നീഹാരം ~ Last Part, written by NANDHA NANDHITHA

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അത്ര നേരം സന്തോഷത്തോടെ, തിളങ്ങി നിന്ന മുഖം ഒരു നിമിഷം കൊണ്ട് പ്രകാശമില്ലാതെ ആയി… കണ്ണുകളിൽ നീർതുള്ളികൾ പെയ്യാൻ വിതുമ്പി നിൽക്കുന്നത് ഞാൻ കണ്ടു.

വിഷമിക്കല്ലെന്ന് പറയാൻ തുടങ്ങിയതും, മുഹൂർത്തായി താലികെട്ടെന്ന് തിരുമേനി പറഞ്ഞു.

ശിവാനി ഇരുകൈകളും കൂപ്പി പ്രാർഥനയോടെ നിന്നു.

ഞാൻ മിന്നവളുടെ കഴുത്തിലേക്ക് കെട്ടി ഹൃദയം കെട്ടിമേളം പോലെ തുടിച്ചുകൊണ്ടിരുന്നു.

കുങ്കുമ ചെപ്പിൽ നിന്നൊരു നുള്ള് എടുത്ത് അവളുടെ സീമന്തരേഖയിലേക്ക് തേച്ചു.

ഇതുവരെ കാണാത്ത പുതിയൊരു മുഖം ഞാനവളിൽ ആദ്യാമായി കണ്ടു.

കല്യാണ മാല, ‘കനക മാല കാണുന്നവർക്ക് ഇമ്പ മാല’ എന്ന് പറയുന്ന പോലെ അതി മനോഹരമായ പൂക്കൾ ചേർത്ത് വച്ച മാല എന്റെ കഴുത്തിലേക്കണിയാൻ അവൾ എടുത്തു കഴുത്തിലേക്കിട്ട പാടെ പെണ്ണ് എന്റെ നെഞ്ചിലേക്ക് വീണു…

ഞാൻ അവളെ കെട്ടിപ്പിടിച്ചു പാവം അച്ഛനേം അമ്മയേം കാണാത്ത സങ്കടം കൊണ്ടാണെന്ന് കരുതി കുറേ കൂടെ മുറുകെ അങ്ങ് പിടിച്ചു.

അവളുടെ അനക്കമൊന്നും കാണാതെ വന്നപ്പോ ഞാനവളെ തട്ടി വിളിച്ചു…

“ഏയ് ശിവ എണീറ്റെ…അമ്പലവ എല്ലാരും നോക്കുന്നു..മതി ബാക്കി വീട്ടിൽ ചെന്നിട്ട്…”

അവളുടെ കയ്യിൽ പിടിച്ചു ഞാൻ മുന്നോട്ട് മാറ്റി വീണ്ടും അവൾ മയങ്ങി എന്നിലേക്ക് വീഴാൻ നിക്കുന്നു.വാടി തളർന്നു കുഴഞ്ഞുപോയ അവളുടെ മുഖം ഞെട്ടടർന്ന പൂവ് പോലെയായ്‌.

ബോധരഹിതയായ അവളെ കണ്ട് എന്നിൽ ഭീതി ഉടലെടുത്തു..

“മോളെ എന്ത് പറ്റി…?”

എന്റെ മടിയിലേക്ക് അവളെ കിടത്തി. കിണ്ടിയിലിരുന്ന വെള്ളമെടുത്ത് മുഖത്ത് തളിച്ചു

വെള്ളമവളുടെ കണ്ണുകളിലേക്ക് ഊർന്നിറങ്ങി മെല്ലെ കൺ പീലികൾ വെട്ടി അവൾ കണ്ണ് തുറന്നു.

അത് കണ്ടപ്പോഴാണ് ഹൃദയത്തിന്റെ പിടച്ചിലിനൊരയവു സംഭവിച്ചത്.

“എന്ത് പറ്റി മോളെ…?” അമ്മ അവളോട് കൈ തിരുമ്മിക്കൊണ്ട് ചോദിച്ചു.

ഒന്നും പറയാതെ അവളെന്റെ മടിയിൽ എന്നെ നോക്കി കിടന്നു.

ഒരു സ്വപ്നത്തിൽ നിന്നെഴുന്നേറ്റ പോലെ

എന്റെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്നത് രക്തമാണെന്ന് തോന്നിപ്പോയി.

അവൾ കൈ ഉയർത്തി ആ കണ്ണീർ തുടച്ചുകൊണ്ട്. കരയല്ലേ ഏട്ടാ ന്ന് പറഞ്ഞപ്പോൾ വീണ്ടും ചങ്ക് തകരുന്ന വേദനയായിരുന്നു.

അവളെ എഴുന്നേൽപ്പിച്ചു പിന്നെ കല്യാണ മാലയൊന്നും ഇടാൻ നിന്നില്ല വേഗം തന്നെ കൈ പിടിച്ചു അമ്പലത്തിനു വലം വച്ചു തൊഴുതു ഞങ്ങൾ വെളിയിലേക്കിറങ്ങി.

വെയിലധികം കൊള്ളേണ്ട നിങ്ങൾ കാറിൽ കയറി ഇരിക്ക്. അളിയന്റെ വാക്കുകൾ കേട്ട് ഞങ്ങൾ കാറിൽ കയറി. Ac ഇട്ടു.

“എടി…വയ്യായ്മ വല്ലോം ഉണ്ടോ. അവരൊക്കെ ഭക്ഷണം കഴിക്കട്ടെ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം…”

“ഏയ്…വേണ്ട ഏട്ടാ എനിക്ക് ഒന്നുല്ല ആ പൂവിന്റെ മണവും ഇതെല്ലാം കൂടെ ഇട്ടോണ്ട് നിന്നപ്പോ തളർന്ന് പോയതാ… എനിക്ക് ഏട്ടന്റെ തോളിൽ ചാരി ഇങ്ങനെ ഇരുന്ന മതി…”

“അച്ചോടാ…നമുക്ക് വീട്ടിലേക്ക് പോകാം. അവിടെ ചെന്നൊന്നു മയങ്ങുമ്പോഴേക്കും ഒക്കെ ശരിയാവും…”

“ഞാൻ അളിയനോട് പറയട്ടെ… നീയിവിടെ ഇരിക്കൂട്ടോ…”

അവളെ വണ്ടിയിൽ ഇരുത്തി ഞാൻ വെളിയിൽ ഇറങ്ങി.

“അളിയാ.. ഞങ്ങൾ വീട്ടിലോട്ട് പോവാണേ. അവൾക്ക് ഒന്ന് കിടക്കണമെന്ന്…”

“ആ നിങ്ങൾ ചെല്ല് ഞാനിവിടുത്തെ കാര്യങ്ങളൊക്കെ നോക്കീട്ട് അങ്ങ് വന്നേക്കാം…പിന്നെ എന്തേലും ഉണ്ടെങ്കിൽ വിളിക്കണേ…”

“ഞാൻ നോക്കിക്കോളാം നീ അവളേം കൊണ്ട് വീട്ടിൽ ചെല്ലാൻ നോക്ക്…”

അമ്മയെയും വിളിച്ചു കാറിലേക്ക് കയറ്റി.

വണ്ടി വീട്ടിലേക്ക് കുതിച്ചു.

*********************************

പോകും വഴി കടയിൽ കയറി ഒരുപ്പ് സോഡാ നാരങ്ങ വെള്ളം അവൾക്ക് വാങ്ങിക്കൊടുത്തു. ഇനി ബിപിടെ വല്ല പ്രശ്നോം ആണെങ്കിലോ.

എന്തൊക്കെ ചെയ്യണമെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു…

വീട്ടിൽ ചെന്ന് അവളെ പിടിച്ചു കാറിൽ നിന്നിറക്കി.

“വിട്ടേ എനിക്ക് കുഴപ്പമൊന്നുല്ലന്ന് പറഞ്ഞില്ലേ…?”

അമ്മ വീണ്ടും വിളക്കുമായി ഉമ്മറത്തേക്ക് വന്നു.

“ഇങ്ങനെ വീണ്ടും ചെയ്യുന്നത് ശരിയാണോ…അമ്മേ…?” ഞാൻ അമ്മയോട് ചോദിച്ചു..

“ഏയ് അത് സാരമില്ല അന്നിവൾ ഈ വീട്ടിലെ ഒരു അതിഥി ആയി വന്നതല്ലേ…?ഇന്നിപ്പോ ഈ വീടിന്റെ മരുമകൾ ആയി നിന്റെ ഭാര്യയായിട്ടല്ലേ വന്നേക്കുന്നെ.
എല്ലാം ദൈവത്തിന്റെ കാടാക്ഷം…”

“വലതുകാൽ വച്ചു കയറി വാ മോളെ…” അമ്മ വിളക്കവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

എരിയുന്ന നിലവിളക്കിന്റെ ശോഭയെ സാക്ഷിയായി, “പൂർണ മനസോടെ എന്റെ പാതിമെയ്യായി,നാമിന്ന് മുതൽ ഒന്നായി ജീവിക്കുന്ന ഈ വീട്ടിൽ സന്തോഷവും സമാധാനവും സ്നേഹവും വാത്സല്യവും എന്നും നിറഞ്ഞു നിലക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ… “

അമ്മ ചൊല്ലിത്തന്ന വാക്കുകൾ ഒരായിരം പ്രാവശ്യമുരുവിട്ട് കൊണ്ട് ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.

*************************

അവിടെ മുതൽ ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു.

അവളോടെനിക്കുള്ള പ്രണയം ഞാൻ കണ്ട സ്വപ്നം പോലെ തന്നെയായിരുന്നു. പ്രതീക്ഷിക്കാതെ ജീവിതത്തിൽ വരുന്ന സുഖമുള്ള അനുഭവം…

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു വന്നപ്പോഴേക്കും അവൾ ഉച്ചക്കത്തെ പൊതിയും ഒക്കെയായി വന്നു.

“അതേ ഏട്ടാ ഞാനിന്ന് ബാങ്ക് വരെ പോകൂട്ടോ…”

“ആ ലോൺ ശരിയാകുമെങ്കിൽ വേഗം കടമുറി നോക്കണം. എന്നുമീ പണിയും ചെയ്തോണ്ട് നടന്നാലേ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല…”

“ആ നീ പോയിട്ട് വാ. അമ്മയെയും കൊണ്ട് പോ. ഒറ്റക്ക് പോകണ്ട…”

“ഉം…”

“ഇറങ്ങാൻ നേരം വിളിക്കണേ. വൈകിട്ട് വരുമ്പോ എന്തേലും വാങ്ങണോ…?”

“ഓ…വേണ്ട വെറുതെ അതുമിതും വാങ്ങി കാശ് നശിപ്പിക്കണ്ട…ഇവിടെ എല്ലാമുണ്ട്…”

“ആ ശരി ഞാൻ ഇറങ്ങുവാ..”

ബൈക്കിനടുത്തേക്ക് നടക്കുമ്പോ അവളും കൂടെ വന്നു.

ഹെൽമെറ്റ്‌ വച്ച് ബൈക്ക് എടുത്തു അവളോട് യാത്ര പറഞ്ഞു ഞാൻ പുറപ്പെട്ടു.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിർത്താതെ ഉള്ള ഫോൺ വിളികേട്ട്, പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയതും എതിരെ വന്ന കാർ ബൈക്കിലേക്ക് ഇടിച്ചു കയറി.

ബൈക്കിൽ നിന്ന് വീണ ആദിയുടെ തല അടുത്തുള്ള പോസ്റ്റിലേക്ക് ശക്തിയായി ഇടിച്ചു…

രക്തം വാർന്നു റോഡിലും , തന്റെ ശരീരത്തിലും പടരുന്നത് അവൻ അറിഞ്ഞു…

“ഫോൺ എടുത്ത് വണ്ടി ഓടിച്ചതാ… ചെക്കൻ തീർന്നെന്നാ തോന്നുന്നേ…….അതുപോലുള്ള ഇടിയല്ലേ ഇടിച്ചത്…”

ആരൊക്കെയോ അടക്കം പറയുന്നത്, കണ്ണുകൾ അടഞ്ഞു ബോധം മറയുന്ന നേരത്ത് അവൻ കേട്ടു…

ആൾക്കൂട്ടത്തിന് പിന്നിൽ നിന്നൊരാൾ ആളുകളെ തെള്ളിമാറ്റി അവന്റെ അടുത്തേക്ക് വന്നു.

ആ രണ്ട് കൈകൾ രക്തത്തിൽ കുളിച്ചു കിടന്ന അവനെ കോരിയെടുത്ത് കാറിലേക്ക് കയറ്റി…

നെറ്റിയിൽ നിന്ന് രക്തം വാർന്നു ഒഴുകിക്കൊണ്ടിരുന്നു.

******************************

ഡ്രൈവ് ചെയ്തോണ്ടിരിക്കുമ്പോഴാണ് വിഷ്ണു ( ആദിയുടെ അളിയൻ ) വിന്റെ ഫോൺ ശബ്ദിക്കുന്നത്. നമ്പർ ആയതോണ്ട് ഒന്ന് നോക്കിയിട്ട് ശബ്ദം കുറച്ച് ഫോൺ മാറ്റിവച്ചു. തുടർച്ചയായി വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ വണ്ടി സൈഡിലേക്ക് ഒതുക്കിക്കൊണ്ട് വിഷ്ണു ഫോൺ എടുത്തു.

“ഹലോ…”

“ആദിയുടെ റിലേറ്റീവ് ആരെങ്കിലും ആണോ..?”

“അതേ..”

“ഞാൻ മെഴ്‌സി ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത്. ഇവിടെ ആദി എന്ന് പറയുന്നോരാളെ ആക്സിഡന്റ് ആയി കൊണ്ട് വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് റിലേറ്റീവ്സ് ആരെങ്കിലും ഇവിടെ എത്തണം…”

ഒരു ഷോക്കേറ്റ പോലെയായിരുന്നു വിഷ്ണു. എന്ത് ചെയ്യണമെന്നറിയാതെ അയാൾ വേഗം ഹോസ്പിറ്റലിലേക്ക് വണ്ടി തിരിച്ചു.

ഹോസ്പിറ്റലിലേക്ക് എത്തി റീസെപ്‌ഷനിൽ വിവരം തിരക്കി.

ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി എന്നാണ് അവിടുന്ന് വിവരം കിട്ടിയത്.

“ഓപ്പറേഷൻ…? അപ്പോ അതിനുള്ള പണം ഒക്കെ…??” വിഷ്ണു വെപ്രാളപ്പെട്ട് അവരോട് വീണ്ടും ചോദിച്ചു..

“ഇവിടെ എല്ലാം പേ ചെയ്തിട്ടുണ്ടല്ലോ..” അവരുടെ മറുപടി കേട്ട് ആശ്ചര്യത്തോടെ വിഷ്ണു അവരെ നോക്കി .

“ആര്…?”

“ദേ ഇവിടെ ഉണ്ടായിരുന്നല്ലോ… ദേ..ആ സർ.. അദ്ദേഹമാണ്…”പുറത്തേക്ക് വിരലുകൾ ചൂണ്ടി കാട്ടികൊണ്ട് അവർ പറഞ്ഞു.

ഒരു വാക്കുപോലും പറയാതെ അയാൾ പോകുകയാണോ….വിഷ്ണു അയാളുടെ അടുത്തേക്ക് ഓടി.

സാർ ഒന്ന് നിക്കു…പിന്നാലെ ഓടിയെങ്കിലും നിരാശയായിരുന്നു.

അടുത്ത് ചെന്നപ്പോഴേക്കും അയാൾ കാറിൽ കയറി പോയിരുന്നു.

ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ചെന്നപ്പോഴേക്കും, വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു… വിഷ്ണു പെട്ടന്ന് ഡോക്ടറിന്റെ അരികിലേക്ക് ചെന്നു..

“ഡോക്ടർ… ഞാൻ ആദിയുടെ റിലേറ്റീവ് ആണ്… ആദിക്കിപ്പോ…??

വിഷ്ണുവിന്റെ വെപ്രാളം കണ്ട്, ഡോക്ടർ അയാളുടെ തോളിൽ തട്ടി…

“See Mr..?”

“വിഷ്ണു…”

“See mr. വിഷ്ണു.ആക്‌സിഡന്റിൽ ആദിയുടെ തലക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. മുറിവുകളും കൂടുതലാണ് കൃത്യസമയത്ത് എത്തിച്ചതുകൊണ്ട് ജീവൻ നില നിർത്താൻ പറ്റി. ഓപ്പറേഷൻ കഴിഞ്ഞു…24 hrs kazhinjale ബാക്കി പറയാൻ പറ്റു..”

********************************

ബാങ്കിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വിഷ്ണുവിന്റെ കാൾ അവളെത്തേടിയെത്തിയത്.

ഇതെന്താ പതിവില്ലാതെ ഈ സമയത്ത് വിഷ്ണുച്ചേട്ടന്റെ കോൾ.

അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു.

വിഷ്ണു പറഞ്ഞത് കേട്ട് അവൾ തളർന്നു നിലത്തേക്ക് ഇരുന്നു…

“ഈശ്വരാ… ന്റെ ഏട്ടൻ…എന്താ പറ്റിയത് എന്റെ ഏട്ടന്…??എനിക്കിപ്പോ കാണണം…” അവൾ പൊട്ടിക്കരഞ്ഞു.

വേഗം കിട്ടിയ ഓട്ടോയിൽ കയറി അവളും അമ്മയും ഹോസ്പിറ്റലിൽ വന്നു. സംഭവം അറിഞ്ഞു വിഷ്ണുവിന്റെ ഭാര്യയും എത്തിയിരുന്നു.

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ആദിയെ icu വിലേക്ക് മാറ്റി. ബോധം തെളിയാൻ മണിക്കൂറുകൾ കാത്തിരുന്നു.

Icu വിന്റെ ചില്ലു കണ്ണടയിലൂടെ അവനെ നോക്കുമ്പോൾ, അവളുടെ ഹൃദയം നുറുങ്ങി… കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിനു ചോരയുടെ നിറമാണെന്ന് അവൾക്ക് തോന്നി.

കസേരയിൽ ചുമരിലേക്ക് തലചായ്ച്ചു. കൃഷ്ണനോട് മനമുരുകി തന്റെ ജീവന് വേണ്ടി കേഴുമ്പോൾ അവന്റെ കണ്ണുകൾക്ക് തടിപ്പ് വന്നിരുന്നു.

******************************

ദിവസങ്ങൾക്കു ശേഷം,എന്നെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരുമ്പോ അവളുടെ പ്രാർത്ഥനക്ക് ഫലം കിട്ടിയെന്ന് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

എന്റെ പാതിയേക്കാൾ ഞാൻ തന്നെയായിരുന്നു അവൾ…അവളിലെ ആത്മവിശ്വാസവും, പക്വതയും മനോധൈര്യവും ആയിരുന്നു എന്റെയും ബലം…അവളുടെ കഷ്ടപ്പാടിന്റ ഫലമായി കിട്ടിയ ബാങ്കിലെ ജോലിയും, അതിൽ നിന്നു അവൾ മിച്ചം പിടിച്ചതും ബാങ്ക് ലോണും ഒക്കെയായി… എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്ന ബേക്കറി എന്ന സ്വപ്നവും അവളെനിക്ക് നേടി തന്നിരുന്നു..

ദിവസങ്ങൾക്കു ശേഷം,

“ഏട്ടാ ഇന്ന് ഞാനും അമ്മയും കൂടെ ഓരോന്ന് സംസാരിക്കുവായിരുന്നേ..”

“ഉം… ഞാൻ മൂളി…”

“അപ്പൊ അമ്മ പറയുവാ കല്യാണം കഴിഞ്ഞിട്ട് ഇത്രയും നാളായില്ലേ ഇനിയൊരു കുഞ്ഞിക്കാലൊക്കെ…”

എന്റെ രോമം നിറഞ്ഞ നെഞ്ചിലേക്ക് കേറി കിടന്ന് താടിയിലും കവിളിലുമൊക്കെ കൈ കൊണ്ട് കുസൃതി കാട്ടിക്കൊണ്ടിരുന്നു.

വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവളെ ഒന്ന് നോക്കി.

“എന്തേയ് പതിവില്ലാതെ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ…?”

“അത് പിന്നെ…”

“ഏത് പിന്നെ…?”

“ഒന്നുല്ല…പോടാ ചെക്കാ…” അവളെന്റെ കയ്യിലിരുന്ന പുസ്തകം തട്ടിപ്പറിച്ചു. ആ കളി തമാശയിലെപ്പോഴോ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…

ഇരുട്ട് നിറഞ്ഞ നാലു ചുമരുകൾക്കുള്ളിൽ അവളുടെ നിശ്വാസങ്ങൾ അലയടിച്ചു.

***********************************

ബേക്കറിയിൽ തിരക്കിട്ട ജോലിക്കിടയിലാണ് ശിവാനി എന്നെ വിളിച്ചത്.

“ആ പറയെടി…”ഫോണെടുത്ത് ചെവിയിലേക്ക് വച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ഒരു കാര്യമുണ്ട് ഏട്ടാ…”

“എന്തേയ് നീ വേഗം പറ ഇവിടെ തിരക്കുണ്ട്..”

“ഉണ്ണിയെ കട ഏൽപ്പിച്ചിട്ട് മോൻ വേഗം ഇങ്ങോട്ട് വാ എനിക്ക് കാണണം…”

“എന്താ കാര്യം പറയെടി…”

“നിഹാര വരാൻ സമയം ആയെന്ന് തോന്നുന്നു…” അവളുടെ നാണം നിറഞ്ഞ ചിരിയെനിക്ക് കേൾക്കാമായിരുന്നു.

“ആണോ…?? സത്യാണോടി…ഞാൻ ദാ വരുന്നേ…”

“ഉണ്ണ്യേ നോക്കിക്കോണേ ഞാനൊന്ന് വീട്ടിൽ പോയിട്ട് വരാം…”

*********************************

വീട്ടിൽ ചെന്നപാടെ അവളെ പുറത്ത് കാണാഞ്ഞു ഞാൻ റൂമിലേക്ക് ഓടിയെത്തി.

അവളെ കെട്ടിപ്പിടിച്ചു ആ സീമന്ത രേഖയിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു.

കുറച്ചു നേരം അവളെ പുണർന്നങ്ങനെ നിന്നു.

“സത്യാണോ… പെണ്ണേ…?

“എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു.. ഇന്നലെ ബാങ്കിന്ന് വരുംവഴി ഒരു പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് വാങ്ങി…രാവിലെ നോക്കാൻ മറന്നുപോയി… ഇപ്പോൾ നോക്കിപ്പോഴാ… ദേ ഏട്ടാ… ഡബിൾ ലൈൻ..”

കയ്യിൽ ചുരുട്ടിപിടിച്ചിരുന്ന പ്രേഗ്നൻസി കിറ്റ് എന്നെ കാണിക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നമുക്ക് ഇന്ന് തന്നേ ഡോക്ടറെ കാണാം.. ശിവ..”

“പോകാം ഏട്ടാ… ഞാൻ ഇപ്പോ ഒരുങ്ങി വരാം…”

************************************

ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു. ഒടുവിൽ സ്കാനിംഗ് ഒക്കെ കഴിഞ്ഞു.ബ്മൂന്നാമതൊരാൾ ഞങ്ങളിലേക്ക് വരാനായി കാത്തിരിപ്പ് തുടങ്ങിയപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ ആറാട്ട് കൊടിയേറിയിരുന്നു…

അവളെ കാറിലേക്കിരുത്തി ഞാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയ്‌.

നടക്കവേ ഫോൺ എടുത്ത് ശിവയുടെ അച്ഛനെ ഞാൻ വിളിച്ചു.

“ഹലോ അച്ഛാ ഞാനാ ആദിയാ…” ഫോൺ എടുത്തപ്പോൾ അവിടുന്ന് മറുപടി വരുന്നതിന് മുൻപ് തന്നെ ഞാൻ പറഞ്ഞു തുടങ്ങി..

“ഉം എന്താ കാര്യം പറ…?” മറുവശത്തുനിന്നുള്ള മറുപടിക്കല്പം ഗാഭീര്യം ഉണ്ടായിരുന്നു

“ശിവക്ക് വിശേഷം ഉണ്ട്… ഡോക്ടറെ കണ്ടിട്ട് ഇറങ്ങിയേ ഒള്ളൂ…”

“അതിന് ഞങ്ങളെന്ത് വേണം. എന്ന് ഞങ്ങളെ ഉപേക്ഷിച്ചവൾ പോയോ അന്നവൾ മരിച്ചു. ഇനി അവളുടെ കാര്യം പറഞ്ഞ് വിളിക്കരുത്…” ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തപ്പോ വല്ലാത്തൊരു വിങ്ങലുണ്ടായിരുന്നു.

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി ഞാൻ. കാറിലേക്ക് തിരികെയെത്തി.

“ഏട്ടാ അമ്മയേം അച്ഛനേം അറിയിക്കണ്ടേ…?” അവൾ ഏറെ സന്തോഷത്തോടെ എന്നോട് ചോദിച്ചു.

അച്ഛന്റെ മറുപടി അവൾ അറിഞ്ഞാൽ, അവളെ ഏറെ വേദനിപ്പിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ഞാൻ വണ്ടിയൊടിക്കുന്നതിലേക്ക് ശ്രദ്ധ കൊടുത്തു.

“ഏട്ടാ പറഞ്ഞ കേട്ടില്ലെന്നുണ്ടോ…?”

“ഇപ്പൊ ആരെയും വിളിക്കുന്നില്ല. അത്രേം അറിഞ്ഞാ മതി…”

പിന്നെ ഉടനീളം മൗനമായിരുന്നു.

അവളാകെ മൂഡോഫ് ആയെന്ന് മനസിലായ്.

വീട്ടിലെത്തി കാറിൽ നിന്നിറങ്ങുമ്പോ അമ്മ ഉമ്മറത്തു തന്നെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

കാറിൽ നിന്നിറങ്ങിയ പാടെ അമ്മ അവളുടെ അടുത്തേക്ക് വന്നു.

“ഡോക്ടറെന്ത് പറഞ്ഞു മക്കളെ…?”

“ഒരു പേരക്കുട്ടിയെ കളിപ്പിക്കാൻ നേരായിന്ന് പറഞ്ഞു…”

അമ്മേടെ താടിയിൽ പിടിച്ചു കുലിക്കി കൊണ്ട് പറയുന്ന അവളെ കണ്ടപ്പോൾ,വല്ലത്ത വിഷമം തോന്നി.

“മോൾടെ വീട്ടിലറിയിക്കണ്ടേ…? അവളുടെ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു.

ശിവ അമ്മയെ നോക്കി പ്രതീക്ഷയോടെ തലയാട്ടി..

“വേണം അമ്മയൊക്കെ കാത്തിരിക്കയാവും…”

“മോള് തന്നെ വിളിക്ക് ഇതറിയുമ്പോ അവർക്ക് സന്തോഷാവും പിണക്കമൊക്കെ മാറും…”

കേട്ടപാടെ അവൾ വേഗം ഫോണെടുത്ത്.

“ശിവ…ഞാൻ പറഞ്ഞു ആരേം ഇപ്പൊ അറിയിപ്പിക്കണ്ടെന്ന്…”

“അതെന്താ… ഞാൻ വിളിച്ചു പറഞ്ഞാല്…?’ അവളുടെ മുഖം ചുവന്നു…

“ഒന്നുല്ലെന്ന് പറഞ്ഞില്ലേ…നീ ഡ്രസ്സൊക്കെ മാറീട്ട് കഴിക്കാൻ വല്ലോം എടുക്ക്. എനിക്ക് നല്ല വിശക്കുന്നു…”

സങ്കടം വന്ന മുഖത്തോടെ അവൾ അകത്തേക്ക് കയറി.

ഡ്രസ്സൊക്കെ മാറി അടുക്കളയിലേക്ക് വന്നപ്പോ എനിക്കമ്മ ചോറെടുത്ത് മേശയിലേക്ക് വച്ചു.

“നീയെന്തിനാ അവളോട്‌ അങ്ങനെ പറഞ്ഞെ…അവൾക്ക് നല്ല വിഷമം ആയിട്ടുണ്ട്..ഈ സമയത്ത് ഇങ്ങനെ വിഷമിപ്പിക്കേണ്ടിയിരുന്നില്ല ആദി…”

“അമ്മ ആ രസം ഇച്ചിരി ഒഴിച്ചേ…”

ശിവ അടുക്കള വാതിലിൽ ഒക്കെ കേട്ട് നിപ്പുണ്ടായിരുന്നു.

“എന്താ ഏട്ടന്റെ മനസ്സിൽ…ഇന്നുവരെ എന്റെ കണ്ണ് നിറയുന്ന ഒന്നും ഏട്ടൻ ചെയ്തട്ടില്ല…ഇതിപ്പോ എനിക്ക് എത്രമാത്രം വേദന ആയിട്ടുണ്ടെന്ന് എന്ത് കൊണ്ടാ മനസിലാക്കാത്തത്…എന്റെ കൃഷ്ണ ആ മനസ് ഒന്ന് മാറ്റിത്ത…”

ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങമെന്ന് വച്ച് റൂമിലേക്ക് കയറി ഞാൻ കിടന്നു.

അപ്പോഴേക്കും അവളും റൂമിൽ വന്നു..

“എന്താ ഞാൻ അമ്മേ വിളിച്ചാ…എന്റെ അമ്മയെ അല്ലെ… എനിക്കാരും വേണ്ടെന്നാണോ…?”

“നീ എന്തൊക്കെയാ പറയുന്നേ…?”

“എനിക്ക് വിളിച്ചേ പറ്റു ഏട്ടാ…”

“പറ്റില്ലെന്ന് പറഞ്ഞ പറ്റില്ല..വിളിക്കണ്ടെന്ന് പറഞ്ഞാ വിളിക്കണ്ട അതിൽ കൂടുതലൊന്നും നീയിപ്പോ അന്യഷിക്കണ്ട…!!”

വഴക്കയതോടെ ഞാൻ ഡ്രസ്സ്‌ മാറി ബേക്കറിയിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങി..

******************************

കടയടച്ച് ഞാൻ വീട്ടിൽ വന്നപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു.

ഉമ്മറത്ത് ആരെയും കാണാനുമില്ല.

എന്റെ വരവും കാത്ത് ഉമ്മറത്തു അമ്മയും അവളും കാര്യം പറഞ്ഞിരിക്കുന്നത് പതിവായിരുന്നു. വീടെ ഇന്നുറങ്ങിയ മട്ടിലായിരുന്നു.

അടഞ്ഞു കിടന്ന വാതിലിൽ മെല്ലെ തട്ടിക്കൊണ്ട് അമ്മേ വിളിച്ചു.

“അമ്മേ വാതിൽ തുറന്നെ…”

അമ്മ വന്ന് വാതിൽ തുറന്ന്.

അവളെവിടെ…എല്ലാർക്കും എന്ത് പറ്റി ഒരു മൂകത…

“നീ പോയപ്പോൾ കേറി കിടന്നെയാ അവള്. ഒരിറ്റ് കഞ്ഞിവെള്ളം പോലും കഴിച്ചിട്ടില്ല ആ പെണ്ണ് നീ ചെന്ന് അവളോട് വല്ലോം കഴിക്കാൻ പറ.”

അമ്മ കിടന്നോ ഞാൻ റൂമിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.

കതവ് തുറന്ന് ഉള്ളിലേക്ക് കയറി റൂമിൽ നല്ല ഇരുട്ടായിരുന്നു.

സ്വിച്ച് ഇട്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്ന്. ഭിത്തിയോട് തിരിഞ്ഞു കിടക്കയായിരുന്നു അവൾ.

എടി… ശിവ… ഞാൻ ചെന്ന് വിളിച്ചിട്ടൊന്നും അവൾ മൈൻഡ് ചെയ്തില്ല..

ഇതെന്തൊരു കിടപ്പാ എഴുന്നേറ്റെ. ചോറെടുത്ത് വെക്ക് ഞാൻ മേലൊന്ന് കഴുകട്ടെ.

കുളിക്കാനായി ബാത്‌റൂമിലേക്ക് കയറി.

കുളി കഴിഞ്ഞിറങ്ങിയിട്ടും അവൾ എഴുന്നേറ്റിരുന്നില്ല. കട്ടിലിലേക്ക് അവളോട് ചേർന്ന് കിടന്നപ്പോഴാണ് ഒരേങ്ങലടിയുടെ ഒച്ച കേട്ടു ..

എന്തിനാ പെണ്ണെ ഇങ്ങനെ കരയുന്നെ…ഇങ്ങോട്ട് നോക്ക്യേ…

അവളുടെ തോളിൽ പിടിച്ചു തിരിഞ്ഞു കിടക്കാൻ പരമാവധി ശ്രമിച്ചു. അവളുടെ തേങ്ങലിന്റെ ശബ്ദം കൂടിക്കൂടി വന്നു.

എന്റെ ശിവ എന്തിനാ ഇങ്ങനെ കരയുന്നെ…സോറി… ഏട്ടൻ ഒന്നുമില്ലാതെ അങ്ങനെ പറയുമെന്ന് തോന്നുന്നുണ്ടോ എന്റെ പെണ്ണിന്.

എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ ഏട്ടാ…എനിക്ക് എത്രമാത്രം വേദനിച്ചെന്നറിയുവോ നിങ്ങൾക്ക്…

സോറി ഞാൻ പറയുന്ന കേൾക്ക്….

അവളെ നെഞ്ചിലേക്ക് ചേർത്ത് വച്ച് ഞൻ അച്ഛനെ വിളിച്ച കാര്യം അവളോട് പറഞ്ഞു…

വീണ്ടുമാ കണ്ണ് നിറഞ്ഞൊഴുകാൻ വെമ്പുകയായിരുന്നു…

ഏയ് കരയല്ലേ…ഞാനില്ലേ നിനക്ക് പിന്നെന്തിനാ പെണ്ണെ വിഷമിക്കുന്നെ..

നെഞ്ചിലേക്ക് മുറുകെ ചേർത്ത് പിടിച്ചു…

എനിക്ക് നല്ല വിശക്കുന്നു കഴിക്കാൻ എടുക്ക്. അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അടുക്കളയിലേക്ക് നടന്നു….

********************************

“ആദിയേട്ട ആരോ വിളിക്കുന്നു..” ബേക്കറിയിലെ തിരക്കിട്ട ജോലിക്കിടയിൽ ഉണ്ണി ഫോൺ എടുത്തുകൊണ്ടു എന്റെ അടുത്തേക്ക് വന്നു.

പരിചയമില്ലാത്ത നമ്പർ ആയിരുന്നു.

വല്ല ഓർഡരും ആകുമെന്ന് കരുതി വേഗം കാൾ അറ്റാൻഡ് ചെയ്തു.

“ഹലോ മോനെ ഞാനാ അച്ഛനാടാ…ശിവ എന്തെ…?”

അച്ഛന്റെ ഇടറിയ ശബ്ദം കേട്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

“ശിവ എവിടെ..?

അച്ഛാ ഞാൻ ഞാനിവിടെ കടേലായിരുന്നു.

എന്നോട് ക്ഷമിക്കച്ച..ഏയ് എനിക്ക് ദേഷ്യമൊന്നുമില്ല മോനെ…അന്നത്തെ അവസ്ഥയിൽ പറ്റിപ്പോയതാ..ഇത്രയും നാൾ നിങ്ങളെ ഒഴിവാക്കി മാറ്റി നിർത്തിയ ഞങ്ങളാണ് തെറ്റുകാർ… ഞങ്ങളോട് ക്ഷമിക്ക് മോനെ…

അച്ഛാ അങ്ങനൊന്നും പറയല്ലേ….

ഞാൻ വെക്കട്ടെ മോനെ..ഞാനും അവളൂടെ ഒരു ദിവസം അങ്ങോട്ട് വരാം. ഉം ശരിയച്ച

ആ സമയത്ത് അച്ഛന്റെ പ്രെസൻസ് വല്ലാത്ത സന്തോഷം തന്നു….

ദിവസങ്ങൾ കടന്നുപോയി….

“അളിയാ നാളെ മോന്റെ ബര്ത്ഡേ അല്ലെ..വീട് വച്ചിട്ടുള്ള ആദ്യത്തെ ആഘോഷം അല്ലെ. ഇവിടെ കൂടാം. എല്ലാരും കൂടി ഇന്നിങ്ങ് പോരെ…”

“ഞാൻ അങ്ങോട്ട് പറയാനിരിക്കയായിരുന്നു ആദി.. ചിഞ്ചുവും പറഞ്ഞു അങ്ങ് പോകാമെന്ന്.”

“എങ്കി എല്ലാരുമിങ്ങ് പോന്നേക്ക്..ഇവളേം കൊണ്ട് അങ്ങോട്ട് വരാനും പറ്റില്ലല്ലോ..”

ഫോൺ കട്ട്‌ ചെയ്തു ഞാൻ ശിവേടെ അടുത്തേക്ക് വന്നു.

എടി നാളെ അച്ചുന്റെ ജന്മദിനവ അവരെല്ലാം ഇന്നിങ്ങ് വരും നമുക്ക് ഒക്കെ ഒരുക്കണം.

ആഹാ… ചേച്ചിയെയും മോനെയും കണ്ടിട്ട് കൊറേ ആയി…അവളുടെ മുഖത്ത് വല്ല്യ സന്തോഷം…

അന്ന് വൈകിട്ട് തന്നെ എല്ലാരും വീട്ടിൽ വന്നു…ആഘോഷം തന്നെയായിരുന്നു വീട്.

******************************

ഫോണിൽ കാൾ വന്നിട്ട് ഞാൻ വെളിയിലേക്കിറങ്ങി സംസാരിക്കുമ്പോ പിന്നിലൂടെ ശിവ വന്നു വിളിച്ചു..

“ആരാ സാർ ഫോണിൽ..?”

“ഏയ് ഒന്നുല്ല നീയാ ബൈക്കിന്റെ ചാവിയും ഹെൽമറ്റുമിങ്ങെടുത്തെ…”

ഉം… മൂളിക്കൊണ്ട് അവൾ അകത്തേക്ക് നടന്നു.

എന്നോടെങ്കിലും പറയരുത്…എവിടെ പോകുവാണെന്ന് എന്നോട് പറഞ്ഞ എന്താ… ഞാനറിഞ്ഞ എന്താ കുഴപ്പം.. ചുണ്ടിൽ അവളുടെ കുറുമ്പ് കൂടുന്നുണ്ടായിരുന്നു…

ഞാനിപ്പോ വരാട്ടോ അവളോട് യാത്ര പറഞ്ഞു വണ്ടി റോഡിലേക്കിറക്കി…

****************************

“ഇനി പായിസം കൂടെ ഉണ്ടാക്കി കഴിഞ്ഞ എല്ലാ റെഡി…”

ശിവ ചിഞ്ചുവിനോട് പറഞ്ഞു…

“ന്റെ ശിവ.. എന്ത് കൈപ്പുണ്യവാടോ തന്റെ..വേഗം ഉണ്ടാക്കിക്കോ..”

“അതേ വേണ്ട നീയുണ്ടാക്കിയ മതി..” അമ്മ ചിഞ്ചുവിനോട് പറഞ്ഞു..

“പോ മ്മ…ശിവ ഉണ്ടാക്കും അവന്റെ ബർത്ത്ഡേ പായിസം അവന്റെ ആന്റി തന്നെ ഉണ്ടാക്കട്ടെന്ന്..”

“നിന്നെ ഇന്ന് ഞാൻ ശേരിയാക്കും… മടിച്ചി…” ചിഞ്ചുന്റെ ചെവിയിൽ നുള്ളികൊണ്ട് അമ്മ പറഞ്ഞു..

“സൂക്ഷിക്കണം.. ആറാം മാസവാ..ചൂട് തട്ടി ഒരുപാട് നേരം നിക്കണ്ട മോളെ…” അമ്മ ചെയ്തോളാം നീ പോയ്‌ ഇച്ചിരി വിശ്രമിക്ക്..

വീർത്ത വലിയ വയറും വെച്ചു പായസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന ശിവയോടായി അമ്മ പറഞ്ഞു

“ഏയ് സാരമില്ലമ്മ… അച്ചുക്കുട്ടന് എന്റെ പായിസം ഒത്തിരി ഇഷ്ടാ ഞാൻ ഉണ്ടാക്കിക്കോളാം…”

“എന്താ ഇവിടെ പരിപാടി കഴിഞ്ഞില്ലേ ഇതുവരെ ….?ആദിയുടെ ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി

“ഏയ് ഇല്ല ഒരു പായിസം കൂടി വച്ച കഴിഞ്ഞു..ഏട്ടൻ എവിടെ പോയെ ഈ സമയത്ത്…?

“ഒരു കാര്യമുണ്ടെന്നേ വാ… അവളുടെ തോളിലൂടെ കയ്യിട്ട് അടുക്കളയിൽനിന്നും ഞങ്ങൾ ഹാളിലേക്ക് നടന്നു.

അവിടെ ചെന്നപ്പോ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ ഉണ്ടായിരുന്നു അവിടെ…അത് കണ്ടവളുടെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു അച്ഛനും അമ്മയും വല്യച്ഛനും വല്യമ്മയും,ചേച്ചിയും ചേട്ടനും എല്ലാരേം കണ്ടവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

നിറഞ്ഞ ചിരിയാലെ നിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് അവളോടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു..എന്നിട്ടാ കാലുകളിലേക്ക് വീണ് ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കുമ്പോൾ ആ കണ്ണിൽ നിന്ന് ചൂട് കണ്ണീർ അച്ഛന്റെ കാൽപാദത്തിൽ വീണു…..

“ഏയ് എഴുന്നേക്ക് മോളെ…എന്റെ മോളുടെ ഭാവി ഓർത്ത അങ്ങനെ ഒക്കെ അച്ഛൻ പറഞ്ഞത്. നിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിലാണെന്ന് മനസിലായപ്പോ ഞങ്ങൾക്ക് എത്ര സന്തോഷമായെന്ന് അറിയുവോ…?”

സംസാരിച്ചിരിക്കവേയാണ് അളിയന്റെ ശബ്ദം വന്നത്. അച്ഛനെ ഞാൻ മുൻപൊരിക്കൽ കണ്ടിട്ടുണ്ട്. ആദിയെ കൊണ്ട് ഹോസ്പിറ്റലിൽ വന്നത് അച്ഛനല്ലേ…

അച്ഛന്റെ ചിരിയിൽ അതിനുള്ള ഉത്തരമുണ്ടായിരുന്നു.

മകൾക്ക് അച്ഛനോടുള്ള ഇഷ്ടവും സ്നേഹവും ഇരട്ടി വർധിച്ചു.

അച്ഛന്റേം അമ്മേടേം കൂടെ അവളെ കണ്ടപ്പോഴാണ് ഞങളുടെ ജീവിതത്തിന് ശരിക്കും സന്തോഷം ലഭിച്ചതെന്ന് എനിക്ക് തോന്നി.

എത്രയൊക്കെ ആയാലും അച്ഛനേം അമ്മേം പോലെ ആവില്ല മറ്റാരും….

ആ സന്തോഷത്തിനിടക്കാണ് അച്ഛൻ കാറിൽ നിന്നും ഒരു പെട്ടി എടുത്തുകൊണ്ടു വന്നത്.

അതെന്റെ കയ്യിലേക്ക് തന്നുകൊണ്ട് അച്ഛൻ പറഞ്ഞു “ഇവൾക്ക് വേണ്ടി ഞാൻ കരുതിവച്ചതാണ് വച്ചതാണ്.

അതിന് മുകളിൽ കാറിന്റെ ഒരു ചാവി വച്ച് എന്നിലേക്ക് നീട്ടി ഇത് മോന് വേണ്ടി കരുതി വച്ചതാണ്.

നീയെന്റെ മോളെ പൊന്നുപോലെ നോക്കുന്നത്തറിഞ്ഞത് തന്നെ എന്റെ ഭാഗ്യമാണ്. നിങ്ങൾ രണ്ടുപേരും എന്റെ മക്കളാണ്…”

അച്ചന്റെ വാക്കുകൾ എന്റെ മിഴികൾ നനച്ചു.

“ആകെയുള്ളൊരു വിഷമം ബർത്ത്ഡേക്കാരന് ഒന്നും വാങ്ങിയില്ലെന്ന് ഓർക്കുമ്പോഴാ.. ഇങ്ങനൊരു ഫങ്ക്ഷൻ നടക്കുന്നത് അറിഞ്ഞില്ല. അതാണ്…”

ആ സന്തോഷത്തിൽ നിന്നിനിയൊരു മോചനം വേണ്ടെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു..

എല്ലാവരും കൂടിചേർന്നപ്പോഴാണ് യഥാർത്ഥ സന്തോഷം ലഭിച്ചതെന്ന് ആദി ഓർത്തു

സംസാരത്തിനിടയിൽ അച്ഛൻ അമ്മയോടായി പറഞ്ഞു.

“മോളേം.. മോനെയും ഇന്ന് ഞങളുടെ കൂടെ വിടുമോ..?? ഇവരേ വീട്ടിലേക്ക് വിളിക്കാൻ കൂടെയാണ് ഞങൾ വന്നത്…”

അച്ഛന്റെ ചോദ്യം കേട്ടപ്പോൾ, ശിവയുടെയും ആദിയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…

“ഇന്ന് കൊണ്ടുപൊക്കോ… ന്റെ മോളെ വേഗം ഇങ്ങു വിട്ടേക്കണം…”

അമ്മ ചിരിയോടെ പറഞ്ഞു.

“മരുമോളെ കാണാതെ അമ്മക്ക് ഉറങ്ങൻ പറ്റില്ല… ഇങ്ങനെ ആണേൽ ഏഴാം മാസം കൂട്ടിക്കൊണ്ടുപോകുമ്പോൾ എന്ത് ചെയ്യും അമ്മ…??”

ചിഞ്ചു അമ്മേ കളിയാക്കുമ്പോ…

“ഈ അമ്മേ വിട്ട് ആര് പോകുന്നു…”എന്ന് പറഞ്ഞു ശിവയും അമ്മയോട് ചേർന്നു നിന്നു..

സ്വന്തം മകളുടെ സന്തോഷത്തിൽ, മനസ്സ് നിറഞ്ഞ രണ്ട് ഹൃദയങ്ങൾ അവരെ നോക്കി പുഞ്ചിരി തൂകി…

അച്ഛൻ അഭിമാനത്തോടെ മരുമകനെ ചേർത്ത് പിടിക്കുമ്പോൾ… ശിവയുടെ കണ്ണുകളിലും സന്തോഷം ആദിക്ക് കാണാൻ സാധിച്ചു.

അവസാനിച്ചു