മിഴികളിൽ ~ അവസാനഭാഗം (28), എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“” ആമി… നി അമ്മേടെ ദേഹത്താണോടി..എറിയുന്നെ “

“”സോറി മ്മാ …. “”

കൃഷ്ണയുടെ അടുത്ത് നിന്നു പന്തുമെടുത്തു ഓടി പാഞ്ഞു പെണ്ണ്…….

“”അച്ഛാ…….. ദ പിടിച്ചോ “”

ചാടി പിടിച്ചു വാങ്ങിക്കുന്ന ഋഷിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി കൃഷ്ണ…….. പിന്നെ ആ മുഖം തിരിച്ചു…അവനും അങ്ങനെ തന്നെ…

അവർ തമ്മിലിപ്പോൾ ബന്ധമില്ല …ഒന്ന് മിണ്ടാറില്ല…. വാശിയില്ല……എന്തിന് വെറുപ്പെന്ന വികാരം പോലും.

കളിച്ചു കഴിഞ്ഞതും ഋഷി രണ്ട് പേരുടെയും കൈയിൽ പിടിച്ച് കാറിനടുത്തേക്ക് വന്നു….കുട്ടികളുടെ കയ്യിൽ ചോക്ലേറ്റ് ഏൽപ്പിച്ചു.

“”അച്ഛയ്ക്കൊരു ഉമ്മ താ…… എന്നിട്ടു പൊയ്ക്കോ “””

അവന്റെ മുഖം പിടിച്ചു താഴ്ത്തി രണ്ട് പേരും കവിളിൽ മുത്തി കൊടുത്തു….

“”കൂടെ വരുന്നോ… അച്ഛേടെ വീട്ടിലേക്ക്? “”

നൊമ്പരം നിറച്ചവൻ ചോദിച്ചപ്പോൾ രണ്ട് പേരും ഇല്ലെന്ന് തലയാട്ടി….

“”ഇനി നെക്സ്റ്റ് വീക്ക്‌…. അല്ലെ ആമി “””

“”യെസ്….. “””

അവൻ ആമിയെയും ലച്ചുനെയും ചേർത്ത് പിടിച്ചു മുത്തം കൊടുത്തു……

“”എന്തായാലും വരണം ട്ടോ അച്ഛയെ കാണാൻ…. ഇപ്പോ പൊക്കോ… അമ്മയ്ക്ക് വൈകുന്നുണ്ടാകും….. “”

അവരെ വിടാൻ മനസില്ലാഞ്ഞിട്ടും യാത്ര അയക്കുകയായിരുന്നു ഋഷി .എങ്കിലും ഒരു നിമിഷം കൃഷ്ണയോട് സംസാരിക്കണമെന്ന് തോന്നി…

അവളുടെ അടുത്തേക്ക് രണ്ട് പേരും ഓടി ചെന്നതും കൃഷ്ണ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. ഒടുക്കം അവരെ കാറിൽ കയറ്റി അവൾ ഡോർ അടച്ചതും ഋഷി അവളുടെ അടുത്തേക്ക് ചെന്നു….

“”അടുത്താഴ്ച ഇവരെ കൊണ്ട് വരണം ഇവിടെ… പ്ലീസ്….””

കിതച്ചു കൊണ്ട് പറഞ്ഞത് കേട്ടപ്പോൾ അവളൊന്ന് മൗനമായ് തലയാട്ടി….

“”വെറുതെ ബന്ധം വേർപിരിഞ്ഞെന്ന് തോന്നാറുണ്ടോ ഡോ നിനക്ക്… അല്ല.. എനി…. എനിക്കെന്തോ അങ്ങനെ….. “”

വീണ്ടും ഹൃദയം ഭേതിക്കുമാറായിട്ട് അവന്റെ ചോദ്യം…

“””മഹ്മ് ..ഇല്ല….”””

“”അടുത്ത ജന്മം….. അത് വരെ കാത്തിരിക്കാം…..പരസ്പരമൊന്നു സ്നേഹിക്കാൻ…… കൃഷ്ണയ്ക്ക് മാത്രമായ് ജനിക്കാൻ “”

“””വേണ്ട ..അന്നെനിക്ക് മറ്റൊരാൾക്ക് വേണ്ടി ജനിക്കണം….നിങ്ങൾക്ക് വേണ്ടുന്ന സ്നേഹം ഈ ജന്മത്തിൽ തന്നെ ഞാൻ തന്നിരുന്നു..അതിനെ നല്ല രീതിയിൽ കാണാതെ ചവിട്ടി തേച്ചത് എന്റെ കുറ്റല്ലല്ലോ ? …. “””

പറഞ്ഞു കൊണ്ടവൾ ഒരു തവണ പോലും ഋഷിയെ നോക്കാതെ കാറിൽ കയറി.. അപ്പൊ അവന് എന്തോ ഒന്ന് നഷ്ടപെട്ട പോലെ….മുഖത്തെ ചിരി മാഞ്ഞത് പോലെ…..

വീണ്ടും ജീവിതം ഋഷിയെ നോക്കി കൊഞ്ഞനം കുത്തി…. അവസരം ഒരു തവണ അവൾ കൊടുത്തിരുന്നു …

ആദ്യ രാത്രിയിൽ തന്നെ എല്ലാം മൃഗത്തെ പോലെ തുറന്ന് പറഞ്ഞവനാണ് ഋഷി ….അന്ന് ആവോളം പേടിച്ചവൾ തന്നെയാണ്‌ പിന്നെ അവനെ നന്നായി സ്നേഹിച്ചതും…അത് തന്നെയായിരുന്നു അവന് കൃഷ്ണ കൊടുത്ത ആദ്യാവസരവും… ഇനിയും അവളെ ആഗ്രഹിച്ചാൽ അതവന്റെ സ്വാർത്ഥത മാത്രമായ് പോകും….

????????

“”മക്കൾക്ക് അമ്മയോട് ദേഷ്യമുണ്ടോ…? “””

ഡ്രൈവിങ്നിടെ കൃഷ്ണ പിൻ സീറ്റിലിരിക്കുന്ന കുഞ്ഞുങ്ങളോട് ചോദിച്ചു..രണ്ട് പേരും ഋഷി കൊടുത്ത ചോക്ലേറ്റ് തിന്നുകയായിരുന്നു…… ഒരു നിമിഷം ലച്ചു എന്തോ ഓർത്ത് ശങ്കിച്ചു നിൽക്കുന്നത് കണ്ടു…….

“”””എന്തിന് മ്മാ…. “””

“”നിങ്ങടെ അച്ഛനെ ഇങ്ങനെ ഇടയ്ക്കിടെ മാത്രം കാണേണ്ടി വന്നതിനു കാരണക്കാരി അമ്മയല്ലേ…..അതോണ്ട് “””

“”നോ..അച്ഛ പാവല്ലേ….അത് പോലെ അമ്മേമ് പാവാ…രണ്ടാളേം ഇഷ്ടാ.. പിന്നെ ഒരാളെ കൂടെ ഇഷ്ടാ…… “”

“”മ്മ്… അതാരെയാ…… “””

ആ ചോദ്യം കേട്ടതും ലച്ചു ആമീടെ ചെവിയിൽ എന്തോ ഒന്ന് സ്വകാര്യം പോൽ പറഞ്ഞു…പിന്നെ രണ്ട് പേരും ചിരിക്കുന്നത് കണ്ടു…അവൾ പിന്നൊന്നും ചോദിക്കാൻ നിന്നില്ല……

ഇപ്പോ അവൾ പഴയ കൃഷ്ണയല്ല….അസിസ്റ്റന്റ് പ്രൊഫസർ കൃഷ്ണ പ്രിയ … ഒരിക്കലും എത്തി നിൽക്കില്ലെന്ന് കരുതിയ ലോകത്തേക്ക് ചെന്നെത്തിച്ചവരെ കുറിച്ചോർക്കുമ്പോൾ എന്നും മനസിലൊരു കുളിരാണ് …

അന്ന് ഋഷി സൂയിസൈഡ് ചെയ്തെന്ന് അറിഞ്ഞപ്പോൾ അവൾ കാണാൻ പോയിരുന്നു… മക്കളെ കാണിച്ചു കൊടുത്തിരുന്നു… അതോടൊപ്പം ഋഷി ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥിച്ചിരുന്നു…….പക്ഷെ എന്ത് കൊണ്ടോ വീണ്ടും അയാളെ ഒരു ഭർത്താവായ് മാത്രം സ്വീകരിക്കാൻ ആ മനസ് അനുവദിച്ചില്ല…എല്ലാം ഋഷിയോട് കൂടി തുറന്ന് പറഞ്ഞപ്പോൾ അവനെതിർത്തു പറഞ്ഞില്ല… കരണം അവന് അറിയാമായിരുന്നു ചെയ്ത് പോയതൊക്കെയും ഏത് പെണ്ണും സഹിക്കാത്ത….അത്രയും ആഴമേറിയ തെറ്റ് തന്നെയാണ് എന്ന് ……

ഒടുവിൽ പിരിയാം എന്ന് തീരുമാനിച്ചതും ഋഷി തന്നെയായിരുന്നു…. അപ്പോഴും മക്കളെ ഇടയ്ക്കിടെ കാണിച്ചു തരണമെന്ന ആവശ്യം മാത്രമായിരുന്നു അവൻ ഉന്നയിച്ചത്…അതിനെ അവളും എതിർത്തില്ല..

എല്ലാം കഴിഞ്ഞ് ഡിവോഴ്സ് നേടിയപ്പോഴും സ്വന്തം വീട്ടുകാരെക്കാൾ ചേർത്തു പിടിച്ചു ദേവമ്മയും അനു ഏട്ടനും……അവളെ പഠിപ്പിച് ഈ നിലയിൽ എത്തിച്ചതിന്റെ പങ്ക് അവർക്ക് മാത്രമുള്ളതായിരുന്നു…..ഇപ്പോഴും സ്വന്തക്കാരായി അവരുണ്ട്….അച്ഛമ്മ മരിച്ചെന്ന് പറഞ്ഞപ്പോൾ ഒരു തവണ സ്വന്തം തറവാട്ടിൽട്ടിലവൾ പോയതല്ലാതെ പിന്നെ ആ പടി കടന്നിട്ടില്ല… എങ്കിലും ഇപ്പോ ഉയരത്തിലാണ്… വിചാരിച്ചതിനെക്കാൾ എത്രയോ ഉയരത്തിൽ…..അവളൊന്ന് നെടുവീർപ്പിട്ടു…

നേരം ഇരുട്ടാറായപ്പോഴായിരുന്നു കൃഷ്ണ വീട്ടിലത്തിയിട്ടുണ്ടായിരുന്നത്…പൂമുഖത്തെ വെട്ടം കത്തി നിൽക്കുന്നത് കണ്ടതും കൃഷ്ണയ്ക്ക് ആശ്വാസമായി….ഉടനെ തന്നെ വീടുനിള്ളിലേക്ക് കയറി….അവിടെ സോഫയിലിരുക്കുന്നവനെ ഒന്ന് നോക്കിയതും നിർവികാരമായി മുറിയിൽ കയറി വാതിലടച്ചു…… അത് കാൺകെ വിങ്ങി പോയ ആ മനസിനെ പിടിച്ചുലച്ചത് ആമിയുടെയും ലച്ചുവിന്റേയും കൊഞ്ചലുകളായിരുന്നു……..

“”‘ആഹാ…അച്ഛയെ കാണാൻ പോയിട്ട് എന്തൊക്കെയാ വിശേഷം… “”

“‘ കളിച്ചല്ലോ.. “”‘

“”ചോക്ലേറ്റ് വാങ്ങി തന്നല്ലോ….””

മത്സരിച്ചു പറഞ്ഞു രണ്ട് പേരും….

“”ഓഹോ… എന്നിട്ടെനിക്കില്ലേ…. “””

“”ഇല്ലല്ലോ… ഞങ്ങൾ കഴിച്ചു വണ്ടീന്ന്…. “”

“”മ്… ഒക്കെ ഒക്കെ…ങ്കി പിന്നെ രണ്ട് പേരും പോയി മുഖോക്കെ കഴുകി ഉടുപ്പൊക്കെ മാറി വാ…… “””

അവനും കൊടുത്തു രണ്ട് പേരും കവിളിൽ ഒരോ സമ്മാനങ്ങൾ…. അവനെന്ന് പറഞ്ഞാൽ……. ?ഹൃതേഷ്…..

കൃഷ്ണയും ഹൃതേഷും വിവാഹം കഴിച്ചിട്ട് മൂന്ന് വർഷമാകുന്നു…… ആർക്കോ വേണ്ടിയെന്ന് പോലെ കഴിഞ്ഞ് പോയൊരു വിവാഹം…ഇവർ നാല് പേരും ടൗണിൽ ഒരു വീടെടുത്താണ് താമസം…. ഒരുമിച്ച് താമസം മാത്രം…. പരസ്പരം ഒരു ഭാര്യയോ ഭർത്താവോ ആവാൻ ഇത് വരെ അവർക്ക് കഴിഞ്ഞിട്ടില്ല……പക്ഷെ മക്കൾക്കവർ നല്ല അച്ഛനും അമ്മയും തന്നെയായിരുന്നു.

വൈകുന്നേരം നന്നായി കളിച്ചതിന്റെ ക്ഷീണത്തിൽ ആമിയും ലച്ചുവും പെട്ടെന്ന് തന്നെ ഉറങ്ങി…..രാത്രി അത്താഴം കഴിക്കാൻ ഹൃതേഷ് വന്നപ്പോൾ കുട്ടികളെ കുറിച്ച് തിരക്കി…… ഉറങ്ങി എന്ന് കൃഷ്ണ പറഞ്ഞപ്പോൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് മുറിയിൽ ചെന്ന് നോക്കുന്നുണ്ടായിരുന്നു…..

അവനുള്ള ഭക്ഷണവും വിളമ്പി വച്ച് അവൾ ജഗ്ഗിൽ വെള്ളവുമെടുത്തു അവൻറെ മുറിയിലേക്ക് പോയി…..

കൃഷ്ണക്കൊന്ന് വിളമ്പി തന്ന് അടുത്തിരിക്കാമായിരുന്നു….. ഒന്ന് മിണ്ടാമായിരുന്നു……ഹൃതേഷ് ഓർത്തു..

ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നും ഇറങ്ങാതെ നിന്നു…. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ പെണ്ണിനോട് പ്രേമം തോന്നി തുടങ്ങിയപ്പോൾ വേണ്ട വേണ്ട എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചവനാണ് ഈ ഹൃതേഷ്…പിന്നെ മറക്കാൻ പറ്റാഞ്ഞപ്പോൾ ആരോടുമൊന്നും പറയാതെ അത്രമേൽ വേദനയോടെ മനസ്സിൽ കൊണ്ട് നടന്നു….

ഒടുക്കം ഋഷിയുമായവൾ പിരിഞ്ഞ ശേഷം ആനന്ദിനോട്‌ വെട്ടി തുറന്നെല്ലാം പറഞ്ഞപ്പോഴായിരുന്നു ഒരാശ്വാസം തോന്നിയത് …. അവന് സന്തോഷം മാത്രം….പെണ്ണിന് ജീവിതം വേണം….. ഒരാൺ തുണ വേണം….അതിത്രമേൽ സ്നേഹിക്കുന്നവനായാൽ ഗുണം മാത്രല്ലേ ഉള്ളു…..എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി അവളും സമ്മതിച്ചു… ഒരു ചെറിയ ചടങ്ങോടെ കൃഷ്ണ ഹൃതേഷിന്റേതായി.

?????????

ഓരൊ തവണയും ഹൃതേഷും അവളും അകന്ന് കഴിയുകയായിരുന്നു… സ്വയം അവൾക്ക് ബോധമുണ്ടായിരുന്നു സ്നേഹിക്കുക മാത്രം ചെയ്തൊരു മനുഷ്യനെ നോവിക്കുകയാണെന്ന് …. ഇന്ന് വരെ അവളുടെ ഒരിഷ്ടത്തിനും ഹൃതേഷ് എതിര് നിന്നിട്ടില്ല… അവനുമായി പൊരുത്തപ്പെടാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് ഹൃതേഷിൻറെ വീട്ടുകാർക്ക് പോലും അറിയാമായിരുന്നിട്ടും അവരും ഇത് വരെ കുറ്റപ്പെടുത്തിയിട്ടില്ല….. മുറിയിൽ അവനായുള്ള വെള്ളം വച്ച് കടന്ന് പോകവേ അവളൊരു നിമിഷം നിന്നാലോചിച്ചു….

“”അയാളെന്റെ ആരായിരുന്നു.. മുരുക്കു പൂവുകൾ കത്തിയെരിയുന്ന ആ വേനലിൽ നന്ത്യാർവട്ട പൂക്കൾ എന്റെ തലമുടിയിൽ ചൂടി തന്ന ആ ചെറുപ്പക്കാരൻ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിച്ചത്….

നി എന്റെ കണ്ണിൽ ഒരു ദേവിയാണ്‌ നിന്റെ ശരീരവും എനിക്ക് പവിത്രമാണ്..ഞാനതിനെ അപമാനിക്കയില്ല “‘

(കടപ്പാട് )

അത്താഴവും കഴിച്ച് മുറിയിലേക്ക് വന്ന അവന്റെ സാമീപ്യം തിരിച്ചറിഞ്ഞതും അവൾ ആ മുഖത്തേക്ക് നോക്കി….ഒന്ന് ചിരിച്ചെന്ന് വരുത്തിയവൻ ബുക്കുമെടുത്തു കട്ടിലിൽ കയറിയിരുന്നു…….

സ്നേഹമൊളിപ്പിക്കാൻ മസില് പിടിച് നടന്നവൻ… കൃഷ്ണയുടെ സ്പർശനം പ്രണയത്തെ ഉയർത്തിയപ്പോൾ അവളിൽ നിന്നും അകന്നു മാറിയവൻ… ഇന്നവൾ സ്വന്തമായിട്ടും ഒന്ന് സ്നേഹിക്കാൻ പറ്റാത്തവൻ…. എന്നാലവളുടെ മക്കളെ പൊന്ന് പോലെ നോക്കുന്നവൻ….ഒന്നും തന്നെ തെറ്റിലേക്ക് നയിക്കാതെ ഒഴിഞ്ഞു മാറി കളിച്ചവനെ പിന്നെയും പിന്നെയും നോവിക്കുന്നതാരാ…..ഈ കൃഷ്ണ മാത്രം..

പെട്ടെന്നായിരുന്നു ഒരു ഫോൺ കാൾ വന്നത്… ഒന്ന് ഞെട്ടി കൊണ്ട് കൃഷ്ണ ചെന്ന് നോക്കിയതും ദേവമ്മയെന്ന് പേര് കണ്ടു…

“മോളെ…മാളു പ്രസവിച്ചു ട്ടോ… രണ്ടാമത്തേതും ആൺ കുഞ്ഞാ..”””

“”ആഹ്ണോ….എന്തായാലെന്താ ദൈവം തന്നതല്ലേ…..അവൾക്ക് കുഴപ്പൊന്നല്ലല്ലോ “”

“”ഇല്ലാ….. “”

പിന്നെയും എന്തൊക്കെയൊ സംസാരിച്ചു….ഓരൊ വിശേഷങ്ങൾ… ചിരി കളികൾ…. ഒടുക്കം ഫോൺ വിളി നിലച്ചതും കാര്യം ഹൃതേഷിനോട് കൂടി പറഞ്ഞു…അത്ര മാത്രം…ചെറിയ ചെറിയ സംസാരങ്ങൾ മാത്രം നില നിൽക്കുന്ന ആ ബന്ധത്തിൽ ആഗ്രഹങ്ങളേറെയും ബാക്കിയായത് അവന് മാത്രമായിരുന്നു.

“”ആമിക്കും ലച്ചുനും എല്ലാമറിയാം…. പ്രായത്തെക്കാൾ പക്വതയുണ്ട് അവർക്ക്…നിന്നെ തിരിച്ചറിയാനുള്ള മനസുണ്ട്…. എന്നെ സ്നേഹിച്ചാൽ അവരൊരിക്കലും വെറുക്കില്ലെടോ…ആ കുട്ടികളുടെ വയസുണ്ട് എന്റെ പ്രേമത്തിന്..തെറ്റാണെന്നറിഞ്ഞു ഒഴിഞ്ഞു മാറി നടന്നു… നിന്നെ കാണാതെ നിന്നു…അപ്പോഴും തേടി വന്നത് ഋഷിയുമായി വേർ പിരിഞ്ഞ ശേഷമല്ലേ …ഇനി അതും തെറ്റായ് പോയോ? …. അറിയില്ലെടി… ഇത്ര മാത്രം ശിക്ഷ എന്തിനാണെന്ന് “”

ആ വാക്കുകളിൽ അവന്റെ വിങ്ങലുണ്ടായിരുന്നു…. എന്തിനോയെന്ന പോലെ മിഴികൾ നിറച്ചവൾ അവനെ തന്നെ നോക്കി…

“”ചെയ്യുന്നത് തെറ്റാണെന്നറിയാം….ഒരു ജന്മം മുഴുവൻ കൈ താങ്ങായി നിന്നവനെ വീർപ്പു മുട്ടിക്കുകയാണെന്നും അറിയാം….. പക്ഷെ സ്നേഹിക്കാൻ പറ്റുന്നില്ല…. “”

“”മരിച്ചു കഴിഞ്ഞ ശേഷം മണ്ണിട്ട് വിതുമ്പിയിട്ട് ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞിട്ട് കാര്യവുമില്ല പെണ്ണേ .”””

അവൾ പറഞ്ഞ് തീർന്നതും എടുത്തടിച്ച പോലെയുള്ള അവന്റെ ഉത്തരവും വന്നു തീർന്നിട്ടുണ്ടായിരുന്നു….

“” ആമിക്കും ലച്ചുനും ഞാൻ പപ്പയാണ്‌…നീ അമ്മയും… ഋഷി അവർക്ക് ജന്മം നൽകി …കർമം കൊണ്ട് ഞാൻ അവരുടെ പിതാവും ….ഋഷി ആരാണെന്ന് നി പറഞ്ഞ് കൊടുക്കാറില്ലെ അവർക്ക് …..അത് പോലെ ഞാനാരാണെന്നും കുട്ടികൾക്ക് നല്ല ബോധ്യമുണ്ട്……. ഋഷിയെ ഏത് കണ്ണിലൂടെ കാണണം… നിന്നേം എന്നേം എങ്ങനെ കാണണം ന്ന് അവർക്കറിയാം…. നിന്റെ മക്കളാടോ…. നിന്നെ ഒരിക്കലും മോശമായവർ കാണില്ല…”””

അവനെ എന്ത് കൊണ്ട് സ്നേഹിക്കാനിത്ര പേടി എന്നതിനുത്തരം കേട്ടപോൽ കൃഷ്ണ മൂകയായ് നോക്കി നിന്നു…..ഇത് വരെയും ജീവിതത്തെ കുറിച്ച് സംസാരിക്കാത്തവന്റെ സ്നേഹം കൊതിച്ചുള്ള ഇടപെടൽ….

“” കഴിഞ്ഞത് ഒരു സ്വപ്നം… അതിനിയും തിരിച്ചു വരില്ല…. പക്ഷെ ഞാനോ..മരണം വരെയും ഇങ്ങനെ ജീവിച്ചു തീർക്കണോ..? ഈ ഒഴിഞ്ഞു മാറ്റം സഹിക്കണോ “”

വീണ്ടും ഹൃതേഷിന്റെ സ്വരം…….മിഴികളിൽ പ്രണയം കാത്ത് വച്ചവന്റെ വിരഹം…കുറച്ചു നേരമവിടെ മൂകത നില നിന്നു ….

“”ഇനീം വയ്യടോ… “”

ഹൃതേഷ് സ്നേഹത്തോടെയാ നെറ്റി തടത്തിൽ ചുംബിച്ചു… അവന്റെ ആദ്യ ചുംബനത്താൽ അവളിലും നിർവൃതി നിറഞ്ഞു…

‘മിഴികളിൽ’ കാമം നിറച്ചവൻ ഒഴിഞ്ഞു പോയി … അവനത് അർഹിക്കുന്നതുമാവാം.. ഇനി മിഴികളിൽ സ്നേഹം വിതറുന്നവനെ സ്നേഹിക്കട്ടെയവൾ …. എല്ലാം മറന്നു ജീവിക്കാൻ പാകത നേടിയെടുക്കട്ടെ…

“”ഞങ്ങൾ സ്ത്രീകൾ ഒറ്റയ്ക്ക് ഒരു നേട്ടവും കൈ വരിക്കാറില്ല. ഞങ്ങളുടെ ജീവിതങ്ങൾ ചങ്ങല പോലെ തമ്മിൽ പിണഞ്ഞു കിടക്കുന്നു. ഒരാൾ എന്നോ തുടങ്ങി വച്ചത് മറ്റൊരാൾ മറ്റൊരിക്കൽ പൂർത്തിയാക്കുന്നു. തുടങ്ങി വയ്ക്കുന്നയാൾ ഒരിക്കലും പൂർത്തിയാക്കുന്നില്ല. പൂർത്തിയാക്കുന്നയാൾ ഒരിക്കലും തുടങ്ങി വെക്കുന്നുമില്ല… “”

കടപ്പാട്. കെ ആർ മീര (ആരാച്ചാർ )

അവസാനിച്ചു…

സ്നേഹത്തോടെ മാനസ ഹൃദയ..

അങ്ങനെ മിഴികളിൽ തീർന്നു ട്ടോ .. ഋഷി ഫാൻസ്‌ പൊങ്കാല ഇടരുത്.. എത്രയായാലും അവൻ ചെയ്തത് തെറ്റ് തന്നെയാണെന്നാണ്‌ എന്റെ ഒരിത്….കൃഷ്ണയെ സ്വീകരിച്ച അതിലുപരി എന്റെ എഴുത്തിനെ സഹിച്ച ?എല്ലാർക്കും നന്ദി……ഇനി എപോഴേലും വരാട്ടോ….മോള് പോയി എക്സമിനു പഠിക്കട്ടെ ?‍♀️?‍♀️