഷൻ നടത്തിയത്….

തറയില് നിന്നിട്ട് ഞാൻ പറയണ കേട്ട് പുള്ളിക്ക് കോപതാപം വന്നല്ലോ…..

ശ്രെദ്ധ പിന്നെ ഇപ്പോ സേഫ് സോണില് ആയോണ്ട് അവളെ താഴെ നിർത്തി….

പുള്ളി എന്നെ അവിടെ നിന്നൊരു നോട്ടം നോക്കി പിന്നെ എന്തോ മനസിലായത് പോലെ നിന്ന് തലയാട്ടി

“നടക്കില്ല…. മക്കളെ ആ മൊതലിനെ എന്റെ തലയില് കൊണ്ടിടാമെന്നു വെറുതെ പോലും വിചാരിക്കണ്ട..

“അങ്ങനെ ബുദ്ധിമുട്ടി സേട്ടന്റെ തലയിൽ കൊണ്ടിടാമെന്നു ഞങ്ങൾക്കും ഉദ്ദേശം നെഹി….

“പിന്നെ…. സിദ്ധുവിന് വേണ്ടി ചോദിച്ചതാണോ….

“ദേ ഹരിയേട്ടാ…..

നന്ദു കയ്യിലിരുന്ന മാങ്ങ അവന്റെ നെഞ്ചിൻകൂട് നോക്കി എറിഞ്ഞു…

“അഹ്…. എടി കൊരങ്ങി… മര്യധയ്ക്ക് താഴെ ഇറങ്….

“ഉവ്വ…. പിന്നെ… നിങ്ങള് പറഞ്ഞുടനെ ഇറങ്ങാൻ ഞാനാര് നിങ്ങളുടെ കെട്യോളോ….. ഒന്ന് പോടാപ്പാ…..

“നീ ഇതില് തപസ്സിരിക്കൂലല്ലോ…. താഴോട്ട് വരുവല്ലോ…

“വരത്തില്ല…. ഇതില് കൂട് കൂട്ടി താമസിക്കാൻ പോവ്വാ…. ന്തേയ്‌…..

“വളരെ നന്നായി….

“എന്റെ ഹരിയേട്ടാ ഞാൻ ചോദിക്കുന്നതിന് ഒന്ന് ക്ലിയർ ആയിട്ട് ഉത്തരം പാറ…. നാളെ ഞാനങ്ങു പോകും…. പിന്നെ നിങ്ങള് പശ്ചാത്തപിക്കും അന്ന് അവളോട്‌ ഇതൊന്നും പറയാൻ പറ്റില്ലല്ലോ എന്നോർത്ത്….

“ഒരിക്കലുമില്ല……

“ഉറപ്പാണോ…..

“നൂറു ശതമാനം….

“എങ്കിൽ ശെരി… ടി ശ്രെധേ… നീ ശരണിനെ വിളിച്ചു പറ എല്ലാരേയും കൂട്ടി ഇങ്ങോട്ട് വരാൻ….

“ഒക്കെ…. ശ്രെദ്ധ മാങ്ങയും കടിച്ചു കൊണ്ട് തറവാട്ടിലേക്ക് നടന്നു

“ശരൺ…… അതെന്തിനാ

“രേവതിയെ പെണ്ണ് ചോദിക്കാൻ

“പെണ്ണ് ചോദിക്കാനോ….

ഹരിയുടെ മുഖം മാറിയത് നന്ദു ശ്രെദ്ധിച്ചു

“അതെ അന്ന് ശ്രെദ്ധടെ കല്യാണതിന് വന്നപ്പോ അവൻ രേവതിയെ കണ്ടിരുന്നു…. അവനിഷ്ട്ടായി…

“അത്കൊണ്ട്….

“അതുകൊണ്ടെന്താ.. അവളിപ്പോ നല്ല കുട്ടിയായി… പിന്നെ മുറച്ചെറുക്കനായ ഹരിയേട്ടനും അവളെ ഇപ്പോഴും ഇഷ്ടമല്ലാത്ത സ്ഥിതിക്ക് അവളെ ശരണിന്റെ പെണ്ണായിട്ട് ഞങ്ങളങ്ങു കുടുംബത്തിലേക്ക് കൊണ്ട് പോവ്വാ…

“അപ്പോ ശെരി….. പിന്നെ കാണാട്ടോ….

അവന്റെ മറുപടി ക്ക് കാത്തു നിൽക്കാതെ മരത്തിൽ നിന്നൂർന്ന് ഇറങ്ങി നന്ദു നടന്നു പോയി….

ഹരി ആലോചിച്ചനയോടെ താടിയുഴിഞ്ഞു….

അത്താഴ സമയത്ത് നന്ദുവിനോപ്പം ചേർന്ന് എല്ലാവർക്കും വിളമ്പുന്ന രേവതിയെ ഹരി നോക്കിയിരുന്നു

പതിവില്ലാതെ വിധം അവളുടെ മുഖം പ്രസന്നമായിരിക്കുന്നത് അവൻ ശ്രെദ്ധിച്ചു….

പഴയ അഹങ്കാര ഭാവമൊന്നുമില്ല…….

നന്ദു പറഞ്ഞത് പോലെ ഇവള് ശെരിക്കും നന്നായോ..

ശ്രെദ്ധ നന്ദു വിനെ കണ്ണുകൾ കൊണ്ട് ഹരിയെ കാണിച്ചു കൊടുത്തു

നന്ദു ചിരിയോടെ രേവതിയെ നോക്കവേ അവൾ അതൊന്നും അറിഞ്ഞിട്ടില്ല…..

ബാൽക്കണിയിൽ നിന്ന് വീട്ടിലേക്ക് ഫോൺ വിളിച്ചു കഴിഞ്ഞു തിരിഞ്ഞ നന്ദു കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന ഹരിയെയാണ്

“എന്താ ഹരിയേട്ടാ…..

“അല്ല….. അത്….. പിന്നെ….. ശെരിക്കും…. രേവതി നന്നായോ…

“ഇതെന്ത് ചോദ്യ ഹരിയേട്ടാ…. അവളിപ്പോ പക്കാ ക്ലീൻ അല്ലെ…. എനിക്കവളെ ഇപ്പൊ ഒരുപാടിഷ്ട്ടാ…. അതുകൊണ്ടല്ലേ ഞാൻ തന്നെ മുൻകൈ എടുത്തു ഇ കല്യാണലോചന മുന്നോട്ട് കൊണ്ട് പോകുന്നെ… ശരൺ ഒരാഴ്ച കഴിഞ്ഞു ബാംഗ്ലൂരിൽ നിന്ന് വരും എന്നിട്ട് എല്ലാരേയും കൂട്ടി ഇങ്ങോട്ട് വരാന്നാ പറഞ്ഞിരിക്കുന്നെ….

ഹരി മൗനമായി കേട്ട് നിന്നതേയുള്ളൂ…

“ഇവിടെന്താണ് രണ്ടാളും കൂടിയൊരു ചർച്ച….

സിദ്ധു അങ്ങോട്ടേക്ക് വന്നു കൊണ്ട് ഹരിയുടെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

“അതോരു കല്യാണകാര്യം…..

“ആരുടെ…

“നമ്മടെ രേവതിടെ….

“ഇതൊക്കെ എപ്പോ….

“അതൊക്കെയുണ്ട്….. സിദ്ധുഏട്ടൻ ഇങ്ങോട്ട് വന്നേ… ഒരു കാര്യം പറയാനുണ്ട്

നന്ദു അവന്റെ കൈപിടിച് വലിച്ചു കൊണ്ട് പോയി….

?

പിറ്റേന്ന് രാവിലെ തന്നെ സിദ്ധുവും നന്ദുവും അച്ഛനും അമ്മയും പോകാനായി ഒരുങ്ങി.ഇറങ്ങി…

അവരെ വിടാൻ മനസില്ലാനിട്ടും….കോളേജിൽ പോക്ക് ആലോചിച്ചപ്പോൾ തടയാനും സുഭദ്രയ്ക്ക് തോന്നിയില്ല…

നന്ദുവും സിദ്ധുവും മുത്തശ്ശിയുടെ കാല് തൊട്ട് വന്ദിച്ചു തിരിയവെയാണ് വാതിൽക്കൽ നിൽക്കുന്ന ലക്ഷ്മിയെ സിദ്ധു കണ്ടത്

അവനവരുടെയും കാല് തൊട്ട് വന്ദിക്കവേ എന്ത് കൊണ്ടോ അവരുടെ കണ്ണുകൾ നിറഞ്ഞു

അതിയായ സന്തോഷം നിറഞ്ഞ മനസത്തോടെ തന്നെ അവരവനെ അനുഗ്രഹിച്ചു കൊണ്ട് ചേർത്ത് പിടിച്ചു…

ഒട്ടും മടിയില്ലാതെ നന്ദുവും അവരുടെ കാല് തൊട്ട് വന്ദിച്ചു….

“ശപിച്ചവർ തന്നെ അനുഗ്രഹിക്കുന്നതിനേക്കാൾ വലിയ പ്രതികാരമൊന്നുമില്ല….

അവരെ കെട്ടിപിടിച്ചു കൊണ്ടവരുടെ ചെവിയിൽ പറഞ്ഞു കൊണ്ടവൾ അവരുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി കാണിച്ചു.

(തുടരട്ടെ )