ഞാൻ തുറന്നിട്ട ജനലുകൾ എല്ലാം അടച്ചു ഭദ്രമാക്കി. അവന്റെ അടുത്ത് കട്ടിലിൽ ചേർന്നിരുന്നു…ഒരു പൂച്ചക്കുഞ്ഞിനെ പോലെ….

തനു

എഴുത്ത്: നീതു നീതു

ആദിത്യ Weds ശ്വേത

വീണ്ടും വീണ്ടും ആ വരികൾ വായിക്കവെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ആത്മനിന്ത്ത യുടെ പുഞ്ചിരി.

ആദിത്യ…എന്റെ ആദി…അവനെ കുറിച്ച് എന്താണ് പറയേണ്ടത്..

ഒരിക്കൽ എന്റെ പ്രാണൻ അയിരുന്നവൻ…എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച….എന്നിൽ സന്തോഷവും അതിലുപരി പ്രാണൻ പകുത്ത വേദനയും തന്നവൻ…

അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ, ഞാൻ എന്ന തനു വിന്റെ ബാല്യകാല കളിതോഴൻ….ദിവസങ്ങളുടെ വിത്യാസത്തിൽ ജനിച്ച ഞാനും ആദിയു പിരിയാൻ വയ്യാത്ത സുഹൃത്തുക്കൾ ആയിരുന്നു…അടുത്ത് അടുത്ത വീട്…ഒരേ ക്ലാസ്സ്…ഒരുമിച്ചുള്ള പഠിത്തം… കഴിപ്പ്‌..കിടപ്പ് അങ്ങനെ ആ സൗഹൃദം വളർന്നു.

സഹോദരങ്ങൾ ഇല്ലാതിരുന്ന എനിക്ക് എന്തിനും ഏതിനും ആദി വേണമായിരുന്നു..ഞങ്ങളുടെ സൗഹൃദം ഇരു വീടുകരേം രക്ത ബന്ധത്തേക്കൾ ഉറപ്പുള്ള സൗഹൃദ നൂല് കൊണ്ട് പിടിച്ചു കെട്ടി…എന്റെ അമ്മ ഒരു കർക്കശക്കാരിയുടെ മുഖംമൂടി അനിഞ്ഞപ്പോൾ ആദിയുടെ അമ്മ എനിക്ക് കൂട്ടുകാരിയെ പോലെ ആയിരുന്നു …ആദിയുടെ കുഞ്ഞനിയന്റെ ചേച്ചി ആയി..ആദി യുടെ ബെസ്റ്റ് ഫ്രണ്ട് ആയി എന്റെ ബാല്യകാലം കടന്നു പോയി..

ബാല്യം കൗമാരത്തിൽ എത്തിയപ്പോൾ ഞങ്ങളുടെ സൗഹൃദത്തിൽ പുതിയ വർണ്ണങ്ങൾ നിറഞ്ഞു തുടങ്ങി…പരസ്പരം ഉള്ള തുറന്നു പറച്ചിലുകൾ കുറഞ്ഞപ്പോൾ വാക്കുകൾക്ക് അപ്പുറം മൗനം സംസാരിച്ചു തുടങ്ങി…

അവന്റെ സാമിപ്യം ഉയർത്തിയ ഹൃദയമിടിപ്പും വാക്കുകൾ നൽകിയ പുളകങ്ങളും എന്റെ മനസ്സിൽ പുതിയ വസന്തം തന്നെ തീർത്തു. കടിഞ്ഞാൺ പൊട്ടിയ പട്ടം പോലെ മനസ്സ് പാറി പറന്നു നടക്കുന്ന കാലം….

പ്ലസ് വൺ പഠിക്കുന്ന സമയം…ജൂലായ് മാസത്തിൽ മഴ തകർത്തു പെയ്യുന്ന ദിവസം…ആദിക്ക് പനി അയത് കൊണ്ട് ക്ലാസ്സിൽ വന്നില്ല….വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു കുളിയും കഴിഞ്ഞു ആദിക്കു കൊടുക്കാൻ ഉള്ള നോട്ടും എടുത്ത് ഞാൻ അപ്പുറത്തേക്ക് ഓടി..ഞാൻ ചെന്നപ്പോൾ സരിത ആൻറി യം അങ്കിള് ഉണ് കൂടി ഒരു മാരേജ് റിസപ്ഷൻ പോകാൻ ഉള്ള തയാറെടുപ്പ് ആയിരുന്നു.

” അവൻ മുകളിൽ ഉണ്ട് മോളെ… കിടക്കുവ..ഞങൾ പോയിട്ട് വേഗം വരട്ടോ…മോള് കുറച്ചു നേരം അവന് കൂട്ടിരിക്കണം കേട്ടോ.”

” അതിനെന്താ സരിതമ്മെ …നിങ്ങള് പോയിട്ട് വാ… അദിയെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം…”

” അയ്യടീ…രണ്ടും കൂടി വർത്തമാനം പറഞ്ഞു ഇരിക്കാതെ മര്യാദക്ക് പഠിച്ചോണം… കേട്ടല്ലോ കുറുമ്പI…”

” ഓകെ സരി മാഡം”

ആന്റിയും അങ്കിലും യാത്ര പറഞ്ഞു പോയി…ഞാൻ ആദിയുടെ മുറിയിലേക്ക് ചെന്നു….അവൻ പുതച്ചു മൂടി കണ്ണടച്ച് കിടക്കുന്നു…. പുറത്ത് പെയ്യുന്ന മഴയുടെ നല്ല തണുപ്പ് ഉണ്ട് മുറിയിൽ..ഞാൻ തുറന്നിട്ട ജനലുംകൾ എല്ലാം അടച്ചു ഭദ്രമാക്കി. അവന്റെ അടുത്ത് കട്ടിലിൽ ചേർന്നിരുന്നു…ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൻ ഒന്ന് കൂടി ചുരുണ്ട് കിടന്നു….അത് കണ്ടപ്പോൾ പ്രണയത്തേക്കാൽ ഉപരി എനിക്ക് വത്സല്യ അണ് തോന്നിയത്..പതുക്കെ കുനിഞ്ഞു അവന്റെ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്ത്…ഒരു കള്ള ചിരിയോടെ ആദി കണ്ണുകൾ തുറന്നു .

” അമ്പട …കള്ള ഉറക്കം അയിരുന്നല്ലേ…എന്നെ പറ്റിക്കാൻ”

” അതെല്ലോ…. എന്തേ…”

മറുപടി പറയുന്നതിന് മുന്നേ ആദി എന്നെ വലിച്ചു കിടക്കയിലേക്ക് ഇട്ടു..രണ്ടു കൈകൾ കൊണ്ടും എന്നെ ബന്ധിച്ചു…ദേഹം മുഴുവൻ ഒരു വിറയൽ എന്നിൽ പടർന്നു കയറി…അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ ഞാൻ തളർന്നു പോകുന്ന പോലെ തോന്നി..വിറയ്ക്കുന്ന എന്റെ അധരങ്ങളിലേക്ക് അവന്റെ അധരങ്ങളുണ്ടെ ചൂട് പകർന്നു…. ആ മഴയുടെ തണുപ്പിൽ രണ്ടു ശരീരങ്ങളും ഒരുമിച്ച് അലിഞ്ഞു……

പിന്നീടുള്ള ദിനങ്ങൾ എനിക്ക് ഉന്മാദം നിറഞ്ഞവ ആയിരുന്നു…. ആ ദിവസം നടന്നത് ഒരു തെറ്റ് ആയി എനിക്ക് തോന്നിയില്ല…ആദിയുടെ അവകാശം ആയി തൊന്നി… ഭ്രാന്തമായി ആദി എന്റെ മനസ്സിൽ കുടിയേറി..ഒരു ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്ന പോലെ അതല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ഞാൻ ആദിയെ സ്നേഹിക്കാൻ തുടങ്ങി…

അവന്റെ സ്വപ്നം പോലെ മെഡിസിന് ചേരാൻ ഊണും ഉറക്കവും കളഞ്ഞു ഞാൻ അവനു കൂട്ടിരുന്നു…പഠിക്കാൻ…അവസാനം ഡൽഹിയിക് അഡ്മിഷൻ കിട്ടുമ്പോൾ എന്റെ സത്തോഷത്തേക്കൾ ഉപരി അവന്റെ കണ്ണിലെ സതോഷം എന്നെ തൃപ്തയാക്കി..

പ്രാണൻ പറയുന്ന വേദനയോടെ ഞാൻ അവനെ പിരിഞ്ഞു….ഞാൻ നാട്ടിൽ തന്നെ ഡിഗ്രീ ക്ക് ചേർന്ന്….പിന്നീട് അങ്ങോട്ട് അവന്റെ വിളികൾക്കും അവധികൾക്കും വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു എന്റെ ജീവിതം. ദിവസങ്ങളും മാസങ്ങളും കടന്നു പോയി …കാത്തിരിപ്പ്….പ്രണയത്തിന്റെ സുഖമുള്ള കാത്തിരിപ്പ്….

പിന്നെ …പിന്നെ എപ്പോളോ അവന് എന്നെ വേണ്ടാതെ ആയി തുടങ്ങി…അവൻ മെഡിസിന് മൂന്നാം വർഷവും ഞാൻ ഡിഗ്രീ ലാസ്റ്റ് യേർ um ആയി….വിളികൾ കുറഞ്ഞു …അവധിക്ക് നാട്ടിലേക്ക് ഉള്ള അവന്റെ വരവുകളും കുറഞ്ഞു ..എങ്കിലും ഞാൻ പരാതി പറഞ്ഞില്ല….പഠിതത്തിന്ന്റെ തിരക്ക് ആകും എന്ന് കരുതി ആശ്വസിച്ചു.

പിന്നെയും ദിവസങ്ങൾ ഓടി ചാടി പോയി…ഞാൻ PG kku ചേർന്നു…അങ്ങോട്ട് വിളിച്ചാൽ പോലും സംസാരിക്കാൻ താൽപര്യം ഇല്ലാത്ത വിധം ആദി മാറിപ്പോയി…എങ്കിലും ഞാൻ കാത്തിരുന്നു …അവന്റെ സ്നേഹത്തിന് വേണ്ടി.

അങ്ങനെ ആ വർഷത്തെ ഓണത്തിന് സരിതാമ്മ ഒത്തിരി നിർബന്ധിച്ചിട്ടു ആദി നാട്ടിൽ വന്നു….ക്ലാസ്സിൽ ഇരുന്നിട്ട് ഇരിപ്പുറക്കത്തെ ഞാൻ നേരെത്തെ ഇറങ്ങി വീട്ടിൽ എത്തി ആദീയെ കാണാൻ ഓടി….ഒരുപാട് നാളുകൾക്കു ശേഷം അവനെ കാണാൻ പോകുന്നു….മനസ്സ് വല്ലാതെ തുടികൊട്ടിക്കൊണ്ടിരുന്നൂ….

ശബ്ദം ഉണ്ടാക്കാതെ വാതില തുറന്ന ഞാൻ കാണുന്നത് പരസ്പരം പുണർന്നു നിൽക്കുന്ന ആദിയെയും ഒരു പെൺകുട്ടിയെയും ആണ്…ഒരു നിമിഷം ഞാൻ മരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു…ഉള്ളിൽ പൊട്ടിയ കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ രണ്ടു കൈ കൊണ്ടും ഞാൻ വായ പൊത്തിപ്പിടിച്ചു…ശരീരം തളർന്നു ഞാൻ താഴേക്ക് ഊർന്നു വീണു….

അകത്തു നിന്നും കേട്ട ആദിയുടെ പൊട്ടിച്ചിരി ആണ് എന്നെ ബോധത്തിലേക്ക് കൊണ്ടുവന്നത്…അവർ കാണുന്നതിന് മുന്നേ ഞാൻ ഇറങ്ങി ഓടി…എന്റെ മുറിയിൽ ചെന്ന് വീണു…ഇല്ല….എന്റെ ആദി അങ്ങനെ ചെയ്യില്ല…എന്നെ മറന്ന് അങ്ങനെ ചെയ്യാൻ ആദിക്ക്‌ പറ്റില്ല….ഓരോന്ന് പറഞ്ഞു ഞാൻ തളർന്നു കിടന്നു..ചോദിക്കണം…ആദി യൊഡ് നേരിട്ട് ചോദിക്കണം…ആദി പറയാതെ ഞാൻ വിശ്വസിക്കില്ല….എനിക്ക് കാണണം എന്റെ ആദിയേ..

കണ്ണും മുഖവും തുടച്ചു ഞാൻ വീണ്ടും ആദിയുടെ വീട്ടിലേക്ക് ചെന്നു..

” അല്ല…ആരിത്….തനു മോളോ…ഞാൻ ഓർക്കുവർന്ന്…എന്താ മോളു വരാതെ എന്ന്..ഇന്ന് നേരെത്തെ ക്ലാസ്സ് കട്ട് ചെയ്തു പോന്നു അല്ലേടി കുറുമ്പ് I..”

സറിതാമ്മ യുടെ പറച്ചിൽ ഒന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…. ആദിയും ആ പെൺകുട്ടിയും മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വന്നു.

” ഹായ് തനു… എന്തുണ്ട്?? നിനക്ക് ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നു അല്ലേ…ഞാൻ വന്നിരുന്നു അവിടെ” മറുപടി പറയാതെ ഞാൻ അവന്റെ അടുത്ത് നിന്ന പെൺകുട്ടിയെ നോക്കി..

” Oh ഇത് ശ്വേത…എന്റെ ക്ലാസ്സ് മേറ്റ് ആണ്..നമ്മുടെ നാട് കാണാൻ എന്റെ കൂടെ വന്നതാ….ശ്വേത..ഇത് തനു..നമ്മുടെ വീടിന് അടുത്ത് ഉള്ളതാ”

അവന്റെ ആ പരിചയപ്പെടുത്തൽ….അതിൽ ഉണ്ടായിരുന്നു എനിക്കുള്ള ഉത്തരം…ഞാൻ അവനു വെറും ഒരു അയൽവക്കക്കാരി…

“ആദി എനിക്ക് ഒന്ന് നിന്നോട് സംസാരിക്കണം…plz onnu പുറത്തേക്ക് വരുമോ?”

” എന്ത്….എന്ത് സംസാരിക്കാന് ആണ്…” ആദി നിന്നു പതരുന്നത് ഞാൻ അറിഞ്ഞു

“പുറത്തേക്ക് വരു ആദി….ഞാൻ പറയാം”

ഞങൾ പുറത്തേക്ക് ഇറങ്ങി നിന്നു….

” ആരാ ആദി അത്??”

” ആര്?”

” ശ്വേത..”

” നീ കെട്ടിലെ ഞാൻ പറഞ്ഞത്…എന്റെ classmate..”

” വെറും classmate മാത്രം ആണോ..അതോ?”

” നിനക്ക് എന്താ തനു?എന്തൊക്കെയാ ചോടിക്കുന്നെ?”

” പറ ആദി… ആരാ അവള് നിന്റെ? അതൊക്കെ പോട്ടെ…ഞാൻ നിന്റെ ആരാ?”

മനസ്സ് തകർന്നു ഞാൻ ചോദിച്ചു…ആദി എനിക്ക് മുഖം തരാതെ തിരിഞ്ഞ് നിന്നു..

“നീ..നീ എന്റെ ഫ്രണ്ട്..,I mean best friend”

” അത്രേ ഉള്ളോ…”

” അത്.. അ …അതേ” ദേഷ്യത്തോടെ ഞാൻ ആധിയുടെ shirt il പിടിച്ച് ഉലച്ചു…അവനെന്നെ തട്ടിമാറ്റി തിരിഞ്ഞ് പോകാൻ തുടങ്ങി…ഞാൻ അവന്റെമുന്നിൽ തടസസം ആയി നിന്നു ചോദിച്ചു…

” എന്റെ മുഖത്തുനോക്കി പറ ആദി…ഞാൻ നിനക്ക് ആരും അല്ലന്ന്….വെറും ഫ്രണ്ട് മാത്രം അണെന്ന്…പറ…പറയാൻ…”

” നീ മാറു തനു…എനിക്ക് പോണം..”

പോക്കോ”. ഇത് പറഞ്ഞിട്ടുപോക്കോ…. അന്ന്… അന്ന് പിന്നെ എന്നെ നീ….എന്തിനാ….എന്തിനാ എന്നെ സ്വന്തം ആക്കിയത്…?? പറ….”

“നിനക്ക് വട്ടുണ്ടോ തനു….അതൊക്കെ അന്നത്തെ പ്രായത്തിൽ ഓരോന്ന് സംഭവിച്ചതല്ലെ….നീ അതും ഓർത്ത് ഇരിപ്പാണോ…. ആ പ്രായത്തിന്റെ ക്യൂറിയോസിറി ക്ക് ഓരോന്ന് സംഭവിച്ചു പോയി എന്ന് പറഞ്ഞു അതിനു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അർത്ഥം ഉണ്ടോ??നിന്നോട് എപ്പോഴെങ്കിലും ഞാനങ്ങനെ പറഞ്ഞിട്ടുണ്ടോ?? നീ പോ തനു..എനിക്ക് നാളെ രാവിലെ തന്നെ തിരിച്ചു പോണം….തിരക്കുണ്ട് ..കാണാം”

കാതുകൾ കൊട്ടി അടച്ചത് പോലെ തോന്നി…എന്റെ ആദി തന്നെ ആണോ ഇതൊക്കെ പറഞ്ഞത്….എന്നെ തള്ളി കളയാൻ അവന് കഴിയുമോ….എന്റെ സ്നേഹത്തെ ആണോ അവൻ പ്രായത്തിന്റെ എടുത്തുചാട്ടം എന്ന് വിശേഷിപ്പിച്ചത്….വീട്ടിൽ എത്തി റൂമിൽ കയറി ഞാൻ അലഞ്ഞു നടന്നു…കരഞ്ഞില…ഒരു തുള്ളി കണ്ണുനീർ പൊഴിച്ചില്ല….

പിന്നീട് അങ്ങോട്ട് ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ ആയിരുന്നു. അവന് സമർപ്പിച്ച ശരീരം ഞാൻ കുത്തി കീറി…പിച്ചും പേയും പറഞ്ഞു റൂമിൽ നിന്നും പുറത്തിറങ്ങാതെ അലഞ്ഞു നടന്നു .ഉറക്കമില്ലാത്ത രാത്രികൾ..മഴയെ വെറുത്തു. മഴ പെയ്യുന്ന ദിവസങ്ങളിൽ ഭ്രാന്ത് പിടിച്ചു ഞാൻ അലറി വിളിച്ചു..PG പഠനം ഉപേക്ഷിച്ച് അച്ഛന്റെ കൂടെ transfer വാങ്ങി ഞങൾ ചെന്നൈ ലേക്ക് കുടിയേറി…

മാസങ്ങൾ നീണ്ട ചികിത്സയ്ക്കും കൗൺസിലിംഗ് നും ശേഷം പഴയ പോലെ ഞാൻ തിരിച്ചു വന്നു…എന്നെ ഏറെ അൽബുടപ്പെടുത്തിയത് എന്റെ അമ്മയുടെ സമീപനം ആയിരുന്നു….ഒരിക്കൽ പോലും കുറ്റപ്പെടുത്താതെ ആ പാവം എന്റെ കൂടെ നിന്നു…..മുടങ്ങിയ PG പഠനം ഞാൻ പൂർത്തിയാക്കി…. ചെറുത് എങ്കിലും ഒരു ജോലി സംഘടിപ്പിച്ചu….

ആദി യുടെ ഫാമിലി അയുള്ള സൗഹൃദം പോയെങ്കിലും എനിക്ക് സംഭവിച്ചത് ഒന്നും അവർ അറിഞ്ഞില്ല…..ചെന്നൈ ക്ക് വന്നതോട് കൂടി അവർ ആയുള്ള എല്ലാ കോൺടാക്ട് ഉം നിന്നിരുന്നു.

വർഷങ്ങൾക്കിപ്പുറം ഈ wedding card ആണ് എന്നെ തേടി വന്ന അവരുടെ അവസാനത്തെ ഓർമ്മ.. പഴയ അക്കൗണ്ട് എല്ലാം കളഞ്ഞെങ്ങിലും ഒരു ജോലി ക്ക് വേണ്ടി കുറച്ചു പേരെ ഞാൻ തപ്പി കണ്ടൂ പിടിച്ചിരുന്നു….എന്റെ കൂടെ പഠിച്ചിരുന്ന കുറച്ചു പേര്.. എന്റീം ആദി യുടെയും കൂടെ പഠിച്ച ദീപക് ആണ് എനിക്ക് ഇൗ wedding card ആണ് അയച്ചു തന്നത്..ഞങ്ങളുടെ റിലേഷൻ അറിയാമായിരുന്ന ഒരുപാട് പേരിൽ ഒരാൾ…ഞാൻ അറിയാതെ പോയ സ്നേഹത്തിന്റെ ഉടമ….ആദി ക്ക് വേണ്ടി എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തന്ന സ്നേഹം

ആദി അവനെ കല്യാണം വിളിച്ചപ്പോൾ അവന് അൽഭുതം ആയിരുന്നു അത്രേ….എന്റെ സ്ഥാനത്ത് വേറെ ഒരാളെ….അവൻ എന്തൊക്കെയോ എന്നോട് ചോദിച്ചറിയാൻ ശ്രമിച്ചു … ജീവിതം ഒരു കഥ അക്കാൻ താൽപര്യമില്ലാത്ത ഞാൻ അവനോടു ഒന്നും പറഞ്ഞില്ല…..പിന്നീട് ചോദ്യങ്ങൾ ഉണ്ടായില്ല….പകരം അവൻ അവന്റെ ജീവിതം വെച്ച് നീട്ടി …… പഴയ സ്നേഹം ഇപ്പോഴും ഉണ്ടെന്ന് ….എന്നെ സ്വന്തം ആക്കാൻ ആഗ്രഹം ഉണ്ടെന്ന്….

ഇല്ല ദീപക് …..ഒരു പ്രണയം തന്ന മുറിവുകൾ തന്നെ ധാരാളം….വീണ്ടും അതിൽ ഉപ്പ് വെള്ളം തളിക്കാൻ എനിക്ക് വയ്യ …പഴയ ഓർമ്മകൾ വേട്ടയാടുന്നത് കൊണ്ടല്ല…. ആദിയെ ഓർക്കുന്ന കൊണ്ടും അല്ല…അവൻ എനിക്കിപ്പോൾ അന്യനാണ്….എന്റെ ഓർമ്മകളിൽ പോലും അവൻ ശേഷിക്കുന്നില്ല….

എങ്കിലും ഇനി ഒന്ന് വേണ്ട….വീണ്ടും ഒരു പ്രഹരം താങ്ങില്ല ഞാൻ….ഇനി ഒരു കുഞ്ഞു പിണക്കം പോലും എന്റെ പ്രിയപ്പെട്ട ഒരാളിൽ നിന്നു ഞാൻ സഹിക്കില്ല …. ഇതൊരു വാശി അല്ല …… ഭയം ആണ്…മുറിവേറ്റ മനസ്സിന്റെ ഭയം. ഈ ജന്മം ഇങ്ങനെ പോട്ടെ….അടുത്ത ജൻമം തരാം ഞാൻ…. എല്ലാ പരിശുദ്ധി യോടും കൂടി…നിനക്ക് മാത്രം ആയി…