സുധാകരേട്ടാ, ഞാൻ പറഞ്ഞില്ലന്ന് വേണ്ട കൊച്ചുങ്ങൾക്ക് മൊബൈൽ വാങ്ങി കൊടുക്കുന്നത് സൂക്ഷിച്ചു വേണോട്ടോ…

ഋതുഭേദം

എഴുത്ത്: റോസിലി ജോസഫ്

സമയം നാലു മണി, എന്നത്തെയും പോലെ കിടക്കയിൽ നിന്നെഴുന്നേറ്റ് അയാൾ പുറത്തെ കുളിമുറിയിലേയ്ക്ക് നടന്നു. ഏതു ഋതുഭേദങ്ങളിലും മാറാത്ത ചര്യകളുടെ തനിയാവർത്തനങ്ങൾ. കുട്ടിക്കാലത്തേ, അമ്മയുടെ നിഷ്ക്കർക്ഷകൾക്ക് ഇപ്പോൾ നെല്ലിക്കാ മധുരം അനുഭവപ്പെടുന്നു. പല്ല് തേപ്പും കുളിയും കഴിഞ്ഞു എത്തിയപ്പോഴേക്കും മേശപ്പുറത്ത് കാപ്പി റെഡി ആയിരുന്നു

“അതേയ് വൈകുന്നേരം വരുമ്പോ കുറച്ചു പലവ്യഞ്ജന സാധനങ്ങൾ വാങ്ങി കൊണ്ട് വരുമോ..?”

അടുക്കളയിൽ നിന്ന് ഭാര്യയുടെ ചോദ്യം. അയാൾ അവളെ നോക്കി. അവളുടെ മിഴികൾ തെല്ലു കലങ്ങിയിട്ടുണ്ട്. വിറകൂതി കത്തിച്ചതിന്റേയോ, തലേ രാത്രിയിലെ പ്രണയാർദ്രമായ ഉറക്കമിളപ്പിന്റേയോയെന്നറിയില്ല. നിബിഢമായ ഇമകളിലും, സ്വേദമുറഞ്ഞ ചെന്നിയിലും തെല്ലോളം ചാരം പറ്റിച്ചേർന്നിരിക്കുന്നു. പഴയ ഉടുപ്പിന്റെ പരിമിതികൾക്കുള്ളിലും, യാതൊരു ചമയങ്ങളുമില്ലാതെ അവൾ സുന്ദരിയായി നിന്നു. പതിവു പുഞ്ചിരി അധരങ്ങളിൽ ശോഭിക്കുന്നുണ്ട്.

“അച്ഛാ, അമ്മയ്ക്കൊരു ഫെയർ ആൻഡ് ലവ്‌ലിയും..”

“ആ നീ എഴുന്നേറ്റോ..? ഇന്നെന്തു പറ്റി, നേരത്തേയാണല്ലോ”

മൂത്തമകൾ അനുവിനെ നോക്കി ലതിക ചോദിച്ചു

“എന്തൊക്കെ വേണമെന്ന് ഒരു ലിസ്റ്റ് എഴുതി വയ്ക്ക്..”

അതു പറഞ്ഞു സുധാകരൻ മുറിക്കുള്ളിൽ കയറി ഒരു ഷർട്ടും മുണ്ടും എടുത്തിട്ടോണ്ട് പുറത്തേക്ക് വന്നു, മേശമേലിരുന്ന കാപ്പി എടുത്തു കുടിച്ചു

“വാതിലടച്ചോ..”

ഭാര്യയുടെ കയ്യിലിരുന്ന സാധനങ്ങളുടെ ലിസ്റ്റ് അടങ്ങിയ പേപ്പർ പോക്കറ്റിലിട്ട്കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി

രണ്ട് കിലോമീറ്റർ ദൂരെ ഉള്ള ഒരു ഹോട്ടലിലെ ജോലികാരനാണ് അദ്ദേഹം. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതായിരുന്നു അയാള്ടെ കുടുംബം.

മൂത്തവളെ ഇക്കൊല്ലം കഴിഞ്ഞാൽ കോളേജിൽ ചേർക്കാം. ഇളയവൾ എട്ടാം ക്ലാസിലും..അവർക്ക് വേണ്ടി ഇതുവരെ ഒന്നും സ്വരുകൂട്ടി വെച്ചിട്ടില്ല

തന്റെ മക്കളും ഭാര്യയും ഓരോന്ന് ആവശ്യപ്പെടുമ്പോൾ എത്ര പണിയെടുത്തിട്ടാണെങ്കിലും അത് നേടി കൊടുക്കാൻ അയാൾക്ക് നല്ല ഉത്സാഹമായിരുന്നു. നാളെയെ പറ്റി അയാൾ ചിന്തിച്ചില്ല

അതിനിടയിൽ ഒരു നല്ല ഷർട്ടോ, എന്തിന് ഈ വെളിച്ചം കുറഞ്ഞ ടോർച് പോലും മാറ്റാൻ അയാൾ മുതിർന്നില്ല

ഇരുൾ വീണ വഴിത്താരയിലൂടെ നടന്നു താൻ ജോലി ചെയ്യുന്ന ഹോട്ടലിനു മുന്നിലെത്തി അയാൾ. പതിവ് പോലെ തന്റെ ജോലികൾ ഓരോന്നായി ചെയ്യുമ്പോൾ ഓർത്തു ഈ മൊബൈലിനൊക്കെ ഇപ്പൊ എന്തായിരിക്കും വില. രണ്ട് ദിവസം മുന്നേ മോള് പറഞ്ഞതാണ്. പാവം അവള്ടെ ഈ പ്രായത്തിലുള്ള കുട്ടികൾക്കെല്ലാം ഫോണുണ്ട്

“മനോഹരാ..”

അയാൾ തന്റെ അടുത്തിരുന്ന ഉറ്റ ചങ്ങാതിയായ മനോഹരനെ വിളിച്ചു

“എന്താ സുധാകരേട്ടാ..”

“ഈ മൊബൈലിനൊക്കെ ഇപ്പൊ എന്തായിരിക്കുമെടാ വില..?”

“നെറ്റൊള്ളതാണോ മറ്റേ ടച് ഫോൺ”

“ആ അത് തന്നെ..”

“ആർക്കാ ഇപ്പൊ ചേട്ടനാണോ..?”

“ഏയ് എന്റെ മോൾക്കാടാ..നീ പറ എത്രയാവും”

“ഒരു അയ്യായിരം രൂപയൊക്കെ ആകും കുറഞ്ഞത്. പിന്നെ അതിന് മുകളിലോട്ടെ ഉള്ളു”

“മ്മ്..”

“സുധാകരേട്ടാ, ഞാൻ പറഞ്ഞില്ലന്ന് വേണ്ട കൊച്ചുങ്ങൾക്ക് മൊബൈൽ വാങ്ങി കൊടുക്കുന്നത് സൂക്ഷിച്ചു വേണോട്ടോ..

കയ്യിലൊരു ഫോണോക്കെ കിട്ടി കഴിഞ്ഞാൽ പിന്നെ പഠിത്തതിൽ ശ്രദ്ധിക്കാതെ വരും. നല്ലോണം പഠിക്കുന്ന കൊച്ചല്ലേ..”

“ഏയ് എന്റെ മോള് പഠിത്തത്തിൽ ഒഴപ്പുവൊന്നുമില്ല “

“ആ ഞാൻ പറഞ്ഞുന്നേയുള്ളൂ “

സുധകാരന്, മനോഹരന്റെ നിഷ്കളങ്കമായ ഉപദേശത്തോട് തെല്ലും ഈർഷ്യ തോന്നിയില്ല. ഏതൊരു പിതാവിനും തോന്നാവുന്ന സംഗതികളേ അവനും പറഞ്ഞുള്ളൂ. മൊബൈൽ ഫോൺ വരുത്തി വച്ച വിനകളേക്കുറിച്ച് കൊച്ചു കുട്ടികൾക്കു പോലും ബോധ്യമുണ്ട്.

” അവള്, എന്റെ മോളാ…നിലമറന്ന് കളിക്കില്ല”

കയ്യിലൊരു ചൂലും ബക്കറ്റുമായി നടന്നു നീങ്ങുന്ന കൂട്ടുകാരനോടായി അയാൾ പറഞ്ഞു

രാത്രിയിൽജോലി കഴിഞെത്തിയ അയാൾ , പതിവ് പഴം പൊരിയും രാവിലെ ഭാര്യ പറഞ്ഞ കുറേ അധികം പലചരക്ക് സാധനങ്ങളും മേശപ്പുറത്തേയ്ക്ക് വെച്ച് അയാൾ അകത്തേയ്ക്ക് നോക്കി

ആരുടെയും വർത്തമാനം ഒന്നും കേൾക്കാനില്ലല്ലോ.. എവിടെ പോയി..?

സുധാകരേട്ടൻ വന്നോ ഞാൻ കുളിക്കുവായിരുന്നു. ലതിക അടുക്കളയിൽ നിന്ന് നടു മുറിയിലേയ്ക്ക് കടക്കുന്നതിനിടയിൽ പറഞ്ഞു, അവള്ടെ മുടിയിൽ നിന്ന് വെള്ളതുള്ളികൾ താഴേയ്ക്കു ഇറ്റ് വീണുകൊണ്ടിരുന്നു

മക്കൾ എവിടെ..?

അവർ പഠിക്കയായിരിക്കും പരീക്ഷയല്ലേ നാളെ..

അയാൾ തന്റെ കയ്യിലിരുന്ന മറ്റൊരു പൊതി മേശമേൽ വെച്ച് കിണറ്റിൻ കരയിലേക്ക് നടന്നു. പണി കഴിഞ്ഞു വന്നാൽ തണുത്ത വെള്ളത്തിൽ ഒരു കുളി അതയാൾക്ക് നിർബന്ധമാണ്

അച്ഛാ അച്ഛൻ പുതിയ മൊബൈൽ ഫോൺ വാങ്ങിയോ..?

അത്താഴം കഴിക്കുന്നതിനിടയിൽ ആണ് മൂത്ത മകൾടെ ആ ചോദ്യം ഉയർന്നത്

ആ വാങ്ങി.. കുറേ ആയില്ലേ ചെറിയ ഫോണും കൊണ്ട് നടക്കുന്നു

ഇപ്പോ നിങ്ങക്കെന്തിനാ പുതിയൊരു ഫോൺ.പഴയതിനു എന്തുപറ്റി..?

ഭാര്യയുടെ ചോദ്യം കേട്ട് അയാൾ ഭക്ഷണം കഴിച്ചു കയ്യ് കഴുകാനായി അടുക്കളവശത്തേയ്ക്ക് പോയി

അച്ഛാ ഞാൻ പറഞ്ഞ ഫോൺ എപ്പഴാ വാങ്ങി തരിക. അനുമോൾടെ ചോദ്യം കേട്ട് അയാൾ പുഞ്ചിരിച്ചു

നീ പരീക്ഷയിൽ ജയിച്ചാൽ വാങ്ങി തരാന്നല്ലേ പറഞ്ഞെ.. റിസൾട് വരട്ടെ നോക്കാം..

ഫോൺ, ഇനി അതിന്റെ കുറവും കൂടിയേ ഉള്ളു. എങ്ങനെയെങ്കിലും പഠിച്ചു നല്ല നിലയിൽ എത്താൻ നോക്കടി..ലതികയുടെ പതിവ് ശകാരം ആ മുറിക്കുള്ളിൽ മുഴങ്ങി

അന്ന് രാത്രിയിൽ എല്ലാവരും ഉറങ്ങിയിട്ടും അനുശ്രീ മാത്രം ഉറങ്ങിയില്ല

അച്ഛന് വാങ്ങിയ വിലകൂടിയ മൊബൈൽഫോൺ ആയിരുന്നു അവള്ടെ മനസ്സ് നിറയെ…ആധുനികതയുടെ ആവിഷ്കാരങ്ങൾ നിറച്ച മൊബൈൽ ഫോൺ. എല്ലാ കൂട്ടുകാരികളുടെ കയ്യിലും ആൻഡ്രോയിഡ് ഫോണുണ്ട്. ഒരു ഭംഗിയുമില്ലാത്ത ചിലരേ സെൽഫി മോഡിൽ ചിത്രമെടുക്കുമ്പോൾ, എത്ര ചാരുതയാണ്. ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും അവർക്കു കിട്ടുന്ന ലൈക്കുകളും കമന്റുകളും എത്രയാണ്. നല്ല ചേലുള്ള തന്റെ ഫോട്ടോകളുടെ അഴക് എത്ര ഹൃദ്യമായിരിക്കും. ഒരു ‘ടിക് ടോക് ‘ ചെയ്യാൻ കൊതിയാകുന്നു. അച്ഛൻ അതെനിക്ക് തന്നിരുന്നങ്കിൽ.. അച്ഛനെന്തിനാ അത്രയും വലിയ ഫോൺ. അവൾ ഭിത്തിയിൽ നോക്കി പിറുപിറുത്തു

എന്നും കിടന്നാലുടനെ ഉറങ്ങി പോവുന്നതാണ്..നാശം പിടിക്കാൻ ഇന്ന് ഉറക്കവും വരുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ടവൾ പറഞ്ഞു പെട്ടന്നാണ് വാതിൽ തുറന്നു ആരോ അകത്തേയ്ക്ക് വന്നത്. നിമിഷങ്ങൾക്കകം മുറിയിൽ പ്രകാശം നിറഞ്ഞു

“നീ എന്താ ഇതുവരെ ഉറങ്ങാത്തെ.. ?”

അച്ഛന്റെ ചോദ്യം കേട്ടതും അവൾ എഴുന്നേറ്റിരുന്നു. മുഖം ഒരു വശത്തേയ്ക്ക് കോട്ടി പിടിച്ചു

മക്കള് പിണങ്ങി ഇരിക്ക്വാണോ..?

അച്ഛനെന്തിനാ അത്രയും വലിയ ഫോൺ അതെനിക്ക് തന്നൂടെ..

അതെന്താടി ഞാൻ വലിയ ഫോൺ ഉപയോഗിച്ചാൽ ശരിയാവില്ലേ..

ഇങ്ങോട്ട് നോക്ക്, പിണങ്ങണ്ട ഈ ഫോൺ നിനക്ക്ള്ളത് തന്നെയാ. നിന്നെ അച്ഛനൊന്ന് പറ്റിച്ചതല്ലേ..

ദേ പിന്ന്ണ്ടല്ലോ നല്ലോണം പടിച്ചോണം നാളെ ഈ ഫോൺ കാരണം എനിക്ക് ചീത്ത പേര് കേൾപ്പിക്കരുത്..

മുറിയുടെ വാതിൽ ചാരി ഒരു പുഞ്ചിരിയോടെ അയാൾ തന്റെ മുറിയിലേയ്ക്ക് നടന്നു നീങ്ങി

ദിവസങ്ങൾ പലതു കൊഴിഞ്ഞു പോയി. ഒരിക്കൽ ഒരു ഞായറാഴ്ച, മകൾ അപ്പനെയും അമ്മയെയും സ്നേഹത്തോടെ അടുത്ത് വിളിച്ചിരുത്തി

എന്താ മോളെ..

അച്ഛാ പോവല്ലേ വീഡിയോ എടുക്കാനാ..

വീഡിയോയോ എന്തിന്..?

ടിക് ടോകിൽ ഇടാൻ..

എന്റെ അച്ഛനെയും അമ്മയെയും ഈ ലോകം മുഴുവൻ കാണട്ടെ..അതും പറഞ്ഞവൾ അനിയത്തിയുടെ അടുത്തേയ്ക്ക് നീങ്ങി

ഈ കൊച്ചിന്റെ ഒരു കാര്യം….ലതിക തന്റെ വാർമുടി ഒരു സൈഡിലേയ്ക്ക് ഒതുക്കി ഒന്നുകൂടി കണ്ണാടിയിലേയ്ക് നോക്കി. തന്റെ സൗന്ദര്യം എത്ര ആസ്വദിച്ചിട്ടും അവൾക്ക് മതിയാകുന്നില്ലായിരുന്നു, സന്തോഷം കൊണ്ട് അവള്ടെ കവിളുകൾ തുടുത്തു

??????????

പരീക്ഷയുടെ റിസൾട് വരുന്ന ദിവസമായിരുന്നു അന്ന്,

അച്ഛാ അച്ഛൻ ഇവിടെ നിൽക്ക് ഞാൻ പോയ്‌ നോക്കിയിട്ട് വരാം..

അനു തന്റെ ഫലം നോക്കാൻ കമ്പ്യൂട്ടർ സെന്ററിന്റെ അകത്തളത്തിലേക്ക് നീങ്ങി

അകത്തേയ്ക്ക് പോയ മകളെക്കാൾ ചങ്കിടിപ്പായിരുന്നു അച്ഛനായ അയാൾക്ക്..കൂട്ടുകാരോടൊക്കെ വീമ്പിളക്കിയതാണ് തന്റെ മകൾടെ പഠിപ്പിനെ പറ്റി..

ഈശ്വരാ കാത്തോണെ..എന്റെ മോൾക്ക് എല്ലാ വിഷയത്തിനും A+കിട്ടണേ..

പുറത്തേയ്ക്ക് വരുന്ന കുട്ടികൾക്കിടയിൽ തന്റെ മകളുണ്ടോ എന്നറിയാൻ അയാൾ ആകാംക്ഷയോടെ മിഴികൾ പായിച്ചു

പെട്ടന്നാണ് അയാൾ കണ്ടത്. റിസൾട്ന്റെ പേപ്പറും കയ്യിൽ ചുരുട്ടി പിടിച്ചു സങ്കടത്തോടെ മുഖം കുനിച്ചു വരുന്ന മകളെ…

അയാൾ ഓടി അവള്ടെ അടുത്തേയ്ക്ക് ചെന്നു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..