എന്റെ ദേവേട്ടൻ ~ ഭാഗം 14, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അതിരാവിലെ വാതിലിൽ നിർത്താതെ ഉള്ള കൊട്ടുകേട്ടാണ് അമ്മു കണ്ണു തുറന്നത്. ചുറ്റും നോക്കി ഇരുട്ടുമാറി വെളിച്ചം വരുന്നതേ ഒളു. ഉറക്കച്ചടവിൽ ചെന്നു വാതിലിൽ തുറന്നു. മുഖം വിളറി വെളുത്തുനിക്കുന്ന ആദിയോടുള്ള കുട്ടന്റെ മുഖം കണ്ടു അമ്മുവിനും ഭയം തോന്നി.

അമ്മു…ദേവ…എന്നു കേട്ടതും അവളുടെ ഹൃദയം ഇരട്ടി വേഗത്തിൽ ഇടിക്കാൻ തുടങ്ങി.. “അമ്മു ദേവ ഹോസ്പിറ്റലിൽ ആണ് കാര്യായി ഒന്നും അറിയില്ല. അവിടെ കൊണ്ടുവന്നവരാണ് വിളിച്ചു പറഞ്ഞത്. നീ വരുന്നില്ലേ? നിനക്ക് കാണണ്ടേ അവനെ…”

കുട്ടന്റെ വാക്കുകൾ കേട്ടതും അമ്മുവിനെ പറയാൻ കഴിയാത്ത എന്തോ വേദന ഉള്ളിൽ ഉത്ഭവിക്കുന്നത് അറിയുണ്ടായിരുന്നു. കുട്ടനോട് വരുന്നില്ല എന്നു അറിയിച്ചപ്പോൾ പിന്നെ നിർബന്ധിച്ചില്ല മുറിയിൽ കയറി. നെഞ്ചിൽ ഒരു നീറ്റൽ. അമ്മുവിന് അമ്മുവിനെ തന്നെ മനസ്സിലാകുന്നില്ല.” തന്റെ ഈ അവസ്ഥക് കരണമായവനെ ഓർത്തു താൻ എന്തിന് വിഷമിക്കണം”. മനസ്സിൽ ഇങ്ങനെ പറയുമ്പോളും അത് അനുസരിക്കാത്തവണ്ണം കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.

ദേവുവും രാഘവനും കുട്ടനും ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി ഇറങ്ങിയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന അമ്മുവിനെ നോക്കിനിന്നു കുട്ടൻ. ഒന്നും ചോദിക്കാൻ തോന്നിയില്ല. അമ്മുവിനെ മനസ്സിലാകുന്നില്ലായിരുന്നു അവനു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ദേവു കരയുന്നുണ്ടായിരുന്നു. വേറെ ആരും മിണ്ടുന്നില്ല. പലചിന്തകളും മനസിലൂടെ കടന്നുപോയി. ദേവക് എന്തേലും സംഭവിച്ചു കാണുമോ…അറിയാതെ അമ്മുവിന്റെ കൈകൾ താലിയിൽ മുറുകി. എപ്പോളോ സൂക്ഷിച്ചു വെച്ച പറയാൻ മറന്ന…ദേവക് അറിയാൻ പറ്റാതെ പോയ ഒരു പതിനാറു വയസ്സുകാരിയുടെ പ്രണയം അമ്മുവിനെ നോവിക്കുണ്ടായിരുന്നു.

“ക്ലാസ്സിലെ കുറുമ്പൻ ചെക്കൻ സ്കൂൾ വരാന്തയിൽ വെച്ച് തന്റെ കുട്ടി പാവാടയിൽ പിടിച്ചപ്പോൾ കണ്ടുവെന്ന ദേവ പ്രീതികരിച്ചത് കൈയിൽ ഇരുന്നത് വെച്ച് എറിഞ്ഞാണ്. കുട്ടിപ്പാവാടയിൽ നിന്നും ഇറക്കമുള്ള പാവാടയിലേക് മാറ്റം കിട്ടി പത്താം തരത്തിൽ എത്തിയപ്പോഴും ആ പൊടി മീശക്കാരൻ തന്റെ പുറകെ തന്നെ ഉണ്ടായിരുന്നു. തനിക് വേണ്ടി പലരോടായി വഴക്കുണ്ടാകുന്ന ആ ഇരുപത്തൊന്നുകാരനോട് എനിക്ക് പ്രണയമായിരുന്നോ…വഴിയിലെ തെമ്മാടി പിള്ളേർ എന്നെ കണ്ടു മാറി നിന്നത് ദേവയുടെ അടി പേടിച്ചിട്ടാണോ അതോ ദേവയുടെ പെണ്ണാണ് എന്നോർത്തിട്ടണോ… അറിയില്ല… ” താൻ സ്നേഹിച്ചിരുന്ന ദേവേട്ടൻ എന്നു തൊട്ടാണ് തനിക് അന്യനായത് അവളുടെ മനസ്സിൽ ഒരുപാട് നാളുകൾക്കു മുന്നേ ഉള്ള ഒരു കാലം കടന്നു വന്നു.

നാട്ടിലെ പ്രധാന ആഘോഷമായ ക്ഷേത്ര ഉത്സവ ദിവസം. പ്രായ ഭേദമന്യേ എല്ലാവരുടെയും മനസ്സിൽ അന്ന് ആഘോഷത്തിന്റെ ദിവസം. അന്നാണ് ദേവ ആദ്യമായി തന്നെ വേദനിപ്പിച്ച ദിവസം.

പ്ലസ് ടു കഴിഞ്ഞ സമയം എല്ലാ വർഷത്തെ ഉത്സവത്തിനും പാവടക്കു പകരം താനാദ്യമായി സാരിയിലേക്ക് മാറിയ ദിവസം . പൂ താലമാണ് അവിടെത്തെ പ്രധാന സംഭവം നിറയെ സ്ത്രീ ജനങ്ങൾ അമ്പലത്തിൽ ഉത്സവസമയത് താലപൊലിക് താലമെടുക്കാൻ വരുമായിരുന്നു. ഞാനും ദേവൂവും ദേവന്റെ കസിൻസ് രണ്ടുപേരും പിന്നെ അമ്മയും എല്ലാരും താലമെടുക്കാൻ ഉണ്ടായിരുന്നു.

അന്ന് ആദ്യമായി ദേവേട്ടൻ തന്നെ തന്നെ പ്രണയത്തോടെ നോക്കി നിന്നത് തനിക് ഒരിക്കലും മറക്കാൻ പറ്റില്ല. താലവുമേന്തി അവരുടെ ഒപ്പം വരിയായി നടക്കുമ്പോൾ കുറച്ചപ്പുറെ ആല്മരത്തിന്റെ ചോട്ടിൽ കുട്ടേട്ടന്റെ തോളിൽ കയ്യിട്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന ദേവേട്ടൻ. പലപ്പോഴും തോന്നിട്ടുണ്ട് ദേവേട്ടനെ തന്നോട് എന്തോ ഉള്ള പോലെ. കൂട്ടുകാരുടെ കളിയാക്കലുകൾ ഭയന്ന് ഒന്നും ആരോടും പറയാൻ നിന്നില്ല.

സാരിയും വലിച്ചു ചുറ്റി അമ്പലപ്പറമ്പിലൂടെ നടക്കുമ്പോൾ ആണ് സാരിയുടെ ബുദ്ധിമുട്ട് അമ്മു ശെരിക്കും മനസിലാക്കിത്. എല്ലാവരും തന്നെ തന്നെ നോക്കുന്ന പോലെ തോന്നി അമ്മുവിന്. ഇനി എവിടേലും കുത്തു വിട്ടോ .. ഓരോ സമയം അവൾ സാരീയിൽ പിടിച്ചു ദേവൂന്റെ ഒപ്പം നടന്നു. വളയും മാലയും കാണുന്നിടത്തെല്ലാം നോക്കി ദേവു തുള്ളിച്ചടി മുന്നോട്ടു പോയികൊണ്ടിരുന്നു.

പെട്ടന്ന് അമ്മു ഞെട്ടി. ഒരു വിറയൽ തന്റെ ശരീരം ആകെ പടർന്നു കയറിയ പോലെ തന്റെ വയറിൽ ആരോ കയ്യമർത്തിരിക്കുന്നു.പെട്ടന്നൊന്നും മനസ്സിലായില്ല. വേദനയിലും തിരിഞ്ഞു നോക്കുന്ന അമ്മു കണ്ടത് തന്റെ കണ്ണിൽ നോക്കുന്ന ദേവനെയാണ്. അമ്മുവിന് വിശ്വസിക്കാൻ ആയില്ല. ദേവേട്ടൻ…ഛെ… അമ്മു വെറുപ്പോടെ മുഖം വെട്ടിച്ചതും ദേവൻ തല തിരിച്ച് അവൾക് മറയായി നിന്നിരുന്നു. പിന്നെ അവന്റെ കയ്യ് വായുവിൽ ഉയർന്നു പൊങ്ങുന്നതാണ് കണ്ടത്.

അമ്മു വാ….കുട്ടൻ അവളുടെ കയ്യ് പിടിച്ചു പുറത്തോട്ടു വലിച്ചു..

അവന്റ ഒപ്പം നടക്കുമ്പോഴും അമ്മുവിന് എന്താണ് സംഭവിച്ചത് എന്നെ മനസിലായില്ല..

എന്താ പ്രശ്നം….. ആരോ ചോദിക്കുന്നു

ആഹ്ഹ് അവിടെ ആരോ ഒരു പെണ്ണിനെ കേറി പിടിച്ചു.. നാട്ടുകാരെല്ലാം കൂടി അവനെ പഞ്ഞിക്കിടുന്നുണ്ട്..

ഓഹ്.. അല്ലേലും കാണും ഇങ്ങനെ കുറെ ഞെരമ്പന്മാർ..അമ്മു അവ്യക്തമായി അതെല്ലാം കേട്ടു കൊണ്ടിരുന്നു..അത്‌ നമ്മുടെ മംഗലേശ്ശേരിയിൽ ചെക്കനാ……പൈസ ഉള്ളതിന്റെ അഹകാരം അല്ലാതെന്താ…അമ്മു ആ പറയുന്ന ആളുടെ മുഖത്തേയ്ക്ക് നോക്കി

തന്നെ നോക്കുന്ന അയാളുടെ കണ്ണുകൾ കണ്ടപ്പോൾ അമ്മു മുഖം വെട്ടിച്ചു കുട്ടനെ നോക്കി. അടി നടക്കുന്ന അങ്ങോട്ട്‌ നോക്കിയ കുട്ടൻ അല്പസമയം കഴിഞ്ഞു പറഞ്ഞു…വാ.. നമ്മുക്ക് പോവാം

ദേവ… ദേവുവിന്റെ പേടിയോടുള്ള ചോദ്യം കേട്ടതും കുട്ടൻ പറഞ്ഞു

അവൻ വന്നോളും.. പേടിക്കണ്ട വാ നിങ്ങളെ എന്തായിളും ഇവിടെ നിക്കണ്ട..

ദേവു അർദ്ധമനസോടെ അവന്റെ ഒപ്പം നടന്നു.

ദേവന്റെ പേര് കേട്ടതും അമ്മു വെറുപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി. വയറിൽ തൊലി പൊളിഞ്ഞ പോലെ വേദനിക്കുന്നുണ്ടായിരുന്നു അമ്മുവിന്. കണ്ണിൽ നിന്ന് വന്ന കണ്ണുനീർ മറച്ചുകൊണ്ട് അമ്മു അവരോടൊപ്പം നടന്നു..

വീട്ടിലെത്തിയതും അമ്മു കാറിൽ നിന്നറങ്ങി ഓടി തന്റെ വീട്ടിലേക്ക് കയറി.

അപ്പോഴേക്കും അമ്മ പൂമുഖത്തു വന്നിരുന്നു. അമ്മുവിന്റെ വരവ് കണ്ടതും അമ്മ ചോദിച്ചു

എന്താഅമ്മു കരഞ്ഞോട്ടു വരുന്നുന്നേ.,..

അമ്മു അമ്മയെ ഒന്ന് നോക്കി ഒന്നും പറയാതെ തന്റെ റൂമിലേക്കു നടന്നു

എന്താ.. കുട്ടാ.. അവൾക്കു പറ്റിയെ.

ഓഹ്.. ഒന്നുല്ലമേ അമ്പലപ്പറമ്പിൽ ചെറിയൊരു പ്രശ്നം.

ഞാനപ്പോഴേ പറഞ്ഞതല്ലേ കുട്ട്യോളെ… രാത്രീലൊള്ള കറക്കം വേണ്ടാന്നു.. അതിന് എന്റെ വാക്ക് ആരാ കേക്കണേ… അമ്മ ആരോട്ന്നില്ലാതെ പറഞ്ഞു

അതിന് ഒന്നും പറ്റില്ല അമ്മെയ്…ഞാൻ ദേവൂനെ വീട്ടിലാക്കിട്ട് വരാം..അഹ്.. ദേവു ഉണ്ടോ വണ്ടിയില് അതെന്ത കുട്ട്യേ ഇറങ്ങാത്തേയ്യ്..ഞാൻ നാളെ വരാം അമ്മെയ്.. ദേവു അമ്മേനെ നോക്കി പറഞ്ഞു.ദേവനായിരുന്നു അവളുടെ മനസ് മുഴുവൻ…
അപ്പോഴേക്കും കുട്ടൻ ഡ്രൈവിങ് സീറ്റിൽ കയറി ദേവുവിനെ നോക്കി
പോവാം….മം… ദേവു പതുക്കെ തലയാട്ടി കുട്ടനെ നോക്കി. ഷവറിന്റെ അടിയിൽ നിൽക്കുമ്പോൾ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അവളുടെ വെളുത്ത വയറിൽ ചുവന്ന പാടുകൾ അവൾക്ക് വെള്ളം വീഴുമ്പോൾ കൂടുതൽ നീറ്റൽ സമ്മാനിച്ചു. അതിലേറെ അവളെ വേദനിപ്പിച്ചത് ദേവന്റെ മുഖം ഓർത്തപ്പോഴാണ്. എന്നാലും എന്തിനാ…ദേവേട്ടൻ എന്നോട്.. ഓർക്കും തോറും അമ്മുവിന്റെ കണ്ണിൽ കണ്ണുനീര് നിറഞ്ഞു തുടങ്ങി. താൻ പ്രണയം കണ്ട ആ കണ്ണുകളിലെ നോട്ടത്തിന് ഇങ്ങനെ ഒരു അർത്ഥമാണോ ദേവേട്ടൻ കണ്ടത്…?

താലത്തിനിടയിൽ തന്നെ നോക്കി നിന്ന ദേവന്റെ മുഖമോർത്തതും മനസിനുള്ളിൽ അമ്മു എന്നും സ്വപ്നം കണ്ട ദേവന്റെ ചിത്രത്തിൽ കരിനിഴൽ വീണു തുടങ്ങിയിരുന്നു. അമ്മുവിന് ദേവനോട് പുച്ഛം തോന്നി. ദേവേട്ടന്റെ പുറകെ മംഗലശ്ശേരിയിലെ പെണ്കുട്ടികളെ ബൈക്കിൽ കൊണ്ടുപോവുമ്പോഴേക്കെ കൊതിയോടെ നോക്കിയിട്ടുണ്ട്. വളർന്നപ്പോൾ അകലം പാലിച്ചത് തെറ്റായിരുന്നു എന്നു തോന്നിയിട്ടുണ്ട്. തന്റെ കൂട്ടുകാരികളൊക്കെ ആരാധനയോട് ദേവേട്ടനെ നോക്കുമ്പോഴോക്കേ അഭിമാനം തോന്നിയിട്ടുണ്ട്.പക്ഷെ എവിടെയും വെച്ച് കേറി പിടിക്കാനുള്ള ഒരു പെണ്ണായിട്ടാനാണല്ലോ ദേവേട്ടൻ തന്നെ കണ്ടത് എന്നോർക്കുമ്പോൾ ഓർമകൾ അമ്മുവിനെ പൊള്ളിച്ചു കൊണ്ടിരുന്നു.

അന്ന് ആ രാത്രി അമ്മു ഒരു തീരുമാനമെടുത്തു ഇനി ദേവേട്ടനെ താൻ ഓർക്കില്ല. എന്തോ വാശി പോലെ അമ്മു കരഞ്ഞു കൊണ്ട് ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് നേരം അൽപ്പം വൈകിയാണ് അമ്മു എഴുന്നേറ്റത്. താഴെ ഇറങ്ങി ചെല്ലുമ്പോൾ കുട്ടേട്ടനും ദേവേട്ടനും അച്ഛനും ഇരുന്ന് കഴിക്കുന്നുണ്ട്. ദേവു അമ്മയോടപ്പം അടുക്കളയിൽ ഉണ്ടന്ന് അവിടത്തെ ഒച്ചപ്പാട് കേട്ടതും മനസിലായി… അമ്മു പതുകെ ദേവനെ ഒന്ന് നോക്കി അടുക്കളയിലേക് നടന്നു. ആഹ്ഹ്.. മോളെ…നീഎനിറ്റോ…

മം..

പോയി ഫ്രഷ് ആയി വാ വല്ലതും കഴിക്കാം.. അച്ഛന്റെ വാക്കുകൾ കേട്ടതും അച്ഛനെ നോക്കി പുഞ്ചിരി തൂകി അമ്മു അടുക്കളയിലേക് നടന്നു. വീട്ടിൽ അങ്ങനെയാണ്.. ഇന്നലത്തെ കാര്യങ്ങളോ പ്രേത്യകിച് നെഗറ്റീവ് കാര്യങ്ങൾ പിന്നെ വീട്ടിലാരും പറയില്ല…പറയാൻ പാടില്ല അതച്ഛന് നിർബന്ധം ആണ്. കഴിഞ്ഞത് കഴിഞ്ഞു.. ഇനി അത്‌ ആവർത്തിക്കാതിരിക്കാൻ നോക്കുക.. അത്രയും പറഞ്ഞു അച്ഛൻ ഏത് വിഷയവും അവസാനിപ്പിക്കും. സ്കൂളിൽ മാർക്ക്‌ കുറഞ്ഞാലോ ചെറിയ പ്രശ്നങ്ങളുണ്ടായാലും എല്ലാം അച്ഛന്റെ പോളിസി ഇങ്ങനെ ആയത് കൊണ്ട് വലിയ ആശ്വാസം ആണ്. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങൾ നല്ല കെട്ടുറപ്പോടെ നിലനിന്നിരുന്നു. എങ്കിലും ദേവേട്ടൻ അവരുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന കണ്ടപ്പോൾ അമ്മുവിനെന്തോ ഒരു ഈർഷ്യ തോന്നി.

ഹും…നാണമില്ലതെ കേറി വന്നിരിക്കുന്നു. അമ്മു തിരിഞ്ഞ് ദേവനെ നോക്കുമ്പോൾ അവൻ അവളെ ഒളികണ്ടിട്ട് നോക്കുന്നതാണ് കണ്ടത്. പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു അമ്മു ബാത്‌റൂമിലേക്ക് നടന്നു ഇത്തിരി കഴിഞ്ഞതും അവർ പോവാനായി ഇറങ്ങി. പോവാനായി ഇറങ്ങിയ ദേവുവിന് അമ്മ ഉത്സവ പലഹാരം പൊതിഞ്ഞു കൊടുക്കാനുള്ള തിരക്കിലായിരുന്നു. ഇത്തിരി നേരം അത് നോക്കി നിന്ന ദേവേട്ടൻ തന്റെ അടുത്തേക് വന്നു തന്റെ മുന്നിൽ വന്ന് പുഞ്ചിരിക്കുന്ന ദേവേട്ടന്റ മുഖം തന്റെ എല്ലാ വെറുപ്പും അലിയിച്ചു കളയുന്ന പോലെ തോന്നി. അമ്മുവിനോട്‌ എന്തോ പറയാനായി തുടങ്ങിയ ദേവനെ തടഞ്ഞു കൊണ്ട് അമ്മു പറഞ്ഞു.

നാണമില്ലേ നിങ്ങൾക്ക്….ഒന്നുല്ലേലും നിങ്ങളുടെ കൂട്ടുകാരന്റെ പെങ്ങളല്ലേ ഞാൻ…അമ്മുവിന്റെ വായിൽ നിന്ന് എന്താണ് വീണതെന്നു പോലും മനസിലാവാതെ നിൽക്കുന്ന ദേവനെ ദേവുവിന്റെ വിളിയാണ് ഉണർത്തിയത്.

ദേവ… പോവാം…..

ചാടി തുള്ളി ഇറങ്ങിയ ദേവുവിന്റ വിളി കേട്ട് തിരിഞ്ഞു നടന്ന ദേവേട്ടന്റ മുഖഭാവം തനിക് മനസിലായില്ല… പകയായിരിക്കും അറിയില്ല..

അമ്മു പതുക്കെ ഓർമകളിൽ നിന്നുണർന്നു.. കാർ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. അമ്മുവിന്റെ ഓർമ്മകൾ പിന്നിലേക്കും. പിന്നെ കുറെ കാലം ദേവേട്ടനെ കണ്ടട്ടില്ല.. വീട്ടിലോട്ടും വരവ് കുറവായിരുന്നു. പിന്നെ എപ്പോഴോ അറിഞ്ഞു വേറെ ആരോ തന്നെ പിടിക്കാൻ നോക്കിയപ്പോൾ ദേവേട്ടൻ തന്നെ രക്ഷിക്കാൻ നോക്കിയതാണെന്ന് .. അന്ന് ആണ് ദേവുവിനോട് ചോദിക്കുന്നത്. അവൾ വളരെ അത്ഭുതത്തോടെയും അഭിമാനത്തോടെയും പറഞ്ഞു

മം…ന്റെ ദേവ… ഇല്ലേൽ കാണാരുന്നുമോളെ…. അന്ധളിപ്പോടെ അവളെ നോക്കി വേറെ എന്തോ ചോദിക്കാൻ നാവുഉയർത്തിയതും അമ്മു വേണ്ടന്ന് വെച്ചു

അന്ന് താൻ ദേവേട്ടനോട് പറഞ്ഞത് എന്തായാലും പുള്ളി ആരോടും പറഞ്ഞിട്ടില്ല..അഹ്.. പിന്നെയെ സ്മരണ വേണംട്ടോ… ദേവൂന്റെ വാക്കുകളാണ് ഓർമയിൽ നിന്നുണർത്തിയത്.

നമ്മടെ കാര്യങ്ങൾ വരുമ്പോൾ കട്ടക്ക് കൂടെ നിന്നോണം ദേവു എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു..അമ്മു വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോൾ ആണ് അവൾക് സത്യം ഏതാണ്ട് മനസിലായി..തന്റെ മനസ്സിൽ മാത്രേ ദേവേട്ടൻ വില്ലനായൊള്ളു..മോശാമായി പോയി അവൾക്കെന്തോ ഒരു വിഷമവും നാണക്കേടും തോന്നി. എന്തായാലും ക്ഷമ പറയണം എന്ന് കരുതിയാണ് അന്ന് ദേവുവിനോപ്പം മംഗലശ്ശേരിക് ചെന്നത്. ചെന്നപ്പോൾ തന്നെ ശാരദാമ്മയുടെ കരച്ചിലാണ് എതിരെറ്റത്ത്.

ദേവേട്ടൻ തലയും താഴ്ത്തി നിൽപ്പുണ്ട് അച്ഛന് കസേരയിൽ ഇരുന്ന് ദേവനെ നോക്കി ഇരിക്കുന്നു. അമ്മ സാരീതലപ്പുകൊണ്ട് കണ്ണ് തുടച്ചു നിൽക്കുന്നു

അമ്മുവും ദേവും വീട്ടിൽക്ക് കയറി ഒരു സൈഡിലായി നിന്നു. അച്ഛൻ വളരെ ക്ഷമയോടെ ദേവയോട് പറഞ്ഞു

“ദേവ…നിന്റെ കള്ളുകുടി ഇത്തിരി കൂടുന്നുണ്ട്.. നിന്റെ ചില കൂട്ടുകെട്ടിനെകുറിച്ചൊക്കെ ഞാൻ അറിയുന്നുണ്ട്..

നിലത്തേക് മിഴിയൂണി നിൽക്കുന്ന ദേവനെ അമ്മു ഇടം കണ്ണിട്ട് നോക്കി നിനക്കൊന്നും പറയാനില്ലേ

ചെറുപ്പമല്ലേ ഇപ്പോഴേ കുടിച് മരിക്കാനാണോ എന്റെ മോന്റെ പ്ലാൻ. നിനക്ക് വേണ്ടി ഞാനിവിടെ ചിലതൊക്കെ ചെയ്തിട്ടുണ്ട് ദേവാ… എനിക് ഇതെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. നീ ഇത്തിരി കൂടി സീരിയസ് ആവണം. തുടർന്നു പഠിക്കണം. മൂന്നു വർഷമായി നീ ഡിഗ്രി കഴിഞ്ഞു നില്കുന്നു. കുട്ടനും നിന്റെ ഒപ്പമുള്ളതല്ലേ അവനു ഒരു ജോലി ആയി ഇപ്പോ കുടുംബം നോക്കുന്നു…നിയോ…ഒന്ന് നിർത്തി അച്ഛൻ ദേവയുടെ മുഖത്തേക് നോക്കി പിന്നെ ഒരു നെടുവീർപ്പോടെ ശാരദാമ്മയുടെ മുഖത്തേക്ക് നോക്കി എല്ലാം ശരിയാവും എന്നുള്ള രീതിയിൽ നോക്കി. ശാരദാമ്മ പതുക്കെ സാരീ കൊണ്ട് മുഖം തുടച് അമ്മുവിന്റെ അടുത്തേക് വന്നു..വാ മോളെ..

ദേവൻ പെട്ടന്ന് മുഖം ഉയർത്തി തന്നെ നോക്കി പതുക്കെ പുറത്തേക്ക് പോവുന്നതും നോക്കി അമ്മു നിന്നു. അവളും ചിലതൊക്കെ അറിയുണ്ടായിരുന്നു ദേവനെ പറ്റി. അച്ഛൻ ഇടക്ക് വിഷമത്തോടെ പറയുന്ന കേൾക്കാം. ദേവട്ടന്റ കള്ളുകുടിയും അല്ലറ ചില്ലറ അടിപിടിയും മറ്റും. അപ്പോഴേക്കെ ചെറിയൊരു ഭാരം അമ്മുവിന്റെ മനസ്സിൽ തോന്നുമായിരുന്നു. ഒന്നും.. പറയണ്ട ന്റെ അമ്മു..ദേവനിപ്പോ കണ്ടകശനിയാ….അമ്മു ശാരദാമ്മയുടെ മുഖത്തേക് അത്ഭുതത്തോടെ നോക്കി. അവ്നിപ്പോ നല്ലത് ചെയ്താലും ദോഷായിട്ടേ വരൂ.. പാവം എന്റെ കുട്ടി… അമ്മ ചെറുതായി കണ്ണ് തുടച് കൊണ്ട് അമ്മുവിനോട് പറഞ്ഞു. അതോടെ സോറി പറയാനുള്ള ആ മൂഡ് പോയി. പിന്നെ ദേവനെ കാണലും കൊറഞ്ഞു

പതുക്കെ ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു. താൻ ഡിഗ്രി ഫസ്റ്റ്ഇയർ ആയിരിക്കുമ്പോൾ ആണ് ദേവേട്ടനെ പിന്നെയും കാണാൻ തുടങ്ങി . ദേവേട്ടൻ അവിടെ തന്നെയാണ് പിജിക് ചേർന്നത്. കൊറച്ചു വൈകിയാണെങ്കിലും മാധവവർമയുടെ നിർബന്ധം കൊണ്ടാണ് ദേവേട്ടൻ അവിടെ പഠിക്കുന്നതും.ദേവേട്ടന്റെ അച്ഛന്റെ കയ്യിൽ പൈസ ഉള്ളതോണ്ട് അവിടെ അഡ്മിഷൻ കിട്ടി എന്ന് പറയാം.

എന്തോ കോളേജിൽ റാഗിംഗ് പ്രശ്നങ്ങളൊന്നും തനിക്കും അമ്മുവിനും ഏറ്റു വാങ്ങേണ്ടി വന്നില്ല. ദേവു എന്തിനും ദേവന്റെ ഫലത്തിൽ എടുത്തു ചാടിയിരുന്നു എന്നൊഴിച്ചാൽ വേറെ പ്രശ്നകളൊന്നും ഇല്ലാതെ ഫസ്റ്റ് ഇയർ കഴിഞ്ഞു പോയി. ഇതിനിടക്ക് പലപ്പോഴും ദേവേട്ടനെ കണ്ടിരുന്നു.

ഫസ്റ്റ് ഇയർ അവസാനത്തോടെ കാര്യങ്ങളൊക്കെ മനസിലാക്കി തുടങ്ങിയിരുന്നു അമ്മുവിന് ദേവ ആ കോളേജിൽ എന്തായിരുന്നു എന്ന്. പലർക്കും പല അഭിപ്രങ്ങളായിരുന്നു അവന് കുറിച്ച്. പലരും മോശം പറയുമ്പോഴും നല്ലത് പറയാനും അതിലേറെ ആളുകളുണ്ടായിരുന്നു.എന്നാലും ദേവയോടു എല്ലാവർക്കും ഭയമായിരുന്നു.ചിലപ്പോ കോളേജിൽ കിടന്നു കൂട്ടുകാരുടെ കൂടെ അടിയുണ്ടാകുന്ന ദേവയെ കണ്ടതും അമ്മുവിന്റെ മനസ്സിൽ അവനോടുള്ള ദേഷ്യം വർധിപ്പിച്ചു.

വർഷം പിന്നെയും ഒന്നു കഴിഞ്ഞു അന്ന് തന്റെ രണ്ടാം വർഷത്തെ അവസാനദിവസം. പരീക്ഷയുടെ എല്ലാം ക്ഷീണവും തീർന്നു താനും ദേവൂവും വീട്ടിലേക് വരുന്ന സമയം ദേവേട്ടന്റെയും ക്ലാസ്സ്‌ കഴിഞ്ഞിരിക്കുന്നു. സ്ഥിരം ബസിൽ കയറി. സംസാരിച്ചുകൊണ്ട് നിൽകുമ്പോഴാണ് ദേവേട്ടൻ ഓടി വണ്ടിയിൽ കയറിയത് എത്ര ശ്രമിച്ചട്ടും ഒളികണ്ടിട്ട് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇത്തിരി കഴിഞ്ഞ് ഒരു ബഹളം കേട്ടു തിരിഞ്ഞ് നോക്കുമ്പോൾ ആണ് ആരൊക്കെയോ ചേർന്ന് ദേവട്ടനെ ബസിൽ നിന്ന് തള്ളി ഇറക്കുന്നു. ബസിൽ കയറി പെണ്ണുങ്ങളെ കേറി പിടിക്കുന്നോടാ…അതും പറഞ്ഞു ഒരു ചേട്ടൻ ദേവട്ടനെ ബസിൽ നിന്ന് തള്ളിയിടുന്നു. ഞാൻ പിടിക്കണത് താൻ കണ്ടോടോ…എന്നു അയാളോട് ചോദിക്കുമ്പോളും ആ കണ്ണുകൾ എന്റെ കണ്ണിൽ ഉടക്കി… ഞാൻ ചെയ്തട്ടില്ല എന്നു പറയുന്നപോലെ തോന്നി. ദേവയും അയാളോട് തർക്കിച്ചു കൊണ്ടിരുന്നു. ദേവു കരഞ്ഞു കൊണ്ട് അമ്മുവിന്റെ തോളത്തേക്ക് ചാഞ്ഞു കണ്ണുകൾ നിറഞ്ഞിരുന്നു. അതുകാണുന്തോറും ദേവേട്ടനൊടുള്ള സഹതാപം ദേഷ്യത്തിലേക് വഴിമാറി. പിന്നെ ദേവേട്ടനെ കുറച്ചുനാളത്തേക്കു കണ്ടതേയില്ല.

മൂന്നാം വർഷം ഒറ്റക്കായി. ദേവുല്ലാതെ ആകെ ഒരു മൗനമായിരുന്നു. ക്ലാസ്സിലെ കുട്ടികൾ ആരും ഒരിക്കലും തന്റെ ദേവൂന് പകരമായതെയില്ല. ആ വർഷം തന്നെയാണ് രാഹുലിനെ പരിചയപെട്ടതും അടുത്തതും എല്ലാം ഓർക്കുമ്പോൾ അമ്മുവിന് തന്റെ ജീവിതത്തെ കുറിച്ച് തന്നെ ഒരു അത്ഭുതം തോന്നി…

“ദേവ തന്നോട് പറഞ്ഞതൊക്കെ സത്യം ആവല്ലേ…എത്ര മാത്രം വെറുക്കാൻ ശ്രമിക്കുമ്പോഴും ദേവ പറഞ്ഞതെല്ലാം കള്ളം ആവാൻ താൻ ആഗ്രഹിച്ചിട്ടില്ലേ… ഒരു പെണ്ണിനെ കേറി പിടിക്കാൻ മാത്രം ദേവ അത്രയും അധഃപതിചിട്ടില്ല “എന്ന് ചിന്തിക്കുമ്പോഴും അമ്മുവിന് അത്ഭുതം തോന്നി താൻ എങ്ങനെയാണ് ദേവനെ ഇങ്ങനെ ന്യായികരിക്കാൻ കഴിയുന്നത് അവളെറിയാതെ അവളുടെ കൈകൾ തന്റെ താലിയിൽ മുറുകി. ഇതിനിത്രെ ശക്തിയുണ്ടോ…

തന്നോട് ചെയ്തതൊന്നും… ഇപ്പോൾ സംഭവിച്ചതൊന്നും ക്ഷമിക്കാൻ പറ്റുന്നതല്ല”” അത് മനസ്സിൽ പറഞ്ഞുറപ്പിച്ചു. അമ്മു ഓരോന്നോർത്തിരുന്നു കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്.

കാറിൽ നിന്നിറങ്ങി കുട്ടന്റെ കൈകളിൽ അഭയം തേടി കൂടെ ദേവുവും അച്ഛനും. കുട്ടന്റെ കൈ പിടിച്ചു മുന്നോട് നടക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസ്സിൽ മുളപൊട്ടി . റിസെപ്ഷനിൽ തിരക്കി മുന്നോട്ട് പോകുമ്പോൾ അവിടെ മൂന്നു നാലു പേര് നില്കുന്നത് ശ്രദ്ധയിൽ പെട്ടു. ചെന്നന്വഷിച്ചപ്പോൾ അവരാണ് ദേവയെ ഇവിടെ എത്തിച്ചത് എന്നു മനസിലായി. കുട്ടേട്ടൻ അവരോട് സംസാരിച്ചപ്പോൾ അവരുടെ സംസാരത്തിൽ നിന്നും മനസിലായി ദേവ സ്വയം അപകടത്തിലേക് പോവുകയായിരുന്നു എന്നു.

കുട്ടൻ പറഞ്ഞതനുസരിച് മാധവവർമയും അവിടെ എത്തിയിരുന്നു. അമ്മുവിന് മാധവനെ നോക്കാൻ പ്രയാസം തോന്നി. താൻ ആണ് ദേവയുടെ ഈ അവസ്ഥക് കാരണം എന്ന ചിന്ത അവളെ അലട്ടിക്കൊണ്ടിരുന്നു.

പെട്ടന്നാണ് ഡോക്ടർ പുറത്തേക് വന്നത്. “എന്റെ മോനു എങ്ങനെ ഉണ്ട് ഡോക്ടർ? മാധവൻ കരഞ്ഞുകൊണ്ട് ചോദിച്ചു.

ദേവയുടെ ആരാണ്? അച്ഛൻ ആണ്…

“ദേവയുടെ തലയ്ക്കും കൈകളിലും മുറിവ് ഉണ്ട്.സാരമായ മുറിവുകൾ അല്ല . രണ്ടുകാലുകളുടെയും എല്ലിന് പൊട്ടൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ദേവക് വേണ്ടത് പൂർണമായ റസ്റ്റ് ആണ്. “”പിന്നെ… ഞാൻ പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത് ദേവയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. ചെറുപ്പമല്ലേ അയാൾ.അയാളുടെ പ്രശ്നം എന്താണ്. ” അത് ഡോക്ടർ… മാധവവർമ്മ ഉത്തരം ഇല്ലാതെ നിന്നു… അയാൾ വിവാഹിതൻ ആണോ? മിണ്ടാതെ നിൽക്കുന്ന മാധവവർമ്മയോടു ചോദിച്ചു.

“അതെ… ഇതാണ് ദേവയുടെ ഭാര്യ” അമ്മുവിനെ കാണിച്ചുകൊണ്ട് പറഞ്ഞു

“ദേവയുടെ ഭാര്യയുടെ പേരെന്താണ്? “

വീണ…അമ്മു പറഞ്ഞു

“വീണ വരൂ എനിക്ക് കൊറച്ചു സംസാരിക്കാൻ ഉണ്ട്…”എന്നു പറഞ്ഞു പോകുന്ന ഡോക്ടറിന്റെ പുറകെ അമ്മുവും നടന്നു ഡോക്ടറിന്റെ ക്യാബിനിൽ എത്തിയപ്പോൾ അമ്മുവിനോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് ഡോക്ടർ അമ്മുവിനോട് ചോദിച്ചു.

“വീണ…താൻ ആണോ ദേവയുടെ അമ്മു…” ഡോക്ടർ ഒരു ചിരിയോടെ ചോദിച്ചു
അതെ എന്ന രീതിയിൽ തലയാട്ടി

“വീണ…ഒരു ഡോക്ടർക് രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ് കടമ. ജീവിതം രക്ഷിക്കുകയല്ല. എന്നാലും ദേവയുടെ ശരീരത്തിന്റെ വേദന മാസങ്ങൾക്കകം മാറും. എന്നാൽ അയാളുടെ മനസ്സിനെട്ടേകുന്ന വേദന അത് വളരെ വലുതാണ്. അയാൾ വളരെ ചെറുപ്പമാണ്. ഇത് സാധാരണ ഒരു അപകടം അല്ല. മരിക്കാൻ വേണ്ടി തന്നെ ചെയ്തതാണ് കാരണം അയാളുടെ ഉള്ളിൽ ചെന്നേകുന്നത് മദ്യം മാത്രമല്ല പോയ്സൺ കൂടിയാണ്. ചിലപ്പോൾ മദ്യത്തിന്റെ ലഹരിയിൽ ചെയ്തതാകാം. എന്നാലും അപകടം സംഭവിച്ചതിനാൽ ആണ് ആളുകൾ ശ്രദ്ധിക്കുകയും ഇവിടെ കൊണ്ടുവരികയും ചെയ്തത്. കൃത്യസമയത്തു മെഡിക്കൽ സപ്പോർട്ട് കൊടുക്കാൻ കഴിഞ്ഞതുകൊണ്ടാണ് ദേവ ഇപ്പോളും ജീവിച്ചിരിക്കുന്നത്. ” തന്റെ വാക്കുകൾ കേട്ടു നിശ്ചലയായി ഇരിക്കുന്ന അമ്മുവിനെ നോക്കികൊണ്ട് ഡോക്ടർ വീണ്ടും തുടർന്നു.

“അയാൾക് ഇപ്പോ വേണ്ടത് വിശ്രമം മാത്രമല്ല. സ്നേഹമായിട്ടുള്ള പരിചരണം കൂടിയാണ്. നിങ്ങളുടെ ഇടയിലെ പ്രശ്നമെന്താണ് എന്നു എനിക്കറിയേണ്ടതില്ല പക്ഷെ ഒന്നു പറയാം ഒരു സ്നേഹമുള്ള ദാമ്പത്യജീവിതത്തിൽ മറക്കാൻ പറ്റാത്തതായി ഒന്നുമില്ല…ക്ഷമിക്കാൻ പറ്റാതായതും ഒന്നുമില്ല…തെറ്റുകൾ ഉണ്ടാവും മനുഷ്യരല്ലേ… ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകി. എന്തുചെയ്യണം എന്നറിയാതെ മനസ്സ് നല്ല ശബ്‌ദത്തിൽ ഇടിച്ചുകൊണ്ടിരുന്നു.

മനസ്സൊന്നു ശാന്തമായതോടെ അവിടെ നിന്നു എഴുന്നേറ്റു അമ്മു. ഡോക്ടർ എന്റെ അമ്മു എന്നുള്ള പേര് എങ്ങനെയറിയാം?

“”ഭർത്താവ് നെഞ്ചിൽ കൊത്തിയിട്ടേക്കുവല്ലേ.””” ഡോക്ടർ ചിരിച്ചുകൊണ്ട് അമ്മുവിനോട് പറഞ്ഞു

അമ്മുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി . ദേവയെ തനിക് മനസ്സിലാകുന്നില്ല. ഡോക്ടർ… ദേവയെ ഒന്നു കാണാൻപറ്റുമോ? അമ്മു മടിച്ചാണ് ചോദിച്ചത്.

ഇപ്പോൾ അയാൾക് ബോധം തെളിഞ്ഞട്ടില്ല. സാരില്ല കൊറച്ചു കഴിയുമ്പോൾ കേറി കണ്ടോളു…ശെരി…എന്നു പറഞ്ഞു അമ്മു അവിടെ നിന്നിറങ്ങുമ്പോൾ അമ്മുവിന്റെ മനസ്സിൽ ദേവയോടുള്ള വെറുപ്പിന്റെ അളവ് കൊറഞ്ഞുകൊണ്ടിരുന്നു. കൊറച്ചുമുന്നേ കേട്ട ഡോക്ടറുടെ വാക്കുകൾ ആയിരുന്നു മനസ്സിൽ.. “”മറക്കാൻ പറ്റാത്തതൊന്നുമില്ല ക്ഷെമിക്കാൻ പറ്റാതായി ഒന്നുമില്ല..””

“”ഭർത്താവ് നെഞ്ചിൽ കൊത്തിയിട്ടേക്കുവല്ലേ “” ആ വാക്കുകൾ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

തുടരും…

❤️❤️❤️❤️❤️❤️❤️