പെടുന്നനെ വലിയൊരു ശബ്ദത്തോടെ കുതിര വണ്ടി നിന്നു. വല്ലാത്തൊരു ഞെട്ടലുണ്ടായി. സ്വപ്നം കാണുകയായിരുന്നോ….

രസ്മലായി

Story written by Medhini Krishnan

==========

വളരെ മനോഹരമായി അലങ്കരിച്ച ആ കുതിരവണ്ടിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവൾ പോവേണ്ട സ്ഥലത്തിന്റെ പേര് ആ വണ്ടിക്കാരനോട് പറഞ്ഞു.

“രസ്മലായി സ്ട്രീറ്റ്..”

വട്ടത്തിലുള്ള വലിയ തൊപ്പി ധരിച്ച അയാൾ തലയാട്ടി. തൊപ്പിയുടെ വലിപ്പം കാരണം അയാളുടെ മുഖം അവൾക്ക് അത്രയും വ്യക്തമായില്ല. ഉയരം കുറഞ്ഞ തടിച്ച ഒരാൾ. അയാളുടെ വേഷവും ഏറെക്കുറെ വിചിത്രമായി തോന്നി. മഞ്ഞനിറമുള്ള ഒരു ഷർട്ടും അതിനു മുകളിൽ നിറയെ പക്ഷിയുടെ ചിത്രങ്ങളുള്ള വേറെ ഒരു ഷർട്ടും അയാൾ ധരിച്ചിരുന്നു. ഇറക്കം കുറഞ്ഞ പാന്റ്..കഴുത്തിൽ ചുറ്റി ഇട്ടിരിക്കുന്ന പളുങ്ക് മാലകൾ. കൈയിൽ മുത്തു കോർത്തു കെട്ടിയ വലിപ്പമുള്ള രണ്ടു വളകൾ. വിരലുകളിൽ പല ആകൃതിയിലുള്ള ചെമ്പു മോതിരങ്ങൾ..വല്ലാത്തൊരു രൂപവും ഭാവവും..

വണ്ടി മുന്നോട്ട് പൊയ്കൊണ്ടിരുന്നു. പല വർണ്ണങ്ങളിലുള്ള തൂവലുകൾ കൊണ്ട് വിശറി പോലൊന്ന് കുതിരയുടെ തലയിൽ പിടിപ്പിച്ചിരുന്നു. ഇരിക്കുന്നയിടം പട്ടു തുണികൾ കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു. സാരിയുടെ ഞൊറികൾ ഒന്ന് വലിച്ചിട്ടു അവൾ അതിൽ ഒതുങ്ങിയിരുന്നു.

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചേതൻ പറഞ്ഞിരുന്നു. “നിനക്ക് പരിചയമില്ലാത്ത സ്ഥലമാണ്. നല്ലോണം ശ്രദ്ധിക്കണം. നിന്റെ നാട്ടിൻ പുറമല്ല. ഒറ്റയ്ക്ക് പോവാൻ ബുദ്ധിമുട്ടാവും. പണി കഴിഞ്ഞു വന്നു നമുക്ക് ഒരുമിച്ചു പോവാം…”

നാട്ടിൻപുറത്തുകാരി! അതൊന്നു  ഉള്ളിൽ കൊണ്ടു. തെല്ലു അഹങ്കാരത്തോടെ തന്നെ അവൾ പറഞ്ഞു. “വേണ്ട ഞാൻ പൊക്കോളാം. ഇങ്ങനെ തന്നെയല്ലേ പുതിയ സ്ഥലങ്ങൾ പരിചയപ്പെടുന്നത്. എന്റെ ഭർത്താവിന്റെ നാട്..എന്റെയും നാടല്ലേ. എനിക്ക് ഒറ്റയ്ക്ക് പോയി ശീലാവണം.”

ചേതൻ ചിരിച്ചു. “അത് നല്ലതാണ്. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നടക്കും എന്നല്ലേ..നീ പോയി നോക്ക്..എന്നാലും ശ്രദ്ധിക്കണം. ഈ നാടിനു ഒരു പ്രത്യകതയുണ്ട്. ഇവിടെയുള്ള അധികം പേരും മായാജാലക്കാരാണ്. അത് കൊണ്ട് ഉപജീവനം കഴിക്കുന്നവരുണ്ട്. വെറുതെ ആളുകളെ പറ്റിക്കാൻ വേണ്ടി മായാജാലം കാണിക്കുന്നവരുണ്ട്. അത് കൊണ്ട് സൂക്ഷിക്കണം. കാഴ്ചകൾ എല്ലാം സത്യമാവണമെന്നില്ല. “

അവൾ തെല്ലു അമ്പരപ്പോടെ ചേതനെ നോക്കി. “ചേതൻ ഉദേശിച്ചത്‌..മാജിക്‌..ചെയ്യുന്നവരാണോ..?”

“യെസ്…പേടിക്കാനൊന്നുമില്ല..ശ്രദ്ധിച്ച മതി.”

ചേതൻ അങ്ങനെ പറഞ്ഞെങ്കിലും തെല്ലൊരു ആശയക്കുഴപ്പം തോന്നി. ഇനിയിപ്പോ പോവുന്നില്ലെന്ന് പറഞ്ഞ അതൊരു നാണക്കേടാവും.

മാത്രമല്ല..വരുന്ന ഞായറാഴ്ചയാണ് ചേതന്റെ പിറന്നാൾ..അതിനൊരു സമ്മാനം വാങ്ങി വയ്ക്കാനൊരു മോഹം. വിവാഹം കഴിഞ്ഞു ആദ്യത്തെ പിറന്നാളാണ്. മനോഹരമായ എന്തെങ്കിലുമൊരു സമ്മാനം!! ചേതന്റെ കൂടെ പോയി വാങ്ങിയാൽ..വേണ്ട..അത് ശരിയാവില്ല. അറിയാതെ വേണം കൊടുക്കാൻ..

ഒന്ന് ആലോചിച്ച ശേഷം തീരുമാനിച്ചു. “ഞാൻ പൊക്കോളാം. കുഴപ്പമില്ല. ഫോണുണ്ടല്ലോ..ന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം.. “

ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്.

“ശരി.. പോയിട്ട് വാ..” ചേതൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ചിരിക്കുമ്പോൾ വിടരുന്ന അയാളുടെ നുണക്കുഴിയിലേക്ക് ഒരു നിമിഷം നോക്കി നിന്നു. എന്റെ ഭർത്താവ് എത്ര സുന്ദരനാണെന്ന് മനസ്സിൽ അഭിമാനത്തോടെ ഓർത്തു  പോയി. ഒരു നിമിഷം..എന്തോ ഓർത്തത് പോലെ അവൾ ചോദിച്ചു. “ചേതന് മാജിക്‌ അറിയോ..” അയാളുടെ നുണക്കുഴി വിടർന്നു. കണ്ണുകളിൽ കുസൃതി. അരയിൽ കൈ ചേർത്ത് ചേതൻ അവളെ ദേഹത്തേക്ക് അടുപ്പിച്ചു. അവൾ കണ്ണുകൾ ഉയർത്തി ആ മിഴികളിലേക്ക് നോക്കി.

“നിനക്ക് എന്ത് തോന്നുന്നു.. എനിക്ക് മായാജാലം അറിയോ..” അവൾ ആ കണ്ണുകളിൽ കുടുങ്ങി കിടന്നു.

“നിന്നെ പോലൊരു സുന്ദരി പെണ്ണിനെ കാണുന്ന മാത്രയിൽ സ്വന്തമാക്കി കടന്നു കളയണമെങ്കിൽ കുറച്ചൊക്കെ മായാജാലം അറിയണ്ടേ..”

അറിയാതെ അവളിലൊരു ഞെട്ടലുണ്ടായി. അയാൾ അവളെ മുറുകെ പുണർന്നു. കഴുത്തിൽ ചുണ്ടുകൾ അമർന്നു. അവൾ കണ്ണുകളടച്ചു. എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു. മറവി..മറവി..ചുണ്ടിലെ നനവിലേക്കു അയാൾ നാവു നീട്ടി തൊടുമ്പോൾ ഉള്ളിൽ എന്തോ ഇഴഞ്ഞു. ഉമിനീരിൽ അയാളുടെ നാവുകൾ രണ്ടായി പിളർന്നു തന്നിൽ നിന്നും എന്തോ വലിച്ചെടുക്കും പോലെ..

“നിനക്ക് തോന്നുന്നുണ്ടോ ഞാനൊരു മായാജാലക്കാരനാണെന്ന്…” ചുണ്ടുകൾ വേർപ്പെടുത്തി അയാൾ പിറുപിറുത്തു. അവൾ ഇല്ലെന്ന് തലയാട്ടി. മിനുസമുള്ള മാർബിൾ തറയിൽ തളർന്നു കിടക്കുമ്പോൾ മുകളിലെ ഭംഗിയുള്ള അലങ്കാരവിളക്ക് തെളിഞ്ഞു കത്തി. മണികൾ കൊണ്ട് നിർമ്മിച്ച ഡോർ കർട്ടൻ കൂട്ടി മുട്ടി ശബ്ദമുണ്ടാക്കുന്നത് പോലെ തോന്നി. ആ വലിയ വീടിന്റെ അകത്തളങ്ങളിൽ നിന്നും മണികൾ കൂട്ടി മുട്ടുന്ന നേർത്ത സ്വരം ഒഴുകി വന്നു. ഭംഗിയുള്ള ചിത്രശലഭങ്ങൾ..സുഗന്ധമുള്ള പൂക്കൾ.. മുറിയിൽ നിറയുന്നത് എന്താണ്. മിഴിഞ്ഞ കണ്ണുകളിൽ അയാൾ ചുണ്ടുകൾ അമർത്തി. “തോന്നലാണ്..എല്ലാം…അല്ലേ..അവൾ തളർന്നു. ന ഗ്നമായ ശരീരത്തിൽ ഉതിർന്ന പൂക്കൾ..ചിത്രശലഭങ്ങൾ..അടഞ്ഞ കണ്ണുകൾക്കിടയിൽ ഒരു നക്ഷത്രം കെടാതെ..”തോന്നലാണ്.. എല്ലാം..” അവൾ പിറുപിറുത്തു.

അല്ലെങ്കിലും ഇവിടെ വന്നപ്പോൾ മുതൽ എല്ലാം ഒരു തോന്നലാണ്..നോക്കിയിരിക്കെ ചിലപ്പോൾ ചുവരുകളുടെ നിറം മാറുന്നുവെന്നും അതിലൂടെ ഒരു നീണ്ട വഴി തെളിഞ്ഞു വേറെ ഏതോ ലോകത്തേക്ക് നടന്നു കയറുന്നുവെന്നും തോന്നി പോവാറുണ്ട്. തോന്നലാണ്..അങ്ങനെയാണ് ചേതൻ പറയുന്നത്..

പെടുന്നനെ വലിയൊരു ശബ്ദത്തോടെ കുതിര വണ്ടി നിന്നു. വല്ലാത്തൊരു ഞെട്ടലുണ്ടായി. സ്വപ്നം കാണുകയായിരുന്നോ..?വല്ലാതെ പരിഭ്രമിച്ചു.

“സ്ഥലം എത്തി.. “

വണ്ടിക്കാരൻ പറഞ്ഞപ്പോൾ അവൾ പുറത്തേക്ക് നോക്കി. വലിയൊരു കമാനത്തിന് പുറത്താണ് വണ്ടി നിർത്തിയിരിക്കുന്നത്. അവൾ പുറത്തിറങ്ങി. അയാൾക്ക് പൈസ കൊടുത്തു. എന്തോ ശബ്ദം താഴ്ത്തി അയാൾ അവളോട് പറഞ്ഞു.

എന്താണെന്നു അവൾ ആലോചിക്കും മുൻപേ അയാൾ തിരിച്ചു പോയി. അവൾ ആ കമാനത്തിനുള്ളിലെ നീണ്ട തെരുവിലേക്കു നടന്നു.

രസ്മലായി സ്ട്രീറ്റ്….മഞ്ഞനിറമുള്ള വലിയൊരു ബോർഡ്‌..

രസ്മലായി..അതെന്തോ മധുരപലഹാരമാണെന്നാണ് ചേതൻ പറഞ്ഞത്. താൻ ഇത് വരെ അത് കണ്ടിട്ടില്ല. കഴിച്ചിട്ടില്ല.

ഒരു മായാലോകത്തിലേക്കെന്ന പോലെ അവൾ ആ തെരുവിലേക്ക് കാലെടുത്തു വച്ചു. ആ കണ്ണുകൾ മിഴിഞ്ഞു.

ആദ്യത്തെ കാഴ്ച…മനോഹരമായ തൊപ്പികൾ വിൽക്കുന്ന കടകൾ. തൂവലുകൾ കൊണ്ട് അലങ്കാരിച്ച പല തരം തൊപ്പികൾ..നീളമുള്ളത്..വട്ടത്തിൽ. കൂർത്തത്..താൻ എവിടെയാണ് എത്തിയിരിക്കുന്നത്..?ഏതോ ഒരു മായാലോകം. കണ്ണുകളിൽ വിസ്മയം..അമ്പരപ്പ്..വഴിയരികിൽ ഇലകളില്ലാത്ത മരത്തിൽ നിറയെ മഞ്ഞയും വെള്ളയും വയലറ്റും ഇടകലർന്ന പൂക്കൾ..അധികം ആളുകളില്ലാത്ത ആ വീഥി ശാന്തമായി തോന്നി.എല്ലാവരുടെയും മുഖത്തു നേർത്ത പുഞ്ചിരി. എല്ലാവരും ഭംഗിയുള്ള തൊപ്പികൾ വച്ചിരിക്കുന്നു. ഇനി ഇവരൊക്കെ മായാജാലക്കർ ആണോ..? അവൾക്ക് സംശയം തോന്നി.

അവൾ നാലിതളുകളുള്ള ഒരു വയലറ്റ് പൂവ് എടുത്തു കൈവെള്ളയിൽ വച്ചു. അരികൊന്നു ഞരടി. അത് ചതഞ്ഞു. പ്ലാസ്റ്റിക് പൂവല്ല. ആ പൂവിന്റെ അരികിൽ ചെറിയ മഞ്ഞു കണങ്ങൾ ഉരുകാതെ പറ്റിപ്പിടിച്ചിരുന്നു. അവൾ കടക്കുള്ളിലേക്ക് നോക്കി.

അവിടെ ഭംഗിയുള്ള തൊപ്പികൾ അടുക്കി വച്ചിരുന്നു. പല വർണ്ണങ്ങളിലുള്ള തൂവലുകൾ കൊണ്ട് അലങ്കരിച്ച പല തരം തൊപ്പികൾ..അതിലൊന്ന് വാങ്ങാൻ മോഹം തോന്നിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ആ വീഥിയിൽ നിറഞ്ഞു കിടക്കുന്ന കാഴ്ചകളിലേക്ക് ആരോ കെട്ടഴിച്ചു വിടും പോലെ..കാഴ്ചകളിൽ വർണ്ണങ്ങളുടെ തേരോട്ടം. ഭംഗിയുള്ള ബാഗുകൾ..ചെരിപ്പുകൾ..മുത്തും മണികളും കൊരുത്തു കെട്ടിയ ഡോർ കർട്ടനുകൾ..ഭംഗിയുള്ള സ്ഫടികപാത്രങ്ങൾ..നിരത്തിലെ കാഴ്ചകളിൽ മുങ്ങി നിവർന്നപ്പോഴേക്കും അവൾ നടന്നു വന്ന വഴികളെല്ലാം പിന്നിൽ മാഞ്ഞത് പോലെ.

ഭംഗിയുള്ള കാപ്പി കപ്പുകൾ വിൽക്കുന്ന കടക്കു മുന്നിൽ കണ്ണു മിഴിച്ചു നിന്നു. മനോഹരമായ ചിത്രപണികൾ നിറഞ്ഞ കപ്പുകൾ.

കടക്കുള്ളിൽ കൂർത്ത തൊപ്പി ധരിച്ച വൃദ്ധൻ അവളെ ക്ഷണിച്ചു. ഭംഗിയുള്ള ഒരു കപ്പിൽ അവൾക്ക് കാപ്പി നൽകി. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ അത് വാങ്ങി കുടിച്ചു. കപ്പിനടിയിൽ എന്തോ കിടക്കുന്നുവെന്ന് തോന്നി. കല്ല് വച്ചൊരു മോതിരം. ആ വൃദ്ധൻ അതെടുത്തു അവളുടെ വിരലിൽ അണിയിച്ചു. അവൾക്ക് ദേഷ്യം വന്നു. പെട്ടെന്ന് എഴുന്നേറ്റപ്പോൾ കൈയിലെ കപ്പ് താഴെ വീണുടഞ്ഞു. പെടുന്നനെ അയാളുടെ ഭാവം മാറി. കടയിലെ കപ്പുകൾ ഓരോന്നായി എടുത്തു അവൾക്ക് മേലെ എറിഞ്ഞു. ഭയന്ന് വിറച്ച അവൾ പുറത്തേക്കു ഓടിയിറങ്ങി. കിതപ്പോടെ തിരിഞ്ഞു നോക്കാതെ നടന്നു. വിരലിൽ നോക്കി. ആ മോതിരം..അത് കാണാനില്ല. വിറയലോടെ അവിടെ കണ്ട ഒരു ചാരുബെഞ്ചിൽ ഇരുന്നു.

ഏതോ ഒരു സുഗന്ധദ്രവ്യത്തിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ലഹരി കയറിയത് പോലെ..താൻ ഇരുന്നത് സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന ഒരു കടയുടെ മുന്നിലെന്നു മനസ്സിലായി. അവിടെ അത്രമേൽ മനോഹരമായ ചില്ലുകുപ്പികൾ..ലഹരി പിടിപ്പിക്കുന്ന സുഗന്ധം.

സുന്ദരിയായ ഒരു പെൺകുട്ടി അവളുടെ കൈത്തണ്ടയിൽ വാസനതൈലം പുരട്ടി. അവളുടെ കണ്ണുകൾക്ക് നീലനിറവും ചുണ്ടുകൾ ചുവന്നു തുടുത്തുമിരുന്നു. മൂക്കിലേക്ക് കൈ അടുപ്പിച്ചപ്പോൾ അവളുടെ കണ്ണുകൾ മിഴിഞ്ഞു. സിരകളിൽ എന്തോ ഇഴഞ്ഞു. വല്ലാത്തൊരു മാസ്മരിക ഗന്ധം. ഇത് സ്വർഗത്തിലെ ഉദ്യാനമാണോ..?

തനിക്കെന്തോ സംഭവിക്കുന്നു. എന്തോ കൈവിട്ടു ചുറ്റിത്തിരിഞ്ഞു. അവിടെ വലിയൊരു നിലക്കണ്ണാടിയിൽ അവൾ തന്റെ രൂപം കണ്ടു. വയറിനു മുകളിൽ രണ്ടു കൈകൾ നീണ്ടു വരുന്നതും തന്നെ പതിയെ വലിച്ചു മുഖത്തേക്കു അടുപ്പിക്കുന്നതും ആരാണ്..?

ആ പെൺകുട്ടി..ആ പെൺകുട്ടി അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഏറെ നേരം..അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി അവളെ പുണർന്നു. അവളുടെ ലോലമായ വസ്ത്രത്തിനിടയിലെ മാ റിടത്തിൽ താൻ അറിയാതെ സ്പർശിച്ചു പോവുന്നതറിഞ്ഞു. കൈവെള്ളയിൽ ഒരു താമരമൊട്ടു ചതയും പോലെ..ദേഹം വിറച്ചു. തളർന്നു.

അവളുടെ മിനുസമുള്ള കൈകൾ അടിവയറിലെ തണുപ്പിൽ ഇഴഞ്ഞപ്പോൾ ആ പെൺകുട്ടിയെ പെടുന്നനെ തള്ളി മാറ്റി അവൾ പുറത്തേക്ക് പരിഭ്രമത്തോടെ ഓടി. ആ സമയം തന്നെ വല്ലാത്തൊരു ഗന്ധം പൊതിഞ്ഞിരിക്കുന്നത് അറിഞ്ഞു.

താൻ എന്തിനാണ് ഇവിടെ വന്നത്..മറവി..മറവി. വല്ലാത്തൊരു സങ്കടം അവളെ ചൂഴ്ന്നു. ചുണ്ടിൽ ചെറിയൊരു നീറ്റൽ അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കാൻ തോന്നിയില്ല. മുൻപിൽ അവസാനിക്കാത്ത വഴി. നടക്കേണ്ടത് മുന്നിലേക്കോ..അതോ പിന്നിലേക്കോ..തിരിച്ചു പോവേണ്ട സ്ഥലം..ഓർമ്മകളിൽ തപ്പി.. ഇല്ല…അതും മറന്നിരിക്കുന്നു.

മുന്നിലേക്ക് അടികൾ വച്ചു നടന്നു. മനോഹരമായ പൂക്കൾ നിറഞ്ഞ കടകൾ.. ഇത് വരെ കണ്ടിട്ടില്ലാത്ത തരം പൂക്കൾ. വല്ലാത്തൊരു സുഗന്ധം.

അതിനുള്ളിലേക്ക് കടക്കാൻഅവൾക്ക് തോന്നിയെങ്കിലും എന്തോ ഒന്ന് വേണ്ടെന്ന് വിലക്കും പോലെ….

ഒരു ചെറിയ ആൺകുട്ടി ഓടി വന്നു അവൾക്ക് നേരെ ഒരു കുല ചുവന്ന റോസാപ്പൂക്കൾ നീട്ടി. അവൾ അത് വാങ്ങാൻ മടിച്ചു. നിർബന്ധമായി അവൻ അത് അവളുടെ കൈയിൽ വച്ചു കൊടുത്തു. പിന്നെ അകത്തേക്ക് ഓടി പോയി. അത്രയും ഭംഗിയുള്ള പൂക്കൾ അവൾ ആദ്യമായാണ് കാണുന്നത്. ഇനി മുന്നിലേക്കോ പിന്നിലേക്കോ..?

ആകാശത്തേക്ക് പറന്നു പൊങ്ങുന്ന വലിയൊരു വർണ്ണപട്ടം..നോക്കി നിൽക്കെ അത് പറന്നു പൊങ്ങി നീലമേഘത്തിൽ അലിഞ്ഞുവെന്ന് തോന്നി. തോന്നൽ!!

വല്ലാത്ത തലവേദന..ഫോണെടുത്തു വിളിച്ചു ചേതനോട് വരാൻ പറഞ്ഞാലോ..ഫോണെടുത്തു നോക്കി. അത് സ്വിച്ച് ഓഫ്‌ ആയിരുന്നു. എത്ര ശ്രമിച്ചിട്ടും അത് ഓൺ ആയില്ല. ദേഷ്യവും സങ്കടവും..

മുന്നിലേക്ക് നടന്നു. പെട്ടെന്നാണ് അത് ശ്രദ്ധിച്ചത്.

ഇടത് വശത്തേക്ക് നീണ്ടു പോവുന്നൊരു വഴി. മഞ്ഞനിറമുള്ള കമാനത്തിൽ രസ്മലായ് എന്ന് ഭംഗിയിൽ എഴുതിയിരുന്നു. ചെറിയ കാറ്റിൽ ഏതോ മധുരപലഹാരത്തിന്റെ ഗന്ധം തളം കെട്ടി നിന്നു. ആരോ കൈപിടിച്ചു നടത്തും പോലെ. താഴെ വഴിയിൽ ചിതറി കിടക്കുന്ന ഉണങ്ങിയ പഴങ്ങൾ..അത്തിപ്പഴം, മുന്തിരി, പിന്നെ പേരറിയാത്ത എന്തൊക്കെയോ പഴങ്ങൾ നിരത്തിൽ ചിതറി കിടന്നു.

വായുവിൽ ഒരു മധുരരസം. ചുണ്ടുകളിൽ, ഉമിനീരിൽ എല്ലാം മധുരം. ആ നിരത്ത് വിജനമായിരുന്നു. തുറന്നിട്ട കടകളിൽ ആരുമില്ല. വൃത്തിയുള്ള ചില്ല് അലമാരകളിൽ മധുരപലഹാരങ്ങളുടെ കലവറ. മഞ്ഞയും ചുവപ്പും കലർന്ന പലതരം ലഡ്ഡു…ജിലേബികൾ..ബർഫികൾ..രസഗുള..ഭംഗിയുള്ള പേടകൾ..പിന്നെ പിന്നെ പേരറിയാത്ത ഒരുപാട് പലഹാരങ്ങൾ..നടക്കുന്തോറും വഴി അവസാനിക്കുന്നില്ല. കാഴ്ചകളിൽ ഇപ്പോൾ കണ്ണു വേദനിക്കുന്നു. ഒരു കയ്പ് രസം..തിരിച്ചു പോവാൻ…?

പതിയെ ഒരു കടക്കുള്ളിലേക്ക് കയറി നോക്കി. ആരെങ്കിലും ഉണ്ടെങ്കിൽ..ഉറക്കെ വിളിച്ചു. ആരും പുറത്തു വന്നില്ല. അവിടെ ഒരു ട്രേയിൽ മഞ്ഞനിറമുള്ള അതി മനോഹരമായൊരു ദ്രാവകം. അതിൽ പൊങ്ങി കിടക്കുന്നത് രസഗുള പോലെ തോന്നിച്ചു. മേലെ കുങ്കുമപ്പൂവും ബദാമും പിസ്തയും അരിഞ്ഞിട്ടിരുന്നു. ലഹരി പിടിപ്പിക്കുന്നൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. അവൾ അതിന്റെ കവർ മാറ്റി. അതിൽ വച്ചിരുന്ന വലിയൊരു സ്പൂൺ എടുത്തു ബൗളിൽ കുറച്ചു കോരിയൊഴിച്ചു. സ്പൂൺ കൊണ്ടു വായിലേക്കിട്ടു. നാവിൽ രുചിയുടെ മുകുളങ്ങളെ തൃപ്തിപ്പെടുത്തി അതങ്ങനെ അലിഞ്ഞു ചേർന്നു. വല്ലാത്തൊരു രുചി.

പെടുന്നനെ പിന്നിൽ ആരോ.. “രസ്മലായി…” ഒരു സ്വരം.

ഞെട്ടി തിരിഞ്ഞു. മുഖത്തു ചൂടുള്ള നിശ്വാസം. അയാൾ…ചാരനിറമുള്ള കണ്ണുകൾ തിളങ്ങി. ഭംഗിയുള്ള ചിരി. കട്ടിമീശ..തലയിൽ വലിയൊരു നീളൻ തൊപ്പി.കറുത്ത നിറമുള്ള ഓവർകോട്ട്..ഒരു അപരിചിതൻ..

“അത് രസ്മലായിയാണ്..”

അയാൾ ഓർമ്മിപ്പിച്ചു. അവൾ മെല്ലെ ശരിയെന്ന ഭാവത്തിൽ തലയിളക്കി. ചുണ്ടുകളിൽ പറ്റിപ്പിടിച്ചിരുന്ന പാലിന്റെ തുള്ളി അയാൾ ചൂണ്ടു വിരൽ കൊണ്ട് തുടച്ചു. അവൾക്ക് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു. കാന്തശക്തിയുള്ള അയാളുടെ കണ്ണുകളിൽ അവൾ ഒട്ടിപ്പിടിച്ചു.

“വരൂ..നിനക്ക് ഞാനൊരു കാഴ്ച കാണിച്ചു തരാം.”

അവൾ അനുസരണയുള്ളവളായി അയാൾക്ക് പിന്നാലെ നടന്നു. ചുവരിലെ ബട്ടണിൽ വിരൽ അമർത്തിയപ്പോൾ ചില്ല് ചുവരുകൾ അകന്നു മാറി. അയാൾ അവളെ അതിനുള്ളിലേക്ക് ക്ഷണിച്ചു. അവളുടെ വായ പിളർന്നു. കണ്ണുകൾ മിഴിഞ്ഞു.

പനിനീരിന്റെ കുങ്കുമപ്പൂവിന്റെ പാലിന്റെ ഉണങ്ങിയ പഴങ്ങളുടെ പിന്നെ അതിവിശിഷ്ടമായ എന്തൊക്കെയോ സുഗന്ധങ്ങൾ നാസാരന്ധ്രങ്ങളെ ഉത്തേജിപ്പിച്ചു. അവിടെ പക്ഷേ വേറെ ആരുമുണ്ടായിരുന്നില്ല.

അയാൾ സമ്മതം കൂടാതെ അവളുടെ കൈകളിൽ പിടിച്ചു. അയാൾ തൊപ്പി ഊരി വച്ചിരുന്നു. ആ മുഖം കൂടുതൽ ദൃശ്യമായി. പൗരുഷത്തിന്റെ കനൽ ജ്വലിക്കുന്ന സുന്ദരമായ മുഖം. താൻ അയാളെ എന്ത് കൊണ്ട് എതിർക്കുന്നില്ല. കൈ തട്ടി മാറ്റുന്നില്ല. താൻ മറ്റൊരുവളുടെ ഭാര്യയാണ്. കഴുത്തിൽ താലി മുന കൊണ്ടു ഒന്ന് നൊന്തു. എന്നിട്ടും!!

വെളുത്ത മാർബിൾ തറയിൽ അവൾ തന്റെ നിഴൽ കണ്ടു. തൊട്ട് പിന്നിൽ അയാൾ..

“നിനക്കിവിടം ഇഷ്ടമായോ..? “

മന്ത്രിക്കും പോലെ അയാൾ ചോദിച്ചു.

അവൾ ഒരു പാവയെ പോലെ തലയാട്ടി. ആരോ കീ കൊടുത്തു ചലിക്കുന്ന ഒരു പാവയെ പോലെ. എങ്ങനെയാണ് ഇങ്ങനെ..? ആലോചിക്കുമ്പോൾ തലച്ചോറിൽ വിഷം തിന്നു മരിച്ചു തുടങ്ങിയ ഒരു എലിയുടെ മൂളൽ..പിടച്ചിൽ..മാലയായിതൂക്കിയിട്ട അത്തിപ്പഴങ്ങളുടെ ഇടയിലൂടെ അയാൾ അവളെ കൈ പിടിച്ചു നടത്തി.

വലിയൊരു ഫ്രീസറിൽ കൊഴുത്ത പാൽ തണുത്തുറഞ്ഞു കിടക്കുന്നത് കണ്ടു. ഭംഗിയിൽ മുറിച്ചു നിരത്തിയ പനീർ കട്ടകൾ..അതിനുമപ്പുറം..ബാത്ത് ടബിന്റെ ആകൃതിയുള്ള വലിയൊരു ചില്ലു പാത്രത്തിൽ മഞ്ഞനിറമുള്ള ആ ദ്രാവകം..മേലെ വിതറിയിട്ടിരിക്കുന്ന കുങ്കുമപ്പൂക്കൾ..റോസാപ്പൂ വിന്റെ ഇതളുകൾ..അരിഞ്ഞിട്ട ബദാം പിസ്ത…

“അത് റാബ്റിയാണ്…”

അയാൾ മന്ത്രിച്ചു. അതിലേക്ക് സൂക്ഷിച്ചു നോക്കി നിൽക്കേ പെടുന്നനെ കാല് തെന്നി അവൾ അതിൽ വീണു കഴിഞ്ഞു. തെറിച്ച മഞ്ഞ നിറമുള്ള പാൽത്തുള്ളികൾ അയാളിൽ ഭാവഭേദമുണ്ടാക്കിയില്ല. കണ്ണിലെ കാന്തമുനയിൽ അവൾ പിടഞ്ഞൊട്ടി. അവൾ പൂർണ്ണമായും ആ ദ്രാവകത്തിൽ മുങ്ങി. ഒന്ന് എഴുന്നേൽക്കാൻ പോലുമാവാതെ തളർന്നു. വായിൽ റാബ്രിയുടെ രുചി. അയാൾ  കൈകൾ നീട്ടി പതിയെ അവളുടെ സാരി അഴിച്ചു മാറ്റി. പൊ ക്കിൾചുഴിയിൽ ചൂഴ്ന്നു കിടന്ന കുങ്കുമപ്പൂവെടുത്തു അയാൾ വായിലിട്ടു നുണഞ്ഞു. അവൾ പൂർണ്ണമായും അയാൾക്ക് മുന്നിൽ തളർന്നു കിടന്നു.

അരക്കെട്ടിൽ നിന്നും മുകളിലേക്ക് ആ കൈകൾ നീളുന്നതും വസ്ത്രങ്ങൾ അഴിഞ്ഞു മാറുന്നതും അവൾ അറിഞ്ഞു. കണ്ണുകളിൽ കൊഴുത്ത മഞ്ഞ ജലം കെട്ടി നിന്നു. അടഞ്ഞ കണ്ണുകൾക്കിടയിൽ നനുത്ത പ്രതലത്തിൽ മെല്ലെ ഒഴുകിയിറങ്ങുന്ന കൊഴുത്ത ദ്രാവകത്തിൽ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലൊരു തോന്നൽ അനുഭവപ്പെട്ടു.

വായിൽ നിറയുന്ന മധുരം തൊണ്ടയിലൂടെ ഒഴുകിയിറങ്ങുന്നത് അറിഞ്ഞു. മഴയിൽ നനഞ്ഞു നിലം പറ്റിയൊരു പൂവിന്റെ ഇതൾ പോലെ അവൾ തളർന്നു കിടന്നു.

“എനിക്ക് മായാജാലം അറിയാമെന്നു നിനക്ക് തോന്നുന്നുണ്ടോ..?”

കാതിൽ ആ സ്വരം. അവളൊന്നു പിടഞ്ഞു. ഓർമ്മകളിൽ ഇരുട്ട് പെയ്തു. ഒന്നും വ്യക്തമല്ല. കടിച്ചു വേദനിപ്പിച്ച അവളുടെ ചുണ്ടുകളിൽ തള്ളവിരൽ കൊണ്ടു തലോടി അയാൾ പറഞ്ഞു.

“രസ്മലായിയേക്കൾ രുചികരമാണ് നിന്റെ ചുണ്ടുകൾ..”

അവൾ മെല്ലെ കൈ പിന്നോട്ട് കുത്തി എഴുന്നേറ്റിരുന്നു. ന ഗ്നമായ മാ റിടത്തിൽ കുങ്കുമപ്പൂക്കൾ പറ്റിപിടിച്ചു. ചുണ്ടിൽ ചുവന്ന റോസാപ്പൂവിന്റെ ഇതൾ..കൈവെള്ളയിൽ കൊഴുത്ത റാബ്റി എടുത്തു അയാൾ അവളുടെ മു- ലത്തുമ്പിൽ ഇറ്റിച്ചു. നാ ഭിയിലേക്ക് കൊഴുത്ത റാബ്റി ഒലിച്ചിറങ്ങി. ഇഴകൾ പൊട്ടിയകന്നൊരു വികാരത്തിന്റെ മൂർച്ചയോടെ അവൾ ആവേശത്തോടെ അയാളെ പുണർന്നു.

ഉടലിൽ കടിഞ്ഞാൺ പൊട്ടിയൊരു കുതിര വിളറി പിടിച്ചു ലക്ഷ്യം കാണാതെ പായുന്നത് മാത്രം അവളറിഞ്ഞു. ന ഗ്നതയിൽ വിരിഞ്ഞു നിൽക്കുന്ന കുങ്കുമപ്പൂക്കളെല്ലാം ചതഞ്ഞു നിറം മാറി മണ്ണിൽ അമർന്നു. വേദനയുടെ നീരസങ്ങളിൽ പിടയുമ്പോൾ അവൾ കണ്ടു. ന ഗ്നമായ തന്റെ ശരീരത്തെ ചുമലിലിട്ടു അതിവേഗം കുതിരപ്പുറത്തു പായുന്ന ഒരാൾ…

തലച്ചോറിൽ അമർന്നു തിങ്ങുന്ന ആ കുളമ്പടി നാദം..ഹൃദയമിടിപ്പിൽ ഉടഞ്ഞു ചിതറുന്ന നിമിഷങ്ങൾ..ചുണ്ടുകൾ വിറ പൂണ്ടു. കൃഷ്ണമണികൾ വട്ടം കറങ്ങി. കാതിൽ വന്നലക്കുന്ന സ്വരങ്ങൾ…

തണുത്ത കാറ്റിൽ ഉടലൊന്നു വിറച്ചു. താനിതിവെടെയാണ്…?ഛായ…ആരോ തന്നെ പേരെടുത്തു വിളിക്കുന്നതറിഞ്ഞു.

ദൂരെ പാലസിന്റെ ഗോപുരം കണ്ടു. ഒഴുകി നീങ്ങുന്ന ആൾക്കൂട്ടം. പരിഭ്രമത്തോടെ ശരീരത്തിൽ കണ്ണോടിച്ചു. നീല സാരി…അതിലൊന്ന് അമർത്തി പിടിച്ചു. മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്ന അയാളെ നോക്കി. നീണ്ട വലിയ തൊപ്പി. കറുത്ത ഓവർകോട്ട്..മണികൾ ഞാന്നു കിടന്നിരുന്ന അയാളുടെ നീണ്ട വടി തന്റെ മുഖത്തേക്കു നീണ്ടു വരുന്നതറിഞ്ഞു.

ഓർമ്മകളിലെ ഇരുട്ട് മറഞ്ഞു. തിരക്കേറിയ പാലസിന് മുന്നിലെ സ്ട്രീറ്റിൽ മായാജാലം കാണാൻ നിന്നിരുന്ന ഛായയെ കണ്ടു. നീണ്ട തൊപ്പിയും വടിയും വലിയ കോട്ടുമായി അയാൾ കാണിക്കുന്ന മായാജാലങ്ങളെ താൻ പരിഹസിച്ചിരുന്നു. എല്ലാവർക്കും മുന്നിൽ അയാളെ കളിയാക്കി. “പ്രാവിനെയും മുയലിനെയും പൂവിനെയും തൊപ്പിക്കുള്ളിൽ നിന്നും എടുക്കുന്ന മായാജാലം എനിക്ക് കാണണ്ട..അല്ലാത്തത്…എന്തെങ്കിലും ഉണ്ടോ കൈയിൽ..?”

താൻ വെല്ലുവിളിച്ചു. എന്തോ..മായാജാലം കാണിക്കുന്നവരോട് വല്ലാത്തൊരു ദേഷ്യമായിരുന്നു. ആളുകളെ പറ്റിച്ചു പൈസയുണ്ടാക്കുന്നവർ.ഇയാളും അങ്ങനെ തന്നെ..വെല്ലുവിളി സ്വീകരിച്ചു അയാൾ മനോഹരമായ ഒരു ചിരി ചിരിച്ചു.

“പേര്…” അയാൾ ചോദിച്ചു.

“ഛായാദേവി..” അവൾ പറഞ്ഞു.

“നല്ല പേര്..എന്റെ പേര് ചേതൻ… ചേതൻ മീണ..നിങ്ങൾക്ക് മാത്രമായി ഞാനൊരു മാജിക്‌ കാണിക്കട്ടെ.. “

അവൾ തലയാട്ടി.

“പേടിക്കോ..?”

“ഇല്ല..”

“ഈ നീണ്ടവിരൽത്തുമ്പുകളിൽ എനിക്കൊന്നു തൊടണം..”

അയാൾ ആവശ്യപ്പെട്ടു. ഒന്ന് സംശയിച്ചു നിന്നു. പിന്നെ അവൾ സമ്മതിച്ചു.

അയാൾ അവളുടെ വിരലുകളിൽ അമർത്തിപ്പിടിച്ചു. ഛായാ…അയാൾ തെല്ലുറക്കെ വിളിച്ചു.

“നിന്റെ കണ്ണുകളിലിനി കാഴ്ചകൾ നൃത്തം ചെയ്യും. നീ യാത്രയാവുകയാണ്…ആ മായാലോകത്തേക്ക്.”

അയാളുടെ സ്വരം കാതിലൂടെ അരിച്ചു കേറുമ്പോൾ ശരീരം ഭാരം കുറഞ്ഞു വായുവിൽ ഒരു നേർത്ത മഞ്ഞുത്തു ള്ളിയായി അവശേഷിക്കുന്നതറിഞ്ഞു.

പിന്നെ.. പിന്നെ…

അവൾ കണ്ണുകൾ തുറന്നു.

അയാളുടെ കുസൃതി നിറഞ്ഞ മുഖം.

“കാഴ്ചകൾ എങ്ങനെയുണ്ടായിരുന്നു .”

മറുപടി പറഞ്ഞില്ല. ദേഹം നനഞ്ഞു ഒട്ടിപ്പിടിച്ചത് പോലെ.. അയാൾ ഒരു ബൗളെടുത്തു മുന്നിലേക്ക് നീട്ടി. രസ്മലായി..അവൾക്ക് കയ്പ് അനുഭവപ്പെട്ടു. കണ്ണുകൾ നിറഞ്ഞു. തനിക്ക് എന്തോ സംഭവിച്ചിരിക്കുന്നു. തലയ്ക്കുള്ളിൽ മരവിപ്പ്.. എവിടെയായിരുന്നു താൻ..? അറിയില്ല…അറിയില്ല..ചുണ്ടുകൾ പിറുപിറുത്തു. ഉടഞ്ഞു ചിതറിയ ശരീരവും മനസ്സും പെറുക്കിയെടുത്തു അവൾ വീട്ടിലേക്കുള്ള വഴി തിരഞ്ഞു നടന്നു.

അയാൾ പിന്നിൽ നിന്നും എന്തോ വിളിച്ചു പറഞ്ഞു. അവൾ ശ്രദ്ധിച്ചില്ല.

കൂടി നിന്നവർ ഉച്ചരിക്കുന്ന വാക്കുകൾ അവൾ കേട്ടു..

“ചേതൻ.. നല്ലൊരു മായാജാലക്കാരനാണ്.. “

വീട്ടിൽ ബാത്‌റൂമിൽ വസ്ത്രം മാറി ന ഗ്നമായ ശരീരത്തിലേക്ക് നോക്കിയ അവൾ ഞെട്ടിപ്പോയി. മാ റിടത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുങ്കുമപ്പൂക്കൾ..നാഭി ചു ഴിയിൽ കൊഴുത്ത മഞ്ഞനിറമുള്ള ദ്രാവകം..

ഷവറിലെ വെള്ളം നൂൽമഴയായി ന ഗ്നതയിൽ ഒലിച്ചിറങ്ങി. ഉടൽ വിറച്ചു. ചെവിയിൽ ആരോ മന്ത്രിക്കുന്നു. രസ്മലായി..നടുക്കത്തോടെ അവൾ തിരിഞ്ഞു. പിന്നിൽ അയാൾ…കൊഴുത്ത മഞ്ഞനിറമുള്ള  ദ്രാവകം ഉടലിനെ നനയിച്ചു. കണ്ണുകൾ അടഞ്ഞു. അടഞ്ഞ കണ്ണുകളിലിരുന്നു അയാൾ പിറുപിറുക്കുന്നത് അവൾ കേട്ടു. “എനിക്ക് മായാജാലം അറിയാമെന്നു തോന്നുന്നുണ്ടോ..?”

കൺമുന്നിൽ നിരന്നു നിന്ന കാഴ്ചകൾ..ചേതൻ, കുതിരവണ്ടിക്കാരൻ, തെരുവിലെ ഓരോ മുഖങ്ങളും, ഒടുവിൽ അയാൾ…എല്ലാം…എല്ലാം ഈ മുഖത്തിൽ നിന്നും തുടങ്ങി ഇവിടെ അവസാനിക്കുന്നു. അയാൾ ചോദ്യം ആവർത്തിച്ചു..

മറുപടിയില്ലാതെ രസ്മലായിയിൽ അവൾ മുങ്ങി കിടന്നു..

~ Medhini krishnan

Leave a Reply

Your email address will not be published. Required fields are marked *