ഏതോ ഒരു നിമിഷത്തിൽ അതൊരു പ്രണയമായി വളർന്നു. എഴ് വർഷമായി ആ പ്രണയം തുടങ്ങീട്ട്…

Story written by RIVIN LAL

എവിടെയാടാ.!! ഫോണിൽ ബെബിന്റെ കോൾ ശബ്ദം കേട്ടപ്പോളാണ് ഓഫിസ് തിരക്കിനിടയിൽ ഞാൻ ഫോൺ നോക്കുന്നത്.!!

ഓഫീസിലാണെടാ… എന്താ കാര്യം.?! ഞാൻ ചോദിച്ചു.

എന്തായി നീ ഇന്നലെ ഡോക്ടറെ കണ്ടിട്ട്. ഇടക്കിടെ വരുന്ന ഈ തലവേദനയുടെ കാരണം കിട്ടിയോ.? ആറു മാസം ആയില്ലേ തുടങ്ങീട്ട്.!!

ഒരു നിശ്ശബ്ദതയായിരുന്നു എന്റെ മറുപടി.!

എന്താടാ.. നീ ഒന്നും പറയാത്തെ.. പറയെടാ കോ പ്പേ.. ഡോക്ടർ എന്താ പറഞ്ഞെ.?? അവൻ വീണ്ടും എന്നോട് ചോദിച്ചു.!!

അതേടാ.. ചെറിയൊരു സീൻ ഉണ്ട്.!!! കഴിഞ്ഞ ആഴ്ചത്തെ റിപ്പോർട്ട് ഒക്കെ നോക്കി. എന്നിട്ട് ഡോക്ടർ ഇതൊരു Mountain sickness അല്ലേൽ altitude sickness എന്നൊരു രോഗത്തിന്റെ ലക്ഷണം ആണെന്ന് പറഞ്ഞു.!! ബ്രെയിനിനു ബാധിക്കുന്ന ഒരു രോഗം.!! എവിടെ എത്തുമോ ആവോ.!! ഇനി അധിക കാലം ഒന്നും ഈ ലോകത്ത്‌ ഉണ്ടാകുമെന്ന് തോന്നുന്നില്ലെടാ.

നീ ഒന്ന്‌ വായ തുറക്കാതിരിക്കുന്നുണ്ടോ. മരുന്ന് കുടിച്ചാൽ മാറാത്ത രോഗം ഒന്നുമാവില്ല. നീ വേണ്ടാത്ത ഒന്നും ചിന്തിക്കണ്ട. വീട്ടിൽ പറഞ്ഞോ നീ.?? അവൻ ചോദിച്ചു.

ഇല്ലെടാ. പറയണ്ട. കേട്ടാൽ ചിലപ്പോൾ അവർ താങ്ങില്ല. ആകെ ഉള്ള ഒരു മകന് മാരക രോഗമാണെന്നു കേട്ടാൽ ഏതു മാതാപിതാക്കളാ സഹിക്കുക. നീയായിട്ടു ഇനി ഒന്നും പറയാൻ പോകേണ്ട. പിന്നെ ഈ വിദേശ മണ്ണിൽ ഞാൻ തീർന്നാൽ ആരറിയാൻ.! അത് കൊണ്ട് അതൊന്നും ആലോചിച്ചു നീ ടെൻഷൻ അടിക്കേണ്ട. ഞാൻ അവനെ സമാധാനിപ്പിച്ചു.

ഡാ.. നീ അഞ്ജലിയോട് പറഞ്ഞോ.!! അവൻ ചോദിച്ചു.

ഇല്ലെടാ.. വേണ്ട.. അവളും അറിയണ്ട..

അഞ്ജലിയും ഞാനും അവനും കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്.ഏതോ ഒരു നിമിഷത്തിൽ അതൊരു പ്രണയമായി വളർന്നു. എഴ് വർഷമായി ആ പ്രണയം തുടങ്ങീട്ട്. അടുത്ത മാസം കാര്യങ്ങൾ എല്ലാം രണ്ടു വീട്ടിലും പറഞ്ഞു സമ്മദിപ്പിക്കാൻ ഒരുങ്ങുക ആയിരുന്നു.അപ്പോളാ ഇങ്ങിനെ സംഭവിക്കുന്നെ.!!

ഡാ.. എന്തൊക്കെയോ ചെയ്തു തീർക്കാൻ ഉള്ള പോലെ.!! ആരെയൊക്കെയോ കാണണം.. അല്ല.. എല്ലാരേയും കാണണം.. സംസാരിക്കണം. പെട്ടെന്നു ജീവിതം തീർന്നു പോയ പോലെ ഒരു ഫീൽ ആണെടാ.!! സാരമില്ല.. എന്റെ വിധി ആകും ഇത്.!ഞാൻ അവനോടു പറഞ്ഞു.

അവൻ മറുപടി ഒന്നും പറഞ്ഞില്ല.

ഡാ..!! എന്ന് മാത്രം അവൻ വിഷമത്തോടെ വിളിച്ചു..!!!

ഞാൻ ഫോൺ കട്ട് ചെയ്തു.

ഓഫിസിൽ ലഞ്ച് ബ്രേക്ക് ആയപ്പോൾ ഭക്ഷണം കഴിച്ചു ഞാൻ കണ്ണുകളടച്ചു എന്റെ ചെയറിൽ കിടന്നു. അഞ്ജലി എന്നെ വെറുക്കണം. അവളെ വഞ്ചിച്ചു കെട്ടി അവളെ ഒരു വിധവയാക്കാൻ പാടില്ല ഞാൻ. അവളുടെ മനസ്സിൽ ഇനി വെറുപ്പുകളെ വരാൻ പാടുള്ളു.!! ഇനി അതായിരിക്കണം എന്റെ ലക്ഷ്യം..!! ഞാൻ മനസ്സിൽ ഉറപ്പിച്ചു.!!

അന്ന് രാത്രി ഞാൻ അഞ്ജലിയെ വിളിച്ചു.! ആദ്യത്തെ റിങ്ങിൽ അവൾ ഫോൺ എടുത്തില്ല. രണ്ടായി .. മൂന്നായി .. നാലാമത്തെ വിളിയിൽ അവൾ എടുത്തു..!!!

അവൾ ഫോൺ എടുത്തപ്പോൾ ഞാൻ കലി തുള്ളി..’!! “എവിടെ പോയി കിടക്കായിരുന്നെടി.??” എത്ര നേരമായി ഞാൻ വിളിക്കുന്നു.??

എന്തിനാ ഇച്ഛായാ ചൂടാവണെ.?? ഫോൺ സൈലന്റിൽ ആയിരുന്നു. ഞാൻ ഇപ്പോളാ കണ്ടെ അവൾ പറഞ്ഞു.!! അവളുടെ ആ സ്നേഹത്തോടെയുള്ള ഇച്ഛായാ വിളിയിൽ ഞാൻ അലിഞ്ഞു പോകുന്ന പോലെ. അവളോട് പാവവും തോന്നി എനിക്ക്. പക്ഷെ..ഞാൻ വീണ്ടും ചൂടായി..

കുറച്ചു ദിവസമായി നീയാ കീർത്തനുമായി കമ്പനി കൂടുന്നു.!! അവനോടു വല്ലതും ഇനി മനസ്സിൽ ഉണ്ടേൽ അവനെ അങ്ങു കെട്ടിക്കോ.!! എന്നെ നോക്കണ്ട.!!

ഇച്ഛയാ.!! എന്താ ഇപ്പോൾ ഇങ്ങിനെ പെട്ടെന്ന്.?? എന്റെ ഇച്ഛായൻ ഇങ്ങിനെ ഒന്നും അല്ലായിരുന്നല്ലോ.!! പിന്നെ എന്താ ഇന്ന് മാത്രം.!!! അവളുടെ ശബ്ദം ഇടറി തുടങ്ങി.!!!

നീയൊന്നു പോയെ അഞ്ജലി.!! എനിക്ക് കേൾക്കണ്ട നിന്റെ മുതല കണ്ണീർ.!! ഞാൻ കലി തുള്ളി പറഞ്ഞുകൊണ്ട് ഫോൺ കട്ട് ആക്കി.!!!

പിന്നെ അവൾ വീണ്ടും എന്നെ ഒരു പത്തു തവണ തിരിച്ചു വിളിച്ചു.!! ഞാൻ എടുത്തില്ല.!! ഒരാഴ്ച അവളെ ഞാൻ ശരിക്കും ഒഴിവാക്കി.!!! കോൾ എടുത്തില്ല.. മെസേജ് അയച്ചില്ല.. അവൾ ബെബിനെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി.!! അവൾക്കു വീട്ടിൽ ആലോചനകൾ വരുന്നുണ്ട്.!! അതുകൊണ്ട് എന്നോട് പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ അവൾ അവനെ പറഞ്ഞേല്പിച്ചു.!! അവൻ ഈ കാര്യം എന്നോട് പറഞ്ഞു.!!

“വേണ്ട ബെബിൻ.!! അവളെ എനിക്ക് വേണ്ട.!! ഞാൻ ഇവിടെ മറ്റൊരു പുതിയ പെൺകുട്ടിയുമായി പ്രണയത്തിൽ ആയെന്നു നീ പറയണം.!! അപ്പോൾ അവൾ എന്നെ വെറുത്തോളും.. പിന്നെ പിന്നെ മറന്നോളും.!! ഞാൻ അവനോടായി പറഞ്ഞു.!!

നിവൃത്തിയില്ലാതെ അവനതു അവളോട് പറയേണ്ടി വന്നു.!! വർഷങ്ങൾ കൊണ്ടുള്ള ബന്ധം എല്ലാം അതോടെ കഴിഞ്ഞെന്നു ഞാൻ കണക്കു കൂട്ടി.!! ഞാൻ നമ്പർ മാറ്റി.!!ഫേസ്ബുക്കും വാട്ട്സ് ആപ്പും എല്ലാം ഒഴിവാക്കി.!! ഞാൻ വേറെ ഒരു മനുഷ്യനായി മാറുക ആയിരുന്നു.!! മരുന്നുകളും ചികിത്സകളും മുടങ്ങാതെ നടന്നു.!! മാസങ്ങൾ കടന്നു പോയി.!! ബെബിൻ മാത്രം എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു.!!! ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയുന്നത്.!! അഞ്ജലിയെ കുറിച്ച് ഞാൻ ഒന്നും അന്വേഷിച്ചില്ല.!! അവൾക്കു നല്ലത് വരണമേ എന്ന് മാത്രം പ്രാർത്ഥിച്ചു.!!! അവളെക്കുറിച്ച് ഒന്നും എന്നോട് പറയണ്ട എന്ന് ഞാൻ അവനു താക്കീതും നൽകി.!! മരുന്നുകളും ചികിത്സകളും ഫലം കാണുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ നാട്ടിലേക്കു ലീവ് എടുത്തു പോയി.!!! അവനും ലീവ് എടുത്തു കൂടെ വന്നു.!!

നാട്ടിൽ വെച്ച് ഒരിക്കൽ ബെബിന്റെ വീട്ടിൽ ഞാൻ പോയപ്പോൾ അവന്റെ പഴയ ബുക്കുകൾ ഒക്കെ പൊടി തട്ടാൻ പുറത്തു വെച്ചത് കണ്ടു.!! അതിൽ അവന്റെയൊരു പഴയ ഡയറി ഞാൻ കണ്ടു.!! ചുമ്മാ അതിന്റെ പേജുകൾ ഞാൻ മറച്ച കൂട്ടത്തിൽ അവൻ എഴുതിയ വരികൾ കണ്ടു.!!

“ഹൃദയത്തിന്റെ താളുകളിൽ നീ പോലും അറിയാതെ ഞാൻ ഒളിപ്പിച്ചു വെച്ച നിന്റെ കുസൃതികൾ ഈ ജന്മത്തിൽ അവൻ എടുത്തു. പക്ഷെ അടുത്ത ജന്മത്തിൽ എനിക്ക് നിന്നെ വേണം..!! എന്നോട് ക്ഷമിക്കു. ഈ ഒരു സത്യം നീ ഒരിക്കലും അറിയാതിരിക്കട്ടെ അഞ്ജലി. അവനെ വഞ്ചിക്കാൻ എനിക്കൊരിക്കലും കഴീലാ..!!”

അവന്റെ ഡയറിയിലെ ഈ വരികൾ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പായിച്ചു. പെട്ടെന്ന് ബെബിൻ അങ്ങോട്ടു വന്നപ്പോൾ ഞാൻ ഒന്നും അറിയാത്ത പോലെ ഡയറി അവിടെ തന്നെ വെച്ചു.

എന്താടാ നിന്റെ മുഖത്തൊരു വല്ലായ്മ.? അവൻ ചോദിച്ചു.

ഒന്നുല്ലേടാ.. ഞാൻ ചുമ്മാ.!! പിന്നേ ഡാ.. നമുക്കു നാളെ ഹോസ്പിറ്റലിൽ പോകണം.. എനിക്ക് ചെക്കപ്പുണ്ട്.! നീ കാർ എടുത്തു വീട്ടിലേക്കു പോരൂ. ഞാനവിടെ ഉണ്ടാകും. അതും പറഞ്ഞു ഞാൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി.

അന്ന് രാത്രി എന്റെ മനസ്സിൽ അഞ്ജലിയോടുള്ള അവന്റെ ഇഷ്ട്ടത്തെ കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു കൂട്ടി.!!!

രാവിലെ ബെബിൻ വന്നു.. കാറിന്റെ ഹോണടി കേട്ടപ്പോൾ അമ്മ പറഞ്ഞു.. വേഗം ചെല്ലൂ മോനെ.. അവനതാ കാത്തു നിൽക്കുന്നു..!!

ഞാൻ പെട്ടെന്ന് വരാം കേട്ടോ അമ്മാ.. അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു ഞാൻ ഇറങ്ങി..നോക്കി പോകണേ മക്കളെ.. മെല്ലെ പോയാൽ മതി കേട്ടോ.!!ഇറങ്ങാൻ നേരം അമ്മയുടെ അഡ്വൈസ് വന്നു.!! ഞാൻ കാറിനു അടുത്തെത്തിയപ്പോൾ പറഞ്ഞു..

“നീ ഇറങ്ങിയേ.. ഞാൻ ഓടിക്കാം.!!” അവൻ മാറി തന്നു.!!

ഞാൻ വണ്ടി എടുത്തു.. മ്യൂസിക് ഓൺ ആക്കി.. Green dayile എന്റെ ഇഷ്ട സോങ് പ്ലേ ചെയ്തു.!! “Summer has Come and passed.!!”

കാർ ഓടി കൊണ്ടിരിക്കുമ്പോൾ എന്റെ മനസും എങ്ങോട്ടോ ഓടി കൊണ്ടിരുന്നു.!!അഞ്ജലി.!! അവളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നൊരു തോന്നൽ.! അവളെ ഒന്ന്‌ കാണാൻ എന്റെ മനസ്സു വല്ലാതെ കൊതിച്ചു.!!

ഞാൻ പറഞ്ഞു “ഡാ.. നീയാ ഡാഷിൽ നിന്നും എന്റെ ഫോൺ എടുത്തേ,!!”

വണ്ടി ഓടിക്കുമ്പോൾ എന്തിനാ നിനക്ക് ഫോൺ.!! നിന്നോട് പല പ്രാവശ്യം ഞാൻ ഇതു വാൺ ചെയ്‌തിട്ടുണ്ട്.!! അവൻ ഉപദേശിച്ചു..

“നീ എടുക്കെടാ.. വിളിക്കാനല്ലാ.!” ഞാൻ പറഞ്ഞു.

അവൻ പ്രാകി കൊണ്ട് എന്റെ ഫോണെടുത്തു തന്നു.!!

“ഇന്നാ.. അവന്റെ ഒരു ഫോൺ…!!”

ഞാൻ ഇടതു കൈയിൽ ഫോൺ എടുത്തു ഗാലറി തുറന്നു.. അവളുടെ ഫോട്ടോ തിരഞ്ഞു.!! അടുത്ത ഫോൾഡർ നോക്കാൻ ഫോണിലേക്കു ഒന്ന്‌ നോക്കിയതും മുന്നിലെ ഹോൺ ശബ്ദം കേട്ടു ഞാൻ ഞെട്ടി റോഡിലേക്കു നോക്കി.!! ഒരു ലോറി ഞങ്ങളുടെ കാറിനു നേരെ ചീറി പാഞ്ഞു വരുന്നത് മാത്രം ഞാൻ കണ്ടു.!! പിന്നെ ഒന്നും കണ്ടില്ല.!!! ഒരു വലിയ പൊട്ടിത്തെറിയോടെ ഞങ്ങളുടെ കാർ ചിന്ന ഭിന്നമായി.!!!

കണ്ണുകൾ തുറക്കുമ്പോൾ ഹോസ്പിറ്റലിലാണ് ഞാൻ. ചുറ്റും ആരൊക്കെയോ നിൽക്കുന്നു.! ഡോക്‌ടേഴ്‌സ്.. നഴ്സുമാർ.. കൂട്ടുകാർ. തലക്കു ഭയങ്കര വേദന. അനങ്ങാൻ പറ്റണില്ല. വേദന സഹിച്ചു ഞാൻ എല്ലാവരെയും നോക്കി.

ഡോക്ടർ.. ബെബിൻ.. എവിടെ..??

അപ്പോൾ അവൻ ചെറിയ പരിക്കുകളോടെ ആ റൂമിലേക്ക് കടന്നു വന്നു. കുറച്ചു ബാൻഡേജുകൾ. മുഖത്തും കൈയിലും. വേറെ അധികം പരിക്കുകളില്ല.. ഇടിയുടെ ശക്തിയിൽ സീറ്റ് ബെൽറ്റ് ഇടത്തോണ്ടു അവൻ പുറത്തേക്കു തെറിച്ചു വീണതായിരുന്നു. ഭാഗ്യത്തിനു രക്ഷപ്പെട്ടു.!!

ഞാൻ എല്ലാരോടും ഒന്ന്‌ പുറത്തിറങ്ങാൻ പറഞ്ഞു കുറച്ചു സമയത്തേക്ക് എല്ലാരും പുറത്തു പോയി. അവൻ മാത്രം എന്റെ അടുത്തിരുന്നു.!!

ഞാൻ മെല്ലെ സംസാരിച്ചു തുടങ്ങി.!! എനിക്കറിയാമെടാ എല്ലാം. അഞ്ജലിയുടെ കാര്യം .!! ഞാൻ എല്ലാം അറിയാൻ അല്പം വൈകി പോയെന്നു മാത്രം. അവളൊരു പാവമാടാ. പൊട്ടി പെണ്ണാ. സ്നേഹം മാത്രമേ ഉള്ളു അവളുടെ മനസ്സിൽ. എന്നെ കണ്ട അതേ നാൾ മുതൽ അവൾ നിന്നെയും കാണാൻ തുടങ്ങിയതാ. അവൾക്കു നിന്നെ ഉൾകൊള്ളാൻ കഴിയും. അല്പം വൈകി ആണെങ്കിലും നീ എല്ലാം അവളോട് തുറന്നു പറയണം. അവളെ ഒരിക്കലും നീ വേദനിപ്പിക്കരുത്. ഞാൻ അധിക സമയം ഉണ്ടാവില്ലെടാ. രോഗത്തിന്റെ കൂടെ ആക്സിഡന്റ് കൂടി ആയപ്പോൾ ഇടി വെട്ടിയവനെ പാമ്പു കടിച്ച പോലെ ആയി പോയി. പിന്നെ എന്റെ മമ്മ.! മമ്മയെ നീ ഇടക്കിടെ സമാധാനിപ്പിക്കണം. മമ്മ ഇമോഷണൽ ആണ്. അത് കൊണ്ട് നീ വേണം എല്ലാം പറഞ്ഞു സമാദനിപ്പിക്കാൻ. പിന്നെ ഞാൻ ഈ ലോകം വിട്ടു പോയാൽ ഒരിക്കലും അഞ്ജലി അറിയരുത്.!! അതാണ് നീ എനിക്ക് തരേണ്ട പ്രോമിസ്.!! എനിക്കി വേണ്ടി അത് നീ ചെയ്യില്ലെടാ.!! ഇതെന്റെ അപേക്ഷയാണ്.!! എന്റെ കണ്ണുകൾ നിറഞ്ഞു.!!”

അവൻ എന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ചു മുഖം എന്റെ കൈകൾക്കു മേൽ വെച്ചു തേങ്ങി..!! അവന്റെ കണ്ണുനീർ തുള്ളികൾ എന്റെ കൈകളിലൂടെ ഒലിച്ചിറങ്ങി.!!!

സാരമില്ലടാ.. ഒക്കെ ശരി ആവും.!! എനിക്ക് ഭയങ്കര തല വേദനിക്കുന്നടാ.!! തല പൊട്ടണ പോലെ.!! ഞാൻ വേദനയോടെ പറഞ്ഞു.

എന്റെ കണ്ണുകൾ മങ്ങുന്നത് ഞാൻ അറിഞ്ഞു.!! ഡോക്ടർ… ഡോക്ടർ… എന്ന് വിളിച്ചു അവൻ പുറത്തേക്കു ഓടുന്നതും ആ മങ്ങിച്ചയിൽ ഞാൻ കണ്ടു.!!

ആറു വർഷത്തിനു ശേഷം ഡിസംബറിലെ തണുപ്പുള്ള ഒരു ഞായറാഴ്ച.!! അന്നെന്റെ പിറന്നാൾ ആയിരുന്നു.!!

പള്ളിയിലെ സെമിത്തേരിയിൽ അഞ്ജലി മുട്ട് കുത്തി പ്രാർത്ഥിക്കുന്നു. അവളുടെ അപ്പന്റെ കല്ലറക്കു മുന്നിൽ.!! ബെബിനും അടുത്തുണ്ട്. കൂടെ അവരുടെ നാല് വയസായ മകനും.!!

പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റു തിരിച്ചു നടക്കാനൊരുങ്ങി. അവൾ ഒന്നും അറിഞ്ഞു കാണില്ല.!! അവൻ വാക്കു പാലിച്ചുവെന്ന് അതിനു എതിരെയുള്ള കല്ലറയിൽ എല്ലാം കണ്ടു നിന്ന എന്റെ ആത്മാവ് വിചാരിച്ചു.!! പക്ഷെ…സെമിത്തേരിയുടെ ഗേറ്റ് എത്തിയപ്പോൾ അവളൊന്നു നിന്നു.!! എന്നിട്ട് അവളുടെ മകന്റെ കൈയിൽ എന്തോ കൊടുത്തു വിട്ടു..!! അത് മറ്റൊന്നും ആയിരുന്നില്ല.!!!

ആ നാല് വയസുകാരൻ ഓടി വന്നു ആ ചുവന്ന റോസാപ്പൂ എന്റെ കല്ലറക്കു മുകളിൽ വെച്ച് കൊണ്ട് തിരിച്ചു അവളുടെ അടുത്തേക്കു നടന്നു.!! എന്റെ കല്ലറക്കു നേരെ തിരിഞ്ഞു പോലും നോക്കാത്ത ആ യാത്രയിൽ അവളുടെ കണ്ണുകൾ നനഞ്ഞിരുന്നുവോ.!!! അറിയില്ല ഇപ്പോളുമെനിക്ക്.!!!