ഒരിക്കൽ കൂടി ~ Part 10 , Written By POORVIKA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വർത്താനം ഒക്കെ പറഞ്ഞു ക്ലാസ്സിൽ എത്തി എല്ലാവരെയും പരിചയപെട്ടു ഇരിക്കുമ്പോഴാണ് ഞാൻ പിന്നെയും ആ സൗണ്ട് കേൾക്കുന്നത്..

“ഗുഡ് മോണിംഗ്”

എല്ലാവരും ആ ശബ്ദം കേട്ടതും എഴുന്നേറ്റു..ആൾ ആരെന്ന് അതോണ്ട് കാണാനും പറ്റീല..

“സിറ്റ് സിറ്റ്..ഐ ആം അലോക് ശങ്കർ..നിങ്ങളുടെ ക്ലാസിന്റെ ഇൻചാർജ് ആണ്..”

സർ പറഞ്ഞതും എല്ലാവരും ഇരുന്നു..അപ്പോഴാണ് ഞാൻ ആ മുഖം ശരിക്കും കാണുന്നത്..നല്ല കട്ടിപിരികം..കുഞ്ഞി കറുത്ത കണ്ണുകൾ.. കട്ടി മീശ..പേരിനു ലേശം താടിയും..നല്ല ഫിറ്റ് ബോഡി.. ഇരു നിറം കാണാൻ തന്നെ ഒരു അടാർ ലൂക്ക്..അനഘ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് ഞാൻ സർനെ തന്നെ നോക്കി നിൽക്കാൻ ഉള്ള ബോധം വന്നത്..ഒരു ചമ്മലോടെ അവളെ നോക്കി ഇളിച്ച് കാട്ടി..സാധാരണ ഞങ്ങളിലെ കോഴി അവളാണ്.. ഞാൻ പൊതുവെ വായ്‌നോട്ടത്തിൽ വീക് ആ..ഇവിടെ കൂടെ ഒരാളെ കൂടി കിട്ടി ഞങ്ങൾക്ക്.. ശിഖ..ഒരു പാവം പേടിതൊണ്ടി..അവരോട് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും ന്റെ നോട്ടം മുൻപിലേക്ക് തെന്നി മാറും..

“ഓഹക്കെ..പ്ലീസ് ബി സൈലന്റ്..ഇന്ന് നിങ്ങളുടെ ഫസ്റ്റ് ഡേ ആണ്..അത്കൊണ്ട് ക്ലാസ്സ് ഒന്നും തുടങ്ങുന്നു ഇല്ല..ആൻഡ് ഉച്ച വരെ ഇന്ന് കോളജുള്ളൂ..അപ്പോ ഓരോരുത്തരായി പേര് പറഞ്ഞോളൂ..”

അങ്ങനെ സർ ഓരോ ബെഞ്ചിന്റെ അടുത്തേക്ക് നടന്നു തുടങ്ങി..തന്റെ അടുക്കലേക്ക് എത്താറാവുമതൊരും നെഞ്ച് ക്രമാതീതമായി മിടിച്ച് തുടങ്ങി..
അനഘയുടെ ചോദിച്ചതിന് ശേഷം തന്റെ നേർക്ക് തിരിഞ്ഞതും ഞാൻ മെല്ലെ എഴുന്നേറ്റു.. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ..എന്തും എവിടെയും വീറോടെ പറയുന്ന പെണ്ണിന് ഇത് ആദ്യം ആയാണ് ഇങ്ങനെ..

“ഡോ..ഇതെന്താ സ്വപ്നം കണ്ട് നിൽക്കുന്നു..പേര് പറയ്..”

“വി..വിദ്യ…”

“അഹാ..വിദ്യ..അറിവ് നൈസ്..”

സർ നീങ്ങി പോയി കഴിഞ്ഞിട്ടും ഞാൻ അതെ ഒരു അവസ്ഥയിൽ ആയിരുന്നു..എന്താ സംഭവിച്ചെ എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല..അനഘയുടെ ചോദ്യങ്ങൾക്ക് അതും ഇതും പറഞ്ഞു ഒഴിഞ്ഞുമാറി..ചിന്ത്കളെ വഴി തിരിച്ച് വിടാൻ ശ്രമിച്ച് കൊണ്ടേയിരുന്നു..സാധാരണ വീട്ടിൽ എത്തിയാൽ ചെട്ടനായി കലപില കൂട്ടുന്ന ഞാൻ ഇന്ന് പതിവിലും സൈലന്റ് ആയിരുന്നു.. എന്താന്ന് അവരൊക്കെ ആവർത്തിച്ച് ചോദിച്ചിട്ടും തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു..കിടന്നിട്ടും ആ മുഖം.ആ ചിരി..ഒക്കെ മനസ്സിൽ മായാതെ നിൽക്കുന്നു..ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോ എടുത്ത് നോക്കി..പുതിയ വാട്ട്സ്ആപ് ഗ്രൂപ്പ് തുടങ്ങിയതാണ്..ഞാൻ വേഗം കോൺടാക്ട് സെർച്ച് ചെയ്തു..ഡിപി ഉണ്ടെൽ ഫോട്ടോ കാണാലോ…അലോക് ശങ്കർ എന്ന പേര് കണ്ടപ്പോ തന്നെ എടുത്ത്.. ഡിപി ആരോടോ ചിരിച്ചു സംസാരിച്ചു നിൽക്കുമ്പോൾ എടുത്തതാണ്…സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് കണ്ടത്..ചിരിക്കുമ്പോൾ വിരിയുന്ന താടിക്കുള്ളിൽ ഒളിപ്പിച്ച് വേചേക്കുന്ന കുഞ്ഞു നുണക്കുഴി… എന്താ സേവ് ചെയ്യ കുറെ നേരം ആലോചിച്ചു..സർ അലോക്..ഒക്കെ വളരെ ഫോർമൽ..പെട്ടന്ന് മനസ്സിലേക്ക് വന്നത് അച്ചെട്ടൻ ന്നുള്ള പേരാണ്.. ഇതിനോടകം ഒരു കാര്യം ഞാൻ ഒറപ്പാക്കി.. ഇങ്ങേരു എന്നേം കൊണ്ടേ പോവൂ..

പിറ്റേന്ന് എത്ര ഒരുങ്ങിയിട്ടും മതിവരാത്ത പോലെ..അമ്മേം ഏട്ടനും ഒക്കെ അർത്ഥം വച്ച് നോക്കുന്നുണ്ടായിരുന്നു..നമ്മൾ പിന്നെ അതൊന്നും നോ മൈൻഡ് അല്ലേ..കോളജിൽ എത്തിയിട്ടും ഒന്ന് കാണാതെ ഇരുപ്പോറക്കുന്നില്ല..ഉച്ച വരെ ആയിട്ടും കണ്ടില്ല..

“ഡീ..അലോക് സർ ഇന്ന് വന്നില്ലല്ലോ..ഇനി ഇന്ന് ക്ലാസ്സ് ഇല്ലെ..”

“അഹ്..കണ്ടില്ല..എന്ത് ലൂക് ആണല്ലേ…ഹൻഡ്‌സം.. യങ്..നോക്കി ഇരിക്കാൻ തന്നെ നല്ല രസാ..”

തന്റെ മുൻപിലെ ബെഞ്ചിലെ കുട്ടികളുടെ വർത്താനം കേട്ടുകൊണ്ടിരുന്ന വിദ്യയുടെ മുഖത്ത് അസൂയയും ദേഷ്യവും ഒക്കെ കൂടെ നിറഞ്ഞു..ഇതെല്ലാം വീക്ഷിച്ച് കൊണ്ട് അപ്പുറത്ത് അനൂം.. പൊടുന്നനെ ആണ് അഫ്‌റ്റർനൂൺ പറഞ്ഞു കൊണ്ട് സർ കേറി വന്നത്..പിന്നെ പഠിപ്പിച്ച് തുടങ്ങി..പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ആ മുഖത്ത് തന്നെ ആയിരുന്നു..വളരെ ശാന്തമായി എല്ലാവരോടും ചിരിച്ച് കൊണ്ട് ക്ലാസ്സെടുക്കുന്നു..ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ബോധം വന്നത്.. അത്ര നേരം ആ മുഖത്ത് തന്നെ ആയിരുന്നു ന്റെ കണ്ണുകൾ..

“എന്താ വിദ്യ നിന്റെ ഉദ്ദേശം..”തിരിച്ച് പോവുന്ന വഴിക്ക് തടഞ്ഞു നിർത്തി ആയിരുന്നു അനു എന്നോട് അത് ചോദിച്ചത്..

“എന്തുദ്ദേശം” ഒന്നുമറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു

“ദെ..എന്നെക്കൊണ്ട് ഒന്നും പറയ്പ്പിക്കണ്ട.. സർനെ കാണുമ്പോ മാത്രം ഉള്ള നിന്റെ ഇളക്കം കണ്ട തന്നെ മനസ്സിലാവും..അത് നമ്മുടെ ടീച്ചർ ആണ് വിദ്യ..എല്ലാവരും അറിഞ്ഞ മോശം നിനക്കാ..”

“….”

“നീ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ..പറയ്..അങ്ങനെ വെല്ലോം ഉണ്ടോ”

അപ്പോഴേക്കും എന്ത് കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു..”അറിയില്ല അനു..ഞാൻ..കുറെ നോക്കി..അങ്ങനെ ഒന്നും വിച്ചാരിക്കതിരിക്കാൻ..പക്ഷേ കഴിയുന്നില്ല..എനിക്ക് എപ്പോഴും കാണാൻ തോന്നുന്നു..എന്റെ മാത്രം ആക്കാൻ തോന്നുന്നു..”

“ഏയ്..നീ കരയാതടോ..അത്രക്ക് സീരിയസ് ആ??” ഒരു കള്ളച്ചിരിയോടെ അനു ചോദിച്ചു..

“മ്മ്..”

“അയ്യട..ഈ മൊതലിന് നാണം ഒക്കെ വരോ..”

“പോടി പോടി..”

“ആഹ് ആഹ്..പ്രേമം ഒക്കെ ഞാൻ സപ്പോർട്ട് ചെയ്യാ..ബട്ട്‌ ലാസ്റ്റ് നീ കരയാതിരുന്ന മതി..വാ പോവാ”

?????

ദിവസങ്ങൾ വേഗം കൊഴിഞ്ഞു പോയി തുടങ്ങി..അച്ചെട്ടനോടുള്ള അവളുടെ പ്രണയവും നാൾക്കു നാൾ കൂടി കൊണ്ടിരുന്നു.. ഓരോ ദിനവും തുടങ്ങുന്നതും അവസാനിക്കുന്നതും അച്ചെട്ടൻ എന്ന ബിന്ദുവിനെ വലയം ചെയ്താണ്.. ഇപ്പോഴും അങ്ങേരുടെ മുൻപിൽ ഏതെങ്കിലും പറയാൻ ഉള്ള ധൈര്യം വന്നിട്ടില്ല…ക്ലാസ്സ് തുടങ്ങി കഴിയുന്ന വരെ ആ മുഖത്ത് നിന്ന് നോട്ടം മാറ്റില്ല..മറ്റു ക്ലാസ്സുകളിൽ ക്ലാസ്സ് എടുക്കുമ്പോൾ പുറത്ത് എവിടേലും കാണാൻ കഴിയുന്ന തരത്തിൽ ഇരിക്കും..

“എന്താടോ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ..” ഇതീപ്പോ ആരാ എന്നുള്ള മട്ടിൽ നോക്കിയപ്പോ ശരത്തെട്ടൻ ആണ്..ഞങ്ങൾ ഇപ്പൊ നല്ല കൂട്ടാണ്..എന്ത് കാര്യവും തുറന്ന് പറയാൻ പറ്റുന്ന ഒരു നല്ല ഫ്രണ്ട്..എന്റെ പ്രേമം മാത്രം പറഞ്ഞില്ല..അത് ആരോടും മിണ്ടരുത് എന്ന് അനുന്‍റെ സ്ട്രിക്ട് ഓർഡർ ഉണ്ട്..

“ഒന്നുല്യ ശരത്തെട്ടാ..ഞാൻ വെറുതെ ഇങ്ങനെ..”

“ക്ലാസ്സ് ഇല്യേ നിനക്ക് ഇപ്പൊ”

“അഹ്‌.. കേറീലാ.. കട്ട് ചെയ്തു..”ഒന്ന് ഇളിച്ച് കൊണ്ട് ഞാൻ പറഞ്ഞു..

“വന്നിട്ട് 3 മാസം അല്ലേ ആയുള്ളൂ..ഇപ്പഴേ കട്ട് ചെയ്യാൻ ഒന്നും നിക്കണ്ട കേട്ടോ..”

“അഹ്..അതെ.. ശരത്തേട്ടാ എനിക്ക് ഒരു കാര്യം..അത് പിന്നെ..”

“എന്താടോ..”

“അത് ക്ലാസ്സിൽ പിള്ളേർ ഒക്കെ ഓരോന്ന് ചോദിക്കാ..നമ്മൾ തമ്മിൽ..അങ്ങനെ ഓരോന്ന് ഒക്കെ പറഞ്ഞുണ്ടാക്ക..അതോണ്ട് എപ്പഴും ഇങ്ങനെ വേണ്ടാ”..ഒന്ന് വിക്കികൊണ്ട് വിദ്യ പറഞ്ഞു..

“ഹഹഹ..അതാണോ..അത് താൻ കാര്യം ആക്കണ്ട..ഞാനും കേട്ടു..കോളേജ് അല്ലേ .അങ്ങനെ പലതും കേക്കും..”

അപ്പോഴാണ് തൊട്ടു മുൻപിലെ ക്ലാസ്സിൽ നിന്ന് സർ ഇറങ്ങി വന്നത്..ഞങ്ങളെ ഒന്ന് ഇരുത്തി നോക്കി മുൻപോട്ട് നടന്നു..അതോടെ ഞാൻ ശരത്തേട്ടനോട് പോവുന്നു പറഞ്ഞു ക്ലാസ്സിലേക്ക് ഓടി..വേറൊന്നും കൊണ്ടല്ല..ശരത്തെട്ടനോട് മിണ്ടാൻ ഒരു മടീം ഇല്ല..എങ്ങാനും അച്ചെട്ടന്റെ ചെവിയിൽ അത് എത്തിയാൽ ആൾ എന്നെ പറ്റി എന്ത് കരുതും വച്ചിട്ടാണ്..അത്രക്ക് ആഴത്തിൽ തന്നിൽ പതിഞ്ഞു പോയിരിക്കുന്നു ആ മുഖം..ക്ലാസ്സിൽ ചെന്നപ്പോൾ ആകെ ബഹളം..എന്താ കാര്യം മനസ്സിലാവാതെ ചുറ്റും നോക്കി..

“വിദ്യ അലോക് സർ നോട്സ് ഈ ഹൗർ കഴിയുമ്പെനും കളക്കറ്റ് ചെയ്യാൻ പറഞ്ഞിരുന്നു..നിന്റെ മാത്രം ബാക്കി ഉള്ളൂ..വേഗം താ..”ക്ലാസ്സ് റപ്പ്‌ ചൈതന്യ ആണ്..

വേഗം ബാഗിൽ തപ്പി നോട്ട് എടുത്ത് കൊടുത്തു കൂടെ ഉള്ളവർ ആയി കത്തിയടി തുടങ്ങി..ഉച്ച കഴിഞ്ഞ് അച്ചെട്ടന്റെ ക്ലാസ്സ് ആയിരുന്നു.. എന്നത്തതിലും വിപരീതമായി ഇന്ന് നല്ല ഗൗരവം ആയിരുന്നു..ചൈതന്യ കൂടെ ബുക്സ് ആയി വന്നു എല്ലാവർക്കും അത് കൊടുത്തു..മുഴുവൻ കൊടുത്ത് കഴിഞ്ഞിട്ടും എനിക്ക് മാത്രം കിട്ടിയില്ല..

“എല്ലാവർക്കും ബുക്ക് കിട്ടിയല്ലോ..so lets start the class..” പറഞ്ഞ് ടെക്സ്റ്റ് ബുക്ക് കയ്യിൽ എടുത്തതും ഞാൻ മെല്ലെ എണീറ്റു..

“സർ”

“യെസ്”

“എന്റെ ബുക്ക്..കിട്ടിയില്ല..”

“മ്മ് ക്ലാസ്സ് കഴിഞ്ഞ് താൻ ലാബിലേക്ക് വാ..അവിടെ ഉണ്ടാവും..”ഗൗരവം ഒട്ടും വിടാതെ ആയിരുന്നു അത് പറഞ്ഞത്..ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഭാവം..

“എന്തിനാടി നിന്റെ മാത്രം ബുക്ക് തെരാതെ ഇരുന്നെ..”

“ആവോ അനു..അറിയില്ല..എനിക്ക് ആണെ ആൾടെ മുഖം കണ്ടാൽ മതി അപ്പോ വിക്ക്‌ വരും..”

“അത് ഇപ്പൊ അല്ല.. നോട്ട് പറയുമ്പോ അങ്ങേരും വായ് പൊളിച്ച് നോക്കി ഇരിക്കുവല്ലാർന്നോ..അപ്പോ ഓർക്കണം..”

“ശവത്തിൽ കുത്താതടി തെണ്ടി..”

ക്ലാസ്സ് എടുക്കുമ്പോഴും വിദ്യയ്ക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..എന്തിനാവും തന്നെ വിളിച്ചത് എന്നുള്ള ചിന്ത ആയിരുന്നു മുഴുവൻ.. വൈകീട്ട് ക്ലാസ്സ് കഴിഞ്ഞതും എങ്ങും ഇല്ലാത്ത വിറയൽ ആകെ പൊതിഞ്ഞു..എന്തും വരട്ടെ വച്ച് ലാബിലേക്ക് നടന്നു..

കാത്തിരിക്കൂ..?