അല്ലെങ്കിലും  പ്രേത്യേകിച്ചു ഒരു കഴിവും  ഇല്ലാത്ത ഇന്നവരെ നാലാളുടെ മുന്നിൽ കയ്യടി വാങ്ങുകയൊ ഒന്നും നേടുകയോ ചെയ്യാത്ത…

ഒരു പ്രവാസിയുടെ പ്രെതികാര കഥ

Story written by Joseph Alexy

================

ഇനി വെറും ഒരാഴ്ച കൂടി…തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ്. എത്രയും പെട്ടെന്നു നാട്ടിൽ എത്തിയാൽ മതി എന്ന ചിന്ത  മാത്രമാണ് ഇപ്പോൾ .

21 വയസ്സിൽ പ്രാവാസി ആയത് ആണ്..ഒന്നും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും  ജീവിതം വെട്ടി പിടിച്ചവന്റെ എല്ലാ അഹങ്കാരതോടും കൂടി തന്നെ ജനിച്ച മണ്ണിൽ ഇനി ജീവിക്കണം ..!

എല്ലാം ഒരു തരം വാശി ആയിരുന്നു..അമ്മയോടും അച്ഛനോടും തള്ളി പറഞ്ഞ എല്ലാവരോടും ഉള്ള വാശി..! ജോഷിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

വയസ്സ് കൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനെക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല. ഒരു മേൽക്കൂരയുടെ കീഴിൽ അനുഭവിച്ച വേർതിരിവ്..

അല്ലെങ്കിലും  പ്രേത്യേകിച്ചു ഒരു കഴിവും  ഇല്ലാത്ത ഇന്നവരെ നാലാളുടെ മുന്നിൽ കയ്യടി വാങ്ങുകയൊ ഒന്നും നേടുകയോ ചെയ്യാത്ത തന്നെകാളും എന്ത് കൊണ്ടും യോഗ്യൻ അവൻ തന്നെ ആണ് .

ചെറുപ്പം മുതൽ പഠിപ്പിലും കലയിലും അംഗീകാരങ്ങളും കയ്യടിയും വാങ്ങി അമ്മയുടെയും അച്ഛന്റെയും  അഭിമാനം കാത്തവൻ. തനിക്കും അവൻ അഭിമാനം ആയിരുന്നു…അവന്റെ വിജയങ്ങൾക്ക് മുന്നിൽ തന്നെ താഴ്ത്തി കെട്ടുന്നത് വരെ..ഒന്നും നേടാത്തവൻ എന്ന് പരിഹസിക്കും വരെ.!!

“നീയെന്ത് നേടി ?? ” എന്ന പരിഹാസത്തോടെ ചോദിക്കുന്നവരുടെ മുന്നിൽ എടുത്ത് പറയാൻ ഒന്നും ഇല്ലായിരുന്നു..അവന്റെ വിജയങ്ങളോട്  താരതമ്യപെടുത്തി പുച്ഛിക്കുന്നവരുടെ മുന്നിൽ സ്വന്തം അമ്മ പോലും അവനെ മാത്രം ചേർത്തു പിടിക്കും…കൂടെ തനിക്ക് ഒരു വിശേഷണവും ” അവന് കൊറേ കൂട്ട് കൂടി തെണ്ടി നടക്കാൻ അറിയാം “

നെഞ്ചു പൊട്ടി കരഞിട്ടുണ്ട് പലപ്പൊളും തീർത്തും ഒറ്റപ്പെട്ടപൊലെ…

അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നും താൻ പരാജയം ആണ്. അതിന് മോഡി കൂട്ടാൻ എന്ന വണ്ണം ആയിരുന്നു..തന്റെ  പ്ലസ് ടുവിലെ തോൽവി ..!! എല്ലായ്പ്പോഴും തനിക്ക് വേണ്ടപെട്ടവർ തന്നെ അനിയന്റെ ഫുൾ മാർക്കോട് കൂടിയുള്ള  വിജയങ്ങൾ തന്റെ തോൽവികളുമായ് താരതമ്യം ചെയ്ത് പൂർണമായും തന്നെ ഒന്നിനും കൊള്ളാത്തവൻ എന്ന നിലയിൽ എത്തിച്ചു.

പല കൂലി പണികളും എടുത്തു.. എല്ലാവരോടും ഒരു തരം ദെഷ്യവും വാശിയും ആയിരുന്നു..! ആദ്യം  കിട്ടിയ അവസരത്തിൽ തന്നെ കടൽ കടന്ന്  പ്രവാസി ആയ് .!!

ആവശ്യത്തിന് മാത്രം നാട്ടിലേക്ക് പണം അയച്ചു..പട്ടിണി കിടന്നും മിച്ചം പിടിച്ചു..ഒരു ലക്ഷ്യം മുന്നിൽ തെളിഞ്ഞു നിന്നിരുന്നു..അത് നേടാൻ വേണ്ടിയിരുന്നത് ഉറച്ച മനസ്സ് മാത്രമായിരുന്നു..

തന്റെ പ്രവാസത്തിൽ ഓടിട്ട വീട് വാർത്തു മോഡി കൂട്ടി ..! വീട്ടിൽ  കാർ ആയ് സൌകര്യങ്ങൾ ആയ്.. 3 വർഷം കൂടുമ്പോൾ മാത്രം നാട്ടിൽ പോകുവോള്ളൂ..അത് മതി..!! നല്ല പ്രായത്തിൽ പെണ്ണ് കെട്ടാൻ നിന്നപ്പോൾ ഒക്കെ ജാതകം വില്ലൻ ആയ് അതൊ എല്ലാരും കൂടി ആക്കിയതൊ??

അനിയൻ തന്നെക്കാൾ മുമ്പ് പെണ്ണ് കിട്ടി ഇപ്പോൾ കുട്ടികൾ ആയ്..! ആർക്കും കാത്ത് നിൽക്കാതെ വർഷങ്ങൾ ഓടി കൊണ്ടിരുന്നു

ആരോ പറഞ്ഞ പോലെ..എവിടെ എങ്കിലും ദൈവത്തിന്റെ കണക്കിൽ നമുക്ക് ആയ് ഒരു പെണ്ണിന്റെ പേര് കൊത്തിയിട്ടുണ്ടാകാം..അതാകാം തന്റെ  36 ആം വയസിലെ ഈ പ്രണയം..!

മരിയ അഗാത്ത…ഒരു ഫില്പിപ്പിനി സുന്ദരി..ദുബായിൽ ഹോട്ടൽ ജീവനകാരി ആയിരുന്ന അവളെ ദിവസേന ഉള്ള പരിചയം കൊണ്ട് ഒരിഷ്ട്ടം തോന്നി. ഉള്ള് തുറന്ന് ഇഷ്ടം പറഞ്ഞു. അവൾക്കും എന്നെ ഇഷ്ടം ആണത്രെ പിന്നെ ഒന്നും നോക്കില്ല നല്ല അടിച്ചു പൊളി പ്രണയം ആരുന്നു പിന്നങ്ങോട്ട്.

ആരെയും ബോധിപ്പിക്കാൻ നിന്നില്ല..സ്നേഹിക്കാൻ ജാതകം വേണ്ടല്ലോ..!  താൻ നാട്ടിൽ എത്തിയിട്ട് വേണം അവളേം കൂടി കൊണ്ട് പോകാൻ

*******

ദിവസങ്ങൾ ഓടി മറഞ്ഞു..ഇന്നാണ് നാട്ടിൽ എത്തിയത്. എല്ലാം മാറി മറഞ്ഞല്ലൊ..നാടൊക്കെ വികസിച്ചു. അനിയൻ ആണ് കൂട്ടാൻ വന്നത്

“യാത്ര ഓക്കേ എങ്ങനെ ഉണ്ടാരുന്ന് ? “

“ഓഹ് കുഴപ്പല്ല ഡാ ! നീ ഇന്ന് ലീവ് ആക്കിയൊ ?? “

“ആം  ഇന്ന് ലീവ് ആക്കി..വല്ല്യച്ചനെ കാണാൻ പിള്ളേർ കാത്തിരിക്കാ.. !! “

ചെറിയ കുശലം പറച്ചിൽ ഓക്കേ ആയ് വണ്ടീ ഓടി കൊണ്ടിരുന്നു

വീടിനോട്‌ അടുത്ത് എത്താറായപ്പോൾ ആണ് അനിയൻ ഒരു വീട് കാണിച്ചു തന്നത്. എല്ലാം പണിയും കഴിഞ്ഞ ഒരു അടിപൊളി വീട്. ആഡംബരം എടുത്ത് കാണിക്കുന്നു..മുൻ വശത്ത്  കല്ലിൽ പേര് കൊത്തിയിരിക്കുന്നു ‘ശിവഗംഗ’ ..!!

വീട്ടിലേക്ക് വന്ന് കയറിയതെ അനിയന്റെ മക്കൾ വന്നു. എല്ലാവർക്കും ചെറിയ സമ്മാനങ്ങൾ ഓക്കേ കൊടുത്ത് സമാധാനപരമായ് പിരിച്ചു വിട്ടു.

രാത്രിയിൽ അത്താഴം കഴിഞ്ഞ് ഇരിക്കൂബോൾ അമ്മയും അച്ഛനും അടുത്ത് വന്ന് ഇരുന്നു

“നീ ഇനി തിരിച്ചു പോണില്ലാന്ന് ഉറപ്പിച്ചോ ?? “

” ആം ഇനി പോണില്ലച്ഛാ.. നിർത്തി പോന്നതാ “

രണ്ട് പേരും മുഖതോട് മുഖം നൊക്കി

“അച്ഛാ എന്താ പറയാൻ ഉള്ളെ ?? “

മുഖത്തെ പരുങൽ കണ്ട് അങ്ങോട്ട് കേറി ചോദിച്ചു.

” എടാ അത് ഈ വീട് രണ്ട് നില ആക്കിയാലോ എന്നൊരു പ്ലാൻ ഉണ്ട് നിനക്ക് കുറച്ചു നീക്കി ഇരുപ്പ് ഓക്കേ ഉണ്ടാവൂലൊ ?? “

“ഓഹ് അപ്പൊ അതാണ് കാര്യം “

അതെ എന്ന വണ്ണം രണ്ട് പേരും തലയാട്ടി.

കുറച്ചു നേരം ആലോചിച്ചു..

“അച്ഛാ ഈ വീട് ആർക്കാണ് എനിക്കോ അവനോ ?? “

രണ്ട് പേരും ഒന്ന് ഞെട്ടി. ചോദ്യം പ്രെതീക്ഷിചിട്ട് ഉണ്ടാവില്ല.

“അത് പിന്നെ മുറ പ്രകാരം അവനല്ലെ..അവകാശം  പിന്നെ അവൻ പെണ്ണ് കെട്ടി 2 മക്കൾ ഓക്കേ ഉള്ളതല്ലേ ?? “

“എന്നാൽ പിന്നെ അവന് ചെയ്തൂടെ അവൾക്കും ജോലി ഉണ്ടല്ലോ.. ?? ” എടുത്ത പടി ചോദിച്ചു.

“അത് പിന്നെ നീയല്ലേ മൂത്ത മകൻ നിനക്ക് പ്രെത്യെകിച്ചു ബാധ്യതകൾ ഒന്നും ഇല്ലാലൊ അപ്പൊ ?? കുറച്ചു അവനും ഇട്ടോളും ..!! “

അപ്പൊ അച്ഛനും  അമ്മയും പുന്നാര മകന് വേണ്ടി തന്നെ ഊറ്റാൻ വന്നതാണ്. പഴേ സ്വഭാവത്തിൽ മാറ്റം ഒന്നുമ്മില്ല..!

തികച്ചും നിഷ്കളങ്കവും കുലീനവുമായ് മറുപടി കൊടുത്തു.

“അച്ഛാ അമ്മേ.. ഇതിൽ കൂടുതൽ ചെയ്ത് തരാൻ  എനിക്ക് സൗകര്യം ഇല്ല..”

തീരെ പ്രെതീക്ഷിക്കാത്ത മറുപടി എന്നൊണം അമ്മയും അച്ഛനും വാതിൽ പടിയിൽ ഒളിച്ചു നിന്ന അവനും ഞെട്ടി.

ദിവസങ്ങൾ കഴിയും തോറും മുറു മുറുപ്പ് കൂടി വന്നു..പൈസ വരവ് നിന്നല്ലോ അതിന്റെ ആവാം !!

ഇന്ന് ആണ് തന്റെ മരിയ പെണ്ണ് നാട്ടിൽ എത്തുന്നത്. എയർ പോർട്ടിൽ പോയി അവളെയും കൂട്ടി വന്നു..നേരെ വീട്ടിലേക്ക്

“കണ്ട അവളെമാരെയൊന്നും ഇങ്ങോട്ട് കയറ്റാൻ പറ്റില്ല ..”

അമ്മയുടെ പ്രതികരണം നേരത്തെ പ്രെതീക്ഷിച്ചത് തന്നെ ആയിരുന്നു..വീട് പണിത് കൊടുക്കാത്തതിന്റെ ദേഷ്യം അച്ഛനും സാഹചര്യത്തിൽ പ്രെയൊഗിച്ചു.

“അതിന് ആരു കേറുന്നു..ഇങ്ങോട്ട് ..”

കുറച്ചു ദൂരെക്ക് വിരൽ ചൂണ്ടി.. അഭിമാനത്തോടെ പറഞു

” അത് ഞാൻ പണി കഴിപ്പിച്ച വീട് ആണ്. ശിവഗംഗ…ഇനി മുതൽ ഞാനും എന്റെ ഭാര്യയും അവിടെ ആണ് താമസം ‘വല്ലപ്പൊളും ‘ അങ്ങോട്ട് ഓക്കേ വരണം അപ്പൊ ശെരി “

അച്ഛനും അമ്മയും അനിയനും വാ പൊളിച്ചു നിന്നൂ..

“പിന്നെ അനിയാ ഞാൻ വാങ്ങി ഇട്ട കാർ ഞാൻ ഇങ് എടുക്കുവാ, അപ്പൊ എല്ലാവരും സമയം കിട്ടുമ്പോൾ അങ്ങോട്ട് ഇറങ്ങ് “

എന്റെ മരിയ പെണ്ണിനെയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം തുടങ്ങി. ഞങ്ങൾക്ക് സംരക്ഷണം തന്ന് കൊണ്ട് ശിവഗംഗയും നെഞ്ചും വിരിച്ചു നിന്നു.

കയ്യിൽ ബാക്കി ഉണ്ടായിരുന്ന ക്യാഷ് വച്ച് ഒരു ഭാരത്‌ ബെൻസ് ടിപ്പർ വാങ്ങി ഓടാൻ തുടങ്ങി. അടവ് ഉണ്ട് എന്നാലും ഞാൻ തന്നെ ആണല്ലോ മുതലാളി..!! ഒരാഗ്രഹം കൂടി ഉണ്ട്. എന്റെ മക്കളേ എങ്കിലും വേർതിരിവ് ഇല്ലാതെ വളർത്തണം ഒരുപൊലെ സ്നേഹിക്കണം

ഇതിനൊരു പ്രേത്യേകത ഉണ്ട് ഇത് വാക്കുകൾ കൊണ്ട് മുറിവേറ്റവൻ എഴുനെറ്റ് നിന്ന് പോരാടിയ കഥ ആണ്

ഇനിയാണ് ജീവിതം….പൊരുതി ജയിച്ചവന്റെ അന്തസ് ഉള്ള ജീവിതം

~ Joseph Alexy