ചിരി തൂകി നിൽക്കുന്ന ആ മുഖം ഇനി ഒരിക്കലും കാണില്ലേ എന്നുള്ള നിരാശ അവന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു…

നിൻ ഓർമകളിൽ…

എഴുത്ത്: മാനസ ഹൃദയ

“”സ്നേഹാ….. പേടിക്കണ്ട… ഞാൻ ഉണ്ടാകില്ലേ… എന്തിനും ഏതിനും കൂടെ…. നമുക്ക് ജീവിച്ചൂടെ…. നീ പിന്നാലെ കൂടിയപ്പോൾ ഞാനാണ് എതിർത്തത്… പക്ഷെ ഞാൻ ഇപ്പോൾ നിന്നെ അത്രയും ആഗ്രഹിക്കുന്നു…… പ്ലീസ് സ്നേഹ…..”””

മിഥുൻ പറയുന്നത് കേട്ടു കൊണ്ടിരിക്കുന്നുണ്ടെകിലും സ്നേഹ ചുവരിൽ ചാരി ഇരിപ്പായിരുന്നു….അലമുറയിട്ടു കരയുന്നൊരു കുഞ്ഞിന്റെ ശബ്‌ദവും അവിടെ പ്രതിധ്വനിച്ചു. അവളുടെ മുഖം കൈ കുമ്പിളിൽ കോരി കണ്ണീർ തുടക്കാൻ അവൻ ശ്രമിച്ചെങ്കിലും തട്ടി മാറ്റി…എങ്കിലും ആ കണ്ണുകൾ കുഞ്ഞി മോളുടെ മുഖത്തുടക്കിയപ്പോൾ കയ്യിലേക്ക് വാങ്ങാൻ വെമ്പൽ കൊണ്ടു……. എന്തിനോ എന്നപോലെ അവൾ വിതുമ്പി…അവളുടെ ആഗ്രഹം മനസിലാക്കിയെന്നോണം മിഥുൻ കൈയിൽ കുഞ്ഞിനെ കൊടുത്തു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി..’തന്നെ ‘ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്നേഹയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കാൻ കെൽപ്പില്ലാതെയവൻ നിന്നു….

“”എന്തായി.. അവള് വരുവോ മോന്റെ കൂടെ….? മോൻ ഇത്രേം സ്നേഹിച്ചിട്ടും അവളുടെ മനസ് അലിഞ്ഞില്ലേ……. “””

സ്നേഹയുടെ അമ്മ വന്ന് അവനോട് ചോദിച്ചപ്പോൾ പൊടിഞ്ഞു വന്ന കണ്ണീർ അവൻ വിരൽ തുമ്പാൽ ഒപ്പി മാറ്റി…

“””അവൾക്ക് വേണ്ടെന്ന് പറഞ്ഞു… ഞാൻ എന്ത് പറഞ്ഞാലും അതൊന്നും ചെവികൊണ്ട മട്ടില്ല… പിന്നെ മോളെ കയ്യിൽ കൊടുത്ത്‌ ഞാൻ ഇങ്ങ് പോന്നു. കുഞ്ഞിനെ കാണുമ്പോൾ എങ്കിലും സ്നേഹയുടെ മനസ് ഒന്ന് അടങ്ങട്ടെ…””

“”അല്ലേലും അവൾക്ക് വേണ്ടി മോന്റെ ജീവിതം പാഴാക്കണ്ട….. ന്റെ സ്നേഹ ഈ ലോകത്ത് ഏറ്റവും കൂടുതൽ ആരെയേലും സ്നേഹിച്ചിട്ടുണ്ടേൽ അത് നിന്നെ മാത്ര…മോന്റെ കൂടെയേ ഇനി അവൾക്ക് സന്തോഷം കിട്ടൂ ന്ന് തോന്നി… അവൾക്ക് വേണ്ടി പിന്നാലെ കൂടിയ ഒരു അമ്മയുടെ നിവൃത്തികേടായെ ഇതിനെ കാണാവൂ…. “””

ആാാ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വൈഗയും നിന്നു കരയാൻ തുടങ്ങി….സ്നേഹയുടെ അനുജത്തിയാണ് വൈഗ..

“”എന്റെ ചേച്ചി ഇനി പഴേ പോലാവില്ലേ ഏട്ടാ…. “”

അതിന് മറുപടിയെന്നോണം എന്ത് ഉത്തരം നൽകണം എന്നറിയാതെ മിഥുൻ കുഴഞ്ഞു…. ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് വീണ്ടും മുറിയിലേക്ക് കയറി ചെല്ലുമ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു…… അതിലും ഉറക്കെ സ്നേഹയുടേതും…പിന്നീട് നോക്കുമ്പോൾ കുഞ്ഞിനെ കട്ടിലിൽ കിടത്തിയിട്ടായിരുന്നു കണ്ടത്…. അതിനടുത്തായി നിന്നുകൊണ്ട് അവളെയും…..മിഥുൻ ചെന്ന് കുഞ്ഞിനെ കയ്യിലെടുത്തു……എന്തൊക്കെയോ ശബ്ദമുണ്ടാക്കിയതിന്റെ കരച്ചിൽ അടക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു…..ഇടയ്ക്കിടെ സ്നേഹയെയും നോക്കി…..

“”””എന്താ…ന്ന്.. അറിയില്ല… പെട്ടെന്ന് ഞാൻ എടുത്തപ്പോൾ പേടിച്ചു പ്..പോയി കാണും മോള്….പൊയ്ക്കോ മിഥു ഏട്ടാ… ഇനീം എന്നെ തേടി വരല്ലേ…അപേക്ഷയാണ്…. അത്രയും വേദനയോടെ പറയുന്ന അപേക്ഷ…..മോളുടെ അമ്മ ഇല്ലേ വീട്ടിൽ ….. നോക്കണം.. അവളേം മോളേം നന്നായി തന്നെ… “”

പതം പറയുമ്പോലെ ഓരോന്നവൾ പുലമ്പികൊണ്ടിരുന്നു……

“”സ്നേഹ….ഒരിക്കൽ കൂടി ഞാൻ ചോദിക്കുവാ… എല്ലാം മറക്കാൻ ശ്രമി……””

“”ഇല്ലാ..!!!!!!!””.

അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവളുടെ മറുപടി വന്നിരുന്നു…..

“”ഇനിയും ഇവിടെ നിക്കണംന്നില്ല… മിഥു ഏട്ടന് പോകാം……. “”

കരച്ചിൽ നിർത്തി ഉറച്ച സ്വരത്തിലവൾ പറഞ്ഞു… ക്ഷമയുടെ എല്ലാ അതിരും കടന്നെന്ന് തോന്നിയപ്പോൾ കുഞ്ഞിനെയും വാരിയെടുത്തവൻ പുറത്തേക്ക് ഇറങ്ങി…. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെയുള്ള അവന്റെ നടത്തം ഹൃദയം നുറുക്കും പോലായിരുന്നു….. സ്നേഹയുടെ മനസ് അപ്പോഴും ആഴത്തിൽ മുറിയുകയായിരുന്നു…… കുറച്ചു സമയമവൾ മൂകയായി ഇരുന്നു….. പിന്നെ മുറിയിൽ നിന്നും മാറി പുറം ജനലിനടുത്തായി നിന്നുകൊണ്ട് അവൻ നടന്നു പോകുന്നതും നോക്കി ….മിഥുഏട്ടാന്ന് ഉറക്കെ വിളിക്കാൻ തോന്നി….എല്ലാം വെന്തുരുകിയ പോലെ…. കരയാൻ കണ്ണുകൾ വറ്റി നിന്ന പോലെ…..

“”മിഥു ഏട്ടാ….. !!”””

കിടന്നിടത്തു നിന്നവൾ ഞെട്ടി എഴുന്നേറ്റു…. ശ്വാസം ഏന്തി വലിക്കാൻ പെടാപാട് തോന്നി…ശരീരമാകെ വിയർത്തിട്ടുണ്ടായിരുന്നു….. പതിയെ എഴുന്നേറ്റ് നടന്ന് ജഗ്ഗിലെ വെള്ളമെടുത്തു കുടിച്ചു……

“”ഉച്ചക്ക് ഭക്ഷണവും കഴിച്ച് കിടന്നതാണ്… പിന്നെയും ഓർമ്മകൾ സ്വപ്നങ്ങളായി വന്ന് കാർന്നു തിന്നുന്നതെന്തിനാ ഭഗവാനെ…മിഥു ഏട്ടൻ….. ഞാൻ അവസാനമായി ഒന്ന് കണ്ടിട്ട് മൂന്ന് വർഷമായി… അന്ന് ആ വീടിന്റെ പടി ഇറങ്ങി പോകുന്ന ഏട്ടന്റെ മുഖം ഇപ്പോഴും വേദനയാണ് . “”

അവൾ മനസ്സിൽ ഓർത്തു…എന്തെന്നില്ലാതെ കണ്ണീർ തുളുമ്പി..

“”‘ഉച്ച മയക്കം കഴിഞ്ഞോ… ഇപ്പോ നീയിതൊരു ശീലാക്കണുണ്ട്……”””

പിന്നിലെ ശബ്‌ദം കേട്ട് വെള്ളം ഇറക്കികൊണ്ട് തിരിഞ്ഞു നോക്കി… അമ്മായി ആയിരുന്നു അത് …

“”ഉച്ചയ്‌ക്കെ ഉറങ്ങാൻ പറ്റണുള്ളു…. രാത്രീല് ആവുന്നില്ല…..വീണ്ടും പഴേ ഓർമ്മകൾ തേടി വരും പോലെ …… “”

ഡൈനിങ് ടേബിളിനിടയിലെ കസേര വലിച്ച് അതിലിരുന്നു കൊണ്ടവൾ പറഞ്ഞു….

“”അല്ലേലും… എന്തിനാ സ്നേഹേ ഇങ്ങനെ ഒളിച്ചും പാത്തും ജീവിക്കുന്നെ…..ധൈര്യമായി നിന്നൂടെ…. നാട്ടിലേക് തിരിച്ചു പൊയ്ക്കൂടേ….. “”

അവളുടെ നെറുകയിൽ തലോടി പറഞ്ഞപ്പോൾ പെട്ടെന്നവളൊന്ന് തിരിഞ്ഞു നോക്കി…. മുഖഭാവം കണ്ടപ്പോൾ അമ്മായിക്ക് പേടി തോന്നി …..

“”എന്നെ പറഞ്ഞ് വിടാൻ തിരക്കായോ… അധിക പറ്റായി തോന്നി തുടങ്ങിയോ….. “”

കണ്ണീർ വാർത്തു കൊണ്ടവൾ പറഞ്ഞപ്പോൾ അവർ നിഷേധാർഥത്തിൽ തലയാട്ടി കൊണ്ട് അവളെ പുണർന്നു…

“”നോക്ക്… ഞങ്ങൾക്ക് മക്കളില്ലാത്ത വിഷമം മാറണത് നിന്നേം വൈഗേനേം കാണുമ്പോഴാ….പിന്നെ ഇപ്പോ നി തിരിച്ചു പോണം എന്ന് പറയുന്നത് മോള് ശല്യായത് കൊണ്ടല്ല….. ഈ ഒതുങ്ങികൂടൽ ഒന്ന് മാറാൻ വേണ്ടിട്ടാ….. “”””

“””… പക്ഷെ… എനിക്കാവില്ല അമ്മായി… പഴേ പോലെ എത്ര ശ്രമിച്ചാലും മാറാൻ കഴിയില്ലാ എന്നൊരു തോന്നൽ…. “”

അവർക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റ് നടന്നുകൊണ്ടവൾ പതിയെ പതിയെ പറഞ്ഞു….ഒരു ഭ്രാന്തിയെ പോലെ.

??????

“””മോനെ… ഇത് തന്നെയല്ലേ സ്ഥലം? “”

രാമൻ നായരുടെ ചോദ്യം കേട്ടപ്പോഴാണ് മിഥുൻ ഞെട്ടിയുണർന്നത്…. കാറിൽ നിന്നും തല പുറത്തേക്ക് ഇട്ടുകൊണ്ടവൻ ചുറ്റുമൊന്നു നോക്കി….പച്ച വിരിപ്പിട്ട വയലിനടുത്തായി അങ്ങകലെ പടികൾ കയറി പോകേണ്ട വീട് കണ്ടപ്പോൾ മനസ്സിൽ ഒരു തീ ആളുകയായിരുന്നു…

“”ഇത് തന്നെ രാമേട്ടാ സ്ഥലം…. വണ്ടി കുറച്ചു കൂടി മുന്നോട്ടു പോകില്ലേ… “”

“”ഉവ്വ് കുഞ്ഞേ… “”

വീണ്ടും കാർ ചലിക്കാൻ തുടങ്ങിയതും മിഥുന്റെ മനസും വ്യതി ചലിച്ചു…

“”മൂന്ന് വർഷം പിന്നിടുന്നു ഇവിടേക്ക് വന്നിട്ട് …. ഇന്നും നീ ഒരു നോവാണ് സ്നേഹ……'”

അവൻ മനസ്സിലോർത്തു…. വണ്ടി ഒതുക്കി വച്ചു. ആ വീട്ടിലേക്ക് നോക്കാൻ പോലും മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല….തേടി പിടിച്ച് വന്നിട്ടും ആ ഇരിപ്പിടത്തിൽ തന്നെ ഉറച്ചു പോയത് പോലെ തോന്നി അവന്..മടിയിൽ കിടന്നുറങ്ങിപ്പോയ കുഞ്ഞിനെ ഒരു വേളയവൻ നോക്കി… പിന്നെ മോളെയും കയ്യിലെടുത്തു കൊണ്ട് പുറത്തേക്കിറങ്ങി ആ വീട് ലക്ഷ്യമാക്കി നടന്നു… അവിടേക്ക് നടക്കുന്തോറും മനസിൽ ഒരു തരം പിടച്ചിൽ….. അതേസമയം ഉറക്കത്തിലെ ആലസ്യത്താൽ കുഞ്ഞ് കണ്ണുകൾ തുറന്നു നോക്കുന്നുണ്ടായിരുന്നു…

“””ച്ചാ…… “””””

അവൾ പതിയെ വിളിച്ചു….

“”മ്മ്മ് ന്തേ ദേവുസേ “

എവിടയാ പോകുന്നെ എന്ന രീതിയിലവൾ കൈകൾ വിടർത്തി…..അപ്പോഴേക്കുമവൻ കുഞ്ഞു കവിളിൽ മുത്തി പുഞ്ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു…. അവിടമാകെ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടായിരുന്നു…

“””ആരാത്….. കണ്ണൊന്നും കാണുന്നില്ല്യേ.. അതോണ്ടാണ് ട്ടോ…… “”‘

ഉമ്മറപടിക്കലെത്തിയപ്പോൾ ആളനക്കം കണ്ടു ചോദിച്ച മുത്തശ്ശിയെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

“‘ഞാൻ… മിഥുൻ… ഓർമ ണ്ടോ… “””

മറുചോദ്യം കേട്ടപ്പോൾ മുത്തശ്ശി അവന്റെ അടുത്തേക്ക് നീങ്ങി….. കയ്യിലെ കുഞ്ഞിനെയും അവനെയും കൈകളാൽ തലോടി…….അകത്തേക്ക് വിളിച്ചപ്പോൾ ഇരുത്തിയിൽ കയറി ഇരുന്നു….ഒന്ന് ശ്വാസം നേരെ വീണ പോലെ തോന്നി അവന്..

കുറേ നേരം അവിടം മൗനമായിരുന്നു. എങ്കിലും അകത്ത്‌ നിന്നും ഒരു പാദസര കിലുക്കം കേട്ടപ്പോൾ അവന്റെ ഹൃദയവും അത്പോലെ തുളുമ്പി… ഇടയ്ക്കിടെ അകത്തേക്ക് കണ്ണുകൾ പാഞ്ഞു…പക്ഷെ ഉമ്മറത്തേക്ക് വന്നത് പ്രതീക്ഷിച്ച മുഖമല്ലാഞ്ഞപ്പോൾ ഉള്ളിലെ തുളുമ്പലും നിലച്ചു…..

“””വൈഗ…. “””

അവൻ നാവിൽ അറിയാതെ ഉരുവിട്ടു…

ചേച്ചിയെ കാണാൻ വന്നിട്ട് അനിയത്തിയെ കണ്ടതിന്റെ നിരാശ അവന്റെ മുഖത്തു നിഴലിക്കുന്നുണ്ടായിരുന്നു ….

“”സ്നേഹ……അവളില്ലെ ഇവിടെ….. “”

വാക്കുകൾ വിക്കിക്കൊണ്ട് മിഥുൻ ചോദിച്ചപ്പോൾ വൈഗ നിഷേധാർത്ഥം തലയാട്ടി…..

എവിടെയാ എന്താ എന്നൊക്കെ ചോദിക്കാൻ നാക്കിൻ തുമ്പോളം വന്നെങ്കിലും അത്പോലെ വിഴുങ്ങുകയായിരുന്നു ചെയ്തത്…

“”അമ്മാവന്റെ വീട്ടിലാ…ഒരു വർഷത്തോളായി അവിടെ.. ഇങ്ങ് വരാറില്ല… . “‘

അവന്റെ മനസ് മനസിലാക്കിയെന്നോണം വൈഗ പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ ഉള്ളൊന്ന് കലങ്ങി…. തേടി വന്നിട്ടും കാണാൻ പറ്റാത്തതിലുള്ള നിരാശ….സങ്കടം എല്ലാം മുഖത്തു പ്രതിഫലിച്ചു…. അപ്പോഴേക്കും പുറം വാതിലിൽ വന്നു നിന്നുകൊണ്ട് സാവിത്രിഅമ്മയും കരയുന്നുണ്ടായിരുന്നു…..

“”മോളെ… അറിയോ വാവക്ക്… കുഞ്ഞായിരുന്നപ്പോൾ മോള് ഇവിടെ വന്നിരുന്നു…മോളുടെ മേമയാട്ടോ… വാ നമുക്ക് അകത്തേക്കു പോകാലോ “””

അവിടെ നിക്കാൻ വയ്യെന്നോർത്ത് വിഷയം മാറ്റിക്കൊണ്ട് വൈഗ കുഞ്ഞിന്റെ കൈയ്യും പിടിച്ച് അകത്തേക്ക് പോയി….

സ്നേഹയെ വളരെ മുൻപ് തന്നെ സ്വീകരിക്കണമായിരുന്നെന്നവൻ ഓർത്തു…അവൾ പിന്നാലെ വന്നിട്ടും ആട്ടി ഓടിച്ചതിനെയോർത്തു നെഞ്ചം നീറി…..

‘””എങ്ങനെ നടന്നിരുന്ന എന്റെ സ്നേഹ മോളാ…. അതിനെയോർത്തു കണ്ണീർ വാർക്കാത്ത ഒരു ദിവസം പോലുമില്ല…””

ഏങ്ങലടിച്ചു കൊണ്ട് സാവിത്രിയമ്മ കരഞ്ഞു…

“”അവളൊന്നു ഫോൺ വിളിക്കാറ് കൂടിയില്ല.. ഒക്കത്തിനോടും വെറുപ്പാ… ഈ നാടിനോടും വീടിനോടും…ചിലപ്പോൾ ഞങ്ങളോട് പോലും “””

എല്ലാം കേൾക്കുമ്പോൾ അവർക്ക് മറുപടിയായി എന്ത് നൽകണമെന്നറിയാതെ കുഴയുകയായിരുന്നു മിഥുൻ…

“”മിഥു ഏട്ടാ…. “

വീണ്ടും വീണ്ടും കാതിൽ ആ വിളി മുഴങ്ങും പോലെ……

“”മിഥുനിൽ നിന്നും എത്ര അകലെയാണ് സ്നേഹ നീ ഇന്ന്……. ഒരുനാൾ ഞാൻ ഇഷ്ടാണെന്ന് പറഞ്ഞ് ചേർത്തണയച്ചിട്ടും തട്ടി കളഞ്ഞില്ലേ നീയ്… ആർക്ക് വേണ്ടി…നീ ആരെയാ ഇത്രയ്ക്ക് ഭയക്കുന്നത്…. നീയില്ലാതെയുള്ള ജീവിതം എത്ര വേദനയാണെന്ന് അറിയോ…. എനിക്ക് വേണം നിന്നെ … “”(ആത്മ )

മനസ്സിൽ വേരാഴ്ന്നിറങ്ങിയ ഒരായിരം ഓർമ്മകൾ മനസിൽ തറച്ചു കയറി….അകത്ത്‌ നിന്നും കുഞ്ഞിന്റെയും വൈഗയുടെയും കൊഞ്ചിച്ചു കൊണ്ടുള്ള സംസാരം കേൾക്കുന്നുണ്ടായിരുന്നു…ഇടയ്ക്കിടെ ആ അമ്മയുടെ തേങ്ങലും…അകത്തെ വലതു വശത്തെ മുറിയിലായി സ്നേഹയുടെയും വൈഗയുടെയും ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ അവന്റെ മുഖം മങ്ങി… ചിരി തൂകി നിൽക്കുന്ന ആ മുഖം ഇനി ഒരിക്കലും കാണില്ലേ എന്നുള്ള നിരാശ അവന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു…. അവൻ അത് കൺകുളിർക്കെ നോക്കി നിക്കേ വൈഗ മോളെയും കൂട്ടി വന്നു…..

“””ഇപ്പോഴും ഇഷ്ടാണോ സ്നേഹേച്ചിയെ? “”

അപ്രതീക്ഷിതമായി കേട്ട ചോദ്യത്താലവനാ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ഉത്തരമെന്നോണം തലയാട്ടി…

“”ഒരുപാട് ഇഷ്ടാണ്…. “””

“””പക്ഷെ വരില്ലല്ലോ ഏട്ടാ….. മിഥു ഏട്ടന്റെ കൂടെ അവള് വരില്ല…… മാറി പോയി ഒരുപാട്… എന്നെ പോലും മറന്ന് പോയോ ന്ന് സംശയാണ്…… “” അവളുടെ വാക്കുകളിൽ അത്രയും വേദനയായിരുന്നു….

“”‘ഇല്ലാ.. എന്തോ അവൾ എല്ലാത്തിൽ നിന്നും ഒളിച്ചോടുകയാണ്…. ആർക്കും അവളെ വേണ്ടാ എന്നുള്ള തോന്നലാണ് ഇപ്പോഴും. എന്നേലും അവള് എന്നെ വേണം എന്ന് പറയുവായിരിക്കും അല്ലേ… “”

പ്രതീക്ഷ നിറച്ചു കൊണ്ട് മിഥുൻ ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ വൈഗ തലകുനിച്ചു…. പിന്നെ അവിടെ നിക്കാതെ അവളും പുറത്തേക്കിറങ്ങി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…