ഒരു നിമിഷം ഭാര്യയേയും മക്കളേയും കുറിച്ചയാൾ ചിന്തിച്ചു. അവരോട് ഇനി എന്ത് പറയും എന്നോർത്ത് അയാളുടെ മനസ്സ് പിടഞ്ഞു…

സെക്കന്റ് ചാൻസ്

Story written by Praveen Chandran

“എച്ച്.ഐ.വി.പോസറ്റീവ് ” ആ റിസൾട് കണ്ട് അയാൾ ഷോക്കേറ്റത് പോലെ നിന്നു…

കണ്ണിലിരുട്ടുകയറുന്നത് പോലെ തോന്നി അയാൾക്ക്.. അയാളുടെ ശരീരം വിയർക്കാൻ തുടങ്ങി..

ഒരു നിമിഷം ഭാര്യയേയും മക്കളേയും കുറിച്ചയാൾ ചിന്തിച്ചു.. അവരോട് ഇനി എന്ത് പറയും എന്നോർത്ത് അയാളുടെ മനസ്സ് പിടഞ്ഞു…

എല്ലാവരുടേയും പുച്ഛത്തോടെയുളള നോട്ടങ്ങളെ നേരിടേണ്ടി വരുമല്ലോ എന്നോർത്ത് അയാൾ ഭയപ്പെട്ടു.. മാത്രമല്ല കുടുംബത്തിനുണ്ടാകുന്ന അപമാനം തങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്..

അയാൾ മുംബൈയിൽ വന്നിട്ട് മൂന്ന് വർഷമായി.. പല പ്രശ്നങ്ങളുംമൂലം അയാൾക്കിത് വരെ നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല..അതിനിടയ്ക്കാണ് ആ സ്ത്രീയെ അയാൾ പരിചയപെടുന്നത്.. ആ പരിചയപെടൽ പിന്നീട് വഴിവിട്ട ബന്ധത്തിലേക്ക് അയാളെ നയിക്കുകയായിരുന്നു..

അവരാ നഗരത്തിലെ അറിയപെടുന്ന വേ ശ്യയായിരുന്നെന്ന് പിന്നീടാണ് അയാൾക്ക് മനസ്സിലായത്..

അവർക്ക് എയിഡ്സ് ആണെന്ന് ആരോ പറഞ്ഞതറിഞ്ഞതുമുതൽക്കുളള ടെൻഷനാണ് അയാളെ ആ ലാബിലേക്കെത്തിച്ചത്…

അയാൾ റിസൾട്ടിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..

“എന്തായി സാർ..?”

ആ ശബ്ദം കേട്ട് അയാൾ തലയുയർത്തി നോക്കി.. ടെസ്റ്റിന് രക്തംകൊടുക്കാൻ വന്നപ്പോൾ കണ്ട നാട്ടുകാരനായ ആളായിരുന്നു അത്.. അയാൾ വർഷങ്ങളായി കുടുംബത്തോടെ അവിടെയാണ്..

അയാളൊരു “മാമാ” ആയിരുന്നു.. പൈസയുളള വരുടെ കയ്യിലേക്ക് സുന്ദരിമാരെ എത്തിച്ചിരുന്ന “പി മ്പ്”..

“ഏയ്… പ്രശ്നമൊന്നുമില്ല!” റിസൾട് മറച്ചുപിടിച്ചു കൊണ്ട് അയാൾ പറഞ്ഞു..

“ഹാവൂ.. അപ്പോൾ നമ്മൾ രണ്ട് പേരും രക്ഷപെട്ടു അല്ലേ? ഈ സംശയം കാരണം ഭാര്യയുമായി വരെ ബ ന്ധത്തിലേർപെടാറില്ല.. ഇന്നാ ക്ഷീണം തീർക്കണം.. പിന്നെ വല്ല ആവശ്യവുമുണ്ടേൽ വിളിക്കണം..” ആക്കിയൊരു ചിരിയോടെ അയാൾ അവിടന്ന് നടന്നകന്നു..

ജീവിതത്തിൽ ഒരു തവണമാത്രം തെറ്റ് ചെയ്ത തനിക്കീ ഗതിയും ഒരുപാട് തെറ്റുകൾ ചെയ്ത അയാൾക്ക് സന്തോഷവും…

വീട്ടിൽ എത്തിയതിന് ശേഷവും അയാൾക്ക് സമാധാനമുണ്ടായില്ല… മാനസ്സികമായി അയാളാകെ തളർന്നിരുന്നു.. ഒരുപാട് മ ദ്യപിച്ചിട്ടുമുണ്ടായിരുന്നു..

ഫോണെടുത്ത് ഭാര്യയെ വിളിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.. എല്ലാം അവളോട് തുറന്ന് പറയണം…

അടുത്തമാസം നാട്ടിലേക്ക് പോകാനിരിക്കെ യാണ് ഈ ഒരു ദുരവസ്ഥ അയാൾക്ക് വന്നുപെട്ടത്..

അങ്ങേതലക്കൽ ഭാര്യയുടെ ശബ്ദം കേട്ടതും അയാൾക്ക് പിടിച്ചുനിൽക്കാനായില്ല…

വിങ്ങിപൊട്ടി കരഞ്ഞുപോയി അയാൾ.. അവസാനം ഒന്നും പറയാനാവാതെ ഫോൺ കട്ട് ചെയ്യേണ്ടി വന്നു..

“വേണ്ട അവളൊന്നും അറിയാതെപോട്ടെ! ഇത് പുറംലോകമറിയുന്നതിന് മുൻപ് ജീവിതം അവസാനിപ്പിക്കുക.. അതുമാത്രമേയുളളൂ ഇതിൽ നിന്ന് രക്ഷപെടുവാനുളള പോംവഴി… അയാൾ തീരുമാനിച്ചുറപ്പിച്ചു…

എല്ലാം തന്റെ തെറ്റാണ്.. അത് തന്നോട് കൂടെ അവസാനിക്കട്ടെ..

അയാളുട ഞരമ്പിൽ നിന്നും ചോ രവാർന്നൊഴുകിക്കൊണ്ടിരുന്നു..മൊബൈൽഫോൺ നിലയ്ക്കാതെ ശബ്ദിക്കുന്നുണ്ടായിരുന്നു…..

ഇതേ സമയം മറ്റൊരു മുറിയിൽ മറ്റൊരാൾ തന്റെ പ്രിയതമയോടൊത്ത് ര തിസുഖം കൈവരിക്കുന്നതിന്റെ ആനന്ദത്തിലായിരുന്നു.. ലാബിൽ അയാളോട് സംസാരിച്ച് അതേയാൾ..

ഒരു വശത്ത് മരണത്തിന്റെ നിശബ്ദത.. മറുവശത്ത് ര തിമൂർച്ഛയ്ക്കൊടുവിലെ പതിഞ്ഞ താളം..

ജീവിതം ഒരു പരീക്ഷണമാണ്.. അതിൽ മനക്കട്ടിയുളളവർമാത്രമേ വിജയിക്കുകയുളളൂ.. ചിലർ പലപ്പോഴും യഥാര്‍ത്ഥ്യം മനസ്സിലാക്കാനേ ശ്രമിക്കുന്നില്ല…ഒരാവേശത്തിൽ ജീവിതമവസാനിപ്പിക്കുന്നു…

ഇവിടെ രണ്ട് പേരുടേയും പേരുകൾ ഒന്നായിരുന്നു.. റിപ്പോർട്ടിലെ റിസൾട്ടിലായിരുന്നു അവരുടെ അവരുടെ ശ്രദ്ധമുഴുവൻ എന്നത് കൊണ്ട് മാത്രം അവരറിയാതെ പോയ സത്യം.. പരസ്പരം മാറിപോയ രണ്ട് റിപ്പോർട്ടുകൾ തകർത്തത് രണ്ട് ജീവിതങ്ങളാണ്…

ജിവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് എടുക്കുക.. അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം…