എഴുത്ത്: സനൽ SBT
രാവിലെ വീടിൻ്റെ നടുമുറ്റത്ത് ഇരുന്ന് എലിയെ ചുട്ട് തിന്നുന്ന ഭാര്യയെ കണ്ടതും അമ്മ നിലവിളിച്ചു കൊണ്ട് പുരയ്ക്ക് ചുറ്റും ഓടാൻ തുടങ്ങി.
ഈ നിലവിളി കേട്ടാണ് ഞാൻ ഉടുതുണി പോലും ഇല്ലാതെ റൂമിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി ചെന്നത്. KFC കടിച്ച് വലിക്കും പോലെ അവൾ എലിയുടെ രണ്ട് കാലുകളും കടിച്ച് മുറിച്ച് കൊണ്ട് മുറ്റത്ത് ഇരിപ്പുണ്ട്.
“ടീ നീ എന്താ ഈ കാണിക്കണേ എന്ന് ചോദിച്ചതും “
“ഷിൻ ഷ്യായ്ൻ ഷാ “
എന്നാണ് അവൾ മറുപടി പറഞ്ഞത്.
പുറകോട്ട് തിരിഞ്ഞ് നോക്കിയതും ദാണ്ടെ അമ്മ അകത്തു നിന്നും ഒരു ഉലക്കയും എടുത്തോണ്ട് ഓടി എൻ്റെ അടുത്തേക്ക് വരുന്നു.
“ഇപ്പം ഇറങ്ങിക്കോണം നീ നിന്നെ ചൈനാക്കാരി പെണ്ണിനെയും കൊണ്ട് ഈ വീട്ടിൽ നിന്ന്. “
അമ്മ അലറി
“എടി പോത്തെ ജീവൻ വേണേൽ ഓടിക്കോ എന്ന് അറിയാവുന്ന ചൈനയിലും ബാക്കി ഇംഗ്ലീഷ് ആയി അവളോട് പറഞ്ഞ് ഞാൻ നേരെ തോട്ടത്തിലേക്ക് ഓടി .ഇത് കണ്ട് എൻ്റെ പുറകെ അവളും. “
ഇനി മേലാൽ രണ്ടും ഈ പുരയ്ക്കകത്ത് കയറി പോകരുത് എന്നും പറഞ്ഞ് അമ്മ വീടിൻ്റെ ഗെയ്റ്റ് അടച്ചു. പോരാത്തതിന് നടുമുറ്റത്ത് ഒരു വാളും.
നിനക്ക് എന്തിൻ്റെ കേടാണ് രാവിലെ തന്നെ ഈ എലിയെ പിടിച്ച് ചുട്ട് തിന്നാൻ എന്ന് ചോദിച്ചപ്പോൾ അവൾ പറയുവാ
“ഇതൊക്കെ ഒരു തെറ്റാണോ ചേട്ടാ എന്ന്. “
ഹാ അവളെയും പറഞ്ഞിട്ട് കാര്യം അല്ല അവിടെ ഇതൊക്കെ ഹോട്ടലിൽ നിന്ന് കിട്ടുന്ന നല്ല ചൂട് ഫ്രൈ ഫുഡാണ്. ഏത് നേരത്താണാവോ ഈ ചൈനാക്കാരിയെ എടുത്ത് തലയിൽ വെയ്ക്കാൻ തോന്നിയത്.ദുബായില് ഡിസൈനർ ആയി ഞാൻ ജോലി ചെയ്യുന്ന കാലത്ത് അവളും ആ കമ്പനിയിലെ എക്കൗഡൻ്റ് ആയിരുന്നു. പതിയെ തുടങ്ങിയ പരിചയം ഒരു റൂമും കൂടി ഷെയർ ചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാം കയ്യീന്ന് പോയി ഒരു ദുർബല നിമിഷത്തിൽ തോന്നിയ ഒറ്റ ബുദ്ധിയാണേലും ചൈനക്കാരിയെയും കെട്ടി നാട്ടിലോട്ട് പോയാൽ കുറെ എണ്ണത്തിൻ്റെ മുൻപിൽ ഷൈൻ ചെയ്യാം എന്നാണ് ഞാൻ വിചാരിച്ചത്. അതിങ്ങനെ എട്ടിൻ്റെ പണിയായി ഉടുതുണി പോലും ഇല്ലാതെ തോട്ടത്തിൽ നിക്കേണ്ടി വരുമെന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തത്ക്കാലം ഒരു ഉണങ്ങിയ വാഴയില വെച്ച് അഡ്ജസ്റ്റ് ചെയ്തു പക്ഷേ അതതല്ലോ ഇവിടുത്തെ പ്രശ്നം ഈ മൊതലിനെയും കൊണ്ട് ഇനി എങ്ങനെ വീട്ടിലേക്ക് കയറും.
പിന്നെയും ചങ്കരൻ തെങ്ങിൻമേൽ തന്നെ എന്ന പൊലെ ആ രണ്ട് ലെഗ്ഗ് പീസിൻ്റെ പിടി ഇതു വരെ അവൾ വിട്ടിട്ടില്ല. എന്നിട്ടോരു ചോദ്യവും
“വാട്ട് ഹാപ്പൻ്റ് ബേബി. “
ഹൗ ഈ മൊതലിൻ്റെ കൂടെയാണല്ലോ ഇന്നലെ രാത്രി ബെഡിൽ കിടന്ന് കുത്തിമറിഞ്ഞത് എന്നോർത്തമ്പോൾ ഞാനാകെ രോമാഞ്ചം വന്ന് കോരിത്തരിച്ചു പോയി.
“ദിസ് ഈസ് റാറ്റ് ഫുഡ് നോട്ട് അലൗഡ് ഇൻ ദിസ് ഫാമിലി. മൈ മദർ ഈസ് കുലസ്ത്രീ യു നോ? ഡോണ്ട് റിപ്പീറ്റ് ദിസ് ഒക്കെ എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു. “
“വൈ ബേബി “
അവൾ അന്തം വിട്ട് എലിയെയും വിഴുങ്ങി ഒരേ നിൽപ്പാണ്.
ഈ പണ്ടാരത്തിനെ എങ്ങനെയാ ഇനി ഒന്ന് പറഞ്ഞ് മനസ്സിലാക്കുന്നത്.
“ഷിവാ ഷിൻറഗാ വാഷൂയാനാ ഷീ ഷയ് തോ ” “
“ആഹാ അങ്ങിനെ പണ അപ്പോ അതാണ് കാര്യം”
“ഇത് കേരളം ആണ് ഇത്തരം പരിപാടികൾ ഒന്നും ഇവിടെ നടക്കില്ല മോളെ ഞങ്ങൾക്ക് ഒരു കൾച്ചർ ഉണ്ട് ഒരു ഭക്ഷണ രീതിയുണ്ട് അതൊന്നും വിട്ട് ഒരു കളിയും ഇല്ല ഒരു വിധത്തിൽ കാര്യങ്ങൾ ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കി. പോരാത്തതിന് പറമ്പിലെ കുളത്തിൽ കൊണ്ടുപോയി ഒരു പത്ത് പ്രാവശ്യം അവളെ മുക്കിയെടുത്ത് ഞാൻ അമ്മ കാണാതെ റൂമിനകത്തേക്ക് കയറ്റി. “
അതോട് കൂടി ഡൈനിംങ്ങ് ടേബിളിൽ ഒരു മിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആ പരിപാടി അങ്ങ് നിർത്തി പിറ്റേ ദിവസം മുതൽ അവൾക്ക് ഒരു പാത്രവും ഗ്ലാസും അമ്മ സ്വന്തമായി അങ്ങ് കൊടുത്തു . ഇപ്പോ ഭക്ഷണം കാലായാൽ അവൾ ഒരു മൂലയ്ക്ക് മാറി ഇരുന്ന് കഴിച്ചോളും. എന്നാലോ കണ്ണ് തെറ്റിയാൽ പാറ്റയേയും പല്ലിയെയും അടിച്ച് കൊന്ന് തിന്നും . ഇതൊക്കെ കണ്ട് പേടിച്ചിട്ടാവും ഇപ്പോൾ വീട്ടിൽ പാറ്റയോ, പല്ലിയോ ,കൂറയോ എന്തിന് ഇടയ്ക്ക് വന്നിരുന്ന കണ്ടൻ പൂച്ച വരെ എൻ്റെ വീട്ടിൽ എന്നല്ല ആ പഞ്ചായത്തിൽ പോലും വരാറില്ല.
പച്ച മത്തി കിട്ടിയിൽ ചെകിള പോലും കളയാതെ വെറും ഉപ്പ് മാത്രം തേച്ച് ആവി കൊള്ളിച്ച് കഴിക്കുക . പച്ചമുട്ടയിൽ പഞ്ചസാര കലക്കി കുടിക്കുക .ചിക്കൻ കറിയിലെ എല്ല് മാത്രം തെരെഞ്ഞെടുത്ത് സൂപ്പ് ഉണ്ടാക്കി കുടിക്കുക ഇങ്ങനെ എന്തെല്ലോമാണ് അവളുടെ വിനോദങ്ങൾ.
ഒരു ദിവസം വൈകുന്നേരം ഒരു നാല് മണിക്ക് പറമ്പ് മൊത്തം ഉഴുത് മറിച്ച് ഒരു നെടുനീളൻ മഞ്ഞ ചേരയെ പിടിച്ച് അതിൻ്റെ വാലേൽ പിടിച്ച് കറക്കി നിലത്ത് അടിച്ച് കൊന്നു. ചുട്ട് തിന്നാൻ വേണ്ടി പുറത്ത് വിറക് അടുപ്പ് ഉണ്ടാക്കുമ്പോഴാണ് അമ്മ ഈ കാഴ്ച കാണുന്നത് . പിന്നെ പറയാനുണ്ടോ പൂരം
ഒന്നുകിൽ ഇവളെ വലിച്ചോണ്ട് ഇപ്പം നീ ഈ വീട്ടിൽ നിന്ന് ഇറങ്ങണം ഇല്ലേൽ ദാ ഞാൻ ഇറങ്ങുവ എന്ത് വേണം എന്ന് ഇനി നീ തീരുമാനിച്ചോ ?
അങ്ങനെ രണ്ട് മാസം വെക്കേക്ഷൻ ആഘോഷിക്കാൻ വന്ന അവസ്ഥ ഹുദാ ഹവ
നേരെ പെട്ടിയും കിടക്കും എടുത്ത് കിട്ടിയ ഫ്ലയ്റ്റിന് ദുബായിലേക്ക് വെച്ച് പിടിച്ചു.
ഹോ എന്തൊക്കെ ആയിരുന്നു ബഹളം കുട്ടനാട്ടിലെ ഹൗസ് ബോട്ടില് ഹണിമൂണ് മുല്ല പന്തൽ ഷാപ്പിൽ നിന്ന് കള്ളും കറിയും കോവളത്ത് റിസോട്ടിൽ പോയി അടിച്ച് പൊളി അവസാനം രണ്ട് മാസം ലീവിന് നാട്ടിൽ ചെന്ന ഞാൻ നാലിൻ്റെ അന്ന് വീടിന് പടിക്ക് പുറത്തായി. ഹാ യോഗം ഇല്ല്യ അമ്മിണ്യ ആ പായ അങ്ങ്ട് മടയ്ക്കാള്.
ഇതൊന്നും പോരാഞ്ഞിട്ട് ഫ്ലയിൽ ഇരുന്ന് എന്നോട് ഒരു ചോദ്യവും.
“യാ ഷീ ഓഷയ വൂഷ് തനാഷ് കോ?”
‘ഹോ പകച്ചു പോയി എൻ്റെ ബാല്യം’
നബി : സ്വന്തം അനുഭവം ആണോന്ന് ചോദിക്കണ്ട ഞാൻ അത്തരക്കാരൻ നഹി ഹേ.നഹി എന്ന് പറഞ്ഞാൽ നഹി.