ഭ്രാന്തൻ ~ ഭാഗം 09 & 10 , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം 09

അകത്തെക്ക്‌ നടക്കുംതോറും അത്‌ വരെയുണ്ടായിരുന്ന ധൈര്യം ചോർന്ന് പോയിരുന്നു എങ്കിലും മുഖത്തു അത് വരാതിരിക്കാൻ ഞാൻ പ്രേത്യകം ശ്രദ്ധിച്ചിരുന്നു …

ഒരോ ചുവട് വെപ്പിലും മനസ്സിൽ വക്കിൽ പറഞ്ഞ ആ ചോദ്യം എന്താകുമെന്ന ആശങ്കയായിരുന്നു , ചുറ്റുമുള്ള പോലീസുകാരുടെ സഹതാപത്തോടെയുള്ള നോട്ടം എനിക്ക് അൽപ്പം ആശ്വാസമായെങ്കിലും , വക്കിൽ പറഞ്ഞത് പോലെ കേസ് തെളിയിക്കാൻ അവർ എന്ത്‌ വേഷവും കെട്ടും എന്നത് ഓര്മയിലുണ്ടായിരുന്നു …

എനിക്ക് അറിയാം തന്റെ വിഷമം , ഏതോരു പെണ്ണിനെപ്പോലും നല്ലോരു ജീവിതം സ്വപ്നം കണ്ടാകും താനും വിവാഹം കഴിഞ്ഞു ആ വീട്ടിലേക്ക് എത്തിയത് , നിർഭാഗ്യമെന്ന് പറയട്ടെ മനു ജയിലിലും , അച്ഛൻ മരണത്തിലേക്കും പോയി , എനിക്ക് ദേവിയെ സഹായിക്കണമെന്നുണ്ട് , അതിനു വേണ്ടത് സത്യങ്ങൾ ഞങ്ങളോട് പറയുക എന്ന് മാത്രമാണെന്ന് വനിതാ എസ് ഐയുടെ സംസാരത്തിനു ഒന്ന് ചെറുതായി പുഞ്ചിരിച്ചു ഞാൻ അവരുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു ….

മനു ഞങ്ങളോട് സമ്മതിച്ചു കഴിഞ്ഞു , മനപൂർവ്വമാണ് , കരുതിക്കുട്ടിയാണ് അച്ഛനെ കൊന്നതെന്ന് , അതിന്റെ കാരണവും ഞങ്ങൾക്ക് അറിയാം , ഇനി അതൊന്നും പറഞ്ഞു ദേവി കഷ്ടപ്പെടണ്ട , ഞങ്ങൾക്ക് അറിയേണ്ടത് ദേവിക്ക് ഈ കൊലപാതകത്തിൽ ഉള്ള പങ്ക് എന്താണെന്ന ചോദ്യത്തിന് സത്യത്തിൽ എന്റെ തല കറങ്ങുന്നത് പോലെ തോന്നി …

മ്മ് പറഞ്ഞോ എന്നവരുടെ വീണ്ടുമുള്ള ചോദ്യം കേട്ട് എനിക്ക് ഒരു പങ്കുമില്ല എന്ന് ഞാൻ പറഞ്ഞു തീരും മുമ്പേ

“പിന്നെ ആ സമയത്തു അച്ഛനെ അടിച്ചു താഴെയിട്ടിട്ട് മനു തന്നെയാണോ അടുക്കളയിൽ പോയി കത്തി കൊണ്ട് വന്നത് ” എന്ന അവരുടെ ചോദ്യത്തിന് എന്താ മറുപടി നൽകേണ്ടത് എന്ന് ചിന്തിച്ചിട്ട , കത്തി റൂമിൽ ഇരുന്നതാണ് , “പിന്നെ അച്ഛനെ ഇടിച്ചിട്ടില്ല ” എന്നത് മാത്രം അവർ കേൾക്കാഞ്ഞത് പോലെ , അപ്പോൾ ഇത് നേരുത്തെ കരുതി കുട്ടി കത്തി റൂമിൽ വെച്ചെന്നാണോ ദേവി പറയുന്നതെന്ന ചോദ്യത്തിന് ഞാൻ ഒരിക്കൽ കൂടി നിശബ്ദമായി …

ദേവി ഒന്നും പറഞ്ഞില്ല എന്നവരുടെ വീണ്ടുമുള്ള ചോദ്യത്തിന് , ഞാൻ കാണുമ്പോൾ കത്തിയുണ്ടായിരുന്നു മനുവിന്റെ കയ്യിൽ എന്നെന്റെ മറുപടിക്ക് , മനു കത്തിയെടുക്കും വരെ ദേവി എന്തെടുക്കുകയായിരുന്നു എന്ന ചോദ്യത്തിന് , നല്ല ഉറക്കമായിരുന്നു ഞാൻ , ബെഡ് കിടന്ന് കുലുങ്ങുന്നത് പോലെ തോന്നിയിട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത് , അപ്പോൾ കണ്ടതോ സ്വന്തമായി കഴുത്തിൽ കൈവെച്ചു അമക്കാൻ ശ്രമിക്കുന്ന മനുവിനെയാണ്, ബലമായി കൈകൾ വിടുവിച്ചെങ്കിലും ഒന്ന് തിരിഞ്ഞു കിടന്നിട്ട് മനു എഴുന്നേറ്റപ്പോൾ കയ്യിൽ ആ കത്തിയുണ്ടായിരുന്നു , നിങ്ങൾ ഇതിനു മുമ്പ് ആ കത്തി കണ്ടിട്ടേയില്ല എന്ന ചോദ്യത്തിന് ഇല്ല എന്ന് ഞാൻ മറുപടി നൽകുമ്പോഴും അവരുടെ നോട്ടം എന്റെ കണ്ണിൽ നിന്ന് മാറ്റിയിരുന്നില്ല …

ആഹാ ഇപ്പോൾ ഞങ്ങൾ ഏതാ വിശ്വസിക്കേണ്ടത് , മനു പറഞ്ഞതോ താൻ പറയുന്നതോ എന്നവരുടെ ചോദ്യത്തിന് എനിക്ക് ഞാൻ കണ്ടതല്ലേ പറയാൻ പറ്റു മാഡം , മനുവേട്ടൻ എന്താ പറഞ്ഞതെന്ന് എനിക്ക് അറിയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു തീരും മുമ്പേ, അനിയത്തിയുടെ പ്രായമേയുള്ളത് കൊണ്ട നിന്നെ ഈ കേസിൽ പെടുത്താതെ രക്ഷിക്കണമെന്ന് എനിക്ക് തോന്നിയത് , ആ തോന്നൽ നിനക്കില്ലെങ്കിൽ പിന്നെ ഞാൻ എന്താ ചെയ്യാനാണ് , പുറത്തിരുന്നോ മനു പറഞ്ഞതും എന്താ അവിടെ നടന്നതുമൊക്കെ എസ്പി സാർ വന്നിട്ട് വിശദമായി പറഞ്ഞു തരും എന്നവർ പറഞ്ഞത് കേട്ട് പുറത്തേക്ക് നടക്കുമ്പോഴും നെഞ്ചിടിപ്പ് എന്റെ ഉയന്നിരുന്നു ….

ഒരു മണിക്കൂറിനു ശേഷമാണ് വിശ്രമ മുറിയിൽ നിന്നും ഒരു പൊലിസുകാരനൊപ്പം ചെറിയ ഇടവഴിയിലൂടെ വിണ്ടും അകത്തേക്ക് നടന്നത് , വക്കിൽ പറഞ്ഞത് പോലെ ചെന്നെത്തിയത് ചുറ്റും കസേരകളുള്ള ഒരു ടേബിളിന്റെ മുന്നിലായിരുന്നു, അതിൽ ഓപ്പോസിറ്റ് സൈഡിലുള്ള രണ്ടു കസേരകൾ ഒഴിച്ച് ബാക്കി നാലു കസേരയിലും ഓരോ പോലീസുകാർ ഇരിപ്പുണ്ടായിരുന്നു , തല മുകളിൽ ലൈറ്റുള്ള കസേര ചുണ്ടി മ്മ് ഇരിക്കെന്ന് പറഞ്ഞപ്പോ , ഉള്ളിലെ പതർച്ച മുഖത്തു കാണിക്കാതെ അവരോട് എല്ലാം കൈകൂപ്പി ചെറുതായി ഒരു ചിരി മുഖത്തു വരുത്തിയിട്ട് കസേരയിലേക്ക് ഇരുന്നിരുന്നു ….

അല്പസമയത്തിനു ശേഷം വാതിൽ തുറന്ന് ഒരു ഓഫീസർ കടന്ന് വന്നതും പോലീസുകാർ എഴുന്നേറ്റ് സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ മനസ്സിലായി അതാണ് എസ്പിയെന്ന് ,

എന്താണ് ദേവി പറയുന്നത് , സത്യങ്ങൾ നമ്മൊളൊട് പറഞ്ഞു സാക്ഷിയാകുന്നെന്നോ അതോ പ്രതിയായി കോടതിയിൽ കയറണമെന്നോ എന്ന് എസ്പിയുടെ ചോദ്യത്തിന് മറ്റു പോലീസുകാരെയുടെയും നോട്ടം എന്നിലേക്ക് ആയപ്പോഴാണ് , സാർ പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞത് ,

ദേവി ഒന്നും മറക്കണ്ട , അവിടെ നടന്ന എല്ലാ കാര്യങ്ങളും വ്യകതമായി അറിഞ്ഞിട്ട് തന്നെയാ ഞങ്ങൾ തന്റെ മുന്നിൽ ഇരിക്കുന്നത് , “മനു പറഞ്ഞത് താൻ കരണമാണെന്നാണ് ആ കൊലപാതകം നടന്നത് പോലുമെന്ന” എസ് പിയുടെ വാക്കുകൾ സത്യത്തിൽ എന്നെ ഞെട്ടിച്ചുവെങ്കിലും വക്കിൽ പറഞ്ഞ ” ആദ്യം എന്ത്‌ പറഞ്ഞോ അത് തന്നെ തുടർന്നും പറയാവു ” എന്നത് മനസ്സിലേക്ക് ഓടി വന്നത് കൊണ്ട എന്താണ് മനു അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല , ഞാൻ കണ്ടതാണ് പറഞ്ഞത് എന്നെന്റെ വാക്കുകൾ കേട്ട് എസ് പി ചിരിച്ചു കൊണ്ട് പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റ് എന്റെ അടുക്കലേക്ക് വന്നിരുന്നു ….

അവിടെ നടന്നത് ഞാൻ പറയട്ടെ എന്ന എസ് പിയുടെ വാക്കുകൾക്ക് ഞാൻ പുള്ളിടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ടാ അദ്ദേഹം പറഞ്ഞു തുടങ്ങിയത് …

എന്നും നിങ്ങൾ മനുവിന് നൽകുന്ന പാലിൽ ഉറക്കഗുളിക കലക്കി മയക്കറാണ് പതിവ് , അതിനു ശേഷം മനുവിന്റെ രണ്ടാനച്ഛനായ രാഘവനെ റൂമിലേക്ക് ക്ഷണിക്കുന്നതും പതിവാണ് , അന്ന് പതിവിന് വിപിരിതമായി മനു നേരുത്തെ എഴുന്നേറ്റപ്പോൾ ഒരിക്കലും കാണാൻ കഴിയാത്ത രീതിയിൽ നിങ്ങളെ കണ്ടതിന്റെ ദേഷ്യം തീർത്തതല്ലേ ഈ കൊലപാതകമെന്ന് എസ് പി പറഞ്ഞു നിർത്തിയപ്പഴേക്കും എന്റെ തലകറങ്ങി താഴേക്ക് വീഴാതിരിക്കാൻ കസേരയിൽ മുറുക്കെ പിടിച്ചു പോയിരുന്നു ഞാൻ ….

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു , എസ് പിയുടെ മുഖത്തേക്ക് നോക്കി കൈകൾ കുപ്പിയിട്ട് , സാറിന്റെ മോളാകാനുള്ള പ്രായമേ എനിക്ക് കാണു , ദൈവം പോലും പൊറുക്കാത്ത കാര്യങ്ങൾ സാർ പറയരുതെന്ന് പറഞ്ഞപ്പോഴേക്കും , എന്റെ മുന്നിൽ കിടന്ന മേശയിൽ ആഞ്ഞടിച്ചിട്ട് , പിന്നെ എങ്ങനാടി രാഘവന്റെ ബോഡി കൃത്യം നിന്റെ ബെഡ്‌റൂമിൽ തന്നെ വന്നുവെന്ന ചോദ്യം ആ മുറിയിലെ നാലു ചുമരിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു ……

********************

ഭാഗം 10

പിന്നെങ്ങനെ രാഘവന്റെ ബോഡി നിന്റെ റൂമിലേത്തിന്നു എസ് പിയുടെ വീണ്ടുമുള്ള ചോദ്യത്തിന് ഞാൻ എല്ലാം പറയാം സാർ , എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ എസ് പി അവിടെ നിന്നിരുന്ന കോൺസ്റ്റബിളിനോട് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു ..

ദാഹമായിരുന്നില്ല അപ്പോഴും എനിക്ക് , എങ്ങനെയും മനുവേട്ടനെ രക്ഷിക്കണം , എനിക്കും രക്ഷപ്പെണം , അതിനേക്കാളുപരി വക്കിൽ പറഞ്ഞതും ഓർമ്മയിലുണ്ട് , രാവിലെ കൊടുത്ത മൊഴിയിൽ നിന്നും ഒട്ടും വ്യത്യാസവും വരരുത് ….

മ്മ് കുടിക്ക് എന്ന് പറഞ്ഞു വെള്ളം എനിക്ക് നേരെ നീട്ടിയപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത് , വാങ്ങി വെള്ളം കുടിക്കുന്നതിനിടയിൽ എസ് പി മാറ്റ് പോലീസുകാരുടെ മുഖത്തേക്ക് നോക്കി ചെറുതായി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു …

മ്മ് പറ എന്ന് എസ് പിയുടെ വാക്കിന് മുന്നിൽ മനുവേട്ടനെ മാത്രം മനസ്സിൽ കണ്ട് , ആരാധിക്കുന്ന സർവ്വ ദൈവങ്ങളോടും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അവർക്ക് മറുപടി കൊടുക്കാൻ തുടങ്ങി …

വിവാഹ ശേഷം ആദ്യകുറച്ചു നാളുകളിൽ വലിയ പ്രോബ്ലംസ് ഒന്നുമില്ലായിരുന്നുവെങ്കിലും ഒരു മാസത്തിനു ശേഷം ചെറിയ ചെറിയ പ്രോബ്ലംസ് തുടങ്ങിയിരുന്നു , എന്നെന്റെ വാക്കുകൾക്ക് ഇടക്ക് കയറി എന്നിട്ട് എന്ത്‌ കൊണ്ട് പോയി ചികിൽസിച്ചില്ല എന്ന ഒരു പോലീസ് ഓഫിസറിന്റെ ചോദ്യത്തിന് ഞാൻ അതാണ് പറഞ്ഞു വരുനത്, “ദയവ് ചെയ്തു എന്നെ മുഴുവൻ പറയാൻ സമ്മതിക്കണമെന്ന “ എസ്പിയുടെ മുഖത്തു നോക്കി ദയനീയത കലർന്ന എന്റെ വാക്കുകൾ കേട്ടാണ്‌ മ്മ് പറ കേൾക്കട്ടെന്നു എസ് പി പറഞ്ഞത് …

ഇടക്ക് ഇടക്ക് ഒന്ന് വൈലന്റാവുമെങ്കിലും , ഞാൻ ഒന്ന് ചേർത്തു പിടിച്ചാൽ തീരാവുന്നതേയുണ്ടായിരുന്നുള്ളു , പക്ഷേ അന്ന് രാത്രി എന്നെത്തേതിലും അൽപ്പം കൂടുതലായിരുന്നു , ആദ്യമായിട്ടാണ് അങ്ങനെ മനുവിനെ ഞാൻ കാണുന്നത് , എങ്കിലും ഞാൻ ശ്രമിച്ചേനെ പക്ഷേ കയ്യിൽ ഇരിക്കുന്ന കത്തി കണ്ട എന്റെ നിലവിളി കേട്ട് അങ്ങോട്‌ ഓടി വന്നതാ അച്ഛൻ , അച്ഛനെ കണ്ടയുടനെ എന്തോ ഒരു ശത്രുവിനെ പോലെ ആക്രമിക്കുകയായിരുന്നു എന്നെന്റെ വാക്കുകൾക്ക് അത് എന്താണ് മനുവിനും അച്ഛനും തമ്മിലുള്ള പ്രെശ്നം എന്നോരു സാറിന്റെ ചോദ്യത്തിന് അത് എനിക്ക് അറിയില്ല. എന്ന് പറഞ്ഞു തീരും മുമ്പേ അപ്പൊ നിങ്ങളെ വീട്ടുകാർ ചതിച്ചായിരുന്നോ ഒരു ഭ്രാന്തനെ കൊണ്ട് കെട്ടിച്ചതെന്ന ചോദ്യത്തിന് , അല്ല ആറു മക്കളുള്ള ഒരച്ഛന്റെ അവസ്ഥ മനസിലാക്കി , താഴെയുള്ളവൾക്ക് ഒരു വിലങ്ങ് തടിയാകരുതെന്ന് കരുതി ഞാൻ തന്നെയാണ് ഇതിനു സമ്മതിച്ചത് …

ആഹാ നീ ആള് കൊള്ളാല്ലോ പുരാണങ്ങളിൽ പോലും കാണില്ലല്ലോ നിന്റെ കുട്ടുള്ള പെണ്ണുങ്ങൾ എന്ന് ആ കുട്ടത്തിൽ നിന്നു ഒരു ഓഫിസർ പറഞ്ഞപ്പോഴേക്കും അവിടെയാകെ ഒരു കൂട്ടച്ചിരി മുഴങ്ങിയിരുന്നു …

ഹ എന്നിട്ട് പുരാണ സ്ത്രീ വീട്ടിൽ അറിയിച്ചില്ലേ , ഇങ്ങനെ ഇടക്ക് ഇടക്ക് വൈലന്റാകുന്ന ഒരാളോടൊപ്പം ജീവിക്കാൻ കഴിയില്ലെന്ന ചോദ്യത്തിന് ഞാനായി എടുത്ത തീരുമാനമല്ല പിന്നെന്തിനാണ് അവരെ അറിയിക്കുന്നത് എന്നെന്റെ മറുപടിക്ക് , പത്തെണ്ണം ഉണ്ടെങ്കിലും കൊല്ലാൻ സ്വന്തം മക്കളെ ആരെങ്കിലും വിട്ട് കൊടുക്കമൊന്നുള്ള ഒരു ഓഫീസിറിന്റെ ചോദ്യത്തിന് കുറച്ചു കഴിയുമ്പോൾ എല്ലാം നേരെയാകും എന്ന ‘അമ്മ പറഞ്ഞത് എന്നെന്റെ മറുപടിക്ക് കുറച്ചു നേരം അവിടെ ആകെ നിശ്ശബ്ദമായിരുന്നു ….

എന്നിട്ട് ‘അമ്മ പറഞ്ഞത് ചേച്ചിയുടെ മരണത്തോടെയാണ് അവനു സുഖമില്ലാതെയാകുന്നെതെന്നും , അത് ഒരു വർഷം കഴിഞ്ഞു സുഖമായി എന്നുമാണല്ലോ എന്ന് എസ് പിയുടെ ചോദ്യത്തിന് വിവാഹത്തിന് മുൻപ് നടന്നതിനെക്കുറിച്ചു വ്യകതമായി എനിക്ക് അറിയില്ല , വിവാഹ ശേഷം ഇടക്ക് ഒന്ന് വൈലന്റാകും , അതിൽ കുടുതലും മരുന്ന് കൊടുക്കതെ തന്നെ ഞാനൊന്ന് ചേർത്തുപിടിച്ചാൽ മാറുന്നതെ ഉണ്ടായിരുന്നുള്ളു എന്നെന്റെ മറുപടിക്ക് , ടോ അപ്പോൾ നമ്മൾ പറഞ്ഞത് വെറുതെയല്ലാട്ടോ ഇവൾ ഏതോ ദിവ്യത്വമുള്ള പുരാണങ്ങളിലെ അവതാരമാണെന്നു പറഞ്ഞപ്പോഴേക്കും വീണ്ടും അവിടെ ഒരു കൂട്ട ചിരി പടർന്നിരുന്നു ….

മനുവിന്റെ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞു ആള് ഒക്കെയാണ് എന്ന് റിപ്പോർട്ടും കിട്ടി , ഇനി പേരിനൊരു ഒരു സൈക്കാർട്ടിസ്റ്റിനെ കാണിക്കണം , അതിനു റിപ്പോർട്ട് എന്തായാലും ഈ കേസിനു വേണ്ട തെളിവുകൾ ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാം , മോൾ ഇന്നലെ മരണ ശേഷം നേരം പുലരുവോളം വക്കിലിന്റെ കുടെയായിരുന്നല്ലേ , വക്കിലിനൊപ്പം സ്റ്റേഷനിൽ ചെന്നതും ഒന്ന് രണ്ടു തവണ പല പേരിൽ പോലീസ് വീട്ടിൽ എത്തിയപ്പോഴും ദേവിയെ മാത്രം കണ്ടില്ലെന്നും , രാത്രി വൈകി വക്കിൽ വീടിന്റെ മുന്നിൽ ഇറക്കി വിട്ടതും ഞങ്ങളുടെ ഷാഡോ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ,

ഒരു കൊലപാതകം നടന്ന വീട്ടിൽ നിന്ന് നിന്നെ മാത്രം പ്രേത്യകം മാറ്റുക , നേരം പുലരുവോളം ക്‌ളാസ്സ് തരിക , ഇതിൽ നിന്നെല്ലാം നീയ്യും ഉൾപ്പെട്ടതാണ് കൊലപാതകമെന്ന് ചിന്തിക്കാൻ ഭരിച്ച ഐ പി സ് പടിക്കണമെന്നില്ല , ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതിയാകുമെന്നതിന്റെ കൂടെ , ദേവി ഇപ്പോൾ ഇവിടെ പറഞ്ഞത് മൊത്തം വക്കിൽ അനന്തന്റെ വാക്കുകളാകും അല്ലെ , എന്ന എസ്പിയുടെ ചോദ്യത്തിന് , കണ്ണിൽ കണ്ടതാണ് പറഞ്ഞത് അതിനു എനിക്ക് ഒരു വക്കിലിന്റെ ആവശ്യം ഇല്ല , പിന്നെ വക്കിലിനൊപ്പം പോയത് മാനസിക നില തകർന്ന എന്റെ ഭർത്താവിനെ ഒന്ന് കാണാൻ വേണ്ടിയാണ് അല്ലാതെ എന്ന് പറഞ്ഞു തീരും മുമ്പേ ദേവിക്ക് പോകാം എന്ന എസ് പിയുടെ വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞിരുന്നു ….

പോകുന്നതിനു മുമ്പ് എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന എന്റെ വാക്ക് കേട്ട് അവിടെയുണ്ടായിരുന്നവർ എന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് , വിവാഹം കഴിഞ്ഞു താലി നെഞ്ചോട് ചേരും മുമ്പേ അത് ഓരോ പെണ്ണിന്റെയും ഹൃദയത്തോടാണ് ചേരാറു , ഭർത്താവിന് ഒന്ന് വയ്യാതെ വന്നാൽ ചേർത്ത് നിർത്തുന്നത് അവരുടെ അസുഖം കുറയുമെന്ന് കരുതിയിട്ടല്ല , എന്ത്‌ വന്നാലും കുടെയുണ്ടാകുമെന്ന് ഒരുറപ്പ് അത് മാത്രം നൽകാൻ വേണ്ടിയാണു , അതിനു നിങ്ങൾ കളിയാക്കിയത് പോലെ കുല സ്ത്രീയെന്നോ പുരാണങ്ങളിലെ കഥാപാത്രങ്ങളെന്നോ പറഞ്ഞാൽ ഒട്ടും കുറച്ചിലായി അല്ല എനിക്ക് കിട്ടിയ അവാർഡ് ആയി കാണാനാണ് സാറെ ഇഷ്ടമെന്ന് പറഞ്ഞപ്പോൾ അത് വരെ പുലിയായിരുന്ന സാറന്മാർ പെട്ടെന്ന് ഒന്ന് നിശബ്ദമായെങ്കിലും , തിരിഞ്ഞു നടന്ന എന്നെ പുറകിൽ നിന്ന് എസ് പി വിളിച്ചു ,

വക്കിൽ അനന്തനോട് നീ പറഞ്ഞേക്ക് അവൻ ജയിക്കാൻ വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ ഇവിടെ തോൽക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന എസ് പിയുടെ വാക്കുകൾ തിരിച്ചിറങ്ങുമ്പോഴും എന്റെ നെഞ്ചിടിപ്പ് കുട്ടിക്കൊണ്ടേയിരുന്നു ……

തിരിച്ചു ഇറങ്ങുമ്പോഴേക്കും അമ്മയുടെ ഫോൺ ചാർജ്ജിലായിരുന്നു, നെഞ്ചിടിപ്പോടെ വക്കിലിനെ വിളിച്ചപ്പോഴേക്കും ആദ്യ റിങ്ങിൽ തന്നെ വക്കിൽ ഫോൺ എടുത്തിരുന്നു , എന്തായി മോളെന്നുള്ള വക്കിലിന്റെ ചോദ്യത്തിന് ഉത്തരം നൽകും മുമ്പേ ഞാൻ വക്കിലിനോട് ഞാൻ ചോദിച്ചു അങ്കിളേ സത്യം പറ നമ്മുക്ക് മനുവിനെ രക്ഷിക്കാൻ കഴിയുമോ ? എന്നെന്റെ ചോദ്യത്തിന് വക്കിലിന്റെ ചിരി കേട്ട് ഞാൻ അന്തം വിട്ടിരുന്നു ….

തുടരും….