ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി അവർ സിനിമയ്ക്കു പോയി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ…

ഒരു തേപ്പു കഥ

എഴുത്ത്: ജിമ്മി ചേന്ദമംഗലം

കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോൾ ആണ് മിഥുൻ ആ കുട്ടിയെ കണ്ടത്……

മണവാട്ടിക്കു അരികിലായി…ചുവന്ന പട്ടുസാരിയിൽ മുടിയിൽ മുല്ലപ്പൂവ് വച്ച്…ഉണ്ടക്കണ്ണുകളും നീണ്ട മൂക്കും…ഒരുപാടു മുടിയുമുള്ള ഒരു സുന്ദരി കുട്ടി …..

അധികം മേക്കപ്പ് ഒന്നും ഇല്ലെങ്കിലും ആരെയും ആകർഷിക്കുന്ന മുഖഭാവം …….

താലി കെട്ടുന്നതിനിടയിലും അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു …..

പഠനം കഴിഞ്ഞു നഗരത്തിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മിഥുൻ…..

അച്ഛനും അമ്മയ്ക്കും ഒറ്റമോൻ……

അളിയാ കോഴി കൊക്കി തുടങ്ങി…എന്ന കൂട്ടുകാരുടെ കളിയാക്കൽ കേട്ടാണ് അവനു പരിസര ബോധം വന്നത്

കൂട്ടുകാർ മിഥുനെ കളിയാക്കി വിളിക്കുന്ന പേരായിരുന്നു കോഴി

വിവാഹ സൽക്കാരം എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം ..അവൻ കൂട്ടുകാരൻ അരുണിനോട് ചോദിച്ചു …..

പെങ്ങളുടെ കൂടെ മണ്ഡപത്തിൽ കണ്ട കുട്ടി ഏതാണ് …..

അത് അവളുടെ കൂട്ടുകാരിയാണ്

എനിക്കൊന്നു പരിചയപ്പെടണമല്ലോ …..

പോ …കോഴി ……അവൻ മിഥുനെ കളിയാക്കി

നീ വരുന്നുണ്ടോ …ഞങ്ങൾ ഇറങ്ങുന്നു …അല്ലെങ്കിൽ നീ ബസിനു വന്നാൽ മതി ….

ഞാനും വരുന്നു എന്നും പറഞ്ഞു മിഥുൻ ഓടി വന്നു ബൈക്കിൽ കയറി …..

ദിവസങ്ങൾ കഴിഞ്ഞു പോയി എങ്കിലും അവളുടെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു …

ഒരുദിവസം അമ്മയ്ക്കുള്ള മരുന്ന് വാങ്ങിച്ചു കടയിൽ നിന്നും ഇറങ്ങുമ്പോൾ ആണ് അന്ന് കണ്ട കുട്ടി കടയിലേക്ക് കയറുന്നതു കണ്ടത് ….

അവന്റെ മനസ്സിൽ പൂത്തിരി കത്തി …കാത്തിരുന്ന വസന്തം അതാ കണ്മുന്നിൽ ….

അവൻ അവളുടെ അടുത്തേക്ക് ചെന്നു …

ഹായ് …

അവൻ അവളെ നോക്കി

എന്നെ മനസിലായില്ലേ ….

ഇല്ല ..എന്നർത്ഥത്തിൽ അവൾ തലയാട്ടി …

അന്ന് അരുണിന്റെ പെങ്ങളുടെ കല്യാണത്തിന് കുട്ടി വന്നിരുന്നില്ലേ

അതെ

അരുൺ എന്റെ കൂട്ടുകാരൻ ആണ്

അന്ന് എന്നെ കണ്ടിട്ടില്ലേ

ഇല്ലല്ലോ …

അവനു അകെ ചമ്മുന്നപോലെ തോന്നി ….ആരൊക്കെയോ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

അവൻ വേഗം അവിടെനിന്നും പോയി ….

എങ്ങനെ എങ്കിലും അവളെ ഒന്ന് പരിചയപ്പെടണം എന്നവൻ തീരുമാനിച്ചു ….

അരുണിനെ സോപ്പ് ഇട്ടു ..അവന്റെ പെങ്ങൾ വഴി മൊബൈൽ നമ്പർ സംഘടിപ്പിച്ചു ….

അടുത്ത ദിവസം തന്നെ അവൻ മെസ്സേജ് ചെയ്തു

ഹായ്

അപ്പോൾ തന്നെ റീപ്ലേ വന്നു …

ആരാണ്

ഞാൻ …അരുണിന്റെ കൂട്ടുകാരൻ ..അന്ന് ഫർമസിയിൽ വച്ച് കണ്ടില്ലേ

അതിനു

അതിനു ഒന്നും ഇല്ല …

ഒന്ന് പരിചയപ്പെടാൻ വേണ്ടിയാ

പരിചയപ്പെട്ടിട്ടു എന്തിനാ

ഒന്നിനും അല്ല …ഫ്രണ്ട് ആകാല്ലോ …

അവൾ ഒന്ന് മൂളി …

എന്താ പേര്

ജയ

എന്ത് ചെയ്യുന്നു

ഞാൻ എവിടെ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആണ്

ആരൊക്കെ ഉണ്ട് വീട്ടിൽ

പപ്പാ ,മമ്മി ..അനിയത്തി

അന്നത്തെ പരിചയപ്പെടലും …ദിവസങ്ങൾ നീണ്ട ചാറ്റും …അവർ തമ്മിൽ കൂടുതൽ അടുത്തു ……

കാലമേറെ കഴിയവേ പ്രണയത്തിന്റെ ഇളം അരുവിയിൽ നീന്തി കളിക്കുന്ന അരയന്നങ്ങൾ ആയി അവർ മാറി …..

ഒരുദിവസം പതിവുപോലെ പാർക്കിൽ സംസാരിച്ചു നിൽകുമ്പോൾ ആണ് അവൻ അവളോട് പറഞ്ഞത് നമുക്കൊരു സിനിമയ്ക്ക് പോയല്ലോ

അയ്യോ വേണ്ട …..

എനിക്ക് പേടിയാ ആരെങ്കിലും കണ്ടാൽ വീട്ടിൽ അറിയും

ഒടുവിൽ അവന്റെ നിർബന്ധത്തിനു വഴങ്ങി അവർ സിനിമയ്ക്കു പോയി ….

സിനിമ തുടങ്ങി ..കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾക്കു ഒരു കാര്യം മനസിലായി അവൻ വിളിച്ചത് സിനിമ കാണാൻ അല്ലെന്ന് ..അവന്റെ കൈകൾ തന്റെ ശരീരത്തെ ലക്ഷ്യമാക്കി പരക്കം പായുകയായിരുന്നു …

ഒന്ന് രണ്ടു പ്രാവശ്യം വേണ്ട എന്ന് പപറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല ……

അവൾ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്കു നടന്നു

അവനും അവളുടെ പുറകെ ചെന്നു ….

മിഥുന്റെ ഉദ്ദേശ്യം എന്താണ് ……

അതുപിന്നെ സോറി ..ഞാൻ തമാശക്ക് ….

മിഥുന് അറിയാമോ …രണ്ടു പേർ തമ്മിൽ പ്രണയിക്കുന്നതിൽ കുഴപ്പം ഇല്ല ….

അതിനുമപ്പുറം …..മറ്റൊരാളുടെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് എന്ത് പ്രണയത്തിന്റെ പേരിൽ ആണെങ്കിലും എനിക്ക് അംഗീകരിക്കാൻ കഴിയില്ല …..

ശരീരം പങ്കിടുന്നതൊക്കെ ഇപ്പോളത്തെ കാലത്തു പ്രണയത്തിന്റെ ഭാഗമാണെന്നു പലരും പറയാറുണ്ട് …..

യഥാർത്ഥ പ്രണയം മനസ്സിൽ ഉള്ള ഒരാണും ..വിവാഹത്തിന് മുൻപ് സ്വന്തം പ്രണയനിയുടെ ശരീരം മോഹിക്കില്ല ….കാണാൻ ആവശ്യപ്പെടില്ല

വിവാഹം എന്ന് പറയുന്നത് ..പവിത്രമായ ഒരു കർമ്മം ആണ് ….അപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടത് അതിന്റെ പരിശുദ്ധിയോടെ ആയിരിക്കണം …..അത് മനസിലും ശരീരത്തിലും ഉണ്ടാകണം

നീ നിന്റെ തത്വ ശാസ്ത്രം ഒന്ന് നിർത്തു …എനിക്കൊരു തെറ്റ് പറ്റിപ്പോയി സോറി …മിഥുൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

മിഥുനെ ദേഷ്യപെടുത്താൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്റെ കാഴ്ചപ്പാടുകൾ പറഞ്ഞതാ ……

ഒരു ദിവസം കഫേയിൽ കോഫി കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു

എത്ര നാൾ ഇങ്ങനെ പ്രണയിച്ചു നടക്കാൻ ആണ് പ്ലാൻ

എന്റെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങി

മിഥുൻ നമ്മുടെ കാര്യം വീട്ടിൽ എപ്പോളാണ് പറയുന്നേ

പറയാം …

എത്രയും പെട്ടെന്ന് പറയണം ….അധികം നാൾ എനിക്ക് ഒഴിവുകഴിവുകൾ പറഞ്ഞു പിടിച്ചു നില്ക്കാൻ പറ്റില്ല

ദിവസങ്ങൾ കഴിയുംതോറും …മിഥുന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ അവൾ കണ്ടു തുടങ്ങി ….

വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കാതായി ….

എടുത്താൽ തന്നെ കുറഞ്ഞ വാക്കുകളിലെ മറുപടിയിൽ ഒതുക്കി ….

നേരിട്ടു കണ്ടപ്പോൾ ഒന്ന് രണ്ടു തവണ .ചോദിച്ചു ..

ജോലിയുടെ ചില തിരക്കുകൾ ..ടാർഗറ്റ് എത്തിക്കാൻ വേണ്ടിയുള്ള ഓട്ടം എന്നൊക്കെ ആയിരുന്നു മറുപടി

ഒരു ദിവസം അരുൺ വഴി അവൾ അറിഞ്ഞു …മിഥുന്റെ കല്യാണം തീരുമാനിച്ച കാര്യം…..അതവൾക്കൊരു ഷോക്ക് ആയിരുന്നു ….

അവൾ മിഥുനെ വിളിച്ചു …കുറെ വിളിച്ചിട്ടാണ് ഫോൺ എടുത്തത് …

മിഥുൻ ഞാൻ കേട്ടത് സത്യമാണോ

എന്താ കേട്ടതെന്നു പറയാതെ ..ഞാൻ എങ്ങനെയാ അറിയുന്നേ

നിന്റെ വിവാഹം തീരുമാനിച്ചോ

അതുപിന്നെ വീട്ടുകാർ …തീരുമാനിച്ചത്

അപ്പോൾ നിനക്ക് അതിൽ അഭിപ്രായം ഒന്നും ഇല്ലേ

എനിക്ക് അവരെ വിഷമിപ്പിക്കാൻ പറ്റില്ല

നീ അന്ന് എന്റെ പുറകെ നടന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ …വെറും ടൈം പാസ്സിന് വേണ്ടി ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല എന്ന്

എനിക്കറിയാം …നീ ആരെയാണ് കെട്ടാൻ പോകുന്നതെന്ന് …നഗരത്തിലെ അറിയപ്പെടുന്ന കോൺട്രാക്ടറുടെ ഒരേ ഒരു മോളെ ….

ഇട്ടുമൂടാൻ സ്വത്തുള്ള പെണ്ണ് …..

ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ ..എന്റെ വീട് പാവപെട്ടതാണ് …സ്ത്രീധനം തരാൻ കഴിയില്ല

അന്ന് നീ എന്താ പറഞ്ഞത് സ്ത്രീ തന്നെയാണ് ധനമെന്ന് …ഓർക്കുന്നുണ്ടോ നീ അതൊക്കെ

അവൻ മറുപടി ഒന്നും പറഞ്ഞില്ല

നിനക്ക് എന്നെ വേണ്ടാത്ത സ്ഥിതിക്ക് …ഞാൻ പിന്നെ എന്തിനാ ജീവിച്ചിരിക്കുന്നത് …

എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു നിന്നെ …എന്റെ പ്രണയം സത്യമായിരുന്നു…ജീവിതത്തിൽ ആദ്യമായും അവസാനമായും പ്രണയിച്ചത് നിന്നെ ആയിരുന്നു

നീ വിവാഹം കഴിഞ്ഞു സന്തോഷമായി ജീവിക്കുക …..നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരു തടസമാകില്ല

നിന്റെ പ്രണയം ഇല്ലാത്ത ഒരു ലോകത്തു എനിക്ക് ഇനി ജീവിക്കണ്ട

അവൾ രാത്രി അകാൻ കാത്തിരുന്നു …..

മോളെന്താ ഭക്ഷണം കഴിക്കാത്തത്

അടുക്കളയിൽ നിന്നും അമ്മ ആയിരുന്നു

ഒന്നും ഇല്ല അമ്മെ വിശപ്പില്ല

അവൾ പതിയെ റൂമിൽ കയറി വാതിൽ അടച്ചു

എല്ലാവരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം …അവൾ അലമാരിയിൽ നിന്നും ചുവന്ന പട്ടുസാരി കയ്യിൽ എടുത്തു

തന്നെ ആദ്യമായി ഈ ഡ്രെസ്സിൽ കണ്ടപ്പോൾ ആണ് മിഥുൻ ഇഷ്ടപെട്ടത് അവസാനമായും ഈ സാരിയിൽ തന്നെ കാണട്ടെ

പതിയെ സാരി ഫാനിലേക്കു എറിഞ്ഞു …..കുടുക്ക് കഴുത്തിലേക്ക് ഇട്ടു …..ഒരു നിമിഷം കണ്ണടച്ച് അച്ഛനോടും അമ്മയോട് അവൾ മനസ്സ് കൊണ്ട് മാപ്പു പറഞ്ഞു…

—- —- —- —- —- —– —-

നാളെയാണ് മിഥുന്റെ കല്യാണം ……വളരെ ആർഭാടമായി നടത്തുന്ന വിവാഹം ആയിരുന്നു …സ്വന്തക്കാരും ബന്ധുക്കളും ..നാട്ടുകാരുമായി ഒരുപാടു പേർ വന്നിരുന്നു

സമയം ആയി മധുരം നുള്ളാൻ ചെക്കനോട് ഇറങ്ങാൻ പറ

പന്തലിൽ നിന്ന് അമ്മാവൻ വിളിച്ചു പറഞ്ഞു

കൂട്ടുകാരുടെ കൂടെ പാട്ടും ഡാൻസുമായി മിഥുൻ പന്തലിലേക്ക് വന്നു

ആശംസകളും സമ്മാനങ്ങളും നൽകാനായി ഒരുപാടു പേർ പന്തലിലേക്ക് വന്നു കൊണ്ടിരുന്നു ….

അകലെ നിന്നും പന്തലിലേക്ക് നടന്നു വരുന്ന ആളെ കണ്ടു മിഥുൻ ഒന്ന് ഞെട്ടി

ജയാ …അവന്റെ ചുണ്ടുകൾ അറിയാതെ വിളിച്ചു …

നിറഞ്ഞ ചിരിയോടെ കയ്യിൽ സമ്മാനപൊതിയുമായി അവൾ അവന്റെ അടുത്തേക്ക് വന്നു

ദൈവമേ അവൾ കല്യാണം കുളമാക്കാനുള്ള പരിപാടിയാണോ ….അവന്റെ ഉള്ളിൽ പേടി നിറഞ്ഞു …

മനസിലെ വിഷമം പുറത്തു കാണിക്കാതെ അവൻ ചെറു പുഞ്ചിരിയോടെ അവളെ സ്വീകരിച്ചു

നീ എന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ പ്രണയം തലയ്ക്കു പിടിച്ച ഞാൻ ആദ്യം സാധാരണ പെണ്ണുങ്ങൾ ചെയ്യുന്ന പോലെ ആത്മഹത്യ ചെയ്യാൻ ആണ് തീരുമാനിച്ചത് ….

അതിനുവേണ്ടതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞപ്പോൾ ആണ് എനിക്ക് തോന്നിയത്…

ഞാൻ എന്തിനു വേണ്ടി മരിക്കുന്നതു…ഞാൻ മരിച്ചാൽ നിനക്ക് നഷ്ടം ഒന്നും ഇല്ല …

എന്നെ ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ചു വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും മാത്രമാണ് നഷ്ടം …

നീ എന്നെ മറന്നു സുഖമായി കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കും ….

നിനക്ക് വേണ്ടി സ്വന്തം ജീവിതം കളഞ്ഞ ഞാൻ ഒരു വിഡ്ഢി മാത്രമാകും …..

ജീവിതത്തിലെ ആദ്യത്തെ പ്രണയം ആയതു കൊണ്ട് മറക്കാൻ കുറച്ചു സമയം എടുക്കും …കുറച്ചു നാൾ കഴിയുമ്പോളേക്കും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കും …..

എന്റെ മനസ്സ് ഒരു വിവാഹ ജീവിതത്തിനു റെഡി ആണെന്ന് എനിക്ക് തോന്നുമ്പോൾ ഞാനും വിവാഹിതയാകും ….

അല്ലാതെ ആണൊരുത്തൻ ..നിന്നെ അങ്ങനെ വിളിക്കാമോ എന്നറിയില്ല …വേണ്ട എന്ന് പറഞ്ഞാൽ അവസാനിപ്പിക്കാൻ ഉള്ളതല്ല ഒരു പെണ്ണിന്റെ ജീവിതം

അപ്പോൾ നീ സന്തോഷമായിരിക്കു ..ഇതാ എന്റെ ഒരു ചെറിയ സമ്മാനം …..

ഒരു ചെറു പുഞ്ചിരിയോടെ അവൾ അവിടെ നിന്നും ഇറങ്ങി

കല്യാണം കഴിഞ്ഞു ഭാര്യയും ഒത്തു കല്യാണ പൊതികൾ തുറന്നു നോക്കുകയായിരുന്നു മിഥുൻ

ഇതാരുടെയാണ് ഒരു ചെറിയ പൊതി എന്നും പറഞ്ഞു അവൾ തുറന്നു

ഒരു ചെറിയ നടുക്കത്തോടെ അവൻ തിരിച്ചറിഞ്ഞു ..ജയ തന്ന സമ്മാനപ്പൊതി

ദൈവമേ അതിൽ ഇനി വല്ല എട്ടിന്റെ പണിയാകരുതേ എന്ന് അവൻ പ്രാർത്ഥിച്ചു

അതിലെ സമ്മാനം കണ്ടു അവൻ ഞെട്ടി

ഒരു തേപ്പു പെട്ടി…..