കേസ് മെറിൻ ips നു കൈമാറൂ…അവർ നെക്സ്റ്റ് വീക്ക് ചാർജ് എടുക്കും. ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള ട്രാൻസ്ഫർ ആണ്….

എഴുത്ത്: ജിമ്മി ചേന്ദമംഗലം

ദത്തൻ മുതലാളി ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടാണ് കോവിലകം ഗ്രാമം ഉണർന്നത് …..വീട്ടിൽ നിന്നും കുറെ അകലെ ഉള്ള ഫാമിൽ വച്ചായിരുന്നു മരണം

മുതലാളിയും ഭാര്യയും മകനും അടങ്ങുന്നതാണ് അവരുടെ കുടുംബം …ഒരുപാടു ബിസിനസ് എല്ലാം ഉള്ള ദത്തൻ നാട്ടിലെ ഒരു വലിയ പ്രമാണി ആയിരുന്നു ….

വിവരം അറിഞ്ഞതു അടുത്ത സ്റ്റേഷനിലെ പോലീസ്‌കാർ അവിടേക്കു വന്നു …

വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് ..വായിൽ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു …..

ആത്മഹത്യ കുറിപ്പിന് വേണ്ടി അവിടെ എല്ലാം അനേഷിച്ചിട്ടും ഒന്നും കിട്ടിയില്ല ……

ഭാര്യയെയും മകനെയും വിളിച്ചു ചോദ്യം ചെയ്തിട്ടും അവർക്കും കൂടുതൽ ആയി ഒന്നും അറിയാൻ പറ്റിയില്ല

ഫാമിൽ അകെ ഉണ്ടായിരുന്നത് വേലക്കാരൻ കേശവൻ ആയിരുന്നു

പോലീസ്‌കാരൻ ചെന്ന് കേശവനെ വിളിപ്പിച്ചു

എന്താ സർ…

താൻ ഇന്നലെ രാത്രി അവിടെ ഉണ്ടായിരുന്നില്ലേ …

ഉണ്ട്

എത്രമണിക്കാണ് സർ വന്നത്…

ഒരു ഏഴു മണി ആയിക്കാണും….

പിന്നെന്താണ് അവിടെ നടന്നത്…..

ഒരു പത്തു മണിയോടെ സർ ഫുഡ് കഴിച്ചു അതിനു മുൻപ് നന്നായി മദ്യപിച്ചിരുന്നു. പതിനൊന്നു മണിയായപ്പോൾ കിടന്നു ….

താൻ എപ്പോളാണ് കിടന്നതു ….

ഒരു പന്ത്രണ്ടു മണി ആയിക്കാണും

പ്രേത്യേകിച്ചു എന്തെകിലും സംഭവിച്ചിരുന്നോ ഇന്നലെ

ഇല്ല

സർ കുടിച്ചതിന്റെ ബാക്കി മദ്യം ബോട്ടിലിൽ ഉണ്ടായിരുന്നു …അതുഎടുത്തു ഞാനും കഴിച്ചു …….കൂടുതൽ അടിച്ചതിന്റെ ഷീണം കാരണം ഞാൻ കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി ….നേരം വെളുത്തു സാറിനെ വിളിക്കാൻ റൂമിലേക്ക് ചെന്നപ്പോൾ ആണ് സർ മരിച്ചു കിടക്കുന്നത് കണ്ടത്

എന്നിട്ടു താൻ എന്ത് ചെയ്തു

ഞാൻ അപ്പോൾ തന്നെ കൊച്ചമ്മേ വിളിച്ചു ….കൊച്ചമ്മ ആണ് പോലീസ്‌സ്റ്റേഷനിലേക്കു ഫോൺ ചെയ്തത്

പോസ്റ്റ്മോർട്ടത്തിന് ശേഷം ….ശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു …നാട്ടിലെ പ്രമാണി ആയതു കൊണ്ട് തന്നെ ഒരുപാടു പേർ ശവമടക്കിന് വന്നിരുന്നു ….

പക്ഷെ …ദത്തന്റെ മരണം വെറും ഒരു ആത്മഹത്യ ആയി എഴുതി തള്ളാൻ ഇൻസ്‌പെക്ടർ ജെറിന് തോന്നിയില്ല ..ആത്മഹത്യ. ആണെകിൽ അതിനൊരു കാരണം വേണ്ടേ …അതായിരുന്നു അയാളെ കുഴക്കിയ ചോദ്യം

എന്താ സർ കിടക്കുന്നിലേ …ഇങ്ങനെ ആലോചിച്ചിരിക്കുന്നെ ….

രാത്രി ഭക്ഷണം കഴിഞ്ഞു ഒരു സിഗരറ്റിനു തീ കൊളുത്തി കേസിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഭാര്യ മിയ അടുത്ത് വന്ന് ചോദിച്ചത് …

അതുപിന്നെ ഞാൻ …ദത്തൻ സാറിന്റെ ആത്മഹത്യയെ കുറിച്ച് ആലോചിക്കുകയായിരുന്നു

അത് വെറും ആത്മഹത്യ അല്ലേ ..പിന്നെന്താ

ആത്മഹത്യ തന്നെ പക്ഷെ അതിന്റെ കാരണം കണ്ടുപിടിയ്ക്കാൻ പറ്റുന്നില്ല …

ഭാര്യയെയും, മകനെയും ചോദ്യം ചെയ്തു ..വീട്ടിൽ ദത്തൻ നല്ല ഹാപ്പി ആയിരുന്നു …

അവർ തമ്മിൽ യാതൊരു പ്രശനങ്ങളും ഉണ്ടായിരുന്നില്ല …മാത്രമല്ല അവരുടെ കാഴ്ചപ്പാടിൽ ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഉണ്ടായിരുന്നില്ല

സാധാരണ …കേസിന്റെ കാര്യങ്ങൾ ജെറിൻ ഭാര്യയുമായി സംസാരിക്കാറുണ്ട്. ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും അവർ അഡ്വക്കേറ്റ് ആയിരുന്നു

എനിക്കൊരു ഐഡിയ

എന്താ….

അവിടത്തെ വേലക്കാരനെ ചോദ്യം ചെയ്തിരുന്നോ …..

യെസ്…

എന്നിട്ട് വല്ല തെളിവും കിട്ടിയിരുന്നോ

ഇല്ല….അയാൾ അന്ന് രാത്രി മദ്യപിച്ചു കിടക്കുകയായിരുന്നു …അയാൾ ഒന്നും അറിഞ്ഞില്ല

അവിടെ നിന്നും ഫിംഗർ പ്രിന്റ് വല്ലതും കിട്ടിയോ …..

അവിടെ അകെ ദത്തൻ മുതലാളിയുടെയും ……വേലക്കാരന്റെയും മാത്രമേ ഉണ്ടായിരുന്നോള്ളൂ

ദത്തൻ മുതലാളിക്ക് മദ്യം എവിടെ നിന്നും കിട്ടി …..

അത് അയാൾ കൊണ്ട് വന്നതാണ്….

വേലക്കാരനും കഴിച്ചത് അതിന്റെ ബാക്കിയാണോ

അതെ

അപ്പോൾ അയാളുടെ ഫിംഗർ പ്രിന്റ് ആ ബോട്ടിലിലും അയാൾ മദ്യം കുടിച്ച ഗ്ലാസിലും ഉണ്ടാകില്ലേ

ഉണ്ടാകുമല്ലോ

അത് കിട്ടിയോ …..

അറിയില്ല ഫോറൻസിക് റിപ്പോർട്ട് വന്നിട്ടില്ല

അത് വന്നിട്ടു നോക്കാം എന്നും പറഞ്ഞു അവർ കിടന്നു

ഒരു ആഴ്ചക്ക് ശേഷമാണ് ഫോറൻസിക് റിപ്പോർട്ട് വന്നത് …..ജെറിന്റെ ഭാര്യ പറഞ്ഞപോലെ ബോട്ടിലിൽ വേലക്കാരൻ കേശവന്റെ ഫിംഗർ പ്രിന്റ് ഉണ്ടായിരുന്നില്ല….

അപ്പോൾ അതൊരു വെറും ആത്മഹത്യ അല്ല എന്നയാൾക്ക്‌ മനസിലായി

കേശവനെ ശാത്രീയ തെളിവുകളുമായി വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തെളിവുകൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരുന്നു

സർ ഞാൻ എല്ലാം പറയാം അയാൾ വിതുമ്പി ….

ഞാൻ ദത്തൻ മുതലാളിയുടെ കൂടെ കൂടിയിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞു അതിനു മുൻപ് സാർ ബിസിനസ് കാര്യങ്ങളുമായി കേരളത്തിന് പുറത്തായിരുന്നു …നാട്ടിൽ വന്നതിനു ശേഷം ആണ് ഞാൻ കൂടെ കൂടുന്നത് ….സർ തരുന്ന തുച്ഛമായ ശമ്പളം മാത്രമായിരുന്നു ..എന്റെ വീട്ടിലെ ഏക വരുമാനം …..അതുകൊണ്ടു രണ്ടറ്റവും കൂടി മുട്ടിക്കാൻ ഞാൻ കഷ്ടപെടുകയായിരുന്നു…ഒരുപാടു സ്വത്തു ഉള്ള ആളായിരുന്നു മുതലാളി …..ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പലതും എന്റെ പേരിൽ ആയിരുന്നു. അത് വേറെ ആർക്കും അറിയില്ലായിരുന്നു. അതെല്ലാം ഒരു ദിവസം തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞപ്പോൾ …എനിക്ക് താങ്ങാൻ പറ്റിയില്ല …അതിന്റെ പേരിൽ ഞാൻ ഒരുപാടു സ്വപ്നങ്ങൾ കണ്ടിരുന്നു …..

എങ്ങനെ എങ്കിലും …മുതലാളി ഇല്ലാതായാൽ അതെല്ലാം എന്റെ പേരിൽ വന്നു ചേരും എന്നെനിക്കറിയാമായിരുന്നു. പിന്നീട് ഞാൻ അതിനുള്ള പ്ലാൻ ഉണ്ടാകുകയിരുന്നു….മരിക്കുന്ന അന്ന് ….മുതലാളിക്ക് രാത്രി കുടിക്കാനുള്ള വെള്ളത്തിൽ ഞാൻ സയനൈഡ് കലക്കി വച്ചു

എവിടെ നിന്നും കിട്ടി വിഷം …..

അത് ഞാൻ പരിചയത്തിൽ ഉള്ള സ്വർണ്ണ പണിക്കാരന്റെ കയ്യിൽ നിന്നും വാങ്ങി

ബാക്കി എവിടെ ഉണ്ട് ….

വീട്ടിലെ സ്റ്റോർ റൂമിൽ വച്ചിട്ടുണ്ട്

അയാളെയും കൂടി ഫാമിൽ എത്തി തൊണ്ടികൾ പലതും കണ്ടെടുത്തു ……

സയനൈഡ് ഒഴിച്ച് വച്ച പാത്രവും അതിയിലെ ഫിംഗർപ്രിന്റ് എല്ലാം അയാൾക്ക്‌ എതിരായിരുന്നു. അയാളെ അറസ്റ് ചെയ്തു റിമാൻഡിൽ ആക്കി.മൊഴിയുടെ അടിസ്ഥാനത്തിൽ സ്വര്ണപ്പണിക്കാരനെ വിളിച്ചു വരുത്തി അയാൾ പറഞ്ഞത് സത്യമെന്നു ഉറപ്പു വരുത്തി ….രണ്ടു ആഴ്ചക്കു ശേഷമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജെറിന്റെ കയ്യിൽ കിട്ടിയത് ….

അത് വായിച്ച അയാൾ ഞെട്ടി പോയി …മരണ കാരണം സയനൈഡ് അല്ല …വേറെ ഏതോ വിഷം ആയിരുന്നു ഉള്ളിൽ ചെന്നിരുന്നത്

അപ്പോൾ ഇത്രയും ദിവസങ്ങൾ കൊണ്ട് കിട്ടിയ തെളുവുകൾ …..ജെറിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല …..

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചതു …..

അപ്പുറത്തു ഡിജിപി ആയിരുന്നു

എന്താ സർ …..

എന്തായി ദത്തൻ ആത്മഹത്യ കേസ് …

തനിക്കു അതിൽ എന്തോ ഡൌട്ട് ഉണ്ട് എന്നൊക്കെ പറഞ്ഞു വേലക്കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണല്ലേ …

എന്തായി കേസിന്റെ പുരോഗതി …..

നടന്നതെല്ലാം ജെറിൻ ഡിജിപിയെ ധരിപ്പിച്ചു …..

താൻ ഒരു കാര്യം ചെയ്യൂ …കേസ് മെറിൻ ips നു കൈമാറു ..അവർ നെക്സ്റ്റ് വീക്ക് ചാർജ് എടുക്കും…..ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള ട്രാൻസ്ഫർ ആണ് …ഇതുപോലെ ഉള്ള പല കേസുകൾക്കും തുമ്പു ഉണ്ടാക്കിയിട്ടുണ്ട് ….

അധികം താമസിയാതെ മെറിൻ ചാർജ് എടുത്തു ……തെളിവുകളും സാക്ഷികളും ഒക്കെയായി കേസ് അനേഷണം തകൃതിയായി മുന്നോട്ടു പോയി കൊണ്ടിരുന്നു ….

വേലക്കാരൻ കൊടുത്തു എന്ന് പറയുന്ന സൈനൈഡും …ദത്തന്റെ ശരീരത്തിൽ കണ്ട വിഷവും തമ്മിൽ മാച്ച് ആകുന്നില്ല അതായിരുന്നു അവരുടെ കൺഫ്യൂഷൻ. വേലക്കാരനെ നുണ പരിശോധനക്ക് വിധേയനാക്കിയിട്ടും വേറെ ഫലം ഒന്നും ഉണ്ടായില്ല

ഒരു മാസം ആണ് തനിക്കു കിട്ടിയിരിക്കുന്ന സമയം എന്നത് മെറിനെ അസ്വസ്ഥയാക്കി ….ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു പക്ഷെ വിചാരിച്ച പോലെ കേസ് അനേഷണം പുരോഗമിച്ചില്ല ….

അവസാനം തെളിവുകൾ ഇല്ല എന്ന കാരണത്താൽ വേലക്കാരനെ വെറുതെ വിട്ടുകൊണ്ടുള്ള റിപ്പോർട്ടുമായി മെറിൻ ഡിഐജിയുടെ മുൻപിൽ ചെന്നു …

എന്തായി മെറിൻ കേസ്

സർ ….

തെളിവുകൾ തമ്മിൽ ലിങ്ക് ആകുന്നില്ല…

അതിനെന്താ സാധാരണ സാഹചര്യ തെളിവുകൾ അനുകൂലം ആകുകയാണെങ്കിൽ നമ്മൾ ചില തെളിവുകൾ കൂട്ടിച്ചേർക്കാറില്ലേ

അത് ശെരിയാണ് സർ പക്ഷെ …വേലക്കാരൻ നിരപരാധി ആണെങ്കിൽ …..നമ്മൾ ചെയ്യുന്നത് തെറ്റല്ലേ

മെറിൻ ഇതുപോലത്തെ കേസുകൾ കുറെ അനേഷിച്ചു തെളിയിച്ചിട്ടുള്ളതല്ലേ നോർത്ത് ഇന്ത്യയിൽ ആയിരുന്നപ്പോൾ

ശെരിയാണ് സർ…പക്ഷെ പല കേസുകളും കണ്ണടച്ച് കുറ്റവാളികളെ വെറുതെ വിടേണ്ട വന്നിട്ടുണ്ട്‌ സർ …..

അതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ

ആയിരിക്കാം സർ പക്ഷെ അങ്ങനെ അധികാര വർഗങ്ങൾക്കു മുൻപിൽ ഓച്ഛാനിച്ചു നില്ക്കാൻ മനസില്ലാത്തത് കൊണ്ടാണ് ഞാൻ അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങിയത് ഒരു അമ്മയുടെ കരച്ചിൽ ഇപ്പോളും എന്റെ മുന്നിൽ ഉണ്ട്

മൂന്ന് നാല് വര്ഷങ്ങള്ക്കു മുൻപ് ജോലി വാഗ്ദാനം ചെയ്തു ആഷി എന്ന ഇരുപതു വയസുള്ള പെൺകുട്ടിയെ സ്വന്തം ഓഫീസിൽ എത്തിച്ചു ഒരാൾ പീഡിപ്പിച്ചു കൊലപ്പെടുത്തി …..എന്നിട്ട് അത് വെറും അപകട മരണമാക്കി അതിനുവേണ്ടി അയാൾ കോടികൾ വാരി എറിഞ്ഞു …പോലീസിനെ വിലക്ക് വാങ്ങി.ന് കുട്ടിയുടെ അമ്മ നീതിക്കു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല …ആ കേസ് അനേഷിച്ചത് ഞാൻ ആയിരുന്നു ….പ്രതി ആരെന്നു വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല ….

ഉന്നതങ്ങളിൽ നിന്നും ..അയാളെ രക്ഷിക്കാൻ അധികാരത്തിന്റെ തണലിൽ ഉറങ്ങുന്ന സിംഹങ്ങൾ സട കുടഞ്ഞു എഴുനേറ്റു ….ഒരേ ഒരു മകളെ കൊന്നവൻ കൺമുന്നിലൂടെ നടന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത ആ അച്ഛന്റെയും അമ്മയുടെ നിസായവസ്ഥ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട് ….മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ ആ അമ്മ മാനസീക രോഗി ആയി …എവിടേക്കോ നാടുവിട്ടു പോയ അച്ഛനെ കുറിച്ച് പിന്നൊരു വിവരവും ഉണ്ടായില്ലഅത് എന്റെ ജീവിതത്തിൽ …കറുത്തപാടായി എനിക്ക് തോന്നി …..അവിടത്തെ ജോലി വിട്ടു നാട്ടിലേക്കു വന്നു …..നീണ്ട മാസങ്ങൾ അവധിയിൽ ആയിരുന്നു …കാരണം ആ അമ്മയുടെ കരച്ചിൽ എന്റെ ചെവികളിൽ ഇടക്കിടെ മുഴങ്ങി കൊണ്ടിരുന്നു …

സോറി സർ …ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു ..സാറിനെ സമയം കളഞ്ഞല്ലേ

അത് സാരമില്ല….

അപ്പോൾ ഈ റിപ്പോർട്ട് അനുസരിച്ചു …വേലക്കാരനെ വെറുതെ വിട്ടു .ആത്മഹത്യ . എന്നെഴുതി ഫയൽ ക്ലോസ് ചെയ്യാം

ഓക്കേ സർ …..

സർ …ഇതു കൂടി വാങ്ങണം …..

എന്തായിത് …..

എന്റെ രാജിക്കത്താണ്

എന്ത് പറ്റി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ

പെട്ടെന്ന് അല്ല സർ കുറച്ചു അധികം ആലോചിച്ചു എടുത്തതാണ് …

ഒരു കേസ് തെളിയിക്കാൻ പറ്റാത്തതിന്റെ പേരിൽ ആരും രാജി വച്ച ചരിത്രം ഇല്ല. ഒന്ന് കൂടി ആലോചിച്ചിട്ട്

വേണ്ട സർ …..എന്റെ തീരുമാനത്തിന് മാറ്റമില്ല

അതുംപറഞ്ഞു അവൾ പുറത്തേക്കു നടന്നു …..കാർ എടുത്തു മെറിൻ നേരെ സ്വന്തം നാട്ടിലേക്കു പോയി …..

നീണ്ട വർഷങ്ങൾക്കു ശേഷം ….സ്വന്തം നാട്ടിൽ

പപ്പയും മമ്മിയും മരിച്ചതിനു ശേഷം പിന്നെ നാട്ടിലേക്കു വന്നിട്ടില്ല

പള്ളിയുടെ മുൻപിൽ കാർ നിർത്തി ഡോർ തുറന്നു അവൾ പുറത്തേക്കു ഇറങ്ങി. സിമിത്തേരി ലക്ഷ്യമാക്കി നടന്നു ….പപ്പയുടെയും മമ്മിയുടെയും കല്ലറകൾക്കു മുൻപിൽ അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു ……

ഞാൻ നിങ്ങൾക്ക് വാക്ക് തന്നത് പോലെ എന്റെ ജോലി തീർത്തിരിക്കുന്നു …….അന്ന് എന്റെ മുൻപിൽ സ്വന്തം മകൾ നഷ്ടപ്പെട്ട് കരഞ്ഞ ആ അച്ഛന്റെയും അമ്മയുടെയും കണ്ണുനീരിനു ഞാൻ പകരം വീട്ടി ……അന്ന് എന്റെ കണ്മുന്നിൽ കിട്ടിയിട്ടു …..വെറുതെ വിടേണ്ടി വന്ന ആ കാപാലികനെ ഞാൻ വീണ്ടും കാണുന്നത് നാട്ടിലേക്കുള്ള വരവിൽ ആയിരുന്നു …അന്ന് മുതലുള്ള എന്റെ മനസിലെ പ്രതികാരം നിറഞ്ഞു കവിയുകയായിരുന്നു ….

കുറെ ദിവസത്തെ അനേഷണത്തിനിടയിൽ അയാളെ കുറിച്ചുള്ള എല്ലാം ഞാൻ മനസിലാക്കി ….പിന്നെ എങ്ങനെ പ്രതികാരം ചെയ്യാം എന്നതായിരുന്നു എന്റെ മനസ്സിൽ…

അന്ന് ദത്തൻ ഫാമിൽ എത്തുമെന്ന് എനിക്കറിയാമായിരുന്നു …..അയാൾക്ക്‌ വേണ്ടി ഞാൻ കാത്തിരുന്നു ….രാത്രിയുടെ യാമങ്ങളിൽ ……കുടിച്ചു ബോധം ഇല്ലാതെ കിടന്ന അയാളുടെ വായിലേക്ക് പതിയെ വിഷം നിറച്ച മദ്യം ഞാൻ ഒഴിച്ച് കൊടുത്തു ….അയാൾ മരിച്ചെന്നു ഉറപ്പാക്കിയതിനു ശേഷം ആണ് അവിടെ നിന്നും പോയത് ….

എനിക്കതിൽ തെല്ലും കുറ്റബോധം ഇല്ല …നിറഞ്ഞ സന്തോഷം മാത്രം ….ഇവനെ പോലെ ഉള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നിട്ടും കാര്യമില്ല അധികാരവും പണവും ഉപയോഗിച്ച് രക്ഷപെടും …..പീഡിപ്പിക്ക പെട്ട പെൺകുട്ടിയുടെ ആത്മാവ് ഗതികിട്ടാതെ അലഞ്ഞു കൊണ്ടിരിക്കും…

അതെ …കരഞ്ഞു കാല് പിടിച്ചിട്ടും സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത പെണ്ണിനെ പിച്ചി ചീന്തിയ ദത്തൻ എന്ന പിശാചിനെ ഞാൻ കൊന്നു ….ഇത്രയും നാളത്തെ ജോലിക്കിടയിൽ കിട്ടാത്ത മനസുഖം അന്നെനിക്ക് കിട്ടി …അച്ഛനും അമ്മയും എന്നെ കുറ്റം പറയില്ല എന്നെനിക്കറിയാം ….അച്ഛന്റെയും അമ്മയുടെയും സ്വഭാവം അല്ലെ എനിക്കും …..

ഇന്ന് ഞാൻ ജോലി രാജിവച്ചു ..ഇനി അവിടെ തുടരുന്നതിൽ അർത്ഥമില്ല….നിരാലബരായ പെൺകുട്ടികൾക്ക് വേണ്ടി ഞാൻ ഒരു സേവാ മന്ദിരം ഉണ്ടാക്കാനുള്ള പരിപാടികൾ ആണ്…

അച്ഛൻെറയും അമ്മയുടെയും അനുഗ്രഹം വേണം……നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു ……