അമ്മു അതാണ് എന്റെ ഭാര്യയുടെ പേര്, ഒരു പാവം ആണ് അവൾ, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെണ്ണ്…ഞാനാണെന്ന് വെച്ചാൽ അവൾ മരിക്കും…

എഴുത്ത്: സൂ ര്യ

ഏട്ടാ എനിക്ക് മോളേ കാണാൻ കൊതിയാവുന്നു… ഒന്ന് പോയീ കൊണ്ട് വരുമോ…

ആ കൊണ്ട് വരാം…

ഇപ്പൊ തന്നെ കൊണ്ട് വരണം…

ആ ഇപ്പൊ തന്നെ കൊണ്ട് വരാം…

നീ ആദ്യം ഈ ഭക്ഷണം കഴിക്ക്…

എനിക്ക് വിശക്കുന്നില്ലാ ഏട്ടാ….

അത് പറഞ്ഞാൽ പറ്റില്ലാ ഇത്തിരിയെങ്കിലും ഭക്ഷണം കഴിക്കണം…

ഏട്ടൻ വാരി തന്നാൽ ഞാൻ കഴിക്കാം…

അതിനെന്താ ഞാൻ വാരി തരാം…

ഏട്ടാ മതി…

കുറച്ചല്ലേ കഴിച്ചുള്ളൂ, ഇത്തിരിയും കൂടി കഴിക്ക്…

ആ…

ഇനി ഈ മരുന്ന് കഴിക്ക്…

എനിക്ക് വേണ്ടാ ഈ മരുന്ന്, ഇത് കഴിക്കുമ്പോൾ എനിക്ക് ശർദിക്കാൻ വരുമോ…

അത് നിനക്ക് തോന്നുന്നതാ… ഏട്ടന്റെ ചക്കരയല്ലേ മരുന്ന് കഴിക്ക്…

ഏട്ടൻ പറഞ്ഞതുകൊണ്ട് ഞാൻ കഴിക്കാം…

ഇങ് താ മരുന്ന്…

ഇന്നാ…

ഏട്ടാ എനിക്ക് ഉറക്കം വരുന്നു…

ഉറങ്ങിക്കോ…

ഏട്ടൻ എന്റടുത്ത് നിന്ന് ഒരുത്തീക്കും പോകില്ലല്ലോ…

ഇല്ലാ പോവില്ലാ…

ഞാൻ ഇവിടെ തന്നെ ഉണ്ടാവും…

നല്ല ഏട്ടൻ…

പാവം ഉറങ്ങി….

അമ്മു അതാണ് എന്റെ ഭാര്യയുടെ പേര്…. ഒരു പാവം ആണ് അവൾ… സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പെണ്ണ്… ഞാനാണെന്ന് വെച്ചാൽ അവൾ മരിക്കും…ഞാനൊന്ന് ഉറക്കെ ഒച്ച വെച്ചാൽ അപ്പൊ കരയും… ശെരിക്കും ഒരു പൊട്ടി പെണ്ണാണ്…എനിക്ക് സ്നേഹിക്കാൻ അവളും, അവൾക്ക് സ്നേഹിക്കാൻ ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു…കാരണം ഞങ്ങൾക്ക് സ്വാന്തം എന്ന് പറയാൻ ആരും ഇല്ലാ…ഞങ്ങൾ രണ്ട് പേരും അനാഥയാണ്…

അവൾക്ക് ആകെ ഉണ്ടായിരുന്ന ഒരു വിഷമം ഒരു കുഞ്ഞ് ഇല്ലാത്തത് ആയിരുന്നു…കാണിക്കാത്ത ഡോക്ടർമാർ ഇല്ലാ. ചെയ്യാത്ത വഴിപാടുകൾ ഇല്ലാ…

ഒരുപാട് നാളുകൾക്ക് ശേഷം, അതായത്…കല്യാണം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം ആണ് ആ സന്തോഷവാർത്ത അവൾ എന്നോട് പറഞ്ഞത്…

ഞാനൊരു അച്ഛനാവാൻ പോവാണ് എന്ന്….അവൾ ഗർഭിണി ആണെന്ന്….

അത് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലാ….ഞങ്ങളെ സ്നേഹിക്കാൻ ഞങ്ങൾക്ക് സ്നേഹിക്കാൻ ഒരു കുഞ്ഞ് വരുകയാണ്…അങ്ങനെ ഞങ്ങൾക്ക് ഒരു മോൾ ഉണ്ടായി…അവൾ ആയിരുന്നു പിന്നീട് ഞങ്ങളുടെ ലോകം…മോളേ ഒന്ന് എടുക്കാൻ പോലും എന്നെ അനുവദിച്ചിരുന്നില്ലാ…

അവൾ അതിന് പറയുന്ന ന്യായം ഇതായിരുന്നു എന്റെ കൈയിൽ നിന്ന് കുഞ്ഞ് വീഴും എന്ന്…

അവൾ അത് തമാശക്ക് പറയുന്നതാണ്, ഞാൻ കുഞ്ഞിനെ എടുക്കാതിരിക്കാൻ…

ഞങ്ങളുടെ സന്തോഷത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ലാ…ഒരു ദിവസം രാവിലെ ഞാൻ ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അകത്ത് നിന്ന് ഒരു ശബ്ദം കേട്ടത്…ഞാൻ വേഗം അകത്തേക്ക് പോയീ…

ചെന്ന് നോക്കിയപ്പോൾ അവളും മോളും നിലത്ത് വീണ് കിടക്കുകയാണ്…ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു…അവളുടെ നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ട്…അവളേ വിളിച്ചു…അവൾക്ക് അനക്കം ഇല്ലാ…മോളേ ചെന്ന് നോക്കിമോൾക്കും അനക്കം ഇല്ലാ…

എനിക്ക് പേടി ആയി… ഞാൻ വവേഗം അപ്പുറത്തെ വീട്ടില്ലേ ചേട്ടനെ ചെന്ന് വിളിച്ചു…ഞങ്ങൾ അവരേ ഹോസിപ്പിറ്റലിൽ കൊണ്ട് പോയീ…അവിടെ ചെന്നിട്ടും മോളേ രക്ഷീക്കാൻ ആയില്ലാ…മോളേ അടക്കിയതൊന്നും അവൾ അറിഞ്ഞിരുന്നില്ലാ…മോളേ അവസാനമായി ഒന്ന് കാണാൻ അവൾക്ക് ഭാഗ്യം ഉണ്ടായിരുന്നില്ലാ…അവൾക്ക് ബോധം ഉണ്ടായിരുന്നില്ലാ…

ബോധം വന്നപ്പോൾ അവൾ ആദ്യം ചോദിച്ചത് മോളേ ആയിരുന്നു…മോൾക്ക് കുഴപ്പം ഒന്നും ഇല്ലാ എന്നാ അപ്പൊ പറഞ്ഞത്…പിന്നീട് എപ്പോഴും എപ്പോഴും മോളേ കാണണം എന്ന വാശി ആയിരുന്നു…

അവസാനം അവളോട് എല്ലാം പറഞ്ഞു…മോൾ ജീവിച്ചിരിപ്പില്ലാ എന്ന സത്യം അവൾ അറിഞ്ഞപ്പോൾ അവൾ മാനസികമായി തളർന്നു പോയീ…ആരോടും ഒന്നും മിണ്ടില്ലാ… എപ്പോഴും കരച്ചിൽ മാത്രമേ ഉള്ളൂ…പതിയെ പതിയെ അവൾ ഒരു മുഴുഭ്രാന്തിയായി മാറി….

ഇടക്ക്‌ മോളേ കാണണം എന്ന് പറയും…അപ്പോൾ തന്നേ അത് മറക്കും…

ഇപ്പോൾ അവൾ ജീവിത്തില്ലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്…പതിയേ പതിയേ എല്ലാം ശെരി ആവും എന്നാണ് വിശ്വാസം…കാരണം എനിക്ക് ഇനി അവളേ കൂടി നക്ഷ്ട്ടപ്പെടാൻ കഴിയില്ലാ…

കുറച്ചു കൊല്ലങ്ങൾക്ക് ശേഷം…

ഏട്ടാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്…

എന്താ…

ഇങ് ചെവി താ…

ഏട്ടാ ഏട്ടൻ ഒരു അച്ഛനാവാൻ പോവാ…

സത്യമാണോ നീ പറഞ്ഞത്…

അതേ…

ഏട്ടാ ഇത് നമ്മുടെ മോൾ ആണ്…

നമ്മുടെ സ്നേഹം കിട്ടാതെ പോയ നമ്മുടെ മോൾ…

അതേ അവൾ വീണ്ടും വരുകയാണ്…അവളുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്…

ശുഭം…