അത്‌ കൊണ്ട്‌ എന്താടി നിനക്ക്‌ സുന്ദരനും സുമുഖനുമായ ഒരു ഭർത്താവിനെ കിട്ടിയില്ലെ, അതിനു നീ സന്തോഷിക്കുകയല്ലേ വേണ്ടത്‌…

Story written by Shanavas Jalal

അവളോടോപ്പം ബീച്ചിൽ പോകമെന്ന് പറഞ്ഞതാ ഇന്ന്, അപ്പോൾ തന്നെ കുട്ടുകാർ വിളിച്ചപ്പോൾ നീ ഒരുങ്ങി നിൽക്ക്‌ ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു കാറുമെടുത്ത്‌ പോയത്‌,

കൂട്ടത്തിൽ ഒരുവന്റെ കുഞ്ഞിനു ഒട്ടും വയ്യ, സ്ഥിരം കാണിക്കുന്നിടത്തു നിന്നും ഒന്ന് മാറ്റി കാണിക്കാം , നീ വണ്ടിയും കൊണ്ട്‌ ഒന്ന് വാടാ എന്ന് പറഞ്ഞാൽ എങ്ങനെയാ തള്ളി പറയുക, വേഗം കഴിയും എന്ന് കരുതിയാണു പോയത്‌, അവിടെ ചെന്നപ്പോഴോ പനി കൂടിയത്‌ കൊണ്ട്‌ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യലും, മറ്റുമായി സമയം ഒരുപാട്‌ വൈകി. അതിന്റെ ഇടക്ക്‌ ബീച്ചിലെ കാര്യം ഒന്നും ഓർമ്മയിൽ പോലും വന്നില്ല, എല്ലാ റിസൽട്ടും വന്ന് കുഞ്ഞിനെ അവിടെ അഡ്മിറ്റ് ചെയ്തിട്ട്‌ ഞാൻ വീട്ടിലൊട്ട്‌ തിരിക്കുമ്പോൾ സമയം എട്ടായിരുന്നു,

അവൾ രണ്ട്‌ തവണ വിളിച്ചപ്പോഴും തിരിച്ച്‌ വിളിക്കാമെന്ന് കരുതി കട്ട്‌ ചെയ്തതാണു, അതും മറന്നു, വണ്ടി വീടിന്റെ ഗേറ്റിലെത്തി..

വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ കണ്ണും പൂട്ടി നിന്ന് ബെല്ലടിച്ചു, ഓളു ഇറങ്ങി വന്ന് കതക്‌ തുറന്നിട്ട്‌ ഒരു മൈൻഡും ഇല്ലാതെ അകത്തെക്ക്‌ കയറിപ്പോയി, പുറകെ ഞാനും…

ഉറങ്ങി കിടക്കുന്ന മോന്റെയടുത്ത്‌ പോയി നിന്നതെ ഉള്ളു, കുഞ്ഞിനെ ഉണർത്തണ്ടാ, ബീച്ചിൽ പോയതിന്റെ ക്ഷീണം കാരണം അവനിപ്പോൾ ഉറങ്ങിയതെയുള്ളു എന്ന അശിരിരി മുഴങ്ങിയപ്പോഴെ കരുതി ഇന്നത്തെ കാര്യങ്ങൾക്കെല്ലാം തീരുമാനമയെന്ന്..

റൂമിൽ പൊയി ഷർട്ടെല്ലാം അഴിച്ചിട്ട്‌ മോബെയിൽ എടുത്ത്‌ ഇന്ന് റിക്ക്യുസ്റ്റ്‌ അക്സപ്റ്റ്‌ ചെയ്ത മാളു ഓൺലൈനിൽ ഉണ്ടോ എന്ന് വെറുതെ ഒന്ന് നോക്കിയതാ, ഉടനെ വീണ്ടും അശിരിരി , കണ്ടവളുമാരോട്‌ ചാറ്റി കൊണ്ടിരുന്നോ എന്റെ വിധി എന്നാല്ലാതെ എന്താ പറയുക,

ശ്ശെടാ ഇതവളെങ്ങനെ മനസ്സിലാക്കി എന്ന ചിന്തയോടെ ഇരുന്നപ്പോളാണു അവളുടെ സ്ഥിരം ഡയലോഗ്‌. എത്ര എത്ര ആലോചന വന്നതാ, ഒടുവിൽ ഇങ്ങെരെ തന്നെ മതി എന്ന് എനിക്ക്‌ പറയാൻ തോന്നിയത്‌ ഏതോ സമയത്താണോ പടച്ചവനെ,

അത്‌ കൊണ്ട്‌ എന്താടി നിനക്ക്‌ സുന്ദരനും സുമുഖനുമായ ഒരു ഭർത്താവിനെ കിട്ടിയില്ലെ, അതിനു നീ സന്തോഷിക്കുകയല്ലേ വേണ്ടത്‌, അവളുടെ കൈ വാങ്ങിൽ നിന്നും ഒരടി മാറി നിന്നിട്ടുള്ള എന്റെ ഡയലോഗ്‌ ഏറ്റില്ല എന്ന് അവളുടെ നോട്ടത്തിൽ നിന്നും എനിക്ക്‌ മനസ്സിലായി.

രംഗം ഒന്ന് ശാന്തമായപ്പോൾ അവളോട്‌ സ്നേഹത്തോടെ ഞാൻ ചോതിച്ചു, എന്താ മോളെ ഇന്നത്തെ സ്പഷിൽ ,…ആനമുട്ട പുഴുങ്ങിയത്‌, എന്ന അവളുടെ മറുപടിക്ക്‌ എങ്കിൽ രണ്ടെണ്ണം മാറ്റി വെച്ചോ വീട്ടിൽ പൊകുമ്പോൾ എന്റെ അമ്മയിയപ്പനു കൊടുക്കമെന്നുള്ള എന്റെ ഡയലോഗിനു അവളുടെ കൈയ്യിലിരുന്ന തവിയുടെ ചൂട്‌ ശരിക്കും എന്റെ കൈ അറിഞ്ഞു, സീൻ അത്ര പന്തിക്കെട്‌ അല്ലന്ന് മനസ്സിലാക്കിയ ഞാൻ കട്ടിലിൽ പൊയി കിടന്നു,

കുറച്ച്‌ കഴിഞ്ഞപ്പോൾ കുളിച്ച്‌ സുന്ദരിയായി റൂമിലെക്ക്‌ കയറി വന്ന അവളുക്ക്‌ കിടക്കാൻ വേണ്ടി ഞാൻ കുറച്ച് ഒതുങ്ങി കൊടുത്തു, ഒരു നോട്ടത്തിൽ ആയിരം പുച്ചം വാരി വിതറിയിട്ട്‌ തലയിണയും ബെഡ്ഷീറ്റുമായി അവൾ താഴെ കിടന്നു.

അല്ലെങ്കിലും ഈ കട്ടിലൊക്കെ എന്ന ഉണ്ടായെ എന്ന് ചോതിച്ചു കൊണ്ട്‌ ഞാനും ഇറങ്ങി അവളോട്‌ ചേർന്ന് കിടന്നു,

ദാണ്ടെ പൊക്കൊണം അല്ലെങ്കിൽ എന്റെ കൈയ്യിന്ന് കൊള്ളുമെ,

ദേഷ്യപ്പെടുമ്പോൾ നിന്റെ മുഖം കാണാൻ വല്ലാത്തോരു ചേല സജ്ന എന്ന എന്റെ ഡയലൊഗ്‌ അവളെ ചെറുതായി ഒന്ന് ചിരിപ്പിച്ചെങ്കിലിം എന്നോടുള്ള ദേഷ്യത്തിൽ കുറവൊന്നും വന്നില്ല,

ഗൾഫിൽ നിൽക്കുമ്പോൾ ജോലി തിരക്കാണെന്ന് പറയാം, ഇവിടെ വരുമ്പോഴെങ്കിലും, എനിക്കും കുഞ്ഞിനുമായി കുറച്ച്‌ നേരം, സംഗതി കരച്ചിലിൽ എത്തിയപ്പോൾ. നടന്ന സംഭവങ്ങൾ എല്ലാം ഓളോട്‌ പറഞ്ഞു, കരച്ചിൽ നിന്നത്‌ അല്ലാതെ ഓളുടെ പിണക്കത്തിനു വലിയ മാറ്റമോന്നും ഇല്ലായിരുന്നു.

ആയിക്കൊട്ടെ കുറച്ച്‌ കഴിഞ്ഞു തണുക്കുന്നു എന്ന് പറഞ്ഞ്‌ കട്ടിലിലൊട്ടങ്ങാണം കയറി വന്നാൽ ഉണ്ടല്ലോ എന്ന് പറഞ്ഞതിനു എന്റെ പട്ടി വരും എന്നായിരുന്നു മറുപടി,

ഉറക്കം നടിച്ചു കിടക്കുന്ന ഓളെ ഒന്ന് ഉണർത്താൻ എന്താ ചെയ്യുക എന്ന് ആലോചിച്ച്‌ തലയിൽ നിന്നു പുക വന്ന് തുടങ്ങിയപ്പോഴാൺ ഫോൺ എടുത്ത്‌ വിളിച്ചത്‌, അൽപ്പം ദേഷ്യത്തോടെ തന്നെ സംസാരിച്ച്‌ തുടങ്ങി ഞാൻ,

ഹല്ലോ ഉപ്പയല്ലേ , ഇങ്ങൾ എന്നോട്‌ ഈ ചെയ്ത്ത്‌ വല്ലത്തോരു ചെയ്തായി പൊയി , എന്തോക്കെയാണു ‌ അന്ന് പറഞ്ഞത്‌ നല്ല കുട്ടിയാണു, അനുസരണ ശീലം ഉള്ളതാണു, അതെല്ലാം പൊട്ടെ എന്നെക്കാൾ പ്രായത്തിനോ മൂത്തതും , അത്‌ കൊണ്ട്‌ അവൾ വല്ലതും ചെയ്താൽ തന്നെ തിരിച്ചൊന്നും ചെയ്യാനും കഴിയില്ല മൂത്തവരെ ബഹുമാനിക്കണം എന്നാണു ഉമ്മിച്ച എന്നെ പടിപ്പിച്ചിരുക്കുന്നത്‌,

ആരോടാ നിങ്ങൾ എന്നെ കുറിച്ച്‌ കുറ്റം പറയുന്നതെന്ന് കേട്ടാണു തിരിഞ്ഞ്‌ നോക്കിയപ്പോൾ കണ്ടത്‌ കയ്യിൽ തലയിണയുമായി നിൽക്കുന്ന ഓളെയാണു, ഒന്നുമില്ല സജ്ന നിന്നെ സന്തോഷത്തോടെ എന്നെയെൽപ്പിച്ചിട്ട്‌ ഇപ്പോൾ മനസമാതനത്തോടെ കഴിയുന്ന നിന്റെ ഉപ്പയോടാണെന്ന് പറഞ്ഞതും അടി വീണതും ഒരുമിച്ചായിരുന്നു. നില വിളിക്കുന്ന എന്റെ ശബ്ദം കേട്ട്‌ ഓളുടെ ഉപ്പ ചിരിക്കുന്ന ശബ്ദം ഫോണിലൂടെ എനിക്ക്‌ കേൾക്കാമായിരുന്നു…