അവൾ ശ്രദ്ധയോടെ ചായ വച്ച് കൊണ്ട് പോകാൻ തുടങ്ങിയതും, അയാൾ എഴുന്നേറ്റു അവളുടെ….

പെണ്ണുടൽ

Story written by Salini Ajeesh Salu

“മീനാക്ഷി….. !

മുറിയിൽ നിന്നും ഗൗരിയമ്മ നീട്ടി വിളിച്ചു.

“ദാ വരുവാ അമ്മേ…. !

മീനാക്ഷി പാത്രം കഴുകി ക്കൊണ്ടിരിക്കുകയായിരുന്നു.കയ്യിൽ ഉണ്ടായിരുന്ന വെള്ളം സാരിയുടെ തുമ്പത്ത് തുടച്ചു കൊണ്ട് വേഗം അടുക്കളയിൽ നിന്നും ഗൗരിയമ്മയുടെ മുറിയിലേക്ക് നടന്നു.

അവിടെത്തെ വേലക്കാരി ആണ് മീനാക്ഷി. രാവിലെ വന്നു വീട്ടുജോലികൾ ഒക്കെ തീർത്തിട്ട് ഉച്ച കഴിയുമ്പോൾ പോകും.

“എന്താ അമ്മേ… !

ഗൗരിയമ്മ എവിടേക്കോ പോകാൻ തയ്യാറായി ഒരുങ്ങി നിൽക്കുകയാണ്. അലമാരയിൽ നിന്നും ചെറിയ ഒരു ബാഗ് എടുത്തു കൈയിൽ പിടിച്ചു അലമാര അടച്ചു കൊണ്ട് ഗൗരി പറഞ്ഞു

“ആ… മീനാക്ഷി.. ഞാൻ ഒന്ന് മോളുടെ കൂടെ ഹോസ്പിറ്റലിൽ പോയി വരാം..!”

“ഇന്ന് ആണ് എന്റെ ഷുഗർ ചെക്കപ്പ് ചെയ്യേണ്ട ദിവസം.. ഞാൻ അത് മറന്നു പോയി.” “ഞാൻ തിരിച്ചു വരുന്നത് വരെ നീ ഒന്ന് ഇവിടെ നിൽക്ക്. ഞാൻ വന്നു കഴിഞ്ഞു പോകാം.. വേഗം തന്നെ തിരിച്ചു വരും.” നമ്മുടെ മേജറ് ഇന്ന് വീട്ടില് തന്നെ ഉണ്ട്. മിനിറ്റ് എണ്ണിക്കൊണ്ട് ചായയ്ക്ക് വിളിച്ചോണ്ടിരിക്കും.. അത് കിട്ടിയില്ലേൽ മൂപ്പരുടെ സ്വഭാവം അറിയാലോ നിനക്കും… !”

“നാലു മണിക്കുള്ളിൽ ഞാൻ ഇങ്ങേത്തിയേക്കാം.. അപ്പോഴേക്കല്ലെ നിന്റെ മോനും സ്കൂളിൽ നിന്നും എത്തുള്ളു”.ഗൗരി അമ്മ പറഞ്ഞു.

“ശരി അമ്മേ ….” മീനാക്ഷി തലയാട്ടി സമ്മതിച്ചു.

ഗൗരി മോളെയും കൂട്ടി കൊണ്ട് ഹോസ്പിറ്റലിൽ പോയി.

അമ്പത്തഞ്ചു വയസ്സിനോട് അടുത്ത് പ്രായം ഉണ്ട് മുരളിക്ക്.. പട്ടാളത്തിൽ മേജർ ആയിരുന്നു. ആറു വർഷത്തോളം ആയി പിരിഞ്ഞു വന്നിട്ട്. കാണാൻ സുമുഖൻ ആയിരുന്നു. വേറെ ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല. ഇടയ്ക്ക് ഇടയ്ക്ക് ചായ വേണം എന്ന ഒറ്റ നിർബന്ധം മാത്രം. പട്ടാള കർക്കശ്യ സ്വഭാവം വീട്ടിലും കാണിച്ചിരുന്നു അയാൾ. മോളെ കൂടാതെ ഒരു മോൻ കൂടി ഉണ്ട്.അവൻ വിദേശത്തു ജോലി നോക്കുന്നു.

“മീനാക്ഷി….. !”മേജർ നീട്ടി വിളിച്ചു.

മീനാക്ഷി ഓടി എത്തി.. മേജറേ അവൾക്ക് കുറച്ചു പേടി ആണ്. കാരണം അയാളുടെ പട്ടാള ചിട്ടയോടെ ഉള്ള പെരുമാറ്റം അവൾ കാണാറുണ്ട്. ഹാളിൽ ഇരുന്നു കൊണ്ട് അയാൾ ടീവിയിൽ വാർത്ത കാണുകയായിരുന്നു. .

“ആഹ്… എനിക്ക് ഒരു ചായ വേണം…. !”

മേജർ ടീവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

“ശരി… ഇപ്പോൾ കൊണ്ട് വരാം…. !” മീനാക്ഷി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.

അടുക്കളയിലേക്ക് തിരിച്ചു നടക്കുന്ന മീനാക്ഷിയുടെ പുറംഭാഗം ശ്രദ്ധിക്കുകയായിരുന്നു അപ്പോൾ അയാൾ. ഒത്ത ആകാരവാടിവ് ആണ് അവൾക്ക്. ഇരുനിറമാണെങ്കിലും സുന്ദരി ആയിരുന്നു അവൾ, നി തംബം മറയ്ക്കാൻ പാകത്തിൽ മുടി പിറകിൽ പിന്നിയിട്ടിരിക്കുന്നു. സാരിയിൽ അവളുടെ ശരീരഭാഗങ്ങളുടെ മുഴുപ്പ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു.ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും.

അയാൾ അവളുടെ നടത്തത്തിനു ഒത്തു ചലിക്കുന്ന നി തബങ്ങളുടെ ഭംഗി ആസ്വദിച്ചു.. അയാളുടെ സിരകളിൽ രക്ത ഓട്ടം വർധിച്ചു.

കുറച്ചു നാളുകൾ ആയിട്ട് ഉറക്കം കെടുത്തുന്ന സ്വപ്നമായിരുന്നു അവൾ..അവളെ തന്നെ ഓർത്തു സോഫയിൽ ഇരുന്നു കണ്ണുകൾ അടച്ചു കിടന്ന അയാളെ മീനാക്ഷി യുടെ സ്വരം ആണ് ഉണർത്തിയത്.

“ഇതാ… ചായ…. !”

“അവിടെ വച്ചേക്കു…!” മുന്നിലെ ചെറിയ മേശ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു.

അവൾ ശ്രദ്ധയോടെ ചായ വച്ച് കൊണ്ട് പോകാൻ തുടങ്ങിയതും.. അയാൾ എഴുന്നേറ്റു അവളുടെ അരക്കെട്ടിൽ ചേർത്ത് പിടിച്ചതും ഒന്നിച്ചായിരുന്നു..

ഞെട്ടിത്തരിച്ചു പോയി മീനാക്ഷി .

കുതറിയ അവളോട്‌ അയാൾ പറഞ്ഞു…

“പ്ലീസ്… മീനാക്ഷി.. ഒറ്റ തവണ.. ആരും അറിയില്ല.. നിനക്ക് ഒരു കുഴപ്പവും വരില്ല..ക്യാഷ് എത്ര വേണം ന്ന് നീ പറഞ്ഞ മതി…പ്ലീസ്… !”

അടുത്ത നിമിഷം തന്നെ തന്റെ മേൽ പതിച്ച കൈകൾ കുടഞ്ഞെറിഞ്ഞു അവൾ. അയാൾക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് മുഖം അടച്ചു ഒന്ന് കൊടുത്തു മീനാക്ഷി..

അവളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം അയാൾ തീരെ പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായി കവിളിൽ ഏറ്റ അടിയുടെ ചൂടിൽ അയാൾ തരിച്ചു നിന്ന് പോയി.

മീനാക്ഷിയുടെ മുഖം ദേഷ്യത്താൽ രക്തവർണ്ണമായി..

“നാണമില്ലേടോ.. തനിക്കു… ഒരച്ഛന്റ്റെ സ്ഥാനം ഉണ്ടായിരുന്നു എന്റെ മനസ്സിൽ നിങ്ങൾക്ക്… തന്റെ മകളാകാനുള്ള പ്രായം അല്ലെ എനിക്ക് ഉള്ളു. വീട്ടു ജോലിക്ക് വരുന്ന പെണ്ണുങ്ങൾ എല്ലാം ഇത്തരക്കാരി ആണെന്ന് താൻ കരുതിയോ…. !” പണത്തിനെ കുറവ് ഉള്ളു.. ആത്മാഭിമാനം പണയം വച്ചിട്ട് ഇല്ല ഇത് വരെ. എന്റെ ഭർത്താവ് അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു കിടന്നപ്പോ വേറെ ഒരു വഴിയും ഇല്ലാത്തോണ്ട് ആണ് ഞാനീ പണിക്ക് ഇറങ്ങി തിരിച്ചത് . എന്റെ ഭർത്താവും മോനും പട്ടിണി കിടക്കാതിരിക്കാൻ..!” “അല്ലാതെ തുണി ഉരിഞ്ഞു കാശ് സമ്പാദിക്കാൻ ആണേൽ എനിക്ക് മുന്നേ അത് ആകാമായിരുന്നു .പെണ്ണിന്റ ഒന്നും വിലയറിയാത്ത
നീ എനിക്ക് വിലപേശുന്നോ.. !”. രാജ്യം കാക്കാൻ മാത്രം അല്ല ഒറ്റയ്ക്ക് ഒരു പെണ്ണിനെ കിട്ടിയ അവളുടെ ശരീരം കൊത്തിപറിക്കാതെ മറിച്ചു അവൾക്ക് കാവൽ നിൽക്കാനും സുരക്ഷ കൊടുക്കുവാനും പഠിക്കണം ഒരു പട്ടാളക്കാരൻ …. !”

“എന്നെ തൊടാൻ ഇനിയും നിന്റെ ആ വൃത്തികെട്ട കൈ പൊങ്ങിയാൽ ഉണ്ടല്ലോ…. !” അയാളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി അവൾ ഭീഷണി പോലെ പറഞ്ഞു നിർത്തി.

തീ പാറുന്നത് പോലുള്ള അവളുടെ കണ്ണുകളുടെ നോട്ടവും സംസാരവും നേരിടാൻ കഴിയാതെ അയാൾ തലകുനിച്ചിരുന്നു…

?പെണ്ണിന്റ മാം സത്തിനു വിലപേശാൻ വരുന്ന കഴുകന്മാരെ ഭയപ്പെടുകയല്ല വേണ്ടത്.. അതിനെ ചെറുക്കാൻ വേണ്ട ധൈര്യം ചെറുതിലെ നമ്മുടെ പെൺകുട്ടികൾക്ക് നമ്മൾ നൽകണം. പല സ്ത്രീകളും അവരുടെ തൊഴിലിടങ്ങളിൽ ഇത്തരം വൃത്തി കെട്ട സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പേടിച്ചു പിന്മാറാതെ ധൈര്യപൂർവ്വം നേരിട്ട് മുന്നോട്ട് പോകുക.