അവൾക്ക് എന്തിന്റെ കുറവാണ് ഇവിടെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയട്ടെ, നടക്കില്ല പ്രിയ ഇനിയെത്ര വാശി പിടിച്ചാലും….

Story written by Vidhun Chowalloor

::::::::::::::::::::::::::::::::::::

എന്നുമെന്നും വീട്ടിൽ പോയി നിൽക്കാൻ ഒന്നും പറ്റില്ല അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ കല്യാണം കഴിച്ച് ഇങ്ങ് പോന്നത്

പ്രിയ മുഖം വീർപ്പിച്ചു കൊണ്ട് അമ്മയെ നോക്കി

ഡാ അവൾ പൊയ്ക്കോട്ടേ ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ തിരിച്ചു വരും പിന്നെ എന്താ….

ഇക്കാര്യത്തിൽ അമ്മ ഒന്നും പറയണ്ട, ഒരു മാസത്തിൽ രണ്ടു മൂന്നു തവണ പോവാൻ അത് എന്താ അവിടെ ഇതിനും മാത്രം പ്രത്യേകത

അവൾക്ക് എന്തിന്റെ കുറവാണ് ഇവിടെ….അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയട്ടെ….. നടക്കില്ല പ്രിയ ഇനിയെത്ര വാശി പിടിച്ചാലും ഞാൻ സമ്മതിക്കില്ല……

ഡാ ആ കുട്ടിക്ക് ആകെക്കൂടി ഉള്ളത് ഒരേ ഒരു ഏട്ടനാണ് അതിന്റെ കാര്യങ്ങൾ അന്വേഷിക്കുക എന്നുള്ളത് അവളുടെ ഉത്തരവാദിത്വവും കടമയുമാണ് അതിനെയാണ് നീ വിലക്കുന്നത് അതൊന്നും ശരിയല്ല മോനെ…..

ആ ഇനി ഇപ്പോ അമ്മയും കൂടിക്കോ അവളുടെ ഒപ്പം……എനിക്ക് ഇത്തിരി സമാധാനം തരുമോ രണ്ടും

അല്ലെങ്കിലും മക്കൾ വലുതായി കഴിഞ്ഞാൽ അമ്മമാരുടെ വാക്കിനൊന്നും ഒരു വിലയും ഉണ്ടാവില്ല അമ്മ അടുക്കളയിലേക്ക് നടന്നു….

ജോലി കഴിഞ്ഞു വന്നാൽ ചായയുടെ കൂടെ എന്തെങ്കിലും കുറുമ്പോ കുസൃതി ഫ്രീയാണ്. പ്രിയയുടെ വക ഇന്ന് അതൊന്നും ഇല്ല. എന്നെ കാണുമ്പോൾ മാത്രം വീർപ്പിച്ചു പിടിക്കുന്ന ഒരു കവിൾ മാത്രം ഞാൻ അവളിൽ ഇന്ന് കാണുന്നു…….

ഒന്നും മിണ്ടുന്നില്ല……..ഇത്രയും സമയം ആയിട്ടും…..കിടക്കാറായപ്പോൾ ആണ് ശരിക്കും എന്റെ കൈയിൽ കിട്ടിയത്…

എടോ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്തൊക്കെ പ്രശ്നങ്ങളും പിണക്കങ്ങളും ഉണ്ടായാലും രാത്രി എന്നെ കെട്ടിപിടിച്ചു കിടന്നുറങ്ങിക്കോളണം അത് വരെ മതി നമ്മുടെ പിണക്കങ്ങളുടെ ആയുസ് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും വേണ്ട

അമ്മക്ക് ഒരു കുഴപ്പവും ഇല്ല പൊയ്ക്കോളാൻ പറഞ്ഞു വെറും രണ്ട് ദിവസം ഞാൻ ഓടി പോയിട്ട് പെട്ടെന്ന് വരാം അവിടെ ഏട്ടൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ മൂപ്പര് ആയിട്ട് ഒന്നും പറയില്ല എന്റെ പുന്നാര ചക്കര സ്വത്ത് അല്ലേ ഞാനൊന്നു പൊയ്ക്കോട്ടെ……….

എടോ…..അമ്മ ഇവിടെ ഒറ്റയ്ക്ക് അല്ലെ…കഴിഞ്ഞമാസം പറഞ്ഞപ്പോൾ ഞാൻ ലീവ് എടുത്തത് തന്നെ പറഞ്ഞയച്ചു ഈ മാസം എക്സ്ട്രാ ലീവ് ഒന്നും ഇല്ല പിന്നെ തന്റെ കൂടെ വിടാം എന്ന് കരുതുമ്പോൾ വഴി ദൂരം അല്ലെ അമ്മക്ക് ആണെങ്കിൽ അധികം യാത്ര ചെയ്യാനും പറ്റില്ല അടുത്ത മാസം പൊയ്ക്കോ

പറച്ചിൽ കേട്ടാൽ തോന്നും അമ്മയ്ക്ക് എന്തോ വലിയ സുഖം ഉണ്ടെന്ന് ഒരു കുഴപ്പവും ഇല്ല എന്ന് അമ്മ തന്നെ പറയുന്നു പ്രശ്നം അമ്മക്ക് ഒന്നും അല്ല നിങ്ങൾക്കാണ്….എന്നോട് മിണ്ടണ്ട പ്രിയ തിരിഞ്ഞു കിടന്നു…..

ഇന്ന് രണ്ടു ദിവസത്തിൽ കൂടുതൽ ആയപ്പോൾ അവളുടെ പിണക്കം എനിക്ക് ശീലമായി തുടങ്ങി

പുതിയ കൺസഷൻ വർക്ക് തുടങ്ങുന്നതിന്റെ ഭാഗമായി രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു………

ഒരു ദിവസം സൈറ്റിൽ നിൽക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു അമ്മയ്ക്ക് ക്രിട്ടിക്കൽ ആണ് വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു ഓടി പിടഞ്ഞു അവിടെ എത്തി. പ്രിയയെ ഒരുപാട് തിരഞ്ഞെങ്കിലും അയൽക്കാരെ ആണ് അവിടെ കണ്ടത് അവളെ കുറിച്ച് അന്വേഷിച്ചപ്പോൾ കാലത്ത് അവിടെ നിന്ന് പോകുന്നത് കണ്ടു എന്ന് പറഞ്ഞു

ഞാൻ ഫോൺ വിളിച്ചു…….

ഹലോ………

Humm…..

നീ എവിടെയാ……

ഞാൻ ഇവിടെ വീട്ടിൽ ഉണ്ട്……..

ആരുടെ വീട്ടിലാ………

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു………

ഒന്ന് രണ്ട് മണിക്കൂർന് ശേഷം ഡോക്ടർ പുറത്തുവന്നു ചോദിച്ചപ്പോൾ ഒബ്സർവേഷനിലാണ് ട്വന്റി ഫോർ അവർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്ന് ആളു പറഞ്ഞു………

അളിയാ……അമ്മയ്ക്ക് എന്തു പറ്റി……?????……

പിറകിൽ പ്രിയയും ഉണ്ട്…….എന്നെ പേടിച്ചിട്ട് ആവും എന്റെ നേരെ നോക്കാൻ പോലും അവൾ ശ്രമിക്കുന്നില്ല

കരണം നോക്കി ഒരെണ്ണം കൊടുത്തു

നിന്നോട് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞതാ അമ്മയെ ഒറ്റയ്ക്കാക്കി പോകരുതെന്ന്…..

വീണ്ടും അവൾക്ക് നേരെ കൈ ഉയർത്തി, പുറകിൽ നിന്ന് കൊണ്ട് ഏട്ടൻ കയ്യിൽ പിടിച്ചു. അങ്ങനെ ഉന്തുംതള്ളും ബഹളവും…….

പ്രശ്നം വഷളായി തുടങ്ങിയപ്പോൾ പ്രിയയെ ഏട്ടൻ കൂട്ടിക്കൊണ്ടുപോയി………

ഒരാഴ്ചയ്ക്ക് ഒടുവിൽ അമ്മയെയും ഡിസ്ചാർജ് ചെയ്തു ഞാനും വീട്ടിലേക്ക് തിരിച്ചെത്തി……..

അമ്മയുടെ നിർബന്ധത്തിന് ഒടുവിൽ പ്രിയേ ഞാൻ തിരിച്ചു വിളിക്കാൻ തുടങ്ങി പക്ഷേ തിരിച്ചുവരാൻ പ്രിയ ഒരുക്കമായിരുന്നില്ല

ഒടുവിൽ കൂട്ടിക്കൊണ്ടുവരാൻ അമ്മ തന്നെ മുൻകൈയെടുത്തു പുറപ്പെട്ടു കൂടെ ഞാനും

ശരിക്കും ഒറ്റയ്ക്ക് എന്നു തോന്നിപ്പിക്കും വിധം ഞാനാ വീടിന്റെ ഉമ്മറത്തിരുന്ന് സമയം കഴിച്ചുകൂട്ടി അമ്മ അവളോട് സംസാരിക്കാൻ അകത്തേക്കും പോയി……..

അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ അന്ന് പോയത് പക്ഷേ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല എല്ലാ പഴിയും എന്റെ തലയിലായി ഇനിയും ഞാൻ വേണ്ടെ അമ്മാ…….

പറയാതെ തന്നെ എല്ലാം മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട് പക്ഷേ നിന്റെ കാര്യത്തിൽ അത് അങ്ങനെയല്ലാതെ പോയി കാരണം ഞാൻ തന്നെയാണ്……..

ഞാൻ ഇനി അധികനാൾ ഒന്നുമില്ല……അതെനിക്കറിയാം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി ….ഹാർട്ടിന് എന്തോ ഒരു. വലിയ പേര് പറഞ്ഞു ആ ഡോക്ടർ ഞാൻ മനസ്സിലാക്കിയിടത്തോളം ഇനി അധിക സമയമില്ല അവനെ ഒറ്റയ്ക്കാക്കി പോകാൻ വയ്യ എന്റെ പ്രാർത്ഥന പോലെ അവനെ നന്നായി സ്നേഹിക്കുന്ന ഒരു മകളെ തന്നെ എനിക്ക് തന്നു. എങ്ങനെയോ അവൻ അറിഞ്ഞു ആരുടെയും സിമ്പതി ഇഷ്ടപ്പെടാത്തത് കൊണ്ട് മനപ്പൂർവമാണ് ആരോടും ഞാൻ പറയാതിരുന്നത് ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ പോയാൽ മതിയെന്നായി പക്ഷേ ഞാൻ തന്നെ അറിയാതെ നിങ്ങൾക്കിടയിൽ അവന്റെ പേടിയാണ്……..അല്ലാതെ നിന്നെ ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്നുമല്ല എന്നോട് ഉള്ള ഇഷ്ടക്കൂടുതൽ ആണ് എല്ലാത്തിനും കാരണം………മോള് വരണം നിങ്ങൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ വേറൊന്ന് ആലോചിക്കേണ്ട അവന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നം ഉണ്ടാവില്ല അത് അമ്മ ഉറപ്പ് തരുന്നു……

ഇനി ഏട്ടനോട് എന്തു പറഞ്ഞു സമ്മതിക്കുമെന്ന് എന്ന് ആലോചിച്ചു തിരിയുമ്പോൾ ആണ്. അളിയനും അളിയനും മച്ചാനും മച്ചാനും ആയി ഉമ്മറത്തിരുന്ന് സൊറ പറഞ്ഞു ചിരിക്കുന്നു

എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ഒരു തുടക്കം കിട്ടാതെ അവൾ എന്റെ മുന്നിൽ തന്നെ നിൽക്കുകയാണ്

ഒരു ദിവസത്തിൽ കൂടുതൽ എന്നോട് പിണങ്ങരുത് എന്ന് പറഞ്ഞിട്ട് ഒരുമാസം ആവാറായി ഇപ്പൊ എന്നിട്ടും മിണ്ടുന്നില്ല……

അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു……എന്തോ ഈ ആൺകുട്ടികൾ കരയില്ല എന്നൊക്കെ പറയുന്നത് ചുമ്മാ വിഷമം വരുമ്പോൾ ആരായാലും കരയും അവളുടെ കൂടെ ഞാനും കൂടി ഒരുത്തിരി കണ്ണുനീർ പൊഴിച്ചു………

ഞാൻ എത്രയേറെ നിന്നെ സ്നേഹിക്കുന്നുവോ, അത്രയേറെ ദേഷ്യപ്പെടാനും ഉള്ള സ്വാതന്ത്ര്യം എനിക്ക് വേണം എങ്കിലേ നീ എന്നോട് വീണ്ടും എന്നോട് നടക്കുകയുള്ളൂ……..

ഞാനെന്റെ ഇഷ്ടങ്ങളെ കുറച്ചു മാത്രമാണ് ആലോചിച്ചതും സ്നേഹിച്ചതും അതുപോലെ അവൾക്കും പ്രിയപ്പെട്ടതാണ് അവളുടെ ഏട്ടനും ♥️

സ്നേഹത്തിന് എല്ലാം മാറ്റ് നോക്കിയാലും തൂക്കി നോക്കിയാലുംഎല്ലാം ഒരേ വിലയാണ് മാഷേ……

Vidhun