എനിക്കു മുറിയിൽ കിടന്നുകൊണ്ട് തന്നെ അവളെ നന്നായിട്ടു കാണാൻ കഴിയുന്നുണ്ട്. അവൾക്കു എന്തൊരു…

കിനാവും കണ്ണീരും….

എഴുത്ത്: അരുൺ നായർ

:::::::::::::::::::::::::::::::

രേവതി ഹാളിലെ ഓരോ സാധനങ്ങൾ വൃത്തി ആക്കുക ആണ്‌….. എനിക്കു മുറിയിൽ കിടന്നുകൊണ്ട് തന്നെ അവളെ നന്നായിട്ടു കാണാൻ കഴിയുന്നുണ്ട്…..അവൾക്കു എന്തൊരു ഷേപ്പ് ആണ്‌….. ആരും മോഹിച്ചു പോകുന്ന ശരീരം……

അവൾ ഉടുത്തിരിക്കുന്ന സാരി ആണെങ്കിൽ സ്ഥാനം തെറ്റി കിടക്കുകയാണ്…അതിനുള്ളിലൂടെ അവളുടെ ആരെയും മോഹിപ്പിക്കുന്ന ശരീരം കാണുമ്പോൾ അറിയാതെ ആഗ്രഹിച്ചു പോകുന്നു……അവളെ ഒന്ന് കീഴ്പ്പെടുത്താൻ പറ്റിയിരുന്നു എങ്കിൽ……. പുറകിൽ കൂടി ചെന്നു ഒന്ന് കെട്ടി പുണരാൻ സാധിച്ചിരുന്നു എങ്കിൽ……മനസ്സിൽ ഇങ്ങനെ കാ മ ചിന്തകൾ നൃത്തം ആടി……രക്ത ഓട്ടം വർദ്ധിച്ചു…ശരീരത്തിന് ആകെ ചൂട് ആയി….. എൻ്റെ ശരീരം ഒന്ന് വിറച്ചു……

പെട്ടന്ന് അച്ഛൻ മുറിയിലേക്ക് കയറി വന്നു….വന്നതും എന്നെ വിറക്കുന്നതും വിയർക്കുന്നതും കണ്ടിട്ട് ആകാം അച്ഛൻ എൻ്റെ നെറ്റിയിൽ കൈ വച്ചു നോക്കി…….

“” എന്താ മോനെ പനിക്കുന്നുണ്ടല്ലോ…..ഇന്നു ഗുളിക കഴിച്ചില്ലേ ……ആകെ ഒരു വെപ്രാളം ഉണ്ടല്ലോ…..എന്റെ മോനു വല്ല അസ്വസ്ഥതയും ഉണ്ടോ…..അച്ഛൻ ഡോക്ടറെ വിളിക്കണോ….??? അച്ഛനോടു പറ….. “”

“” വേണ്ട അച്ഛാ,,,,, ഒന്നും ഇല്ല…..പെട്ടെന്നു ഒന്ന് ടെമ്പറേച്ചർ കൂടിയത് ആണ്‌…..അത് മാറിക്കോളും……അച്ഛൻ വെറുതെ ടെൻഷൻ ആകേണ്ട….. “”

“” എന്നാൽ എൻ്റെ മോൻ വിശ്രമിച്ചോ…അച്ഛന് കുറച്ചു ജോലി ഉണ്ട്…..അച്ഛൻ പോയിട്ട് വരാം….. “”

അതും പറഞ്ഞു അച്ഛൻ മുറിക്കു പുറത്തു ഇറങ്ങി…..രേവതി നില്കുന്നത് അച്ഛനും കണ്ടു…..പിന്നെ ഒട്ടും താമസിച്ചില്ല അവൾ അച്ഛന്റെ കരങ്ങൾക്ക് ഉള്ളിൽ ആയി…..വേട്ടയാടി കിട്ടിയ ഇരയോട് എന്ത് ദയവു കാണിക്കാൻ ആണല്ലേ…..ഇപ്പോൾ രേവതിയെ അച്ഛൻ,,, ഛെ ഓർക്കാൻ കഴിയുന്നില്ല….. ഇതോരുന്നോ അച്ഛനു ഉണ്ടായിരുന്ന ജോലി

അല്ലങ്കിലും ഞാൻ ഇനി ഇങ്ങനെ ഒന്നും ചിന്തിക്കുന്നതിൽ അർത്ഥമില്ല….. എല്ലാം ഈ നിലയിൽ എത്തിച്ചത് മോശമായതും ആൾക്കാരെ കാണിക്കാൻ ഉള്ളതുമായ എന്റെ ഡ്രൈവിംഗ് മൂലമാണ്…… വേണ്ടായിരുന്നു കുറച്ചു ക്ഷമയോടെ പതുക്കെ ഡ്രൈവ് ചെയ്താൽ മതിയായിരുന്നു……എന്റെ അശ്രദ്ധ മൂലം എനിക്ക് എൻ്റെ അമ്മയെയും പെങ്ങളെയും ആണ് നഷ്ടമായത്……ഒരു വർഷം കഴിഞ്ഞിരിക്കുന്നു ആ അപകടം കഴിഞ്ഞിട്ട് എന്നെ ഈ നിലയിൽ ജീവച്ഛവം ആയി കിടത്താൻ തുടങ്ങിയിട്ട്……ഇനി സത്യത്തിൽ എനിക്കു മരണം ആണ്‌ ഏറ്റവും നല്ല കൂട്ടുകാരൻ……

ഞാനിങ്ങനെ എന്റെ പ്രവർത്തികളിൽ പശ്ചാത്തപിച്ചു കരഞ്ഞു കൊണ്ട് കിടന്നപ്പോൾ ഞാൻ കണ്ടു രേവതി കരഞ്ഞുകൊണ്ട് അച്ഛന്റെ മുറിക്കു പുറത്തു ഇറങ്ങി ബാക്കി ജോലികളും ചെയുന്നു…..

ദൈവമേ എന്തിനു എന്നെ ഈ കാഴ്ചകൾ കാണിക്കാനായി കിടത്തിയേക്കുന്നു….എന്നെയും കൂടെ അമ്മയുടെയും അനുജത്തിയുടെയും അടുത്തേക്ക് വിളിച്ചു കൂടെ….. കുറച്ചെങ്കിലും മനസ്സലിവ് എന്നോടു കാണിച്ചു കൂടെ…..ഓരോന്നും മനസ്സിലോർത്തു ഞാൻ കരഞ്ഞു തളർന്നു പോയി…. മനസ്സിൽ അമ്മയുടെ രൂപം തെളിഞ്ഞു നിന്നു,,, അച്ഛനു എങ്ങനെ അമ്മയുടെ സ്ഥാനത്തു മകളുടെ പ്രായം ഉള്ള രേവതിയെ കാണാൻ കഴിയുന്നു……

അമ്മയുടെ മരണ ശേഷം ആറു മാസം കഴിഞ്ഞപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് ആണ്‌ രേവതിയെ…… അച്ഛന്റെ കമ്പനിയിലെ ജോലിക്കാരനായ രാഘവേട്ടന്റെ മകൾ ആണ് രേവതി…. പണ്ട് തൊട്ടേ എല്ലാവർക്കും അറിയാവുന്നവൾ…. മിടുക്കി,, സുന്ദരി…..

രാഘവേട്ടൻ മുഴുകുടിയൻ ആയതുകൊണ്ട് അവരുടെ വീട്ടിൽ സാമ്പത്തികമായി ഒന്നും ഇല്ല……ആകെ ഉള്ളത് മൂന്ന് കുഞ്ഞു പെങ്ങൾമാർ ……അവരുടെ കാര്യം കൂടി നോക്കിക്കോളാം എന്നു അച്ഛൻ പറഞ്ഞപ്പോൾ രാഘവേട്ടൻ രണ്ടാമത് ഒന്നു ആലോചിച്ചില്ല …….

ഇനി രാഘവേട്ടന് എതിർപ്പ് ഉണ്ടെങ്കിലും പണത്തിനു മുകളിൽ കിടക്കുന്ന അച്ഛനോട് രാഘവേട്ടന് ഒന്നും പറയാനും കഴിയില്ല……രാഘവേട്ടനെ കൊന്നിട്ട് ആണെങ്കിലും രേവതിയെ അച്ഛൻ സ്വന്തമാക്കും അതു രാഘവേട്ടനും അറിയാം …. അച്ഛന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഒരു എതിർപ്പും എവിടെ നിന്നും ഉണ്ടായില്ല ആകെ എതിർക്കാൻ കരുത്തുള്ള ഞാൻ ഈ കിടപ്പും….. അച്ഛനെ മകളുടെ പ്രായമുള്ള രേവതിയെ നോക്കി കൊതിക്കാൻ ഉള്ള കാരണം സൗന്ദര്യമല്ലാതെ എന്താകും…..അത്രക്കും സുന്ദരി ആണവൾ….

നല്ല വട്ട മുഖം,,,, വെളുത്തു തുടുത്ത ശരീരം, ചുവന്ന ചുണ്ടുകൾ, മുല്ലപ്പൂ പല്ലുകൾ, ആരെയും അവളിലേക്ക്‌ വലിച്ചു അടുപ്പിക്കുന്ന കണ്ണുകൾ…… എല്ലാവരിലും മോഹം ഉണർത്താൻ മാത്രം വലുപ്പം ഉള്ള ശരീരം……

പിന്നെ അച്ഛൻ വെറുതെ വിടുമോ…..??? അച്ഛൻ അല്ലങ്കിലും ഭയങ്കരൻ തന്നെ ആയിരുന്നു ഈ കാര്യത്തിൽ അമ്മ മരിച്ചപ്പോൾ സൗകര്യം ആയെന്നു പറഞ്ഞാൽ മതിയെന്നു രാഘവേട്ടൻ ഒരിക്കൽ എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞത് ഞാനോർക്കുന്നു….. അച്ഛനെ മനസ്സിൽ വെറുത്തു കിടന്നപ്പോൾ പെട്ടെന്നു അച്ഛൻ പിന്നെയും മുറിയിലേക്ക് കയറി വന്നു….. ഞാൻ വെറുപ്പോടെ ആ മുഖത്തേക്ക് നോക്കി കിടന്നപ്പോൾ അച്ഛന്റെ വിളി വന്നു….

“” മോനെ ഉണ്ണി ഞാൻ അത്യാവശ്യം ആയി വെളിയിലേക്കു പോകുക ആണ് കുറച്ചു കമ്പനി ആവശ്യങ്ങൾ ഉണ്ട്….. മോനു വല്ലതും സ്പെഷ്യൽ മേടിക്കണോ കുടിക്കാൻ വല്ലതും…. പെട്ടെന്ന് പറ അച്ഛനു പോകാൻ തിരക്കുന്നുണ്ട്…. “”

ഞാൻ ഒന്നും ഇല്ലെന്നു തല കൊണ്ടു ആംഗ്യം കാട്ടി…. അച്ഛൻ എന്നെ ഒന്നു തലോടിയിട്ടു വെളിയിലേക്കു ഇറങ്ങി പോയി….. ആ സമയത്തു രേവതി മുറിയിലേക്ക് കയറി വന്നു…..ഇതു തന്നെ മോഹങ്ങൾ നടപ്പാക്കാനുള്ള അവസരം ഞാൻ രേവതിയെ വിളിച്ചു….

“” രേവതി, രേവതി…..എനിക്കൊരു ഉമ്മ തരുമോ….??? അത്രക്കും ആഗ്രഹിക്കുന്നുണ്ട് ഞാൻ നിന്നേ….. “”ശരീരം മുഴുവനും തളർന്നുവെങ്കിലും തളരാത്ത മനസും ചലിപ്പിക്കാൻ സാധിക്കുന്ന നാവും വച്ചു ഞാൻ എന്റെ ആഗ്രഹം അവളോട് ചോദിച്ചു…..

അവൾ അടുത്തേക്ക് വന്നു എന്നെ നോക്കി കരഞ്ഞു……

“ഇല്ല,,, ഇങ്ങനെ ഒന്നും ചിന്തിക്കരുത് ഉണ്ണി…..ഞാൻ ഇപ്പോൾ ഉണ്ണിയുടെ അമ്മയുടെ സ്ഥാനത്തു ആണ്‌….. “”

തോൽക്കാൻ തയ്യാറല്ലായിരുന്നു എന്റെ മനസ്സ് അവളോടുള്ള മോഹം അത്രക്കും ഭീകരമായി എന്റെയുള്ളിൽ നിലയുറപ്പിച്ചിരുന്നു……

“” രേവതി,,,, കുറെ മോഹിച്ചത് അല്ലെ നമ്മൾ…..ഒരുമിച്ചു ഒരുപാട് സ്വപ്നങ്ങളും നെയ്തു….എനിക്ക് പറ്റുന്നില്ല രേവതി നിന്നേ ഇപ്പോളും അമ്മ ആയി കാണാൻ…..ഞാൻ എനിക്ക് പറ്റുന്ന കാലത്ത് ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ നീ എനിക്ക് നിന്റെ എല്ലാം തന്നേനെ…..പക്ഷെ എനിക്ക് നിന്നേ ഇങ്ങനെ ആണ്‌ കിട്ടിയത്……എനിക്കു വേണം നിന്നേ രേവതി ഒരിക്കൽ എങ്കിലും…. “” അത്രയും പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു

എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് രേവതി എനിക്കു മറുപടി തന്നു….

“” വിധി ആണ്‌ ഉണ്ണിയേട്ടാ….എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് എൻ്റെ ഭർത്താവ് ആകാൻ ഞാൻ കൊതിച്ചവന്റെ അച്ഛന്റെ ഭാര്യ ആയി കഴിയേണ്ടി വരുന്നത്…..ഉണ്ണിയേട്ടന്റെ അച്ഛൻ ആണെങ്കിൽ എന്നെ കൊല്ലുന്നില്ല എന്നു മാത്രമേ ഉള്ളു….. “”

“” എനിക്ക് വയ്യ രേവതി ഇതൊന്നും കേൾക്കാൻ….നീ എന്നെ ഒന്ന് കൊന്നു തരുമോ….??? അത്രക്കും സങ്കടം ഉണ്ട്….നിന്നെ കാണുമ്പോൾ എൻ്റെ മനസിന്റെ സകല നിയന്ത്രണവും വിട്ടു പോകുന്നു….. “”

“” അങ്ങനെ ഒന്നും പറയരുത് ഉണ്ണിയേട്ടാ…..നല്ലത് വരും എന്നു പറയാനും എനിക്ക് കഴിയില്ല…..ഉണ്ണിയേട്ടന് അച്ഛൻ എന്നെ വിവാഹം കഴിക്കുന്നത് തടയാമായിരുന്നില്ലേ സത്യങ്ങൾ തുറന്നു പറഞ്ഞു….. “”

“” അറിഞ്ഞില്ല രേവതി,, നീ ഇവിടെ വന്നു കയറിയപ്പോൾ ആണ് അറിഞ്ഞത്….അച്ഛനോടു ഞാൻ നേരത്തെ നമ്മുടെ ബന്ധം പറഞ്ഞിരുന്നുമില്ല….എല്ലാം എന്റെ മോശമായ ഡ്രൈവിംഗ് വരുത്തിവെച്ചതാണ്…..നിനക്കു അച്ഛൻ ആലോചിച്ചു വന്നപ്പോൾ നമ്മുടെ കാര്യം തുറന്നു പറയാമായിരുന്നില്ലേ രേവതി…. “”

“”ഞാൻ എന്റെ അച്ഛനോടു പറഞ്ഞു… പക്ഷെ അച്ഛൻ പറഞ്ഞത് എന്നെ അല്ലങ്കിൽ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന അനുജത്തിയെ കൊടുക്കാൻ ആണ് അച്ഛനോട് ഉണ്ണിയേട്ടന്റെ അച്ഛൻ പറഞ്ഞിരിക്കുന്നതെന്നു….. അപ്പോൾ ഞാനും ഓർത്തു ഞാൻ ഇങ്ങോട്ട് വരാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചതല്ല….. ഇവിടെ വന്നു ഉണ്ണിയേട്ടന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ ആയിരിക്കും ഉണ്ണിയേട്ടന്റെ അച്ഛൻ കല്യാണം കഴിക്കുന്നതെന്നു വിചാരിച്ചാണ് വന്നു കയറിയത്… പക്ഷെ “”

അത്രയും പറഞ്ഞവൾ നിർത്തി എനിക്കു മനസ്സിലായി അവൾക്കു കൂടുതലൊന്നും പറയാൻ കഴിയില്ലെന്ന്…. ഞാൻ കൂടുതലൊന്നും ചോദിക്കാനും പോയില്ല….ഞങ്ങളുടെ നിശബ്ദത തകർത്തുകൊണ്ട് വീടിൻറെ വെളിയിൽ ഞങ്ങളുടെ കാറിൻറെ ശബ്ദം കേട്ടു…….ഞങ്ങൾക്ക് മനസിലായി അച്ഛൻ വന്നെന്നു….ഞാൻ പെട്ടെന്നു ഉറക്കം നടിച്ചു കിടന്നു…..രേവതി മുറിയിലെ അലമാരി ഒക്കെ തുടക്കനും തുടങ്ങി…..

അച്ഛൻ രേവതിയെ വിളിച്ചു കൊണ്ട് കയറി വന്നു

“” രേവതി ദേ നീ ചോദിച്ച സാധനം….ഇപ്പോൾ തന്നെ നോക്കിയേക്ക്…. “”

ഉറക്കം നടിച്ചു കിടക്കുന്ന എന്നെ നോക്കാതെ അച്ഛൻ കയ്യിൽ ഇരുന്ന പ്രെഗ്നൻസി ടെസ്റ്റർ അവളുടെ കയ്യിലേക്ക് ഇട്ടു ഒരു വഷളൻ ചിരിയും പാസാക്കി ഇറങ്ങി പോയി…..

എനിക്ക് എൻ്റെ അച്ഛനോട് പുച്ഛം തോന്നി. എൻ്റെ അമ്മയുടെ ഓർമകളെ താലോലിക്കാതെ കൊച്ചു പെൺപിള്ളേരെ തേടി പിടിച്ച വഷളൻ….. രേവതിയും എന്നെയൊന്നു ദയനീയമായി നോക്കികൊണ്ട്‌ എന്റെ മുറിക്കു വെളിയിലേക്കു ഇറങ്ങി പോകുന്നത് നിസഹായതയോടെ ഞാൻ നോക്കിക്കോണ്ട് കിടന്നു…..

സമയം ഒച്ചുകൾ ഇഴയും പോലെ നീങ്ങിക്കൊണ്ടിരുന്നു….. മുറികളിൽ ലൈറ്റുകൾ ഓൺ ആയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു സൂര്യൻ ഒരു ദിവസത്തേക്ക് കൂടി വിട പറഞ്ഞുവെന്നു….

പതിവ് പോലെ രാത്രിയിൽ എനിക്ക് ഉള്ള കഞ്ഞിയും ആയി അച്ഛൻ അല്ല വന്നത് പകരം വന്നത് രേവതി ആയിരുന്നു……

“” രേവതി ഇന്നു അച്ഛൻ എന്ത്യേ…..അച്ഛൻ ഉള്ളപ്പോൾ നിന്നെക്കൊണ്ട് ഈ പണി ഒന്നും ചെയ്യിക്കാറില്ലല്ലോ…..പിന്നെ ഇന്നു എന്ത് പറ്റി ഒരു മാറ്റം…. “”

“”അദ്ദേഹം കുടിച്ചത് കൂടി പോയി….കിടന്നു ഉറക്കം ആണ്‌…. “”

അച്ഛൻ ഉറക്കം ആണെന്ന് അറിഞ്ഞപ്പോൾ പിന്നെയും രേവതിയോട് മോഹം എന്റെയുള്ളിൽ ജനിച്ചു…… ഒട്ടും മടി കൂടാതെ ഞാൻ ചോദിച്ചു….

“” എനിക്ക് ഒരു ഉമ്മ തരുമോ….കൊതി സഹിക്കാൻ വയ്യാത്തതുകൊണ്ട് ആണ് രേവതി….. “”

അവളിൽ നിന്നും ഇല്ല എന്നുള്ള മറുപടി പ്രതീക്ഷിച്ചു തന്നെ ആണ്‌ ഞാൻ ചോദിച്ചത്…..പക്ഷെ എൻ്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അവൾ എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു…..ഉമ്മ കിട്ടിയ സന്തോഷത്തിലും അതിൽ ഉപരി ഷോക്കിലും ഞാൻ കിടന്നപ്പോൾ അവൾ തുടർന്നു……

“” ഉണ്ണി,,, നീ ഒരു ഏട്ടൻ ആകാൻ പോകുന്നു….ഒരു അനിയനോ അനിയത്തിയോ എൻ്റെ ഉള്ളിൽ ഉണ്ട്…. “”

എനിക്ക് ഭൂലോകം കറങ്ങി തിരിയുന്നത് പോലെ തോന്നി…. എന്നെ വിഷമങ്ങളുടെ ആഴ ചുഴിയിലിട്ടു കറക്കി മറിക്കുന്നത് പോലെയെനിക്ക് തോന്നി…..എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…..എൻ്റെ മകനെയോ മകളെയോ പ്രസവിക്കേണ്ടവൾ എനിക്ക് അനുജനെയോ അനുജത്തിയെയോ നൽകാൻ നിൽക്കുന്നു……അതിന്റെ സന്തോഷത്തിൽ അച്ഛൻ കുടിച്ചു ബോധമില്ലാതെ കിടക്കുന്നു…..എന്തൊരു വിധി ആണ്‌ ദൈവമേ ഇത്……എനിക്കു അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. ഞാൻ കരഞ്ഞുകൊണ്ട് കിടന്നു ……

കരഞ്ഞു കിടന്ന എൻ്റെ കണ്ണുകൾ തുടച്ചു കൊണ്ട് രേവതി എനിക്ക് കഞ്ഞി കുടിക്കാൻ തന്നു……എനിക്ക് ഇറങ്ങി പോകുന്നിലായിരുന്നു……

“” വിഷമിക്കണ്ട എല്ലാം ശരി ആകുംഉണ്ണിയേട്ടന്റെ ആഗ്രഹം ഞാൻ സാധിച്ചു തരും…..ഇനിയും ഈ ദുരന്തപൂർണമായ ജീവിതം നീട്ടി കൊണ്ടു പോകാൻ ഞാൻ അനുവദിക്കില്ല…. അത്രക്കും ഇഷ്ടമാണ് എനിക്കു എന്റെ ഉണ്ണിയേട്ടനെ…..””

അതും പറഞ്ഞു കരഞ്ഞുകൊണ്ട് അവളെനിക്ക് കഞ്ഞി നൽകികൊണ്ടേയിരുന്നു…… ഞാനതു ആസ്വദിച്ചു കുടിച്ചുകൊണ്ട് കിടന്നു……

അവൾ തരുന്ന ഓരോ സ്പൂൺ കഞ്ഞി വയറ്റിൽ ചെല്ലുമ്പോളും എനിക്ക് എൻ്റെ കാഴ്ചകൾ മങ്ങി പോകുന്നുണ്ടായിരുന്നു …..എൻ്റെ കണ്ണുകളിൽ സന്തോഷത്തിന്റെ പ്രകാശം തെളിഞ്ഞു നിന്നു ……

എനിക്ക് മനസിലായി അവൾ എന്നെ ഈ നശിച്ച ലോകത്ത് നിന്നും രക്ഷിക്കുക ആണെന്ന്…… എന്റെയുള്ളിൽ ഒരു പ്രാർത്ഥന മാത്രമേ ആ സമയങ്ങളിൽ ഉണ്ടായിരുന്നുള്ളു…..

എന്നെ രക്ഷിച്ച കുറ്റത്തിന് അവൾ ശിക്ഷിക്കപ്പെടരുതേ ദൈവമേ….. അതെങ്കിലും ഈ ഉള്ളവന് പരലോകത്തു ഇരുന്നു കാണാൻ സാധിക്കണേ…..ശിഷ്ട കാലം വിധി പോലെ അവൾ എന്റെ അച്ഛന്റെ ഭാര്യ ആയി കഴിയട്ടെ……

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ…..