വലിയ കാശും പത്രാസും ആയിക്കഴിയുമ്പോൾ എന്നെയെങ്ങാനും മറന്നുകളഞ്ഞാൽ…? മറുപടിയായി അവളെ ഒന്നുകൂടി ഞാൻ എന്നോട് ചേർത്തണച്ചു.

അതിജീവനം

എഴുത്ത്: രാജു പി കെ കോടനാട്

കയ്യിലുള്ള എൻജിനീയറിങ് ബിരുദവുമായി ഈ അമേരിക്കൻ കമ്പനിയിലേക്കുള്ള ഇന്റർവ്യൂവിനായി വന്നിരിക്കുമ്പോൾ എനിക്കു വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലായിരുന്നു ഒരാളുടെ വേക്കൻസിയിലേക്ക് എത്രയോപേർ ഇനിയും പകുതിയോളം പേർ ബാക്കിയാണ് തിരികെ പോകാനായി രണ്ടുവട്ടം ഇറങ്ങിയതാണ്.

അവസാനത്തെ ആളുകളിൽ ഒരാളായി ഞാനും അകത്തേക്ക്. ഞാൻ പഠിച്ച കാര്യങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കുറച്ചു ചോദ്യങ്ങൾ മനസ്സിൽ ശരിയെന്ന് തോന്നുന്ന മറുപടികൾ കൊടുത്തു. പുറത്ത് ഇരിക്കാൻ പറഞ്ഞു ഇനിയുമുണ്ട് കുറച്ചുപേർ കൂടി…!

ശ്രുതിയോട് പോലും പറഞ്ഞിട്ടില്ല ഇതിനുമുമ്പും എത്രയോ വട്ടം വന്നിരിക്കുന്നു ഒരുപാട് പ്രതീക്ഷകളുമായി. ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം അതിൽ നിന്ന് വേണം ഇരട്ടകളായ രണ്ട് അനിയന്മാരുടെയും ഒരു അനിയത്തിയുടെയും പഠനം. ഉത്തരവാദിത്വങ്ങൾ കൂടുന്നതോടൊപ്പം വരുമാനം കൂടാത്തത് കൊണ്ട് പല ആഗ്രഹങ്ങളും മനസ്സിനുള്ളിൽ തന്നെ കുഴിച്ചുമൂടേണ്ടിവന്നിട്ടുണ്ട്.ശ്രുതി എനിക്കുവേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം എന്ന് ഒരു വാക്ക് തന്നിട്ടുണ്ട് അതാണ് ഒരാശ്വാസം.

നന്ദൻ ….?

അകത്തേക്ക് വിളിക്കുന്നു ഓർമ്മകളിൽ നിന്നും ഞെട്ടി ഉണരുകയായിരുന്നു…അകത്തിരുന്ന വെള്ളക്കാരൻ എന്നെ അവരുടെ കമ്പനിയിലേക്ക് എടുക്കുന്നതായി അറിയിച്ചു മാസം നാലായിരംഡോളർ ഭക്ഷണവും താമസവും എല്ലാം സൗജന്യം ചെയ്യുന്നവർക്കിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു ശതമാനം എല്ലാമാസവും ലഭിക്കും. എന്നോട് പറഞ്ഞ ശമ്പളം തന്നെ ഞാൻ പ്രതീക്ഷിച്ചതിലും ഒരുപാട് വലുതായിരുന്നു നിറഞ്ഞ മനസ്സോടെ ഞാൻ ആ എഗ്രിമെന്റ് പേപ്പർ സൈൻ ചെയ്തു. പോകുന്നതിന് ആവശ്യമായ അത്യാവശ്യം പണവും മറ്റും ശ്രുതി യാണ് തന്ന് സഹായിച്ചത്.

അവൾ എന്നെ പോലെ അല്ല പഠിച്ചിറങ്ങിയ ഉടനെ ജോലി കിട്ടി ആളൊരു സ്കൂൾ ടീച്ചർ ആണ് ഇതിനു മുമ്പ് എത്രയോ സഹായിച്ചിരിക്കുന്നു വളരെ പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും ശരിയായി നാളെ ഞാൻ പോവുകയാണ് യുവാക്കളുടെ സ്വപ്ന രാജ്യത്തിലേക്ക്.പോകുന്നതിനുമുമ്പ് ശ്രുതിയെമാറോടണച്ചു കൊണ്ട് ഞാൻ പറഞ്ഞു.

” എന്റെ അടുത്ത വരവിൽ നമ്മുടെ വിവാഹം”

”വലിയ കാശും പത്രാസും ആയിക്കഴിയുമ്പോൾ എന്നെയെങ്ങാനും മറന്നുകളഞ്ഞാൽ….? മറുപടിയായി അവളെ ഒന്നുകൂടി ഞാൻ എന്നോട് ചേർത്തണച്ചു.

അവിടെ എത്തിയപ്പോഴാണ് അറിയുന്നത് വെറും അൻപതോളം തൊഴിലാളികൾ മാത്രം ഉള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി അതിന്റെ മാനേജർ ആയിട്ടാണ് എന്റെ നിയമം എന്റെ ഭാഗ്യം ആണോ അതോ കമ്പനിയിലെ തൊഴിലാളികളുടെ ഭാഗ്യം ആണോ എന്നറിയില്ല ഞങ്ങളുടെ കമ്പനിയുടെ അങ്ങോട്ടുള്ള വളർച്ച വളരെപെട്ടെന്നായിരുന്നു കമ്പനി വളരുന്നതോടൊപ്പം ഞാനും വളർന്നു.എന്റെ വളർച്ചയോടൊപ്പം തന്നെ എന്റെ കൂടെയുള്ള തൊഴിലാളികളോടും ഞാൻ കൂടുതൽ അടുത്തുകൊണ്ടിരുന്നു അവരാണ് എന്നെ ഞാനാക്കിയത്.ജാതി മത വർഗ്ഗവർണ്ണഭേദങ്ങളില്ലാത്ത സൗഹ്യദങ്ങൾ.

രണ്ട് ദിവസമായി ശ്രുതിയെ വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത്പറ്റി എന്നറിയില്ല മനസ്സ്, ആകെ അസ്വസ്ഥമായി അവസാനം അമ്മയോട് തിരക്കി. അവളെ മറന്നേക്കാനാണ് അമ്മ പഞ്ഞെത് കാരണം തിരക്കിയിട്ട് അമ്മ ഒന്നും പറഞ്ഞില്ല കരച്ചിൽ മാത്രം. അനുജനോട് തിരക്കിയപ്പോളാണ് ജോലികഴിഞ്ഞ് വരുന്നവഴിയിൽ നടന്ന വാഹന അപകടവും മൂന്ന് ദിവസമായി സ്വബോധം പോലും തിരിച്ചുകിട്ടാതെ ഒരു പ്രതീക്ഷക്കു പോലും വഴിയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന കാര്യം അറിയുന്നത് മനസ്സിന് കടുത്ത ആഘാതമായിരുന്നു ഉടനെ അവധിക്കപേക്ഷിച്ചു.

പിറ്റേന്ന് തന്നെ നാട്ടിലേക്ക് എങ്ങനെയും ശ്രുതിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം അതു മാത്രമായിരുന്നു മനസ്സിൽ. ആശുപത്രിയിലെത്തി ശ്രുതിയെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് അൽപം ആശ്വാസംതോന്നി പുറത്ത് പറയത്തക്ക പരിക്കുകളൊന്നും ഇല്ല നേരെ ഡോക്ടറെ കണ്ടു സംസാരിച്ചു അപ്പോഴാണ് അറിയുന്നത് രണ്ട് കാലുകളുടേയും ചലനശേക്ഷി നഷ്ടപ്പെട്ട വിവരം.

ബോധം തിരികെ വന്നിട്ടുണ്ട് പക്ഷെ ആരെയും തിരിച്ചറിയുന്നില്ല ഇപ്പേഴത്തെ അവസ്ഥയിൽ വേറെ ചികിത്സകൊണ്ടും കാര്യമില്ല കരഞ്ഞ് ചുവന്ന കണ്ണുകളുമായി റൂമിൽ തിരിച്ചെത്തി ആ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരിക്കലും കൈവിട്ട് കളയില്ല എന്ന ഉറപ്പോടെ കണ്ണുകൾ തുറന്ന ശ്രുതി അപരിചിതയെപ്പോലെ കൈകൾ വലിച്ചെടുക്കാൻ ശ്രമിച്ചു അവളെ നെഞ്ചോട് ചേർത്ത് മതി വരുവോളം പൊട്ടിക്കരഞ്ഞു.

”വിഷമിക്കരുത് പെണ്ണേ കൂടെയുണ്ട് നിന്റെ നന്ദേട്ടൻ അവസാന ശ്വാസം വരെ…!അവൾക്കൊന്നും മനസ്സിലാക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും വീട്ടിൽ പോയി വരാം എന്ന് പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങുന്നത്.

അമ്മയുടെ കൈയ്യിൽ തൂങ്ങി വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരുടെയും കണ്ണിൽ കണ്ടു സങ്കടത്തിന്റെ തിരയിളക്കം കുളിയും കഴിഞ്ഞ് എല്ലാവരോടും ഒപ്പം ഭക്ഷണവും കഴിച്ച് തിരികെ ആശുപത്രിയിലേക്ക് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു.

”മോനേ നീ അവളെ മറക്കണം അവൾക്കിനി തനിയേ ഒന്ന് എണീറ്റിരിക്കാനോ നമ്മളെ മനസ്സിലാക്കാനോ പോലും ഒരിക്കലും കഴിഞ്ഞെന്നു വരില്ല”

”അമ്മക്കെങ്ങനെ കഴിയുന്നു ഇങ്ങനെ പറയാൻ അവളെ ഞാൻ താലിചാർത്തിയതിനു ശേഷമാണ് ഇങ്ങനെ പറ്റുന്നതെങ്കിൽ അമ്മഎന്നോട് ഇങ്ങനെ പറയുമായിരുന്നോ.?

അമ്മയുടെ നിറഞ്ഞ കണ്ണുകൾക്ക് മുന്നിലൂടെ ഞാൻ മുന്നോട്ട് നടന്നു. എനിക്കറിയാം എൻ്റെ അമ്മയുടെ മനസ്സ്..!

ആശുപത്രിയിൽ നിന്നും വിട്ടിലെത്തിയപ്പോൾ ഞാൻ വീട്ടിൽ വിവാഹ കാര്യം അവതരിപ്പിച്ചു ഒരു പാട് എതിർപ്പുകളും ഉപദേശങ്ങളും എന്റെ ഉറച്ച തീരുമാനം മാറ്റാൻ ഒരിക്കലും കഴിയില്ലെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും മനസ്സില്ലാ മനസ്സോടെ വിവാഹം നടത്തിത്തരാൻ തയ്യാറായി അങ്ങനെ ശ്രുതി സഹദേവൻ ശ്രുതി നന്ദൻ ആയി തിരികെ പോകുമ്പോൾ എന്റെകൂടെ കൂട്ടി..!

ഒരു വർഷത്തോളം വലിയ മാറ്റമൊന്നും ഉണ്ടായില്ല നാട്ടിൽ നിന്നും വരുമ്പോൾ ശ്രുതിയുടെ അമ്മയേയും കൂട്ടിയിരുന്നു ഒരു ദിവസം ജോലിയും കഴിഞ്ഞ് വരുമ്പോൾ താലിയും കൈയ്യിൽ മുറുകെ പിടിച്ച് വലിയ ആലോചനയിൽ ഇരിക്കുന്ന ശ്രുതിയെയാണ് കണ്ടത് എന്നെ കണ്ടതും ”നന്ദേട്ടാ” എന്നുള്ള വിളിയും കരച്ചിലുംകഴിഞ്ഞു.പിന്നീടങ്ങോട്ട് സങ്കടങ്ങൾ വഴി മാറി പുതിയ ഒരു ജീവിതം നൂതന ചികിത്സാരീതിയും ഫിസിയാതെറാപ്പിയും പരസ്പര സ്നഹവും കരുതലും എല്ലാം ഒത്തു ചേർന്നപ്പോൾ ശ്രുതി പതിയെ പതിയെ പിച്ചവച്ച് നടക്കാൻ തുടങ്ങി.

വർഷങ്ങൾക്ക് ശേഷം ഞങ്ങൾ മക്കളോടൊപ്പം നാട്ടിലെത്തുമ്പോൾ തള്ളിപ്പറഞ്ഞവർ ആദരവോടെ നോക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും ഉൾപ്പടെ അതിലേറെ സ്നേഹത്തോടെ എന്റെ ശ്രുതിയും..!

“എല്ലാം ഒരു വിശ്വാസമാണ് വിധിയെന്നു കരുതി നമ്മൾ തളർന്നു പോയാൽ ഒരുയിർത്തെഴുന്നേൽപ്പ് അസാദ്ധ്യമാണ്”