അല്ലെങ്കിലും അവനെ പോലെ ഉള്ള ഒരാൾക്ക് ഇഷ്ടപ്പെടാൻ മാത്രം യോഗ്യത ഒന്നും എനിക്കില്ല…ഹിമ നല്ല കുട്ടി ആണ്…സുന്ദരി…

ഒരു കുഞ്ഞു പ്രേമ കഥ

എഴുത്ത്: നീതു നീതു

കയ്യിലിരുന്ന പേപ്പർ ഒന്ന് കൂടി ചുരുട്ടി പിടിച്ചു…എന്റെ കയ്യിലെ വിയർപ്പ് കൊണ്ട് അത് നനഞ്ഞു കുതിർന്നു..അടുത്ത് ഇരുന്നു ഹിമ കാണാതെ കൈ ഞാൻ ഡെസ്‌ക്കിന്റെ അടിയിലേക്ക് പിടിച്ചു.

“എന്താട?? എന്ത് പറ്റി?” നിനക്ക് എന്താ ആകെ ഒരു വെപ്രാളം??

“ഹേയ് ഒന്നും ഇല്ലടി….അടുത്ത ഹൗർ ഫിസിക്സ് അല്ലെ…ഞാൻ ഒന്നും പഠിച്ചിട്ടില്ല…അതാ..” ഹിമ കാണാതെ ഞാൻ പേപ്പർ ഒന്നും കൂടി കയ്യിൽ ചുരുട്ടി പിടിച്ചു.

” അയ്യേ…ഫിസിക്സ് സർ ഇന്ന് ലീവ് ആടീ.. നീ പേടിക്കണ്ട…അർജുൻ ന്റ സെമിനാർ പ്രസന്റേഷൻ ആണ്…നമുക്ക് ഉറങ്ങി മരിക്കാം..”

” ആണോ..എങ്കിൽ ഞാൻ washroomil പോയിട്ട് ഇപ്പൊ വരാം…” അതും പറഞ്ഞു ഞാൻ ഹിമയുടെ മറുപടിക്ക് കാത്തുനിൽക്കാതെ വാഷ് റൂമിലേക്ക് ഓടി.

റൂമിൽ ചെന്ന് കതകു കുറ്റി ഇട്ടു ഞാൻ പിന്നേം ആ പേപ്പർ വായിച്ചു

‘ ഇഷ്ട്ടമാണ്..ഒരുപാട് ഒരുപാട്…നേരിട്ട് പറയാൻ പറ്റുന്നില്ല….നിന്റെ ആ കണ്ണുകൾ എന്നെ കൊല്ലാതെ കൊല്ലും….കാത്തിരിക്കുന്നു ……നിന്റെ ഒരു നോട്ടത്തിനായി…എനിക്ക് വേണ്ടി നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് വേണ്ടി ‘

ചെന്നിയിലൂടെ വിയർപ്പ് ഒഴുകി ഇറങ്ങി…നെഞ്ച് പട പടാ മിടിക്കുന്നു…

എന്നാലും ആരായിരിക്കും അത്…എന്നെ ഇഷ്ടപ്പെടാൻ…എന്റെ ചിന്തകളും കാട് കയറി.

ഉച്ചകഴിഞ്ഞ് ആദ്യത്തെ പീരിയഡ് ഫിസിക്സ് ആയിരുന്നു…daily സർ ചോദ്യം ചോദിച്ചിട്ടെ ക്ലാസ്സ് തുടങ്ങൂ…ബാഗിൽ നിന്നും ബുക്ക് എടുത്ത് തുറന്നപ്പോൾ തന്നെ കണ്ടൂ ഒരു പേപ്പർ.ചുമ്മാ എടുത്ത് നോക്കിയപ്പോൾ ആണ് ഇങ്ങനെ ഒരു സംഭവം.

ലഞ്ച് ബ്രേക്ക് കഴിഞ്ഞു ബെൽ അടിച്ചപ്പോൾ തന്നെ ഞാൻ ഓടി വന്നതാ ക്ലാസ്സിൽ…ഹിമ ഒക്കെ ചോറ് ഉണ്ടിട്ട് കൈ കഴുകുന്നെ ഉണ്ടായിരുന്നുള്ളൂ…പഠിക്കാൻ ഉള്ളത് ഒന്ന് വായിച്ചു പോലും ഞാൻ നോക്കിയിട്ട് ഉണ്ടായിരുന്നില്ല….പ്ലസ് ടു സയൻസ് എടുത്തപ്പോൾ തന്നെ ഫിസിക്സ് ഒരു ബാലി കേറാ മല ആയിരുന്നു…പ്ലസ് വൺ എങ്ങനെയോ ഒക്കെ എക്കി കുത്തി പാസ്സ് ആയി.. ഇപ്പൊൾ പ്ലസ് ടൂ ആയി.
ഇന്ന് വരെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല…എല്ലാത്തിനും ഒരു ആവറേജ് ആണ് ഞാൻ …പഠിക്കാനും സൗന്ദര്യത്തിലും എല്ലാം…ഡാൻസ് ,പാട്ട് ഇവ ഒന്നും എന്റെ അടുത്ത് കൂടി പോലും പോയിട്ടില്ല….അതുകൊണ്ട് തന്നെ അരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന ഒരു middle bencher. ഹിമ എൻറെ ബെസ്റ്റ് ഫ്രണ്ട് അണ്..അഞ്ചാം ക്ലാസ്സ് തൊട്ടു തുടങ്ങിയ സൗഹൃദം.

എന്നാലും ആര് ആകും ഇങ്ങനെ ഒരു ലെറ്റർ എഴുതാൻ …..ക്ലാസ്സിലെ എല്ലാ അങ്കുട്ടികളുടെയും മുഖം ഓർത്ത് കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു…അർജുനന്റെ സെമിനാർ തുടങ്ങിയിട്ടുണ്ട് ..ഞാൻ അവനോടു ചോദിച്ചിട്ട് ക്ലാസ്സിൽ കയറി…വാതിൽക്കൽ നിന്നു സീറ്റിലേക്ക് നടക്കുമ്പോൾ എന്തോ എനിക്കൊരു വെപ്രാളം പോലെ … ആരോ എന്നെ നോക്കും പോലെ ഒക്കെ തോന്നുന്നു…ഇതുവരെ തോന്നാത്ത എന്തോ ഒരു ഫീലിംഗ് ഉള്ളിൽ…

സീറ്റിൽ വന്നിരുന്നു ചുറ്റും ഒന്ന് കണ്ണു ഓടിച്ചു…കുറെ എന്നങ്ങൾ ഇരുന്നു ഉറങ്ങുന്നു..ബാക്കി കുറെ എണ്ണം അവരുടെ തന്നെ ലോകത്തിൽ ആണ്….front il ഇരിക്കുന്ന കുറെ പഠിപ്പിസ്റുകൾ മാത്രം സെമിനാർ ശ്രദ്ധിക്കുന്നുണ്ട്. ഇല്ല… ആരും എന്നെ നോക്കുന്നില്ല… ആരുടെ മുഖത്തും പ്രത്യേകിച്ച് ഒരു ഭാവ മാറ്റവും ഇല്ല.

ഹേമ യോട് പറഞ്ഞാലോ…വേണ്ട…അവള് ഇത് ക്ലാസ്സിൽ പാട്ടാക്കും…കാര്യം ബെസ്റ്റ് ഫ്രണ്ട് ഒക്കെ ആണെങ്കിലും എന്തേലും കിട്ടിയാൽ കുറച്ചു പേരോട് പറഞ്ഞില്ലെങ്കിൽ അവൾക്ക് ഒരു സമാധാനവും ഇല്ല….തൽക്കാലം ആരും അറിയണ്ട…കണ്ടുപിടിക്കാം…

” നീ എന്ത് സ്വപ്നം കാണുവ അനു.?.”

ഹേമ തട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വീണെ. അർജുൻ സെമിനാർ കഴിഞ്ഞ് notes പറഞ്ഞ് തുടങ്ങി . തൽക്കാലം ചിന്തകൾക്ക് വിരാമം ഇട്ടു ഞാൻ ബുക്ക് എടുത്ത് എഴുതി തുടങ്ങി.

വീട്ടിൽ എത്തിയിട്ടും മനസ്സ് ആ എഴുത്തിന്റെ ഉടമയെ ആലോചിച്ചു കൊണ്ടിരുന്നു..
അനിയത്തി ആയി തല്ല് pidikkaano അമ്മയോട് കിന്നാരം പറയാണോ ഒന്നും മനസ്സ് അനുവദിച്ചില്ല….ഇപ്പോളും ആ സുഖമുള്ള ഓർമയിൽ മുങ്ങിക്കുളിച്ച് കൊണ്ടിരുന്നു….എന്നെ പ്രണയിക്കാനും ഒരു ആൾ ഉണ്ടെന്ന ചിന്ത തന്നെ എനിക്ക് തന്ന അനുഭൂതി പറഞ്ഞു അറിയിക്കാൻ വയ്യ…നേരം വെളുത്തു സ്കൂളിലേക്ക് ഒന്ന് ചെന്നാൽ മതി എന്നായി എന്റെ ചിന്ത.

രാവിലെ പതിവിലും നേരെത്തെ എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി…കണ്ണിൽ പതിവിലും കൂടുതൽ മഷി എഴുതി…പൗഡർ ഇട്ടു. ഈ ഒരുക്കം ഒക്കെ ഞാൻ പണ്ടേ ഉപേക്ഷിച്ചത് ആണ്…. പത്തിലെ വാലന്റൈൻ ദിനത്തിൽ കൂടെ ഉള്ള കൂട്ടുകാരികളെ ഓരോരുത്തരും വന്നു പ്രോപോസ് ചെയ്തപ്പോൾ എനിക്ക് മാത്രം ആരും ഒന്നും തന്നില്ല…. അന്ന് തൊട്ട് പൗഡർ പോലും ഇടാറില്ല..

ക്ലാസ്സിൽ വരുന്ന ഓരോ ചേക്കന്മാരിലും ഞാൻ എന്റെ പ്രണയത്തെ പ്രതീക്ഷിച്ചു ഇരുന്നു….ഹിമ വന്നപ്പോൾ തൊട്ടു ഓരോന്ന് ചോദിക്കുന്നെ ആണ്…എന്റെ മാറ്റം അവൾക്ക് പെട്ടെന്ന് തന്നെ പിടികിട്ടി ..എങ്കിലും എനിക്ക് ഒന്നും പറയാൻ തോന്നിയില്ല…

വൈകുന്നേരം വരെ ഇരുന്നിട്ടും ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല…ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഓരോന്ന് ആലോചിച്ചു കൂട്ടി ഞാൻ സമയം കളഞ്ഞു..ഒന്നും സംഭവിക്കാതെ രണ്ടു ദിനങ്ങൾ കൂടി കടന്നു പോയി…

അന്നൊരു വെള്ളിയാഴ്ച…ഉച്ചക്ക് ശേഷം ഹയർസെക്കൻഡറി ക്ക് സെമിനാർ അണ്….സോഫ്റ്റ് സ്കിൽ nte…. എല്ലാ ഡിപ്പാർ്ട്മെന്റിന്റെ പില്ലേർക്കും ഉണ്ട്….

സെമിനാർ ഹാളിലേക്ക് പോകുമ്പോൾ അണ് അശ്വതി ടീച്ചർ എന്നോട് ബോട്ടണി റെക്കോർഡ് collect ചെയ്തത് staffroomil കൊണ്ട് വെക്കാൻ പറഞ്ഞത്…ഞാൻ തിരികെ ക്ലാസ്സിലേക്ക് ചെന്നു..ഹിമ നേരെത്തെ പോയി സെമിനാർ ഹാളിൽ എനിക്കും കൂടി സീറ്റ് ഒപ്പിച്ചു ഇരിക്കാം എന്ന് പറഞ്ഞു പോയി…ഞാൻ റെക്കോർഡും താങ്ങിപ്പിടിച്ച് staffroomil എത്തി…ആരും ഇല്ല..എല്ലാവരും സെമിനാർ ഹാളിൽ ആണ്…പോകാൻ തിരിഞ്ഞപ്പോൾ ആണ് മലയാളത്തിന്റെ assignment ഞങ്ങളുടെ ക്ലാസ്സിൽ നിന്നും collect ചെയ്തത് സുമം ടീച്ചറുടെ ടേബിൾ il ഇരിക്കുന്നെ കണ്ടത്..പെട്ടന്ന് ഉണ്ടായ തോന്നലിൽ ഞാൻ assignment ഓരോന്നായി എടുത്ത് നോക്കി.

ഓരോന്നായി ഞാൻ എടുത്ത് മറിച്ച് നോക്കിക്കൊണ്ടിരുന്നു….അവസാനം കണ്ടൂ ഞാൻ എന്റെ അക്ഷരങ്ങളുടെ ഉടമയെ…

‘നിരഞ്ജൻ..’

വയറിലൂടെ എന്തോ ഒന്ന് പൊങ്ങി വന്നു നെഞ്ചിലൂടെ കടന്നു പോകുന്നത് ഞാൻ അറിഞ്ഞു….കണ്ണുകളെ വിശ്വസിക്കാൻ ആകാതെ ഞാൻ മരവിച്ചു നിന്നു….യൂണിഫോം പോക്കറ്റിൽ ഭദ്രമായി കൊണ്ടുനടക്കുന്ന ആ എഴുത്ത് എടുത്ത് നിവർത്തി ഞാൻ ഒന്ന് കൂടി നോക്കി…അതേ രണ്ടും ഒരേ എഴുത്ത്….

പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീലിംഗ് എന്നിൽ വന്നു നിറഞ്ഞു…നിരഞ്ജൻ..അവൻ…ക്ലാസ്സിലെ ഒരു വികൃതി പയ്യൻ…സകല കുരുതക്കെടിനും മുന്നിൽ ഉണ്ടാകും അവൻ..എങ്കിലും ടീച്ചേഴ്സ് ന്‌ അവനോടു വാത്സല്യം ആണ്…നന്നായി പഠിക്കും.. അതിലു കൂടുതൽ എടുത്ത് പറയേണ്ടത് അവന്റെ മനോഹരമായ ചിരി അണ്…എല്ലാം ഒപ്പിച്ചിട്ടും ലാസ്റ്റ് അവന്റെ ചിരിയിൽ ടീച്ചേഴ്സ് ന ഒന്നും പറയാൻ ഉണ്ടാകില്ല ..ക്ലാസ്സിലെ കുറെ പെൺകുട്ടികളുടെ ആരധനാപാത്രം..ക്ലാസ്സിലെ ബ്യൂട്ടി ക്യൂൻ സാന്ദ്ര ക്ക് അവനോടുള്ള ഇഷ്ട്ടം ക്ലാസ്സിലെ പരസ്യമായ രഹസ്യമാണ്..

അത് തന്നെ അണ് എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റാത്തത്….എന്നെപോലെ ഒരു പെൺകുട്ടിയെ നോക്കേണ്ട ഒരു കാര്യവും അവനില്ല …ഇനി ഇപ്പൊ അവനെ കൊണ്ട് വേറെ ആരേലും എഴുത്തിച്ചതനോ…ഓരോന്ന് ഓർത്ത് ഞാൻ ഹാളിൽ ഹേമ യുടെ അടുത്ത് ഇരുന്നു…

” നിനക്ക് എന്താടീ പറ്റിയെ? കുറച്ചു ദിവസം അയല്ലോ .. എപ്പോളും ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന??” ഹേമ ആണ്.

” ഒന്നും ഇല്ലഡി…നിനക്ക് വെറുതെ തൊന്നുന്നതാ..” ഹേമ യോടു പറയാൻ എന്റെ മനസ്സു വെമ്പി എങ്കിലും ഒന്നും പറഞ്ഞില്ല…

സെമിനാർ കഴിഞ്ഞു പിള്ളേർ എല്ലാം കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി..നിരഞ്ജന് വേണ്ടി ചുറ്റും പരത്തിയിട്ടും അവനെ കണ്ടില്ല…നിരാശയോടെ ഞാൻ വീട്ടിൽ പോയി.
ഉറക്കം വരാതെ ഞാൻ കിടന്നു .. നിരഞ്ജൻ ന്റ്റ്‌ ചിരിക്കുന്ന മുഖം മാത്രം ഉള്ളിൽ നിറഞ്ഞു….

പിറ്റേന്ന് പതിവിലും നേരെത്തെ ക്ലാസ്സിൽ എത്തി…ഹിമയെ കൂട്ടാതെ വന്നതിനു അവളുടെ കയ്യിൽ നിന്നും കണക്കിന് കിട്ടി….ബെൽ അടിക്കരയപ്പോൾ അണ് നിരഞ്ജൻ വന്നു കേറിയെ….പതിവ് ചിരി മുഖത്തുണ്ടെ ..എന്റെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി ഉയരുന്നത് ഞാൻ അറിഞ്ഞു…ഞാൻ ഇരിക്കുന്ന ബെഞ്ചിലേക്ക് മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് അവൻ അതേ റോ ഉൾ ഉള്ള ബോയ്സ് ന്റെയും സൈഡിൽ ഇരുന്നു..മരവിച്ചിട്ട് എനിക്ക് അനങ്ങാൻ പോലും അവാത്ത അവസ്ത

ഇത്ര ദിവസം ഞാൻ നോക്കിയിട്ടും അത് നിരഞ്ജൻ ആണെന്ന് ഒരിക്കൽ പോലും തോന്നിയില്ല….സത്യത്തിൽ അവനെ പോലെ ഉള്ള ഒരാളെ ഞാൻ സംശയിച്ച് ഇല്ല എന്നതാണ് സത്യം.

Periods ഓരോന്നായി കഴിഞ്ഞു പോയി…അവന്റെ അടുത്തേക്ക് നോക്കണം എന്നുണ്ടെങ്കിലം വിറച്ചിട്ട് സാധിച്ചില്ല..അവസാനം സർ ബോർഡിൽ എഴുതുന്ന നേരത്ത് ഞാൻ തല ചെരിച്ചു അവനെ നോക്കി.ഒരു നിമിഷം ഞാൻ stuck ആയിപ്പോയി..അവൻ താടിക്ക് കയ്യും കൊടുത്ത് ഇങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നു…അവന്റെ ആ മനോഹര പുഞ്ചിരി അങ്ങനെ തന്നെ മുഖത്തുണ്ട്.

ഞാൻ വെട്ടിതിരിഞ്ഞ് ബോർഡിലേക്ക് നോക്കി….ഒരു വിറയൽ ദേഹം മുഴുവൻ പടർന്നു കയറി.ദേഹം മൊത്തം വിയർത്തു ഒഴുകി..കണ്ണുകൾ പിന്നെയും എന്നെ ചതിചു..വീണ്ടും ഞാൻ നോക്കി..അവൻ അതുപോലെ തന്നെ കുസൃതി ചിരിയും ആയി ഇങ്ങോട്ട് നോക്കുന്നു…മനസ്സിൽ ഒരായിരം പൂക്കൾ വിടരുന്നത് ഞാൻ അറിഞ്ഞു…ഒരു അപ്പൂപ്പൻ താടി പോലെ പറന്നു ഞാൻ നടന്നു…

അന്നത്തെ ദിവസം കഴിഞ്ഞു…

ലോകം മൊത്തം അവനിലേക്ക് ചുരുങ്ങിയ പോലെ എനിക്ക് തോന്നി തുടങ്ങി… ഉണ്ണുബോൾ , ഉറങ്ങുമ്പോൾ ഒക്കെ അവൻ മാത്രം മനസ്സിൽ..കാത്തിരുന്ന എന്തോ ഒരു നിധി കൈ വന്ന സുഖം…

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു….അവന്റെ ചിരിയും നോട്ടവും ആയി എന്റെ ദിവസങ്ങൾ പൂവണിഞ്ഞു…ഒരിക്കൽ പോലും ഞങൾ സംസാരിച്ചില്ല….ഒരിക്കൽ പോലും നേരെ നോക്കിയില്ല …ക്ലാസ്സിനു പുറത്ത് വെച്ചു കാണുമ്പോൾ അവൻ ഒരിക്കൽ പോലും എന്നോട് മിണ്ടിയില്ല…..എങ്കിലും എന്റെ മനസ്സ് സന്തോഷത്തിൽ തുടിച്ചുകൊണ്ടിരുന്നൂ……ക്ലാസുകൾക്ക് ഇടയിലെ ആ കുസൃതി ചിരി മാത്രം മതിയായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ..

അങ്ങനെ ഒരു മാസം കടന്നു പോയി..ഓണം എക്സാം ന്‌ മുന്നേ ഉള്ള ഒരു ദിവസം..ഞാൻ ക്ലാസ്സ് വരാന്തയിലൂടെ ചുമ്മാ നടക്കുക ആയിരുന്നു…ഹിമ കൂടെ ഇല്ല

” അനു….ഒന്ന് നിന്നേ….ഒരു കാര്യം ചോദിക്കട്ടെ .”

എലിസബത്ത് അണ്….ക്ലാസ്സിലെ ടീച്ചേഴ്സ് ന്റെയും കണ്ണിലുണ്ണി….ക്ലാസ്സിലെ എല്ലാ പ്രമകഥയും സ്റ്റാഫ് റൂമിൽ എത്തിക്കുന്നത് അവള് ആണ്….അവളെ പേടിച്ച് ക്ലാസ്സിൽ ആരും പരസ്യമായി ലൈൻ അടിക്കില എങ്കിലും അണ്ടെർഗ്രൗണ്ടിൽ ഇഷ്ട്ടമ്പോലെ ലൈൻ വലി നടക്കുന്നുണ്ട്..

” എന്താ എൽസു??”

“എടീ ഹിമയും നിറഞ്ജനും തമ്മിൽ എന്തേലും ചുറ്റി കളി ഉണ്ടോ??” അവള് ചോദിച്ചു

” അത്..അതെന്താ നീ അങ്ങനെ ചോദിച്ചേ??”

” അല്ല അവൻ എപ്പോളും അവളെ നോക്കി ഇരിക്കുന്നത് കാണാം..നിന്റെ അടുതല്ലെ അവള് ഇരിക്കുന്ന….നീ കണ്ടിട്ടില്ലേ??എന്തേലും ഉണ്ടെൽ അതൊക്കെ കളഞ്ഞെക്കൻ അവളോട് പറഞ്ഞെക്ക് …ലാസ്റ്റ് ടീച്ചേഴ്സ് പിടിച്ചിട്ടു എന്റെ മെക്കിട്ട് കേരീട്ട് കാര്യം ഇല്ല”

അതും പറഞ്ഞു അവള് പോയി… നിന്ന നില്പിൽ മരിച്ചു പോയാൽ മതിന്നു എനിക്ക് തോന്നി.. കണ്ണുകൾ എരിഞ്ഞ് വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു….നിൽക്കാൻ വയ്യതെ ക്ലാസ്സിലേക്ക് ഞാൻ ഓടി…ക്ലാസ്സിലെ മുന്നിലെ വരാന്തയുടെ അങ്ങേ അറ്റത്ത് നിരഞ്ജൻ ഉം ഹിമ യും നിന്ന് സംസാരിക്കുന്നു…ചിരിക്കുന്നു…അതുവരെ അടക്കിപിടിച്ചു കണ്ണുനീർ പൊട്ടി ഒഴുകി..ക്ലാസ്സിൽ കയറി ഡെസ്ക് il തലവെച്ച് ഞാൻ ശബ്ദം ഇല്ലാതെ കരഞ്ഞു…ടീച്ചേഴ്സ് വന്നതും പോയതും ഒന്നും ഞാൻ അറിഞ്ഞില്ല …ഹിമ എന്തൊക്കെയോ ചോദിക്കുന്നുണ്ട്..തലപൊക്കാൻ എനിക്ക് തോന്നിയില്ല..ക്ലാസ്സ് വിട്ടതും ഞാൻ ബാഗും എടുത്ത് ഓടി…ഹിമ കുറെ പിറകെ ഓടി വന്നെങ്കിലും അവൾക്ക് മുന്നേ ഞാൻ സ്കൂൾ വിട്ടു.

“നിനക്ക് എന്താ പറ്റിയ അനൂ..വന്നപ്പോൾ തുടങ്ങിയ കിടപ്പ് ആണല്ലോ…നാളെ പരീക്ഷക്ക് പഠിക്കാൻ ഒന്നും ഇല്ലേ??”

അമ്മയുടെ ഒച്ച കേട്ട് ആണ് ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റത്…അമ്മയെ ബോധിപ്പിക്കാൻ വേണ്ടി ബുക്ക് തുറന്നു വച്ചു…..കണ്ണുനീർ വീണു ബുക്ക് നനഞ്ഞു കൊണ്ടെ ഇരുന്നു…

ഞാൻ ഇത്ര അധികം അവനെ സ്നേഹിക്കുന്നു എന്ന് എനിക്ക് അപ്പോളാണ് മനസ്സിലായത്…അവന്റെ നോട്ടങ്ങളും ചിരികളും എനിക്ക് വേണ്ടി ആയിരുന്നില്ല …പ്രണയതാൽ നിനഞ്ഞ എന്റെ കണ്ണുകൾക്ക് അതൊന്നും മനസ്സിലായില്ല….എങ്കിലും ആ കത്ത്….അത് ചിലപ്പോൾ ബുക്ക് മാറി വന്നതാകും… അല്ലെങ്കിലും അവനെ പോലെ ഉള്ള ഒരാൾക്ക് ഇഷ്ടപ്പെടാൻ മാത്രം യോഗ്യത ഒന്നും എനിക്കില്ല…ഹിമ നല്ല കുട്ടി ആണ്…സുന്ദരി…നല്ല കണ്ണുകൾ…നീളം ഉള്ള മുടി…വെളുത്ത് ഒരു കൊച്ചു സുന്ദരി…ഓരോന്ന് ആലോചിച്ചു എനിക്ക് വട്ട് പിടിക്കുന്ന പോലെ തോന്നി…ബുക്ക് അടച്ചു വെച്ച് ഞാൻ കിടന്നു…ഓരോന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട്.

രാവിലെ നേരെത്തെ തന്നെ എത്തി ഞാൻ എക്സാം ഹാളിൽ കയറി ഇരുന്നു. ഹിമക്ക് വേറെ ക്ലാസ്സ് ആണ്…അതുകൊണ്ട് രാവിലെ അവളെ ഫേസ് ചെയ്യേണ്ടി വന്നില്ല.എക്സാം തീർത്തു ഞാൻ നേരെത്തെ ഇറങ്ങി വീട്ടിലേക്ക് പൊന്നു… വീട്ടിലെ ലാൻഡ് ഫോണിൽ ഹിമ വിളിച്ചപ്പോൾ ഞാൻ കുളി മുറിയിൽ ആയിരുന്നു .അമ്മ ഫോൺ വെച്ചിട്ട് എന്നോട് തിരിച്ചു വിളിക്കാൻ പറഞ്ഞു പോയി…ഞാണ് വിളിച്ചില്ല….അവളോട് ദേഷ്യം ഉണ്ടായിട്ടില്ല…എങ്കിലും എന്തോ പോലെ

ദിവസങ്ങൾ ഓരോന്നായി പോയി. ഹിമ കാണാതെ ഞാൻ മുങ്ങി നടന്നു …ലാസ്റ്റ് എക്സാം ദിവസം വന്നു…. പിറ്റേന്ന് ആണ് ഓണം സെലിബ്രേഷൻ. ഹിമ നേരെത്തെ
എക്സാം കഴിഞ്ഞു എന്റെ ക്ലാസ്സിനു മുന്നിൽ വന്നു നിൽപ്പായി..ഞാൻ പരീക്ഷ എഴുതി ഇറങ്ങിയപ്പോൾ അവള് എന്നേം വലിച്ചൊണ്ട് വാഷ് റൂമിൽ കയറ്റി കതകു അടച്ചു..

“സത്യം പറ…നിനക്ക് എന്താ പറ്റിയ ….ഞാൻ നിന്നോട് എന്ത് ചെയ്തിട്ട് ആണ് നീ എന്നോട് mindathe നടക്കുന്നെ?” ഹിമ ദേഷ്യം കൊണ്ട് വിറചു.

അവൾക്ക് മുന്നിൽ ഒന്നും മിണ്ടാൻ കഴിയാതെ തല കുനിച്ച് ഞാൻ നിന്നു…

” നിന്റെ നാക്ക്‌ ഇറങ്ങി പോയോ?” ഹിമ തോളിൽ പിടിച്ചു കുലിക്കിയപ്പോൾ ഞാൻ അവളുടെ ദേഹത്തേക്ക് വീണു കെട്ടിപ്പിടിച്ചു കരഞ്ഞു പോയി..” എന്തടീ…എന്ത് പറ്റി?..എന്തിനാ നീ കരയുന്നെ?””

ഒന്നും ഇല്ലടീ …എന്നോട് ഒന്നും ചോദിക്കരുത്…ഇനി ഞാൻ മിണ്ടാതെ ഇരിക്കില്ല…sorry dii….അവള് എന്റെ തലയിൽ തഴുകി .

” അതൊക്കെ പോട്ടെ ..നീ നാളെ നേരെത്തെ വരില്ലേ…പൂക്കളം ഇടാൻ അടുത്ത് വീടുള്ളവരോട് അണ് പറഞ്ഞെക്കുന്നെ…നീ നേരെത്തെ ഒരുങ്ങി എന്റെ വീട്ടിലേക്ക് വാ…നമുക്ക് ഒന്നിച്ച് പോരാം.”

” ഇല്ലാടീ..ഞാൻ നാളെ വരുന്നില്ല”

” ദേ പെണ്ണേ നാളെ നീ വന്നില്ലേൽ നീ പിന്നെ ഞാൻ നിന്നോട് ജീവിതത്തിൽ മിണ്ടില്ല കേട്ടോ…നിനക്ക് എന്താ പറ്റിയത്? നാളെ വരാൻ നിനക്ക് എന്താ പ്രോബ്ലം?”

” എനിക്ക് ഒരു സുഖം തോന്നുന്നില്ല ടീ”

” നീ എന്താ അനു ഇങ്ങനെ ഒക്കെ പറയുന്നത്? നമ്മൾ എന്തൊക്കെ പ്ലാൻ ചെയ്തതാണ്…നീ കരഞ്ഞ കാരണം ഒന്നും ഞാൻ ചോദിക്കുന്നില്ല…പക്ഷേ നാളെ നീ വന്നില്ലെൽ എന്നെ മറന്നേക്ക്‌”.അതും പറഞ്ഞു ഹിമ ദേഷ്യപ്പെട്ടു പോയി. കണ്ണും തുടച്ചു വാഷ് റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടൂ നിരഞ്ജനൂട് സംസാരിച്ചു സ്കൂൾ gate il നിൽക്കുന്ന ഹിമ യെ. നിരഞ്ജൻ ഹിമ യുടെ ആണ് എന്ന് മനസ്സിനെ പറഞ്ഞു പടിപ്പിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.

കുറെ ദിവസം കൂടി ഉറങ്ങിയ കൊണ്ട് വൈകി അണ് എഴുന്നേറ്റ്..വേഗം കുളിച്ച് ചായ കുടിച്ച് ഡ്രസ്സ് മാറാൻ ആയി അലമാര തുറന്നു ..സെലിബ്രേഷൻന് ഇടാൻ വാങ്ങിയ കരിമ്പച്ച പാവാടയും ബ്ലൗസും അമ്മ തേച്ചു വച്ചിട്ടുണ്ട്…ഞാൻ വെറുതെ അത് എടുത്ത് നോക്കിയിട്ട് തിരികെ വച്ചു.ഒരു പഴയ കോട്ടൺ ചുരിദാർ എടുത്തിട്ട് റെഡി ആയി സ്കൂളിലേക്ക് പോയി.

” എന്ത് കോലം ആണ് അനു നിന്റെ…നിന്റെ പട്ടുപവട എവിടെ? ഇത് ഏത് പന്ന ചുരിദാർ ആണ്?” ഹിമക്കു ദേഷ്യം തീരുന്നുണ്ടയിരുന്നില്ല.

” ഞാൻ എണീറ്റപ്പോൾ late ആയിപ്പോയി ടീ..പിന്നെ കിട്ടിയത് ഇട്ടോണ്ട് പൊന്നു.”

” കൊള്ളാം നല്ല കോലം..നിനക്ക് ആ കണ്ണ് എങ്കിലും ഒന്നു എഴുതി കൂടാൻ മേലാർന്നോ?”

“എന്തിന്? അതൊന്നും വേണ്ട ടീ?”

“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല….നിന്റെ ഇഷ്ട്ടം പോലെ കാണിക്ക്‌” ഹിമ ചടിതുള്ളി അവിടെ നിന്നും പോയി.

ഹിമ എന്നെത്തേക്കളും സുന്ദരി ആയാണ് വന്നേക്കുന്നെ…ചുവന്ന പട്ട് പാവാട അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നൂ. ക്ലാസ്സിൽ എല്ലാവരും എത്തി തുടങ്ങി…പെൺകുട്ടികൾ പട്ട് പാവാട ഉടുത്ത് അടിച്ചു പൊളിച്ചു വന്നപ്പോൾ ആൺകുട്ടികൾ കുർത്തയും ജീൻസ് um ഉടുത്ത് വന്നു..സ്കൂൾ അയെ കൊണ്ട് മുണ്ട്, സാരീ ഒന്നും അലോ അല്ല.

പൂക്കള മത്സരം നടക്കുന്നത് മെയിൻ ഹാളിൽ ആണ്…അങ്ങോട്ട് ആണ് ഹിമ പോയേക്കുന്നെ…ഞാനും പതുക്കെ അങ്ങോട്ട് പോയി…അവിടെ കുറച്ചു പിള്ളേർ ഇരുന്നു പൂക്കളം ഇടുന്നുണ്ട്…കുറെ പിള്ളേർ ഇരുന്നു പൂക്കൾ ഒരുക്കുന്നുണ്ട്…ഞാൻ പതിയെ അവിടെ ചെന്നിരുന്നു…ചുരിദാർ ഇട്ടെക്കുന്ന കൊണ്ട് പലരും എന്നെ നോക്കുന്നുണ്ട്…ഞാൻ മാത്രേ ആ കോലത്തിൽ അവിടെ ഒള്ളു.

പെട്ടെന്ന് നിരഞ്ജൻ അവിടെ ഹാളിലേക്ക് കയറി വന്നു…നോക്കണ്ട എന്ന് വിചാരിച്ചിട്ട് ഞാൻ നോക്കി പോയി.. ഡാർക് ചോക്ലേറ്റ് കളർ കുർത്തയിൽ അവൻ പതിവിലും സുന്ദരനായ പോലെ തോന്നി… പതിവ് ചിരി അവന്റെ ചുണ്ടിൽ ഉണ്ട്…അവൻ എല്ലാവരെയും നോക്കി ചിരിച്ചു .ഞാൻ തല താഴ്ത്തി ഇരുന്നു…അവൻ കുറച്ചു നേരം പൂക്കളം ഇടാൻ കൂടി ..പിന്നെ ഹിമ യെയും വിളിച്ച് കൊണ്ട് പുറത്തേക്ക് പോയി…എന്റെ കണ്ണ് അനുസരണ ഇല്ലാതെ പിന്നെയും നിറഞ്ഞു…എത്ര ഒക്കെ പറഞ്ഞു പഠിച്ചിട്ടm മനസ്സ് വിങ്ങുന്നു..

പൂക്കളം ഇട്ടു തീർത്തിട്ട് എല്ലാവരും കൂടി താഴെ വേറൊരു ഹാളിലേക്ക് പോയി. അവിടെ ആണ് സദ്യ….ഉച്ചക്ക് ശേഷം അണ് പൂക്കളം ജഡ്ജ്മെന്റ്…അതുവരെ ഈ ഹാളിൽ ആർക്കും പ്രവേശനം ഇല്ല..

എല്ലാവരും ഇറങ്ങി..ഞാന് ബാക്കി വന്ന പൂവിന്റെ ഒരു കവരും പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് പെട്ടെന്ന് നിരഞ്ജൻ ഹാളിലേക്ക് വന്നു കയറിയത്….അവൻ ഹാളിൽ വന്നു വാതിൽ പതുക്കെ ചാരി എന്റെ അടുത്ത് വന്നു നിന്നു…. ഹാളിൽ ഞാനും അവനും മാത്രം…എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

” അനു..എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…” നിരഞ്ജൻ പറഞ്ഞു തുടങ്ങി. ഞാൻ അവൻ പറയുന്നത് മനസ്സിലാകാതെ നിന്നു.

” എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് അനു….ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്നു ..പറയാൻ പറ്റാതെ ഞാൻ ഒരു കത്ത് എഴുതി തന്റെ ബുക്കിൽ വച്ചിരുന്നു….പക്ഷേ തനിക്ക് അത് മനസ്സിലായില്ല എന്ന് തോന്നുന്നു..”അവൻ എന്റെ കണ്ണിലേക്ക് ഉറ്റ് നോക്കി പറഞ്ഞു.

നിരഞ്ജൻ പറയുന്നത് കേട്ടിട്ട് ഒരു വേള ശ്വാസം നിലച്ചു പോകുന്ന പോലെ എനിക്ക് തോന്നി..ഉള്ളിൽ എടുത്ത് വച്ച ഒരു വലിയ പാറ കല്ല് അലിഞ്ഞു ഇല്ലാതാകുന്ന പോലെ..

“എന്താണ് തന്നെ ഇഷ്ട്ടം എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല …പക്ഷേ ഒരു ദിവസം നിന്നെ കണ്ടില്ലേൽ മരിച്ചു പോകുന്നപോലെ എനിക്ക് തോന്നും…അത്രക്ക് ജീവൻ ആണ്…നിന്റെ സംസാരം..ചിരി…നോട്ടം…ഒക്കെ എനിക്ക് ഇഷ്ട്ടമാണ്…പെട്ടെന്ന് ഉണ്ടായ ഒരു ഇഷ്ട്ടം അല്ല…വളരെ പതുക്കെ ആണ് നീ എന്റെ മനസ്സിൽ കേറി കൂടിയത്…ഇപ്പൊ മനസ്സ് മുഴുവൻ നീ ആണ്.”

എന്റെ ദേഹം മുഴവൻ ഒരു തണുപ്പ് വന്നു നിറഞ്ഞു…ശരീരത്തിലുള്ള ചോര മുഴുവൻ മുഖത്തേക്ക് അടിച്ചു കയറും പോലെ…കവിളുകൾ ഇപ്പൊ പോട്ടിപോകും എന്ന് എനിക്ക് തോന്നി…അവന്റെ നോട്ടം നേരിടനകത്തെ ഞാൻ താഴേക്ക് നോക്കി നിന്നു.
” ഞാൻ ഹിമയോട് ആണ് ആദ്യം ഇൗ കാര്യം പറഞ്ഞത് ..അവള് ആണ് നിന്നോട് നേരിട്ട് പറഞ്ഞാല് മതി എന്ന് പറഞ്ഞെ…ഇന്നലെ ഇത് പറയാൻ ആണ് താഴെ നിന്നെ…പക്ഷേ നിന്റെ മൂഡ് ശരിയല്ല എന്ന് ഹിമ പറഞ്ഞു..എന്താ നീ ഒന്നും മിണ്ടാത്ത…എന്നെ നിനക്ക് ഇഷ്ട്ടം അല്ലേ…??”

ഉള്ളിൽ പതഞ്ഞു pongiya സന്തോഷം അടക്കിപിടിച്ചു ഞാൻ താഴേക്ക് നോക്കി നിന്നു..അവൻ പതുക്കെ എന്റെ അടുത്ത് വന്നു നിന്ന് അവന്റെ രണ്ടു കൈ കൊണ്ടും എന്റെ കവിളിൽ പിടിച്ചു എന്റെ മുഖം ഉയർത്തി….എന്റെ കണ്ണിൽ നോക്കി ചിരിച്ചു… ചങ്ക് ഇടിച്ചു പൊട്ടി ഞാൻ മരിക്കുമെന്ന് എനിക്ക് തോന്നി.

” പറ..എന്നെ ഇഷ്ട്ടമല്ലെ??”

അവന്റെ കൈ തട്ടിമാറ്റി എന്റെ കൈ കൊണ്ട് അവന്റെ തല പിടിച്ചു കുനിച്ച് ഞാൻ അവന്റെ കവിളിൽ അമർത്തി മുത്തി…അവനെ തട്ടിമാറ്റി ഞാൻ വാതിലും തുറന്നു താഴേക്ക് ഓടി…ഇടക്ക് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടൂ അവൻ വാതിൽക്കൽ നിന്ന് കവിളും തടവി ചിരിക്ക്കുന്നെ..എന്നെ കൊല്ലുന്ന ചിരി…എന്റെ ചെക്കന്റെ ചിരി…..

(ഇത് ഒരു സാധാരണ കൗമാര പ്രണയ കഥയാണ്…തെറ്റുകൾ ഉണ്ടാകും..ക്ഷമിക്കുക)