ശ്രാവണി ~ ഭാഗം 04, എഴുത്ത്: അൻസില അൻസി

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അവർ പോയി ഒരുവട്ടം കൂടി വിഷ്ണുവിനെ കണ്ടു ചില ഉറച്ച തീരുമാനത്തോടെ അവിടെ നിന്നും തിരിച്ചു….

തിരികെ വന്നിറങ്ങിയ അവരെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വന്നത് മഹിയായിരുന്നു….കാറിൽ മുഴുവനും ഒരുതരം മൂകത തങ്ങിനിന്നു…

കിലുക്കാംപെട്ടിയേ പോലെ സംസാരിക്കുന്ന തന്റെ അനിയത്തിക്കുട്ടിക്ക് ഇതെന്തു പറ്റി എന്ന് മഹി ആലോചിക്കുകയായിരുന്നു…. ഹൈവേയിൽ നിന്നും വീട്ടിലേക്ക് തിരിയുന്ന വഴിയെത്തിയതും ആ നിശബ്ദത മുറിച്ചുകൊണ്ട് ആമി സംസാരിക്കാൻ തുടങ്ങി….

വല്യേട്ടാ…. ഞങ്ങൾക്ക് ഏട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്…. എന്താണ് എന്നർത്ഥത്തിൽ മഹി വേണിയെയും ആമിയേയും നോക്കി….

ഇപ്പൊ വീട്ടിലേക്ക് പോകണ്ട എവിടെയെങ്കിലും ഇരുന്നു സംസാരിക്കാൻ പറ്റിയ സ്ഥലത്തേക്ക് പോകാം,… ആമി പറഞ്ഞതും മഹി നേരെ വണ്ടിയെടുത്ത് ബീച്ചിലേക്ക് ആയിരുന്നു…..

അവിടെ എത്തിയതും വീണ്ടും നിശബ്ദത അവിടെ തളം കെട്ടി നിന്നു… മഹി എന്തോ പറയാൻ തുടങ്ങിയതും ആമിയുടെ ചോദ്യം ഉയർന്നു..

വിഷ്ണു ഏട്ടൻ ഇപ്പോൾ എവിടെയാണ്….? മഹി ഒട്ടും പ്രതീക്ഷിക്കത്ത ആമിയിൽ നിന്നുമുള്ള ആ ചോദ്യം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു….

വിഷ്ണുവോ…. അവൻ സ്റ്റേറ്റസിൽ തന്നെയാണ്….. ഇതിനുമുമ്പും ഞാൻ പറഞ്ഞതല്ലേ നിന്നോട്… പെട്ടെന്നുണ്ടായ പതർച്ച മാറ്റിക്കൊണ്ട് മഹി അവരോടായി പറഞ്ഞു…

അപ്പോ വല്യേട്ടൻ ആശ്രമത്തിൽ കൊണ്ടാക്കിയത് ആരെയാണ്…..? അവിടെ ആ ഇരുട്ടുമുറിയിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത് ആരെയാണ്….? മാസാമാസം ആർക്കുവേണ്ടിയാണ് വല്യേട്ടൻ ആശ്രമത്തിലേക്ക് പണം അയക്കുന്നത്…? ആമിയുടെ ചോദ്യങ്ങൾ നിന്ന് മഹിക്ക്‌ വ്യക്തമായി അവർ പോയത് ആശ്രമത്തിലേക്ക് ആയിരുന്നു എന്ന് … വല്യേട്ടൻ ഇനി ഒന്നും ഞങ്ങൾ നിന്നും മറക്കാൻ നോക്കണ്ട….

ഞാൻ പറയാം എല്ലാം… ഓർമ്മകളുടെ വേലിയേറ്റത്തിൽ മഹിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൻ പറയാൻ ഒരുങ്ങി…

അവന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ ഞാനാണ്… എങ്ങനെയെന്ന് പറയുന്നതിനു മുമ്പ് നിങ്ങൾ ഒരാളെ കൂടി പരിചയപ്പെടണം അളകനന്ദയേ…..വിച്ചുവിന്റെ മാത്രം നന്ദയേ…മഹിയുടെ ആ സംബോധനയിൽ ആമിയുടെ ഉള്ളൊന്നു പിടഞ്ഞു….

ഞങ്ങൾ ജോയിൻ ചെയ്തു ഒരു മാസത്തിനു ശേഷമാണ് നന്ദ ഞങ്ങടെ കോളേജിൽ ജോയിൻ ചെയ്യുന്നത്… നമ്മുടെ അഖിലേ പോലെ തന്നെ ഒരു വായാടി…. മലയാളി ആയതുകൊണ്ട് തന്നെ ഞങ്ങൾ വേഗത്തിൽ കൂട്ടായി…. വിച്ചു അധികം സംസാരിക്കാറില്ലായിരുന്നു അവളോടും… അവൾ എന്നോട് കൂടുതൽ സംസാരിക്കുമെങ്കിലും നന്ദക്ക് ഒരു പ്രത്യേക ഇഷ്ടം വിച്ചുവിനോട് ഉണ്ടായിരുന്നു….അവൾ അവന്റെ മൗനത്തെ ഇഷ്ടപ്പെടാൻ തുടങ്ങി…. അവന്റെ ഇഷ്ടങ്ങളെ ഓരോന്നിനെയും അറിഞ്ഞു അവൾ ആ ഇഷ്ടത്തെ സ്വന്തമാക്കി…

അവസാനം അവനോടുള്ള അടങ്ങാത്ത പ്രണയം അവൾ അവനോടു തുറന്നു പറഞ്ഞു…. ആദ്യം അവൻ നിരസിച്ചെങ്കിലും പതിയെ അവനും അവളെ ഇഷ്ടപ്പെടാൻ തുടങ്ങി….

അങ്ങനെ രണ്ടു വർഷം കോളേജ് ലൈഫ് അടിച്ചു പൊളിച്ചു…. ആദ്യവർഷം തിയറിയും രണ്ടാം വർഷം ട്രെയിനിങ്ങും ഞാനും നന്ദയും ഒരേ സ്ഥലത്താണ് ട്രെയിനിങ്ങിന് കയറിയത്…എന്റെ കൂടെ വിരികയും പോകുകയും ചെയ്യുന്ന നന്ദയേ അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ അവിടെ വച്ച് കണ്ടു….. പക്ഷേ വിളിക്കുമ്പോൾ ഒന്നും അച്ഛൻ ഇതിനെപ്പറ്റി എന്നോട് ചോദിച്ചിട്ടില്ല… ഒരുപക്ഷേ ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു….

പഠിത്തം കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് തിരിക്കുമ്പോൾ ഒപ്പം നന്ദയും ഉണ്ടായിരുന്നു… ഞങ്ങൾ മൂന്നും കൂടി നേരെ പോയത് അവളുടെ വീട്ടിലേക്കാണ്…. വീട് പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിൽ തുറന്ന വാതിൽ ഒരു ഓർഫനേജിന്റെയായിരുന്നു…. നന്ദ ഒരു അനാഥയാണ്,… ജനിപ്പിച്ചവർ അവളെ ഉപേക്ഷിച്ചപ്പോൾ അവളെ ഏറ്റെടുത്തു വളർത്തിയ അവിടുത്തെ സിസ്റ്റർഅമ്മയാണ് അവളുടെ അമ്മ….

എല്ലാം അറിഞ്ഞിട്ടും വിഷ്ണു അപ്പോഴും അവളെ ചേർത്തുനിർത്തി… കാരണം അവളെ പോലെ അല്ലെങ്കിലും ആരുമില്ലാത്തതിന്റെ വേദന അവനും അറിഞ്ഞിട്ടുള്ളതാണ്… തന്നെപ്പോലെ അവൾക്കും ആരും ഇല്ല എന്നറിഞ്ഞ നിമിഷം അവന് അവളോടുള്ള സ്നേഹവും കരുതലും കൂടി….

അവിടത്തെ പള്ളിയിൽ വെച്ച് നന്ദയുടെ അമ്മമാരുടെ മുന്നിൽ വെച്ച് വിച്ചു അവളുടെ കഴുത്തിൽ മിന്നു ചാർത്തി…. അവളെയും കൂട്ടി ഞങ്ങൾ അവിടുന്ന് തിരിച്ചു…ഞങ്ങൾ ഇങ്ങോട്ടേക്ക് ആയിരുന്നു വരാൻ തീരുമാനിച്ചിരുന്നത്…. അവന്റെ പെണ്ണിനെ ആദ്യം അവന്റെ ശ്രീക്കുട്ടിയെ കാണിക്കണം എന്നായിരുന്നു ആഗ്രഹം… നേരം ഒരുപാട് വൈകിട്ട് ഞങ്ങൾ രാത്രി തന്നെ തിരിച്ചതിന് കാരണം അതായിരുന്നു…. കളിയും ചിരിയും ഒക്കെയായി ഞങ്ങൾ യാത്ര തുടങ്ങി….

കുറച്ച് ദൂരം കഴിഞ്ഞതും ഞങ്ങടെ വണ്ടി കുറെ പേർ തടഞ്ഞുനിർത്തി…. എന്നെ വിഷ്ണുവിനെയും പിടിച്ചുവെച്ച് ഞങ്ങടെ മുന്നിലിട്ട് അവളെ ജീവനോടെ കത്തിച്ചു….ആ ഷോക്കിലാണ് വിഷ്ണുവിന്റെ ഇപ്പോഴത്തെ അവസ്ഥ…. മനോനില കൈവിട്ട വിഷ്ണു അതിൽ ഒരുത്തനെ കുത്തിവീഴ്ത്തി…. അതോടെ കൂടെ ഉള്ളവന്മാർ ഓടി മാറി..

ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി… പെട്ടെന്നാണ് വിഷ്ണു കുട്ടി അവന്റെ ഫോൺ ബെൽ അടിച്ചത്…. ഞാൻ വെപ്രാളപ്പെട്ട് ഫോൺ എടുത്തു നോക്കിയതും ഞാനാകെ സ്തംഭിച്ചുപോയി….. പെട്ടെന്ന് ആ നമ്പറിൽ നിന്ന് തന്നെ കോൾ വന്നു…വടക്കേഴുതെ ശ്രീധരന്റെ നമ്പർ സ്വന്തം മകന് മനസ്സിലാകാതെ ഇരിക്കുമോ….? അത് അച്ഛൻ ആകരുതെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു ഫോൺ എടുത്തു…. ഒരൊറ്റ നിമിഷം കൊണ്ട് എന്റെ ആ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു….

നന്ദയേ ഞാനാണ് പ്രണയിക്കുന്നു എന്ന് കരുതി അച്ഛൻ ചെയ്തതാണ്….അടുത്തദിവസം വിഷ്ണുവിന്റെയും നന്ദയുടെയും രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു….. അത് വീട്ടിൽ അറിഞ്ഞു… അച്ഛനും അച്ചാച്ചനും കരുതി ഞാനാണ് നന്ദയേ വിവാഹം ചെയ്യാൻ പോകുന്നതെന്ന്…. ഒരു അനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർക്ക് കുറച്ചിൽ…. ഹ്മ്മ്മ്… പിന്നെ അങ്ങോട്ട് വാശിയായിരുന്നു പണത്തിനും അന്തസ്സിനും വേണ്ടി അവർ ഇല്ലാതാക്കിയ ജീവിതങ്ങൾക്ക് എന്റെ ജീവിതം തകർന്നത് കണ്ട് അവർ നോവുന്നത് കാണാൻ…..അവന്റെ കണ്ണുകൾ ചുവന്നു വാക്കുകൾ ഉറച്ചതായിരുന്നു….

എല്ലാം കേട്ട് ആമി തകർന്നു പോയിരുന്നു വേണി ആവുന്നതും അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു…. മഹി കാര്യമറിയാതെ പകച്ച് ആമിയേ നോക്കുകയായിരുന്നു…. വേണി തന്നെ മഹിക്ക് പറഞ്ഞുകൊടുത്തു ആമിക്ക് വിഷ്ണു ഏട്ടൻ ആരായിരുന്നു എന്ന്…. ആമിയുടെ സങ്കടം മഹിയെ വീണ്ടും തളർത്തി….

അവർ മൂന്നുപേരും തിരിച്ചു വടക്കേഴുതേക്ക് പോയി… വേണി മുറിയുടെ വാതിൽ തുറന്നതും മ ദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക്കടിച്ചു കയറി… മുറിയുടെ ഒരു മൂലയിൽ ചേർന്നിരുന്ന് കുപ്പിയോടെ മദ്യം വായിലേക്ക് ഒഴികുകയായിരുന്നു മഹി….

വേണി സങ്കടത്തോടെ വന്ന് അവന്റെ കയ്യിൽ നിന്നും മ ദ്യകുപ്പി പിടിച്ചുവാങ്ങി…….അവൻ അവളെ കൂർപ്പിച്ചു നോക്കി…. മഹി പ്രയാസപ്പെട്ട് എഴുന്നേറ്റു നിന്നു… അവൾക്ക് അരികിലേക്ക് അവൻ നടന്നു നീങ്ങി…. അവൻ അടുക്കുംതോറും പുറകിലേക്ക് നീങ്ങി ചുവരിനോട് ചേർന്ന് നിന്നു…. അവൾക്ക് വ്യക്തമായി അറിയാമായിരുന്നു അവനെ ഇപ്പോൾ ഭരിക്കുന്നത് ഉള്ളിൽ കിടക്കുന്ന മദ്യമാണെന്ന് അതുകൊണ്ടുതന്നെ മഹിയുടെ കയ്യിൽ നിന്നും ഒരു അടി പ്രതീക്ഷിച്ച വേണി മുഖം ഒരു വഷത്തേക്ക് ചരിച്ചു….

അവളുടെ കവിളിൽ കുത്തിപ്പിടിച്ച് അവളുടെ മുഖത്തേക്ക്‌ മഹി തന്റെ മുഖം അടുപ്പിച്ചു… വിറയ്ക്കുന്ന അവളുടെ അധരങ്ങളെ അവൻ വന്യമായി സ്വന്തമാക്കി…ആദ്യ ചുംബനം…. വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… മഹി അവളിൽ നിന്ന് അകന്ന് മാറിയപ്പോൾ വീണയുടെ ചുണ്ട് പൊട്ടിയിരുന്നു… അതിൽ നിന്നും രക്തം കിനിയുനുണ്ടായിരുന്നു.,…അവൾക്ക് നന്നായി നീറിപ്പുകഞ്ഞു….

ഇത് ഓർമയിലിരിക്കട്ടെ…. ഇനി നീ എന്റെ കാര്യത്തിൽ ഇടപെടരുത്…. ഭാര്യ ഉദ്യോഗം ഒക്കെ ഈ നാലു ചുമരുകലുക്കപ്പുറം ഇതിനകത്ത് വേണ്ട… മനസ്സിലായോ നിനക്ക്….വേണി തലകുനിച്ചു തന്നെ നിന്നു മഹിയുടെ മുഖത്തേക്കു നോക്കാൻ അവൾക്ക് ധൈര്യമുണ്ടായില്ല….

മഹി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ബാൽക്കണിയിലേക്ക് നടക്കുന്നു…. അവൻ അവിടെയുള്ള ചൂരൽ കസേരയിൽ ഇരുന്നു…. ഇല്ല വിച്ചു… എനിക്ക് ഇവളെ ഒരു ഭാര്യയായി കാണാൻ കഴിയുന്നില്ല…. പക്ഷേ എന്തോ എന്റെ മനസ്സ് അവളിലെക്ക്‌ അടുക്കുന്നത് പോലെ…. ഇല്ല… ഈ മഹാദേവന് ഒറ്റ പെണ്ണേ ഉള്ളൂ…. അത് നിന്റെ ശ്രീകുട്ടിയാണ്….. എന്റെ ശ്രീ…. ആ സ്ഥാനത്ത് വേറൊരു പെണ്ണിനെ കാണാൻ എന്നെക്കൊണ്ട് കഴിയില്ല…..

മഹി കണ്ണുകൾ അടച്ചു… വിച്ചുവിന്റെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് കടന്നുവന്നു…

ഡാ മഹി എനിക്ക് ഒരു അനിയത്തി കുട്ടി ഉണ്ട്… എന്റെ ശ്രീക്കുട്ടി…. മഹി സംശയത്തോടെ വിഷ്ണുവിനെ നോക്കി..

നീ നോക്കണ്ട… അച്ഛനും അമ്മയും എന്നെ തനിച്ചാക്കി അവളെയും കൂട്ടി അങ്ങ് പോയില്ലേ…? ഇപ്പോ എന്റെ ശ്രീക്കുട്ടിയുടെ സ്ഥാനത്തേക്ക് ഒരു അനിയത്തിക്കുട്ടി ഉണ്ട്.. വർഷങ്ങൾക്ക് മുമ്പ് എനിക്ക് കിട്ടിയ നിധിയാണ് എന്റെ ഈ ശ്രീക്കുട്ടി…. നിനക്ക് അറിയോ അവൾക്ക് നിന്നെ ഒത്തിരി ഇഷ്ടാ…. നീ പോലുമറിയാതെ നിന്നെ അവൾ വർഷങ്ങളായി പ്രണയിക്കാൻ തുടങ്ങിയിട്ട് …

അവളെ കാണാതെ വിഷ്ണുവിന്റെ വാക്കുകളിലൂടെ പിന്നെ അവളെ ഇടയ്ക്ക് അവൻ വിളിക്കുമ്പോൾ ഒക്കെ അവളുടെ മധുരമായ ശബ്ദം കേട്ട്… അവനോട് കൊഞ്ചി സംസാരിക്കുന്ന അവന്റെ അനിയത്തികുട്ടിയെ ഞാനും പ്രണയിച്ചു തുടങ്ങി…. തന്റെ മാത്രം ശ്രീയായി…… അവന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…..

നിനക്ക് എന്റെ പെങ്ങളെ കാണണ്ടേ മഹി…. ഇന്ന് ഈ ഫോണിലുണ്ട് നീ കണ്ടോ അവളെ…. വിച്ചു അവന്റെ ഫോൺ മഹിക്ക് നേരെ നീട്ടി…

വേണ്ട എനിക്ക് ഇപ്പോൾ ഇങ്ങനെ കാണണ്ട…. ഞാൻ നിന്നിലൂടെ അല്ലേ അവളെ സ്നേഹിച്ചു തുടങ്ങിയത്… ഇനി നീ തന്നെ അവളെ എനിക്ക് നേരിട്ട് കാണിച്ചുതന്ന മതി…. അതുവരെ കാത്തിരിക്കും ഈ മഹി ……. മഹിയുടെ കണ്ണിൽ നിന്നു ഒരിറ്റ് കണ്ണീർ നിലത്തേക്ക് പതിച്ചു…. പെട്ടെന്ന് തന്നെ വേണിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവൻ വേഗം കണ്ണുകൾ തുറന്നു….

വേണിയോട് എല്ലാം തുറന്നു സംസാരിക്കണം… ആ കുട്ടിയെ ദ്രോഹിച്ചും അവഗണിച്ചും എന്നോടുള്ള വെറുപ്പ് കൂട്ടാൻ എന്നെക്കൊണ്ട് കഴിയുന്നില്ല…അവളുടെ കണ്ണുനീർ എന്നെ തളർത്തുന്നു…. ആ കണ്ണുനീർ തുള്ളികൾ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നു….വയ്യ…. നിന്നെ ദ്രോഹിച്ച് സ്വയം ഉരുകാൻ എന്നെക്കൊണ്ട് വയ്യ…. ഞാൻ കാരണം ആ കുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല… മഹി ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി… അവനെ നിദ്രാദേവി കൂട്ടിക്കൊണ്ടുപോയി

വേണോ മോളെ ഇങ്ങനെ ഒരു പോക്ക്…. ആമി സങ്കടത്തോടെ വേണിയോട് ചോദിച്ചു…

മ്മ്മ്…. പോണം…. എനിക്ക് എന്റെ പഴയ ഏട്ടനേ വേണം ഒപ്പം ദേവേട്ടന് എന്നെ കൊണ്ട് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും… ദേവേട്ടൻ ഉണരുന്നതിന് മുമ്പ് എനിക്ക് ഇവിടെ നിന്ന് തിരിക്കണം…. പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ നിനക്ക്…ഇവിടെ എല്ലാവരോടും രണ്ടു മാസത്തെ ട്രെയിനിങ് എന്നാണ് പറഞ്ഞിരിക്കുന്നത്….പിന്നെ നിന്റെ വല്യേട്ടനോട്‌ ഏട്ടന്റെ ക്രൂരതകൾ സഹിക്കാൻ കഴിയാതെ ഞാൻ നാടുവിട്ടുപോയി എന്ന് പറഞ്ഞേരെ…. ഒരു കുസൃതിച്ചിരിയോടെ വേണി പറഞ്ഞു….

വേണി അവിടെ നിന്ന് പോയത് വിഷ്ണുവിന്റെ അടുത്തേക്കായിരുന്നു…. മഹി ഉണർന്നപ്പോൾ തൊട്ടു വേണിയെ നോക്കി നടക്കുകയായിരുന്നു… മഹി മുട്ടയിടാൻ നടക്കുന്ന കോഴിയെപ്പോലെ ചുറ്റും കറങ്ങുന്നത് കണ്ടിട്ട് ആമിക്ക് ചിരിവന്നു…
അവൾക്ക് കാര്യം മനസ്സിലായെങ്കിലും അവനോടു ചോദിക്കാൻ നിന്നില്ല…. ഗതികെട്ട മഹി ആമിയോട് തന്നെ വേണിയെപ്പറ്റി ചോദിക്കാൻ അവളുടെ മുറിയിലേക്ക് ചെന്നു….

മഹി വരുന്നതു കണ്ടു ആമി വേഗം ഫോൺ എടുത്തു ചെവിയിൽ വെച്ചു….. നീ എന്തൊക്കെയാ വേണി ഈ പറയുന്നേ…. ഇന്ന് നീയൊരു ഭാര്യ അല്ലേ…..? ഇങ്ങനെയൊക്കെ നിനക്ക് ചെയ്യാൻ കൊള്ളാമോ…..? പാവം എന്റെ ഏട്ടൻ…. പിന്നെ ഞാൻ എന്റെ ഏട്ടന്റെ ഭാഗം പറയാതെ…. നീ ഒന്നും പറയണ്ട കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം പോലും ആയില്ല…. ഏട്ടന്റെ സ്വഭാവം എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ നീ ഏട്ടന്റെ താലിക്ക് കഴുത്തു നീട്ടി കൊടുത്തത്… ഞങ്ങൾ ആരെങ്കിലും നിന്നെ നിർബന്ധിച്ചയിരുന്നോ….? ഇല്ലല്ലോ…. ഹ്മ്മ്മ്…..

നീ കരയേണ്ട മോളേ ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാ…. പക്ഷേ നീ എന്തിനാ ഇങ്ങനെ ഒളിച്ചോടുന്നത്…. ഏട്ടന് നിന്നെ വേണ്ടെങ്കിൽ നമുക്ക് വേറെ എന്തൊക്കെ വഴി ഉണ്ടായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കണമായിരുന്നോ…? ഒക്കെ പോട്ടെ ഇപ്പോൾ നീ എവിടെയാ…? പറയില്ലന്നോ….? ഞാൻ നിന്റെ ഒറ്റ കൂട്ടുകാരില്ലിയോഡി എന്നോടെങ്കിലും പറ നീ എവിടെയാണെന്ന്….. വേണി…. വേണി…. ശോ…. കട്ടയല്ലോ….ആമി മുഖത്ത് നിരാശ ഭാവം വരുത്തി പുറത്തേക്കിറങ്ങാൻ തിരിഞ്ഞതും വാതിക്കൽ മഹി നിൽക്കുന്നു….. ഉള്ളിൽ ചിരിച്ചു കൊണ്ട് വിഷമം നടിച്ച് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയ ആമിയെ മഹി തടഞ്ഞു….

അവൾ എവിടെ പോയത…?

ആര്…? ആമീ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു…

നിന്റെ തന്ത… മര്യാദക്ക് പറയടീ വെളച്ചിലേടുക്കാതെ… മഹി കലിപ്പിച്ചതും ആമി വീണ്ടും നിഷ്ക്കു ഭാവം എടുത്തിട്ടു…. തിരിഞ്ഞു നിന്ന് കണ്ണിൽ തുപ്പലു തൊട്ട് തേച്ചു…അവൾ പോയി വല്യയേട്ടാ….വല്യയേട്ടന്റെ നന്മയെ കരുതി അവൾ ഈ നാടും വീടും ഓക്കേ ഉപേക്ഷിച്ചു പോയി…. ഇനി അവർക്കൊരു തിരിച്ചു വരവില്ല എന്നാണ് പറഞ്ഞത്…. അതും പറഞ്ഞ് ആമി മഹിയുടെ നെഞ്ചിലേക്ക് വീണു..

ഈശ്വരാ കൈയ്യീന്ന് പോകല്ലേ… അഭിനയിച്ച കൊളമാക്കിയോ…? വല്യയേട്ടൻ വിശ്വസിച്ച് കാണുമോ ആവോ…. (ആമി ആത്മ)

മോള് വിഷമിക്കേണ്ട വല്യയേട്ടൻ മോളുടെ കൂട്ടുകാരെ കണ്ടു പിടിച്ചു കൊണ്ടു വരുന്നുണ്ട്… മഹി ആമിയേ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു…

ഹയ്യമ്മ.. ഹയ്യമ്മ… വല്യയേട്ടൻ വിശ്വസിച്ചേ… ശോ എന്നെക്കൊണ്ട് എനിക്ക് തന്നെ വയ്യ… ഞാൻ ഇത്ര വലിയ കലാകാരിയായിരുന്നു… (ആമി ആത്മ )

മഹി വേണിയെ തന്നാലാവുന്ന വിധം എല്ലാം തിരക്കി നോക്കി പക്ഷേ അവളെ പറ്റി ഒരു വിവരവും അവനു ലഭിച്ചില്ല…. ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു….

രണ്ടു മാസങ്ങൾക്ക് ശേഷം…

നമ്മൾ ഇങ്ങോട്ടാണ് ശ്രീക്കുട്ടി പോകുന്നേ…. ബാഗിലേക്ക് തുണിയെല്ലാം മടക്കി വെക്കുന്ന വേണിയോട് വിച്ചു ചോദിച്ചു…

വടക്കേഴുത്തേക്ക്…. ഇന്ന് മഹിയേട്ടന്റെ പിറന്നാളാണ്…. നമ്മുക്ക് ഇങ്ങനെ ചെന്ന് കയറി ഒന്ന് ഞെട്ടികണ്ടായോ….

പിന്നെ വേണ്ടയോ…. അല്ല നിനക്ക് എന്നു മുതലാ ഈ മഹിയേട്ടൻ വിളി തുടങ്ങിയോ…നിനക്ക് അവൻ ദേവൻ അല്ലേ നിന്റെ ദേവേട്ടൻ… അവന്റെ ശ്രീയും…. അത് കേട്ടതും വേണിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു….

വടക്കേഴുത്ത് ഇന്ന് ആമിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് മഹി അവന്റെ പിറന്നാൾ ആഘോഷിക്കാൻ മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്…

മഹി കേക്ക് മുറിക്കാൻ തുടങ്ങിയതും മുറ്റത്തൊരു വണ്ടി വന്ന് ശബ്ദം കേട്ടു….അവൻ ഉമ്മറത്തേക്ക് ചെന്നു… കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടു അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി….

തുടരും…