ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത്. ജ്യോതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞതെ ഉള്ളു. തന്നെക്കാൾ ഒരു വയസ്സിന്….

വാർത്തകൾക്ക് അപ്പുറം

എഴുത്ത്: ദേവാംശി ദേവ

അയാളുടെ കൈ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നി…മ ദ്യത്തിന്റെ ഗന്ധം സഹിക്കാൻ കഴിയാതെ ശർദ്ധിക്കാൻ തോന്നിയ നിമിഷം ഞാൻ അയാളെ ബലമായി തള്ളി മാറ്റി…

കട്ടിലിൽ നിന്ന് താഴേക്ക് വീണ അയാൾ ചാടി എഴുന്നേറ്റ് എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു…മുല്ലപ്പൂ അണിഞ്ഞ തലമുടി ചുറ്റിപിടിച്ച് കട്ടിലിൽ ആഞ്ഞടിക്കുമ്പോൾ ഭൂലോകം മുഴുവൻ കണ്മുന്നിൽ കറങ്ങുന്നത് പോലെ തോന്നി.

ബോധത്തിൽ നിന്നും അബോധവസ്ഥയിലേക്കുള്ള യാത്രയിൽ അയാൾ ബലമായി എന്റെ ശരീരം സ്വന്തമാക്കുന്നത് അറിഞ്ഞു..ഒരു വട്ടം അല്ല..പലവട്ടം ക്രൂ രമായി അന്ന് രാത്രി അയാൾ എന്റെ ശരീരത്തെ സ്വന്തമാക്കി..

സഹിക്കാൻ കഴിയാത്ത വേദനയോടെ,ഒന്ന് എതിർക്കാൻ പോലും കഴിയാതെ അയാളുടെ ക്രൂ രതകൾ ഏറ്റുവാങ്ങുമ്പോൾ ശരീരം മാത്രം അല്ല ജ്വാല എന്ന പതിനെട്ട് വയസ്സുകാരിയുടെ മനസ്സുകൂടി പി ച്ചിച്ചീ ന്തപ്പെടുകയായിരുന്നു..

രാവിലെ മുഖത്തേക്ക് വന്ന് വീണ വെള്ളം ആണ് ഉണർത്തിയത്..കണ്ണുതുറക്കുമ്പോൾ മുന്നിൽ അയാളുടെ അമ്മയായിരുന്നു..അയാൾ ആ മുറിയിലൊന്നും ഉണ്ടായിരുന്നില്ല..

ന ഗ്നമായ ശരീരം ബെഡ്ഷീറ്റ് കൊണ്ട് മറച്ച് അവരെ നോക്കുമ്പോൾ അവർക്ക് അതൊന്നും ഒരു പ്രശ്നമായെ തോന്നിയില്ല…

“തമ്പുരാട്ടിക്ക് ഉച്ചവരെ കിടന്നുറങ്ങാൻ അല്ല ഇങ്ങോട്ട് കൊണ്ട് വന്നത്..മര്യാദക്ക് വെളുപ്പിനെ എഴുന്നേറ്റ് അടുക്കളയിൽ കയറിക്കോണം..കേട്ടോടി..***

കേട്ടാൽ അറക്കുന്ന ഭാഷയാണ് അവരുടെ വായിൽ നിന്ന് വന്നത്.

അവർ പോയതിന് പിന്നാലെ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് മുഴുവനും അച്ഛനും അമ്മയും ആയിരുന്നു.

വഴിയിൽ എവിടെയോ വെച്ച് മകളെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹാലോചനയുമായി പ്രതാപ് എന്ന കോടീശ്വരനും അയാളുടെ അമ്മയും പഴകി പൊളിഞ്ഞു വീഴാറായ ആ വീട്ടിലേക്ക് കഴറിവന്നപ്പോൾ സ്വർഗം കിട്ടിയ പോലെ ആയിരുന്നു രണ്ട് പെണ്മക്കളുടെ അച്ഛനും അമ്മയുമായ ആ കൂലിപ്പണിക്കാരനും ഭാര്യക്കും..

കരഞ്ഞു കാലുപിടിച്ച് പറഞ്ഞതാണ് ഇപ്പൊ വിവാഹം വേണ്ടെന്നും പഠിക്കണമെന്നും..

കേട്ടില്ല..പ്രതാപ് വീട്ടിലേക്ക് കയറിവന്ന ഭാഗ്യം ആയിരുന്നു അവർക്ക്..

ഷവറിൽ നിന്നും ശരീരത്തിലേക്ക് തണുത്ത വെള്ളം വീണപ്പോൾ വേദനയും നീറ്റലും സഹിക്കാൻ കഴിയാതെ ഉറക്കെ നിലവിളിക്കാൻ തോന്നി..

എങ്ങനെയൊക്കെയോ കയ്യിൽ കിട്ടിയ ഒരു സാരിയും വാരിയുടുത്ത് അടുക്കളയിലേക്ക് നടക്കുമ്പോൾ വേദന കാരണം കാലുകൾ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നില്ല..

അടുക്കളയിൽ എന്നെ കാത്തിരുന്നത് ക്രൂ രമായ പീ ഡനങ്ങളും തെറിവിളിയും ആയിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു.

ഒരു വേലക്കാരിക്ക് കിട്ടുന്ന സ്ഥാനം പോലും ആ വീട്ടിൽ എനിക്ക് ഉണ്ടായിരുന്നില്ല. പലപ്രാവശ്യം തിളച്ച എണ്ണയും ചൂട് വെള്ളവും ശരീരം പൊളിച്ചു..

രാത്രികാലങ്ങളിൽ അയാളുടെ ഭ്രാ ന്തമായ ഉപദ്രവങ്ങൾ ഏറ്റുവാങ്ങി..

വല്ലപ്പോഴും മകളെ കാണാൻ എത്തുന്നുന്ന അച്ഛനും അമ്മയും അവൾക്ക് കിട്ടിയ ഭാഗങ്ങളിൽ മതിമറന്ന് പ്രതാപ് വലിച്ചെറിയുന്ന നോട്ട് കെട്ടുകളുമായി മടങ്ങുമ്പോൾ മകളുടെ മനസ്സ് കാണണോ,നിനക്ക് സുഖമാണോ മോളെ എന്ന് ചോദിക്കാനോ തയാറായില്ല…

ബിസിനെസ്സ് ടൂറെന്ന് പറഞ്ഞ് അയാൾ പോകുന്ന രാത്രികളിൽ മാത്രമായിരുന്നു ഞാൻ സമധാനമായി ഉറങ്ങിയിരുന്നത്..

ഒരു യാത്ര കഴിഞ്ഞ് തിരിച്ചു വന്ന അയാൾ എനിക്കൊരു മൊബൈൽ ഫോൺ സമ്മാനമായി തന്നു..

വീട്ടിലില്ലാത്ത ദിവസങ്ങളിൽ വീ ഡിയോ കോളിലൂടെ അയാളുടെ ഇഷ്ടങ്ങൾ സാധിക്കാൻ….

അതിൽ ആണ് ആദ്യ മായി fb അക്കൗണ്ട് തുടങ്ങുന്നത്…ഫോട്ടോ ഇല്ലാതെ യഥാർഥ പേരില്ലാതെ, ഒരു ഫെയ്ക്ക് ഐഡി..

അതിലൂടെ ആണ് ഹർഷനെ പരിചയപ്പെടുന്നത്…ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ വന്ന് പ്രിയപ്പെട്ട സുഹൃത്ത് ആയി മാറുകയായിരുന്നു ഹർഷൻ..

കുട്ടിക്കാലത്തെ അച്ഛൻ നഷ്ടപ്പെട്ട ഹർഷനെ വളരെ കഷ്ടപ്പെട്ട് ആണ് അമ്മ വളർത്തിയത്..അമ്മയുടെ മരണം ഹർഷനെ വല്ലാതെ തളർത്തി…ഒറ്റപ്പെട്ട് നിൽക്കുന്ന സമയത്ത് ആണ് ഹർഷൻ എന്നെ പരിചയപെടുന്നത്..

ഹർഷൻ എനിക്കും ഞാൻ ഹർഷനും വലിയൊരു ആശ്വാസമായിരുന്നു..ഒന്ന് നേരിട്ട് കാണാതെ,ഒരു ഫോട്ടോ പോലും കാണാതെ,കോളുകൾ ചെയ്യാതെ പരസ്പരം ആശ്വാസമായി മാറിയ സുഹൃത്തുക്കൾ..

മരണത്തെകുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്ന എന്നിലേക്ക് ജീവിക്കണം എന്ന തോന്നൽ ഉണ്ടാക്കിയത് പോലും ഹർഷൻ ആയിരുന്നു..

കണ്ണീരിനിടയിലും ജീവിതത്തിലേക്ക് പുതിയ വെട്ടം വന്നത് പോലെ ആണ് ആ വാർത്ത അറിയുന്നത്..ഞാനൊരു അമ്മ ആകാൻ പോകുന്നു..

തലകറങ്ങി വീണ എന്നെ അയാൾ തന്നെ ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്. ബോഡി വീക്ക് ആയതുകൊണ്ട് നന്നായി റെസ്റ്റ് എടുക്കണമെന്ന് പ്രത്യേകം ഡോക്ടർ പറഞ്ഞിരുന്നു..

എന്നാൽ അതൊന്നും അയാൾക്കൊരു പ്രശ്നമേ ആയിരുന്നില്ല…അയാളുടെ ബലപ്രയോഗത്തിന് ശേഷം സഹിക്കാൻ കഴിയാത്ത വയറുവേദനയോടെ ബാത്റൂമിലേക്ക് പോകുമ്പോൾ എന്റെ വയറ്റിൽ തുടിച്ചു തുടങ്ങിയ ജീവൻ ര ക്തതുള്ളികൾ ആയി എന്നിൽ നിന്നും ഒഴുകി ഇറങ്ങിയത് കണ്ട് അലമുറയിട്ട് കരഞ്ഞു പോയി ഞാൻ..

പിറ്റേ ദിവസം ആശുപത്രിയിൽ ശരീര സുഖത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്നവൾ എന്ന് അയാളുടെ അമ്മയുടെ കുത്തുവാക്കുകൾകൊപ്പം സ്വന്തം അച്ഛന്റെയും അമ്മയുടെയും കുറ്റപ്പെടുത്തലുകൾ കൂടി ആയപ്പോൾ മനസ്സ് മരിച്ച അവസ്ഥയിൽ ആയിരുന്നു.

രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് വരുമ്പോൾ ഒരു കുഞ്ഞ്നഷ്ടപ്പെട്ട വിഷമം അയാളിലോ അയാളുടെ അമ്മയിലോ കണ്ടില്ല..

രാത്രി ഫോൺ എടുക്കുമ്പോൾ ഹർഷന്റെ ഒരുപാട് മെസ്സേജുകൾ വന്നിട്ടുണ്ടായിരുന്നു..രണ്ട് ദിവസം എന്നെ കാണാതെ ആൾ നന്നായി പേടിച്ചിട്ടുണ്ട്. ഏത് നിമിഷവും ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിൽ അണല്ലോ ഞാൻ…

എല്ലാകാര്യങ്ങളും അക്ഷരങ്ങളിലൂടെ ഹർഷനെ അറിയിച്ചപ്പോൾ ആൾ എല്ലാം വായിച്ചു…പിന്നെ കുറെ സമയം മൗനമായിരുന്നു..

അല്പസമയത്തിന് ശേഷം അന്ന് ആദ്യമായി ഹർഷന്റെ കോൾ എന്നെ തേടി എത്തി..

ആ കാൾ എടുത്ത് കാതോട് ചേർത്തു..

“ഹലോ..”

“നീ വരുന്നോ ജ്വാല എന്റെ കൂടെ..മണിമാളികയോ പട്ടുമെത്തയോ ഇല്ല..പട്ടിണിക്ക് ഇടില്ല,കണ്ണും നിറക്കില്ല..”

“വരട്ടെ ഞാൻ..സമധാനമായി ഒന്ന് ഉറങ്ങിയാൽ മതി എനിക്ക്..”

ഒരിക്കലും കാണാത്ത, നേരിട്ട് അറിയാത്ത ഒരാളോടൊപ്പം താലികെട്ടിയവനെയും ജന്മം തന്നവരെയും ഉപേക്ഷിച്ച് ഇറങ്ങിപോകുമ്പോൾ ഒരു കുറ്റബോധവും തോന്നിയില്ല..

പിറ്റേദിവസം പോലീസ് സ്റ്റേഷനിൽ ഹർഷന്റെ കൈ ചേർത്ത് പിടിച്ച് എനിക്ക് ഹർഷന്റെ കൂടെ പോയാൽ മതിയെന്ന് പറയുമ്പോൾ അച്ഛന്റെ കൈ മുഖത്ത് പതിഞ്ഞിരുന്നു..അമ്മയുടെ ശാപവാക്കുകൾ കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്…

നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ വാർത്ത ഏറ്റെടുത്തു..

ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ഇറങ്ങിപ്പോയ വീട്ടമ്മ..

മൂന്ന് മസങ്ങൾക്കിപ്പുറം ആ വാർത്തയുടെ കമന്റുകൾ വായിക്കുമ്പോൾ കണ്ണുനീർ മൂടി കാഴ്ച മറഞ്ഞു..സത്യമെന്താണെന്ന് അറിയാതെ പ്രതികരിക്കുന്നവർ…

തോളിലൊരു കൈ തൊട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്..

ഹർഷൻ…

ഒരു താലി ചരട് കെട്ടി ഭാര്യയാക്കിയെങ്കിലും ഭർത്താവിന്റെ ഒരവകാശവും കാണിക്കാൻ വരാതെ ഇന്നും നല്ലൊരു സുഹൃത്തയി നിൽക്കുന്നവൻ..

കാ മത്തിന്റെ ഒരു തരിപോലുമില്ലാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നെയും ചേർത്ത് പിടിച്ച് ഉറങ്ങുന്നവൻ..

ഇനി ഒരിക്കലും എന്റെ കണ്ണ് നിറയരുതെന്ന് വാശിപിടിക്കുന്നവൻ..

“തന്നോട് ഞാൻ പറഞ്ഞിട്ടില്ലെ ഇതൊന്നും നോക്കി വിഷമിക്കരുതെന്ന്.”

“എനിക്ക് ഒരു വിഷമവും ഇല്ല ഹർഷ..ഞാൻ വെറുതെ..ഹർഷൻ വാ ..ഞാൻ ഊണെടുക്കാം.”

“ജ്വാല..ഞാനൊരു വാർത്ത അറിഞ്ഞു.”

“എന്താ ഹർഷാ..”

“അടുത്ത ആഴ്ച്ച പ്രതാപിന്റെ വിവാഹം ആണ്..വധു തന്റെ അനിയത്തി..ജ്യോതി..”

ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത്..ജ്യോതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞതെ ഉള്ളു..തന്നെക്കാൾ ഒരു വയസ്സിന് ഇളയ അനിയത്തി..അവൾക്കും എന്റെ വിധി ആണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല..

പിറ്റേന്ന് അവൾ പഠിക്കുന്ന കോളേജിൽ ചെന്ന് അവളെ കണ്ട് ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പൊട്ടി തെറിച്ചു.

“നിനക്ക് നാണം ഇല്ലേ…സ്വന്തം ഭർത്താവിനെ കളഞ്ഞ് കാമുകന്റെ കൂടെ ഓടിപ്പോയ നിനക്ക് എന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കാൻ എങ്ങനെ കഴിയുന്നു. അതോ..കാമുകൻ ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചപ്പോൾ ഭർത്താവിന്റെ അടുത്തേക്ക് തിരിച്ച് വരാൻ തോന്നിയോ.”

“ജ്യോതി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മോളെ…”

“എനിക്ക് ഒന്നും കേൾക്കണ്ട ജ്വാല..നീ പൊക്കോ..”

കണ്ണീരോടെ അവിടുന്ന് തിരിഞ്ഞു നടന്നു..

ആറു മാസങ്ങൾക്ക് ശേഷം ഒരു സന്ധ്യക്ക് ഹർഷന്റെ കുഞ്ഞുവീടിന്റെ മുറ്റത്തെ തുളസിതറയിൽ വിളക്കുവെയ്ക്കുമ്പോൾ അടികൊണ്ട് വീർത്ത മുഖവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജ്യോതി എന്നെ തേടി എത്തി..

“മതിയായി ചേച്ചി..അയാളോട് ജീവിച്ച് എനിക്ക് മതിയായി..അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ ഞാൻകൂടി വീട്ടിൽ വന്ന് നിന്നാൽ അവർക്ക് നാണക്കേട് ആണത്രേ..”

“മോള് വാ.”

അവളെ കൂട്ടി അകത്തേക്ക് പോയി..ഹർഷൻ ജോലികഴിഞ്ഞ് എത്തിയിട്ടുണ്ടായിരുന്നില്ല..ജ്യോതിക്ക് കഴിക്കാൻ ആഹാരം വിളമ്പുമ്പോൾ ആണ് പുറത്തൊരു കാർ വന്ന് നിന്നത്..

അതിൽ നിന്നും പ്രതാപ് ഇറങ്ങി വരുന്നത് കണ്ടതും പേടിയോടെ ജ്യോതി എന്റെ പിന്നിൽ ഒളിച്ചു…ക്രൂ രമായ ചിരിയോടെ അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്ന് ബലമായി ഞങ്ങളെ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു..

ഞങ്ങൾ രണ്ട് പെൺകുട്ടികൾ പറ്റുന്നത് പോലെ അയാളോട് എതിർത്തു നിന്നു. പറ്റില്ലെന്ന് തോന്നിയ നിമിഷം ആണ് കൈയ്യിൽ കിട്ടിയ കരിങ്കല്ല് കൊണ്ട് അയാളുടെ തലയിൽ ആഞ്ഞ് അടിച്ചത്..

വീണ്ടും വീണ്ടും ഭ്രാന്ത് പിടിച്ചത് പോലെ അയാളുടെ തലയിലേക്ക് കല്ല് കൊണ്ട് അടിച്ചുകൊണ്ടിരുന്ന എന്നെ ബലമായി പിടിച്ച് മാറ്റിയത് ഹർഷൻ ആയിരുന്നു..

അതോടു കൂടി ഒരു പേര് കൂടി ചാർത്തി കിട്ടി..കൊലപാതകി…

പിന്നീടുള്ള കുറെ വർഷങ്ങൾ ജയിലഴിക്കുള്ളിൽ..

ഹർഷൻ മാത്രം എത്ര വേണ്ടയെന്ന് പറഞ്ഞിട്ടും എന്നെ കാണാൻ വന്നുകൊണ്ടിരുന്നു..

അതൊരു ബലവും ആയിരുന്നു..

വർഷങ്ങൾക്ക് ശേഷം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമ്പോൽ അച്ഛനും അമ്മയും ജ്യോതിയും ഉണ്ടായിരുന്നു പുറത്ത്..

അവളുടെ കൂടെ നിൽക്കുന്ന ചെറുപ്പക്കാരൻ അവളുടെ ഭർത്താവും അയ്യാളുടെ കൈയ്യിലിരിക്കുന്നത് അവരുടെ കുഞ്ഞും ആണെന്ന് അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും പറയുന്നുണ്ടായിരുന്നു..

എന്നാൽ എന്റെ കണ്ണുകൾ തേടിയത് ഹർഷനെ ആയിരുന്നു..

കുറച്ചുമാറി ഒരു മരത്തിൽ ചാരി നിൽക്കുന്ന ഹർഷന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് വീഴുമ്പോൾ അവനോട് ഒന്നേ പറഞ്ഞുള്ളു..

“എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോ ഹർഷാ..എനിക്കിനി ഇവിടെ വയ്യ..”

“പോവാം..”

ഹർഷൻ എന്നെയും ചേർത്ത് പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ..

“ഇനിയെങ്കിലും ജീവിക്കണം..സന്തോഷവും സമാധാനവും ആയി..

അവസാനിച്ചു