പനി വിരിയിച്ച പ്രണയം ~ ഭാഗം 03, എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ആരാടാ ഈ കോഴി എന്ന ഭാവത്തിൽ “

കുടയും ചൂടി മഴയത് അന്ന് അതും കേട്ട് തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു

മഴക്കൊക്കെ ഇത്രേം ഭംഗി ഉണ്ടെന്നും,കവികളും, കഥാകാരന്മാരും എല്ലാം മഴയെ പറ്റി എഴുതിയതൊക്കെ സത്യം ആണെന്നും, ഭൂമിയിലെ എറ്റവും സുന്ദരമായ ഒരു പ്രതിഭാസമാണ് ഈ പെയ്തിറങ്ങുന്നതെന്നും, ആദ്യമായി തോന്നിയാത് അന്നാണ്

വീട്ടിൽ കേറിയതും ആദ്യം ഓടിയത് കണ്ണാടിയുടെ മുന്നിലേക്കാണ്

എന്നാലും എന്താ ഒരു ഐശ്വര്യകുറവ്

വന്ന വേഷം പോലും മാറാതെ ചുമ്മാ കണ്ണാടിക് മുന്നിൽ നോക്കി നിക്കുന്ന എന്നെ കണ്ടതും അമ്മ ചോദിച്ചു

“എന്താണ് പെണ്ണെ വട്ടായോ… കുറച്ചുസായി ഒരു മാറ്റം, എല്ലാം ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് “

“എന്ത് “

അല്പം പേടിച്ചാണ് ഞാൻ അത് ചോദിച്ചത്

അമ്മ : മ്മ്.. ഒന്നുല്ല, നീ വേഷം മാറി വാ അടുക്കളയിൽ പണിയുണ്ട്

പെട്ടന്ന് അമ്മ അത് പറഞ്ഞതിന്റെ പരുങ്ങലിൽ ഞാൻ വേഗം പോയി സാരി മാറി ഇട്ടു അടുക്കളയിലേക് പോയി

പണിയെല്ലാം കഴിഞ്ഞ് phone എടുത്തപ്പോൾ sirnte മെസ്സേജ് ഒന്നും കണ്ടില്ല

എന്തോ ഒരു നിരാശ വന്നു

“അങ്ങോട്ട് മെസ്സേജ് അയച്ചലോ”

വേണ്ടാ”

Phone ഓഫ്‌ ആക്കി കിടന്നതും അതാ ഒരു ക്ലിങ് സൗണ്ട്

പുതപ്പൊക്കെ വലിച്ചു മാറ്റി മേശയിൽ ഉള്ള phone എടുക്കാൻ പാഞ്ഞു

“എടൊ… ഒരു കുറവുണ്ടെന്ന് പറഞ്ഞില്ലേ… അത് എന്നിക് മനസിലായി “

“എന്താണാവോ “

“അത് ഞാൻ നാളെ കൊണ്ട് തരാം അപ്പോൾ മനസിലാകും “

“എന്താന്ന് പറ മാഷേ “

“വെയിറ്റ് and സീ നാളെ കാണാം —അപ്പോ good night “

“?good night “

പിറ്റേന്നും സാരീ തന്നെ ഉടുത്താണ് പോയത്

പക്ഷെ മുപ്പർ പറഞ്ഞ ഐശ്വര്യ കുറവ് എന്താണ് എന്ന് ഒരു പിടിയും ഇല്ല

ഇനി ഞാൻ ചിരിക്കാഞ്ഞതാണോ…പക്ഷെ ഇന്നലെ ഞാൻ ചിരിച്ചല്ലോ

പിന്നെ എന്തായിരിക്കും

ഓഫീസിൽ എത്തിയപ്പോൾ ആകെ തിരക്ക്

സർ ഒക്കെ മീറ്റിംഗ് ആണെന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി

നല്ല തിരക്കുള്ള ദിവസം ആയതിനാൽ ബാക്കി ഒന്നും ശ്രദ്ധിക്കാനുള്ള നേരം ഉണ്ടായില്ല

അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞ് തിരിച്ചു പോകാൻ ഉള്ള bus കേറി

നല്ല മഴയാണ്

ഓരോന്ന് ആലോചിച് ഇരുന്നു

സാരീ ചുറ്റി വന്നതൊക്കെ വെറുതെ ആയി

പെട്ടന് bus ബ്രേക്ക്‌ ഇട്ടു. നോക്കിയപ്പോൾ ഓഫീസ് ജീപ്പ് ഫ്രോന്റിൽ ഉണ്ട്

അതിൽ നിന്നും സർ ഇറങ്ങി ഓടി ബസിൽ കേറി

എന്തേനില്ലാത്ത ഒരു ചിരി എന്റെ മുഖത്തു വിടർന്നു

സ്ഥിരം സീറ്റിൽ പുള്ളി സ്ഥാനം ഉറപ്പിച്ചു

“മീറ്റിംഗ് ഒക്കെ എങ്ങനിണ്ടായി ” ഞാൻ ചോദിച്ചു

“കുഴപ്പുല്ലടോ “

“മഴ നനഞ്ഞല്ലോ “

“ഹാ അത് സാരമില്ല”

“എടൊ ഇന്നലെ പറഞ്ഞ കാര്യം ഇല്ലേ… അത് തരാൻ വേണ്ടിയാ ഞാൻ വന്നേ”

“എന്ത് “

“ഇന്നാ പിടിച്ചോ “

അതും പറഞ്ഞു ഒരു കുഞ്ഞി കവർ പുള്ളി എന്നിക് തന്നു

പെട്ടന് അടുത്ത സ്റ്റോപ്പ്‌ എത്തി

പുള്ളി അവിടെ ഇറങ്ങി ഒറ്റ പോക്ക്

അന്തവിട്ട് ഞാനും

എന്താണെന്ന് തുറന്ന് നോക്കാൻ പോയപ്പോഴേക്കും ബസിൽ ഒരു ചേച്ചി അടുത്ത് വന്നിരുന്നു

എന്റെ ബാഗിലേക്കും കൈയിലേക്കും ഒക്കെ വല്ലാത്ത നോട്ടം,അതോടെ ഞാൻ ഇപോ കവർ തുറക്കേണ്ട എന്ന് തീരുമാനിച്ചു

അങ്ങനെ വീട്ടിലെത്തി ഓടി പിടഞ്ഞു കവർ തുറന്നു

പ്രേത്യേകിച് ഒന്നുമില്ല

രണ്ട് കമ്മൽ

രണ്ട് ജിമിക്കി ❣️

വേഗം phone എടുത്ത് മെസ്സേജ് അയച്ചു

“ഇതാര്ന്നോ കുറവ്”

ഓൺലൈൻ ഇല്ലാത്ത കാരണം മെസ്സേജ് വന്നില്ല എങ്കിലും രാത്രി അയപ്പോൾ വന്നു

“അതേടോ…താൻ ജിമ്മിക്ക് ഇട് അടിപൊളി ആയിരിക്കും…”

കമ്മലെടുത്തു അപ്പോൾ തന്നെ ഇട്ടു നോക്കി എന്നാലും മതിയായില്ല.പിന്നെയും പിന്നെയും പല പോസ് പല ഭാവം അങ്ങനെ…

ഒടുവിൽ സമയം നോക്കി 1മണി ആവാറായി

വേഗം കട്ടിലിൽ കിടന്നു

തലയണയെ കെട്ടി പിടിച്ചു ഓരോന്ന് ആലോചിച്ചു

എവിടെന്നോ മുഖത്തു ചിരികൾ വരുന്നു

തിരിഞ്ഞും മറിഞ്ഞും തലയിണ കെട്ടിപ്പിച് കിടന്നു

“എന്താ എന്നിക് പറ്റിയത് “

“പ്രേമം ആണോ – അല്ലെ -ആണോ “

ഒരു നൂറ്‌ ആവർത്തി എന്നോട് തന്നെ അത് ചോദിച്ചു

അമ്മയും ഇന്നലെ പറഞ്ഞു എന്നിക് എന്തോ മാറ്റം ഉണ്ടെന്ന്, അത് ഇതാണോ

ഇഷ്ടക്കുറവ് ഒന്നും ഇല്ല,എന്നാലും… ഇത് അത് തന്നെ ആണോ… ആവോ കുന്തം കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണെ എന്നും പറഞ്ഞു സ്വയം തലക്കൊരു കൊട്ട് കൊടുത്ത് കിടന്നു

പിറ്റേന്ന് കമ്മൽ ഇട്ടാണ് പോയത്

സർനെ കണ്ടതും മുഖത്തു നോക്കാൻ ഒരു ചമ്മൽ

ഒരു വിധം മുഖത്തു നോക്കാതെ പിടിച്ചു നിന്നു

പക്ഷെ ഫയൽ കൊടുക്കാൻ സർന്റെ മുറിയിൽ പോകേണ്ട ആവശ്യം വന്നപ്പോൾ മുഖം കൊടുത്തല്ലേ പറ്റു

നല്ലയൊരു ചിരിയും തന്ന് ഫയൽ കൊടുത്തു ഇറങ്ങാൻ നേരം പറഞ്ഞു

“അമ്മയോട് പറഞ്ഞേക് ഇത്തിരി മുളക്കൊക്കെ ഉഴിഞ്ഞു ഇട്ടോളാൻ -ഇനി ആരുടേം കണ്ണ് തട്ടേണ്ട “

ഒന്ന് കളിയാക്കി ആണ് പറഞ്ഞതെങ്കിലും അത് ഒരു വല്ലാത്ത ഫീൽ ആയിരുന്നു എന്നിക്

അന്ന് വൈകുന്നേരത്തെ യാത്രയിലെ side സീറ്റിൽ ഇരുന്ന് കാഴ്ചയും കണ്ട് ആലോചിച്ചത് മൊത്തം സർനെ കുറിച്ചായിരുന്നു

അറിയാതെ തന്നെ എന്റെ മനസിൽ പുള്ളി കയറി കൂടി എന്ന് ഉറപ്പാർന്നു

അന്നത്തെ ദിവസവും പതിവ് പോലെ രാത്രി പുള്ളിയുടെ മെസ്സേജ് വരാൻ കാത്തിരുന്നു

വരാതെ ആയാപ്പോൾ ഞാൻ അങ്ങോട്ട് അയച്ചു

കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു

അതിനിടയിൽ പുള്ളി ഒരു കാര്യം പറഞ്ഞു

“ഇന്ന് ഒരു സംഭവം ഉണ്ടായാടോ… “

“എന്താ?”

“നമ്മടെ driver ചേട്ടന് ഒരു സംശയം “

“എന്താണാവോ “

“നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണോന്ന് “

“…..”

ഞാൻ ഒന്നും മിണ്ടിയില്ല

ഉടനെ തന്നെ സർന്റെ അടുത്ത മെസ്സേജ് വന്നു

“താൻ പേടികേണ്ട ഞാൻ ഉള്ള കാര്യം പറഞ്ഞു, താൻ ഒരു പാവം ആയോണ്ട് ഞാൻ തന്നെ ഒന്ന് മാറ്റിയെടുക്കാൻ ഒന്ന് close ആയി നടന്നതാണെന്ന് ഒക്കെ, എന്നാലും ആൾക്കാരുടെ ഒരു കാര്യമേ… എന്താല്ലേ, ഞാൻ ഇന്ന് അത് ആലോചിച് കുറെ ചിരിച്ചടോ”

ചിരിക്കുന്ന ഒരു emoji തിരിച് അയച്ച ഞാൻ phone ഓഫ്‌ ആക്കി, വേഗം പോയി ഈറൻ അണിഞ്ഞ കണ്ണ് തുടച് കിടന്നു

ഇനി അതിനെ പറ്റി ഒരിക്കലും ആലോചിച് തല പുകക്കില്ല എന്ന തീരുമാനത്തോടെ…

തുടരും…