ഇതല്ലാം കേട്ടിട്ട് കേക്കണവർ കേക്കണവർ മൂക്കത്തു വിരൽ വച്ചു പരസ്പരം അടക്കം പറയും…

പങ്കിചേച്ചീം, മക്കളും…

എഴുത്ത്: ലളിതാംബിക സുരേഷ്

================

പങ്കിയും ഭർത്താവും നാട്ടിലെ എല്ലാകൃഷിയിടങ്ങളിലും പോയി എല്ലുമുറിയെ പകലന്തിയോളം പണിയെടുക്കും!!

വൈകുന്നേരം വടക്കേ പാടത്ത് വടക്കുവശത്തെ ഷാപ്പിൽ നിന്നും ,

താ- തെയ്യത്തോം പാടി എത്തുന്ന ഭർത്താവ്, പങ്കിയുടെ മുതുകത്തും കവിളത്തും നെയ്യപ്പം ചുട്ടു വയ്ക്കുക പതിവാണ്!!

എണ്ണയിലൊഴിച്ച നെയ്യപ്പ മാവ് പോളച്ചു പൊന്തുന്നതുപോലെ പൊന്തി വന്ന  നെയ്യപ്പം പങ്കിയുടെ മുഖത്തും നടുവിലും എന്നു വേണ്ട ദേഹത്തു പലസ്ഥലങ്ങളിലും കണ്ടുപിടിക്കാൻ കൂടെ പണിയെടുക്കുന്ന പണിക്കാരി പെണ്ണുങ്ങളുടെ മിടുക്ക് അപാരം തന്നെയാണ്!!

കള്ളുകുടിച്ചാൽ വീട്ടിലെ ആൾക്ക് പ്രാന്ത് ആണന്നേ നട്ടപ്രാന്ത്!!

പക്ഷെങ്കില്…അങ്ങേർക്ക്..യെന്നേ….വല്യഇഷ്ടാന്നേ!! അല്ലേങ്കില് വെളിവുവീഴുംബോൾ ക്ഷാപ്പീന്ന് കൊണ്ടോരണേ കപ്പേം മീനും, ഇറച്ചീൻേറ…കഷ്ണങ്ങളും വയറു നിറച്ചു തീറ്റിക്കോ???

മക്കൾ മൂന്ന് , ആൺമക്കൾ!!

ഇളയമകനെ പത്തുവയസ്സുവരെ സ്ക്കൂളിൽ അയക്കാതെ മു ലപ്പാൽ കൊടുത്തു വളർത്തീ!!

അവനേസ്ക്കൂളിൽ അയക്കാത്തേ തെന്താ പങ്കി???

നാട്ടുകാരും, വീട്ടുക്കാരും, എൽ പി സ്ക്കൂളിലെ ടീച്ചർമാരും ചോദിച്ചു!!

അതെ അവന് സ്ക്കൂൾ കാണബോൾ തേക്കേപാട്ടിലെ തെണ്ടിയാൻ മൂത്തപ്പൻ ശരീരത്തിൽ കേറും

പിന്നെ ഉറക്കേ നിലവിളിയും വിറയലും തുള്ളലും വരുന്നേ!!! അതോണ്ട് അവൻനെൻെറ കൂടെ  അമ്മിഞ്ഞേം കുടിച്ചു നടന്നോട്ടേ!!! കുഞ്ഞല്ലേ.. വലുതാവുബോൾ സ്ക്കൂളിൽ പൊയ്ക്കോളും!!!

ഇതല്ലാം കേട്ടിട്ട് കേക്കണവർ കേക്കണവർ മൂക്കത്തു വിരൽ വച്ചു പരസ്പരം അടക്കം പറയും!!

അങ്ങനെ ഇതല്ലാം കണ്ടും കേട്ടും രാത്രിയും ,പകലും പരസ്പരം തർക്കിച്ചു തർക്കിച്ചു ദിവസങ്ങളും മാസങ്ങളും, വർഷങ്ങളും കഴിഞ്ഞു!!

പങ്കീടെ ഭർത്താവ് ക ള്ളുകുടിച്ചു, കുടിച്ചു ഒരു ദിവസം തെങ്ങിൻ തോപ്പിൽ ചത്തു വീണൂ!!!

മക്കളെല്ലാം വലുതായീ. പങ്കി പണിക്കൊന്നും പോകാതായീ!!

സീരിയൽ ചാനലുകൾ പകലും രാത്രിയും മാറി മാറി കണ്ടുകരഞ്ഞു കൊണ്ടേ…ഇരിപ്പായി! ചിലപ്പോൾ സീരിയലുകളിലെ ദുഷ്ട മരുമക്കൾ തൻെറ മരുമക്കളാണോ എന്ന സംശയവും മില്ലാതില്ല!!!

അതിനാൽ അടുപ്പും കല്ലുപോലെ മൂന്നുവീടു പണിതുതാമസിക്കുന്ന മക്കളേം മരുമക്കളേം സംശയം മൂത്തു എന്നും വഴക്കോടു വഴക്ക്!!!

വെളുപ്പിനെ എഴുന്നേറ്റു ജോലികൾ തീർത്തു മക്കളെ സ്ക്കൂളിൽ അയച്ചു. ഓട്ടോറിക്ഷ ഓടിക്കുന്ന ഭർത്തവിൻെറ കൂടെ ജോലിസ്ഥലത്തേയ്ക്ക് പോകുന്ന മരുമക്കൾ തിരിച്ചെത്തുന്നത് സന്ധ്യ നേരത്താണ് !!!

വന്നാലോ വിശ്രമിക്കാൻ നേരമില്ലാന്നേ വീണ്ടും വീട്ടുജോലിതുടങ്ങും.

അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നില്ല, നോക്കുന്നില്ല എന്നൊക്കെ പറയുന്നവരോട് ഇത്രമാത്രം, വീടിൻെറയെല്ലാം താക്കോൽ  കൂട്ടങ്ങൾ അമ്മയുടെ കൈയ്യിൽലുണ്ട്..ഞങ്ങൾക്കു ജീവിക്കേണമെങ്കിൽ ജോലിക്കു പോയേ തീരൂ!!!

പക്ഷെ പങ്കിയമ്മ നാടുമുഴുക്കെ മരുമക്കളുടെ കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ചു കുറ്റങ്ങളായിതന്നെ പറഞ്ഞു നടന്നു കൊണ്ടേയിരുന്നു!!!

ഒരു ദിവസം ഇതുപോലേ വഴക്കു മൂർച്ഛിച്ചു വന്നപ്പോൾ നാട്ടുകാർ പോലിസിനേ വിളിച്ചു, പോലിസ് വന്നു വിശേഷങ്ങൾ തെരക്കി മക്കളെ വണ്ടിയിൽ കയറ്റാൻ ഒരുങ്ങിയതും !!!!!

ഒരു അലർച്ചയോടെ കൈയ്യിൽ അരുവാളുമായി ജീപ്പിനു മുന്നിൽ പങ്കിയമ്മ…

ആരടാ എൻെറ മക്കളേം മരുമക്കളേം കൊണ്ടു പോണേത് , എവിടെ …ക്കാണ് കൊണ്ടു പോണേത് ഈ അന്തികഴിഞ്ഞനേരത്ത്…

വെട്ടിയരിഞ്ഞു വാഴത്തോപ്പിലിടും പറഞ്ഞേക്കാ, ആ… ഹാ.. !!