എന്റെ ദേവേട്ടൻ ~ ഭാഗം 10, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തന്നെ നെഞ്ചിലേക് അടുപ്പിക്കുന്ന രാഹുലിനെ തടയാൻ അമ്മുവിനായില്ല. രാഹുലിന്റെ നെഞ്ചിലേക് ചേർന്നതും തന്റെ ഉള്ളം പൊള്ളുന്ന പോലെ തോന്നി. ഞൊടിയിടയിൽ പിടഞ്ഞു പുറകോട്ടു മാറി.

എന്തുപറ്റി വീണ (അമ്മു )…രാഹുൽ മൃദുവായി ചോദിച്ചു

രാഹുൽ എനിക്ക് ദേവിയോട് ദേഷ്യമാണ്… വെറുപ്പാണ്…അടങ്ങാത്ത വാശി ആണ്. അതാണ് നീ വിളിച്ചപ്പോൾ ഞാൻ വന്നത്. എന്നാൽ ഒരുപാട് പേരുടെ മുന്നിൽ വെച്ച് അയാൾ എന്നെ തടവിലാക്കിയതാണ് ഈ താലികൊണ്ട്… എന്നാൽ ഇത് വെറും ഒരു ലോഹം അല്ല… ഇതിന് ഒരു പരിശുദ്ധി ഉണ്ട്. അതുകൊണ്ട് നീ എന്നെ തൊടുമ്പോൾ എനിക്ക് പൊള്ളുന്നു രാഹുൽ…അമ്മു രാഹുലിനോട് നിസ്സഹായതയോട് കൂടെ പറഞ്ഞു.

രാഹുൽ അമ്മുവിവിന്റെ അടുത്തേക് എടുത്തുകൊണ്ടു പറഞ്ഞു….

വീണ… ഇത്രയും നാൾ ഞാൻ ആഗ്രഹിച്ചതാണ്…കാത്തിരുന്നതാണ് നിന്റെ ഈ സാമിപ്യം… നിന്റെ ഈ സ്പർശനം… നിന്റെ ഈ ഗന്ധം… നമ്മൾ സ്നേഹിച്ചതല്ലേ, അപ്പൊ നമ്മൾ അല്ലേ ഒന്നാകേണ്ടത്…അവനെ നീ വെറുത്തിട്ടല്ലേ ഒളു… എന്നെ അല്ലേ നീ സ്നേഹിച്ചത്…

രാഹുൽ അടുക്കുനതോടും വീണ ചുമരിൽ തട്ടി നിന്നു…രാഹുൽ ഞാൻ നിന്നോട് സംസാരിക്കാൻ ആണ് വന്നത്. നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എന്തുപറ്റി നിനക്ക് അമ്മു അവനോട് പറഞ്ഞുകൊണ്ടിരുന്നു… രാഹുൽ ഞാൻ പോകുന്നു…എന്നു പറഞ്ഞു അവന്റെ അടുത്തുനിന്നു കുതറിമാറിയതും രാഹുൽ അവളുടെ കൈയിൽ മുറുകെ പിടിച്ചു. അവൾക് നന്നായി വേദനിക്കുണ്ടായിരുന്നു.

*****************

അപ്പോൾ ദേവ അച്ഛന്റെ കൂടെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. ദേവയുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു. കുട്ടനായിരുന്നു മറുതലക്കൽ

ദേവാ…അമ്മുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഫോൺ റിങ് ചെയ്തു നിൽക്കുകയാണ്…കുട്ടൻ നിർത്താതെ പറഞ്ഞു

അവൾ വീട്ടിൽ ഉണ്ടല്ലോ…ഞാൻ അമ്മേനെ ഒന്നു വിളിച്ചു നോക്കട്ടെ…. എന്നു പറഞ്ഞു ദേവ ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് അമ്മയെ വിളിച്ചു.കൊറച്ചു നേരത്തെ റിങ്ങുകൾക് ശേഷം അവിടെ ഫോൺ അമ്മ ഫോൺ എടുത്തു…

ഹെലോ ദേവാ… എന്താടാ

അമ്മു എവിടെ?

അമ്മു വീട്ടിൽ പോയി വരാം എന്നു പറഞ്ഞു രാവിലെ പോയല്ലോ മോനെ…നിന്നോട് പറഞ്ഞില്ലായിരുന്നോ

ആ…. ശെരി അമ്മേ…എന്നു പറഞ്ഞു ഫോൺ വെച്ചു… അമ്മു എവിടെ പോയതാകും ഏതെങ്കിലും സുഹൃത്തുക്കളെ വല്ലതും കാണാൻ പോയതാകുമോ…എന്തിനാ കള്ളം പറഞ്ഞത്…ഫോൺ അറ്റൻഡ് ചെയ്യാത്ത എന്താ… അപകടം വല്ലതും.. അങ്ങനെ ഒരുപാട് ചിന്തകൾ മനസിലേക്ക് കടന്നുവന്നു.

കുട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഒരു സമാധാനവും കിട്ടുന്നില്ല ഇവൾ എവിടെ പോയിട്ടുണ്ടാകും… വണ്ടി എടുത്തു നേരെ വീട്ടിൽ പോയി. അമ്മയോട് ഒന്നും പറഞ്ഞില്ല റൂമിൽ ചെന്നതും അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ അനുസരണ ഇല്ലാതെ ഒഴുകാൻ തുടങ്ങി.

മുറി ആകെ വൃത്തികേടായി കിടക്കുന്നു. ഒരിക്കലും ഇങ്ങനെ കിടക്കാറില്ല മുറി. എന്താ ചെയ്യണ്ടേ എന്നു ഒരു പിടിയും ഇല്ല. മാനസിക നില തെറ്റുന്നപോലെ തോന്നി അവനു.

പെട്ടന്നാണ് ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു . ശബ്‌ദം കെട്ടിടത്തേക് നോക്കി. അമ്മുവിന്റെ ഫോൺ… കുട്ടനാണ്…

കുട്ടാ അവൾ ഫോൺ എടുത്തിട്ടില്ല…എവിടെപോയാതാകും ദേവ കുട്ടനോട് ഫോണിൽ സംസാരിക്കുകയായിരുന്നു.

ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു കുട്ടൻ ഫോൺ വെച്ചു…

ദേവ അമ്മുവിന്റെ ഫോൺ എടുത്തുനോക്കി. അമ്മുവിന്റെ മുഖം ഫോണിൽ കണ്ടതും എവിടെയാ…എന്നു പറഞ്ഞു കണ്ണുനിറച്ചു ദേവ. ഫോൺ തുറക്കാൻ നോക്കി…പറ്റുന്നില്ല… എന്തോ വല്ലാതെ വേദനിക്കുനുണ്ടായിരുന്നു അവനു .

കുട്ടൻ പെട്ടന്നു തന്നെ എത്തി..അവളുടെ ഫോൺ പിടിച്ചു തകർന്നിരിക്കുന്ന ദേവയെ കണ്ടതും അവന്റെ നെഞ്ഞോന്നു കാളി.

കുട്ടനെ കണ്ടതും ദേവ കുട്ടനെ ചേർത്ത് പിടിച്ചു പൊട്ടി കരയാൻ തുടങ്ങി… ദേവയുടെ അങ്ങനെയുള്ള ഒരു അവസ്ഥാ അവൻ ആദ്യമായി കാണുകയായിരുന്നു.

തുറക്കാൻ പറ്റുന്നില്ല… അമ്മുവിന്റെ ഫോൺ കുട്ടന് നേരെ നീട്ടികൊണ്ട് ദേവ പറഞ്ഞു. കുട്ടൻ വേഗം അമ്മുവിന്റെ വാങ്ങി കുട്ടൻ അത് വേഗം ഓപ്പൺ ആക്കി കൊടുത്തു. ദേവയുടെ മുഖം ഒരു നേരിയ ആശ്വാസത്താൽ തെളിഞ്ഞു.

വിളിച്ച കാൾ നോക്കി ഒരു unknown നമ്പറിൽ നിന്നും പത്തുമിനിട്ടോളം സംസാരിച്ചത് ദേവയുടെ കണ്ണിൽപെട്ടു

പിന്നെയും ആദിയോട് കൂടി നോക്കുമ്പോൾ അവന്റെ കണ്ണുകൾ മിഴിയുണ്ടായിരുന്നു. ആ കണ്ണിൽ തീ ഉണ്ടായിരുന്നു. അതു കണ്ട് കുട്ടൻ ഫോണിലേക്കു നോക്കുമ്പോൾ അതിൽ ഒരു അഡ്രസ് കണ്ടു…ഒന്നും പരസ്പരം പറയാതെ തന്നെ അവര്ക് മനസ്സിലായിരുന്നു

**************************

വിട്… രാഹുൽ എനിക്ക്…എന്റെ….കൈ വേദനിക്കുന്നു അമ്മു രാഹുലിനോട് കെഞ്ചി പറഞ്ഞു…അമ്മുവിന്റെ കൈകൾ മുറുകിയിരുന്നു രാഹുലിന്റെ കൈകളുടെ ബലത്തിൽ അമ്മുവിന് ശബ്‌ദം പോലും പുറത്തേക് വന്നില്ല..

അമ്മു ശക്തിയായി അവനെ തടയാൻ നോക്കി…പറ്റുന്നില്ല ..തുറന്നു കിടക്കുന്ന വീടിന്റെ വാതിൽ നോക്കി ചുറ്റും വിളിച്ചു നോക്കി ആരും കേൾക്കുന്നില്ല… അവിടേക്കു വരാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു.

അവളുടെ എതിർപ്പ് കൂടി വന്നപ്പോൾ രാഹുൽ അവളെ മുറിയിലേക്കു പിടിച്ചു കൊണ്ടുപോയി അമ്മു ഉറക്കെ കരയുണ്ടായിരുന്നു. അത്രയും വലിയ വീട്ടിൽ അമ്മുവിന്റെ കരച്ചിൽ മുഴങ്ങി നിന്നു. മുറിയിൽ അവളെ കേറ്റി വാതിലടച്ചു.

അമ്മുവിന്റെ എല്ലാം നിയന്ത്രണങ്ങളും പോയി അവന്റെ കൈയിൽ അവൾ തന്റെ നഖങ്ങൾ കൊണ്ടമർത്തി. വേദനകൊണ്ട് അവൻ അവളുടെ കൈവിട്ടതും അവൾ മുറിയുടെ വാതിൽ ലക്ഷ്യമാക്കി ഓടി. എന്നാൽ രാഹുൽ അവളെ പിടിച്ചു മാറ്റി

നീ എന്താ കരുതിയെ നിന്നെ പ്രേമിച്ചത് പൂജിക്കാൻ ആണെന്നോ…ഒരുപാട് എണ്ണത്തെ കണ്ടട്ടുള്ളതാ ഞാൻ. നിന്റെ മറ്റവൻ എന്താ എന്നെ കുറിച്ച് വിചാരിച്ചേ അവൻ ഒന്നു പേടിപ്പിച്ച ഈ രാഹുൽ പേടിക്കുമെന്നോ, നിന്നെ ഞാൻ ഒരുപാട് കൊതിച്ചതാ. അപ്പോൾ നീ പുണ്യാളത്തി ആയി. എനിക്കുള്ളത് തന്നെ ആണെന്നോർത്ത വിട്ടത്. രാഹുൽ അമ്മുവിനോട് പറഞ്ഞു

എടാ നീ എന്നെ ചതിക്കുകയായിരുന്നല്ലേ. എന്നോട് ദേവ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അമ്മു രാഹുലിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ദേവ… ഫ്‌തു… അവനിൽ നിന്നു നിന്നെ അകറ്റാൻ ഞാൻ എത്ര കഷ്ട്ടപെട്ടനൊ.കൂടെ അവൻ ഒരു പെണ്ണിന്റെ വീട്ടിൽ നിന്നു ഇറങ്ങി വരുന്ന ഒരു വീഡിയോ കൂടെ നിന്നെ കാണിച്ചപ്പോൾ നീ അതും വിശ്വസിച്ചു. അവൻ അവിടെ എന്തിനാ വന്നത് എന്നു എനിക്കറിയില്ല. എന്തായാലും ഒരു പെണ്ണിന് വേണ്ടി നടക്കുന്നവൻ അല്ല അവൻ…ഒരു പെണ്ണിനേയും അവളുടെ കൊച്ചിനെയും കൊണ്ട് അവൻ വരുന്നതും കൊറച്ചു നിമിഷങ്ങൾക്കകം അവൻ അവിടെ നിന്നിറങ്ങി പോകുന്നതും ഞാൻ കണ്ടതാ. പക്ഷെ ആ രാത്രിൽ അവനെ ഞാൻ അവിടെ തെറ്റായി കണ്ടു എന്നു പറഞ്ഞപ്പോൾ നീ അത് വിശ്വസിച്ചു. അതു മതിയായിരുന്നു നിന്റെ ഉള്ളിലെ അവനെ പൂർണമായും എടുത്തു കളയാൻ…

എല്ലാം കേട്ടു സ്തബ്തയായി നിൽക്കുകയായിരുന്നു അമ്മു.

ഇപ്പോ ജയിച്ചത് ഞാൻ ആണ്…അപ്പോ നീ എനിക്കുള്ളതാ എന്നു പറഞ്ഞു രാഹുൽ അടുത്തുവന്നു…

എടാ നീ ഇത് കണ്ടോ…ദേവ കെട്ടിയതാ… ഇത്രയും നാൾ ഒരു ഭാരമായി ആണ് കൊണ്ടുനടന്നത് ആണ്… ഇതിൽ വിശ്വശിച്ചു കൊണ്ടു പറയ്യാ…ഞാൻ ചെയ്തതെല്ലാം തെറ്റാ ഇനി ഞാൻ അത് ചെയ്യില്ല. എന്നെ തൊട്ടാൽ നിന്നെ ഞാൻ കൊല്ലും… എന്നു അമ്മു തന്റെ താലി കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു പറഞ്ഞു അമ്മു അടുത്തുണ്ടായ ഒരു ഫ്ലവർ വൈസ് എടുത്തു കൈയിൽ പിടിച്ചു…

ഒരു സിംഹത്തിന്റെ മുന്നിൽ പെട്ട മാൻകുഞ്ഞിന്റെ പരിഭ്രമമായേ അവനു തോന്നിയുള്ളൂ. അവളുടെ അടുത്തേക് ചെന്നതും അവൾ രാഹുലിനെ അടിച്ചു . തലയിൽ ചെറുതായി അടി കൊണ്ട രാഹുൽ അത് നിഷ്പ്രയാസം അവൻ അത് പിടിച്ചു വാങ്ങി എറിഞ്ഞു കളഞ്ഞു തലയിൽ നിന്നു ചെറുതായി രക്തം വരുന്നത് കണ്ടതും അവനു വാശിയേറി

അമ്മുവിലേക് അവന്റെ മുഖം അടുപ്പിച്ചു അവൻ അവളുടെ ഗന്ധം ആസ്വദിച്ചു. അവളിൽ എതിർപ്പുകൾ കൂടി വന്നതും അവന്റെ സിരകളിൽ അത് ലഹരിയായി പടർന്നു. അവളുടെ ശരീരത്തെ ചുറ്റി കൊണ്ടു അവളുടെ കഴുത്തിലേക് മുഖം അമർത്തിയതും വാതിൽ കഷ്ണങ്ങൾ ആ തകർന്നിരുന്നു. മുൻപിൽ നിൽക്കുന്ന ദേവയേയും അവന്റെ പുറകിലായി നിൽക്കുന്ന കുട്ടനെയും കണ്ടു അമ്മുവിന്റെ ഉള്ളിൽ ഭയവും സന്തോഷവും നിറഞ്ഞു.

ദേവയെ കണ്ടതും അമ്മുവിൽ ചുറ്റിയിരുന്ന കൈകൾ അഴഞ്ഞു അവൻ പുറകോട്ടു മാറി. ദേവ രാഹുലിന്റെ അടുത്തേക് ചെന്നു അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട രാഹുൽ താഴേക്കു തെറിച്ചു വീണു.

നിശ്ചലയായിരിക്കുന്ന അമ്മുവിന്റെ അടുത്തേക് വന്നു അവളുടെ കരണതു ഒന്നു കൊടുത്തു. അടി കൊണ്ടു തറഞ്ഞു നിൽക്കുന്ന അമ്മുവിനെ ദേവ പെട്ടന്നുകെട്ടി പുണർന്നു. അത് ഒരിക്കലും അമ്മു പ്രതിക്ഷിച്ചതല്ലായിരുന്നു. ഏറ്റവും സുരക്ഷിതമായ കരങ്ങൾ ആണ് തന്നെ പുണർന്നിരിക്കുന്നത് എന്നു അവൾക്കറിയാം എങ്കിലും ആ കൈകൾ അടർത്തി മാറ്റി കൊണ്ട് അവൾ അവിടെനിന്നും അവളുടെ ബാഗ് എടുത്തു കൊണ്ട് ഇറങ്ങി നടന്നു…

തുടരും…

❤️❤️❤️❤️❤️❤️❤️

അമ്മുവിന് കൊറച്ചൊക്കെ ദേവയെ മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

THANK YOU