ഭ്രാന്തൻ ~ ഭാഗം 03 & 04 , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം 03

കത്തിയുമായി പാഞ്ഞടുത്ത മനുവേട്ടൻ അമ്മക്ക് നേരെ കത്തി വീശിയതും ഞാൻ കയറിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. കൈത്തട്ടി അമ്മയുടെ മുന്നിൽ നിന്ന അനിയത്തിക്കുട്ടിടെ കൈ തോളിനേ ചെറുതായി മുറിവേൽപ്പിച്ചു കത്തി ദൂരേക്ക് തെറിച്ചു പോയപ്പോഴും ഞങ്ങളുടെ മുഖത്തെ ഭയം വിട്ട് മാറിയിരുന്നില്ല.

മനുവേട്ടാ എന്ന് വിളിച്ചു ഞാൻ കരഞ്ഞു കൊണ്ട് അരികിലേക്ക് എത്തിയപ്പോഴേക്കും എന്നെ തട്ടിമാറ്റി സ്വന്തം തലമുടി കൈകൾ കൊണ്ട് വലിച്ചു ഒരു ഭ്രാന്തനെ പോലെ വലിയവായിൽ നിലവിളിച്ചു കൊണ്ട് മനു താഴേക്ക് വീണിരുന്നു ..

കഴുത്തിൽ കിടന്ന ഷാൾ കിറി അവളുടെ കയ്യ് കെട്ടി റൂമിൽ കൊണ്ട് പോയി അവളെ കിടത്തിയിട്ടു അമ്മയ്ക്ക് നേരെ തിരിഞ്ഞിട്ട് അപ്പോൾ ഇതുവരെ അമ്മ എന്നെ ഓരോ കള്ളങ്ങൾ പറഞ്ഞു പറ്റിക്കുകയായിരുന്നല്ലേ? എന്ന ചോദ്യത്തിന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു പൂജാമുറിയിലേക്ക് എത്തിച്ചിട്ട് ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങളെ സാക്ഷി നിർത്തി ഈ അമ്മ പറയുന്നു

‘അമ്മ മോളെ ചതിച്ചിട്ടില്ല , ആരെയും ചതിക്കുവാൻ ഈ അമ്മയ്ക്ക് കഴിയില്ല മോളെ’ എന്നു പറഞ്ഞു…കൈക്കൂപ്പി മുന്നിൽ നിന്ന് അമ്മ കരഞ്ഞപ്പോൾ മനസ്സൊന്ന് പിടഞ്ഞെങ്കിലും അത് കാണിക്കാതെ അമ്മയോട് ഞാൻ ചോദിച്ചു.

“പിന്നന്തിനാ മനുവേട്ടൻ അമ്മയെ കൊല്ലാൻ ശ്രമിച്ചത് , എങ്ങനെയാ മനുവേട്ടനു ഭ്രാന്തില്ലെന്ന് അമ്മക്ക് മനസിലായതു? എന്ന ചോദ്യത്തിന് എല്ലാം അമ്മ പറയാം ആദ്യം കുടിക്കാൻ അമ്മയ്ക്ക് കുറച്ചു വെള്ളം വേണമെന്നത് പറഞ്ഞത് കൊണ്ടു ഞാൻ പുറത്തേക്ക് ഇറങ്ങിയത്.

വെള്ളം എടുത്തു തിരികെ വരുമ്പോഴും മനുവേട്ടൻ അലറി കരയുന്നുണ്ടായിരുന്നു. പൂജ മുറിയിൽ കയറി കതകടച്ചു അമ്മ വെള്ളം കുടിച്ചു കഴിയുന്നത് വരെ അമ്മയുടെ മുഖത്തേക്ക് തന്നെ ഞാൻ നോക്കിനിൽക്കുന്നത് കണ്ടിട്ടാണ് കൃഷ്‌ണന്റെ വിഗ്രഹത്തിന്റെ പുറകിൽ നിന്നും ഒരു ഫോട്ടോ എടുത്തു എനിക്ക് നേരെ നീട്ടിയത്.

എന്റെ മൂത്ത മകള വൈഷ്ണവി , കൃഷ്ണ ഭക്തയായിരുന്ന അവൾ , ദൈവങ്ങൾക്ക് അത്രത്തോളം ഇഷ്ടപ്പെട്ടത് കൊണ്ടാവും പതിനാറാം വയസ്സിൽ അവളെയങ്ങു വിളിച്ചത്. അല്ല ഞാൻ കാരണം എന്റെ മോൾ മരിച്ചതു. എന്ന അമ്മയുടെ വാക്കുൾക്ക് ഒന്നും മനസ്സിലാകാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ‘അവൻ ആ രാഘവൻ എന്റെ മോളെ’ എന്ന് പറഞ്ഞു തീരും മുമ്പേ അവളുടെ ഫോട്ടോ നെഞ്ചിലേക്ക് ചേർത്തു വെച്ചു അമ്മ പൊട്ടികരഞ്ഞു.

രാഘവന്റെ സ്വാഭാവം എനിക്കു മനസ്സിലായപ്പോഴേ ഞാൻ അവളെ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. അന്നൊരു കല്യാണത്തിന് പോകുമ്പോൾ വൈറൽ പനി കാരണം ഹോസ്റ്റൽ പൂട്ടി മോൾ വീട്ടിലേക്ക് വരുമെന്ന് അറിഞ്ഞിരുന്നില്ല. തിരികെ ഞാൻ എത്തിയപ്പോഴേക്കും അവൻ എന്റെ മോളെ നശിപ്പിച്ചിരുന്നു. മോളെ കൊല്ലാതെ വിടുന്നത് കൊണ്ട് ഇത് പുറം ലോകം അറിഞ്ഞാൽ ഇളയമോളേ ചുണ്ടി ഇവളെ ഞാൻ ആർക്കെങ്കിലും കൊണ്ട് പോയി വിൽക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ മക്കളുടെ ജീവൻ ആഗ്രഹിച്ച ഒരമ്മയായത് കൊണ്ട ഞാൻ നിശബ്ദമായത്.

ആരോടും ഒന്നും മിണ്ടാതെ കുറച്ചു നാൾ തള്ളി നീക്കിയിട്ട് അവൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ കൊല്ലാൻ ഒരുങ്ങിയതാണ് അവനെ ഞാൻ. എന്റെ മോൾ പിടിപ്പിക്കപ്പെട്ടാണ് മരിച്ചതെന്ന് അറിഞ്ഞാൽ താഴെയുള്ളവളുടെ ഭാവി , എന്റെ മനുവിന്റെ ഭാവി അതോക്കെ ചിന്തയിലേക്ക് വന്നത് കൊണ്ടു എന്റെ മക്കൾ സുരക്ഷിതരാകുന്നത് വരെ ഞാൻ കാത്തിരുന്നത്.

പക്ഷേ അപ്പോഴേക്കും എന്ന് അമ്മ പറഞ്ഞു നിർത്തും മുന്നേ ‘അപ്പോൾ മനുവേട്ടൻ ഇങ്ങനെ ആയതോ’ എന്നെന്റെ ചോദ്യത്തിന് അവനു ഒന്നുമില്ലായിരുന്നു മോളെ കൂടെപ്പിറപ്പ് തുങ്ങി നില്കുന്നത് നേർക്കണ്ണിൽ കണ്ടതിനേക്കാൾ അതിന്റെ കാരണക്കാരനെ ഞാൻ വിവാഹം ചെയ്‌തു കൂടെക്കൂട്ടിയത് മനുവിന് ഒട്ടും തന്നെ ഇഷ്ടമല്ലായിരുന്നു. അവൾ മരിച്ചതിന്റെ അന്ന് ആ മുറിയിൽ കയറിയതാ മനു. ആരോടും ഒന്നും സംസാരിക്കാതെ. ഇതൊക്കെയാകാം അവനു എന്നോട് ദേഷ്യം തോന്നിയതെന്ന അമ്മയുടെ വാക്കിന് കുറച്ചു ദേഷ്യത്തോടെ തന്നെയാണ് ഞാൻ ചോദിച്ചത്

‘മനുവേട്ടന് ഇഷ്ടമല്ലായിരുന്നുവെങ്കിൽ എന്തിനാ അമ്മ രാഘവനെ വിവാഹം ചെയ്തതെന്ന് ?

അവൻ സ്വത്തുക്കൾ കയ്യിലാക്കിയതോടെ എനിക്കുറപ്പായിരുന്നു മോളെ ഇനി ഒരിക്കലും ഞങ്ങൾക്കത് കിട്ടില്ലെന്ന് , എന്റെ ഹരിയേട്ടന്റെ വിയർപ്പാണ് അത്. എത്ര ഉപദ്രവം സഹിച്ചാലും അത് എന്റെ മക്കളിൽ തന്നെ എത്തി ചേരാൻ വേറെ ഒരു മാർഗവും മുന്നിൽ ഇല്ലായിരുന്നു മോളെ..എന്ന അമ്മയുടെ വാക്കുകളിൽ അമ്മയുടെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലായത് കൊണ്ടു ‘ ഇനി നമ്മൾ എന്ത്‌ ചെയ്യും അമ്മേ’ എന്ന എന്റെ ചോദ്യത്തിന് ആദ്യം മൗനമായിരുന്നു മറുപടിയെങ്കിലും , ഒന്നും ഒളിക്കണ്ട ദൈവ വിധി പോലെ നടക്കട്ടെ. മോൾ പോലീസിനെ വിളിക്ക് എന്ന അമ്മയുടെ വാക്ക് കേട്ട് ഞാൻ അമ്പരന്നെങ്കിലും മനുവിന്റെ അലർച്ച കൂടിയപ്പോൾ അവൻ ഇനിയും വൈലന്റായാൽ കൂടുതൽ പ്രോബ്ലംസ് ഉണ്ടാകും മോളെന്നുള്ള അമ്മയുടെ വാക്ക് കെട്ടാണ് മടിച്ചു മടിച്ചു എങ്കിലും സ്റ്റേഷനിൽ വിളിച്ചു നടന്ന സംഭവങ്ങൾ വിക്കി വിക്കി പറഞ്ഞു തീർത്തത് .

അര മണിക്കൂറിനുള്ളിൽ മുറ്റത്തു പോലീസ് ജീപ്പിന്റെ ശബ്ദ്ദം കെട്ടാണ് ഞാൻ വാതിൽ തുറന്നത്. പെട്ടെന്ന് തന്നെ അകത്തേക്ക് കയറിയ എസ് ഐ ബോഡി ഒന്ന് ചെക്ക് ചെയ്തപ്പോഴേക്കും ആമ്പുലൻസും വീട്ടിലെത്തിയിരുന്നു. ബോഡിയും പരിക്കേറ്റ അനിയതിക്കുട്ടിയെയും കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടിട്ട് മനുവേട്ടനെ അറസ്റ്റ് ചെയ്തു വെളിയിലേക്ക് കൊണ്ട് പോകുന്നതിനിടയ്ക്കാണ് മനുവേട്ടനെ തന്നെ നോക്കി നിന്ന എന്റെ നേർക്ക് ഒരു ചുരുട്ടി കുട്ടിയ ഒരു കടലാസ്സ് എറിഞ്ഞു തന്നിട്ട് കണ്ണ് ചിമ്മി കാണിച്ചത്‌ .

മനുവെട്ടനെയും കയറ്റി പോലിസ്‌ ജീപ്പ്‌ പോകാൻ തുടങ്ങിയപ്പൊഴാണു ഒഴുകി വന്ന കണ്ണു നീർ തുടച്ചിട്ട്‌ ആ പേപ്പ്റിലെക്ക്‌ നോക്കിയ ഞാൻ ഞെട്ടിപ്പോയിരുന്നു.

********************

ഭാഗം 04

ബുദ്ധിസ്ഥിരതയില്ലാത്ത ഒരാളാണെന്ന് കരുതിയ എന്റെ മനുവേട്ടൻ, എന്നെ ആ പേപ്പറിൽ പകർത്തിയത് കണ്ട് ഞാൻ ഞെട്ടി. അതിന്റെ താഴെയായി, തലയണയുടെ താഴെ ഒരു മൊബൈൽ ഉണ്ടെന്നും , അതിൽ അവസാനം ഡയൽ ചെയ്ത നമ്പറിൽ വിളിക്കണം എന്നും കൂടി എഴുതിയത് കണ്ടിട്ടാണ് ഞാൻ മുറിയിലേക്ക് ഓടിയെത്തിയത്. ഞാൻ തലയണ മാറ്റി അവിടെ ഉണ്ടായിരുന്ന ഫോൺ എടുത്തു, മനുവേട്ടൻ പറഞ്ഞതനുസരിച്ചു അവസാനം ഡയൽ ചെയ്ത നമ്പറിലേക്ക് വിളിച്ചു. ഒരു റിങ്ങിൽ തന്നെ ഫോൺ എടുത്തു.

“പറഞ്ഞോളു ദേവി മനുവിനെ പോലീസ് കൊണ്ട് പോയി അല്ലെ? ” എന്ന ചോദ്യത്തിന് “മ്മ് ” എന്നു മൂളി.

” ആരാ എനിക്കു മനസ്സിലായില്ല ” എന്ന എന്റെ ചോദ്യത്തിന് “ഞാൻ മനുവിന്റെ അച്ഛന്റെ വക്കിലാണ് , ഇപ്പോൾ അവന്റെയും . പേര് അനന്തൻ. ഇനി മുന്നോട്ട് എന്താ ചെയ്യണ്ടതെന്ന് ഞാൻ പറഞ്ഞു താരം ” എന്നു അദ്ദേഹം പറഞ്ഞു. അതിന്റെ കൂടെത്തന്നെ ” മനുവിന് തന്നെ ഒരുപാട് ഇഷ്ടമാണെട്ടോ എന്ന വക്കിലിന്റെ വാക്കുകൾ ഇത്ര വിഷമത്തിലും സത്യത്തിൽ എന്നെ കുളിർ കൊള്ളിച്ചിരുന്നു.

വക്കീൽ തുടർന്നു “ഡോർ തുറക്കുമ്പോൾ പത്രക്കാർ ഉണ്ടാവും , ഭ്രാന്തനായ മനു രാത്രിയിൽ രാഘവനെ കൊന്നു , ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനടയിലാണ് അനിയത്തിക്ക് മുറിവേറ്റതെന്നും പറയണം.പ്രത്യകം ശ്രദ്ധിക്കണ്ടത് രാഘവൻ തന്നെ ഉപദ്രവിക്കാൻ വന്നത് ഒരിക്കൽ പോലും പുറത്തു അറിയരുതെന്ന വക്കിലിന്റെ വാക്ക് കേട്ട് , ഒന്ന് അമർത്തി മുളിയിട്ട് ഞാൻ ഫോൺ വെച്ചു. അപ്പോഴേക്കും മരണവാർത്ത അറിഞ്ഞു ജനങ്ങളും മീഡിയയും നിറഞ്ഞു കവിഞ്ഞിരുന്നു.

മാധ്യമങ്ങൾക്ക് വക്കിൽ പറഞ്ഞത് പോലെ മുഖത്ത് അൽപ്പം വിഷമം കലർത്തി പറഞ്ഞു. തിരികെ അകത്തേക്ക് എത്തിയപ്പോഴേക്കും വക്കിലിന്റെ ഫോൺകോൾ വന്നിരുന്നു. ” തിരക്ക് ഒഴിഞ്ഞിട്ട് മതി രാത്രി ആയാലും ഇന്ന് തന്നെ എനിക്ക് കാണണം തന്നെ” എന്ന വക്കിലിന്റെ വാക്കുകൾ ആദ്യം ഒരു ഭയം ഉള്ളിൽ തോന്നിയങ്കിലും എന്റെ മനുവേട്ടന് വേണ്ടി ആണെന്നുള്ള തോന്നൽ ആ ഭയത്തെ ഇല്ലാതാക്കി.

ഫ്ലാഷ്ന്യുസിൽ കൊമ്പനാട്ട് വീട്ടിൽ നടന്ന ദാരുണ കൊലപാതകം ഓടി മറയുന്നുണ്ടായിരുന്നു , പ്രതി പിടിയിലെന്നും പറഞ്ഞു മനുവിനെ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകി.

വക്കിലിനെ കാണാൻ വക്കിൽ പറഞ്ഞു വിട്ട വണ്ടിയിൽ കയറി യാത്ര തിരിക്കുമ്പോൾ ഞാൻ അറിയാതെ മനുവേട്ടൻ എന്നെ പകർത്തിയ കടലാസും കയ്യിൽ കരുതിയിരുന്നു. വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ വക്കിൽ പറഞ്ഞ “മനുവിന് തന്നെ ഒരുപാടിഷ്ടമാണെട്ടോ “എന്ന വാക്കുകൾ മനസ്സിൽ ഒരു നൂറു തവണ ആവർത്തിച്ചു കേട്ടു. അപ്പോഴാണ് മനുവേട്ടൻ തന്നെ പെണ്ണ് കാണാൻ വന്ന രൂപം മനസ്സിലേക്ക് ഓടിയെത്തിയത് ,കട്ടി മീശയും കള്ള നോട്ടവും പിന്നെ നിഷ്ക്കളങ്കമായ ചിരിയും മനസ്സിൽ എവിടെയോ ഒരു തോന്നൽ തന്നിരിക്കണം ഇതാണ് നിന്റെ ചെക്കനെന്ന് , എങ്കിലും ഒരായുസ്സ് മുഴുവൻ ഒരു ബുദ്ധിസ്ഥിരതയില്ലാത്ത ആളിനൊപ്പം എന്നത് ഓർത്തപ്പോൾ ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെങ്കിലും അമ്മയുടെ സ്നേഹവും, പിന്നെ എന്റെ അച്ഛന്റെ നിസ്സഹായാവസ്ഥ കൂടി കണ്ടപ്പോൾ പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല.

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ചിന്തയിൽ നിന്നുണർന്നതു. വക്കിലായിരുന്നു. എവിടെയെത്തി എന്ന ചോദ്യത്തിന് ഒരു വളവ് കഴിഞ്ഞാൽ ഓഫീസെത്തി എന്ന് ഡ്രൈവറാണ് മറുപടി കൊടുത്തത്. ഓഫിസിന്റെ മുന്നിൽ തന്നെ വക്കിൽ നിൽക്കുന്നത് വണ്ടിയുടെ പ്രകാശത്തിൽ എനിക്ക് കാണാൻ കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ മനുവിന്റെ അച്ഛനാണെന്നേ പറയു. വണ്ടിയിൽ കയറി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് വണ്ടി സ്റ്റേഷനിലേക്ക് പോകട്ടെ എന്ന് ഡ്രൈവറോട് പറഞ്ഞു.

“മോൾ ടെൻഷൻ ആവേണ്ട മനുവിനെ ഒന്ന് കാണാൻ ശ്രമിക്കാം , അതിനു ശേഷം നമ്മുക്ക് ഒരാളെ കൂടി കണാനുണ്ട് , മനുവിനെ രക്ഷിക്കാൻ നമ്മളെ സഹായിക്കാൻ അയാളെ കൊണ്ട് കഴിയും. ” എന്ന് പറഞ്ഞു കൊണ്ടു എന്നെ നോക്കി ഒന്നുടെ ചിരിച്ചപ്പോഴേക്കും

” അങ്കിൾ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല , എന്താ ഇവിടെ നടക്കുന്നെ ? മനുവേട്ടൻ എന്താ പറ്റിയെ ” എന്നെന്റെ ചോദ്യത്തോനൊപ്പം കണ്ണ് നിറഞ്ഞു തുളുമ്പിയത് കണ്ടിട്ടാകണം മോൾ എല്ലാം അറിയണം എന്ന് പറഞ്ഞു അങ്കിൾ എന്നോട് പറഞ്ഞു തുടങ്ങിയത്.

സാമ്പത്തികമായി നല്ല ചുറ്റുപാടായിരുന്നു മനുവിന്റെ കുടുംബം , ബിസിനസിൽ വിജയം മാത്രം ലക്‌ഷ്യം വച്ചിരുന്ന അച്ഛനും കുടുംബ സ്റ്റാറ്റസ് നിലനിർത്താൻ എപ്പോഴും പാർട്ടിയും മിറ്റിംഗുമായി നടക്കുന്ന അമ്മയും നൽകാത്ത സ്നേഹം ആയിരുന്നു അവന്റെ ചേച്ചി വൈഷ്ണവി അവനു നൽകിയത്. മോനേന്നു വിളിച്ചു അവൾ അവന്റെ പുറകിൽ നടക്കുമ്പോൾ സത്യത്തിൽ അവൾ പെറ്റതാണോ മനുവിനെയെന്ന് പോലും ചിന്തിച്ചിട്ടുണ്ട്. അവന്റെ ജീവിതത്തിൽ ആദ്യമായി അവൻ കരഞ്ഞത് അച്ഛൻ മരിച്ചപ്പോഴായിരുന്നില്ല. വൈഷ്ണവി ആ സംഭവത്തിനു ശേഷം ആകെ വിഷാദ മൂകയായപ്പോഴാണ്.

മനുവിന്റെ അച്ഛന്റെ മരണം രാഘവന്റെ കൈകടത്തലിൽ സ്വാഭാവിക മരണമായി മാറ്റിയപ്പോൾ വെറും ഒരു വക്കിലായിരുന്ന എനിക്ക് ആകെ ചെയ്യാൻ കഴിഞ്ഞത് മനുവിന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ട് , സ്വത്തുക്കൾ കൈ വിടാതിരിക്കാൻ അവനെ കൂടെക്കൂട്ടാൻ പറഞ്ഞത് വൈഷ്‌ണവിയുടെ ജീവന്റെ വിലയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.

എനിക്ക് അറിയാമായിരുന്നു വൈഷണിവിയെയും രാഘവൻ മാനസിക രോഗിയാക്കി മാറ്റി കേസിൽ നിന്നും രക്ഷപ്പെടുമെന്ന് , സാമ്പത്തികമായും രാഷ്ട്രീയപരമായും അത്രത്തോളം പിടിപാടുള്ള അവനെ ഇല്ലാതാക്കുന്നതിനൊപ്പം രാഘവൻ സഞ്ചരിച്ച വഴിയിലൂടെ ഞാൻ നടക്കാൻ തുങ്ങിയിട്ട് വർഷം നാലായി. പക്ഷേ അപ്രതീക്ഷതമായി പോയി മനു ചെയ്‌തത്‌ ,

മനുവേട്ടൻ രാഘവനോടുള്ള ദേഷ്യം എനിക്ക് മനസിലായി , പക്ഷേ അമ്മയെ കൊല്ലാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്നുള്ള എന്റെ ചോദ്യത്തിന് ചെറുതായി ഒന്ന് ചിരിച്ചിട്ട് അതിനു അമ്മയെ കൊല്ലാൻ ആയിരുന്നുവെന്നു ആരു പാഞ്ഞു എന്ന വക്കിലിന്റെ ചോദ്യത്തിന് അമ്പരന്ന് നിൽക്കുന്നത് കണ്ടിട്ടാ അവന്റെ ലക്‌ഷ്യം അനിയത്തിക്കുട്ടിയായിരുന്നു എന്ന വക്കിലിന്റെ വാക്കുകൾക്കു എന്റെ തല പെരുത്ത് കയറി. അപ്പോഴേക്കും വണ്ടി സ്റ്റേഷന്റെ ഗെറ്റ് കടന്നു അകത്തേക്ക് പ്രേവേശിച്ചിരുന്നു

തുടരും

സ്നേഹത്തോടെ ഷാനുക്ക …..