ഓളങ്ങൾ ~ ഭാഗം 37, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പാവം തന്റെ ലക്ഷ്മി… ആ വലിയ വയറുമായി അവൾ ഇറങ്ങി പോകുന്നത് കാണാൻ സങ്കടം ആയത് കൊണ്ട് ആണ് താൻ ഇന്ന് നേരത്തെ തന്നെ സ്റ്റേഷനിൽ പോയത്..

“അമ്മേ…. അവൾക്ക് നല്ല വിഷമം ഉണ്ട്… ഇനി അമ്മ കുടി കരഞ്ഞു ഇവിടെ ഒരു കൂട്ടക്കരച്ചിൽ ആക്കരുതേ… “ഇറങ്ങിയപ്പോൾ വൈശാഖൻ ഓർമ്മിപ്പിച്ചു..

“ഏട്ടത്തിക്ക് ഇന്നലെ മുതൽ ഒരു മിണ്ടാട്ടകുറവ് ആണ്… ഞാനും ഓർത്തു അമ്മേ എന്താ പറ്റിയത്എന്ന്.. ” വീണ ആണെങ്കിൽ സുമിത്രയെ നോക്കി..

“പാവം കുട്ടി ആണ് അവൾ…ഒരു നിഷ്കളങ്ക… “കാബേജ് തോരൻ വെയ്ക്കാൻ ആയി അരിയുക ആണ് സുമിത്ര..

“അമ്മേ… ദേ,, നാരായണമാമാ വരുന്നുണ്ട്… “മുറ്റവും പരിസരവും ഒക്കെ അടിച്ചു വാരുക ആയിരുന്നു ഉണ്ണിമോൾ..

“കാലത്തു തന്നെ തിരിച്ചു അല്ലേ… ഞാൻ പറഞ്ഞതല്ലേ ഇന്നലെ വരാൻ.. “സുമിത്ര ചെന്നു നാത്തൂന്റെ കയ്യിൽ പിടിച്ചു..

“ഓഹ് അവിടുത്തെ കാര്യം ഒന്നും പറയണ്ട ചേച്ചി… ഈ മനുഷ്യൻ നാല് കാലേൽ ആണ് വന്നത്… പിന്നെ ഇങ്ങോട്ടു വരാൻ പറ്റുമോ.. ആ പെൺകൊച്ചു എന്തോ വിചാരിക്കും…”

ലക്ഷ്മി വരുന്നുണ്ടോ എന്ന് അകത്തേക്കു ഒളിഞ്ഞു നോക്കി കൊണ്ട് സുമിത്രയുടെ നാത്തൂൻപറഞ്ഞു..

“എന്തായെടി ഒരുക്കങ്ങൾ എല്ലാം… മീനേതാ കിട്ടിയത്ത് “നാരായണൻ പെങ്ങളോട് ചോദിച്ചു..

“കേര മീൻ ആണ് കിട്ടിയത്… വേറൊന്നും ഇല്ലായിരുന്നു.. “

എല്ലാവരും കൂടി അകത്തേക്ക് പ്രവേശിച്ചു..

“മ്… ഏതായാലും കുഴപ്പമില്ല.. നീ അല്ലേ ഉണ്ടാക്കിയത്…”

“ആഹ് അമ്മാവാ… ഇതെന്താ ഇന്നലെ വരാതിരുന്നത്, ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു.. “

“എന്നാ ചെയനാടി വീണ മോളെ, ഞാൻ പറഞ്ഞതാ ഇവളോട്, അപ്പോൾ ഇവൾക്ക് ഒടുക്കത്തെ ജാട.. “അയാൾ ഭാര്യയെ നോക്കി..

“അതൊക്ക ഞങ്ങൾക്ക് അറിയാം.. ആർക്കാ ജാട എന്ന്… ആ പാവം അമ്മായിയെ വെറുതെ വിട്ടേക്ക്.. “

“അപ്പൊ നമ്മൾ ഔട്ട്‌ ആയില്ലേ..അളിയൻ എന്ത്യേ.. ആ മനുഷ്യന് മാത്രമേ എന്നേ മനസിലാകൂ… “നാരായണൻ മുറിയിലേക്ക് പോയി..

“ആഹ് അമ്മായി… വന്നതേ ഒള്ളു… “ലക്ഷ്മി ആണെങ്കിൽ വെളിയിലെ സംസാരം കേട്ട് കൊണ്ട് ഇറങ്ങി വന്നതാണ്..

“വന്നു കേറിയതെ ഒള്ളു മോളേ.. ഇതെന്തു പറ്റി മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുനത്.. “

ലക്ഷ്മി കരഞ്ഞിരിക്കുന്നു എന്ന് എല്ലാവർക്കും manasilayi…

അതുകൊണ്ട് അവൾ ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല..

വിഭവങ്ങൾ ഓരോന്നായി അടുക്കളയിൽ തയ്യാറായി കൊണ്ട് ഇരിക്കുക ആണ്..

അപ്പം ചിക്കൻ കറി ആദ്യം.. പിന്നെ ചോറും കറികളും… ബീഫ് ഫ്രൈ, മീൻ കറി, പുളിശേരി, അവിയൽ, സാമ്പാർ, തോരൻ, മെഴുക്കുവരട്ടി , വെള്ളരി പച്ചടി, ചള്ളാസ്, അച്ചാർ, പാവയ്ക്ക കൊണ്ടാട്ടം, പപ്പടം… ഇത്രയും ആയിരുന്നു വിഭവങ്ങൾ..

‘ഹോ.. ഇതൊക്കെ ചേച്ചി തനിച്ചു ഉണ്ടാക്കിയത്… സമ്മതിക്കണം കെട്ടോ.. എല്ലാം ഒന്നാംതരം ആയിരിക്കുന്നു “ശേഖരന്റെ അനുജന്റെ ഭാര്യ വനജ അവരെ പ്രശംസിച്ചു..

“അധികം പോക്കണ്ട കെട്ടോ ചിറ്റേ.. അമ്മയ്ക്ക് അഹങ്കാരം ആകും “

“ന്റെ ഉണ്ണിമോളേ.. ഇത്രയും പാവം ഒരു അമ്മയെ കിട്ടിയത് ആണ് നിങ്ങളുടെ ഒക്കെ ഏറ്റവും വലിയ ഭാഗ്യo”

“ന്റെ ചിറ്റേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. ഞങ്ങടെ അമ്മക്കുട്ടി പാവം അല്ലേ.. “

” അതൊക്കെ പോട്ടെ ലക്ഷ്മി സാരി ഉടുത്തൊടി… ആ കുട്ടിയെ സഹായിക്കണമെന്ന് എന്നോട് പറഞ്ഞായിരുന്നു “എന്ന് പറഞ്ഞു കൊണ്ട് വനജ അടുക്കളയിൽ നിന്ന് ഇറങ്ങി പോയി..

‘ഏട്ടന് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ആണ് ചിറ്റയ്ക്ക് ഒക്കെ ഇത്രയും സ്നേഹം.. “അവർ പോയത് നോക്കി വീണ പറഞ്ഞു. ..

“ചിപ്പിയെ കെട്ടിക്കുമ്പോൾ എന്തേലും കൊടുക്കണം.. അതും കാര്യായിട്ട്.. അത്രയും ഒള്ളു കാര്യം.. “ഉണ്ണിമോൾ പറഞ്ഞത് ശരി ആണെന്ന് അവർക്ക് അറിയാമായിരുന്നു..

“അമ്മേ… ദേ വിജിച്ചേച്ചി വിളിക്കുന്നത് “ഫോണുമായി ലക്ഷ്മി അവരുടെ അടുത്തേക്ക് വന്നു..

“ഹലോ.. കുഞ്ഞിന് പനി കുറഞ്ഞോടി.. നീ പണിയും ചെയ്തു നടക്കാതെ അവനെ നോക്കിക്കോണം.. തണുപ് അടിച്ചാൽ അസുഖം മറാത്തില്ല.. ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.. “

സുമിത്ര മകളോട് ദേഷ്യപ്പെട്ടു..

അമ്മ ആ ഫോൺ ഇങ്ങോട്ട് തന്നേ എന്നും പറഞ്ഞു കൊണ്ടു വീണ വന്നു ഫോൺ മേടിച്ചു..

പിന്നെ അവർ തമ്മിൽ ആയി സംസാരം..

വിജിയും ചടങ്ങിന് വരാൻ ഇരുന്നതാണ്.. പക്ഷെ രണ്ട് ദിവസമായിട്ട് കുഞ്ഞിന് പനി, അതുകൊണ്ട് അവളോട് വരേണ്ടെന്ന് ശേഖരനും സുമിത്രയും പറഞ്ഞു..

അത്യാവശ്യം ചില ബന്ധുക്കളെ മാത്രമേ അവർ ക്ഷണിച്ചിരുന്നൊള്ളു..

ഇടയ്ക്ക് ഒന്ന് രണ്ട് തവണ വൈശാഖൻ ലക്ഷ്മിയെ വിളിച്ചിരുന്നു..

11.30കഴിഞ്ഞു എല്ലാവരും എത്തിച്ചേർന്നപ്പോൾ…

അശോകന്റെ പെങ്ങൾ ശാരദയെ മാത്രo പ്രത്യേകം വിളിക്കാൻ ലക്ഷ്മി പറഞ്ഞിരുന്നു.. കാരണം ഏട്ടൻ പോലീസ് ആയത് അവരെ ഒന്ന് കാണിച്ചു കൊടുക്കാൻ ആയിരുന്നു. പക്ഷേ വൈശാഖൻ ലീവ് എടുക്കാഞ്ഞത് കാരണം അവൻ അവിടെ ഉണ്ടായിരുന്നില്ല….

ഒരുപാട് പലഹാരങ്ങൾ ഒക്കെ ആയിട്ട് ആണ് ലക്ഷ്മിയുടെ അച്ഛനും അമ്മയും വന്നത്..

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചതിനു ശേഷം എല്ലാവരും പോകാൻ ഇറങ്ങി..

മന്ത്രകോടി ഉടുത്തു,ആഭരങ്ങൾ ഒക്കെ അണിഞ്ഞു മുടി നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടി ലക്ഷ്മി ഇറങ്ങി വന്നു..

അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് തൊഴു മോളേ… “ശാരദ അപ്പച്ചി നിർദ്ദേശിച്ചു..

അവൾ ആദ്യം ശേഖരന്റെ കാലിൽ തൊട്ടു തൊഴുതു..

“ഈശ്വരൻ അനുഗ്രഹിക്കട്ടെ.. “അയാൾ അവളുടെ നെറുകയിൽ കൈവെച്ചു..

സുമിത്രയുടെ കാല് തൊട്ടുതൊഴുകയും ലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞവന്നു ..

സുമിത്ര ആണെങ്കിൽ കരച്ചിൽ അടക്കാൻ പാട് പെട്ടു നിൽക്കുക ആണ്..

“ഇതെന്താ കരഞ്ഞുകൊണ്ട് ഇറങ്ങുന്നത്… ആരെങ്കിലും ഇങ്ങനെ കാണിക്കുമോ.. “ശാരദ ലക്ഷ്മിയോട് ദേഷ്യപ്പെട്ടു..

“പുറകോട്ട് തിരിഞ്ഞു നോക്കാതെ പോയി വണ്ടിയിൽ കയറു മോളേ.. “സുമിത്ര പറഞ്ഞപ്പോൾ ലക്ഷ്മി ഇറങ്ങി മുറ്റത്തേക്ക് നടന്നു..

“നീ എന്തിനാ കരയുന്നത്… ആ ആ കുട്ടിയെ കൂടി കഴിച്ചപ്പോൾ നിനക്ക് സമാധാനം ആയോ” ശേഖരൻ ദേഷ്യപ്പെട്ടു..

“അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല.. ഒരമ്മയ്ക്ക് മാത്രമേ അത് അറിയൂ.. “കണ്ണീർ തുടച്ചു കൊണ്ട് സുമിത്ര പറഞ്ഞു.

“എന്തോന്ന്… ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ നിന്നു മോങ്ങുവാ അവൾ.. എന്റെ അടുത്തൂന്നു പൊയ്ക്കോണം കെട്ടോ.. “അയാൾ അവർക്ക് നേരെ കൈയോങ്ങി..

“വെറുതെ കരയല്ലേ ചേച്ചി… അത് ശ്രീയല്ല കെട്ടോ.. “

അടുത്ത വീട്ടിലെ മാലതി പറഞ്ഞപ്പോൾ പിന്നെ സുമിത്ര ഒന്നും പറഞ്ഞില്ല..

പലഹാരകെട്ടുകൾ എല്ലാം ഓരോന്നായി പൊട്ടിക്കുക ആണ് വീണയും ഉണ്ണിമോളും… കാരണം വീട്ടിൽ വന്ന ആളുകൾക്ക് എല്ലാം കൊടുത്തു വിടണമല്ലോ..

ലഡ്ഡു, ജിലേബി, ഹൽവ, നെയ്യപ്പം, അച്ചപ്പം, കുഴലപ്പം, കേക്ക്, അങ്ങനെ അത്രയും എഴുകൂട്ടം പലഹാരങ്ങൾ ആണ് അവർ കൊണ്ടുവന്നത്..

“മോൾക്ക് ഉള്ളത് എടുത്തു മാറ്റി വെയ്ക്കാം ആദ്യം .. “എന്ന് പറഞ്ഞു കൊണ്ട് സുമിത്ര ലക്ഷ്മി വരുമ്പോൾ കൊടുക്കുവാനായി എല്ലാം എടുത്തു ഒരു കവറിൽ ആക്കി ടിന്നിൽ വെച്ചു..

എന്നിട്ട് ആണ് എല്ലാവർക്കും കൊടുത്തു വിട്ടത്…

വീട്ടിൽ എത്തിക്കഴിഞ്ഞതും ഉടനെ തന്നെ ലക്ഷ്മി അവരെ വിളിച്ചിരുന്നു..

“മോളേ.. സങ്കടം ഒന്നും വേണ്ടാ ട്ടൊ.. അടുത്ത ദിവസം അമ്മ അവനെ വിട്ടയക്കും.. ആ കൂടെ മോള് ഇങ്ങോട്ട് പോരെ.. “സുമിത്ര പറഞ്ഞു..

“ശരി അമ്മേ ഞാൻ വന്നേക്കാം.. അമ്മേ ഒരു മിനുട്ട്.. ഏട്ടൻ വിളിക്കുന്നുണ്ട്.. “

“മ്.. വെച്ചോ മോളേ.. ഞാൻ പിന്നെ വിളിക്കാം.. “

“അളിയോ… നമ്മുടെ വൈശാഖൻ പോലീസ് ആയിട്ട് നമ്മൾക്ക് ഒന്നും ചിലവില്ലേ… “നാരായണൻ ഇത്തിരി ഫോമിൽ ആയി കഴിഞ്ഞിരിക്കുന്നു..

“അമ്മാവൻ ആ സ്കൂട്ടറും ഓടിച്ചു ഇപ്പോൾ ഏട്ടന്റെ അടുത്തേക്ക് ചെല്ല്.. ഒരു പെറ്റി അടിച്ചു തരും… അത് പോരെ ചിലവ്.. ‘

“വീണമോളെ… വേണ്ട, വേണ്ട…തമാശ വേണ്ടാ… ഞാൻ നിന്റെ കല്യാണത്തിന് കുടണമെങ്കിൽ നിന്റെ നാവ് അടച്ചോണം കെട്ടോ.. “

“യ്യോ… അമ്മാവാ ചതിക്കല്ലേ.. എന്തിനും ഏതിനും അച്ഛന്റെ വലം കൈ ആയി നിൽക്കേണ്ടത് അമ്മാവൻ ആണ് കെട്ടോ..”

“വീണേ… ഒന്നിങ്ങോട്ട് വന്നെടി… ” സുമിത്ര വിളിച്ചു..

“എന്താ അമ്മേ… “

“എടി.. നീ ആ വാഴയില ഒന്ന് വാട്ടിക്കെ.. ഇവർക്ക് ഇത്തിരി അവിയലും മീൻകറിയും ഒക്കെ കൊടുത്തു വിടാനാ.. ഇനി എപ്പോ ചെന്നിട്ട് ഉണ്ടാക്കും എല്ലാം.. “

നാരായണനും കുടുംബത്തിനും ഉള്ള പാർസൽ എടുക്കുക ആണ് സുമിത്ര..എല്ലാ തവണയും ഈ പതിവു ഉള്ളത്കൊണ്ട് വീണ വേഗം ഇല എടുത്തു അടുപ്പത്തു വാട്ടാനായി പോയി..

അങ്ങനെ ഓരോരുത്തരായി എല്ലാവരും പോയി..

എത്തേണ്ട സമയം ആയിട്ടും വൈശാഖനെ കാണാഞ്ഞപ്പോൾ ശേഖരൻ വീണയോട് അവനെ വിളിക്കുവാൻ പറഞ്ഞു.

“ഹലോ… ഏട്ടാ… ഇത് എവിടെയാ ‘

“ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ പോകുവാ മോളേ… വെച്ചോ.. “

“ഓക്കേ ചേട്ടാ… “

അവൾ ഫോൺ വെച്ച്..

“ഏട്ടൻ തിരക്കാണ് അച്ഛാ.. അതാ”വീണ ഫോണുമായി മെല്ലെ മുറിയിലേക്ക് പോയി..

തന്റെ പ്രാണനാഥനെ ഇത്രയും നേരമായിട്ടു ഒന്നു വിളിക്കാൻ പോലും പറ്റിയിട്ടില്ല .

“ഹെലോ… ശ്രീയേട്ടാ…. “

“മ്.. ഇപ്പോൾ എങ്കിലും ഒന്ന് ഓർത്തല്ലോ.. “

“പിണങ്ങല്ലേ പൊന്നെ… ഞാൻ ആകെ ബിസി ആയിരുന്നു.. “

“എന്തോ… എന്താ വിളിച്ചത്… ഒന്നുടെ വിളിച്ചേ. “

“ഒന്ന് പോ… ഏട്ടാ… ഞാൻ വെറുതെ “

“അത് വിട്… നീ എന്താ ഇപ്പൊ വിളിച്ചത്.. അത് ഒന്നുടെ വിളിക്ക് “

“ദേ… ന്റെ ഏട്ടൻ വരാൻ സമയം ആയി… വേറെന്തെങ്കിലും പറയണം എന്നുണ്ടോ.. “

“ഏട്ടൻ വരട്ടെ… അതിനു എന്താ.. ഏട്ടനും ഇതുപോലെ ഫോൺ ഇൻ പ്രോഗ്രാം ഒക്കെ കഴിഞ്ഞു വന്ന ആൾ ആണ്.. “

“മ്.. ബെസ്റ്റ്… അതൊക്ക ശരിയാണ്.. പക്ഷേ ഏട്ടൻ ആരാ മോൻ… സ്വന്തം പെങ്ങടെ കാര്യം വന്നപ്പോ ഒക്കെ മറന്നു .. “

“ചേച്ചി പോയിട്ട് വിളിച്ചോ.. “

“കൊള്ളാം.. ഇപ്പൊ തന്നെ ഒരു 5പ്രാവശ്യം വിളിച്ചു.. ഏട്ടത്തിക്ക് ഇവിടെ നിൽക്കുന്നതാ ഇഷ്ട്ടം “

“നീയും അങ്ങനെ ആവണം കെട്ടോ .. പറഞ്ഞില്ലെന്നു വേണ്ടാ.. “

അങ്ങനെ അവരുടെ സംസാരം നീണ്ടു പോയി

**************

ലക്ഷ്മി വെറുതെ വരാന്തയിൽ ആട്ടുകട്ടിലിൽ ഇരിക്കുക ആണ്..

തക്കുടു… അച്ഛ എന്ത്യേടാ മുത്തേ.

അവൾ തന്റെ വയറിൽ മെല്ലെ വിരൽ ഓടിച്ചു..

“പാവം അച്ഛാ… എന്തെടുക്കുവാണോ ആവോ.. “അവൾ സംസാരിച്ചിട്ട് ഒന്നും കുഞ്ഞു അനങ്ങിയില്ല..

“അമ്മേ… അമ്മേ… “അവൾ ഉറക്കെ വിളിച്ചു..

‘എന്താ മോളേ… “ശ്യാമള അവൾക്കരികിലേക്ക് ഓടിവന്നു…

“അമ്മേ.. കുറച്ചു സമയം ആയിട്ട് കുഞ്ഞ് അനങ്ങുന്നില്ല “

“യ്യോ.. ന്റെ ദൈവമേ.. എന്താ പറ്റിയത്.. അശോകേട്ട.. ” അവർ വിളിച്ചു..

“എന്താടി.. “അയാളും ഓടി വന്നു..

“മോള് പറയുവാ കുഞ്ഞ് കുറച്ചു സമയം ആയിട്ട് അനങ്ങുന്നില്ലെന്ന്.. എന്താ പറ്റിയത് ആവോ.. “

“നീ കിടന്നു ബഹളം കൂട്ടി മോളേ കൂടി പേടിപ്പിക്കാതെ “അയാൾ ശ്യാമളയെ വഴക്ക് പറഞ്ഞു..

“മോളേ… ഹോസ്പിറ്റലിൽ ആരുടെ എങ്കിലും നമ്പർ ഉണ്ടോ.. ഒന്ന് വിളിച്ചാലോ. “

“മ്.. ഡോക്ടർ തന്നിട്ടുണ്ട്.. വിളിക്കാം. ” അവൾ അപ്പോൾ തന്നെ ഡോക്ടറുടെ ഫോണിൽ വിളിച്ചു..

“കുറച്ചു വെള്ളം ഒക്കെ കുടിച്ചിട്ട് ഒന്ന് ചെരിഞ്ഞു കിടക്കു… അനക്കം ശ്രെദ്ധിച്ചോണം… എന്നിട്ട് ഇല്ലെങ്കിൽ വേഗം ഹോസ്പിറ്റലിൽ വരൂ “

ഡോക്ടർ പറഞ്ഞത് പോലെ ചെയാം എന്ന് പറഞ്ഞു കൊണ്ട് ശ്യാമള വേഗം വെള്ളം എടുക്കാനായി പോയി..

മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു അശോകൻ അവിടേക്ക് ചെന്നു..

നോക്കിയപ്പോൾ വൈശാഖൻ..

“ആഹ് മോളേ.. ദേ വൈശാഖൻ വന്നിരിക്കുന്നു… “

ലക്ഷ്മി സിറ്റ്ഔട്ടിലേക്ക് മെല്ലേ പോയി.

അശോകൻ അപ്പോൾ അവനോട് വിവരം പറഞ്ഞിരുന്നു..

“എന്താ പറ്റിയത്.. വരൂ നമ്മൾക്ക് വേഗം ഹോസ്പിറ്റലിൽ പോകാം.. “അവൻ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു..

“വൈശാഖേട്ടാ… ദേ.. അച്ഛാ.. ഇപ്പൊ വാവ അനങ്ങി.. “അവളുടെ മുഖത്തു നിന്ന് ഇപ്പോളും അങ്കലാപ്പ് വിട്ടുമാറിയിട്ടല്ല..

ശ്യാമള അപ്പോളേക്കും വെള്ളവുമായി വന്നിരുന്നു..

“ഇനി വെള്ളം ഒന്നും വേണ്ടടി… കുഞ്ഞിന്റെ അച്ഛൻ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാഞ്ഞത് കൊണ്ട് പുള്ളി പിണങ്ങി കിടക്കുക ആയിരുന്നു..

അശോകൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..

****************

അങ്ങനെ ഏഴുദിവസം സ്വന്തം വിട്ടിൽ നിന്നിട്ട് പിറ്റേ വ്യാഴാഴ്ച ലക്ഷ്മി മേലേടത്തേക്ക് തിരികെ വന്നു..

ഇതിനോടിടയ്ക്ക് പല തവണ വൈശാഖൻ അവളെ കാണാൻ ചെന്നിരുന്നു.. ഒരു വട്ടം വിജിയും വന്നിരുന്നു..

“ഏട്ടത്തി വന്നത് നന്നായി… മറ്റന്നാൾ ആണ് ഡ്രസ്സ്‌ എടുക്കുന്നത്.. “

“ആണോ വീണേ.. അവർ എപ്പോളാ വിളിച്ചത് “

“ദേ ഇപ്പോൾ വിളിച്ചിട്ടു വച്ചതേ ഒള്ളു ഏട്ടത്തി.. അവിടുത്തെ അമ്മയാണ് വിളിച്ചു പറഞ്ഞത്.. “

“മ്.. നമ്മൾക്ക് പോകാം.. “

“വേണ്ട വേണ്ട.. മോള് പോകണ്ട… അതൊന്നും ശരിയാകില്ല… “സുമിത്ര വിലക്കി..

“അതെന്ത് വർത്തമാനം ആണ് അമ്മേ… ഏട്ടത്തി വരാതെ ഇരുന്നാൽ എങ്ങനെ ആണ്.. “

“നീ പറയുന്നത് അനുസരിച്ചാൽ മതി.. തുണി എടുക്കാൻ കയറിയാൽ ഉടനെ ഒന്നും ഇറങ്ങാൻ പറ്റില്ല… അതുവരെ ഈ കുട്ടിയെ കൊണ്ട് നില്ക്കാൻ പറ്റുമോ.. “

“അമ്മേ.. പ്ലീസ്.. “

“ഒരു പ്‌ളീസും ഇല്ലാ.. നീ പറഞ്ഞത് കേട്ടാൽ മതി.. “

“ഓഹ്.. എന്നാൽ ശരി.. “

“വീണേ.. വിഡിയോ കാൾ ചെയ്താൽ മതി.. ഞാൻ കളർ ഒക്കെ പറഞ്ഞു തരാം..”ഒടുവിൽ ലക്ഷ്മി അവളെ സമാധാനിപ്പിച്ചു..

“ലക്ഷ്മി… “വൈശാഖൻ വിളിച്ചപ്പോൾ അവൾ മുറിയിലേക്ക് ചെന്നു..

“എന്താ ഏട്ടാ.. “

“ഹോ.. എത്ര ദിവസം ആയി വാവയോട് നേരാംവണ്ണം ഒന്ന് മിണ്ടിയിട്ട്.. നീ ഇങ്ങോട്ട് വാ.. “അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചു അടുപ്പിച്ചു..

“യ്യോ.. പതുക്കെ… ഇപ്പോൾ നേരത്തെ പോലെ അല്ല.. വയർ വലുതായി വരുവല്ലേ “

“ഓഹ് ഞാൻ അത് മറന്നു… കുഞ്ഞാവേ… “അവൻ മുട്ടിന്മേൽ ഇരുന്നു അവളുടെ വയറിൽ ശിരസ്സ് ചേർത്തു..

അവന്റെ ശബ്ദം അത്രയും അടുത്ത കേട്ടത് കൊണ്ടു ആകണം കുഞ്ഞുവാവ വേഗം അനങ്ങി..

“അച്ഛെടെ മുത്തേ… തക്കുടുപോന്നേ”അവൻ വിളിച്ചു..

“എനിക്കു അങ്ങു കാണാൻ കൊതി ആയി… “

“M…വല്യ താമസം ഇല്ലാ… ‘

“എടി… വാവ ഉണ്ടാകുമ്പോൾ ഞാൻ ആണ് ആദ്യം മേടിക്കുന്നത്.. “

“ങേ.. ഏട്ടന് അറിയാമോ വാവയെ എടുക്കാൻ… “

“മ്.. വിജിക്ക് കുഞ്ഞുണ്ടായി അന്ന് തന്നെ ഞാൻ കുഞ്ഞിനെ എടുത്തിരുന്നു, നീ മറന്നോ അത്,, “

“അത് അപ്പോൾ അല്ലേ…അതുപോലെ ആണോ ആദ്യം മേടിക്കുന്നത് “

“മ്.. നോക്കട്ടെ.. ഞാൻ ട്രൈ ചെയ്യും..”

പിന്നീട് അങ്ങോട്ട്‌ കല്യാണത്തിരക്കുകൾ ഒക്കെ ആയിരുന്നു..

ശേഖരൻ ക്ഷണക്കത്തും ആയിട്ട് ഓരോ വീടുകളും കയറി ഇറങ്ങി….സുമിത്രയും ആയി ക്ഷണിക്കേണ്ട സ്ഥലങ്ങളിൽ അങ്ങനെയും അവർ പോയി..

മന്ത്രകോടി എടുക്കാനായി വീണയും അവരുടെ ഒരു ചെറിയമ്മയും കൂടി ആണ് പോയത്.. സുമിത്രക്ക് ആണെങ്കിൽ അന്ന് മകളുടെ കൂടെ പോകാൻ സമയം കിട്ടിയിരുന്നില്ല..

ലക്ഷ്മിയെ വീഡിയോ കാൾ ചയ്തു കാണിച്ചാണ് വീണ സാരീ സെലക്ട്‌ ചെയ്തത്..

പിന്നീട് രണ്ടു ദിവസം കൂടി കഴിഞ്ഞാണ് സ്വർണം എടുക്കാനായി അവർ പോയത്..

എല്ലാം കൂടി 51പവൻ ആയിരുന്നു എടുത്തത്..

അന്ന് രാത്രിയിൽ ലക്ഷ്മി വൈശാഖാനോട് ഒരു കാര്യം പറഞ്ഞു..

“അതൊന്നും വേണ്ടാ ലക്ഷ്മി.. അത് ശരിയാകില്ല… “

“ഏട്ടാ ..പ്ലീസ്… എതിരൊന്നും പറയല്ലേ.. “

“അത് വേണോ ലക്ഷ്മി… തൽക്കാലം അത്രക്ക് ആവശ്യം ഒന്നുമില്ല… “

“പ്ലീസ് ഏട്ടാ… ഞാൻ പറയുന്നത് കേൾക്കു.. “

ഒടുവിൽ അവൻ ലക്ഷ്മിയുടെ ആഗ്രഹത്തിന് സമ്മതം മൂളി..

തുടരും…