എനിക്കറിയില്ലായിരുന്നു നീന നമ്മുടെ മകൾ ആണെന്ന് അല്ലെങ്കിൽ ഞാൻ നേരത്തെ അവനോടു പറഞ്ഞേനെ…

എഴുത്ത്: ജിമ്മി ചേന്ദമംഗലം

പോസ്റ്റ്മാൻ കൊണ്ട് വന്ന കവർ ഒപ്പിട്ട് വാങ്ങി അലക്സ് പൊട്ടിച്ചു വായിച്ചു ….

ഡിവോഴ്സ് നോട്ടീസ് ….വിശ്വസിക്കാൻ ആകാതെ അതിലെ വരികൾ അലക്സ് വീണ്ടും വീണ്ടും വായിച്ചു

ഭാര്യ നിമ്മിയുമായി പ്രശ്ങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് വിവാഹ മോചനത്തിലേക്കു പോകും എന്ന് അലക്സ് ഒരിക്കലും കരുതിയിരുന്നില്ല …

ആദ്യം നിമ്മിയും അലക്സിന്റെ അമ്മയും തമ്മിൽ ആയിരുന്നു പ്രശ്നങ്ങൾ ..അത് ഏതു വീട്ടിലും ഉണ്ടാകുന്നതുപോലെയെ അലക്സ് കരുതിയുള്ളൂ …പക്ഷെ ദിവസങ്ങൾ കഴിയുംതോറും അത് കൂടി കൂടി വന്നു …

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ..എല്ലാ ദിവസവും ഒരേ നാടകങ്ങൾ

നിനക്ക് ഒന്ന് ഷെമിച്ചു കൂടേ വയസായവർ അല്ലേ …

വയസ്സായായവർ ആണെകിൽ തിന്നാൻ കൊടുക്കുന്നതും കഴിച്ചു മുറിയിൽ ഇരിക്കണം

…അല്ലാതെ എന്റെ തലയിൽ കയറാൻ വരണ്ട ….എന്നെ കുറിച്ച് എന്തൊക്കെയാ അടുത്ത വീടുകളിൽ പോയി പറയുന്നേ എന്നറിയാമോ

അമ്മക്ക് ഒന്ന് മിണ്ടാതിരുന്നു കൂടെ …

ഓ …ഭാര്യ എന്ന ശീലാവതി വന്നപ്പോൾ അവനു അമ്മയെ വേണ്ട ….നീ എന്നെ ഭരിക്കാൻ വരണ്ട …ഏതു എന്റെ വീടാണ് എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ചെയ്യും

ആരുടെയും ഭാഗം പറയാൻ കഴിയാതെ അലക്സ് വിഷമിച്ചു …എന്നും ജോലി കഴിഞ്ഞു രാത്രി വരുമ്പോൾ ഉള്ള ഒച്ചയും ബഹളവും അലക്സിന്റെ ഒരു തികഞ്ഞ മദ്യപാനിയാക്കി …

അമ്മയെ ഒറ്റയ്ക്ക് വീട്ടിൽ താമസിപ്പിക്കാൻ ഇഷ്ടമില്ലാതിരുന്നത് കൊണ്ട് നിമ്മയുടെ വേറെ വീട്ടിലേക്കു താമസം മാറാം എന്ന ആവശ്യം കേട്ടില്ലെന്നു നടിച്ചു ….

അലെക്സും ഭാര്യയും കല്യാണം കഴിഞിട്ടു ആറു വർഷം കഴിഞ്ഞു ..

ആദ്യം മുതലേ പ്രശ്ങ്ങൾ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം ഒരു കുഞ്ഞു ഉണ്ടാകുന്നതോടെ പ്രശ്ങ്ങൾ അവസാനിക്കും എന്ന് കരുതി എങ്കിലും ഒരു മാറ്റവും ഉണ്ടായില്ല …

മകൻ വിവേകിന് മൂന്നു വയസു ഉള്ളപ്പോൾ ആണ് നിമ്മി വീണ്ടും ഗർഭിണിയായത് …രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് വേണ്ടി സ്വന്തം വീട്ടിൽ പോയതായിരുന്നു നിമ്മി ..മകൾ ഉണ്ടായതിനു ശേഷം അലക്സിന്റെ വീട്ടിലേക്കു നിമ്മി തിരിച്ചു വന്നില്ല ….

പലരും വഴി ഒത്തു തീർപ്പിനു ശ്രമിച്ചു എങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല ഒടുവിൽ പരസ്പര സമ്മതത്തോടെ വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തി ..മകനെ തനിക്കു വേണം എന്ന കാര്യത്തിൽ അലക്സ് ഉറച്ചു നിന്നതോടെ നിമ്മി മനസില്ലാമനസോടെ അതിനു സമ്മതിച്ചു ….

അലക്സിന്റെ അമ്മ ഉണ്ടായിരുന്നത് കൊണ്ട് മകനെ നോക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല ..പക്ഷെ വീട്ടിലെ ഏകാന്തത അലക്സിനെ വിഷമിപ്പിച്ചു …

വീണ്ടും ഒരു വിവാഹത്തിന് ഒരുപാടു പേർ നിർബന്ധിചെങ്കിലും ..മകന് വേണ്ടി അത് വേണ്ട എന്ന് വച്ചു

…ഇനി വരുന്ന ആൾക്ക് മകൻ ഒരു ബാധ്യത ആയല്ലോ എന്ന ചിന്ത ആയിരുന്നു മനസിൽ …അമ്മയുടെ ഓർമ്മകൾ മകനെ പിന്തുടരാതിരിക്കാൻ ജോലി ട്രസ്റൻഫെർ വാങ്ങി ആ നാട്ടിൽ നിന്ന് തന്നെ പോയി …

‘അമ്മ മരിച്ചു പോയി എന്ന കള്ളം പതിയെ മകനെ പറഞ്ഞു പഠിപ്പിച്ചു …

വർഷങ്ങൾ അതിവേഗം കടന്നു പോയി വിവേക് കോളേജ് പഠനം എല്ലാം കഴിഞ്ഞു ബാംഗ്ലൂർ ജോലി കിട്ടി .അച്ഛനെ തനിച്ചു ആക്കി പോകാൻ അവനു ഇഷ്ടമില്ലായിരുന്നു പക്ഷെ തിരക്കിൻറെ ലോകം അലക്സ് എന്നെ വെറുത്തിരുന്നു ഏകാന്തതയുടെ ഉറ്റ തൊഴാനായി ആ വീടിന്റെ മതില്കെട്ടിനുള്ളിൽ ജീവിതം തളച്ചിട്ടു

അവധി കിട്ടുമ്പോൾ എല്ലാം വിവേക് പപ്പയുടെ അടുത്തേക്ക് വന്നിരുന്നു …

നാളെ വിവേക് വരും..അവന്റെ പിറന്നാൾ ആണ് ..അവനു ഇഷ്ടമുള്ള ഭക്ഷം എല്ലാം ഉണ്ടാക്കി അലക്സ് കാത്തിരുന്നു …

വൈകിട്ട് വരും എന്ന് പറഞ്ഞിട്ട് രാത്രി ആയിട്ടും അവൻ എത്തിയില്ല അലെക്സിന് എന്തോ പേടിയായി …അവനോടു പറഞ്ഞിട്ടുള്ളതാണ് ബൈക്കിനു ബാംഗ്ലൂർ നിന്നും വരണ്ടഎന്ന് ..

ബൈക്കിൽ ഉള്ള അവന്റെ പോക്ക് കണ്ടു പലപ്പോഴും അവനോടു ദേഷ്യപ്പെട്ടിട്ടുണ്ട് ….അവന്റെ മൊബൈലിലേക്ക് വിളിച്ചു നോക്കി അത് ഓഫ് അയിരുന്നു …

അലക്സിന്റെ മനസ്സിൽ അകാരണമായ ഒരു ഭയം കടന്നു വന്നു …ഇനി വിവേകിന് എന്തെകിലും അപകടം പറ്റിയിട്ടുണ്ടാകുമോ എന്നും കരുതി പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ഗേറ്ററിനുമുന്നിൽ ബൈക്കിന്റെ ഹോൺ അടി കേട്ടത് …..

രണ്ടെണ്ണം പറയണം എന്ന് കരുതി ചെന്നപ്പോൾ അവന്റെ കയ്യിലെ മുറിവ് കണ്ടത്

എന്ത് പറ്റി മോനെ

ഒന്നും ഇല്ല പപ്പാ …കൈ ഒന്ന് ഉരഞ്ഞതാണ് …പിന്നെ വണ്ടി പഞ്ചർ ആയി അതാ എത്താൻ വൈകിയത്

അത് നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞു കൂടെ

മൊബൈലിൽ ചാർജ് ഇല്ലായിരുന്നു

നിന്നോട് പറഞ്ഞിട്ടില്ലേ ബൈക്കിനു വരണ്ട എന്ന് പറഞ്ഞാൽ കേൾക്കില്ലലോ

എന്റെ പപ്പാ നല്ലൊരു ദിവസമായിട്ടു വെറുതെ പിണങ്ങേണ്ട ..എനിക്ക് നല്ല വിശപ്പ് ഉണ്ട് ..വേഗം വന്നേ

ഭക്ഷണ കഴിക്കുന്നതിനിടയിൽ വിവേക് പറഞ്ഞു

പപ്പാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താ പതിവില്ലാതെ ഒരു മുഖവുര

അത് പിന്നെ പപ്പാ നോ പറയരുത്

കാര്യം എന്താണെന്നു അറിയാതെ ഞാൻ എങ്ങനെയാ ..
എന്റെ പുന്നാര പപ്പായല്ലേ ..

നീ പറ

എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ് ..വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്

ഏതാ കുട്ടി ..എവിടെയാ അവരുടെ വീട് …

എന്റെ കൂടെ വർക്ക് ചെയ്യുന്നതാ …

പേര് നീന എന്നും പറഞ്ഞു അവളുടെ ഫോട്ടോ അവൻ പപ്പയെ കാണിച്ചു

അവൾക്കു ‘അമ്മ മാത്രമേ ഒള്ളു അച്ഛൻ ചെറുപ്പത്തിൽ മരിച്ചു പോയി …

ബാംഗ്ലൂർ വരെ വന്നു അനേഷിക്കാൻ ഒന്നും എനിക്ക് വയ്യ ..

നിന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയല്ലേ അപ്പോൾ നിനക്ക് അവരെ കുറിച്ച് എല്ലാം അറിയാൻ പറ്റുമല്ലോ …

അവളുടെ വീട്ടുകാർക്ക് സമ്മതമാണോ …

കുറച്ചു …അതെന്താ അങ്ങനെ

പക്ഷെ അവൾക്കു താല്പര്യമാണ് ….വീട്ടുകാർ സമ്മതിച്ചു ഇല്ലെകിൽ രജിസ്റ്റർ വിവാഹം ചെയ്യാം എന്നാണ് അവൾ പറയുന്നത് ..

നിന്റെ ഇഷ്ടത്തിന് ഞാൻ ഇതുവരെ എതിരു നിന്നിട്ടില്ല ..നിന്റെ ഭാവിക്കു അത് നല്ലതാണെന്നു നിനക്ക് പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ ..വിവാഹം നടത്താം ..കാരണം നിങ്ങൾ ആണ് ഒരുമിച്ചു ജീവിക്കേണ്ടത്

പണമോ ..മതമോ ..ഒന്നും അല്ല വിവാഹത്തിൽ പ്രധാനം ..സ്നേഹിക്കുന്ന രണ്ടു മനസുകളുടെ ഐക്യം ആണ് അത് വളരെ നന്നായി അറിയാവുന്നതു കൊണ്ട് തന്നെ അലക്സ് വേറെ ഒന്നും പറഞ്ഞില്ല …

വിവേക് തിരിച്ചു പോയതിന്റെ പിറ്റേ ദിവസം അലെക്സിന് ഫോൺ വന്നു

പപ്പാ ഞാൻ നീനയുടെ വീട്ടുകാരുമായി സംസാരിച്ചു പക്ഷെ അവർ സമ്മതിക്കുന്നില്ല അതുകൊണ്ടു ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു

ഉം ഒരു മൂളലിൽ മറുപടി ഒതുക്കി അലക്സ്

അടുത്ത മാസം പതിനാലാം തിയതി ആണ് ഞങ്ങൾ തീരുമാനിച്ച തീയതി .അന്നല്ലേ എന്റെ അമ്മയുടെ ഓർമ്മ ദിവസവും …അവന്റെ കണ്ണുകൾ മെല്ലെ ഈറനണിഞ്ഞു
മാർച്ച് 14 …അമ്മ മരിച്ചു എന്ന് താൻ വിവേകിനോട് പറഞ്ഞ ദിവസം ….അത് തങ്ങളുടെ വിവാഹ ദിവസം കൂടികൂടി യായിരുന്നു മനഃപൂർവം തന്നെ ആയിരുന്നു ആ ദിവസമാണ് ‘അമ്മ മരിച്ചതെന്ന് പറഞ്ഞത് അത്രയും ദേഷ്യവും വെറുപ്പും ആയിരുന്നു അന്നൊക്കെ …പക്ഷെ കാലം മനസ്സിലെ വെറുപ്പിനെ എന്നോ മായിച്ചു കളഞ്ഞിരിക്കുന്നു ജീവിതത്തിൽ പറ്റി വലിയൊരു തെറ്റുകളിൽ ഒന്ന് …ഒരിക്കലും നിമ്മിയെ മനസിലാക്കാൻ തൻ ശ്രമിച്ചിരുന്നില്ല ..തന്റെ ചിന്തകളും …തീരുമാനങ്ങളും മാത്രമാണ് ശെരിയെന്നു കരുതിയിരുന്ന കാലം …എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു …അവൾ പോയിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു തന്നെ ഓർക്കുന്നു പോലും ഉണ്ടാകില്ല ….എല്ലാം വിധി എന്നും പറഞ്ഞു അലക്സ് ആശ്വസിക്കാൻ ശ്രമിച്ചു ..

ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി ..

നാളെയാണ് വിവേകിന്റെ വിവാഹം…പപ്പാ രാവിലെ ഒരു പത്തു മണിയാകുമ്പോൾ നമുക്ക് ഇറങ്ങാം ..നീനയും കൂട്ടുകാരും രജിസ്റ്റർ ഓഫീസിലേക്ക് വന്നു കൊള്ളും..ബാക്കി എല്ലാം ഞങ്ങളുടെ കൂട്ടുകാർ റെഡി ആക്കിയിട്ടുണ്ട് …

പറഞ്ഞ പോലെ തന്നെ കൃത്യം പത്തുമണിയായപ്പോൾ എല്ലാവരും രജിസ്റ്റർ ഓഫീസിൽ എത്തി..വധൂവരന്മാർ ഒപ്പിട്ടതിനു ശേഷം സാക്ഷികളെ ഒപ്പിടാൻ വേണ്ടി രെജിസ്റ്റാർ വിളിച്ചു …വിവേകിന്റെ ഭാഗത്തു നിന്നും ഒപ്പിട്ടത് അവന്റെ പപ്പാ ആയിരുന്നു…നീനക്ക് വേണ്ടി ഒപ്പിടാൻ വന്ന ആളെ കണ്ടു അലക്സ് ഒന്ന് ഞെട്ടി. കയ്യിലിരുന്ന പേന താഴെ വീണു ..കണ്ണുകളിൽ ഇരുട്ടു കയറുന്ന പോലെ …..

നിമ്മി….അലക്സ് അറിയാതെ വിളിച്ചു പോയി. ഭൂമി പിളർന്നു ഒരു നിമിഷം തൻ പാതാളത്തിലേക്കു താണു പോയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം. അലെക്സിനെ കണ്ടു നിമ്മിയും ഒന്നും പറയാൻ കഴിയാതെ തരിച്ചു നിന്നു …അപ്പോളേക്കും വധൂ വരന്മാർ പരസ്പരം മാല ചാർത്തി …..സ്വന്തം മക്കൾ വിവാഹിതരാകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതായിരുന്നു …നിറഞ്ഞ കണ്ണുകളോടെ അലക്സും നീനയും പരസപരം നോക്കി …

മക്കളുടെ കല്യാണം കഴിഞ്ഞതിന്റെ സന്തോഷ കണ്ണുനീർ ആണല്ലേ രണ്ടുപേർക്കും …

വേഗം വാ റിസപ്ഷന് സമയം ആയി എന്നും പറഞ്ഞു എല്ലാവരും പുറത്തേക്കു നടന്നു

എന്ത് ചെയ്യണം എന്നറിയാതെ അലെക്സും നിമ്മിയും പപരസ്പരം നോക്കി

നിമ്മി ………എന്താ ഇപ്പോൾ ചെയ്യുക…

എനിക്കറിയില്ല …

എനിക്കറിയില്ലായിരുന്നു നീന നമ്മുടെ മകൾ ആണെന്ന് അല്ലെങ്കിൽ ഞാൻ നേരത്തെ അവനോടു പറഞ്ഞേനെ

നമുക്ക് ഇപ്പോൾ ഇതു അവരോടു തുറന്നു പറഞ്ഞാലോ

ഇപ്പോൾ വേണ്ട …അവർ രണ്ടുപേരും മാത്രം ആകുമ്പോൾ പറയാം

നിയമപരമായി അവർ ഇപ്പോൾ വിവാഹിതരാണ് ….ഇവിടെ വച്ച് നമ്മൾ പറഞ്ഞാൽ നാട്ടുകാർ മുഴുവൻ അത് അറിയാൻ അധികം സമയം വേണ്ടി വരില്ല അപ്പോൾ ഉണ്ടാകുന്ന നാണക്കേട് ഒന്ന് ഓർത്തു നോക്ക്…ശെരിയാണെന്ന അർത്ഥത്തിൽ അലക്സ് തലയാട്ടി

രണ്ടു പേരും ഇവിടെ നില്കുകയാണോ വേഗം കാറിലേക്ക് കയറു ആരൊക്കെയോ അവരെ നിർബന്ധിച്ചു കാറുകളിലേക്കു കയറ്റി

അടുത്തുള്ള ഹോട്ടലിൽ ആയിരുന്നു റിസിപ്ഷൻ വച്ചിരുന്നത് ..അധിക ആളുകൾ ഇല്ലാതിരുന്നതു കൊണ്ട് ..ചെറിയ ഒരു ഹാൾ ആണ് ബുക്ക് ചെയ്തത്

അലക്സ് ആ ഹാളിന്റെ ഒരു മൂലയിൽ തളർന്നിരുന്നു ..നടക്കുവാൻ അയാൾക്ക്‌ ശക്തി ഇല്ലായിരുന്നു മനസ്സും ശരീരവും തളർന്ന പോലെ

നിമ്മിയുടെ അവസ്ഥ അതിലും ദയനീയം ആയിരുന്നു ആരുടെയോ ചുമലിൽ പതിയെ താങ്ങി അവൾ അവരുടെ ഇടയിൽ വീഴാതെ നിന്നു

വധുവരന്മാർ കേക്ക് മുറിക്കാൻ പോകുകയാണ് അവതാരകയുടെ ശബ്‍ദം മൈക്കിലൂടെ ഒഴുകി എത്തി …

അതിനു പങ്കുചേരാൻ വധുവിന്റെ അമ്മയെയും വരന്റെ അച്ചനെയും ക്ഷെണിക്കുന്നു

അലക്സ് എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ആരോ അടുത്ത് വന്നു കൈക്കു പിടിച്ചു സ്റ്റേജിലേക്ക് നടത്തി ….

താൻ ഇപ്പോൾ മരിച്ചു പോകും എന്ന അവസ്ഥയിൽ ആയിരുന്നു നിമ്മി

അലക്സും നിമ്മിയും സ്റ്റേജിൽ എത്തി

മുറിക്കാനായി വച്ചിരുന്നത് മനോഹരമായി അലങ്കരിച്ചിരുന്ന ഒരു വലിയ കേക്ക് ആയിരുന്നു

അതിലെ വരികൾ വായിച്ചാ അലക്സ് ഒന്ന് ഞെട്ടി…

” ഹാപ്പി വെഡിങ് ആനിവേഴ്സറി ഔർ സ്വീറ്റ് പപ്പാ ആൻഡ് മമ്മി ….”

അപ്പോൾ ഇത്രയും നേരം നടന്നത് ….

ഒരു ചെറു ചിരിയോടെ നിമ്മി അലക്സിന്റെ കൈകളിൽ പതിയെ നുള്ളി …

അച്ഛനെയും അമ്മയെയും ഒന്ന് ചേർക്കാൻ ഞങൾ നടത്തിയ ഒരു ചെറിയ നാടകം ആയിരുന്നു ഇതെല്ലാം…വർഷങ്ങൾക്കു മുൻപ് നീനുവിനെ പരിചയപെട്ടു കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ആണ് അത് എന്റെ കുഞ്ഞു പെങ്ങൾ ആണെന്ന് എനിക്ക് മനസിലായത് …

അപ്പോൾ പപ്പയെയും മമ്മിയേയും ഒരുമിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു ..

കുറെ പരിഭവങ്ങളും , വിശേഷങ്ങളും രണ്ടു പേർക്കും പറയാൻ കാണുമല്ലോ അത് കൊണ്ട് ഞങൾ നിങ്ങൾക്ക് വേണ്ടി ഇവിടെ ഒരു റൂം എടുത്തിട്ടുണ്ട് എല്ലാം പറഞ്ഞു നിങ്ങളുടെ രണ്ടാമത്തെ ആദ്യ രാത്രി ആഘോഷിച്ചു നാളെ വീട്ടിലേക്കു വന്നാൽ മതി….അപ്പോളേക്കും ഞാനും ഇവളും കൂടി സദ്യ റെഡി ആക്കി വയ്ക്കാം ..

അമ്മയോട് ഞങ്ങൾ എല്ലാം നേരത്തെ പറഞ്ഞിരുന്നു ..പപ്പക്ക് ഒരു പണി തരാൻ ‘അമ്മ പറഞ്ഞിട്ടായിരുന്നു ഈ നാടകം

അത് പിന്നെ വേണ്ടേ എന്നെ കുറച്ചു കഷ്ടപെടുത്തിയതല്ലേ എന്ന നിമ്മിയുടെ വാക്ക് കേട്ട് എല്ലാവരും ചിരിച്ചു

പിന്നെ രജിസ്റ്റർ ഓഫീസിൽ അമ്മയുടെ ഒപ്പു ഇടാൻ ഉണ്ട് അത് മറക്കണ്ട നിങൾ ഡിവോഴ്സ് ചെയ്താ ആളുകൾ ആണ് വീണ്ടു വിവാഹം ലീഗൽ അകാൻ അത് വേണം .. സാക്ഷികളുടെ ഒപ്പു ഞങ്ങൾ നേരത്തെ ഇട്ടിട്ടുണ്ടല്ലോ…നിറഞ്ഞ ചിരികളോടെ അലെക്സും നിമ്മിയും മക്കളെ ചേർത്ത് പിടിച്ചു ..

എല്ലാവരുടെയും കയ്യടികൾക്കു ഇടയിൽ അവർ ഒന്നായി …

ചുംബനപ്പൂവുകൾ കൊണ്ട് മൂടി അലക്സ് നിമ്മിയെ നെഞ്ചിലൊട്ടു ചേർത്തു …