ഈയിടെ അച്ഛൻ്റെ തലയിലെ വെള്ളി നൂലുകൾക്ക് അവൾ കറുപ്പ് ചിറകുകൾ നൽകി….

മരുമകൾ, ഭാഗം 04

Story written by Rinila Abhilash

===========

സന്ധ്യയായി… സാവിത്രി പൂമുഖത്ത് വിളക്ക് വച്ചു…ശേഖരൻ പുറത്തു പോയി വന്നതേയുള്ളു.,,,അജിത്തിന് ഇന്ന് ഓഫ് ആണ്… ഹോസ്പിറ്റലിൽ നിന്ന് രാവിലെയാണ് വന്നത്.,,

” മോള് വന്നില്ലേ.,,,,, “ശേഖരൻ ചോദിച്ചു

” ഇന്ന് വൈകുമെന്ന് പറഞ്ഞിട്ടുണ്ടച്ഛാ…. 8 മണിക്കേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാനാവൂ എന്നാണ് പറഞ്ഞത് ‘

” നീ കൂട്ടി വരില്ലേടാ…..!

” അവൾ ബസിൽ വന്നോളാമെന്ന്…. സ്റ്റോപ്പിലേക്ക് പോയാ മതി.,,, സമയം ആവുന്നല്ലേയുള്ളു.,,,,, “അജിത്ത് പറഞ്ഞു.

ഉമ്മറത്തേക്ക് കയറിയ അയാൾക്ക് പക്ഷേ ഇരിപ്പുറക്കാത്ത പോലെ…..

” ഞാൻ ചായ എടക്കട്ടേ.,,, “സാവിത്രി ചോദിച്ചു

“വേണ്ട…… ഞാനും മാധവനും പുറത്തുന്നു കുടിച്ചു….

ഞാൻ ഇപ്പോ വരാം’…. നീയാ ടോർച്ച് എടുത്തേ……

” അച്ഛാ…. മിയയെ ഞാൻ പിക് ചെയ്തോളാം… അച്ഛൻ ഈ ഇരുട്ടത്ത് പോണ്ട….

അയാൾ ഒന്നും മിണ്ടാതെ ടോർച്ചും വാങ്ങി നടന്നു കഴിഞ്ഞു.,,ഇരുട്ടിൻ്റെ മാറിലേക്ക് തൂവെള്ള നിറം അങ്ങനെ നടന്നു നീങ്ങുകയാണ്.,,,,

നീ … പോകാൻ നിന്നിട്ട് കാര്യല്ല… അച്ഛന് നേരത്തേ അവിടെ പോയിരുന്നാലേ സമാധാനാവൂ.,,

, രണ്ടാളും ഓരോ കഥകൾ പറഞ്ഞ് വരമ്പിലൂടെ വരുo:….കാണുമ്പോ എന്തോ ഒരു സന്തോഷാ’… സാവിത്രി പറഞ്ഞു

അവള് വന്നേൽ പിന്നെ അദ്ദേഹം ആ കെ മാറിപ്പോയി.,,,,അല്ലേടാ.???

അജിത്തിൻ്റെ മുഖത്ത് ഒരു ചിരി വന്നു.,, “സത്യമാണമ്മേ “

ശരിയാണ്.,,, കർക്കശക്കാരനായ അച്ഛനായിരുന്നു….. മൂന്ന് മക്കളെയും പഠിപ്പിച്ചു… സ്നേഹം ഒട്ടും പുറത്ത് കാണിക്കാത്ത മനുഷ്യൻ….. അഞ്ജുവും അനുവും ആ കർക്കശ സ്വഭാവത്തിനനുസരിച്ചാണ് വളർന്നത്……. ഇപ്പോഴും അച്ഛനോട് സംസാരിക്കാൻ……അച്ഛൻ ഉള്ളപ്പോൾ തമാശ പറയാൻ ഒക്കെ മടിയാണവർക്ക്……കടലോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും കുമ്പിളോളം പുറത്തേക്ക് കാണിക്കില്ല…….വിവാഹ ദിവസത്തിൽ തങ്ങളുടെ കൈകൾ മറ്റൊരു പുരുഷനിൽ ചേർത്തു വയ്ക്കുന്ന നിമിഷത്തിലുണ്ടായ ആ കണ്ണിലെ നനവും കൈകളിലെ വിറയലും അവർ നേരിട്ട് അറിഞ്ഞതാണ്.,,, അനുഭവിച്ചതാണ്……,,പക്ഷേ എന്തുകൊണ്ടോ ….. അച്ഛനോടുള്ള സ്നേഹത്തെ അവരും ഉള്ളിൽ തന്നെ സൂക്ഷിച്ചു…….

ഒരു മ ക ളിൽ നിന്ന് ഒരച്ഛൻ ആഗ്രഹിക്കുന്ന സ്നേഹം ,കരുതൽ, ബഹുമാനം എല്ലാം അദ്ദേഹം ആഗ്രഹിച്ചിരിക്കാം.,,,, മിയ ഇവയെല്ലാം നൽകുന്നുണ്ട്…… ഒപ്പം… കുസൃതി കാണിച്ചും കലപില സംസാരിച്ചും അച്ഛൻ്റെയും അമ്മയുടെയും പിറകിൽ നടക്കുന്ന മിയയെ തങ്ങൾ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ…..

അജിത് ഇവയെല്ലാം ആസ്വദിക്കുകയാണ്.,,, സമാധാനിക്കുകയാണ്.,,,,, ഈ കരുതൽ’,,,,,സ്നേഹം…. കുറുമ്പുകൾ എല്ലാം……

ഈയിടെ അച്ഛൻ്റെ തലയിലെ വെള്ളി നൂലുകൾക്ക് അവൾ കറുപ്പ് ചിറകുകൾ നൽകി….

വാർദ്ധക്യം ബാധിച്ചു എന്നു സ്വയം കരുതിയിരുന്ന രണ്ട് പേർ ഇപ്പോൾ കാലത്തിനു ‘പിറകിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു….

“ഒരു പത്ത് വയസ്സ് കുറഞ്ഞ പോലെ …അല്ലേ… സാവിത്രീ? ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു കണ്ടപ്പോൾ സാവിത്രിയും അദ്ഭുതപ്പെട്ടു.,,, ശരിയാണ്……

മിയ സ്റ്റോപ്പിൽ ഇറങ്ങി….. അജിത്തു വരുമെന്നോർത്തിരിക്കുമ്പോഴേക്കും അവൾ കണ്ടു’ ശേഖരൻ വരുന്നത്….

“……അജി വരാനിരുന്നതാ…… പിന്നെ എനിക്ക് മാധവനെ കാണാനുണ്ടായിരുന്നു….. അപ്പോ … നിന്നെയും കൂട്ടി പോകാമെന്ന് കരുതി……. “…. അയാൾ പറഞ്ഞു

പാടവരമ്പിലൂടെ അയാൾ മുന്നിൽ നടന്നു ‘.,,, കൊച്ചു കുട്ടിയെപ്പോലെ പിറകിൽ മിയയും…..

“…… ന്തേ…… ഒരു മിണ്ടാട്ടമില്ലാത്തത്…. വയ്യായ്ക വല്ലതും…. “

“ഒന്നുല്ലച്ഛാ……. “

അതല്ല….. “

“അത്…. പിന്നെ…. അച്ഛൻ വിളിച്ചിരുന്നു……. കുറച്ചീസം ചെന്ന് നിന്നൂടെ ചോദിച്ചു….അച്ഛനും അമ്മക്കും എന്തോ കാണാഞ്ഞിട്ട് ഒരു വിഷമം പോലെ……

” ഉം.,,,,,,;

അജിയോട് പറയൂ.,,,,, പോയി വരൂ.,,,,,,

പിറ്റേ ദിവസം തന്നെ അവൾ വീട്ടിലേക്ക് പുറപ്പെട്ടു.,,,

വീട്ടിൽ മിയ ഇല്ലാത്തതു കൊണ്ട് ആകെ ഒരു മ്ലാനത ….. അയാളത സാവിത്രിയോട് പറയുകയും ചെയ്തു.,,

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അയാൾ മിയയുടെ വീട്ടിലെത്തി.,,,,

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അദ്ദേഹത്തിൻ്റെ വരവിൽ മിയയുടെ അച്ഛൻ മോഹൻ തെല്ലമ്പരന്നു.,,, എങ്കിലും സന്തോഷപൂർവം അദ്ദേഹത്തെ സ്വീകരിച്ചു.,,

“……ടൗണിലേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നു… അപ്പോ …. മോളെ ഒന്നു കണ്ടേച്ചു പോകാമല്ലോ എന്ന് കരുതി.,,,,, ” അയാൾ പറഞ്ഞു

പറഞ്ഞത് കള്ളമാണെന്നും തന്നെ കാണാൻ വന്നതു തന്നെയാവാം എന്നും മിയക്ക് മനസിലായി.,, അച്ഛനെ കണ്ടതിൽ അവളും സന്തോഷിച്ചു’

ചായസൽക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാൾ മിയയുടെ അച്ഛൻ്റെ കൈകൾ ചേർത്തു പിടിച്ചു

”… നിങ്ങൾ നല്ലൊരച്ഛനാണ്….. ഇതുപോലൊരു മകളെ വാർത്തെടുത്തില്ലേ…… ഞാനും ഇപ്പോൾ ശ്രമിക്കുകയാണ്.,, നല്ലൊരച്ഛനാവാൻ…. പിന്നേയ് ‘,,,, ഒരു പാട് ദിവസം ഇവിടെ നിർത്തല്ലേ…. പെട്ടെന്ന് പറഞ്ഞു വിട്ടേക്കണേ.,,,,, വീട്…. ഉറങ്ങിയപോലെ…..ഉണർത്താൻ ഉള്ള ആൾ ഇവിടെയല്ലേ…..

മുറ്റത്ത് ആ സമയം പുതിയൊരു ടൂവീലറുമായി അജിത്ത് എത്തി.,,

താക്കോൽ ശേഖരനെ ഏൽപ്പിച്ചു

“…. മിയ മോളേ.,,, മോൾക്കിഷ്ടപ്പെട്ട നിറം കിട്ടാൻ വൈകി.,,, ഇനി വരുമ്പോ ഇതിൽ കയറി വന്നേക്കു ട്ടോ.,, “ശേഖരൻ വണ്ടിയുടെ കീ മിയയെ ഏൽപ്പിച്ചു. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…. ശേഖരൻ്റെ നെഞ്ചിലേക്ക് ചേർന്നു നിന്നവൾ പറഞ്ഞു “താങ്ക്യു അച്ഛാ…..

” അയാൾ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു ‘

”ഇത് അച്ഛൻ്റെ വക സമ്മാനം “….. അയാൾ ചിരിച്ചു

“വരട്ടെ….. “

അയാൾ നടന്നു നീങ്ങി

യാത്ര പറഞ്ഞ് നടന്നു നീങ്ങുന്ന അയാളെ നാലു പേരും നോക്കി നിൽക്കുവായിരുന്നു…… പ്രതാപശാലിയായ ….. കർക്കശക്കാരനായ അരച്ഛൻ്റെ മാറ്റം…….

(സ്നേഹം കൊണ്ട് പറ്റാത്തത്തതായി എന്തുണ്ട്… അല്ലേ….. നമ്മൾ സ്നേഹം കൊടുത്തുകൊണ്ടേയിരിക്കണം… ഫലം നല്ലതു തന്നെയാവും ‘…. മിയയുടെ വരവും കാത്ത്’ ഇരിക്കുകയാണ് ആ വീട് )

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ…ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ )