വീട്ടുകാരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അപ്പോൾ ആണ് ഏതോ ഒരു ചെക്കൻ… എന്ത് വിശ്വാസം ആണ്…

കല്യാണത്തലേന്ന്…

Story written by VIDHUN CHOWALLOOR

അലറാം ഓഫാക്കി വീണ്ടും മൂടിപുതച്ചു കിടന്നു.

ആയ്യോാ…..

ഒരടി ശരിക്കും പുറത്ത് തന്നെ കിട്ടി. അമ്മയാണ് വീട്ടിലെ രണ്ടാമത്തെ അലറാം. സമയം നോക്കി ദൈവമെ ഏഴുമണി….വേഗം ബാത്‌റൂമിലേക്ക് ഓടി…..ഫോൺ അടിക്കുന്നത് കേട്ടു….ഏട്ടാ ഫോൺ അടിക്കുന്നുണ്ട്….. അനുജത്തിപറഞ്ഞു.

അത് എടുത്താൽ ഇനിയും നേരം പോവും. പാതി തോർത്തിയ തലയുമായി റൂമിലേക്ക് നടന്നു. കൈയിൽ കിട്ടിയ ഡ്രെസ്സ് ഇടുത്തിട്ടു പുറത്ത് ബൈക്കിന്റെ ഹോൺ….

പുറത്തിറങ്ങുമ്പോൾ തേച്ച വസ്ത്രങ്ങളുമായി അമ്മ മുന്നിൽ…..

ഡാ ഇതിട്ട് പൊയ്ക്കോ…..

വേണ്ട സമയം ഇല്ല അമ്മ….

അല്ലെങ്കിലും ഇച്ചിരി വൃത്തിയും മെനയുംമായി നടക്കാൻ നിനക്കിഷ്ട്ടമില്ല….വന്നു കയറുന്ന പെണ്ണ് എന്നെ കുറ്റം പറയും എല്ലാം അമ്മ പഠിപ്പിച്ചതാണ് എന്ന്…

കുറച്ചു നാൾ ആയിട്ടുള്ള ഒരു പരിപാടിയാണ്, കല്യാണപ്രായം ആയി എന്നതിനുള്ള സൂചന…ന്ന പിടിച്ചു കെട്ടിച്ചുകൂടെ…ഞാൻ മനസ്സിൽ പറഞ്ഞു. അവൾ നിങ്ങളെ പൊന്നു പോലെ നോക്കും….അമ്മക്ക് ഒരുമ്മ കൊടുത്ത് താഴെക്ക് ഓടി…

കൂട്ടുക്കാർ കലിപ്പിലാണ്…..ഞാൻ ഇച്ചിരി…സോറി ഡാ…..വാ വേഗം പോവാം. ഞാൻ വിഷയം മാറ്റി.

ഞങ്ങൾ നാല് പേര്…..ചെറുപ്പത്തിൽ തന്നെ നല്ല കൂട്ടാണ്, അജു…..അഞ്ചാമനായി ഞങ്ങൾക്കിടയിലേക്ക് വന്നതാണ്. അവന്റെ പെങ്ങളുടെ കല്യാണം ആണ് നാളെ….അതിനുള്ള തിരക്കിലാണ്…അവൾ ഞങ്ങളെയും ഏട്ടാ എന്നാണ് വിളിക്കുന്നത് ഞങ്ങളുടെ സ്വന്തം കുറുമ്പ്….ഓട്ടം അജുവിന്റെ വീടിന്റെ മുന്നിൽ അവസാനിച്ചു.

ആളുകൾ വരുന്നുണ്ട്….മുറ്റത്തെ പന്തൽ പണിയിലേക്ക് ഞാനും കൂടി വേഗം എല്ലാം വലിച്ചു കേട്ട്… ഒരേട്ടന്റെ അധികാരത്തോടെ ഞാൻ പറഞ്ഞു. ആൾ എന്നെ ഒന്ന് നോക്കി…..അവിടെ അധികം നിന്നാൽ ശരിയാവില്ല. അടുത്ത പണി പിടിക്കാം ഉള്ളിലേക്ക് നടന്നു.

കല്യാണപെണ്ണ് ചായ കൊടുക്കുന്നു….അച്ചോടാ…. അമ്മ ഇവളെ കൊണ്ട് നന്നായി പണി എടുപ്പിക്ക്, നാളെ കഴിഞ്ഞാൽ ഇനി പറ്റില്ല. അടുത്ത് വന്ന് ഒരു ചായ എനിക്ക് തന്നു…

നല്ല തമാശ, പുതിയതാണ് കൊള്ളാം….എന്നെ ഒന്ന് കളിയാക്കി അവൾ ഉള്ളിലേക്ക് പോയി…..

ഞങ്ങളുടെ ഒപ്പം വാല് ആയി നടന്ന പെണ്ണിന്റെ കല്യാണം ആണ് ഇന്ന് വർഷങ്ങൾ എത്ര പെട്ടന്ന് കടന്നു പോയത്….

അജുന്റെ അച്ഛൻ മരിച്ചതോടെ വീട്ടുക്കാർ അവർക്കെതിരായി. സ്വത്തിന്റെ പേരിൽ അവർക്ക് എല്ലാം നഷ്ട്ടപെട്ടു. അങ്ങനെയാണ് ആ നാട് വിട്ട് ഇവിടെ വരുന്നത്. ചെറിയ ഒരു വീടും വാങ്ങി ഇവിടെ സെറ്റ് ആയി…അമ്മയാണ് ഇവർക്ക് എല്ലാം കിട്ടുന്ന ജോലികളെല്ലാം ചെയ്താണ് അവരെ പഠിപ്പിച്ചു വലുതാക്കിയത്. അജു പഠിപ്പ് നിർത്താൻ നോക്കിയതാണ്. കാരണം ഞങ്ങൾ അനേഷിച്ചപ്പോൾ അമ്മയെ കഷ്ട്ടപെടുത്താൻ വയ്യ….എന്തെങ്കിലും ജോലി ചെയ്യണം എന്നൊക്ക പറഞ്ഞു. അവന്റെ വിഷമം മനസിലായതോടെ ഞങ്ങൾ ചെറിയ കാറ്ററിങ്, വർക്ക് സ്റ്റേജ് ഡെക്കറേഷൻ എന്നി വർക്കുകൾ എടുത്തു….പഠിപ്പിലെങ്കിൽ ഇന്ന് ഒരു വിലയും ഇല്ല എന്ന് ഞങ്ങൾ അവനെ പറഞ്ഞു മനസിലാക്കി…കിട്ടുന്ന പണത്തിൽ പകുതി അവനും ബാക്കി ഞങ്ങളും എടുത്തു….അവനായിരുന്നു പണത്തിനാവശ്യം ഞങ്ങളുടെ വീട്ടിൽ കുഴപ്പമില്ല. എന്നാൽ ഒന്നും കൂടുതലും ഇല്ല അതാണ് അവസ്ഥ…

നാട്ടിൽ നല്ല പേര്…..സ്വന്തമായി ചെറിയ പണിയും ഒപ്പം പഠിപ്പും. അജു ആണ് കാരണം…അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ ഒന്നിച്ചാണ് ഓർമ്മകൾ അയവിറക്കി അങ്ങനെ നിന്നു. പെട്ടന്ന് ഒരു വിളി വിധു…..

അമ്മയാണ്…എന്താ അമ്മ…ഒന്ന് വാ ചെറിയ ഒരു കാര്യം ഉണ്ട്…ഞാൻ അമ്മയുടെ പിന്നാലെ കൂടി….ഉമ്മറത്തു കുറെ പേര് ഇരിക്കുന്നുണ്ട്. അതെ സ്വർണം കൊണ്ട് വരണം…..ഇന്ന് പത്തുമണിക്ക് തരാം എന്ന് പറഞ്ഞിട്ടുണ്ട്, നീ പോയി വാങ്ങി വാ…..

ഞാനോ….. ആയ്യോാ അജു എവിടെ….

അവൻ പച്ചക്കറി എടുക്കാൻ പോയിരിക്കുകയാണ് ചിലപ്പോൾ നേരം പിടിക്കും എത്താൻ നീ പോയാൽ മതി…ആളുകൾ വന്നു തുടങ്ങി. ഇനി സ്വർണം കാണിച്ചില്ലെങ്കിൽ അത് പ്രശ്നം ആവും…അല്ലെങ്കിലേ നൂറ് കുറ്റങ്ങൾ ഉണ്ട്…..അമ്മ പോയി ബിലും ബാക്കി പണവും ആയി വരാം നീ ഇവിടെ നിൽക്ക്…..

അമ്മ അകത്തു പോയി….ഞാൻ അജുവിനെ വിളിച്ചു….ഡാ എവിടെയാണ്…….കുറച്ചു സാധനങ്ങൾ കൂടി കിട്ടാനുണ്ട് ഇപ്പോൾ വരാം അവൻ ഫോൺ കട്ട് ചെയ്തു….ഞാൻ ശരിക്കും പെട്ടു…എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞുമാറാൻ അമ്മയെ തേടി ഉള്ളിലേക്ക് നടന്നു….

വീട്ടുകാരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അപ്പോൾ ആണ് ഏതോ ഒരു ചെക്കൻ… എന്ത് വിശ്വാസം ആണ്….ഒരു കുട്ടിയുടെ ജീവിതം ആണ് ഞങ്ങൾ പറഞ്ഞില്ല എന്ന് പറയരുത്….ഉള്ളിൽ നിന്ന് ആരോ പറയുന്നു…

ശരിയാണ് എനിക്ക് ബന്ധുക്കളെ വിശ്വാസം ഇല്ല. പണത്തിന് വേണ്ടി അവർ കളിച്ച കളിയിലെ ഒരു ബാക്കിയാണ് ഞാൻ. പക്ഷെ അവർ എനിക്ക് അങ്ങനെ അല്ല. എന്റെ മക്കൾ ആണ്. അവരെ എനിക്ക് വിശ്വാസം ആണ്…അമ്മ പറഞ്ഞു നിർത്തി…

ബില്ലും പണവും മായി അമ്മ അടുത്ത് വന്നു…ന്ന നീ വേഗം പൊയ്ക്കോ…ഞാൻ വിളിച്ചു പറയാം…

മറുത്തു പറയാൻ എന്റെ കൈയിൽ വാക്കുക്കൾ. ഇല്ല ശരി എന്ന് പറഞ്ഞു ഞാൻ നടന്നു….

ഡാ ചെക്കാ ഇതും കൊണ്ട് മുങ്ങരുത് നിന്റെ പെങ്ങൾ വഴിയാധാരമാവും…

പോടീ…ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

അമ്മയുടെ വിശ്വാസമാണ് മക്കളുടെ ധൈര്യം പെട്ടന്ന് തന്നെ സ്വർണവുമായി ഞാൻ വീട്ടിൽ തിരിച്ചെത്തി…ഇനി പാചക പരിപാടിയാണ്. നാളേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി. എല്ലാവരും കൂടി ഒത്തു പിടിച്ചു…പായസത്തിലേക്കുള്ള പാൽ റെഡിയാക്കുന്നു. ചിരകിയ തേങ്ങ തോർത്തിൽ കെട്ടി തോർത്ത്‌ പൊട്ടിക്കുന്ന ഒരു പരിപാടി ഉണ്ട്. ശക്തി തെളിയിച്ചു ഞങ്ങളും കൂടി…അന്ന് അവിടെ തന്നെ കൂടി.

ടെറസ് ഞങ്ങളുടെ കുത്തകയാണ്. അവിടെ കിടന്നു…

ഇന്ന് നേരത്തെ എണീറ്റതും എല്ലാത്തിനെയും ചവിട്ടി എന്നിപ്പിച്ചതും ഞാൻ ആണ്…ഉറക്കവും ഞാനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. എത്ര ഉറങ്ങിയാലും എനിക്ക് മതിയാവില്ല. ആ എന്നെ കണ്ട് അവർ ഞെട്ടി..

ഞാൻ അവൾക്ക് മുല്ലപ്പൂ വാങ്ങാൻ പോവുന്നു…ആരെങ്കിലും ഉണ്ടോ… കൂട്ടത്തിൽ വീട്ടിൽ പോയി കുളിച്ചു കുട്ടപ്പനായി ഡ്രസ്സ്‌ മാറി വന്നു…ഇവിടെ ബഹളം തുടങ്ങി…സമയം പെട്ടന്ന് കടന്നു പോയി…കോട്ടും കുരവയും മന്ത്രങ്ങളും എല്ലാം…

ഞങ്ങൾ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി അജുവിനെ ഒഴുവാക്കി. ഇന്ന് അവന്റെ ദിവസമാണ്…ആവി പറക്കുന്ന ചോറ്…അടിപൊളി സാമ്പാർ, അങ്ങനെ അങ്ങനെ…ഞങ്ങൾ പിടിവലി തുടങ്ങി. നാട്ടിലെ ചേട്ടന്മാർ ഞങ്ങൾക്ക് ഒപ്പം കൂടി…അജു വന്ന് കൈയിൽ പിടിച്ചു ചോറ് വേറെ ഒരാളുടെ കൈയിൽ കൊടുത്തു…

വേഗം വാ ഒരു കാര്യം ഉണ്ട്…ഞങ്ങൾ നാലും പിന്നാലെ നടന്നു…സ്റ്റേജിന്റെ മുന്നിൽ എത്തി…ആകെ വിയർത്തിരിക്കുന്ന ഞങ്ങളെ എല്ലാവരും ശ്രദിക്കുന്നുണ്ട് എല്ലാവരുടെയും മുഖം അമ്മ തുടച്ചു തന്നു…ആ ഇനി പെണ്ണിന്റെ ആൾക്കാർ…ഫോട്ടോഗ്രാഫർ വിളിച്ചു പറഞ്ഞു…ഞങ്ങൾ തമ്മിൽ നോക്കി എന്താ സംഭവം..??? അജുവും അമ്മയും ഞങ്ങളെ വിളിച്ചു സ്റ്റേജിൽ കയറി…

ആയ്യോാ എനിക്കുള്ള ഗിഫ്റ്റ് എവിടെ…കയ്യും വീശി വന്നു അല്ലെ…?

അവൾ ഞങ്ങളെ കളിയാക്കി…ആരും ഇല്ലാത്ത ഞങ്ങൾക്ക് ഉണ്ടായിരുന്നവർ കൂട്ട് കൂടാനും എനിക്ക് കുറുമ്പ് കാണിക്കാനും എനിക്കുള്ള എന്റെ സ്വന്തം ഏട്ടൻമാർ ആണ്..ഇവരുടെ സ്നേഹമാണ് എനിക്കുള്ള സമ്മാനം
അവൾ കൂട്ടിചേർത്തു…

ഉള്ളു നിറഞ്ഞു പുഞ്ചിരി കൊണ്ട് ആശംസകൾ നേർന്നുകൊണ്ട് ഒരു കുടുംബം ഫോട്ടോ ഞങ്ങൾ എടുത്തു…നന്നായി വരണം എന്ന പ്രാത്ഥനയോടെ…..

ഇങ്ങനെയുള്ളവർ ഓരോ കല്യാണ വീട്ടിലും ഉണ്ടാവും അവർക്ക് വേണ്ടി സമർപ്പിക്കുന്നു ..