കാർത്തിക ~ ഭാഗം 22, ഭാഗം 23, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പാർട്ട് 22

“”കാർത്തു…. “”

അരുകിലേക്ക് ചെന്നവൻ വിളിച്ചപ്പോൾ ധൃതിയിലവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.. അതിലല്പം ദേഷ്യവും സങ്കടവുമുണ്ടായിരുന്നു.

“”പതിയെ എഴുന്നേൽക്ക്… ഇങ്ങനെ പിട പിടക്കല്ലേ…. “””

നിലത്തു മുട്ടുകുത്തി ഇരുന്നു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ മുഖമുയർത്തിയിരുന്നില്ല…

“””ഡി….. ഒന്ന് നോക്ക്…. മനസ്സിൽ തട്ടിയല്ല പെണ്ണേ ഞാൻ വേര്പിരിയാം എന്ന് പറഞ്ഞത്…. നീ അതാണ് ആഗ്രഹിക്കുന്നതെന്ന് ഒരു നിമിഷം ഞാൻ തെറ്റ് ധരിച്ചു….ക്ഷമ ചോദിക്കാൻ അർഹനല്ലെന്ന് അറിയാം… എങ്കിലും… എങ്കിലും എന്നോട് പൊറുത്തൂടെ നിനക്ക് “

അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞപ്പോൾ അവനിൽ നിന്നും കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു.. അത് അറിഞ്ഞെന്ന വണ്ണം കാർത്തു പിന്നെ നോക്കിയതെ ഇല്ലാ….

“”കാർത്തു….. നീയും കുഞ്ഞും ഇല്ലാതെ ഇനി വയ്യാ….. പുതിയൊരു ജീവിതം ഇനി നമുക്ക് തുടങ്ങിക്കൂടെ…ഞാനും നീയും നമ്മുടെ കുഞ്ഞുംമൊത്തുള്ള പുതിയ ജീവിതം… മ്മ്..? പറ… നീ ഇങ്ങനെ മിണ്ടാതിരിക്കുന്ന കാണുമ്പോൾ എന്തോ ഒരു വേദന തോന്നുവാ… കാർത്തു പ്ലീസ്….. “” വക്കുകൾ നിർത്തി അവൻ വീണ്ടും അവളെ തന്നെ നോക്കി.. അപ്പോഴും അവിടം മൗനമായിരുന്നു…

“”കഴിഞ്ഞോ… നിങ്ങൾക്ക് പറയാനുള്ളത്.. അതോ ഇനിം എന്തേലും പറയാൻ ഉണ്ടോ.. “

കേട്ടപ്പോൾ അവൻ ആശ്ചര്യത്തോടെ നോക്കി.

“””നിങ്ങളെ ഞാൻ നമിക്കുന്നു സിദ്ധുവേട്ട.. എന്നെ ഇത്രത്തോളം മനസിലാക്കിയതിന്.. എത്ര പെട്ടെന്ന എനിക്ക് നന്ദേട്ടന്റെ കൂടെയുള്ള ജീവിതാ ഇഷ്ടംന്ന് ഇയാൾ മനസിലാക്കിയത്…. അല്ല.. അപ്പോ ആദ്യമേ അറിഞ്ഞൂടായിരുന്നോ.. എനിക്ക് നന്ദേട്ടനെ തന്നെയാ ഇഷ്ടം എന്ന്… അയാളുടെ കൂടെ ജീവിക്കാനാ ആഗ്രഹമെന്ന്… പിന്നെന്തിനാ തട്ടി പറിച് സ്വന്തമാക്കിയത്.. എല്ലാ അർത്ഥത്തിലും ഭാര്യ ആക്കിയ ശേഷാണോ കാമുകന്റെ കൂടെ വീണ്ടും പറഞ്ഞയക്കുന്നത്..എന്നിട്ടിപ്പോ ഭാര്യ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഡിവോഴ്സ് വേണ്ട..സത്യം പറഞ്ഞാൽ എനിക്ക് പുച്ഛം തോന്നുവാ…. ഇത്ര മാത്രം ബുദ്ധിയില്ലാത്ത ഒരാളായി പോയല്ലോ സിദ്ധുവേട്ടൻ “

അതും പറഞ്ഞ് കാർത്തു എഴുന്നേറ്റ് മാറാൻ ശ്രമിക്കുമ്പോൾ സിദ്ധു പിടിച്ച് വച്ചു…

“”അറിയാം.. ഇതൊക്കെ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്… എങ്കിലും ഒരവസരം… അതെനിക്ക് തന്നുടെ… “” വീണ്ടുമവൾ മൗനമായി തന്നെ ഇരുന്നു.

“”ശെരിയാണ്.. നിനക്ക് നന്ദനെ ഇഷ്ടാണെന്ന് അറിഞ്ഞിട്ടും തട്ടി പറിച്ചതാണ് ഞാൻ…. വീട്ടിൽ വേലക്കാരി ആയി നീ വന്നപ്പോൾ മുതൽ മനസ്സിൽ കയറി കൂടിയതാ ഈ മുഖം.. അത്രമേൽ ആഗ്രഹിച്ചു.. പക്ഷേ അതിനെ പ്രണയത്തിന്റെ രീതികളിൽ ഞാൻ അവതരിപ്പിച്ചില്ല… അറിയില്ല..അതെന്തേയെന്ന്.

നീ അന്ന് നന്ദന് വേണ്ടി വാദിച്ചപ്പോൾ ആകെ തളർന്നു പോയത് പോലെ തോന്നിയിരുന്നു .. നീ എന്നെ വിട്ട് പോയാലോന്ന് പേടിച്ചു.. എല്ലാം എന്റെ സ്വാർത്ഥത….പക്ഷെ എന്റെ ഈ സ്വഭാവം മനസിലാക്കിയെന്നോണം ഡാഡി ഉപദേശിച്ചായിരുന്നു… നിന്നെ സ്നേഹിക്കാൻ, അന്ന് മുതൽ ഒരു പുതിയ സിദ്ധുവാകാൻ ഞാൻ ആഗ്രഹിച്ചതാ..പക്ഷെ അച്ഛനോട് സംസാരിച്ചു തിരികെ മുറിയിൽ വരുമ്പോഴായിരുന്നു കീർത്തിയുടെ ഫോൺ കാൾ വന്നത്…. കുറച്ച് സമയം സംസാരിച്ചു… പിന്നെ അവളോടും എല്ലാം തുറന്ന് പറഞ്ഞു..

ആ കാര്യങ്ങളെല്ലാം സിദ്ധുവിന്റെ മനസിലേക്ക് കടന്നു വന്നപ്പോൾ കാർത്തുവും അത് കേൾക്കാൻ കാതോർക്കുകയായിരുന്നു.

✴️✴️✴️✴️✴️✴️✴️✴️✴️✴️

“”എന്റെ സിദ്ധു അപ്പോൾ നിനക്ക് ശ്രീ അങ്കിൾ പറഞ്ഞതിനെ കുറിച്ച് ഇനിയും പിടി കിട്ടിയില്ലേ.. “”

“”എന്ത്.. അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ കാർത്തൂന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചത് തന്നെ… “”

‘”എന്ത് ചിന്തിച്ചു എന്നാ സിദ്ധു നീ ഈ പറയുന്നേ.. അവൾക്ക് ഇഷ്ടം നന്ദനെ തന്നെയാ..അച്ഛൻ ഉദ്ദേശിച്ചത് കാർത്തുവിനെ അവളുടെ വഴിക്ക് വിടാൻ ആയിരിക്കും… “”

“”ഏയ്‌ !!നോ “” അവൻ എതിർത്തു.

“”തിങ്ക് സിദ്ധു… അവൾ നിന്റെ ഭാര്യ ആയി പോയ്‌ എന്ന കാരണം കൊണ്ട് കടിച്ചു തൂങ്ങുന്നതായിരിക്കും.. അല്ലെങ്കിൽ പിന്നെ അന്ന് നന്ദൻ കൂത്താടി വന്നപ്പോൾ അവന് വേണ്ടി വാദിക്കുവായിരുന്നോ… നിന്റെ കൂടെ നിക്കില്ലേ…””

അവൻ മൗനമായി നിക്കുമ്പോഴും കീർത്തിക്ക് ഉള്ളിൽ കുളിരു നിറയുക ആയിരുന്നു.. താൻ പറയും വിധം അവന്റെ മനസ് മാറ്റാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു.

“””ഡിവോഴ്സ്ന്നൊക്കേ പറയുമ്പോൾ അതെങ്ങനെ ശെരിയാകും..എനിക്കവളെ പിരിയാൻ വയ്യാ കീർത്തി… “”

“”പക്ഷെ അവൾക്ക് നിന്നെ പിരിയണമേന്നെ ആഗ്രഹം കാണു. ഇനി അഥവാ അവൾ അങ്ങനെ ചിന്തിച്ചില്ലെങ്കിൽ അതിന് ഒരൊറ്റ കാരണമേ കാണു..നിന്റെ വീട്ടിൽ സുഖ സൗകര്യങ്ങളിൽ അവൾ മനം മറന്നു. അത്ര തന്നെ . തീരുമാനം നിന്റേതാണ് സിദ്ധു.. ഇക്കാലത്ത്‌ ഡിവോഴ്സ് ഒക്കെ കോമ്മൺ ആണ്..ഐ തിങ്ക് അവളും അത് ആഗ്രഹിക്കുന്നുണ്ടാകും “”

അത്രയും പറഞ്ഞ് ഫോൺ വെക്കുമ്പോൾ കീർത്തിക്ക് സന്തോഷമേറുക ആയിരുന്നു… സിദ്ധുവിന് അവളെ കാൾ ചെയ്യാൻ തോന്നിയ ആ നിമിഷതെ കുറിച്ചോർത്തവൾ നിർവൃതി അടഞ്ഞു… അപ്പോഴും കീർത്തി പറഞ്ഞ വാക്കുകളെ കുറിച്ച് മനസില്ല മനസോടെ ചിന്തിച്ചു കൊണ്ട് സിദ്ധു കാട് കയറിയിരുന്നു… അവൾ പറഞ്ഞത് മുഴുവൻ മനസ്സിലിട്ട് കുലുക്കി നോക്കിയപ്പോൾ കാർത്തുവിനെ പിരിയുക എന്ന ഉത്തരം തന്നെ അവൻ സ്വീകരിച്ചു.. ഏറെ നേരം ചിന്തിച്ചിരുന്നുവെങ്കിലും മുറിയിലേക്ക് പോയി.

???????

നടന്ന സംഭവങ്ങളോരോന്നും സിദ്ധു പറഞ്ഞപ്പോഴാണ് ഇതിന് പിന്നിൽ കീർത്തി ആണെന്ന് കാർത്തുവിന് മനസിലായത്. എങ്കിലും അവളുടെ വാക്ക് കേട്ടാണല്ലോ സിദ്ധു ഇങ്ങനൊരു സാഹസത്തിന് മുതിർന്നത് എന്നോർത്തപ്പോൾ അവനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അവൾ നിലത്തായി മുട്ട് കുത്തി ഇരിക്കുന്ന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി… പിന്നെ ഒരൊറ്റ അടിയായിരുന്നു….. ഇരു കവിളിലും തലങ്ങും വിലങ്ങുമവൾ മാറി മാറി അടിച്ചു.

“”വട്ടാണോ സിദ്ധുവേട്ട നിങ്ങൾക്ക് ഏഹ്.?? ഒരു കീർത്തി… അവളാരാ… അവള് പറയുംപോലെ തുള്ളാൻ ആണോ നിങ്ങക്ക് ജീവിതം തന്നത്… സ്വയം ഒന്ന് ചിന്തിക്കേണ്ടായിരുന്നൊ… ദേ പൊയ്ക്കോണം ഇവിടുന്ന്… എനിക്കിനി കാണണ്ട… പോ…. ഞാനേ…ജീവിക്കാൻ പഠിച്ചു തന്നെയാ ഇത് വരെയും എത്തിയത്.. കുഞ്ഞിനെ നോക്കാനും എനിക്കറിയാം.. പോ… എങ്ങോട്ടാണെന്ന് വച്ചാ പോ… “”

“”ദേ കാർത്തു ഇങ്ങനൊന്നും പറയല്ലേ…. “”

“”പിന്നെ ഞാൻ എന്ത് പറയണം… എന്നെ മനസിലാക്കാതെ നിങ്ങൾ ഓരോന്നു ചെയ്‌ത് കൂട്ടുമ്പോൾ ഉള്ളിൽ എത്ര വിഷമം ഇണ്ടെന്നറിയോ…..നിങ്ങൾ മുറിയിൽ വരുമ്പോ കുഞ്ഞിന്റെ കാര്യം പറയാൻ ഇരിക്കുന്ന എന്റെ വെമ്പൽ എത്രയായിരുന്നെന്ന് അറിയോ….മനസ് നീറിയാ ഞാൻ അന്നാ വീട് വിട്ടിറങ്ങിയത്…എങ്കിലും എന്നെ കൊണ്ടോകാൻ വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു..എന്നിട്ട് ഈ വീർത്ത വയർ കണ്ടപ്പോഴാണോ എന്നോട് സ്നേഹം തോന്നിയത്…. അപ്പോഴും കുഞ്ഞിനോടല്ലേ സ്നേഹം.. എന്നെ വേണ്ടല്ലോ.. ഇങ്ങനൊരാൾ ഈ വയറ്റിൽ ഇല്ലെങ്കിൽ എന്നെ തേടി വരുവായിരുന്നൊ… ഇല്ലല്ലോ “

“”മതി.. കാർത്തു… ഇനിയും വാക്കുകളാൽ നീ ഇങ്ങനെ മുറിപാടേക്കല്ലേ… ഈ സിദ്ധുന് ഒന്നും അറിയില്ല… എങ്ങനെ മനസിലാക്കണം,, ജീവിക്കണം എന്നൊന്നും… എങ്കിലും ഇപ്പൊ എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത പോലെ തോന്നുവാ… നീ അന്ന് വീട് വിട്ട് ഇറങ്ങിയപ്പോൾ ഞാൻ എത്ര കരഞ്ഞെന്നറിയോ… നമ്മുടെ ഫോട്ടോയിലും ഞാൻ അന്ന് അഴിച്ചെടുത്ത താലിയിലും എത്ര ചുംബിച്ചെന്ന് അറിയോ…. ഒഴിവാക്കിയാതൊന്നും മനസ്സിൽ തട്ടിയല്ല പോന്നെ… ഒന്ന് ക്ഷമിച്ചേക്ക് “”
ഇത്തവണ അവൻ കാർത്തുവിന്റെ കാൽ കീഴിൽ വീണായിരുന്നു… അത് കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു… ദേഷ്യപ്പെട്ടു സംസാരിച്ചതിന്റെ ഫലമെന്നോണം അതിനെ അലിയിക്കാൻ കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു..

“‘സ്.. സിദ്ധുവേട്ട..””

തന്റെ മടിയിലായുള്ള അവന്റെ മുടിയിഴകളിൽ തലോടി വിളിച്ചു…

“”ഒരൊറ്റ തവണ… നീ ഒന്ന് ക്ഷമിക്ക്.. “”

മറുപടിയെന്നോണം അവൾ നിറ മിഴികൾക്കിടയിലും ഒന്ന് പുഞ്ചിരിച്ചു….അപ്പോഴേക്കും സിദ്ധു അവളുടെ മുഖം കൈ കുമ്പിളിൽ ആക്കിയിരുന്നു.. ആ കണ്ണീർ തുടച്ചു കൊടുത്ത് മുഖം മുഴുവനും അങ്ങിങ്ങായി തുരു തുരെ ചുംബനങ്ങൾ നൽകി….എത്ര നൽകിയിട്ടും മതിയായില്ലെന്ന പോലെ…പിന്നെ ചെറുതായി വീർത്ത വയറിലേക്കും ഒരു ചെറു ചുംബനം നൽകി.. തന്റെ കുഞ്ഞിനായുള്ള ആദ്യ ചുംബനം…

“”ദേ… നിന്നെപ്പോലെ തന്നെ ഒരു മോളായാൽ മതി…ഈ സിദ്ധുനെ പോലെ ആകണ്ട….. “”

അവളുടെ മുഖത്തു നോക്കാതെ വയറ്റിലേക്ക് നോക്കി സിദ്ധു അങ്ങനെ പറഞ്ഞപ്പോൾ കാർത്തു അവന്റെ നെറ്റിയിൽ ഉമ്മ വച്ചു…അവൻ നിലത്തിരുന്നിടത്തു നിന്നും മാറി എഴുന്നേറ്റ് കാർത്തുവിന് നേരെയായി കട്ടിലിൽ ഇരുന്നു….വീണ്ടും കഴുത്തിലൂടെ പിടിച്ച് നെറ്റിക്ക് ഉമ്മ കൊടുത്തു കൊണ്ട് അവളുടെ മിഴികളിലേക്ക് തന്നെ നോക്കി…. ഒരായിരം ക്ഷമാപണം ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു… ഒന്നു കൂടി അടുപ്പിച്ചു കൊണ്ടവൻ അധരങ്ങളെ ഇണകളാക്കാൻ തുടങ്ങിയതും മാളു മുറിയിലേക്ക് കടന്നു വന്നു പെട്ടു …

“‘യ്യോ…ഏ…ഏട്ട…കാർത്തുന് പാല് കൊടുക്കാൻ… ഈ സമയം പതിവായി കുടിക്കാറുള്ളതാ.. “”

ആകെ ചമ്മി നാണം കേട്ട് കൊണ്ടവൾ വാക്കുകളെ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.. പിന്നെ ഒരു കള്ള ചിരിയും കാർത്തുന് നൽകി കൊണ്ട് പുറത്തേക്കിറങ്ങി…

??????????

“””കാർത്തുനെ ഞാൻ ഇന്ന് തന്നെ കൊണ്ടോകും കേട്ടോ…. “”

അവളെയും ചേർത്ത് പിടിച്ചു മുറിയിൽ നിന്നും പുറത്തേക്ക് വന്നുകൊണ്ട് സിദ്ധു പറഞ്ഞപ്പോൾ മാളൂനും അമ്മായിക്കും നേരിയ ഒരാശ്വാസം തോന്നുണ്ടായിരുന്നു…

“”കൊണ്ടോകുന്നത് ഒക്കെ കൊള്ളാം എന്റെ ചേച്ചീയെ ഇനിം സങ്കടപ്പെടുത്താനോ മറ്റോ ആണെങ്കിൽ ഞാൻ വീട്ടിൽ വന്നടിക്കും പറഞ്ഞില്ലെന്നു വേണ്ട സിദ്ധുവേട്ട… “”

കപട ഗൗരവം നിറച്ചുള്ള മാളുവിന്റെ സംസാരമായിരുന്നു അത്…കേട്ടപ്പോൾ കാർത്തു സിദ്ധുവിനെ മുഖമുയർത്തി നോക്കി…

“”എങ്കിൽ പിന്നെ.. നേരം ഇരുട്ടാനൊന്നും നിക്കണ്ട… രണ്ടാളും വൈകുന്നേരം തന്നെ മടങ്ങിക്കോ…… ദേ ഞാൻ ഭക്ഷണം എടുത്ത് വെക്കാം കഴിച്ചിട്ട് പോയാൽ മതി… മാളു നീ വന്നേ.. “” അവളെയും വിളിച്ചു അമ്മായി അകത്തേക്ക് പോയപ്പോൾ സിദ്ധു കൈക്കുള്ളിൽ അവളെ ഒന്നുകൂടി ചേർത്ത് നിർത്തി….

പാർട്ട് 23

ഉച്ചഭക്ഷണവും കഴിച്ചു രണ്ടു പേരും അപ്പോൾ തന്നെ ഇറങ്ങിയിരുന്നു..വീട്ടിലേക്ക് പോകുമ്പോൾ എല്ലാവർക്കും കൊടുക്കാൻ സിദ്ധു ഒരുപാട് സ്വീറ്റ്സ് വാങ്ങിച്ചു.. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അച്ഛനും മുത്തശ്ശിയും ഗൗതമുമെല്ലാം ഒരു നറു ചിരി തൂകി നിപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി അവരെയെല്ലാം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി കാർത്തുന് …കാരണം ഈ ഒരു തിരിച്ചു വരവ് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല….

“”മോളെ… “” മുത്തശ്ശി അവളെ വിളിച്ചു കൊണ്ട് നെറ്റിയിൽ ഒരു മുത്തം വച്ചു കൊടുത്തു….

“”ഈ ചെറുക്കനെ ഒരു പാഠം പഠിപ്പിക്കാനാ ഇങ്ങനൊക്കെ കളിച്ചത്…, ഒന്നും അറിയിക്കാതിരുന്നത്…ഇപ്പോ ഏതായാലും സന്തോഷായി…. “”

“”എങ്കിൽ സന്തോഷായാ സ്ഥിതിക്ക് എല്ലാവരും മധുരം എടുത്താട്ടെ… “

കവർ തുറന്ന് സിദ്ധു ലഡു എല്ലാവർക്കും നീട്ടിയപ്പോൾ ഗൗതം വന്ന് ആദ്യം എടുത്തിരുന്നു…

“”ഇത്തിരി വൈകി ആയാലും കൺഗ്രാറ്സ് ഏട്ടാ… “”

അവൻ പറഞ്ഞപ്പോൾ കാർത്തു ചിരിച്ചു കൊണ്ടവനെ നോക്കി…

അകത്തേക്ക് കയറി ആദ്യം കാർത്തു തിരഞ്ഞത് ചിത്രേച്ചിയെ ആയിരുന്നു.. അടുക്കളയിൽ എന്തോ തിരക്കിലായിരുന്ന അവരെ കാർത്തു ചുറ്റി പിടിച്ചു.

“”ഓഹ് വന്നോ… “” പറയുമ്പോൾ അല്പം ഗൗരവം ഉണ്ടായിരുന്നു.

“”എന്താണ് ചിത്രേച്ചിക്ക് ദേഷ്യാണല്ലോ..ഞാനാ ശെരിക്കും ചിത്രേച്ചിയോട് മിണ്ടാതിരിക്കേണ്ടത്.ഞാൻ പോയിട്ടു എന്നേ ഒന്ന് കാണാൻ വന്നോ…പോട്ടെ ഒന്ന് വിളിക്കുക കൂടി ചെയ്തോ.. ഇല്ലല്ലോ…. “”

അവൾ പരിഭവം പറഞ്ഞു.

“”പിണക്കൊന്നുല്ലാ കൊച്ചേ… നിങ്ങടെ രണ്ടിന്റേം ചില നേരത്തെ കളി കാണുമ്പോൾ ദേഷ്യം തനിയെ വരുന്നുണ്ടെനിക്ക്.. അല്ലാ പിരിയാൻ പോയിട്ട് പിരിഞ്ഞൊന്നും കാണുന്നില്ലല്ലോ… ‘” അവളെ ആക്കി പറഞ്ഞതാണെന്ന് മനസിലായതും കാർത്തു ഒരു നുള്ള് വച്ച് കൊടുത്തു. ചിത്രേച്ചി അപ്പോഴേക്കും ചിരിച്ചിരുന്നു…

“”ആഹാ…വലിയ വയറൊന്നുല്ലല്ലോ കൊച്ചേ… ആറേഴ് മാസായില്ലേ… “”

“”മ്മ്മ്.. ആറ് കഴിയാറായി…… “”.

“”ഇനി വാവ ഇങ്ങ് വരട്ടെ.. ഇതിലും സന്തോഷം ആകും .. ചെല്ല് നിന്റെ സിദ്ധു അവിടെ സ്നേഹിക്കാൻ വീർപ്പു മുട്ടി ഇരിപ്പുണ്ടാകും. ആറ് മാസം നഷ്ടപ്പെട്ടത് പലിശ സഹിതം വാങ്ങിക്കോ….””

കണ്ണിറുക്കികൊണ്ട് പറഞ്ഞപ്പോൾ കാർത്തു ചിത്രേച്ചിയുടെ പുറത്ത് അടി വച്ച് കൊടുത്തു കൊണ്ട് അടുക്കളയിൽ നിന്നും ഇറങ്ങി.

????????

രാത്രി,

“””വാവ അനങ്ങുന്നുണ്ടോ കാർത്തു.. “” അവളുടെ മടിയിൽ തല വച്ചു കിടന്നകൊണ്ട് ചോദിക്കുക ആയിരുന്നു സിദ്ധാർഥ്……

“”മ്മ്മ്മ്… ഇന്നിത്തിരി അനക്കം കൂടുതലാ.. വാവേടെ അച്ഛന്റെ സാമീപ്യം മനസിലായി…അത് തന്നെ കാര്യം..'”

“”നാളെ മുതൽ നമുക്ക് താഴത്തെ മുറിയിൽ കിടന്നാൽ മതി കേട്ടോ.. ..നീ ഈ പടികളൊന്നും കേറാൻ നിക്കണ്ട “”

“”ആഹാ… ഞാൻ വീണു പോകുവോന്നുല്ലാ എന്റെ സിദ്ധുവേട്ട… കുറച്ച് ദിവസം കൂടിയേ ഇവിടെ കാണു… ചടങ്ങൊക്കെ കഴിഞ്ഞ് അങ്ങോട്ടേക്ക് തന്നെ പോകും…പിന്നെ നമ്മുടെ വാവനേം കൂട്ടി വീണ്ടും ഒരു മൂന്ന് നാല് മാസം കൂടി കഴിഞ്ഞ് വരും.. “”

“”അതൊന്നും പറഞ്ഞാൽ പറ്റില്ല…നേരെ ചൊവ്വേ വണ്ടി പോലും ആ വീട്ടു മുറ്റത്തേക്ക് എത്തില്ല… നിനക്ക് പെട്ടെന്ന് പെയിനോ മറ്റോ വന്നാൽ… വേണ്ട… വേണ്ട… എന്റെ മോള് ഇവിടെ തന്നെ നിന്നാൽ മതി. “”

കേട്ടപ്പോൾ കാർത്തുവിന് ചിരി ആയിരുന്നു വന്നത്..

“”അതൊക്കെ ഓരോ ആചാരങ്ങള.. മുടക്കേണ്ട….. “”

“”ഓഹ് പിന്നെ… ഈ ആചാരങ്ങളെ കൊണ്ട് വല്ലാത്ത ശല്യാണല്ലോ “”

പിണങ്ങി പറഞ്ഞു കൊണ്ടവൻ അവളുടെ വയറിലേക്ക് മുഖമടുപ്പിച്ചു. പിന്നെ തലയുയർത്തി കാർത്തുനെ തന്നെ നോക്കി.

“”എന്നാലും കാർത്തു ഞാൻ എന്തൊരു പമ്പര വീഡിയാ ആാാ കീർത്തി പറഞ്ഞത് മുഴുവൻ അത് പോലങ്ങു വിഴുങ്ങി… എന്നിട്ടോ, നിനക്ക് നഷ്ടായത് എന്റെ സാമീപ്യം അല്ലേ… ആറേഴു മാസം നിനക്ക് കിട്ടേണ്ടിയിരുന്ന… അല്ലെങ്കിൽ ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഭർത്താവിന്റെ പരിചരണോം സ്നേഹോക്കെ നിനക്ക് വിലക്കപ്പെട്ടില്ലേ…. സോറി കാർത്തു…. എങ്ങനെ ഞാൻ മാപ്പ് പറയാന ഇതിനൊക്കെ..””

അവൻ വിഷാദ ഭാവത്തിൽ പറഞ്ഞപ്പോൾ അവളാ നെറുകയിൽ ചുംബിച്ചു..അപ്പോൾ തന്നെ എന്തോ ഓർമ്മ വന്നെന്ന പോലെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് സിദ്ധു അലമാര ലക്ഷ്യമാക്കി നടന്നു…. അത് കണ്ടപ്പോൾ എന്താണെന്ന ഭാവത്തിൽ കാർത്തു അവനെ തന്നെ നോക്കുകയായിരുന്നു …..

”എന്താ സിദ്ധുവേട്ട…. “”

“‘ഒരു മിനിറ്റ്… “”” അവൻ എന്തോ തിരയുകയായിരുന്നു.. ഉദ്ദേശിച്ച സാധനം കയ്യിൽ തടഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു…. കയ്യിലെ താലി അവൾക്ക് നേരെ കാണിക്കുമ്പോൾ അറിയാതെ, ഒരു വിഷമതയോടെ കാർത്തുവിന്റെ കൈകൾ തന്റെ കഴുത്തിലേക്ക് നീങ്ങിയിരുന്നു….

“””നമുക്ക് കല്യാണം കഴിക്കാം കാർത്തു.. പഴേ പോലെ ആൾക്കാരെയൊന്നും വിളിക്കാതെ ഞാനും നീയുമായി മാത്രം “”

മറുപടിക്കായി കാത്തു നിൽക്കാതെ അവൻ ആ താലി ഒരു തവണ കൂടി അവളുടെ കഴുത്തിൽ അണിയിച്ചിരിന്നു… കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരവും തൊട്ടു കൊടുത്തു…അവളുടെ നെറ്റിയിൽ മുത്തം കൂടി കൊടുത്തപ്പോൾ പെണ്ണിന്റെ കണ്ണുകൾ താനേ ഈറൻ അണിയുന്നുണ്ടയിരുന്നു…

“”കാർത്തു..ഇനി ഞാൻ വിഷമിപ്പിക്കില്ല.. കരയാനും അനുവദിക്കില്ല… എന്റെ എല്ലാ പ്രതീക്ഷകളും ഇനി നീയും കുഞ്ഞും മാത്രമാണ്.. നമ്മുടെ ലോകത്ത് ഒതുങ്ങി സ്നേഹം കൊണ്ട് പുണരണമെനിക്ക്… “”

അവനാ കണ്ണുനീർ തുള്ളികൾ കൈ വിരലാൽ തട്ടി മാറ്റി… ഒന്നുകൂടി ആ നെറ്റിയിൽ ചുംബിച്ചു… കണ്ണുകളിൽ.. കവിളിൽ… ഇരുന്നിടത്തു നിന്നും അവൻ അങ്ങനെയൊക്കെ ചെയുമ്പോൾ കാർത്തു അവന്റെ ടി ഷിർട്ടിൽ പിടിച്ച് വലിച്ചു….മുഖം മുഖത്തോടടുത്ത് കൊണ്ട് അവനവളുടെ ചുണ്ടുകളിൽ പരസപരം കൊരുത്തു..ആ ഒരു ഗാഢ ചുംബനം അവളും ആഗ്രഹിച്ചിരുന്നു.. ചുണ്ടുകളിൽ നിന്നും ഊര്ന്നിറങ്ങി സിദ്ധു കഴുത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ ഇക്കിളി കൊണ്ടവൾ മുഖം ചരിച്ചു,,, പതിയെ അവനെ തടഞ്ഞു വച്ചു….

“”മതി സിദ്ധുവേട്ട…. “”

“”എന്ത് മതീന്ന്… മ്മ്മ്? “”

അവൾ ഒന്നും പറയാതെ തല താഴ്ത്തുകയായിരുന്നു….

“”പറയുന്നില്ലേ…. എന്ത് മതീന്നാ…. “”

സ്വകാര്യം പോലെ കാതിൽ മൊഴിഞ്ഞുകൊണ്ട് വീണ്ടും കഴുത്തിടുക്കിൽ സിദ്ധു മുഖം പൂഴ്ത്തിയപ്പോൾ അവൾ എതിർത്തിരുന്നില്ല….ദേഹത്തൂടെ ഉമ്മ വച്ച് വന്നവൻ തന്റെ കുഞ്ഞിനായി ഒരു മുത്തം കൂടി സമ്മാനിച്ചു…

“”അച്ഛേടെ പൊന്നൂസ് ഇങ്ങ് വേഗം വാ ട്ടോ… കൊതി ആകുവാ കാണാൻ….. നീ ഇങ്ങ് പുറത്തേക്ക് വന്നിട്ട് വേണം എനിക്ക് നിന്റെ അമ്മയെ ഒന്ന് വിശദമായി കാണാൻ “

കള്ളചിരിയോടെ സിദ്ധു വാവയോടായി പറഞ്ഞപ്പോൾ കാർത്തു അവന്റെ ചെവി തിരുകി…

“ശ്…ആാാ…. വിടെടി… “”” അവൻ എരിവ് വലിച്ചു…കുറേ നേരം അവളുടെ മടിയിലായി വാവയോട് ഓരോന്ന് സംസാരിച്ചു കൊണ്ടവൻ കിടന്നു.

“”ഉറങ്ങാം സിദ്ധുവേട്ട… ഭയങ്കരം ക്ഷീണം… അഹ് പിന്നെ ഇന്നായിരുന്നു ഹോസ്പിറ്റലിൽ പോകേണ്ട ദിവസം…കോടതിയിൽ വരേണ്ടത് കൊണ്ട് പോയില്ല…. നാളെ പോണം…..””

“”മ്മ്മ്മ്…. നാളെ നമുക്ക് പോകാം.എങ്കിൽ പിന്നെ ഉറങ്ങിക്കൊ ….. “”

തലയിണ നേരെ വച്ച് കൊടുത്തു കൊണ്ട് സിദ്ധു പറഞ്ഞു…. വളെരെ പെട്ടെന്ന് തന്നെ കാർത്തു ഉറങ്ങിയിരുന്നു….. സിദ്ധു അവളെയും ചേർത്ത് പിടിച്ച് കിടന്നു…

?????????????

കാർത്തു രാവിലെ എഴുന്നേറ്റ് സിദ്ധുവിന് ഒരു ഗ്ലാസ്‌ കാപ്പി കൊണ്ട് നീട്ടി.. അപ്പോൾ പത്രം മടക്കി വച്ച് കൊണ്ട് അവൻ അവളെ തന്നെ നോക്കുകയായിരുന്നു…

“”എന്താണ്… ഇങ്ങനെ നോക്കുന്നെ…. “”

“”ചുമ്മാ “”

“”ആഹാ.. എങ്കിൽ പിന്നെ ഈ കാപ്പി കുടിക്ക് ചുമ്മാ നോക്കിക്കൊണ്ട് നിക്കാതെ “

അതും പറഞ്ഞവൾ പോകാൻ നോക്കുമ്പോൾ സിദ്ധു കയ്യിൽ പിടിച്ച് വച്ചു…

“”എന്താണ് സിദ്ധുവേട്ട…. “”

കാര്യ ഗൗരവത്തോടെ ആയിരുന്നു ആ ചോദ്യം.

“”നീ ഇല്ലാത്ത ഈ ആറ് മാസക്കാലത്തോളം ഞാൻ നിന്നെ എത്ര പ്രതീക്ഷിച്ചിരുന്നെന്ന് അറിയോ…. നീ കൊണ്ട് തരാറുള്ള പതിവ് കാപ്പി ഞാൻ വീണ്ടും കുടിക്കുന്നത് ഇന്നാണ്. ഒട്ടും പ്രതീക്ഷിച്ചില്ല.. തിരികെ ഇങ്ങനെ ഒരു ജീവിതം…. “””

“”നിങ്ങടെ കീർത്തി അല്ലേ എല്ലാത്തിനും കാരണം.. അദ്യം പോയി അവൾക്കിട്ട് ഒന്ന് പൊട്ടിക്ക്… “””

അല്പം ദേഷ്യത്തോടെ ആയിരുന്നു കാർത്തു പറഞ്ഞത്…

“”ഏയ് അത് കാര്യമാക്കേണ്ട… ഡാഡി ഉപദേശിച്ച കാര്യം അവളോട് പറഞ്ഞപ്പോൾ കീർത്തി അങ്ങനെ ചിന്തിച്ചു പോയതായിരിക്കും. അതും എന്നെ പോലൊരു പൊട്ടത്തിയാ….””

അപ്പോഴും കീർത്തിയോട് ദേഷ്യമൊന്നും സിദ്ധുവിന് ഇല്ലെന്ന് കാർത്തുവിന് മനസിലായി…. പലതും പറയാൻ നാവിലേക്ക് വന്നെങ്കിലും അതിനെയൊക്കെ വിഴുങ്ങി ഒന്ന് പുഞ്ചിരി വരുത്തി കൊണ്ട് അകത്തേക്ക് നടന്നു….

“”വേഗം റെഡി ആയിക്കോ ട്ടോ…പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പോകാം..”

എനിക്ക് വന്നിട്ട് ഓഫിസിൽ പോകാനുള്ളതാ നടന്നകലുമ്പോൾ സിദ്ധു വിളിച്ചു പറയുന്നുണ്ടായിരുന്നു….

????????

“””കാർത്തു…എന്റെ പെണ്ണിന് എന്തേലും കഴിക്കാൻ വേണോ…. “”

ഹോസ്പിറ്റലിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു ചോദ്യം…

“”എനിക്കൊന്നും വേണ്ട…അത്ര വലിയ പൂതിയൊന്നുല്ല സിദ്ധുവേട്ട “”

“”എന്നാലും… എന്തേലും വാങ്ങി തരണ്ടേ എന്റെ ഭാര്യക്ക്.. ഇത്രേം നാളും ഞാൻ ഇഷ്ടപ്പെട്ടത് ഒന്നും വാങ്ങി തരുവൊന്നും ചെയ്യ്തില്ലല്ലോ… “””

“”എങ്കിൽ വാങ്ങി താ…. എനിക്ക് നല്ല ബിരിയാണി വേണം…. ചൂട് ചിക്കൻ ബിരിയാണി….. “”

അവളോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സിദ്ധു അടുത്തുള്ള ഹോട്ടലിനരികിലായി വണ്ടി ഒതുക്കി….

“”അഹ്.. ഹോട്ടൽന്ന് കഴിക്കാനൊന്നും വയ്യാ സിദ്ധുവേട്ട … ശര്ധിച്ചാലോ.. പാർസൽ വാങ്ങിച്ചാൽ മതി… വീട്ടീന്ന് തിന്നോളം “””

“”ഓഹ് ആയിക്കൊട്ടേ… “””

വീട്ടിലെത്തിയപാടെ ബിരിയാണി പൊതി തുറന്ന് അവൾക്ക് കൊടുത്തു… ചില നേരം വായയിൽ ഉരുളകളായി വച്ച് കൊടുത്തു…

“”എന്റെ ഏട്ടത്തി… കൈ കൊണ്ട് വരികഴിക്കുമ്പോഴാ കൂടുതൽ ടേസ്റ്റ്…ഏട്ടനോട് പഞ്ചാര ആകാതെ ഓഫിസിൽ പോകാൻ പറഞ്ഞെ…. “”

അപ്പോഴാണ് കർത്തുവിന് സിദ്ധു ഓഫിസിൽ പോണം എന്ന് പറഞ്ഞ കാര്യം ഓർമ വന്നത്..

“”പറയുംപോലെ പോണില്ലെ സിദ്ധുവേട്ട … “”

“”ഇല്ലാ… മടിയാകുവാ …. ഞാൻ നാളെ പൊയ്ക്കോളാം.. ഇന്ന് നിന്റെ കൂടെ…ദാ ഇത് കൂടെ കഴിക്ക് “”

അവൻ ഒന്നുകൂടി വായിൽ വച്ചു കൊടുത്തു. അപ്പോഴേക്കും ഗൗതം ചെറുതായി ചുമച്ചു കൊണ്ട് അവരെ നോക്കി …

“”ബെല്ല്യ സ്നേഹാണല്ലോ, ഞാൻ ഇവിടുന്ന് വഴി മാറണോ ആവോ…. ?””

“”നിനക്ക് കൂടി വാങ്ങി കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ …. ഞാൻ എന്റെ ഭാര്യക്കെല്ലേടാ കൊടുക്കുന്നെ.. അവൾക്ക് എന്റെ കൈ കൊണ്ട് കഴിപ്പിച്ചു കൊടുക്കുമ്പോഴായിരിയ്ക്കും ഇഷ്ടം… പിന്നെ ഇവൾക്ക് മാത്രല്ല… എന്റെ വാവയ്ക്കും കൂടിയ ഞാൻ കൊടുക്കുന്നെ.. അതോക്കെ നിനക്ക് കുറച്ചൂടെ വലുതാകുമ്പോൾ മനസിലാകും.. കേട്ടോ ഡാ “

“”ഓ… ഓ… ഞാൻ ഒന്നും പറഞ്ഞില്ലേ…. ഏട്ടത്തി.. ഇനി ഇത്പോലെ വല്ലതും വാങ്ങി കൊണ്ട് വന്നാൽ എന്നെ കൂടി പരിഗണിക്കണം കേട്ടോ ..””

“”അല്ലെങ്കിലും എന്ത് കൊടുക്കുമ്പോഴും ഗണപതിക്ക് ആദ്യം കൊടുക്കണം.. അതാണ് നിനക്ക് കൂടി വാങ്ങിയത്….. “”

“”ഓ…….മതി എന്റെ സിദ്ധുവേട്ട….ഗൗതം നീ കഴിച്ചോ ട്ടോ “”

കാർത്തു ഇടയിൽ കയറി…ഇടയ്ക്കിടെ ഗൗതം കാണാതെ സിദ്ധു കാർത്തുവിന് ചുണ്ടുകളാൽ പറത്തി വിടുന്നൊരു മുത്തം നൽകുന്നുണ്ടായിരുന്നു.. അവൾ അത് കണ്ട് ഗൗതമിനു നേരെ കണ്ണുകൾ പായ്ക്കുമ്പോൾ സിദ്ധു ഊറി ചിരിച്ചു…പെട്ടെന്നാണ് ഒരു കാർ വന്ന് മുറ്റത്തു നിർത്തിയത്.. അതിൽ നിന്നും ഇറങ്ങി വരുന്ന കീർത്തിയെ കണ്ടപ്പോൾ സിദ്ധാർഥ് പുഞ്ചിരിച്ചു കൊണ്ട് നോക്കി.. അതേ സമയം കാർത്തുവിന്റെ മുഖം മങ്ങിയിരുന്നു.

തുടരും….