എങ്കിലും ഉച്ചക്ക് ശേഷം ശേഖരനും സാവിത്രിയും ഗിഫ്റ്റുകളുമായി അവിടെയെത്തി. അജിത്ത് മിയയെ കൂട്ടിയിട്ടേ വരൂ…

മരുമകൾ , ഭാഗം 03

Story written by Rinila Abhilash

========

പതിവുപോലെ ഒരു ഞായറാഴ്ച… അനുവിൻ്റെയും അരുണിൻ്റെയും നാലാം വിവാഹ വാർഷികം ആണ് വരുന്ന ഞായർ’…… അരുണും അനുവും വീട്ടിൽ വന്ന് ക്ഷണിക്കുകയുണ്ടായി.,, അനു ഇപ്പോൾ ഹാപ്പിയാണ്… എന്താണെന്നറിയില്ല അരുണിന് പതിവിലും കൂടുതൽ സ്നേഹമാണ് എന്നാണ് അനുപറയുന്നത്….

കേട്ടപ്പോൾ ശേഖരനും സാവിത്രിക്കും സമാധാനമായി…..

മിയ ഹോസ്പിറ്റലിൽ നിന്നും വരാത്തത് കണ്ടപ്പോൾ ശേഖരന് മനസിൽ ആധിയായി…. അയാൾ സാവിത്രിയോട് ദേഷ്യപ്പെട്ടുകൊണ്ടിരുന്നു…

ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഡ് ഓഫ്….

വൈകുമെങ്കിൽ ഒന്നു വിളിച്ചൂടെ.,,,,

” ബസ് കിട്ടിക്കാണില്ല.,,,,, അതാവും… എന്നാലും കുട്ടിക്ക് ഒന്നു ‘വിളിച്ചു പറഞ്ഞുടെ “സാവിത്രി അൽപം ആശങ്കയിൽ തന്നെയാണ്

“ഇരുട്ടിത്തുടങ്ങി.,, ഞാനൊന്ന് ബസ്സ്റ്റോപ്പ് വരെ പോയി നോക്കട്ടെ.,,,, “ശേഖരൻ ടോർച്ചുമെടുത്ത് നടന്നു തുടങ്ങി

“അച്ഛാ….. :മിയ ഇരുട്ടത്ത് നടന്നു വരുന്നത് അയാൾ കണ്ടു….

“നീയെന്തേ ഇത്ര വൈകി…… കാണാഞ്ഞപ്പോ തിരക്കി വരികയാണ്.,,,,വൈകുമെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞൂടെ…. ആളെ ‘പേടിപ്പിക്കാനായിട്ട് “…..ശേഖരൻ കലിപ്പിലാണ്

” അതേ…. ഫോൺ ഓഫായിപ്പോയി.,,,,,,ബസ് വഴിയിൽ വച്ച് കേടായി…. പിന്നെ അടുത്ത ബസിനായി നോക്കിയിരുന്നതാ.,,,, അതാ വൈകിയത്……. “മിയ അൽപം താഴ്മയോടെ പറഞ്ഞു

അജിത്തിനിന്ന് നൈറ്റ് ഡ്യൂട്ടിയാണ് .. വൈകിട്ട് ഹോസ്പിറ്റലിലേക്ക് പോയതേയുള്ളു.,, രണ്ട് പേർക്കും ഒരേ സമയത്തായിരുന്നെങ്കിൽ ഒരുമിച്ച് ബൈക്കിൽ പോകും.,,, അല്ലെങ്കിൽ മിയ ബസിലാണ് വരിക.

” ഒരു വണ്ടിയെടുക്കാൻ ബുക്ക് ചെയ്തിട്ടുണ്ട്.,,, മിക്കവാറും ഈ ആഴ്ച കിട്ടും.,, അതുവരെ ഇങ്ങനെ പോട്ടെ.,,,, അച്ഛൻ ചായ കുടിച്ചോ.,,?

” ഇല്ല…. നിന്നെ കാണാഞ്ഞപ്പോ …. ചെന്നിട്ട് കുടിക്കാം….. പിന്നേ……. കയ്യിലുള്ള ആ ഫോൺ ഒന്നു ചാർജ് ചെയ്ത് വക്കണം..

അച്ഛനും മിയയും വരുന്നതും നോക്കി ഉമ്മറത്ത് തന്നെ നിൽപ്പാണ് അമ്മ’

”ബസ് കേടായതാ അമ്മേ’.,,,, വൈകിപ്പോയി “

ദേഷ്യക്കാരനാണേലും അച്ഛനുള്ള കരുതൽ മിയയിൽ സന്തോഷം നിറച്ചു.,,,,

വിവാഹ വാർഷികം ആഘോഷമായി നടത്താൻ അരുൺ തീരുമാനിച്ചു.,,,,

എന്തെങ്കിലും സമ്മാനം കൊടുക്കാതെ പോവരുതല്ലോ.,,, സാവിത്രി ശേഖരനോട് ഇക്കാര്യം സൂചിപ്പിച്ചു.

” കയ്യിൽ ഉണ്ടായിരുന്ന പണം മാധവൻ്റെ മകളുടെ കല്യാണത്തിലേക്ക് ഒരു തിരിമറി നടത്തി കൊടുത്തു.,,, ഇതിപ്പോ ഒന്നാം വാർഷികമൊന്നുമല്ലല്ലോ.,,,, ഓരോ ജോഡി വസ്ത്രം മേടിക്കാം.,,മിയയെ ഏൽപ്പിച്ചോളൂ അവൾ വാങ്ങിക്കോള്ളും:..നമ്മൾക്കിപ്പോ അവരുടെ ഫാഷൻ അറിയില്ലല്ലോ.,,,” അജിത്തും മിയയും ഇതുപോലെ ഗിഫ്റ്റ് കൊടുക്കില്ലേ…. അതു മതി….”ശേഖരൻ പറഞ്ഞു നിർത്തി

മിയ ഗിഫ്റ്റുകൾ വാങ്ങി വച്ചു

ഞായറാഴ്ച വൈകിട്ടാണ് ഫങ്ങ്ഷൻ …. ,,,മിയക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതുകൊണ്ട് വൈകിട്ടേ എത്തൂ എന്നറിയിച്ചു.,,,, ശേഖരൻ്റെ മൂത്ത മകൾ അഞ്ജുവും ഭർത്താവ് അഭിയും മകൻ ആറു വയസുകാരൻ ദേവിക്കും രാവിലെത്തന്നെ അനുവിൻ്റെ വീട്ടിലെത്തി ……ശേഖരന് ഒട്ടും താൽപര്യമില്ലായിരുന്നു നേരത്തേ പോവുന്നതിന്……അരുണിൻ്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ സംസാരിക്കേണ്ടി വരുമ്പോൾ’……. പണത്തിനോടുള്ള ആർത്തി കാണിക്കുന്ന അവരെ അയാൾക്ക് ഇഷ്ടമല്ല’….. ഇഷ്ടക്കേട് മുഖത്ത് കാണിക്കുകയും ചെയ്യു° …. എങ്കിലും ഉച്ചക്ക് ശേഷം ശേഖരനും സാവിത്രിയും ഗിഫ്റ്റുകളുമായി അവിടെയെത്തി.,,,, അജിത്ത് മിയയെ കൂട്ടിയിട്ടേ വരൂ

ഫങ്ങ്ഷൻ തുടങ്ങാറായി അരുണിൻ്റെ അനിയൻ്റെ ഭാര്യ വീട്ടുകാർ എത്തി……

രണ്ടു പേർക്കും ഓരോ റിങ് ആണ് അവർ ഗിഫ്റ്റായി കൊടുത്തത്

“ഇവിടെ പലർക്കും നേരം വെളുത്തിട്ടില്ല ഇപ്പോഴും ഡ്രസ്സ് മാത്രം ഗിഫ്റ്റ് കൊടുക്കുന്നവരാണ് …പലരും…… എൻ്റെ മകന് ഭാഗ്യമില്ല ഭാര്യവീട്ടിൽ നിന്ന് നല്ലൊരു സമ്മാനം കിട്ടാൻ…..യോഗം വേണം….യോഗം:…..”

“അരുണിൻ്റെ അമ്മ സാവിത്രി കേൾക്കെ അതു പറഞ്ഞപ്പോൾ അവർ വല്ലാതായി.,,,

അഞ്ജുവിനോട് സാവിത്രി അത് സുചിപ്പിച്ചു….

മിയ വിളിച്ചപ്പോൾ അനു അത് അവളോട് പറഞ്ഞു.,….

ഫങ്ഷൻ തുടങ്ങിയ നേരമായിട്ടും മിയ എത്തിയില്ല….. കുറച്ച് കഴിഞ്ഞപ്പോൾ അവളും അജിത്തും എത്തി.,,, അവൾ നേരെ അച്ഛൻ്റെ അടുത്തെത്തി.,,,,,കയ്യിലുള്ള ബോക്സ് അച്ഛനെ ഏൽപ്പിച്ചു

“അച്ഛാ….. ഇത് അച്ഛൻ എല്ലാവരും കാൺകെ അനുചേച്ചിക്ക് കൊടുക്കണം…..”

“എന്താ മോളേ ഇത്…..

” ഗിഫ്റ്റ് ആണച്ഛാ…. അച്ഛൻ കൊടുത്താൽ മതി

. അവിടെ അരുണിൻ്റെ അമ്മയും അച്ഛനുമൊക്കെയുണ്ട്….. എനിക്ക് വയ്യ

” ഇത് അച്ഛൻ തന്നെ കൊടുക്കണം….. അവിടെ വച്ച് ബോക്സ് തുറന്ന് ഉള്ളിലുള്ള സമ്മാനം ഏൽപ്പിക്കണം….. ” അവളത് ശേഖരൻ്റെ കയ്യിൽ ഏൽപ്പിച്ചു

“മിയ ഇത്ര ഉറപ്പിച്ചു പറയണമെങ്കിൽ എന്തെങ്കിലും കാരണമുണ്ടാക്കുമെന്ന് അയാൾക്ക് തോന്നി

അയാൾ കയ്യിലെ പൊതിയുമായി അരുണിൻ്റെയും അനുവിൻ്റെയും അടുത്തെത്തി.,,,,

അയാൾ പൊതിയഴിച്ച് സമ്മാനം കയ്യിലെടുത്തു

അത് ഒരു ടു വീലർ കീ ആയിരുന്നു….

അയാൾ അത് കയ്യിൽ വച്ച് മിയയുടെ നേർക്ക് ഒന്നു നോക്കി…. അവൾ പുഞ്ചിരിച്ചു കൊണ്ട് കീ കൊടുക്കുവാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു

……..

എല്ലാവരും കയ്യടിച്ചു …. അനുവിന് സന്തോഷമായി.,,, അരുണിൻ്റെ അമ്മയുടെ മുഖം ഒന്നു കാണണം

ശേഖരന് വല്ലാതെ സന്തോഷവും അഭിമാനവും സങ്കടവും തോന്നി…..

അയാൾ മിയക്കരികിൽ എത്തി… എന്നിട്ട് പതുക്കെ ചോദിച്ചു…

“മോളിത് ആശിച്ച് വാങ്ങിയതല്ലേ.,,,,, എന്തിനാ ഇത്…. നീ….. “

“അതേ…. ആശിച്ചു വാങ്ങിയതു തന്നെയാ’….. പക്ഷേ എൻ്റെ അച്ഛൻ ഒരു സദസ്സിൽ നിന്നും ഒന്നുമല്ലാത്തവനായി ഇറങ്ങി വരുന്നത് ഈ മിയക്ക് ഇഷ്ടമല്ല’……. അച്ഛൻ്റെ തല എവിടെയും ഉയർന്നു തന്നെ നിൽക്കണം….. ഇതു പോലെ……” മിയ അച്ഛനോട് പറഞ്ഞു

“ഇനി …. ഹോസ്പിറ്റലിൽ നിന്ന് വൈകി വരുമ്പോ…… ” “

“ഇരുട്ടാവുമ്പോ എന്നെ തിരഞ്ഞ് വെപ്രാളത്തോടെ ഓടി വരുന്ന അച്ഛനുള്ളപ്പോ ഞാനെന്തിനാ പേടിക്കുന്നെ.,,,,,,, “മിയ ശേഖരൻ്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.,,,,

“അയാളുടെ കണ്ണുകൾ നിറഞ്ഞു…. മനസും……

വരട്ടെ’….. മാധവൻ പണം തിരികെ തന്നാൽ മിയ മോൾക്ക് ഒരു വണ്ടി വാങ്ങി കൊടുക്കണം… അവളറിയാതെ… അയാൾ മനസിൽ മന്ത്രിച്ചു….

മുറ്റത്ത് നിർത്തിയിരിക്കുന്ന പുതിയ വണ്ടി എല്ലാവരും വന്നു നോക്കുകയും ഫോട്ടോയെടുക്കുകയും സ്റ്റാറ്റസ് വെക്കുകയും ചെയ്യുന്നുണ്ട്….

എല്ലാം കണ്ട് കൊണ്ട് മിയ അൽപം മാറി നിന്ന് ഇതൊക്കെ ആസ്വദിക്കുകയാണ്.,,,

(അച്ഛനുള്ള പണി കൊടുക്കാനിരിക്കെ പെട്ടെന്നല്ലേ ഈ സംഭവം നടന്നത് അതുകൊണ്ട് അച്ഛനുള്ള പണി കൊടുക്കാൻ സമയമാവുന്നതേയുള്ളുട്ടോ.,,,അതിനായി മിയ വരും കാത്തിരിക്കണേ )

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ, ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ )