മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
…കുറച്ച് ചോറും പ്ലേറ്റിലേക്ക് കോരിയിട്ട് പുളിശ്ശേരിയും ഒരരുകിൽ വിളമ്പിയവൻ കൃഷ്ണയ്ക്ക് കൊടുത്തു..ഋഷിയിൽ നിന്നും അങ്ങനൊരു പ്രവൃത്തി ഒരിക്കലുമവൾ പ്രതീക്ഷിച്ചിരുന്നില്ല…. ഉണ്ടാക്കി വച്ച ചിക്കൻ കറി മുഴുവൻ വായിൽ തിരുകി കയറ്റുമോയെന്ന് ഒരു തവണ പേടിച്ചിരുന്നു….. ഋഷിയെ ഒരുവേളയവൾ ഉറ്റു നോക്കി…പിന്നെ വിളമ്പിയ ആ വറ്റ് മുഴുവൻ കൊതിയോടെ വാരി കഴിച്ചു……ഋഷി ഒരു ചിരിയോടെ അതൊക്കെ നോക്കി കാണുകയായിരുന്നു… കഴിച്ച് തീർന്നപ്പോൾ കൃഷ്ണയ്ക്കും മനസ് നിറഞ്ഞു….അവനോടുള്ള ദേഷ്യമകന്നില്ലെങ്കിലും ആ സമയം വെറുപ്പ് മാത്രമവളുടെ മനസ്സിൽ മൊട്ടിട്ടില്ല….
??????????
“”എനിക്കെന്റെ കുഞ്ഞിനെ അറിയാൻ തോന്നുന്നു….ഉള്ളം എന്തിനോ വേണ്ടി തുടിക്കുന്ന പോലെ തോന്നുവാ ഡി…ഒരു തവണ ഞാനൊന്ന് ചേർന്നിരുന്നോട്ടെ .. “‘
കിടക്കാനായ് മുറിയിലേക്ക് ചെന്നപ്പോൾ അവളുടെ പിന്നാലെ ചെന്നതായിരുന്നു ഋഷി…. അവന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണയ്ക്ക് ഒരേ സമയം ദേഷ്യവും സങ്കടവും തോന്നി….
“”അതിന്റെ ആവശ്യമില്ല …കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഞാൻ ഇങ്ങനെ നിങ്ങടെ പിന്നാലെ വന്നു എനിക്കെന്റെ കുഞ്ഞിനെ വേണം ന്നു പറഞ്ഞാൽ നിങ്ങൾ തരുവോ…. അന്ന് ഞാൻ വന്നു ചോദിച്ചാൽ നിങ്ങൾ മുഖം ചുളിക്കില്ലേ… ചിലപ്പോ ആട്ടി ഇറക്കില്ലേ… ഒരു ബന്ധവും പാടില്ലന്നല്ലേ നിങ്ങൾ എന്നോട് പറഞ്ഞ എഗ്രിമെന്റിലുള്ളത്….ഇപ്പോ കുഞ്ഞുള്ളത് എന്റെ വയറ്റിലാ… എനിക്ക് മാത്രമാ അവകാശംന്ന് പറഞ്ഞാൽ നിഷേധിയ്ക്കാൻ പറ്റുവോ…. എനിക്ക് താല്പര്യമുള്ളവരെ മാത്രേ എന്റെ കുഞ്ഞോട് ചേർക്കു… അച്ഛന്റെ പരിഗണനയും സ്നേഹവും ഇപ്പൊ വേണ്ട… ഒരു ഗർഭിണിയെന്ന നിലയിൽ ഞാനും നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുന്നില്ല……. “”
“”ഡി…. “”
“”പ്ലീസ്…. ഒന്ന് പോയി തന്നിരുന്നെങ്കിൽ എനിക്കുറങ്ങാമായിരുന്നു….. “‘
എടുത്തടിച്ചതു പോലെ കൈ തൊഴുതു പറഞ്ഞു കൊണ്ടവൾ ഋഷിക്ക് നേരെ വാതിൽ കൊട്ടി അടച്ചു……. ദേഷ്യം കാരണം അവൻ അപ്പോൾ തന്നെ അവിടെ നിന്നും മാറിയിരുന്നു………അതേ സമയം കൃഷ്ണയ്ക്ക് ഒരു തരം മരവിപ്പായിരുന്നു തോന്നിയത്… സഹിക്കാൻ വയ്യാത്തത്ര വേദന ആ അമ്മ മനസിൽ കിനിഞ്ഞിറങ്ങി….
“”മനസ് അസ്വസ്ഥതകളുടെ ഒരു മുൾ കൂടായ് മാറിയിരിക്കുന്നു, അസ്വസ്ഥമായ മനസിന് ഒരു പ്രത്യേകതയുണ്ട്, ഒരു മുൾ മരത്തെ പോലെയാണത്. കടന്ന് പോകുന്ന എല്ലാ തുണി തുമ്പിലും അത് എത്തി പിടിക്കും, കീറാൻ നോക്കും. പിടി വിടുവിച്ചു കൊണ്ട് പോകേണ്ടത് തുണിയുടെ ഉടമസ്ഥന്റെ ജോലിയാണ് “”
കടപ്പാട് : പി പദ്മരാജൻ
????????????
രാവിലെ ഋഷി പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു… കാറിന്റെ കീയും എടുത്തു മുറ്റത്തേക്കിറങ്ങിയതും കൃഷ്ണയയെ ആയിരുന്നു കണ്ടത്…..അവളെ കണ്ടപ്പോൾ തലേ ദിവസത്തെ സംഭവം അവൻ ഓർത്തെടുത്തു…പിന്നെ അവളെ ഒരു വട്ടം പോലും നോക്കാതെ വണ്ടിയുമെടുത്തിറങ്ങി…….
അവന്റെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു…. ഹൃതികയെ കാണണം എന്ന് തോന്നിയാണ് വീട്ടിൽ നിന്നുമിറങ്ങിയത്…. പക്ഷെ… അതിനും മനസ് അത്രയ്ക്കങ്ങ് അനുവദിക്കാത്ത പോലെയായിരുന്നു…..അതിനാൽ വണ്ടി നേരെയവൻ ബീച്ചിലേക്ക് വിട്ടു…..
വളരെ ശാന്തമായൊരു സ്ഥലം നോക്കി തിരമാലകളെണ്ണി അവിടെയിരിക്കുമ്പോൾ അവന്റെ മനസ്സിൽ മുഴുവൻ ജനിക്കാൻ പോകുന്ന ആ കുഞ്ഞ് മാത്രമായിരുന്നു..അവനെ കുറിച്ചുള്ള ആകാംഷകൾ മാത്രമായിരുന്നു…
‘അതിനെ ഒന്നടുത്തറിയാനുള്ള ആഗ്രഹം നഷ്ടപ്പെട്ടത് മുതൽ തുടങ്ങിയതാണ് ഈ അസ്വസ്ഥത….. ഒന്ന് വേഗം കൃഷ്ണയുടെ ഡെലിവറി കഴിഞ്ഞാൽ മതിയായിരുന്നു..
അവൻ അതിയായി ആശിച്ചു. പിന്നെയും പിന്നെയും എന്തൊക്കെയൊ ഓർത്തു കൊണ്ടിരുന്നു… ഹൃതികയ്‌ക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടു….
“ഹൃതികയെ സന്തോഷിപ്പിക്കണം.. പതിയെ പതിയെ അവളിലെ എല്ലാ അസുഖവും മാറ്റിയെടുക്കണം….അവളെ നടക്കാൻ പ്രാപ്തയാക്കണം… ഒത്തിരി സ്നേഹം നൽകണം… ഇനിയുള്ള ജന്മവും അവൾക്ക് വേണ്ടി മാത്രമായിരിക്കണം…..”(ആത്മ)
അവിടിരുന്നപ്പോൾ അവന്റെ സങ്കൽപ്പങ്ങൾക്ക് അതിരുകലില്ലാതായ്….. ഓരോന്നും ഓർക്കേ ആാാ മുഖത്തൊരു ചിരി വിടർന്നു…..അനന്തമായ സാഗരം പോലെ അവ ഓരോന്നും പടർന്നു കിടന്നു…വീണ്ടുമവന് ഹൃതികയെ കാണണമെന്ന് തോന്നി…അവിടെ നിന്നും എഴുന്നേറ്റ് മാറി വണ്ടിയുമെടുത്ത് അവളുടെ വീട്ടിലേക്കായ് പുറപ്പെട്ടു…..
??????????
അന്ന് ഹൃതികയുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവനല്പം മടി തോന്നുന്നുണ്ടായിരുന്നു…
“”ശ്ശേ… കൃഷ്ണയെ കൂടി കൊണ്ടു വരാമായിരുന്നു….. “”
ഒരു നിമിഷമവൻ മനസ്സിൽ ഓർത്തു….പിന്നെ മടിച്ചു കൊണ്ട് അകത്തേക്ക് കയറി… അവളുടെ അമ്മയെ തന്നെയായിരുന്നു ആദ്യം കണ്ടത്…ഋഷിയെ കണ്ടതും ആ മുഖത്തൊരു ചിരി വിരിഞ്ഞു…
“‘കൃഷ്ണ മോൾ വന്നില്ലേ… “”
“”ഇല്ലാ….. അവൾക്ക് ക്ഷീണോം കാര്യങ്ങളൊക്കെ കുറച്ചു കൂടുതലാ… അതാ കൊണ്ടു വരാഞ്ഞത്…. “”
കൃഷ്ണയെ തിരക്കിയപ്പോൾ മുക്കിയും മൂളിയുമവൻ ഉത്തരം നൽകി….പിന്നെ അകത്തെ മുറിയിലേക്ക് നോക്കി….
“”ഹൃതിക…?? “”
“”അവൾ എവിടെ പോകുവാനാ . മുറിയിൽ തന്നെയുണ്ട്…പോയി സംസാരിച്ചോ… ഞാൻ അപ്പോഴേക്കും കുടിക്കാൻ എന്തേലും എടുക്കാം “”
അവനോട് പറഞ്ഞു കൊണ്ട് മമ്മി അടുക്കളയിലേക്ക് പോയി…. ഋഷി ഹൃതികയുടെ അടുത്തേക്കും…. മുറിയിലേക്ക് കയറി നോക്കിയപ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു… ഒരു പുസ്തകം അവളുടെ നെഞ്ചത്തായ് കിടപ്പുണ്ട്… ഋഷി അതെടുത്തു മാറ്റി കൊണ്ട് ഹൃതുവിനെ തട്ടി വിളിച്ചു….
“”ഹൃതു…. “”
ഋഷിയുടെ ശബ്ദം കേട്ടതും മിഴികൾ വലിച്ച് തുറന്നു….. അവനോടായ് മെല്ലെയൊന്ന് പുഞ്ചിരിച്ചു…പിന്നെ അവനരുകിലേക്ക് കണ്ണുകൾ മാറ്റി മാറ്റി തിരഞ്ഞു നോക്കി.
“”കൃഷ്ണ എവിടെ? വന്നില്ലെ ….?? “”
“”ഇല്ല”””
കൃഷ്ണയെയാണ് അവൾ തിരഞ്ഞത് എന്ന് മനസിലായതും അവന്റെ മറുപടിയും അല്പം കനത്തു തന്നെയായിരുന്നു നിന്നത് ..
“”നിന്നെ കാണണമെന്ന് തോന്നീട്ട് വന്നതാ ഹൃതു ഞാൻ….. എനിക്ക് നീയില്ലാതെ പറ്റുന്നില്ല ….നമ്മുടെ ആ പഴയ ഓർമ്മകളൊക്കെ മനസിനെ സന്തോഷിപ്പിക്ക്യ……. ‘”
വീണ്ടുമവൻ അവരുടേതായ ലോകം തുറക്കുവാൻ ശ്രമിച്ചു…
“”അതൊക്കെ വീര്യം കുറഞ്ഞ ഓർമകളാണ് ഋഷി… നിനക്കതൊന്നും ഇനിയും മറക്കാൻ കഴിയുന്നില്ലേ… എന്നെ ഒരു സുഹൃത്തായ് മാത്രം കാണാൻ ഇനിയും നീ പഠിച്ചില്ലെ.. “”
അവളുടെ സംസാരം കേട്ടപ്പോൾ ഋഷിയുടെ മുഖത്തെ മന്ദഹാസം മങ്ങുന്നുണ്ടായിരുന്നു.
“‘ പെട്ടെന്നൊരു സുപ്രഭാതത്തിൽ നിനക്കെങ്ങനെ എന്നെ ഒരു സുഹൃത്തായി മാത്രം കാണാൻ കഴിയുന്നു ഹൃതു…..””
“”നിന്റെ ഭാര്യയായ് വന്നവളെ കുറിച്ച് ഒരു നിമിഷം ഓർത്താൽ മതി… അവളുടെ വിലയും അവളുടെ നോവും തിരിച്ചറിഞ്ഞാൽ മതി… എന്നെ മറന്ന് അവളെ സ്നേഹിക്കാൻ നിനക്കും കഴിയും….. “”
“”ഇല്ലാ….. ഇല്ലാ…. അങ്ങനെ അവളെ മതി മറന്നു സ്നേഹിക്കാനല്ല ഞാൻ കൂടെ കൂട്ടിയത്….അവൾക്കിപ്പോ അഞ്ചു മാസമായി….. ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ കൃഷ്ണ പോകും… പിന്നെ നമുക്ക് നമ്മൾ മാത്രം…… പിന്നെ വരാനിരിക്കുന്ന കുഞ്ഞും… “”
ഋഷിയുടെ സംസാരം മാറി മറഞ്ഞു..അവൻ പറയുന്നത് കേൾക്കുമ്പോൾ ഹൃതികയ്ക്കും സഹിക്ക വയ്യാതെയായ്……
“”ഋഷി… ഞാൻ ഇപ്പോ ഇവിടെ ഹാപ്പിയാണ്… ദയവ് ചെയ്ത് നീ എൻറെ മനസമാധാനം കളയരുത്….”””
“”അപ്പോ.. എന്റെ കൂടെ ജീവിച്ചാൽ മനസമാധാനം കിട്ടില്ലെന്നാണോ നീ പറഞ്ഞു വരുന്നത്…. നിന്നെ ഞാൻ പൊന്നു പോലല്ലായിരുന്നോ കൊണ്ട് നടന്നത്… ആ നീ ഇപ്പൊ ഇങ്ങനൊക്കെ പറയുവാണോ….. “””
“”പറയും… ഞാൻ ഇനീം ഇനീം പറയും… എനിക്ക് നിന്നെ വേണ്ട ഋഷി….. എനിക്ക് വീണ്ടും പഴേ പോലെ നിന്നെ സ്നേഹിക്കാ നാവില്ല…. ഒരു നിമിഷം…. ഒരൊറ്റ നിമിഷം നീ കൃഷ്ണയെ കുറിച്ച് ആലോചിച്ചു നോക്ക്… എല്ലാവരും കൂടി ഒത്തു ചതിച്ച അവളുടെ മാനസികാവസ്ഥ ആലോചിച്ചു നോക്ക്… നിന്റെ കുഞ്ഞിനേം വയറ്റിലിട്ട് ആർക്കൊക്കെയോ വേണ്ടി ബലിയാടായി പോയ അവളെ കുറിച്ചോർക്കുമ്പോ എങ്ങനെ കഴിയുന്നു നിനക്ക് പിന്നേം എന്റെ സ്നേഹത്തെയും, നമ്മുടെ പ്രണയത്തെയും വാഴ്ത്തി പറയുവാൻ…….എനിക്കാ കുഞ്ഞിനെയൊന്നും വേണ്ടാ…..എന്താ ഏതേലും കുഞ്ഞിനെ കൊണ്ട് തന്ന് എന്നെ സന്തോഷിപ്പിക്കാൻ, ആ പ്രസവിക്കുന്ന സ്ത്രീയും.. കുഞ്ഞുമൊക്കെ പാവകളാണോ… അവയ്ക്കും ജീവനും മനസുമുണ്ടെന്ന് നീ എന്തെ ചിന്തിക്കാത്തത് .. “””
എല്ലാം ദേഷ്യത്തോടെ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു അവൾ…അപ്പോൾ ആാാ ശരീരം നന്നായി വിയർക്കുന്നുണ്ടായിരുന്നു .. കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
“”കൂൾ…. ഹൃതു……കൂൾ…. “””
അവളിലെ മാറ്റം കണ്ടപ്പോൾ ഋഷി ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു നൽകി….പിന്നവിടം കുറച്ചു നേരത്തേക്ക് നിശബ്ദമായ്…
“”നിനക്ക് എന്നെ ഇനി സ്നേഹിക്കാൻ പറ്റില്ലായിരിക്കും… പക്ഷെ എനിക്ക് നിന്നെയേ സ്നേഹിക്കാൻ പറ്റു….”””
കുറച്ച് നേരത്തെ മൗനം ഭേതിച്ചു് കൊണ്ട് അവൻ തന്നെ സംസാരിച്ചു തുടങ്ങി…. പക്ഷെ ഹൃതുവിന് അതെല്ലാം അശാന്തി പടർത്തുന്ന പ്രതീതിയായിരുന്നു നൽകിയത്…
“ഇങ്ങനെയയാത് മുതൽ ഞാൻ നിന്നെ മറക്കാൻ ശ്രമിക്കുവായിരുന്നു ഋഷി…. നീ എനിക്ക് വേണ്ടി എന്തും ചെയ്യുംന്നറിയാം… എങ്കിലും ഈ ഒരവസ്ഥയിൽ പഴയ പോലെ പ്രേമിച്ചു നടക്കാൻ എന്റെ മനസ് സമ്മതിക്കുന്നില്ല….എനിക്ക് നീ നിന്റെ കൃഷ്ണയെ സ്നേഹിക്കുന്നത് കാണാനാ ഇഷ്ടം… അതിന് വേണ്ടി ഞാൻ പ്രാര്ഥിക്കാത്ത ദിവസമല്ല… നിനക്ക് കിട്ടിയ നിധിയാണ് കൃഷ്ണ…. അവളെ പോലൊരു പെണ്ണ് ഈ ലോകത്തെങ്ങുമില്ലെടാ “”
വീണ്ടും അവളുടെ സംസാരം ഋഷിയെ ദേഷ്യം പിടിപ്പിക്കുവാൻ തുടങ്ങുന്നുണ്ടായിരുന്നു…
“”കൃഷ്ണ.. കൃഷ്ണ… കൃഷ്ണ… നിനക്ക് മറ്റൊന്നിനെ കുറിച്ചും പറയാനില്ലേ… ഈ ജന്മം ഋഷി ഒരു പെണ്ണിനെ ആത്മാർത്ഥമായ് സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രമായിരിക്കും..ഈ ജന്മത്തിന്റെ ലക്ഷ്യം തന്നെ നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ വേണ്ടി മാത്രമായിരിക്കും…”‘
ഹൃദയത്തിന്റെ അടി തട്ടിൽ നിന്നുള്ള അവന്റെ വാക്കുകളായിരുന്നു അത് ….
“””ആ എന്നെ നിനക്ക് എപ്പോഴാ ശല്യമായി തുടങ്ങിയത് ഹൃതു… സ്നേഹം എന്നെ പലപ്പോഴും ഭ്രാന്തനാക്കുകയാ…നിന്റെ ഈ അവസ്ഥയിൽ ഞാനുരുകി തീരുകയാ .. “”
അവന്റെ മിഴികളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി വന്നു… ചെറുതായുള്ള ഏങ്ങലുകൾ വന്നു…. അപ്പോഴും ഹൃതുവിന് എന്ത് ചെയ്യണമെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല …… അവൾക്ക് ഋഷിയോട് സഹതാപം തോന്നി….അവളോടുള്ള അടങ്ങാത്ത സ്നേഹമാണ് ഋഷിയെ കൊണ്ട് ഇങ്ങനെ ചെയ്ച്ചതെന്ന് ഓർത്തപ്പോൾ അവന്റെ ഭാഗത്തെ തെറ്റ് എല്ലാം അലിഞ്ഞു പോകുന്നത് പോലെ തോന്നി..
വെറുക്കുന്നത് അത്ര നല്ലതല്ല… പക്ഷെ സ്നേഹിക്കുന്നതും തെറ്റാണോ… സ്നേഹത്തിനും ഇത്രമേൽ മുറിവേൽപ്പിക്കുവാനാവുമോ……എന്തൊക്കെയോ അവൾ ഓർത്തു കൂട്ടി…മനസ്സിൽ കൃഷ്ണയുടെ മുഖം തെളിയുമ്പോൾ വല്ലാത്ത നോവ് പടർന്നു….ഋഷിയെ കാണുമ്പോൾ ഒരു വല്ലായ്മയും…… അവൾ അവന്റെ മുഖം ഒരു നിമിഷം കൈകളാൽ ചേർത്തു പിടിച്ചു… സ്നേഹത്തോടെ ഒരു മുത്തം നൽകി…..
“”മ്മ്.. പൊക്കോ ഋഷി….നിക്ക് വയ്യാ..നിന്നെ സ്നേഹിക്കാൻ മാത്രം പറയല്ലേ….ഞാനിവിടെ ഇങ്ങനെ ഈ മുറിയിലൊതുങ്ങിക്കോളാം… എനിക്കിപ്പൊ സമാധാനാ ഇവിടിങ്ങനെ കിടക്കുമ്പോൾ…ഇനീം എന്നെ തേടി വരല്ലേ…… “””
“”വരും…നിന്നെ സ്വന്തമാക്കും… ആ കുഞ്ഞിന്റെ കൂടെ നമ്മൾ ജീവിക്കേം ചെയ്യും…… “”
ഉറച്ച ശബ്‌ദത്തോടെയവൻ പറഞ്ഞു… ശേഷം അവളെ ഒന്ന് കൂടി നോക്കി കൊണ്ട് മുറി വിട്ടിറങ്ങി… അപ്പോഴേക്കും ഹൃതികയുടെ മമ്മി കാപ്പിയും കൊണ്ട് എത്തിയിരുന്ന്നു ..എങ്കിലും അവൻ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു ചെയ്തത് …… ആ സമയം അവന്റെ പ്രവൃത്തികളിൽ ആകെ മനം നൊന്ത വേദനയിലിരിക്കുവാനെ ഹൃതികക്ക് കഴിയുന്നുണ്ടായിരുന്നുള്ളു ….
തുടരും…