കാർത്തിക ~ ഭാഗം 21, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മാളു അവളെ താങ്ങി കൊണ്ട് ശോഭമ്മായിയെ വിളിച്ചു..അവളുടെ അലർച്ച കേട്ട് കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും ഓടി കിതച്ചു വന്നപ്പോൾ ബോധം പോയിരിക്കുന്ന കാർത്തുനേ കണ്ടതും ഒന്നമ്പരന്നു… ഇറയത്തിരുത്തി മുഖത്തു വെള്ളം തളിച്ചപ്പോൾ ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും ആ മിഴികൾ അതേ പോലടഞ്ഞിരുന്നു..

????????

“”ഹാ… ബി പി അല്പം കുറഞ്ഞതാ… ഈ സമയം ഇങ്ങനെ ടെൻഷൻ അടിക്കാൻ പാടില്ലെന്ന് അറിഞ്ഞൂടെ…”””

കാർത്തുവിനോട് ഡോക്ടർ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

“”വേറെ കുഴപ്പൊന്നുല്ലാ ട്ടോ… ഞാൻ കുറച്ച് വൈറ്റമിൻ ടാബ്‌ലെറ്സ് എഴുതി തരാം…””

അതും പറഞ്ഞ് ഡോക്ടർ പോയപ്പോൾ മാളു അടുത്തേക്ക് ചെന്നിരുന്നു….ശോഭമ്മായി അപ്പോഴേക്കും മരുന്ന് വാങ്ങിക്കാൻ പോയിരുന്നു.

“”എന്താടി ചേച്ചി നിനക്ക്…വരുമ്പോഴെ മുഖൊക്കേ വാടിയിരുന്നല്ലോ… സിദ്ധുവേട്ടൻ എന്തെ വരാഞ്ഞേ… എന്തേലും പ്രശ്നം ഉണ്ടോ “

അവളുടെ മുടിയിഴകളിൽ തലോടി മാളു ചോദിച്ചപ്പോൾ കാർത്തു ഉത്തരം നൽകാതെ മുഖം തിരിച്ചു..

“”കഴുത്തിലെ താലി എവിടെ…”

ചോദ്യങ്ങളോരോന്നും കേട്ടപ്പോൾ അവളുടെ മനം വിങ്ങുകയായിരുന്നു.

“”മാളു ഇപ്പൊ നീയൊന്നും എന്നോട് ചോദിക്കല്ലേ…. വയ്യാ… “”

“”ഇല്ലാ.. എനിക്കറിയണം…. എന്താ ഉണ്ടായേ.. അന്ന് നന്ദേട്ടനെ കണ്ട ശേഷം സിദ്ധുവേട്ടൻ വഴക്ക് പറഞ്ഞോ… ന്താടി ഒന്ന് പറ… “”

അവളുടെ കൈയിൽ ഒന്നുകൂടെ മുറുകെ പിടിക്കുക ആയിരുന്നു കാർത്തു..കണ്ണീർ ധാരയായി ഒഴുകുന്നത് കണ്ടതും മാളു ഒന്നുകൂടെ വിളിച്ചു

“”ചേച്ചി…..എന്താ… .””

“”ഞാനും സിദ്ധുവേട്ടനും പിരിയാൻ പോവ്വാ മോളെ..എന്നോട് നന്ദേട്ടന്റെ കൂടെ ജീവിച്ചോളാൻ പറഞ്ഞു. ഇന്ന് ചെന്ന് വക്കീലിനെ കണ്ടായിരുന്നു…എല്ലാം സംസാരിച്ചു ശെരിയാക്കി.. പെറ്റീഷൻ തയാറാക്കി വെക്കാം എന്ന് പറഞ്ഞു..പിന്നെ അവിടെ നിക്കാൻ തോന്നീല മാളു…ഇങ്ങ് ഇറങ്ങി പോന്നു.. താലി സിദ്ധുവേട്ടൻ തന്നെ അഴിച്ചു മാറ്റി… നോവാണ് ഈ ഹൃദയമത്രയും.

കരഞ്ഞുകൊണ്ട് കാർത്തു പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിക്കാനാവാതെ മാളു കണ്ണു മിഴിച്ചു….

“”അപ്പോ… അപ്പോ… വാവയെയും വേണ്ടന്ന് പറഞ്ഞോ സിദ്ധുവേട്ടൻ…. മ്മ്മ്മ്??? “”

“”ഞാൻ പറഞ്ഞതാ ഒരുമിച്ചു ജീവിക്കാം എന്ന്…. പക്ഷെ സിദ്ധുവേട്ടൻ അതൊക്കെ ആ വീട്ടിൽ കഴിയാനുള്ള എന്റെ അടവായാണ് കണക്കാക്കിയത്…. പിന്നെ വാവേടെ കാര്യം ഒന്നും പറയാൻ നിക്ക് തോന്നീല … “””

“””സിദ്ധുവേട്ടന് അറീലെ അപ്പൊ..?? എന്റെ ചേച്ചി… വാവേടെ കാര്യം അറിഞ്ഞാൽ പിന്നെയി പിണക്കൊക്കെ മാറും… “

“”ഇല്ലാ…എന്നെ മനസിലാക്കാത്ത ആളുടെ കൂടെ ഇനിയും ജീവിതം തള്ളി നീക്കാൻ വയ്യാ.. “”

“”എന്നാലും… ഒന്ന് പറഞ്ഞൂടെ ചേച്ചി….. പ്ലീ..””

“”വേണ്ട… എനിക്കറിയാം എന്റെ കുഞ്ഞിനെ നോക്കാൻ…. ഇനിയും അയാളുടെ പിന്നാലെ ചെന്നിട്ട് എന്ത് കിട്ടാനാ…. “”

ആ സ്വരം ഉറച്ചതായിരുന്നു.. എന്ത് ചെയ്യണമെന്നറിയാതെ മാളുവും കുഴങ്ങി..മരുന്ന് വാങ്ങി ശോഭമ്മായി വന്നപ്പോഴേക്കും ഇരുവരും ഒന്നും മിണ്ടാതിരുന്നു…..

അന്ന് തന്നെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയി… ശോഭമ്മായിക്ക് ആദ്യം കാര്യങ്ങളൊന്നും പിടി കിട്ടിയിരുന്നില്ലെങ്കിലും പതിയെ മാളു എല്ലാം പറഞ്ഞു മനസിലാക്കി.

“”മോളെ.. അപ്പോ ഈ കുഞ്ഞിന്റെ കാര്യം സിദ്ധുന് അറിഞ്ഞൂടെ….??? “”

“”ഇല്ലാ.. ഞാൻ ഒരുവട്ടം വിളിച്ചു പറയാൻ ശ്രമിച്ചപ്പോൾ കാർത്തു സമ്മതിച്ചില്ലാ..ചേച്ചിയെ പറഞ്ഞിട്ടും കാര്യം ഇല്ലാ.. സിദ്ധുവേട്ടൻ അത്പോലെ ഓരോന്നല്ലേ ചെയ്തു കൂട്ടുന്നെ . “”

“”ന്നാലും ആ കൊച്ചന് കണ്ണിൽ ചോര ഇല്ലാതായി പോയല്ലോ…ഓ…കാർത്തുനെ വിചാരിക്കുമ്പോൾ പേടി തോന്നുവാ… നീ ഇടയ്ക്കൊന്ന് ശ്രദ്ധിക്കണം ട്ടോ “‘

മാളു കൺചിമ്മി തലയാട്ടി.ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയപ്പോഴും സിദ്ധു അവളെ തിരക്കി വന്നിരുന്നില്ല… അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങളാൽ ഇളം ചുവപ്പാർന്ന സന്ധ്യാ സമയം…കാർത്തു ഇറയത്തെ കസേരയിൽ ഇരുന്നിട്ടുണ്ടായിരുന്നു… ചെറുതായി വീർത്ത വയറിൽ കൈ വച്ച് കുഞ്ഞിനോട് എന്തൊക്കെയൊ സംസാരിക്കുന്നത് കണ്ടപ്പോൾ മാളുവും കൂട്ടു കൂടി….

“””നാളെയല്ലേ ചേച്ചി ഹോസ്പിറ്റലിൽ പോണ്ടത്… “””

“”മ്മ്മ് അതേ… പക്ഷെ നാളെ വേറൊരിടത്തു പോണം.. “”

“”എവിടെ… “”

“സിദ്ധുവേട്ടൻ വിളിച്ചായിരുന്നു… നാളെ പെറ്റീഷൻ ഒപ്പിടാൻ ചെല്ലാൻ പറഞ്ഞു… “”

അത് കേട്ടപ്പോൾ മാളു കാർത്തുവിന്റെ കയ്യിൽ മുറുകെ പിടിച്ചു…

“”എങ്ങനെ പിടിച്ചു നിക്കുന്നു ചേച്ചി ഇതിനേം വയറ്റിലിട്ടൊണ്ട്…. ഉറപ്പാ… നിങ്ങൾ പിരിയുവാൻ ഒന്നും പോണില്ല…. എന്റെ മനസ് അങ്ങനെ പറയാ…. “”

നിലത്തിരുന്നു കൊണ്ട് മാളു കാർത്തുവിന്റെ മടിയിൽ തല ചായ്ച്ചു..

“‘അതിനെന്തിനാ പെണ്ണേ നീ കരയണെ…?? “”

“”ചേച്ചി…. നീ ഇപ്പോ ആഗ്രഹിക്കുന്നില്ലെ എല്ലാം അറിഞ്ഞു സിദ്ധുവേട്ടൻ സ്നേഹിക്കണം എന്ന്…. പറ… ഇല്ലേ? “”

“”മാളു….മതി… ഈ സമയം എന്നെ വിഷമിപ്പിക്കുന്ന ഓരോന്നു ചോദിക്കല്ലേ.. നീ ആ അപ്രത്തെ വീട്ടിലെ ചെക്കനോട് വണ്ടിക്ക് എൽപ്പിക്കണം… നാളെ ഒരു പത്തു മണി ആകുമ്പോൾ വരാൻ പറ… “”

മാളു മുഖമുയർത്തി അവളെ ഒന്ന് നോക്കി. അതേസമയം കാർത്തു പതിയെ എഴുന്നേറ്റ് അകത്തേക്ക് കയറി പോയിരുന്നു..

?????????

കോടതിയിലേക്ക് പോകാൻ മാളുവും അമ്മായിയും ഉണ്ടായിരുന്നു.. കാർത്തു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഒരുങ്ങി പോകാൻ നോക്കുന്നത് കണ്ടപ്പോൾ അവർ ഇരുവർക്കും പേടി തോന്നി.. വണ്ടിയിൽ കയറി യാത്ര തുടങ്ങിയപ്പോഴും ഒരു കൂസലുമില്ലാതെ പുറം കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു അവൾ… അവിടെ എത്തി പുറത്തേക്കിറങ്ങി അന്നവസാനമായി സിദ്ധുവിന്റെ കൂടെ നിന്ന മറച്ചുവട്ടിനരുകിലായ് നിന്നു.. അപ്പോഴാണ് ഒരു കാർ വന്ന് മുന്നിൽ നിർത്തിയത്. അതിൽ നിന്നും ഇറങ്ങിയ ശ്രീ അച്ഛനെ കണ്ടതും കാർത്തു പരുങ്ങി… അവളുടെ അടുത്തേക്ക് വരും തോറും പേടിയേറും പോലെ തോന്നി. അച്ഛനെ കണ്ടപ്പോൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. അന്ന് വീട് വിട്ട് ഇറങ്ങിയതിൽ പിന്നെ ആരും വിളിച്ചിട്ടുണ്ടായിരുന്നില്ല… അതിന്റെ ഒരമർഷവും മുഖത്തുണ്ടായിരുന്നു.

“”ഹാ.. മോളാണല്ലോ ആദ്യം എത്തിയത്. ഒരുത്തൻ അവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്.. ഇപ്പൊ ഇങ്ങ് എത്തും… “”

“”അച്ഛാ…… “”

അവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

“”മ്മ്മ്.. വേണ്ട.. കാര്യങ്ങളൊക്കെ നീ വീട് വിട്ട് ഇറങ്ങിയ അന്ന് തന്നെ സിദ്ധു പറഞ്ഞായിരുന്നു… മോള് ഗർഭിണി ആയിരുന്നെന്ന കാര്യം ചിത്രയും””

കേട്ടപ്പോൾ കാർത്തു തല കുനിച്ചു

.””സിദ്ധുന് അറിയില്ല … മനഃപൂർവം അറിയിക്കാതിരുന്നതാ… വരട്ടെ ഇങ്ങ് അവൻ.. അച്ഛൻ ആകാൻ പോകുവാന്ന് ഇവിടെ വച്ച് അറിയട്ടെ…. ദേ നീ അവിടുന്ന് ഇറങ്ങിയ ശേഷം നേരാംവണ്ണം ഉറങ്ങിയിട്ടില്ല അവൻ… എന്നിട്ടാ ഇപ്പൊ ഡിവോഴ്സ്..ഹ്മ്മ് .?എല്ലാം കുട്ടിക്കളി ആണെന്നാ രണ്ടിന്റേം വിചാരം…. “”

“”സിദ്ധുവേട്ടൻ എന്തൊക്കെയൊ പറഞ്ഞപ്പോൾ എനിക്കും വാശി കേറി…അപ്പൊ പറയാൻ തോന്നീല അച്ഛാ വാവേടെ കാര്യം””

“”അത് നന്നായി… ഇപ്പൊ കാണുമ്പോൾ അവൻ ഒന്ന് നീറട്ടെ.. മോള് വിട്ട് കൊടുക്കരുത്.. അവൻ നിന്റെ പിന്നാലെ വരുന്നത് എനിക്കൊന്ന് കാണണം. “

അപ്പോഴേക്കും സിദ്ധു അവിടെ എത്തിയിരുന്നു.. ആള് നല്ല താടിയൊക്കെ വച്ച് നിരാശ കാമുകനായിട്ടുണ്ട്… വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കൂളിംഗ് ഗ്ലാസ്‌ വച്ചു…ദൂരെ അച്ഛനോട്‌ സംസാരിച്ചു കൊണ്ട് നിക്കുന്ന കാർത്തികയെ കണ്ടതും അവരുടെ അടുത്തേക്ക് നടന്നു… അവളെ കണ്ടപ്പോഴേ മനസിന്റെ നീറ്റൽ കുറഞ്ഞ പോലെ തോന്നി… ആ മിഴികളിലേക്ക് തന്നെ നോക്കി..പിന്നെ ആ വീർത്ത വയറിലേക്ക് കൂടി കണ്ണുകൾ ഉടക്കിയപ്പോൾ അവൻ പോലുമറിയാതെ ഗ്ലാസ്‌ ഊരി പോയി… ശ്രീ അച്ഛൻ അതൊക്കെ കയ്യും കെട്ടി നോക്കിനിൽക്കുകയായിരുന്നു…

“””എന്താ… ചെക്കാ… പിരിയാൻ വേണ്ടി വന്നാലും ഇങ്ങനെ നോക്കണോ…. പോ.. വേഗം ചെന്ന് വക്കീലിനെ കാണ്.. എന്നിട്ട് ചെന്ന് ഒപ്പിട്… “””

“”ഡാഡി. ഷ്.. ഷി ഈസ്‌ പ്രെഗ്നന്റ് !””

“”അതേ… ഇനി ആ കാര്യത്തിൽ നിനക്ക് വല്ല സംശയോം ഉണ്ടോ…”” അച്ഛൻ തന്നെ മറുപടി പറഞ്ഞപ്പോൾ അവൻ കാർത്തുവിന്റെ അടുത്തേക്ക് ചെന്നു..അവൾ അപ്പോൾ എങ്ങോട്ടെന്നില്ലാതെ നോക്കുകയായിരുന്നു.

“”മാറി…നിൽക്ക്… !!!!!അത്രയും ഉറച്ച സ്വരത്തോടെ ആയിരുന്നു കാർത്തു പറഞ്ഞത്… സിദ്ധു അവളെ ഒന്നുകൂടി തൊടുവാൻ ശ്രമിച്ചു.. പക്ഷെ സിദ്ധുവിന് ഒരവസരം പോലും നൽകാതെ കാർത്തു മാറി നിന്നു.

“‘ക്.. കാർത്തു… “

മ്മ്.. മതി.. നിങ്ങൾ ഒപ്പിടാൻ വിളിച്ചു ഞാൻ വന്നു… വാ ഉള്ളിലേക്ക് പോകാം… “””

“””ഇല്ലാ… ഞാൻ സമ്മതിക്കില്ല….എനിക്ക് നിന്നേം കുഞ്ഞിനേം വേണം…””

അവളുടെ വയറിലേക്ക് നോക്കി തന്നെയുള്ള സംസാരമായിരുന്നു അത്.

“”ഈ കാര്യം…. ഇത് ഞാൻ അറിഞ്ഞില്ലായിരുന്നു കാർത്തു..ഇത്രേം നാളും ഇങ്ങനൊരാൾ കൂടി നമുക്കിടയിൽ………..

വിതുമ്പലിനിടയിൽ അവൻ വാക്കുകൾ കിട്ടാതെ ചുണ്ടുകൾ ചലിപ്പിച്ചു..

അവളുടെ മുന്നിൽ നിന്നും ആദ്യമായാണ് സിദ്ധുവിന്റെ മിഴികൾ നിറഞ്ഞ് കണ്ടത്… കാർത്തുവിന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുക്കാൻ തുടങ്ങിയതും അവൾ തട്ടി മാറ്റി…. അത്രവരെയും പിടിച്ചു നിർത്തിയ കണ്ണീർ അപ്പോൾ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു…മാളുവിന് അവരുടെ ജീവിതത്തേ കുറിച്ച് നേരിയ ഒരു പ്രതീക്ഷ തോന്നി കൊണ്ട് പുഞ്ചിരി തൂകി…

“”””ഈ ഡിവോഴ്സ് വേണ്ട… എനിക്ക് ഇവളുടെ കൂടെ ജീവിക്കണം ഡാഡി … ഒന്ന് പറഞ്ഞു മനസിലാക്ക്… “”

“”എന്തിന്… നീ പറയുമ്പോൾ കോമാളി വേഷം കെട്ടാൻ നിന്റെ അടിമയൊന്നുമല്ലല്ലോ ഇവൾ… മോളുടെ തീരുമാനം എന്താണോ അത് പോലെ നടക്കട്ടെ…. “”

“”””ഇല്ലാ..ഈ സിദ്ധു ഇനി അങ്ങനെ ഒന്നിന് മുതിരില്ല… കാർത്തു വാ…. നമുക്ക് വീട്ടിലേക്ക് പോകാം… “” അവൻ അവളുടെ കയ്യിൽ പിടിച്ച് വച്ചു..കാർത്തു അപ്പോഴേക്കും ഒഴിഞ്ഞു മാറിയിരുന്നു.

“”വേണ്ട… നിങ്ങൾ എന്നെ സ്നേഹിക്കുന്ന കാണുമ്പോ എനിക്ക് പേടിയാ..എപ്പോഴൊക്കെ എന്നോട് സ്നേഹം കാട്ടിയിട്ടുണ്ടോ, പിന്നീട് നിങ്ങൾ എന്നെ ഒഴിവാക്കീട്ടുണ്ട്.. വയ്യാ…ഒന്ന് സൈൻ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എനിക്കങ്ങു പോകാമായിരുന്നു…. “”

“”കാർത്തു… ഇങ്ങനൊന്നും പറയല്ലേ പെണ്ണേ… ദേ..ഹൃദയം മുറിയും പോലെ തോന്നുവാ… കാർത്തു പ്ലീസ്….. “”

അവന്റെ മുഖത്തേക്ക് മിഴികൾ പിടച്ചുകൊണ്ടവൾ നോക്കി…. പിന്നെ ഒന്നും പറയാതെ മാളുനേം അമ്മായിയെം തലയാട്ടി വിളിച്ചു കൊണ്ട് കാറിൽ കയറി…അവൻ പിന്നാലെ ചെന്ന് “”‘കാർത്തു… “”എന്ന് വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. അവർ പോയതോടെ സിദ്ധു ആകെ നിരാശനായി അച്ഛന്റെ നേരെ ചെന്നു…..

“”എനിക്ക്… എന്നെതന്നെയോർത്തു ദേഷ്യം തോന്നുവാ…. അവളെ പിരിയാൻ ഇനി വയ്യാ…ഡാഡ് . അതെന്റെ കുഞ്ഞാ..എനിക്ക് വേണം…. “” അവൻ പരിഭ്രാന്തിപ്പെടുന്നുണ്ടയിരുന്നു.

“‘”നീ ഇനി ഒരിക്കലും അവളെ വിഷമിപ്പിക്കില്ല എന്നുറപ്പുണ്ടേൽ ചെന്ന് വിളിക്ക്…അവൾ വരും…. ഇനി പഴേ കാമുകനേം അവളേം ചേർത്ത് വച്ച് ഓരോന്നു പറയാനാണ് ഭാവമെങ്കിൽ വേണ്ട !….നിന്നെ ഞാൻ ഒന്ന് ഉപദേശിച്ചതാണോ മോനെ ഞാൻ ചെയ്തു പോയ തെറ്റ്…. പ്രണയം.. അതൊക്കെ സർവ സാധാരണമാണ്…സ്നേഹിചിട്ട് ഒന്നാകാൻ പറ്റിയില്ലേൽ പിന്നെ ആ പ്രണയത്തേ മനസ്സിൽ ഇട്ട് ലാളിക്കരുത്.. ഒരു നോവോടെ അടക്കണം.. അത്ര മാത്രേ കാർത്തു ചെയ്തിട്ടുള്ളു… പിന്നെ നീ അവളെ മറ്റൊരുവനിൽ നിന്നും അടർത്തി മാറ്റിയത് കൊണ്ടാണ് നിനക്ക് ഒരു സമാധാനം ഇല്ലാത്തത്… അവൾക്ക് വലിയ പഠിപ്പും വിദ്യാഭ്യാസോംന്നുല്ലാന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ നീ വിവാഹം കഴിച്ചത്..അപ്പോ പിന്നെ അതിന്റെ പേരിൽ കളിയാക്കാനും നീ അർഹനല്ല… അപ്പൊ പിന്നെ തെറ്റ് നിന്റെ ഭാഗത്ത്‌ തന്നെയാണ്. ഇനിയും വിഷമിപ്പിക്കില്ല എന്ന ഉറപ്പ് നിന്റെ മനസിന്‌ ഉണ്ടെങ്കിൽ അവളെ പോയി തിരികെ വിളിക്ക്…വക്കീലിനെ ഞാൻ കണ്ട് സംസാരിച്ചോളാം…. മ്മ്മ് ചെല്ല് “”

ശ്രീ അച്ഛൻ അത്രയും പറഞ്ഞപ്പോൾ സിദ്ധു മുറുകെ അദ്ദേഹത്തേ പുണർന്നു….

“”ഡാഡി ഞാൻ.. ….. “”

“”വൈകിക്കേണ്ട.അവളുടെ വീട്ടിലേക്ക് ചെല്ല്…”””

ഒന്ന് പുറത്ത് തട്ടികൊണ്ട് അച്ഛൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് തിരികെ വണ്ടിയിൽ കയറി അവളെ കാണാൻ പുറപ്പെട്ടു…ഡ്രൈവിംങ്ങിനിടയിലും അവൻ കാർത്തുനെ തന്നെ ഓർക്കുകയായിരുന്നു…തന്റെ കുഞ്ഞിനെയും ഉദരത്തിൽ പേറി നിൽക്കുന്ന ആ മുഖം എത്ര കണ്ടിട്ടും മതിയായില്ലെന്ന് തോന്നി..അവളോടുള്ള ക്ഷമാപണമെന്നോണം മിഴികൾ മുന്നിലെ കാഴ്ചകളെ മറക്കുകയായിരുന്നു… ഇടയ്ക്കിടെ അവൻ കൈ തണ്ടയാൽ കണ്ണീർ തുടച്ചു… മനസിൽ അത്രയും ആവേശമായിരുന്നു അവളെ കാണാൻ..വണ്ടിയുടെ വേഗതയും ഒന്നുകൂടെ കൂട്ടി….

??????

വീട് ലക്ഷ്യമാക്കി അങ്ങകലെ നിന്നും നടന്നു വരുന്ന സിദ്ധുനെ മാളുവായിരുന്നു ആദ്യം കണ്ടത്… ഏട്ടാ എന്ന് വിളിച്ചു കൊണ്ട് അവൾ അടുത്തേക്ക് ഓടി ചെന്നു….

“”എന്റെ കാർത്തുനേ ഇനിയും സങ്കടപ്പെടുത്തല്ലെ…. നിങ്ങൾ പിരിയല്ലേ ഏട്ടാ…””

മുറ്റത്തു വരെ എത്താൻ നേരമില്ലാതെ മാളു അങ്ങനെ പറയുന്ന കേട്ടപ്പോൾ സിദ്ധു അവളെ ചേർത്തു പിടിച്ചു

“ഇല്ലാ….ഇനി ഞങ്ങൾ ഒരിക്കലും പിരിയില്ല..എനിക്കതിനാവില്ല…””

അവൻ വീട്ടിലേക്ക് കയറി കാർത്തുവിന്റെ മുറി വാതിൽ തുറന്ന് മെല്ലെയൊന്ന് നോക്കി… അവൾ അവിടെ കട്ടിലിന്റെ ഒരത്തായി കിടന്നിട്ട് കണ്ടതും ഒരുപോലെ സന്തോഷവും സങ്കടവും ആ മനസിനെ പൊതിയുന്നുണ്ടായിരുന്നു….

തുടരും…