ഇതു വലിയ ശല്യമായല്ലോ. ഞാനിപ്പോ അങ്ങോട്ടു വരുന്നുണ്ട്. നിനക്ക് തരാം ട്ടോ…

Story written by Shefi Subair

===========

ഏട്ടാ..ഞാനെത്ര നേരംക്കൊണ്ടു വിളിക്കുന്നു. മൊബൈൽ ബിസി ആയിരുന്നല്ലോ ?

അതെന്റെയൊരു കൂട്ടുകാരൻ വിളിച്ചത.

കൂട്ടുക്കാരൻ തന്നെയാണേ ?

അല്ല, നിന്റെ കുഞ്ഞമ്മേടേ മോള് . വീട്ടിൽ നിന്നിറങ്ങിയാൽ ഒരു നൂറു തവണ വിളിക്കും. എവിടെയ എവിടെയ എന്നു ചോദിച്ചു കൊണ്ട്.

ഞാൻ കാര്യം ചോദിച്ചതിന് നിങ്ങളെന്തിന മനുഷ്യ ഇങ്ങനെ ദേഷ്യപ്പെടണേ…?

എന്നാൽ പിന്നെ നിനക്ക് കാര്യം ചോദിച്ചാൽ പോരേ…അതിന് മനുഷ്യനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണോ ?

എന്നാൽ വരുമ്പോൾ ഒരു കിലോ പഞ്ചസാര വാങ്ങിക്കൊണ്ട് വരണേ…

രണ്ടു ദിവസം മുമ്പല്ലേ ഒരു കിലോ പഞ്ചസാര വാങ്ങിയത് ? അതിന് മുമ്പ് തീർന്നോ ?

ഞാനിവിടെ രണ്ടു നേരവും പഞ്ചസാരയിലാണ് കുളിയ്ക്കുന്നത്. അത തീർന്നു പോയത്. ഭാര്യയുടെ ശബ്ദത്തിന് കനം വെച്ചു. ദിവസവും നാലും അഞ്ചും ഗ്ലാസ്സ് ചായയും കുടിക്കണം. എന്നിട്ട് പഞ്ചസാര വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞാൽ ദേഷ്യവും .

ഒരു കവർ പാലു കൂടി വാങ്ങിക്കൊണ്ടു വരണേ…

ഞാൻ വരാൻ കുറച്ചു താമസിക്കും…

ഓ…അവിടെ കുറെ വായ് നോക്കികളിരിപ്പുണ്ടല്ലോ. അവരുടെ കൂടെ സംസാരിച്ചു സമയം കളഞ്ഞിട്ട് പാതിരാത്രി ഇങ്ങു വന്നേക്ക്. പച്ച വെള്ളം ഞാൻ തരില്ല.

ഇതു വലിയ ശല്യമായല്ലോ. ഞാനിപ്പോ അങ്ങോട്ടു വരുന്നുണ്ട്. നിനക്ക് തരാം ട്ടോ…

മൊബൈലും കട്ടു ചെയ്തു കടയിൽ നിന്നു പഞ്ചസാരയും പാലും വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിലോർത്തു. എന്റെ ഈശ്വര ഇപ്പോഴെ കല്യാണം കഴിക്കണ്ടായിരുന്നെന്ന്.

വീട്ടിലെത്തിയപ്പോൾ പൂമുഖത്തു തന്നെ നിൽപ്പുണ്ട് പ്രിയതമ.

എവിടെയെങ്കിലും ഇറങ്ങിയാൽ അപ്പോൾ വിളി തുടങ്ങും. ആ മൊബൈൽ ഞാൻ തല്ലിപ്പൊട്ടിയ്ക്കും. നിനക്ക് വേറെ പണിയൊന്നുമില്ലേ ?

ഏഴു മണി ആകാറായി. ഇതു വരെ ആ കവലയിലെന്ത ഇത്ര വലിയ ജോലി ?

വെറുതേ ഇവളോട് തർക്കിച്ചിട്ട് ഒരു കാര്യവുമില്ല. നീ ഒരു ഗ്ലാസ്സ് ചായ ഇങ്ങിട്ടോണ്ട് വാ.

അവിടെ ആരും വാങ്ങി തന്നില്ലേ ചായ…ഇത്രയും കൂടി പറഞ്ഞു കൈയ്യിലിരിന്ന കവറും വാങ്ങി പരിഭവിച്ച മുഖവുമായി അടുക്കളയിലേക്ക് പോയി.

അത്താഴവും കഴിഞ്ഞു കിടപ്പു മുറിയിലേക്ക് പോകുമ്പോഴും പരിഭവത്തിനൊട്ടും അയവില്ല.

ഞാൻ വെറുതേ പറഞ്ഞതല്ലേ, അപ്പോൾത്തന്നെ ഞാനിങ്ങു വന്നില്ലേ. പതിയെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

അയ്യട എന്തൊരു സ്നേഹം.

നേരത്തെ പറഞ്ഞ കുഞ്ഞമ്മേടെ മോളില്ലേ …അവളോട് പോയി ശൃംഗരിക്ക്. ഇത്രയും പറഞ്ഞു അവൾ തിരിഞ്ഞൊരു കിടത്തം.