അത് ആഘോഷമാക്കാൻ അവർ കൂട്ടുകാർ എല്ലാവരും ഹരീഷിന്റെ ഒപ്പം തന്നെ കൂടി…തലേന്നത്തെ പാർട്ടിയും കഴിഞ്ഞ് എല്ലാരും….

മയിൽപ്പീലി

Story written by SMITHA REGHUNATH

“രാഹൂലെ നീ ഇങ്ങനെ വിഷമിച്ചിട്ട് എന്ത് ചെയ്യനാടാ… ഇത്രയും നമ്മൾ ശ്രമിച്ചില്ലേ…ഹരിക്കൂട്ടിയുടെ കല്യാണത്തിന് ഞാനിട്ടിരിക്കുന്ന തുക സഹകരണ ബാങ്കിൽ നിന്ന് പിൻവലിക്കാമെന്ന് പറഞാൽ നീ അതിന്സമ്മതിക്കില്ല…പിന്നെ എന്ത് ചെയ്യനാ…”

വിഷണ്ണനായ് ഇരിക്കൂന്ന പ്രിയ കൂട്ടുകാരനെ ആശ്വാസിപ്പിക്കാൻ ശ്രമിക്കൂകയാണ് ഹരീഷ്…

ഹരീഷും, രാഹുലും ബാല്യകാല സുഹൃത്ത്ക്കളാണ് രാഹുലിന് ഒരുപാട് നാളായ് ഉള്ള സ്വപ്നമാണ് ഗൾഫിന് പോകൂക എന്നത്…അതാണ് പൂവണിയാൻ പോകുന്നത് …പക്ഷേ ഒരു ചെറിയ പ്രശ്നം ഏജന്റിന് കൊടുക്കാമെന്ന് ഏറ്റ തുകയിൽ കുറച്ച് കുറവൂണ്ട് …

ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന് രാഹുലിന് ആകെ ഉളളത് അമ്മയാണ്. അവന്റെ ചെരുപ്പത്തിലെ അച്ഛൻ മരിച്ചതാണ്.. പിന്നെയെല്ലാം അവന് അമ്മ ആയിരുന്നു … അടുത്തുള്ള കശുവണ്ടി ഫാക്ടറിയിൽ പോയി ഉപജീവനം നടത്തുന്ന ഇന്ദിരയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് അവർ ജീവിച്ചിരുന്നത്…..

രാഹുലിനെ അപേക്ഷിച്ച് ഇത്തിരി ക്കൂടി ഭേദപ്പെട്ട നിലയിലാണ് ഹരീഷിന്റെ കുടുംബം….

ഇതേ സമയത്താണ് ഹരീഷിന്റെ അമ്മ രമണി മുഷിഞ്ഞ തുണിയുമായ് പുറത്തേക്ക് വന്നത്…

ആഹാ… രാഹുലെ മോനെ എന്തായി കാര്യങ്ങൾ… പണം കൊടുത്തൊ ?.. രമണി ചോദിച്ചതും …

വിഷമത്തോടെയിരുന്ന കുട്ടുകാരനെ ഒന്ന് നോക്കിയിട്ട് ഹരീഷ് അമ്മയോട് പറഞ്ഞു…

ഇല്ല അമ്മേ കുറച്ച് പൈസ കൂടി വേണം അത് എങ്ങനെ ഉണ്ടാക്കും എന്നറിയാതെ വിഷമിച്ച് ഇരിക്കുകയാണ്…

അവരുടെ അടുത്തേക്ക് രമണി വന്നൂ…

ഒരു വഴിയുമില്ലേ രാഹുലേ….

ഇല്ല രമണിയമ്മേ… ഇപ്പൊൾ തന്നെ അമ്മ എവിടുന്നല്ലാം കടം വാങ്ങിച്ചും… ലോൺ എടുത്തും.. ആകെയുണ്ടായിരുന്നു … ഇത്തിരി സ്വർണ്ണം വീറ്റും … ഇനി ആരോടും ചോദിക്കാനില്ല … എന്താ .. ചെയ്യണ്ടന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല …

കുറച്ചു് സമയം അവർ അവന്റെ മുഖത്തേക്ക് നോക്കി….

അവർ തന്റെ കഴുത്തിൽ കിടന്ന മാലയും കയ്യിൽ കിടന്ന രണ്ട് വളയും ഊരി രാഹുലിന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു. ഇത് പണയം വെച്ചിട്ട് പൈസയെടുക്കും…

രമണിയമ്മേ… കൈകളിലേക്ക് നോക്കി അവരുടെ മുഖത്തേക്കും നോക്കി ഒട്ടൊരു അമ്പരപ്പോടെ വിളിച്ചും..

അഭിമാനത്തോടെ അമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് ഹരിഷ് കൂട്ടുകാരനെ നോക്കി…

എന്നാലും രമണിയമ്മേഇത്,,,

രക്ഷപ്പെടണം മോനെ ഇന്ദിരയുടെ കഷ്ടപ്പാട് അതിന് ഒര് അറുതിവേണ്ടേ…സന്തോഷമായ് പോയിട്ട് വാ… ഈശ്വരാനുഗ്രഹം എപ്പൊഴും ഉണ്ടാകും.,,,

അങ്ങനെ രാഹുൽ ഗൾഫിലേക്ക് പറന്നു ..

പ്രതീക്ഷകൾ തെറ്റിയില്ല നല്ല ജോലിയും ശമ്പളവും ജീവിതം പച്ചപിടിച്ച് തുടങ്ങി :മകന് അയ്ക്കൂന്ന കാശ് കൊണ്ട് ഇന്ദിര കടങ്ങൾ എല്ലാം വീട്ടി…

മൂന്ന് വർഷത്തിന്പ്പൂറം രാഹൂൽ നാട്ടിലേക്ക് അവധിക്ക് മടങ്ങുകയാണ് …നാട്ടിലെത്തി അവൻ ആദ്യം പോയത് ഹരീഷിന്റെ വീട്ടിലേക്കാണ്… അവനെ കണ്ടതും അവർക്കെല്ലാം വലിയ സന്തോഷം പ്രിയ കൂട്ടുകാരനെ കണ്ടതും ഹരീഷ് സ്വയം മറന്നും …

അവന് പറയാൻ പുതിയൊരു വിശേഷം ഉണ്ടായിരുന്നു … അവന്റെ പെങ്ങള് കുട്ടിയുടെ വിവാഹം. അത് ആഘോഷമാക്കാൻ അവർ കൂട്ടുകാർ എല്ലാവരും ഹരീഷിന്റെ ഒപ്പം തന്നെ കൂടി … തലേന്നത്തെ പാർട്ടിയും കഴിഞ്ഞ് എല്ലാരൂ ഉറക്കത്തിലാണ്ടും …

പിറ്റേന്ന് നേരം വെളുത്ത് എല്ലാരൂ കല്യാണത്തിന്റെ തിരക്കിലേക്ക് കടന്നും മുഹൂർത്തത്തിന് മുമ്പാണ് ഇടിത്തീ പോലെ ആ വാർത്ത വരന്റെ വീട്ടിൽ നിന്ന് വന്നത്

“പയ്യൻ കാമുകിയും മായ് ഒളിച്ചോടി … “

ആഹ്ലാദ തിമർപ്പിലും, സന്തോഷത്തിലും ആരവത്തിലും മുങ്ങി നിന്നിരുന്ന ആ വീട് പെട്ടെന്ന് ഒരു മരണ വീട് പോലെ ആയി… കരച്ചിലും, നെടുവീർപ്പുകളും, എങ്ങും പതം പറച്ചിലും, വിധിയെ പഴിക്കലും കേട്ടും …

എന്ത് ചെയ്യണമെന്നറിയാതെ ഹരിഷ് എല്ലാം തകർന്നവനെ പോലെ ഇരുന്നു ..

രാഹുലും അവന്റെ അരികിലേക്ക് ചെന്നൂ…

എടാ.. ഇത് എന്തൊര് ഇരിപ്പാണ്…

രാഹുൽ എന്റെ ഹരിക്കുട്ടി അവള് ഒരു പാവമാണടാ… നിനക്ക് അറിയില്ലേ അവളെ… ഇനി അവള് എങ്ങനെ ഇനി നല്ലൊര് ആലോചന എന്റെ കുട്ടിക്ക് വരുമോ ?.. എന്റെ അച്ഛനും അമ്മയും ….

നീ വിഷമിക്കാതെ ടാ …

കുറച്ച് നേരം ഒന്ന് മിണ്ടാതെ ഇരുന്നിട്ട് ഹരീഷിന് നോക്കി രാഹുൽ ചോദിച്ചൂiiii

നിങ്ങൾക്കെല്ലാവർക്കും സമ്മതമാണെങ്കിൽ ഞാൻ താലിചാർത്താം ഹരിതയെ ….

രാഹൂൽ നീ …

ഞാൻ ആലോചിച്ചിട്ട് തന്നെയാണ് എന്റെ ഇഷ്ടം തന്നെയാണ് എന്റെ അമ്മയ്ക്കും …അതോർത്ത് നീ ടെൻഷനാവണ്ടാ … ഹരിതയുടെയുടെയും നിങ്ങളുടെയും സമ്മതം മാത്രം മതി… ഈ മൂഹൂർത്തത്തിൽ തന്നെ

രാഹുലെ…. എടാ.. അളിയന്ന് വിളിക്കട……

രാഹുലും ഹരിതയുടെ കഴുത്തിലേക്ക് താലിചാർത്തൂമ്പൊൾ സന്തോഷശ്രൂ വോടെ സർവ്വ അനുഗ്രഹവും ചൊരിഞ്ഞ് രണ്ട് അമ്മമാരും…

ശുഭം