നിനക്കായ് മാത്രം ~ ഭാഗം 32, എഴുത്ത്: ദീപ്തി ദീപ്സ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവന്റെ ഉള്ളിൽ സംശയത്തിന്റെ കരിനിഴൽ വീണിരുന്നു. എന്തിനും തലയുയർത്തി നിന്നു നേരിടുന്ന, എന്തിനെയും വാശിയോട് കാണുന്ന സഞ്ജനക്ക് ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യാൻ കഴിയുമോ….? തന്നോടുള്ള വാശിക്ക് വേണ്ടി പലതും ചെയ്തുകൂട്ടിയവൾ തന്റെ ഗൗരിയേയും കുഞ്ഞിനേയും കൊല്ലാൻ നോക്കിയവൾക്ക് കഴിയുമോ……?

“””ഗൗരി…..””

ഗൗരിയുടെ പേര് മനസ്സിൽ വന്നതും മനസ്സിൽ പേടി തോന്നി…

ഫോണെടുത്തവളെ വിളിച്ചെങ്കിലും എടുത്തില്ല. ഭയത്തോടെ ശിവന്റെ കയ്യിൽ അമർത്തി പിടിച്ചു. വേഗം വീട്ടിലെ ലാൻഡ്ഫോണിലേക്കും വിളിച്ചു. അതും കിട്ടാതെ വന്നതും ആകെ വിയർക്കാൻ തുടങ്ങിയിരുന്നു. ശിവന്റെ കയ്യിൽ വെച്ച ദേവന്റെ പിടുത്തം മുറുകിയതും ശിവൻ മുഖമുയർത്തി നോക്കി.

“””രുദ്ര….? എന്താടാ നീ എന്താ ഇങ്ങനെ വിയർക്കുന്നെ…? വയ്യേ നിനക്ക്…?”””

ശിവന്റെ പേടിയോടെ ഉള്ള ചോദ്യത്തിന് ഉത്തരമായി അവനെയും വലിച്ച് വണ്ടിയുടെ അടുത്തേക്ക് പോയി.

‘”””എടാ ഇതിലെന്തോ ചതിയുണ്ട്… സഞ്ജന അത്രക്കും ഭീരുവൊന്നുമല്ല…? അവളെ ഞാൻ മനസിലാക്കിയടുത്തോളം അവൾ എന്നെ വീട്ടിൽ നിന്നും കുറച്ച് സമയത്തേക്ക് മാറ്റാനുള്ള അടവെടുത്തതതാണെന്ന് തോന്നുന്നു….ഇതും അവളുടെ പുതിയ അടവാണെങ്കിലോ…?””

ദേവൻ പറയുന്ന കാര്യങ്ങൾ ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല ശിവന്. വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോഴും ഭയം കൊണ്ട് വിറക്കുകയായിരുന്നു ദേവൻ. വീടിന്റെ മുന്നിൽ ബൈക്ക് നിർത്തിയതും ഓടി വീട്ടിലേക്ക് കയറി. ശിവനവന്റെ പിന്നാലെയും ഓടി….വീടിന്റെ അകത്ത് വല്ലാതെ നിശബ്ദതമായി കണ്ടതും എല്ലാരേയും വിളിച്ചു കൊണ്ട് നടന്നു. ആ വലിയ വീട്ടിലെ ഓരോ മുറിയും തുറന്നു നോക്കികൊണ്ടിരുന്നു….

ഉത്തരമായി ആരും വിളികേട്ടില്ല. ദേവന്റെ മുറിയുടെ മുന്നിലെത്തിയതും വാതിൽ അടഞ്ഞു കിടക്കുന്നതായി കണ്ടു. ചെറുതായി തള്ളി നോക്കി. അകത്ത് നിന്നും പൂട്ടിയിട്ടില്ലാത്തത് കൊണ്ട് വാതിൽ തുറന്നു വന്നിരുന്നു. മുന്നിൽ കണ്ട കാഴ്ച കണ്ടു തരിച്ചു നിന്നു പോയി. വായിൽ തുണി തിരുകി രണ്ടു ചെയറുകളിലായി കെട്ടിയിട്ടിട്ടുണ്ട് സുഭദ്രയെയും സീതയെയും….അവരിൽ നിന്നും കുറച്ചപ്പുറത്തായി ഗൗരിയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്നുണ്ട് സഞ്ജന.അവനെ കണ്ടതും പുച്ഛത്തോടെ നോക്കിയവൾ. ദേവനും ശിവൻ പരസ്പരം പേടിയോടെ നോക്കി.

“”ഹാ വന്നോ കഥാ നായകൻ…?””

പറയുന്നതിനോടൊപ്പം കഴുത്തിലെ കത്തി ആഴ്ത്താൻ ശ്രെമിക്കുന്നുണ്ട്. പേടിയോടെ ഗൗരി ദേവനെ നോക്കി. വിയർപ്പ് കഴുത്തിലൂടെ ഒഴുകി ഇറങ്ങുന്നുണ്ട്. ഭയം കൊണ്ട് സാരിയുടെ തുമ്പിൽ മുറുകെ പിടിച്ചു. ചെറുതായി വേദന തോന്നിയതും നെറ്റി ചുളിച്ച് കണ്ണുകൾ അടച്ച് പിടിച്ചു നിന്നു.

“””സഞ്ജന നോ….””

ദേവൻ ഭയത്തോടെ മുന്നിലേക്ക്‌ വന്നു.

“”ദേവ…..,ഡോണ്ട് മൂവ്…ഗോ….ഗോ ബാക്ക്….അല്ലെങ്കിൽ ഈ കത്തി കുത്തി താഴ്ത്തും ഞാൻ….””

കഴുത്തിൽ വെച്ച കത്തി വയറിലേക്ക് വെച്ചതും പേടിയോടെ പുറകിലേക്ക് മാറി നിന്നു ദേവൻ.

“””ഞാൻ പറഞ്ഞിരുന്നില്ലേ ദേവാ നിന്നെ എന്റെ കാല് പിടിപ്പിക്കുമെന്ന്…. നിന്റെ നാശം കാണാൻ വരുമെന്ന്…ഞാൻ വന്നു.”””

വല്ലാതെ ഭാവത്തോടെ സഞ്ജന നിന്നു.

“”””രാജേന്ദ്രാ……””

അവളുടെ ഉറക്കെയുള്ള വിളി കേൾക്കെ അയാൾ ക്രൂരമായ ചിരിയോടെ അകത്തേക്ക് വന്നു.

“””തന്റെ ദേഷ്യം മുഴുവൻ തീർക്കാനുള്ള സമയം ഞാൻ തന്നിരിക്കുന്നു. തീർത്തോ….””

അവളെ നോക്കി ഒന്ന് ചിരിച്ചയാൾ ദേവന്റെ മുഖമടച്ചടിച്ചിരുന്നു.

“””ടാ…..”””

ശിവൻ ദേഷ്യത്തോടെ മുന്നിലേക്ക്‌ വന്നതും ദേവനവനെ തടഞ്ഞു വെച്ചു.

“”” വേണ്ടാ ശിവ നീ ഇതിൽ ഇടപെടേണ്ട….എന്നേ കൊന്നാലും നീ പ്രീതികരിക്കരുത്…..പ്ലീസ്… “”

ദേവൻ ദയനീയമായി പറഞ്ഞതും ശിവനവനെ വേദനയോടെ നോക്കി. രാജേന്ദ്രന്റെ ക്രൂരമായ പ്രഹരങ്ങൾ ദേവനേൽക്കുമ്പോൾ ശിവൻ കണ്ണുകൾ ഇറുക്കി പിടിച്ചു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് വീണു. കുട്ടികാലം മുതൽ എല്ലാ കാര്യത്തിനും ഒന്നിച്ച് നിന്നിരുന്ന കൂട്ടുകാരന് വേണ്ടി എന്തിനും മുന്നിൽ നിൽക്കുന്നവരായിരുന്ന ശിവന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു. ഗൗരി തളർച്ചയോടെ നിലത്തേക്ക് ഇരുന്നു പോയി.

“””അവനാകെ തളർന്നിട്ടു വേണം ഈ സഞ്ജന വർമ്മയുടെ കാലവനെ കൊണ്ട് പിടിപ്പിക്കാൻ. അവന്റെ മുന്നിൽ വെച്ച് തന്നെ തീരാണമിവൾ…..””

കയ്യിലെ കത്തിയും കയ്യിൽ പിടിച്ച് ദേവനെ നോക്കിപറഞ്ഞു നിൽക്കുകയായിരുന്നു സഞ്ജന. അവളുടെ ശ്രെദ്ധ തെറ്റിയെന്നു കണ്ടതും ശിവനവളെ തള്ളിയിട്ടതും അവളുടെ കയ്യിലെ കത്തി തെറിച്ചു വീണിരുന്നു. അതെടുക്കാനുള്ള ശ്രെത്തിനിടയിലേക്ക് ദേവനെ തല്ലി കൊണ്ടിരുന്ന രാജേന്ദ്രനും ഓടി വന്നിരുന്നു. മൂന്നുപേരുടെയും പിടിവലിയിൽ രാജേന്ദ്രന്റെ കയ്യിലേക്ക് വന്ന കത്തി ശിവൻ പിടിച്ച് വാങ്ങുന്നതിനിടയിൽ രാജേന്ദ്രനവന്റെ കൈ തട്ടി മാറ്റാൻ ശ്രെമിച്ചു. അവർ തമ്മിലുള്ള പിടിവലിയിൽ ആ കത്തിയവളുടെ കഴുത്തിലേക്കു തുളച്ചു കയറിയിരുന്നു. കണ്ടുനിന്നവർ ഒരു നിമിഷം ശ്വാസം വിലങ്ങി നിന്നു പോയി. രാജേന്ദ്രൻ ഭയത്തോടെ കയ്യിലെ കത്തി താഴെയിട്ടോടാൻ ശ്രെമിച്ചതും അവനേ തടഞ്ഞു വെച്ചു ശിവൻ.

?????????

സഞ്ജനെയേയും കൊണ്ട് ദേവനും, ശിവനും ആശുപത്രിയിലേക്ക് ഓടി. ശിവനായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

“””വേഗം ശിവാ…..””

ദേവൻ പറയുന്നത് കേട്ടതും ശിവൻ വേഗം വണ്ടിയെടുത്തോടി.

സഞ്ജനയെയും കൊണ്ട് ആശുപത്രിയിൽ എത്തിയതും അവിടെ കൂടി നിന്ന ജനങ്ങളെല്ലാം സംശയത്തോടെയവരെ നോക്കിനിന്നു.

ആത്മഹത്യാക്ക് ശ്രെമിച്ച് അത്യാസന്ന നിലയിൽ കിടന്നിരുന്ന സഞ്ജനയെങ്ങാനെ ഇപ്പോൾ പുറത്ത് നിന്നും വന്നു….? സ്ട്രക്ച്ചറിൽ കിടത്തി കൊണ്ടുപോകുന്നവരെ ക്യാമറ കണ്ണുകളും അത്ഭുതത്തോടെ നോക്കി.

മരണത്തോട് മല്ലടിച്ചു കിടക്കുന്ന മകളെ കുറിച്ചാലോചിച്ചു കരയുന്ന ഗൗതമിനെ നോക്കി രേഖ സങ്കടത്തിനിടയിലും പുച്ഛത്തോടെ നോക്കിയയാളെ….

“””സമാധാനമായില്ലേ നിങ്ങൾക്ക്. നിങ്ങളുടെ വാശിക്ക് വേണ്ടി കളിച്ച കളിയിൽ സ്വന്തം മകൾ തന്നെ പെട്ടില്ലേ…? നിങ്ങളുടെ നാടകത്തിന് ഇരയായ ആ പാവം പെണ്ണിനെ നിങ്ങൾ ഓർത്തോ…? അനാഥയായ പെണ്ണിനെ വെച്ച് കളിച്ചതിന് അതേ നാണയത്തിൽ തിരിച്ചു കിട്ടിയില്ലേ…ഭഗവാനെ എന്റെ കുഞ്ഞ്…””

ആ അമ്മ എങ്ങലടിയോടെ കരഞ്ഞു കൊണ്ടിരുന്നു. ഗൗതം കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ കുറിച്ചാലോചിക്കുകയായിരുന്നു. വീട്ടിൽ ജോലിക്ക് നിൽക്കുന്ന പെണ്ണിനെ അവളറിയാതെ വിഷം നൽകി.അവളെ ആദ്യമേ ആശുപത്രിയിൽ എത്തിച്ചു. രാവിലെ വിഷം കഴിച്ചത് പോലെ സഞ്ജന കിടന്നതും ആളുകളെ വിളിച്ചു കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.ആള് കൂടുന്നതിനു മുൻപ് സഞ്ജനയെ ഹോസ്പിറ്റലിൽ നിന്നും മാറ്റിയിരുന്നു. അവർക്ക് തെളിവിനായി ഗൗതമും, രേഘയെയും ഹോസ്പിറ്റലിൽ നിർത്തി. സുരേന്ദ്രന്റെ സഹായത്തോടെ ദേവന്റെ വീട്ടിൽ കയറിയായിരുന്നു മറ്റുള്ള പ്ലാനുകൾ. എല്ലാം ഓർക്കേ അയാൾ കരഞ്ഞു കൊണ്ട് നിലത്ത് ഇരുന്നു പോയി.

??????????

ദേവന്റെ മേലെയുള്ള നിലിച്ച പാടുകൾ കണ്ടതും ഗൗരി വേദനയോടെ അവനെ ഇറുകെ പുണർന്നു. അവന്റെ നിലിച്ച ചുണ്ടിലവൾ ചുണ്ടുകൾ ചേർത്തു.

“”എനിക്കൊന്നുമില്ല പെണ്ണേ….. ഈ ദേവന്റെ ശരീരത്തിന് ആ ഗുണ്ടയേക്കാൾ ശക്തിയുണ്ട്. അവന്റെ തല്ലിലൊന്നും ചതയുന്ന ദേഹമല്ല ഈ മേലെടത്തെ രുദ്രദേവന്റെ…നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…?””

അവളുടെ കഴുത്തിലെ കത്തി ചെറുതായി തട്ടിയ മുറിവിൽ ഒന്ന് തൊട്ടു. ചെറിയ വേദന തോന്നിയതും ഒന്നെരുവു വലിച്ചവൾ കണ്ണുകളിറുകെമൂടിയിരുന്നു. ഓയിൽമെന്റ് എടുത്തവളുടെ മുറിവിൽ തേച്ചുകൊടുത്തു. വയറിലേക്ക് കൈവെച്ച് കൊണ്ടവളുടെ മുഖത്തേക്ക് നോക്കി.

“””വാവക്ക് പ്രേശ്നമൊന്നുമില്ലല്ലോ…?””

അവളുടെ വയറിൽ ചുണ്ടുകൾ ചേർത്തവൻ ചോദിച്ചതും ഒന്നുമില്ലെന്ന് കണ്ണുകളടച്ചു കാണിച്ചു.

എല്ലാവരും മുന്നിൽ നടന്ന സംഭവത്തെ കുറിച്ചുള്ള ചർച്ചയായിരുന്നു.

“””മോളെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…?”” ശേഖരന്റെ വെപ്രാളത്തോടെയുള്ള ചോദ്യം കേട്ടതും ഒന്നുമില്ലെന്ന് തലയാട്ടി.ദേവന്റെ കൂടെ അവിടെ അവർക്കൊപ്പമിരുന്നു.

“””എന്താ ഇവിടെ സത്യത്തിൽ ഉണ്ടായത്…?””

പുറത്തേക്ക് പോയി വന്ന ശേഖരനും, ശങ്കരനും കാര്യം തിരക്കി.

“”ദേവൻ പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴാണ് ആരോ വാതിൽ മുട്ടിയത്. കുട്ടുവിന്റെ കുര കേട്ടപ്പോൾ പുറത്തേക്കിറങ്ങിയതും പാറുവായിരുന്നു…വന്നപാടെ സഞ്ജനയേ കണ്ടു മോള് പേടിച്ചിരുന്നു. ഞങ്ങടെ അടുത്തേക്ക് വരാൻ നിന്നതും അവൾ കഴുത്തിൽ കത്തി വെച്ചിരുന്നു. ആ രാജേന്ദ്രൻ ഞങ്ങളെ അന്വേഷിച്ചു അടുക്കളയിലേക്കും വന്നു. ഞങ്ങൾ ഒച്ച വെക്കാൻ നിന്നതും പാറുവിന്റെ കാര്യമായാൾ പറഞ്ഞത്. ഞങ്ങൾ ഓടി മോളുടെ അടുത്തേക്ക് വന്നിരുന്നു. അപ്പോഴേക്കും ഞങ്ങളെ ഭീക്ഷണി പെടുത്തി മോളുടെ കൂടെ മുറിയിലെത്തിച്ചു. ഞങ്ങളെ കെട്ടിയിട്ട് വാ മൂടി കെട്ടി. മോളെ പറ്റാവുന്ന രീതിയിൽ ഉപദ്രവിച്ചിട്ടുണ്ട്. മുടികുത്തിനൊക്കെ പിടിച്ച് വലിച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴേക്കും ദേവൻ എത്തിയത്. ദേവൻ വന്നതൊക്കെ ആ രാജേന്ദ്രൻ കണ്ടിരുന്നു. അതാണയാൾ ആദ്യം മാറി നിന്നത്.”””

ശങ്കരന്റെ ചോദ്യത്തിന് ഉത്തരമായി സീത നടന്നത് മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.

“””ആ രാജേന്ദ്രൻ എത്ര കിട്ടിയാലും പഠിക്കില്ല. സഞ്ജനയെ കൊല്ലാൻ നോക്കിയതിന് അനുഭവിക്കട്ടെ തെളിവ് പറയാൻ കുറെ പേരിവിടെ ഉണ്ടല്ലോ… പിന്നെ കത്തിയിലെ ഫിംഗർ പ്രിന്റ് അവന്റെയുമാണ്….ബാക്കിയെല്ലാം ശ്യാം നോക്കിക്കോളും…””

ദേവൻ ദേഷ്യത്തോടെ എഴുന്നേറ്റു പോയി.

“””ദേവാ….. അവർ ചതിക്കായിരുന്നു. ആ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുട്ടിയെയാണവർ സഞ്ജനയുടെ പേര് കൊടുത്ത് അവിടെ അഡ്മിറ്റ്‌ ചെയ്തത്. ഇപ്പോൾ ആ കുട്ടി ഓക്കേ ആയിട്ടുണ്ട്. സഞ്ജനയ്ക്ക് കുറച്ച് ക്രിട്ടിക്കൽ ആണ്. കഴുത്തിന് കിട്ടിയ കുത്ത്‌ കുറച്ച് ആഴമുള്ളതാ… അവൾക്ക് ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടും…..””

ഒന്ന് നെടുവീർപ്പിട്ട് കൊണ്ടവൻ ഫോൺ വെച്ചു. മനസിലേക്ക് ഇന്നത്തെ ഓരോ കാര്യവും ഒരു ചിത്രം പോലെ തെളിഞ്ഞു കൊണ്ടിരുന്നു.

“””ഇനി എനിക്ക് ജീവിക്കണം. എന്റെ കുടുംബത്തോടൊപ്പം… സന്തോഷത്തോടെ….”””

മുറിയിൽ അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നവൾ അവനേ ചുറ്റി പിടിച്ചു. “””ഈശ്വരൻ നമ്മുടെ കൂടെ ഉണ്ടു ദേവേട്ടാ…. അല്ലെങ്കിൽ ഇന്ന് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. ചിലപ്പോൾ നാളെ എന്റെ ശ…..””

അവളുടെ കൈകളിൽ പിടുത്തമിട്ടു.

“””ഇനി ഒരിക്കലും പറയരുതങ്ങനെ….എന്നും ഈശ്വരൻ നമ്മുടെ കൂടെ തന്നെയായിരുന്നു. ഇനിയും അങ്ങനെ തന്നെയാകും…നിന്റെ നോമ്പിന്റേം പ്രാർത്ഥനയുടേം ഫലം.””””

ഒന്ന് ചിരിച്ചു കൊണ്ടവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

“””ദേവേട്ടാ….. എന്റെ താലി മാല കാണുന്നില്ല…..ഇന്നലെ കിടക്കുമ്പോഴും എന്റെ കഴുത്തിൽ ഉണ്ടായിരുന്നു. രാവിലെ ഞാൻ ശ്രെദ്ധിച്ചില്ല. കുളിച്ച് കൊണ്ട് നിന്നപ്പോഴാ ശ്രെദ്ധിച്ചത്…””

പുതപ്പ് കുടഞ്ഞു നോക്കുന്നതിനിടയിൽ പറയുന്നവളെ അവൻ ശ്രെദ്ധിക്കാതെ ഇരുന്നു.

“””ദേവേട്ടാ…. ഞാൻ പറയുന്നത് കേട്ടോ….? നല്ലൊരു ദിവസമായിട്ട് എന്റെ താലിമാല പോയതിനെ കുറിച്ച് പറഞ്ഞപ്പോൾ മിണ്ടുകൂടി ചെയ്യാതെ നിൽക്കല്ലേ…. എല്ലാരും അന്വേഷിക്കും….അമ്പലത്തിൽ പോവേണ്ടേ നമുക്ക്…?”””

കരച്ചിലിന്റെ അടുത്ത് എത്തി നിൽക്കുന്നുണ്ടവൾ…

“””നീ പേടിക്കേണ്ട…. നിന്റെ താലിയൊക്കെ സേഫ് ആയിട്ടുണ്ട്‌….
നീ വേഗം ചെന്നൊരുങ്ങ്…. “””

അവളെ ഒരുക്കാൻ പറഞ്ഞു വിട്ടതും സങ്കടത്തോടെ പോയി ഒരുങ്ങി ഗൗരി. അവളെ അണിയിക്കാൻ കുറെ ആഭരണങ്ങളും ഉണ്ട്. സംശയത്തോടെ നോക്കിയവളെ നോക്കി കണ്ണുകളടച്ചവൻ പുറത്തേക്ക് പോയി.പുറത്തേക്ക് പോയ അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.

തുടരും…

“”ഒന്നോ രണ്ടോ പാർട്ടിൽ തീരുംട്ടോ…സ്നേഹം ????””

©️copyright protected