ഇങ്ങനെ ഉള്ള വാക്കുകൾ ചേട്ടന്റെ വായിൽ നിന്നുകേൾക്കാൻ ഒരുപാടുകൊതിച്ചിട്ടുണ്ട് ഞാൻ. പക്ഷേ ആ സ്നേഹം മനസ്സിന്റെ…

Story written by Latheesh Kaitheri

നിങ്ങൾ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ ?,,,ഈ അടുക്കളയിൽ തളച്ചിടുകയല്ലാതെ പുറംലോകം അവിടുത്തെ കാര്യങ്ങൾ ,,,എല്ലാം എനിക്ക് നിഷേധിച്ചു

എങ്ങനെയാണ് എന്റെ സ്നേഹം ഞാൻ നിന്നെഅറിയിക്കേണ്ടത് ?,,എല്ലായപ്പോഴും ഭാര്യയയോട് സ്നേഹത്തോടെ സംസാരിച്ചു എല്ലാ ആഴ്ച്ചയും അവളെ പുറത്തുകൊണ്ടു ഭക്ഷണം വാങ്ങിക്കൊടുത്തു ,,സിനിമകൾക്ക് കൊണ്ടുപോകുന്ന ഭർത്താവാണ് നിന്റെ സങ്കല്പത്തിൽ എങ്കിൽ ക്ഷമിക്കണം ഒരിക്കലും അങ്ങനെ ഒരു ഭർത്താവാകാൻ എനിക്കുപറ്റില്ല ,

അങ്ങനെ ഉള്ള കാര്യങ്ങളുടെ ഉത്സവങ്ങൾ വേണമെന്നല്ല ,,,എങ്കിലും വല്ലപ്പോഴും അതൊക്കെ ഞാനും ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ?

തെറ്റുകൾ ഒരിക്കലും നിന്റെ ഭാഗത്തല്ല ,,,തുച്ഛമായ ശമ്പളം വാങ്ങുന്ന ഞാൻ നിന്നെ പോലെ വലിയ സ്വപനങ്ങൾ മനസ്സിലിട്ടു താലോലിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു ,,,

അതിനു ഞാൻ എന്തുമാത്രം ആഗ്രഹങ്ങളാ നിങ്ങളോടു പറഞ്ഞത് ?,,അതിന്റെ പേരിൽ നിങ്ങളെ ശല്യപ്പെടുത്താനും ഞാൻ വന്നില്ല ,,മനസ്സിൽ അടക്കിപ്പിടിച്ച കാര്യങ്ങൾ അറിയാതെ പുറത്തുവന്നതാണ് ,,അത് തെറ്റാന്നെങ്കിൽ ക്ഷമിക്കൂ .

നാട്ടിൻ പുറത്തുനിന്നും വന്നു തുച്ഛമായ ശമ്പളത്തിൽ ഇവിടെ മുംബൈ സിറ്റിയിൽ കുടുംബമായി താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ,,വാടകയും കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചിലവും ഒക്കെ കഴിയുമ്പോൾ എന്താ ബാക്കികിട്ടുന്നതു ,,അതൊന്നും നിനക്ക് അറിയേണ്ടല്ലോ ?

ഒന്നുവേണ്ട ഇങ്ങനെ പിശുക്കിപ്പിശുക്കി ജീവിച്ചോ ,,ഞാൻ അടുക്കളയിൽ കിടന്നു പണിയെടുത്തു മരിച്ചോളം

രണ്ടു വർഷങ്ങൾക്കു ശേഷം…

—————-

ഈ ആശുപത്രയിൽ എന്തിനാ ചേട്ടാ ഇനിയും കാശുകൊടുക്കുന്നതു,,,നമുക്കുപോകാം ,ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവില്ല എന്നെനിക്കറിയാം ,,എല്ലാം നശിച്ചു വെറും എല്ലുകൾ മാത്രം ബാക്കിയായ എന്നെക്കണ്ടു മകൻ പോലും ഇപ്പോൾ അടുത്തുവരാൻ ഭയപ്പെടുന്നു

അതൊക്കെ നിന്റെ തോന്നലാ ,,എല്ലാം ശരിയായി പഴയ ഉന്മേഷത്തോടെ നീ തിരിച്ചുവരും ,അതിനുവേണ്ടി എന്തൊക്കെ നഷ്ടപ്പെട്ടാലും ഞാൻ സഹിക്കും ,,മോൻ ഭയപ്പെടുന്നതു നീ കാര്യമായി എടുക്കേണ്ട അവൻ കുഞ്ഞല്ലേ?

അറിയാം ഈ രോഗം വന്നു കീഴടക്കിയ എനിക്ക് ഇനി ഒരു ജീവിതമില്ലെന്നു ,,,,എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന നിങ്ങളെയോർത്താ എനിക്ക് വിഷമം ,,നാട്ടിലുണ്ടായിരുന്ന മൂന്നുസെന്റ്‌ ഭൂമിയും എന്റെ ചിക്ത്സക്കുവേണ്ടി നഷ്ടപ്പെടുത്തി ,,,തിരിച്ചു ചെല്ലുമ്പോൾ കയറിക്കിടക്കാൻ ഒരിടം പോലുമില്ലാതെ അനാഥമാക്കിയിട്ടാ ഞാൻ പോകുന്നത് ,,,,ഈ ചിക്ത്സകളൊക്കെ കുറേക്കൂടി നേരത്തെ നിങ്ങള്ക്ക് ഉപേക്ഷിക്കായിരുന്നില്ലേ ? ,,അങ്ങനെയാണെങ്കിൽ ആ വീടെങ്കിലും അവിടെബാക്കി വന്നേനെ

അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും നീയിപ്പോൾ ചിന്തിക്കേണ്ട ,,സുഖമായി ഉറങ്ങൂ ,,നഷ്ടപ്പെട്ടതൊക്കെ വീണ്ടും ഉണ്ടാക്കാം ,നിനക്ക് പകരം നീ മാത്രമേ ഉള്ളു എനിക്ക്

ഇങ്ങനെ ഉള്ള വാക്കുകൾ ചേട്ടന്റെ വായിൽ നിന്നുകേൾക്കാൻ ഒരുപാടുകൊതിച്ചിട്ടുണ്ട് ഞാൻ ,,പക്ഷേ ആ സ്നേഹം മനസ്സിന്റെ ഉള്ളിൽ കുന്നോളം കരുതി വെച്ചിട്ടുണ്ടായിരുന്നു എന്ന് മസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി ,,എനിക്കിപ്പോഴും ചേട്ടന്റെ ആ ഗൗരവം തന്നെയാണ് ഇഷ്ട്ടം ,,അതിനു ഒരു ആഢ്യത്വം ഉണ്ടായിരുന്നു ,മനസ്സുവിഷമിച്ചു തളർന്നിരിക്കുന്ന ചേട്ടനെ കാണുമ്പോൾ പുതിയൊരാളെ പോലെ തോന്നുന്നു

ഞാൻ അന്നും ഇന്നും എന്നും ഒരാളായിരുന്നു ,,,ഈ ഏഴുവര്ഷത്തിൽ നിനക്ക് ഒരുപാടു സുഖങ്ങളൊന്നും തന്നില്ല എനിക്കറിയാം ,,ഞാൻ എന്തോ അങ്ങനെ ആയി പോയി ഒരു മുരടൻ ഭർത്താവ് ,,മനസ്സിലുള്ളതൊന്നും പുറത്തുകാണിക്കാൻ അറിയാത്ത ഒരു പൊട്ടൻ ,,എങ്കിലും നിങ്ങളെ പിരിയാൻ എനിക്കുബുദ്ധിമുട്ടായിരുന്നു അതുകൊണ്ടാണ് മാസാമാസം കടം വാങ്ങേണ്ടി വന്നിട്ടും ഞാൻ നിങ്ങളെ എന്റെ കൂടെ തന്നെ നിർത്തിയത് ,,,എങ്കിലും എല്ലാം സഹിച്ചു നീ എന്റെ കൂടെ ജീവിച്ചു ,,,

അങ്ങനെ ഒരിക്കലും ചിന്തിക്കരുത്. തിരിച്ചറിവ് വൈകി പോയ ഞാനാണ് തെറ്റുകാരി ,,,ഞാൻ എന്റെ ഭാഗത്തുനിന്ന് മാത്രമേ കാര്യങ്ങളേ സമീപിച്ചുള്ളു ,,ചേട്ടൻ ഒരു പിശുക്കനായാണ് ഞാൻ കണ്ടത് ,,ഇന്ന് എനിക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തി ,,നടുത്തെരുവിൽ നിൽക്കുമ്പോൾ എന്റെ അന്നത്തെ പരിഭവങ്ങളെ ഓർത്തു ദുഖിക്കാനേ എനിക്ക് കഴിയൂ

അതൊക്കെ എന്റെ കടമയാണ് ,,ഭാര്യയെ അസുഖം വന്നാൽ പാതി വഴിയിൽ ഉപേക്ഷിക്കുന്നവൻ ഭർത്താവാണോ ?

ഒന്നു ചെറുതായി പുണരാൻ പോലും പറ്റാത്ത രീതിയിൽ എന്റെ ശരീരം വയ്യാതായിട്ടു വര്ഷം രണ്ടായി ,,ഇന്നിട്ടും ഒരു അലോഹ്യവും കാണിക്കാതെ എനിക്കുവേണ്ടി എല്ലാം ചെയ്തുതന്നു ,,വയസ്സൻ ഒന്നുമായില്ലലോ ചേട്ടൻ,,, വയസ്സു 34 അല്ലെ ആയുള്ളൂ ,,? ചേട്ടനിങ്ങനെ എനിക്കുവേണ്ടി എന്തിനു ജീവിതം കളയണം ,,എന്നെ എന്റെ വീട്ടിൽ കൊണ്ടുചെന്നാക്കൂ ,,എന്നിട്ട് പുതിയൊരുവിവാഹത്തെ ക്കുറിച്ചു ആലോചിക്കൂ ,,മകനെ നോക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ ?

ഭാര്യാ ഭർതുബന്ധം ബന്ധം എന്നുപറഞ്ഞാൽ വെറും ശാരീരിക ബന്ധം മാത്രമാണ് എന്നുള്ള മിഥ്യാ ധാരണ എനിക്ക് മുൻപുണ്ടായിരുന്നു ,,,പക്ഷേ വിവാഹം കഴിഞ്ഞു ആഴ്ചകൾ കൊണ്ടുതന്നെ എന്റെ ചിന്തകൾ മാറി ,അന്നുമുതൽ തന്നെ ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചുതുടങ്ങിയിരുന്നു ,,,പുറമെ കാണിക്കാൻ അറിയില്ലെങ്കിലും നിന്റെ വാക്കുകൾ നിന്റെ സാമിപ്യം എല്ലാം എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരുന്നു ,,അവിടെ ശാരീരികബന്ധം നിലനിന്നാലേ എന്റെ സ്നേഹം നിലനിൽക്കൂ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല ,,എത്രയോ പ്രവാസികൾ വർഷങ്ങളോളം ഭാര്യയെ വിട്ടു കുടുംബത്തിനുവേണ്ടി ജീവിക്കുന്നു,,ഉള്ള സമയത്തു അവർകെട്ടിപ്പടുത്ത സ്നേഹത്തിന്റെ ചങ്ങലകളാണ് അവരെ തെറ്റിലേക്ക്‌ നയിക്കാതെ കൊണ്ടുപോകുന്നത് ,,അവർക്കു അടുത്ത തിരിച്ചുവരവുവരെ പ്രതീക്ഷകളാണ് ,,,അതുപോലെ നീ എല്ലാ അസുഖങ്ങളും മാറി പൂർണ്ണ ഉന്മേഷത്തോടെ തിരിച്ചുവരുന്നതുവരെ എന്റെ മനസ്സും ശരീരവും നിനക്കുവേണ്ടി കാത്തിരിക്കും ,,

അയാൾ പറഞ്ഞു പൂർത്തിയായപ്പോൾ അവളുടെ ഈർക്കലി കഷ്ണങ്ങൾ പോലുള്ള കൈകൾ അയാളുടെ കയ്യിലേക്ക് വെച്ചു അതിലേക്കു രണ്ടുതുള്ളി കണ്ണുനീരും അവൾപകർന്നു

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ വരിയോ എനിക്കുവേണ്ടി കുറിക്കുക ?