ഒരിക്കൽ കൂടി ~ Part 09 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“കരിഷ്മ എന്താ ചെയ്യുന്നേ..”എല്ലാം നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന കരിഷ്മയോട് വിദ്യ ചോദിച്ചു..

“അയ്യേ..ഏട്ടത്തി..കരി..അങ്ങനെ വിളിച്ചമതി.. അതാ അവൾക്കും ഇഷ്ടം..അല്ലേ കരികുട്ടി”

“നീ പോടാ..അവന്റെ ഒരു കരി..ഇവൻ ഇങ്ങനെ വിളിച്ച് വിളിച്ച് ഇവിടെ ചെന്നാലും എല്ലാരും അങ്ങനെ വിളിക്കുന്നെ..ഞാൻ ബികോം പഠിക്കാ ചേച്ചി..”

“അപ്പോ കരിക്കുട്ടി പോയി ഫ്രഷ് ആവ്‌..ഞാൻ ഫുഡ് എടുത്ത് വെക്കാം..” അപ്പോഴാണ് ബഹളം ഒക്കെ . കേട്ട് അടുക്കളയിൽ നിന്ന് അമ്മ വന്നെ..പിന്നെ അവരുടെ വിശേഷം പറച്ചിലായി…കയ്യിൽ ഒരു തൊണ്ടൽ കിട്ടിയപ്പൊഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത്..ആദിയാണ്..

“ചെട്ടായിലെ കുശുമ്പൻ ഉണർന്നു കേട്ടോ..ഏട്ടത്തി ഇങ്ങനെ മിണ്ടാതെ ചിരിച്ചോണ്ട് ഇരുന്നാൽ ശരിയാവില്ല..കിച്ചൻ കോഴി ആണേലും ഡീസന്റ് ആന്നെ..ഇച്ചിരി കൂട്ടാവുട്ടാ..”

ഒന്ന് ചിരിച്ച് തലയാട്ടി ഞാൻ ഫുഡ് എടുത്ത് വെക്കാൻ പോയി..എല്ലാവരും കഴിക്കാൻ വന്നതും ഏട്ടൻ ആദ്യമേ ഒരു കസേരയിൽ ഇരുന്നു..അടുത്ത് ആദി ഇരിക്കാൻ വന്നതും അപ്പോ തന്നെ ആവനെ എന്തൊക്കയോ പറഞ്ഞു ഓടികുന്നുണ്ടായി..അവൻ കിച്ചുന്‍റെ അടുത്ത് ഇരുപ്പുറപ്പിക്കാൻ പോയതും എന്തോ ഓർത്ത്‌കൊണ്ട് അവിടന്ന് മാറി..

“നീ എന്തൊന്നടാ..ഈ കഥകളി കാണിക്കുന്നെ..”

“ഒന്നൂല്ല അമ്മേ” അമ്മേടെ ചോദ്യത്തിന് ചെക്കൻ ഒന്ന് ഇളിച്ച് കാണിച്ചു..

ഏട്ടന് എല്ലാം വിളമ്പികൊടുത്ത് ഞാൻ കിച്ചന് ഇട്ടു കൊടുക്കാൻ തൊടങ്ങി..ഓരോന്നും കഴിക്ക്‌ കിച്ചാ പറഞ്ഞു വിളമ്പി കൊടുക്കുമ്പോൾ അങ്ങേരു ഒരു യുദ്ധത്തിന് എന്നപോലെ ന്നെ നോക്കുന്നുണ്ട്.. ഭാവം കണ്ട ഞാൻ ആൾടെ പ്ലേറ്റ്ലെ പൊരിച്ച മീൻ എടുത്ത പോലെ ഉണ്ട്..

“വിദ്യ..എനിക്ക് കുറച്ച് രസം ഒഴിച്ചെ..” ആ ചോദ്യം കേട്ടതും എല്ലാവരും അന്തം വിട്ടു നോക്കുന്ന കണ്ടു..ഇനി ആ പാത്രത്തിൽ രസം ഒഴിച്ച കുളം ആയി..

“നിനക്ക് അല്ലെടാ ഇപ്പന്നെ രണ്ടു വട്ടം രസം ഒഴിച്ച് തന്നേ” അമ്മ ചിരിയടക്കി ചോദിച്ചു..

“അതിനെന്താ പിന്നേം ഒഴിച്ചൂടെ..ഈ പാത്രത്തിൽ ഇഷ്ടം പോലെ രസം ഉണ്ടല്ലൊ..”

പാവം തോന്നി ചോറിലേക്ക്‌ ഒഴിച്ച് കൊടുത്തതും അങ്ങേരു കഴിക്കാൻ ഇരിക്കുന്നില്ലെ എന്നൊരു ചോദ്യം..ഇതെന്താപ്പാ ഇങ്ങേരുടെ കിളി ഫുൾ പറന്നു പോയോ ആലോയ്ച്ച് നിക്കുമ്പോ ആണ് സംഭവം കത്തിയത്..ആൾ ഇടക്ക്‌ ഇടക്ക്‌ തൊട്ടു അപ്പുറത്തെ ഒഴിഞ്ഞ കസേരയിലേക്ക് നോക്കുന്നുണ്ട്..ഇതും കൂടാതെ കിച്ചന്റെ അടുത്ത ഇനി ഒന്നുള്ളു..അപ്പോ അതാണല്ലെ കാര്യം..ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ കിച്ചന്റെ അടുത്ത് പോയി ഇരുന്നു..അവനോട് സംസാരോം തൊടങ്ങി..അതോടു കൂടി വീർപ്പിച്ച് കെട്ടിയ മുഖം ഒന്നൂടെ വീർത്തു…ചോറ് രസത്തിൽ ഇട്ടു പായസം ആക്കുന്നുണ്ട്..അപ്പോ എന്നോട് ഇഷ്ടൊക്കെ ഉണ്ട്..അത് മതി മോനെ അച്ചെട്ടാ..ഞാൻ അത് പെരുപ്പിച്ച് പെരുപ്പിച്ച് ഇങ്ങടെ ഹാർട്ട് ഫുൾ നിറച്ചോളാം..

വൈകീട്ട് എല്ലാവരും ഇരുന്ന് വർത്താനം പറയുമ്പോഴും ഏട്ടൻ വന്നില്ല..വിളിക്കാൻ റൂമിലേക്ക് വന്നതും ആൾ ഒരു ബുക്കും വായിച്ചു കിടക്കുന്നുണ്ട്..കണ്ടാലറിയാം ബുക്ക് കയ്യിൽ പിടിച്ചന്നെ ഉള്ളൂ..ചിന്ത വേറെ എവിടെയോ ആണ്..സൗണ്ട് കേട്ടതും ആളൊന്ന് നോക്കി..പിന്നെ മുഖം തിരിച്ചു..

“ഇതെന്താ എല്ലാവരും ഉള്ളപ്പോ താഴേക്ക് വരാത്തെ..”ന്റെ ചോദ്യം കേട്ടതും ഏട്ടന്റെ മുഖത്ത് അറിയാതെ തന്നെ ഒരു പരിഭവം വിടർന്നു..

“ഞാൻ എന്തിനാ താഴേക്ക് വരുന്നേ..മിണ്ടാനും പൊക്കാനും ഒക്കെ ആൾക്കാർ ഉണ്ടല്ലോ..”

“ആര് കിച്ചനോ..നല്ല പയ്യൻ ആണല്ലേ ഏട്ടാ” ചിരി കടിച്ചമർത്തി ചോയ്ച്ചതും തിരിച്ചു കൂർപ്പിച്ച് ഒരു നോട്ടം..

“കിച്ചൻ അല്ല കുച്ചൻ..അവന്റെ ഒരു വേദൂസ്‌”

“ന്തൊന്ന് ന്തൊന്ന്..എന്തോന്ന് ഈ പിറുപിറുക്കുന്നെ..”

“ഒന്നുല്യേ..നീ പൊയ്ക്കോ..നിന്റെ കിച്ചൻ വെയ്റ്റ് ചെയ്യല്ലേ..”ഒരു ഈണത്തിൽ ഏട്ടൻ അത് പറഞ്ഞു തിരിഞ്ഞ് കിടക്കുമ്പോൾ ന്റെ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തുവായിരുന്നു..പ്രതീക്ഷയുടെ നാളം എന്നുള്ളിലും മുളച്ച് തുടങ്ങിയിരിക്കുന്നു..താഴെ ഇറങ്ങി അവരുടെ അടുത്തേക്ക് ചെല്ലുമ്പോഴും ആ സന്തോഷം മുഖത്ത് പ്രതിഫലിച്ചു നിന്നു..

ഇതേ സമയം ഉള്ളിൽ നിറയെ കുശുമ്പും പരിഭവവും നിറഞ്ഞു നിൽക്കുകയായിരുന്നു അലോക്..അവൾക് എന്നെ ഒന്ന് നിർബന്ധിച്ച് വിളിച്ച് കൊണ്ടോയാ എന്താ..വരുന്നോ ചോയ്ച്ചിട്ട്‌ അങ്ങട് പോയേക്കുന്നു..ഇത്രേ ഉള്ളൂ അപ്പോ സ്നേഹം ഒക്കെ..അവനായിട്ട്‌ അവൾ ഇടപെഴുകുമ്പോൾ താൻ എന്തിനാണ് ഇത്ര മാത്രം അസ്വസ്ഥൻ ആവുന്നെ.. അവൾ തന്നോട് ഒത്തു ഇരുന്ന മതിയെന്ന് ആഗ്രഹിക്കുന്നു..താഴേക്ക് ഇറങ്ങി പോണോ..ഇല്ലാ പറഞ്ഞിട്ട് അവൾടെ മുൻപിൽ ചെന്ന നാണക്കേടാവം..ഇവർ ഇപ്പൊ എന്തിനാവോ ഇങ്ങട് കെട്ടിയെടുത്തെ..ഒരു സമാധനോം ഇല്ല..ലാസ്റ്റ് എന്തും വരട്ടെ കരുതി ഇറങ്ങാൻ തന്നെ തീരുമാനിച്ചു..താഴെ എത്തി സിറ്റൗട്ടിൽ കേറാൻ നിൽക്കുമ്പോഴാണ് അവരുടെ സംസാരം കേട്ടത്..

“ഒഴിവകഴിവ് ഒന്നും പറയണ്ട ചേച്ചി..ഇനി കൊറേ ടൈം ഉണ്ട്..ഈ ലൗ സ്റ്റോറി കേട്ടിട്ടേ നിങ്ങൾക്ക് ഇന്ന് ഉറക്കം ഉള്ളൂ..അല്ലേ കിച്ചാ..”കരിഷ്മ ആണ്..

“അഹ്..അതെ..ഞങ്ങളും കൂടെ കേക്കട്ടെടോ ശ്രീ അലോക് ശേകർ നെ പ്രണയിച്ച വിദ്യ അലോകിന്റെ കഥ..”

“അതൊന്നും ശരിയാവില്ല…4 കൊല്ലം മുൻപത്തെ അല്ലെടാ..എനിക്ക് കൃത്യം ഓർമ ഒന്നും ഇല്ല..”

“oh പിന്നെ..ഒന്ന് പോ ഏടത്തി..ഇതൊന്നും അങ്ങനെ മറക്കില്ലന്ന് ഞങ്ങ്‌ക്ക്‌ അറിഞ്ഞൂടെ..” എല്ലാവരും നിർബന്ധിച്ചപ്പോൾ വിദ്യ പറഞ്ഞു തുടങ്ങി അലോക് തന്റെ അച്ചെട്ടൻ ആയി മാറിയ കഥ…അത് ഒന്നൂടെ കേൾക്കാൻ കൊതി തോന്നി അലോക് വാതിലിന് മറവിലും..

????????

മഹാരാജാസ് കോളേജിന്റെ മുൻവാതിൽ നിൽക്കയാണ് വിദ്യയും അനഘയും..രണ്ടാളും ചെറുപ്പം മുതൽക്കേ ഒന്നിച്ചാണ്..ഇവിടെ പഠിക്കണം എന്നുള്ള മോഹത്തിലും മനസ്സ് ഒന്നിച്ചായി തന്നെ..കോളജിലെ ഫസ്റ്റ് ദിവസം റാഗിംഗ് ഉള്ള ത്രില്ലിൽ ആണ് രണ്ടാളും..മറ്റുള്ള കുട്ടികളെ പോലെ പേടിച്ച് നിൽക്കാതെ ഇങ്ങോട്ട് രണ്ട് പറഞ്ഞാൽ തിരിച്ച് നാല് പറയുന്ന പ്രകൃതം..

“ഡീ.. ഡീ എങ്ങോട്ടാ ഈ വായും നോക്കി നിക്കുന്നെ ..മക്കൾ ഇങ്ങു വന്നെ..ചേട്ടന്മാർ ഒന്ന് പരിചയപെടട്ടെ..”

“എന്തവോ രണ്ടാൽദേം പേര്..”കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു .

“വിദ്യ…” “അനഘ”

” ആഹാ ..എന്ന വിദ്യേം അനഘ കൂടി ലൂസിഫർ 2 ന്റെ തിരകഥ ഒന്ന് പറഞ്ഞിട്ട് പോക്കോ” ചുറ്റും ഇവർ വിളിച്ച കൊറേ പെൺപിള്ളേർ ഉണ്ട് എല്ലാവരും അന്തം വിട്ടു നോക്കുന്നു…

“അയിന് പൃഥ്വിരാജ് ന്റെ അമ്മാവന്റെ മോൻ അല്ല ചേട്ടാ” വിദ്യ പറഞ്ഞതും അനഘ ഒഴിച്ച് എല്ലാവരും ഇതേത് മുതൽ എന്ന രീതിയിൽ നോക്കുന്നുണ്ട്..അവൾക്ക് പിന്നെ നമ്മടെ സ്വഭാവം അറിയാലോ..

“മോളൂസ്‌ കൊള്ളാലോ.. ചേട്ടന്മാരോട് ഇത്തിരി ബഹുമാനം ഒക്കെ ആവാം കേട്ടോ…അപ്പോ മക്കൾ തോടങ്ങിക്കോ..”

പിന്നെ അവിടെ എന്റെയും അനുന്‍റെം l 2 ആയിരുന്നു…മോഹൻലാലിന്റെ കല്യാണം വരെ ഞങ്ങള് നടത്തി..ഒരു കുട്ടി ആവാൻ നിൽക്കുന്ന സമയത്ത് ആണ് ആരുടെയോ സൗണ്ട് കേട്ടത്..

“രാവിലെ തന്നെ തുടങ്ങിയോടാ പിള്ളേരെ പേടിപ്പിക്കല്..”

“ഏയ്..ഇല്ല സർ ഞങ്ങൾ വെറുതെ..”

ഏതോ ഒരു ഉൾപ്രേരണയിൽ ആരെന്ന് അറിയാൻ തിരിഞ്ഞു നോക്കിയതും ആൾ ഓഫീസ് റൂമിലേക്ക് കടന്നിരുന്നു..പിന്നെയും പിന്നെയും എത്തി നോക്കിയിട്ടും കാര്യം ഉണ്ടായില്ല..

“രണ്ടാളും വായോ..പുത്യെത് അല്ലേ..ക്ലാസ്സ് കാണിച്ച് തരാം..”ഒരു ചേട്ടൻ വന്ന് പറഞ്ഞു..

“എന്റെ പേര് ശരത്..ഇവിടെ ഫൈനൽ ഇയർ ഡിഗ്രീ..”

“ഓഹ്..”

“l 2 കിടുക്കി കേട്ടോ..”

ഞങ്ങള് ഒന്ന് ഇളിച്ചു കാണിച്ചു..പിന്നെ ഞങ്ങൾ ഫുൾ കത്തിയടി ആയിരുന്നു.. കൊറച്ച് നടന്നപ്പോ തനെന് മനസ്സിലായി ഇവിടെ എല്ലാർക്കും ശരത്തേട്ടൻ വല്ല്യ കാര്യം ആണെന്ന്..ആൾ അടിപൊളി ആണ്..ഞങ്ങൾ വേഗം കൂട്ടായി..

വർത്താനം ഒക്കെ പറഞ്ഞു ക്ലാസ്സിൽ എത്തി എല്ലാവരെയും പരിചയപെട്ടു ഇരിക്കുമ്പോഴാണ് ഞാൻ പിന്നെയും ആ സൗണ്ട് കേൾക്കുന്നത്..

കാത്തിരിക്കൂ…