കാലത്ത് ഒന്നു ഉറക്കമുണർന്നപ്പോൾ പ്രിയ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷേ പിടുത്തം കിട്ടിയത്…

Story written by Vidhun Chowalloor

==========

വേലക്കാരി ആയിട്ട് ഒന്നുമല്ല സ്വന്തം അനുജത്തി കുട്ടിയായിട്ടാണ് ആർദ്രയെ ഞങ്ങൾ കണ്ടിരുന്നത്. അച്ഛനുമമ്മയും എതിർത്തപ്പോൾ പ്രിയ ഇറങ്ങി വരുകയായിരുന്നു. കുറച്ചു വലിയ വീട്ടിലെ പെൺകുട്ടി ആയതുകൊണ്ട് യാതൊരു കുറവും അവൾക്ക് ഉണ്ടാവരുതെന്ന് ഞാൻ കരുതി അതുകൊണ്ടുതന്നെയാണ് വീട്ടിൽ സഹായത്തിന് ഒരാളെ നിർത്തിയത് മാത്രവുമല്ല ജോലിക്കുവേണ്ടി പുറത്തു പോകുമ്പോൾ തിരിച്ചു വീട്ടിലേക്ക് എത്താൻ നേരം വൈകിയാലും പ്രിയക്ക് കൂട്ടായി ഒരാൾ വേണമായിരുന്നു….

ഒരു നാലഞ്ചു വർഷമായി ആർദ്ര ഞങ്ങളുടെ കൂടെ തന്നെയാണ് ഇപ്പോ അടുത്താണ് അവളുടെ കല്യാണം കഴിഞ്ഞത് എന്നിട്ടും അവൾ പ്രിയക്ക് കൂട്ടായി ഇവിടെ വരാറുണ്ട്

ഇടക്കൊക്കെ ഞാനൊന്ന് ഉപദേശിക്കും നിനക്കൊരു കുടുംബ ഒക്കെയായി മതി ഇനി സ്വന്തം കാര്യം നോക്കി ജീവിക്കണം……

എന്റെ പോക്കറ്റ് മണി ഇല്ലാതാക്കാനുള്ള പരിപാടി ആണ് അല്ലെ എന്താ ഇപ്പൊ ശമ്പളം ഒന്നും കിട്ടുന്നില്ലെ എന്നെ കളിയാക്കികൊണ്ട് അവളെന്റെ വായ് അടപ്പിക്കും

പക്ഷേ ഈയിടെ ആയിട്ട് പ്രിയ അവളോട് റഫ് ആയിട്ടാണ് പെരുമാറുന്നത്, അറിയില്ല എന്തുപറ്റിയെന്ന് ഒന്നു രണ്ടു ദിവസമായി ഞാനും ശ്രദ്ധിക്കുന്നുണ്ട്…….

പ്രിയ ഒന്നും മിണ്ടാതിരുന്നാൽ മതി അവൾക്ക് വിഷമമാകും അപ്പോൾ എന്തേലും പറഞ്ഞാൽ ഉള്ള അവസ്ഥ അന്ന് മുഴുവനും കണ്ണുനിറച്ച് മുഖം വീർപ്പിച്ചു നടക്കും അതാണ് അവളുടെ സ്വഭാവം……..

രാത്രി വീട്ടിലേക്ക് മടങ്ങി പോകാൻ നേരം പ്രിയയുടെ കോൾ വന്നു കുറച്ചു ഫ്രൂട്ട്സ് വാങ്ങി കൊണ്ടുവരണം നല്ല കോളിറ്റി ഉള്ളത് തന്നെവേണം……

കാലത്ത് ഒന്നു ഉറക്കമുണർന്നപ്പോൾ പ്രിയ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു പക്ഷേ പിടുത്തം കിട്ടിയത് തലയിണയിൽ ആണ് ചുറ്റും ഞാൻ കൈകൊണ്ട് പരതി നോക്കി ഇവിടെ ഒന്നും ഇല്ല. അവളെയും തപ്പി ഞാൻ റൂമിന് പുറത്തേക്കിറങ്ങി തറ എല്ലാം തുടച്ചു വൃത്തിയാക്കി ഇരിക്കുന്നു തുണിയെല്ലാം അലക്കി അഴയിലും ഉണ്ട് അടുക്കളയിൽ ദോശയ്ക്ക് ആവി പറത്തുകയാണ് കക്ഷി……

ഇതെന്തുപറ്റി എട്ടുമണി ആയാലും എന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പെണ്ണാണ് ഇനി വല്ല യക്ഷിയും കൂടിയോ……ഞാൻ അവളെ സൂക്ഷിച്ചു നോക്കി

തുറിച്ചു നോക്കാതെ പോയി കുളിച്ചു വാ..ഭക്ഷണം കഴിക്കാം നോട്ടം കണ്ടിട്ട് അവൾ പറഞ്ഞു……..

ഞങ്ങൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആർദ്ര വന്നു കയറി കഴിച്ചു കഴിഞ്ഞ പാത്രങ്ങൾഅവൾ എടുക്കാൻ തുടങ്ങിയപ്പോൾ പ്രിയ അവളെ തടഞ്ഞു അതൊക്കെ ചെയ്യാൻ ഞാനുണ്ട്. പ്രിയ പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിലോട്ടു പോയി…..

എന്താടോ തന്റെ ചേച്ചി ഭയങ്കര ചൂടിൽ ആണല്ലോ അടി കൂടിയോ രണ്ടും…..

എന്താണെന്നറിയില്ല ഏട്ടാ ചേച്ചി ഇപ്പോൾ എന്നെ കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ല. ഞാൻ വരുന്നതിനു മുൻപ് തന്നെ എല്ലാ ജോലിയും തീർക്കും എന്നോട് ഇപ്പൊ ഒന്ന് സംസാരിക്കാറുപോലും ഇല്ല ചേച്ചിയുടെ ഉള്ളിൽ എന്തോ ഉണ്ട് എന്ത് തെറ്റ് ഞാൻ ചെയ്തു എന്ന് എനിക്കറിയില്ല എന്തോ പോലെ ഞാൻ ഇനി വരുന്നില്ല ഏട്ടാ……..

അവൾ തിരിഞ്ഞു നടന്നു……

നീ പോവുകയാണോ എന്നാ ഇത് കൂടി കൊണ്ട് പൊയ്ക്കോ ഇന്നലെ വാങ്ങിച്ച ഫ്രൂട്ട്സിന്റെ കവർ…അവളെ ഏല്പിച്ചു……

ഒരാഴ്ചയായി ഇത് എവിടെ ഇരിക്കുന്നു ഇനിയും ഇരുന്നാൽ ഇത് ചീത്തയായി പോകും നീ കഴിച്ചോ

അവൾ അത് വാങ്ങാൻ മടിച്ചപ്പോൾ ബലമായ് തന്നെ പ്രിയ അവളെ ഏൽപ്പിച്ചു…..പ്രിയ വീണ്ടും അവളുടെ ജോലികളിലേക്ക് തന്നെ പോയി……

താൻ അവിടെ നിൽക്ക് ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ എന്താ സംഭവം എന്ന് എന്നിട്ട് നമുക്ക് തീരുമാനിക്കാം ബാക്കി ഉള്ളത് എല്ലാം…ആർദ്രയെ ഞാൻ ഉമ്മറത്തു ഇരുത്തി. ഞാൻ പ്രിയയുടെ അടുത്തേക്ക് നടന്നു….

എന്താടോ ഇപ്പൊ താൻ ഇങ്ങനെ അവൾക്ക് എന്തുമാത്രം വിഷമം ആവും തനിക്കിനി വല്ല ഡൗട്ട് ഉണ്ടോ ഞാൻ അവളും തമ്മിൽ…..

ബാക്കി പറയുന്നതിനു മുമ്പുതന്നെ അവൾ എന്റെ വായ പൊത്തി…..

പാവം കിട്ടും ഇങ്ങനെയൊക്കെ പറഞ്ഞാൽ പ്രിയയുടെ കണ്ണുനിറഞ്ഞു…..

അവൾ പ്രെഗ്നന്റ് ആണ്. ശ്രദ്ധിക്കേണ്ട സമയം ആണ് അവൾ ഇപ്പോളും പിള്ളേര് കളി ആണ് ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല പിന്നെ ഞാൻ ഈ വഴി മാത്രം കണ്ടുള്ളു വല്ലതും പറ്റിപ്പോയാൽ പിന്നെ മനസമാധാനം കിട്ടില്ല എനിക്ക് അതാ…..എന്റെ പ്രസവസമയത്ത് എന്ത് മാത്രം കഷ്ട്ടപെട്ടതാ അവൾ എനിക്കും ഇല്ലേ ചില കടമകൾ എന്റെ അനുജത്തി അല്ലെ അവൾ ♥️

ഇതൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കിയാൽ പോരേ എന്തിനാ ഇങ്ങനെ എല്ലാം അവസാനം വെറുപ്പ് മാത്രം ആവും

എനിക്കറിയാം അവളെ ഞാൻ ഒന്ന് ചിരിച്ചാൽ മതി അവളുടെ പിണക്കം എല്ലാം മാറും…..പിന്നെ നിങ്ങൾ മാത്രം എല്ലാ കഥയിലും മെയിൻ ആവുന്നു. എനിക്കും വേണ്ടേ പേരിന് ഒരെണ്ണമെങ്കിലും പ്രിയ ഒന്ന് ചിരിച്ചു……

ശരിയാണ് ന്ന പിന്നെ ഇത് നീ എടുത്തോ ….

പിന്നീട് ഉമ്മറത്ത് വന്നപ്പോൾ ആർദ്രയെ ഞാൻ അവിടെ കണ്ടില്ല ഇതൊക്കെ അവൾ അറിയണം അവളുടെ ചേച്ചിയോട് അവൾക്ക് വെറുപ്പ് ഉണ്ടാവാൻ പാടില്ല അത്രയും സ്നേഹിക്കുന്നുണ്ട് പ്രിയ അവളെ…..

എന്തായാലും ഞാൻ തന്നെ വിളിച്ച് കാര്യങ്ങൾ എല്ലാം പറയാം ഫോൺ എടുത്തു തുറന്നു. മെസ്സേജ് വന്നു കിടപ്പുണ്ട് …….

Thanks ഏട്ടാ…പിന്നെ എന്റെ ചേച്ചിഅമ്മക്കും ♥️ ഇത്രയും സ്നേഹത്തിന്…….

ഇനി ഞാനെന്തു പറയാൻ ചേച്ചിയുടെ ഒപ്പം ഒരു അമ്മയുടെ കരുതലും അവൾക്ക് ഇന്ന് പ്രിയയിൽ കാണാം ഇനി എന്റെ വാക്കുകൾക്ക് അവരോട് ഇതിൽ കൂടുതൽ എന്ത് പറയാൻ

എന്തെങ്കിലുമൊക്കെ പറഞ്ഞു ഒരുപാട് സങ്കടപ്പെടുത്തുന്ന ചിലരുടെയൊക്കെ ഉള്ളിലിരുപ്പ് എന്താണ് എന്ന് അറിഞ്ഞാൽ അത്രയും സന്തോഷം ചിലപ്പോൾ വേറെ ഉണ്ടാവില്ല ♥️

women’s day യുടെ add ആണ് കണ്ടപ്പോ ഒരു കൗതുകംതോന്നി എന്റെ വരികളി ലേക്ക് മാറ്റി എന്ന് മാത്രം കാണാത്തവർ വായിച്ചു അറിയട്ടെ ♥️

Vidhun…

Leave a Reply

Your email address will not be published. Required fields are marked *